Monday, 16 February 2026

മണപ്പുറവും ബെയിന്‍ ക്യാപിറ്റലും കൈകോര്‍ക്കുന്നു; കേരളത്തിലെ സ്വര്‍ണ്ണപ്പണയ രാജാക്കന്മാര്‍ക്ക് പുതിയ ഉടമകള്‍?

ഇന്ത്യയിലെ മുന്‍നിര സ്വര്‍ണ്ണ വായ്പ എന്‍ബിഎഫ്‌സിയായ മണപ്പുറം ഫിനാന്‍സിന്റെ ഓഹരി ഏറ്റെടുക്കലിന് ബെയിന്‍ ക്യാപിറ്റലിന് അനുമതി നല്‍കി, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. കമ്പനിയുടെ 41.66% ഓഹരികളാണ് ഏറ്റെടുക്കുക.

മാര്‍ച്ചില്‍ ഒപ്പുവച്ച കരാറിലാണ് ആര്‍ബിഐയുടെ അനുമതി ലഭിച്ചിരിക്കുന്നത്. 236 രൂപ വിലയുള്ള 18% ഓഹരികള്‍ക്കായി ഏകദേശം 43.85 ബില്യണ്‍ ഇന്ത്യന്‍ രൂപ ബെയിന്‍ ക്യാപിറ്റല്‍ മണപ്പുറം ഫിനാന്‍സില്‍ നിക്ഷേപിക്കും. ഓപ്പണ്‍ ഓഫറിന് ലഭിക്കുന്ന സ്വീകാര്യത അനുസരിച്ച് ബെയിന്‍ ക്യാപിറ്റലിന്റെ ഓഹരി 18% മുതല്‍ 41.7% വരെയാകും. ഇതോടെ മണപ്പുറം ഫിനാന്‍സിന്റെ പ്രൊമോട്ടര്‍ പദവിയും ബെയ്ന്‍ ക്യാപിറ്റലിന് ലഭിക്കും. നിലവിലെ പ്രൊമോട്ടര്‍മാര്‍ക്കൊപ്പം കമ്പനിയുടെ നിയന്ത്രണ കാര്യങ്ങളില്‍ ഇടപെടാനും ബെയ്ന്‍ ക്യാപിറ്റലിന് അധികാരമുണ്ടാകും.

അതേസമയം, മറ്റൊരു ഇന്ത്യന്‍ കമ്പനിയില്‍ ബെയിന്‍, താല്‍പ്പര്യം പ്രകടിപ്പിച്ചതിനാല്‍ കഴിഞ്ഞ മാസം ഈ ഇടപാടിനെക്കുറിച്ച് ആര്‍ബിഐ ആശങ്കകള്‍ ഉന്നയിച്ചിരുന്നു. എന്നാലിപ്പോള്‍ ആര്‍ബിഐ പൂര്‍ണ അനുമതി നല്‍കുകയായിരുന്നു. സ്വര്‍ണ്ണ വായ്പകള്‍ നല്‍കുന്ന മണപ്പുറത്തിന് ഏകദേശം 315 ബില്യണ്‍ രൂപയുടെ ലോണ്‍ ബുക്കാണിപ്പോഴുള്ളത്. അതിവേഗം വളരുന്ന സ്വര്‍ണ്ണ വായ്പകളില്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്കൂട്ടർ നിയന്ത്രണം വിട്ട് ലോറിക്കടിയിലേക്ക് ഇടിച്ചു കയറി; പാലക്കാട് യുവാവിന് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട്  സ്കൂട്ടർ ലോറിക്ക് അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. പുതുക്കോട് തിരുവട പൊറ്റ ഹക്കീമിൻ്റെ മകൻ അനസ് ആണ് മരിച്ചത്. സ്കൂട്ടറിൽ കൂടെ സഞ്ചരിച്ച പഴയന്നൂർ വേങ്ങന്നൂർ പരുത്തിപ്ര സ്വദേശി റാഷിദിന് പരിക്കേറ്റു. ശനിയാഴ്ച രാവിലെ 9:30 യോടെയായിരുന്നു അപകടം. ആലത്തൂർ പാടൂരിന് സമീപമാണ് അപകടം നടന്നത്.

