Tuesday, 17 February 2026

സർക്കാരിന് കനത്ത തിരിച്ചടി, നവ കേരള സർവ്വേ റദ്ദാക്കി; പരിപാടി നിയമവിരുദ്ധമെന്ന് ഹൈക്കോടതി

സർക്കാരിന് കനത്ത തിരിച്ചടി, നവ കേരള സർവ്വേ റദ്ദാക്കി; പരിപാടി നിയമവിരുദ്ധമെന്ന് ഹൈക്കോടതി

കൊച്ചി: സർക്കാരിന്റെ നവ കേരള സർവ്വേ ഹൈക്കോടതി റദ്ദാക്കി. സർക്കാരിന് കനത്ത തിരിച്ചടിയാണ് ഹൈക്കോടതിയിൽ നിന്ന് ഉണ്ടായിരിക്കുന്നത്. പരിപാടി നിയമവിരുദ്ധമെന്നാണ് ഹൈക്കോടതി നിരീക്ഷണം. ബജറ്റ് വകയിരുത്തലോ ധനകാര്യ അനുമതിയോ ഇല്ല എന്നും കോടതി വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുത്തനെ കുറഞ്ഞ് സ്വർണവില; ഇന്നത്തെ നിരക്ക് അറിയാം

കുത്തനെ കുറഞ്ഞ് സ്വർണവില; ഇന്നത്തെ നിരക്ക് അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 1,120 രൂപ കുറഞ്ഞതോടെ വിപണി വില 1,13,600 രൂപയായി താഴ്ന്നു. ഇന്നലെ പവന് 1,14,720 രൂപയായിരുന്നു കേരളത്തിലെ വില. ഗ്രാമിന് 140 രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്നലത്തെ 14,340 രൂപയിൽ നിന്നും 14,200 രൂപയിലേക്ക് എത്തി.

ആഗോള വിപണിയിലും സ്വര്‍ണവില കുറഞ്ഞിട്ടുണ്ട്. ഡോളര്‍ സൂചിക കരുത്ത് വര്‍ധിപ്പിക്കുന്നതാണ് സ്വര്‍ണവില കുറയാന്‍ കാരണം.

ഇന്ന് സ്വർണാഭരണം വാങ്ങാൻ പോകുന്നവർ ഏറ്റവും പുതിയ വില നിലവാരം അറിഞ്ഞിരിക്കണം. സ്വർണ വിലക്കൊപ്പം പണിക്കൂലി, ജിഎസ്ടി, ഹാൾമാർക്ക് ചാർജ് എന്നീ ഘടകങ്ങളും ചേരുമ്പോഴാണ് ആഭരണത്തിൻ്റെ വില നിശ്ചയിക്കുന്നത്. ഇന്ന് 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1,25,000 രൂപ നൽകേണ്ടി വരും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആദ്യ നഷ്ട സിനിമ, വലതുവശത്തെ കള്ളൻ ചെലവ് 16 കോടി, പൈസ വാങ്ങിയാൽ പ്രൊമോഷന് വരണം: തുറന്നടിച്ച് ജോബി ജോർജ്

ആദ്യ നഷ്ട സിനിമ, വലതുവശത്തെ കള്ളൻ ചെലവ് 16 കോടി, പൈസ വാങ്ങിയാൽ പ്രൊമോഷന് വരണം: തുറന്നടിച്ച് ജോബി ജോർജ്

വലതുവശത്തെ കള്ളൻ തങ്ങളുടെ ആദ്യ നഷ്ട സിനിമയാണെന്ന് ഗുഡ്‌വിൽ എന്റർടെയ്ൻമെൻസിന്റെ സാരഥി ജോബി ജോർജ്. ഗുഡ്‌വിൽ വിതരണം ചെയ്ത സിനിമയാണിതെന്നും 16 കോടി രൂപ ചെലവാക്കിയാണ് പടം തിയറ്ററിൽ എത്തിയതെന്നും ജോബി പറയുന്നു. പൈസ വാങ്ങുന്ന നായകന്മാർ പ്രൊമോഷന് നിൽക്കണമെന്നും അല്ലെങ്കിൽ പൈസ വാങ്ങരുതെന്നും ജോബി ജോർജ് വ്യക്തമാക്കി

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മെഡിസെപ്പ് പുതിയ നിബന്ധന, ഭാഗിക എം പാനലായ സ്വകാര്യ ആശുപത്രികള്‍ പദ്ധതിക്ക് പുറത്ത്; വലഞ്ഞ് ഡയാലിസിസ്, കാൻസർ രോഗികൾ

മെഡിസെപ്പ് പുതിയ നിബന്ധന, ഭാഗിക എം പാനലായ സ്വകാര്യ ആശുപത്രികള്‍ പദ്ധതിക്ക് പുറത്ത്; വലഞ്ഞ് ഡയാലിസിസ്, കാൻസർ രോഗികൾ

കോഴിക്കോട്: ഭാഗികമായി എം പാനലായ സ്വകാര്യ ആശുപത്രികളെ മെഡിസെപ്പ് പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയതോടെ ഇവിടെ ചികിത്സ തേടിയിരുന്ന രോഗികള്‍ ദുരിതത്തില്‍. എല്ലാ വിഭാഗം ചികിത്സകളും ഉള്‍പ്പെടുത്തിയാല്‍ മാത്രമേ പദ്ധതിയില്‍ തുടരാനാകൂ എന്ന നിബന്ധന പാലിക്കാത്തതിനെ തുടര്‍ന്നാണ് ചില സ്വകാര്യ ആശുപത്രികള്‍ പദ്ധതിക്ക് പുറത്തായത്. ഇത്തരം ആശുപത്രികളില്‍ ഡയാലിസിസ്, കീമോ തുടങ്ങിയ ജീവന്‍രക്ഷാ ചികില്‍സകള്‍ നടത്തുന്ന രോഗികളാണ് ദുരിതത്തിലായത്.

