Tuesday, 17 February 2026

എക്‌സ് പണിമുടക്കി, ബാധിച്ചത് ആയിരക്കണക്കിന് പേരെ; ഔദ്യോഗിക പ്രതികരണമില്ലാതെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം

ന്യൂഡല്‍ഹി: സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സ് സേവനം താല്‍ക്കാലികമായി തടസപ്പെട്ടു. ഇന്ത്യയില്‍ രാത്രി ഏഴ് മുതല്‍ ഏഴര വരെയാണ് സേവനങ്ങള്‍ താല്‍ക്കാലികമായി തടസപ്പെട്ടത്. അമേരിക്കയിലും ഇന്ത്യയിലെ പല ഭാഗങ്ങളിലുമാണ് സേവനങ്ങള്‍ ഏറ്റവും കൂടുതല്‍ തടസപ്പെട്ടതെന്നാണ് ഡൗണ്‍ഡിറ്റക്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അമേരിക്കയില്‍ നിന്ന് മാത്രം ഏകദേശം 40,000 പേര്‍ക്കാണ് എക്‌സില്‍ പ്രശ്‌നമുണ്ടായത്. എന്നാല്‍ ഇന്ത്യയില്‍ 3000 പേര്‍ക്കാണ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ ബുദ്ധിമുട്ട് നേരിട്ടത്. ലോഗ് ചെയ്യാനും പോസ്റ്റ് ചെയ്യാനുമുള്ള ബുദ്ധിമുട്ട്, റീഫ്രഷ് ചെയ്യാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് ഏറ്റവും കൂടുതല്‍ ഉപയോക്താക്കള്‍ ചൂണ്ടിക്കാട്ടുന്നത്.

ആയിരക്കണക്കിന് പേര്‍ ഇതിനോടകം തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ സേവനം ലഭ്യമല്ലെന്ന് അറിയിച്ചിട്ടുണ്ട്. എക്‌സിന്റെ എഐ ചാറ്റ്‌ബോട്ടായ ഗ്രോക്കിന്റെ സേവനവും തടസപ്പെട്ടിട്ടുണ്ട്. വിഷയത്തില്‍ എക്‌സിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ മാസം 13നും സമാന രീതിയില്‍ എക്‌സ് പണിമുടക്കിയിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

2014 മുതൽ 2026 വരെ ഇന്ത്യയുടെ സുവർണ്ണ കാലഘട്ടം; അക്രമങ്ങൾ പൂർണ്ണമായും ഇല്ലാതാക്കുന്ന ദിവസം വിദൂരമല്ല: അമിത് ഷാ

ന്യൂഡല്‍ഹി: 2014 മുതല്‍ 2026 വരെ ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയ്ക്ക് ഒരു 'സുവര്‍ണ്ണ കാലഘട്ടം' ആയിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാന സംഘര്‍ഷ മേഖലകളിലെ അക്രമങ്ങള്‍ രാജ്യം ഗണ്യമായി തടഞ്ഞുവെന്നും അത് പൂര്‍ണ്ണമായും ഇല്ലാതാക്കുന്ന ദിവസം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി പൊലീസിന്റെ 79-ാമത് സ്ഥാപക ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അമിത് ഷാ.

2014 ന് മുമ്പ്, മൂന്ന് പ്രധാന വെല്ലുവിളികള്‍ ആഭ്യന്തര സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി ഉയര്‍ത്തിയിരുന്നുവെന്നും അമിത് ഷാ പറഞ്ഞു. കശ്മീര്‍, വടക്കുകിഴക്കന്‍ മേഖല, ഏകദേശം 11 സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന മാവോയിസ്റ്റ് ബാധിത പ്രദേശങ്ങള്‍ എന്നിവയായിരുന്നു പ്രശ്‌നമായിരുന്നത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷം, കശ്മീര്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, മാവോയിസ്റ്റ് ബാധിത പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ അക്രമം 80% കുറയ്ക്കുന്നതില്‍ ഇന്ത്യ വിജയിച്ചു. ഇവിടെ നിന്നും അക്രമം പൂര്‍ണമായും ഇല്ലാതാവുന്ന ദിവസം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മെഡലുകള്‍ വിതരണം ചെയ്യുകയും പൊതുജന സുരക്ഷയുടെ കാര്യത്തിലുള്ള സേനയുടെ സമര്‍പ്പണത്തിനെയും പങ്കിനെയും അമിത് ഷാ അഭിനന്ദിക്കുകയും ചെയ്തു. വിവിധ പദ്ധതികളുടെ ഉദ്ഘാടനവും അമിത് ഷാ നിര്‍വഹിച്ചു. 368 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്ലിന്റെ പുതുതായി നിര്‍മ്മിച്ച ആസ്ഥാനവും ഉദ്ഘാടനം ചെയ്തു.