ആലത്തൂർ ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടർ നിയന്ത്രണംവിട്ട് റോഡിലേക്ക് മറിഞ്ഞ് എതിർദിശയിൽ ഗ്യാസ് സിലിണ്ടർ കയറ്റി വരികയായിരുന്ന ലോറിക്കടിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഉടൻതന്നെ ഇരുവരെയും ഇരട്ടകുളം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അനസ് മരിച്ചു. സംഭവത്തിൽ ആലത്തൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ഇന്ത്യ എഐ ഇംപാക്ട് ' ഉച്ചകോടി; യുഎഇയെ അബുദാബി കിരീടാവകാശി നയിക്കും

ന്യൂഡല്‍ഹിയില്‍ നാളെ ആരംഭിക്കുന്ന 'ഇന്ത്യ എഐ ഇംപാക്ട് ' ഉച്ചകോടിയില്‍ യുഎഇ സംഘത്തെ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നയിക്കും. നിര്‍മിത ബുദ്ധി സാങ്കേതികവിദ്യയുടെ സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ ഉപയോഗം ഉറപ്പാക്കുന്നതിനായി ആഗോള ഗവേണന്‍സ് ചട്ടക്കൂടുകള്‍ രൂപീകരിക്കുകയാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം.

സുസ്ഥിര വികസനത്തിനായി മാനവശേഷി, സാമൂഹിക ശാക്തീകരണം ഉള്‍പ്പെടെ ഏഴ് മേഖലകളായി തിരിച്ചുള്ള വിപുലമായ ചര്‍ച്ചകളില്‍ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ, മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്ത് തുടങ്ങിയ പ്രമുഖരും പങ്കെടുക്കും. ഭാരത് മണ്ഡപത്തില്‍ നടക്കുന്ന ഉച്ചകോടിയോടനുബന്ധിച്ചുള്ള മെഗാ എക്‌സ്‌പോയില്‍ മുപ്പതിലേറെ രാജ്യങ്ങളില്‍ നിന്നുള്ള മുന്നൂറിലധികം മുന്‍നിര കമ്പനികളാണ് തങ്ങളുടെ നൂതന സാങ്കേതികവിദ്യകള്‍ പ്രദര്‍ശിപ്പിക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സര്‍ക്കാര്‍-സ്വകാര്യ മേഖല ജീവനക്കാർ നടത്തുന്ന നിക്ഷേപ പദ്ധതികൾക്ക് വിലക്ക്; നിയമവുമായി യുഎഇ

യുഎഇയില്‍ സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തമ്മില്‍ നടത്തിവരുന്ന ചിട്ടി, നിക്ഷേപ പദ്ധതികള്‍ക്ക് വിലക്കേര്‍പ്പെടുത്തി അധികൃതര്‍. ഇത്തരം ഗ്രൂപ്പുകളിലൂടെ പണം സ്വരൂപിക്കുന്ന പ്രവണത തൊഴിലിടങ്ങളിലെ സമാധാന അന്തരീക്ഷത്തെയും പ്രവര്‍ത്തനക്ഷമതയെയും ബാധിക്കുന്ന സാഹചര്യത്തിലാണ് നടപടി.

ജോലി സമയങ്ങളില്‍ ചിട്ടി, കുറി, നിക്ഷേപ ശേഖരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് അച്ചടക്കലംഘനമായി കണക്കാക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. നിയമപരമായ അനുമതിയോ ലൈസന്‍സോ ഇല്ലാതെ ഫണ്ട് ശേഖരിക്കുന്നവര്‍ക്ക് കടുത്ത നടപടികള്‍ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ചിട്ടിയുടെ പേരില്‍ പണം സ്വീകരിക്കുന്നവര്‍ രാജ്യം വിടുകയും തിരിച്ചടവ് മുടക്കുകയും ചെയ്ത സംഭവങ്ങള്‍ പല സ്ഥാപനങ്ങളിലും പ്രതിസന്ധിയുണ്ടാക്കിയാതായാണ് കണ്ടെത്തല്‍. ഇത്തരത്തിലുള്ള സാമ്പത്തിക തര്‍ക്കങ്ങള്‍ പലപ്പോഴും സഹപ്രവര്‍ത്തകരിടയില്‍ വാക്കുതര്‍ക്കങ്ങളായി മാറുകയും ചില കേസുകളില്‍ കോടതിവരെ പോകുകയും ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തിരുവനന്തപുരത്ത് ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകർത്തു; ഒരാൾ കസ്റ്റഡിയിൽ

തിരുവനന്തപുരം : തിരുവനന്തപുരത്ത് ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകർത്തു. പ്രതിമയുടെ തല തേങ്ങ കൊണ്ട് ഇടിച്ചു പൊട്ടിച്ച നിലയിലായിരുന്നു. തിരുവനന്തപുരം പള്ളിച്ചലിലാണ് സംഭവം.

