ഇന്ത്യയിലെ മുന്‍നിര സ്വര്‍ണ്ണ വായ്പ എന്‍ബിഎഫ്‌സിയായ മണപ്പുറം ഫിനാന്‍സിന്റെ ഓഹരി ഏറ്റെടുക്കലിന് ബെയിന്‍ ക്യാപിറ്റലിന് അനുമതി നല്‍കി, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. കമ്പനിയുടെ 41.66% ഓഹരികളാണ് ഏറ്റെടുക്കുക.
മാര്‍ച്ചില്‍ ഒപ്പുവച്ച കരാറിലാണ് ആര്‍ബിഐയുടെ അനുമതി ലഭിച്ചിരിക്കുന്നത്. 236 രൂപ വിലയുള്ള 18% ഓഹരികള്‍ക്കായി ഏകദേശം 43.85 ബില്യണ്‍ ഇന്ത്യന്‍ രൂപ ബെയിന്‍ ക്യാപിറ്റല്‍ മണപ്പുറം ഫിനാന്‍സില്‍ നിക്ഷേപിക്കും. ഓപ്പണ്‍ ഓഫറിന് ലഭിക്കുന്ന സ്വീകാര്യത അനുസരിച്ച് ബെയിന്‍ ക്യാപിറ്റലിന്റെ ഓഹരി 18% മുതല്‍ 41.7% വരെയാകും. ഇതോടെ മണപ്പുറം ഫിനാന്‍സിന്റെ പ്രൊമോട്ടര്‍ പദവിയും ബെയ്ന്‍ ക്യാപിറ്റലിന് ലഭിക്കും. നിലവിലെ പ്രൊമോട്ടര്‍മാര്‍ക്കൊപ്പം കമ്പനിയുടെ നിയന്ത്രണ കാര്യങ്ങളില്‍ ഇടപെടാനും ബെയ്ന്‍ ക്യാപിറ്റലിന് അധികാരമുണ്ടാകും.
അതേസമയം, മറ്റൊരു ഇന്ത്യന്‍ കമ്പനിയില്‍ ബെയിന്‍, താല്‍പ്പര്യം പ്രകടിപ്പിച്ചതിനാല്‍ കഴിഞ്ഞ മാസം ഈ ഇടപാടിനെക്കുറിച്ച് ആര്‍ബിഐ ആശങ്കകള്‍ ഉന്നയിച്ചിരുന്നു. എന്നാലിപ്പോള്‍ ആര്‍ബിഐ പൂര്‍ണ അനുമതി നല്‍കുകയായിരുന്നു. സ്വര്‍ണ്ണ വായ്പകള്‍ നല്‍കുന്ന മണപ്പുറത്തിന് ഏകദേശം 315 ബില്യണ്‍ രൂപയുടെ ലോണ്‍ ബുക്കാണിപ്പോഴുള്ളത്. അതിവേഗം വളരുന്ന സ്വര്‍ണ്ണ വായ്പകളില്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.