സേഫ് സിറ്റി പദ്ധതിയുടെ ആദ്യ ഘട്ടവും ഉദ്ഘാടനം ചെയ്തു. ഏകദേശം 857 കോടി ചെലവിൽ നിർമ്മിച്ച ആധുനിക ഇന്റഗ്രേറ്റഡ് കമാൻഡ് കൺട്രോൾ കമ്മ്യൂണിക്കേഷൻ ആൻഡ് കമ്പ്യൂട്ടർ സെന്റർ ഡൽഹിയിലെ ജനങ്ങൾക്ക് സമർപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 'സേഫ് സിറ്റി' പദ്ധതി വരും ദിവസങ്ങളിൽ ഡൽഹിയുടെ സുരക്ഷ മെച്ചപ്പെടുത്തുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുവതിയെ കഴുത്ത് ഞെരിച്ച് കൊന്നതിന് ശേഷവും ഉപദ്രവം തുടർന്നു,ആത്മാവിനോട് സംസാരിക്കാൻ മന്ത്രവാദം;സഹപാഠി പിടിയിൽ

ഇൻഡോർ: എംബിഎ വിദ്യാർത്ഥിനിയുടെ കൊലപാതകത്തിന് പിന്നാലെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. വിദ്യാർത്ഥിനിയുടെ സഹപാഠിയും ആൺസുഹൃത്തുമായിരുന്ന യുവാവാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി.

ഫെബ്രുവരി 13നാണ് യുവതിയുടെ മൃതദേഹം പൊലീസ് കണ്ടെത്തുന്നത്. അടച്ചിട്ട വീട്ടിൽ നിന്നും ദുർഗന്ധം വമിക്കുന്നു എന്ന പരാതിയുമായി നാട്ടുകാർ ദ്വാരകപുരി പൊലീസ് സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു. പൊലീസെത്തി പരിശോധിക്കുമ്പോൾ ഒരു യുവതിയുടെ നഗ്നമായ മൃതദേഹമാണ് കണ്ടെത്തിയത്.

കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം. യുവതിയുടെ സഹപാഠി വാടകയ്ക്ക് താമസിച്ചിരുന്ന വീടാണ് ഇതെന്ന് പൊലീസ് കണ്ടെത്തി. ഇയാൾ കടന്നു കളഞ്ഞതാണെന്നും പൊലീസിന് വ്യക്തമായി. പരിശോധനകളും അന്വേഷണവും തുടരുന്നതിനിടെ മരിച്ചതിന് ശേഷവും യുവതി വിവിധ തരത്തിലുള്ള ശാരീരിക ഉപദ്രവങ്ങൾക്ക് വിധേയതായി കണ്ടെത്തി. ലൈംഗിക പീഡനവും നടത്തിയിരുന്നു എന്ന് സംശയിക്കുന്നുണ്ട്. ഇതേ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പേരാമ്പ്രയില്‍ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു

കോഴിക്കോട്: പേരാമ്പ്രയില്‍ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു. ദിനേശനാണ് ആക്രമണത്തിന് ഇരയായത്. പേരാമ്പ്ര മുതുവണ്ണാച്ചയില്‍ വച്ചാണ് മൂന്നംഗം സംഘം ദിനേശനെ വെട്ടി പരിക്കേല്‍പ്പിച്ചത്.