ഇന്നലെ  രാത്രി 8 മണിയോടെയായിരുന്നു സംഭവം. എസ്എൻഡിപി 1019 നമ്പർ ശാഖയുടെ ഗുരുദേവ പ്രതിമയാണ് തകർത്തത്. സംഭവത്തിൽ ഒരാളെ നരുവാമൂട് പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാസർകോട് ലോറിയിൽ കന്നുകാലികളുമായി എത്തിയവരെ മർദിച്ച സംഭവം; നാല് പേർ അറസ്റ്റിൽ

കാസര്‍കോട്: കാസർകോട് മഞ്ചേശ്വരത്ത് ലോറിയില്‍ നിന്ന് കന്നുകാലികളെ ഇറക്കിക്കൊണ്ടിരിക്കുകയായിരുന്ന തൊഴിലാളികളെ മർദിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. അനിൽകുമാർ, ഭരത് രാജ്, ഭരത്, രക്ഷിത് എന്നിവരാണ് അറസ്റ്റിലായത്.

പാലക്കാട് നിന്ന് ലോറിയിൽ കന്നുകാലികളുമായി എത്തിയ ഉത്തർപ്രദേശ് സ്വദേശികളായ ഫുര്‍ക്കാന്‍ (47), ദാവൂദ് (28) കാസര്‍കോട് സ്വദേശി അബ്ബാസ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. കാസർകോട് മഞ്ചേശ്വരത്ത് ഇന്ന് പുലർച്ചെയായിരുന്നു സംഭവം. മഞ്ചേശ്വരം ഉദ്യാവര്‍ അണ്ടര്‍പാസിനടുത്ത് കന്നുകാലികളെ ലോറിയില്‍ നിന്ന് ഇറക്കുകയായിരുന്നു ഫുർക്കാനും ദാവൂദും അബ്ബാസും. ഇതിനിടെ ഓട്ടോറിക്ഷയിലും ബൈക്കിലുമെത്തിയ സംഘം ഇരുമ്പ് വടി അടക്കം ഉപയോഗിച്ച് മൂന്ന് പേരെയും ആക്രമിക്കുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബംഗ്ലാദേശിൽ പുതിയ സർക്കാർ 17ന്; ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ നേതാക്കൾക്ക് ക്ഷണം, മോദി പങ്കെടുത്തേക്കില്ല

ധാക്ക: ബംഗ്ലാദേശില്‍ താരിഖ് റഹ്‌മാന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ ഫെബ്രുവരി 17ന് ചുമതലയേല്‍ക്കും. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഇന്ത്യ, പാകിസ്താന്‍ തുടങ്ങിയ ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ നേതാക്കളെയും ക്ഷണിച്ചിട്ടുണ്ടെന്നാണ് സൂചന. ചൊവ്വാഴ്ച ഫ്രഞ്ച് പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിക്കുന്നതിനാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങില്‍ പങ്കെടുക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മോദിക്ക് പകരം ഉപരാഷ്ട്രപതിയോ വിദേശകര്യ മന്ത്രിയോ ചടങ്ങില്‍ പങ്കെടുത്തേക്കും. സാര്‍ക്ക് രാജ്യങ്ങളുടെ പ്രാതിനിധ്യം ചടങ്ങില്‍ ഉറപ്പിക്കാനാണ് ബംഗ്ലാദേശിന്റെ തീരുമാനം. അതിനിടെ രാജ്യ താല്‍പര്യങ്ങള്‍ മുന്‍ നിര്‍ത്തിയായിരിക്കും ഇന്ത്യയടക്കമുള്ള രാജ്യങ്ങളുമായുള്ള വിദേശനയമെന്ന് താരിഖ് റഹ്‌മാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

വ്യാഴാഴച നടന്ന പൊതു തെരഞ്ഞെടുപ്പില്‍ 299ൽ 211 സീറ്റുകളും സ്വന്തമാക്കിയായിരുന്നു ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തിയത്. പ്രവചനങ്ങള്‍ എല്ലാം മറികടന്ന വമ്പന്‍ വിജയമായിരുന്നു ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടേത്. അതേസമയം ജമാഅത്തെ ഇസ്ലാമി സഖ്യത്തിന് പ്രതീക്ഷിച്ച നേട്ടം ഉണ്ടായില്ല. എങ്കിലും ചരിത്രത്തിലാദ്യമായാണ് ജമാഅത്തെ ഇസ്ലാമി മുന്നണിക്ക് ഇത്രയും സീറ്റുകള്‍ ലഭിച്ചത്. 2024 ലെ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ രൂപീകരിച്ച നാഷണല്‍ സിറ്റിസണ്‍സ് പാര്‍ട്ടിയുമായുള്ള സഖ്യത്തിന്റെ പിന്തുണയാണ് ഇതിനു കാരണം. തലസ്ഥാനമായ ധാക്കയില്‍ നിന്ന് മത്സരിച്ച ജമാഅത്തെ ഇസ്ലാമി മേധാവി ഷഫീഖുര്‍ റഹ്‌മാന്‍ 85131 വോട്ടുകള്‍ നേടി വിജയിച്ചു. അതേസമയം ബിഎന്‍പിയുടെ എതിര്‍ സ്ഥാനാര്‍ത്ഥി നേടിയത് 63517 വോട്ടുകളാണ്.

രാജ്യത്തെ 299 പാര്‍ലമെന്റ് സീറ്റുകളിലേക്കുള്ള മത്സരത്തില്‍ രണ്ട് പ്രധാന മുന്നണികളാണ് ഏറ്റുമുട്ടിയത്. പത്ത് സഖ്യകക്ഷികളുടെ പിന്തുണയുള്ള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയും (ബിഎന്‍പി) 11 പാര്‍ട്ടികളുടെ കൂട്ടായ്മയായ ജമാഅത്തെ-ഇ-ഇസ്ലാമി മുന്നണിയും (ജെഐബി) തമ്മിലായിരുന്നു മത്സരം. ഇതില്‍ 2024-ല്‍ ഹസീന വിരുദ്ധ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥികള്‍ രൂപീകരിച്ച നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടിയുടെ പിന്തുണ നിര്‍ണായകമായിരുന്നു. ജമാഅത്തെ-ഇ-ഇസ്ലാമി മുന്നണിയോടൊപ്പമാണ് പാര്‍ട്ടി നിന്നത്. പതിറ്റാണ്ടുകളായി ബംഗ്ലാദേശ് രാഷ്ട്രീയത്തില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന ഷെയ്ക്ക് ഹസീനയുടെ അവാമി ലീഗിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്കുണ്ടായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കല്ല്യാണത്തിന് വന്നവര്‍ക്ക് സമ്മാനമായി സ്വര്‍ണക്കട്ടി; സൗദി അറേബ്യയില്‍ നിന്നുള്ള വൈറല്‍ ദൃശ്യങ്ങള്‍

റിയാദ്: ഒരു പെട്ടി നിറയെ സ്വര്‍ണം കൈമാറുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സൗദിയില്‍ നടന്ന ഒരു കല്ല്യാണ ചടങ്ങിലെ വീഡിയോ ആണെന്നാണ് വ്യക്തമാകുന്നത്. ഒരു പെട്ടി നിറയെ 24 കാരറ്റ് സ്വര്‍ണ ബിസ്‌ക്കറ്റെന്ന് തോന്നിക്കുന്ന വസ്തു കെെമാറുന്നതാണ് വീഡിയോയിലെ ദൃശ്യങ്ങള്‍.

ഒരുകൂട്ടം പുരുഷന്മാരാണ് ഈ പെട്ടിയുമായി വീഡിയോയില്‍ നില്‍ക്കുന്നത്. സ്വര്‍ണത്തിന് ലക്ഷങ്ങള്‍ വിലവരുന്ന ഈ സമയത്ത് ഇത്രയും സ്വര്‍ണം കൈമാറുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ കൗതുകമുണര്‍ത്തി. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നത്. ആഢംബരം, പ്രീമിയം, രാജകീയം തുടങ്ങിയ കമന്റുകളാണ് കാണാന്‍ സാധിക്കുന്നത്.

വീഡിയോ പ്രചരിച്ചതോടെ ഇത് സത്യമാണോ എന്നുള്ള രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച ആരംഭിച്ചു. ചര്‍ച്ചകള്‍ക്കൊടുവില്‍ സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുന്നത് ആ ബാറുകള്‍ സ്വര്‍ണമല്ലെന്നുള്ളതാണ്. സ്വര്‍ണ ഫോയിലില്‍ പൊതിഞ്ഞ ചോക്ലേറ്റാണെന്നാണ് വ്യക്തമായിരിക്കുന്നത്. സ്വര്‍ണ പേപ്പറില്‍ ത്തില്‍ പൊതിഞ്ഞ പ്രീമിയം മിഠായികള്‍ക്ക് പേരുകേട്ട 'പാച്ചി'യില്‍ നിന്നുള്ള ചോക്ലേറ്റുകളാണെന്നാണ് ഈ ബ്രാന്‍ഡിനെ കുറിച്ച് അറിയാവുന്ന സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ പറയുന്നത്. എങ്കിലും ഇപ്പോഴും ഇത് സ്വര്‍ണം തന്നെയാണെന്ന് പറയുന്ന കമന്റുകളും കാണാന്‍ സാധിക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാർ സഞ്ചരിച്ചത് 160 കിലോമീറ്റർ വേഗതയിൽ; ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെ മരിച്ച അപകടത്തിൽ പൊലീസ്