ദിനേശന്‍ കുറ്റ്യാടിയിലെ കട അടച്ച് മടങ്ങവെയാണ് ആക്രമണം. തലയ്ക്കും കൈകള്‍ക്കും പരിക്കേറ്റ ദിനേശനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാലാരിവട്ടത്ത് വന്‍ രാസലഹരി വേട്ട; എംഡിഎംഎ പിടികൂടി

കൊച്ചി: പാലാരിവട്ടത്ത് വന്‍ രാസലഹരി വേട്ട. പാലാരിവട്ടം ഓവര്‍ ബ്രിഡ്ജിന് സമീപത്തു നിന്നുമാണ് 37.65 ഗ്രാം എംഡിഎംഎ പിടികൂടിയത്. ഡാന്‍സാഫ് സംഘം നടത്തിയ പരിശോധനയില്‍ മൂന്നുപേര്‍ പിടിയിലായി.അലന്‍ ഡേവിഡ്, ഫസീര്‍ നാസര്‍, നാഫില എന്നിവരാണ് പിടിയിലായത്. നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ടിഡി സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘമാണ് പ്രതികളെ പിടികൂടിയത്.

തലസ്ഥാനത്ത് ഇന്നും വന്‍ കഞ്ചാവ് വേട്ട നടന്നു. പാപ്പനംകോടില്‍ 300 കിലോ കഞ്ചാവ് പിടികൂടി. സിറ്റി ഡാന്‍സാഫ് സംഘമാണ് കഞ്ചാവ് പിടികൂടിയത്. കരകുളം സ്വദേശി അഫ്സലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഫ്സലാണ് കഞ്ചാവ് ഉള്‍പ്പെട്ട വാഹനം ഓടിച്ചിരുന്നത്. ബെംഗളൂരുവില്‍ നിന്നാണ് കഞ്ചാവ് എത്തിച്ചത്.

കഞ്ചാവ് കടത്ത് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ കെ കാര്‍ത്തിക് പറഞ്ഞു. ഇത് വലിയ ഒരു ശൃംഖലയാണെന്നും കൂടുതല്‍ പേര്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും കാര്‍ത്തിക് പറഞ്ഞു. ഏകദേശം 350 കിലോ ആണ് പിടികൂടിയത്. സമീപകാലത്തെ ഏറ്റവും വലിയ വേട്ടയാണ്. ആന്ധ്ര-ഒഡീഷ അതിര്‍ത്തിയില്‍ നിന്ന് ബെംഗളൂരു വഴി കഞ്ചാവ് കേരളത്തില്‍ എത്തിച്ചു', കമ്മീഷണര്‍ പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമല സ്വർണ്ണക്കൊള്ള; ജയറാം ചോദ്യം ചെയ്യലിനായി ഹാജരായേക്കും; ജയശ്രീയുടെ മൊഴി വിശ്വാസത്തിലെടുക്കാതെ ഇ ഡി

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് നോട്ടീസ് അയച്ച നടന്‍ ജയറാം ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരായേക്കും. കൊച്ചി ഇ ഡി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുളള സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും. ശബരിമലയില്‍ നിന്ന് കൊണ്ടുപോയ കട്ടിളപ്പാളികള്‍ ജയറാമിന്റെ ചെന്നൈയിലെ വീട്ടില്‍ എത്തിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അതിന്റെ മറവില്‍ നടന്ന സാമ്പത്തിക ഇടപാടുകളും പരിശോധിക്കും. നേരത്തെ എസ്ഐടി ജയറാമിന്റെ മൊഴിയെടുത്തിരുന്നു.

ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ് ജയശ്രീയെ ഇ ഡി വീണ്ടും ചോദ്യം ചെയ്യും. ജയശ്രീയുടെ സ്വത്തുക്കള്‍ സംബന്ധിച്ച് കൂടുതല്‍ പരിശോധന നടത്തും. കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യലില്‍ ജയശ്രീ നല്‍കിയ മൊഴി ദേവസ്വം ബോര്‍ഡിനെ കുരുക്കുന്നതാണ്. സ്വന്തം നിലയില്‍ താന്‍ തീരുമാനം എടുത്തിട്ടില്ലെന്നും ബോര്‍ഡ് തീരുമാനപ്രകാരം ഉത്തരവിറക്കുക മാത്രമാണ് താന്‍ ചെയ്തതെന്നുമാണ് ജയശ്രീക്ക് മുന്നില്‍ ഇ ഡി മൊഴി നല്‍കിയത്.