ബെംഗളൂരു: ഹൊസ്‌കോട്ടയില്‍ നിയന്ത്രണം വിട്ട്  കാര്‍ മറ്റ് വാഹനങ്ങളിലേക്ക് പാഞ്ഞുകയറി മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ മരിച്ച അപകടത്തിൽ വില്ലനായത് കാറിൻ്റെ അമിത വേഗതയെന്ന് പൊലീസ്. വിദ്യാര്‍ത്ഥികള്‍ കാർ ഓടിച്ചിരുന്നത് 150- മുതൽ 60 കിലോമീറ്റര്‍ വരെ വേഗത്തിലായിരുന്നുവെന്നാണ് കണ്ടെത്തൽ. കാറിലുണ്ടായിരുന്ന മുഴുവന്‍ പേരും ബൈക്ക് യാത്രികനായ യുവാവും അപകടത്തില്‍ മരിച്ചു.

സാറ്റലൈറ്റ് ടൗണ്‍ റിങ് റോഡില്‍ ഹൊസ്‌കോട്ടെ-ദൊബാസ്പേട്ട് ഇടനാഴിയിലെ സത്യവാരയില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് അപകടമുണ്ടായത്. കാറില്‍ യാത്ര ചെയ്ത യെലഹങ്ക ആര്‍ വി കോളേജിലെ വിദ്യാര്‍ത്ഥികളായ മലയാളി അശ്വിന്‍ നായര്‍ (17), അര്‍ഹാന്‍ ഷെരീഫ് (17), അയാന്‍ അലി (17), ഭരത് (18), ഏഥന്‍ ജോര്‍ജ് (17), ഫര്‍ഹാന്‍ (17), ബൈക്ക് യാത്രക്കാരന്‍ ഗഗന്‍ (26) എന്നിവരാണ് മരിച്ചത്.

കാറിലുണ്ടായിരുന്ന അയാന്‍ എന്ന യുവാവാണ് വാഹനം ഓടിച്ചത്. അമിത വേഗതയിലെത്തിയ കാര്‍ ഗഗന്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. പിന്നാലെ നിയന്ത്രണം വിട്ട കാര്‍ മുന്നില്‍ പോയ ട്രക്കിന്റെ പിന്നില്‍ ഇടിക്കുകയും പിന്നീട് 150 മീറ്ററോളം ദൂരം ഉരസി മാറുകയുമായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

ന്യൂഡല്‍ഹി: ട്രെയിനുകള്‍ ഇനി മുതല്‍ ഓരോ മണിക്കൂര്‍ ഇടവിട്ട് ശുചീകരിക്കുമെന്ന പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്. ന്യൂഡൽഹിയിൽവെച്ചു നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം.

ആറ് മാസത്തിനുള്ളില്‍ 80 ദീര്‍ഘദൂര ട്രെയിനുകള്‍ തെരഞ്ഞെടുത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇവ വൃത്തിയാക്കാന്‍ ജീവനക്കാരെ വിന്യസിക്കുമെന്നും അത് നടപ്പാക്കുന്നുണ്ട് എന്ന് ഉറപ്പാക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ജനറല്‍ കോച്ചുകളിലുള്‍പ്പെടെ ശുചീകരണ പ്രവർത്തനങ്ങൾ ഓരോ മണിക്കൂര്‍ ഇടവിട്ട് സാധ്യമാക്കും. നിരീക്ഷണത്തിനായി പ്രത്യേക സജ്ജീകരണമൊരുക്കും. ടോയ്‌ലറ്റുകള്‍, മാലിന്യ ബിന്നുകള്‍, ക്യാബിനുകള്‍ എന്നിവയുടെ തുടര്‍ച്ചയായ വൃത്തിയാക്കല്‍ ഉറപ്പാക്കും. ആറ് മാസത്തിനുള്ളിൽ നടപടികൾക്ക് തുടക്കമാകുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. 