സ്വര്‍ണക്കൊള്ളയില്‍ നിന്ന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിട്ടില്ലെന്നും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഇടപാടുകള്‍ ഇല്ലെന്നും ജയശ്രീ മൊഴി നല്‍കിയെങ്കിലും ഇ ഡി വിശ്വാസത്തിലെടുത്തിട്ടില്ല. ഒമ്പത് മണിക്കൂറോളമാണ് ഇ ഡി ജയശ്രീയെ ചോദ്യം ചെയ്തത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പൊറോട്ടയ്ക്ക് ചൂട് ഇല്ലെന്ന് ആരോപണം; ഹോട്ടല്‍ അടിച്ചുതകര്‍ത്ത് യുവാവ്; ഉടമയ്ക്കും മര്‍ദ്ദനം

കോഴിക്കോട്: പൊറോട്ടയെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ കട ആക്രമിച്ച് യുവാവ്. കോഴിക്കോട് പുറമേരിയിലാണ് സംഭവം. പൊറോട്ടയ്ക്ക് ചൂടില്ലെന്ന് ആരോപിച്ച് കടയുടമയുമായി ഉണ്ടായ തര്‍ക്കം സംഘര്‍ഷത്തിലേക്കും കട അടിച്ചുതകര്‍ക്കുന്നതിലും കലാശിച്ചു.

തിങ്കളാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം. വെള്ളികുളങ്ങര സ്വദേശി സാദിക്കിന്റ ഉടമസ്ഥതയിലുള്ള 'ബിരിയാണി ഡേയ്‌സ്' എന്ന ഹോട്ടലാണ് യുവാവ് ആക്രമിച്ചത്. വെള്ളക്കുപ്പികൊണ്ട് സാദിഖിനെ അടിക്കുകയും ചെയ്തു.

വൈകിട്ട് കടയിലെത്തിയ യുവാവ് പൊറോട്ടയും ബീഫ് റോസ്റ്റും ഓര്‍ഡര്‍ ചെയ്തു. തുടര്‍ന്ന് പൊറോട്ടയ്ക്ക് ചൂട് കുറവാണെന്നും ഭക്ഷണത്തിന് രുചിയില്ലെന്നും പറഞ്ഞ് ബഹളമുണ്ടാക്കുകയായിരുന്നു. ഭക്ഷണം തിരിച്ചെടുക്കുകയോ പണം തിരികെ നല്‍കുകയോ ചെയ്യാമെന്ന് പറഞ്ഞ് സാദിഖ് യുവാവിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയിരുന്നില്ല.

കടയില്‍ നിന്നും പുറത്തേക്ക് പോയ യുവാവ് തിരിച്ചെത്തി ആക്രമണം നടത്തുകയായിരുന്നു. കടയുടെ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും സാദിഖിനെ പിടിച്ചുതള്ളുകയും ചെയ്തു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട സാദിഖ് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സ തേടിയ രണ്ടുപേർ മരിച്ചു; മീൻ കഴിച്ചതിനെ തുടർന്നുണ്ടായ അലർജിയെന്ന് സംശയം

കൊല്ലം: നിലമേലില്‍ ദേഹാസ്വസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ചികിത്സതേടിയ രണ്ടുപേര്‍ മരിച്ചു. ഭക്ഷ്യവിഷ ബാധയെന്ന് ബന്ധുക്കൾ ആരോപിച്ചു. നിലമേല്‍ പ്ലാച്ചിയോട് കുന്നില്‍ വീട്ടില്‍ റഷീദ ബീവി (58), മരുമകന്‍ ഷാജി(48) എന്നിവരാണ് മരിച്ചത്. റഷീദ ബീവിയുടെ മകള്‍ സജി മോള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ഇവരുടെ നില മെച്ചപ്പെട്ടു.

ഇവര്‍ കഴിഞ്ഞദിവസം വിഴിഞ്ഞത്തെ ഒരു റസ്റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ചിരുന്നു. മടങ്ങും വഴി ദേഹാസ്വാസ്ഥ്യവും ചര്‍ദ്ദിയും അനുഭവപ്പെട്ടതോടെ ചികിത്സ തേടുകയായിരുന്നു. വിഴിഞ്ഞത്ത് നിന്നും മീന്‍ വിഭവങ്ങളാണ് അഞ്ചംഗ സംഘം കഴിച്ചത്.

ഇവരെ ആദ്യം നിലമേലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് നില ഗുരുതരമായതോടെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇസിജിയില്‍ പ്രശ്‌നങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഷാജിയെ തിരു. മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. മെഡിക്കല്‍ കോളജില്‍ എത്തുമ്പോഴേക്കും മരിച്ചിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഷാജിയെ അലര്‍ജി പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു. അലര്‍ജിയാണ് മരണകാരണമായതെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറയുന്നത്.

ബന്ധുക്കളുടെ ആരോപണത്തിന് പിന്നാലെ ഹോട്ടല്‍ പൊലീസ് ഇടപെട്ട് അടപ്പിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആൺസുഹൃത്തും ജീവൻ വെടിഞ്ഞു; ചിന്നു പാപ്പുവിന്റെ മരണത്തിൽ കുഴങ്ങി പൊലീസ്

കാസർകോട്: സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ ചിന്നു പാപ്പുവിന്റെ മരണത്തിൽ കാരണം കണ്ടെത്താനാകാതെ പൊലീസ്. ചിന്നു പാപ്പുവിന്റെ നിരവധി സുഹൃത്തുക്കളുടെയും ബന്ധപ്പെട്ടവരുടെയും മൊഴി എടുത്തെങ്കിലും ഇതുവരെയും ആത്മഹത്യയിലേക്ക് നയിച്ച കാരണത്തെ പൊലീസിന് ഒരു സൂചനയും ലഭിച്ചിട്ടില്ല. അവസാനമായി വീട്ടിലെത്തിയപ്പോഴും ചിന്നു പാപ്പു വളരെ സന്തോഷത്തിലായിരുന്നു എന്നാണ് പിതാവിന്റെ പ്രതികരണം. ഏതെങ്കിലും തരത്തിലുള്ള മാനസിക സമ്മർദത്തിലായിരുന്നില്ല മകളെന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ. സുഹൃത്തുക്കളും സമാനമായ മൊഴിയാണ് പൊലീസിന് നൽകിയിരിക്കുന്നത്.

മരണത്തിന് രണ്ട് ദിവസം മുൻപ് വരെ ചിന്നു പാപ്പു സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിരുന്നു. വീഡിയോകൾ പങ്കുവെക്കുകയും കമന്റുകൾക്ക് മറുപടി നൽകുകയുമെല്ലാം ചെയ്തിട്ടുണ്ട്. ചിന്നുവിനെ മരണത്തിലേക്ക് നയിച്ചത് ആൺസുഹൃത്തുമായുള്ള തർക്കമാണെന്ന് കുടുംബം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ ചിന്നുവിന്റെ മരണത്തിൽ സന്ദേശിന്റെ പ്രേരണയില്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പിഡബ്ല്യുഡിയുടെ അനാസ്ഥ; തൊടുപുഴയില്‍ റോഡരികിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

തൊടുപുഴ: പിഡബ്ല്യുഡിയുടെ അനാസ്ഥയില്‍ ഒരു മരണം. ഇടുക്കി തൊടുപുഴ മുതലക്കോടത്ത് റോഡരികിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മുതലക്കോടം സ്വദേശി ജെയ്‌സ് ബെന്നി (27) ആണ് മരിച്ചത്. കലുങ്ക് നിര്‍മ്മിക്കാന്‍ റോഡരികില്‍ എടുത്ത കുഴിയില്‍ വീണായിരുന്നു അപകടം. ഒരു മാസത്തിലേറെയായി കുഴി മൂടാതെ അപകടാവസ്ഥയില്‍ തുടരുകയായിരുന്നു. ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്.