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് മെഡിസെപ്പ്. അടിസ്ഥാന ഇന്‍ഷുറന്‍സ് പരിരക്ഷ ഉയര്‍ത്തിയും കൂടുതല്‍ ആശുപത്രികളെ ഉള്‍പ്പെടുത്തിയുമുള്ള മെഡിസെപ്പ് രണ്ടാം ഘട്ടം ഈ മാസമാണ് പ്രാബല്യത്തില്‍ വന്നത്. ആദ്യ ഘട്ടത്തില്‍ പാര്‍ഷ്യലി എം പാനല്‍ഡ് അതായത് ചില ചികില്‍സ വിഭാഗങ്ങള്‍ക്ക് മാത്രം ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്ന സ്വകാര്യ ആശുപത്രികളും മെഡിസെപ്പില്‍ ഉണ്ടായിരുന്നു. എന്നാല്‍ രണ്ടാം ഘട്ടത്തിലെ നിബന്ധനകളിലൊന്ന് ആശുപത്രിയിലെ എല്ലാ ചികില്‍സകളും മെഡ‍ിസെപ്പിന് പരിധിയില്‍ വരണമെന്നുള്ളതാണ്. ഇത് പാലിക്കാത്ത സ്വകാര്യ ആശുപത്രികളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തില്ല.

ഇതോടെ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മെഡിസെപ്പ് പാര്‍ഷ്യലി എം പാനല്‍ഡായ ആശുപത്രികളില്‍ ഡയാലിസിസ് പോലുള്ള ചികില്‍സ ചെയ്തുവരുന്ന രോഗികള്‍ ബുദ്ധിമുട്ടിലായി. പലര്‍ക്കും ഓരോ മാസവും നാല്‍പതിനായിരത്തോളം രൂപയെങ്കിലും ചെലവ് വരുന്നുണ്ട്. മെഡിസെപ്പ് പരിരക്ഷ ലഭിക്കില്ല എന്ന അറിയിപ്പ് ഇവര്‍ക്ക് മുന്‍കൂട്ടി ലഭിച്ചുമില്ല. ഫുള്ളി എം പാനല്‍ഡായ മറ്റ് ആശുപത്രികളെ ഇവര്‍ക്ക് സമീപിക്കാമെങ്കിലും ഡയാലിസിസിന് അവിടെ പെട്ടെന്ന് സ്ലോട്ട് കിട്ടുന്നതുള്‍പ്പെടെയുള്ള പ്രശ്നങ്ങളുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജോലിയിൽ കയറിയിട്ട് 4 മാസം, ജാതി അധിക്ഷേപം, തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ദളിത് ശാന്തിക്കാരൻ രാജി വെച്ചു

ജോലിയിൽ കയറിയിട്ട് 4 മാസം, ജാതി അധിക്ഷേപം, തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ദളിത് ശാന്തിക്കാരൻ രാജി വെച്ചു

കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ജോലി ചെയ്തിരുന്ന ദളിതനായ ശാന്തിക്കാരൻ ആലങ്ങാട് കൊടുവഴങ്ങ പള്ളത്തുപറമ്പിൽ പി.ആർ. വിഷ്ണു രാജിവെച്ചു. പറവൂർ ഗ്രൂപ്പിലെ തിരുവാല്ലൂർ സബ്ഗ്രൂപ്പിൽ ഉൾപ്പെടുന്ന വാതുറക്കാവ് ദേവീ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു വിഷ്ണു. രണ്ട് വർഷം മുമ്പ് തത്തപ്പിള്ളി ഭഗവതി ക്ഷേത്രത്തിൽ പകരക്കാരനായി ജോലി ചെയ്തിരുന്ന സമയത്ത് ജാതി അധിക്ഷേപം നേരിട്ടതായി വിഷ്ണു പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഭീഷണിയും പരിഹാസവും ഉൾപ്പെടെയുള്ള അനുഭവങ്ങൾ നേരിടേണ്ടി വന്നതായി വിഷ്ണു പറഞ്ഞു.

അന്ന് നൽകിയ പരാതി പിൻവലിക്കാൻ വിവിധ ഭാഗങ്ങളിൽ നിന്ന് സമ്മർദവും ഭീഷണിയും ഉണ്ടായിരുന്നുവെന്നും വിഷ്ണു പറഞ്ഞിരുന്നു. പിന്നീട് യൂണിയൻ അംഗത്വ അപേക്ഷയ്ക്കായി നൽകിയ തുക പോലും തിരിച്ച് നൽകിയ സംഭവവും ഉണ്ടായതായും വ്യക്തമാക്കി. ഇപ്പോൾ ജോലി ചെയ്തിരുന്ന വാതുറക്കാവ് ക്ഷേത്രത്തിലെ സ്വർണാഭരണം മുക്കുപണ്ടമാണെന്ന കണ്ടെത്തലുമായി ബന്ധപ്പെട്ട സംഭവത്തിൽ പരാതിക്കാരനായ വിഷ്ണുവിന് വീണ്ടും ഭീഷണി നേരിടേണ്ടി വന്നുവെന്നുമാണ് വിവരം. നാല് മാസം മുമ്പ് തിരുവിതാംകൂർ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴിയാണ് അദ്ദേഹത്തിന് ജോലി ലഭിച്ചത്. ഇതേ തുടർന്നാണ് ആ ജോലി തുടരാതിരിക്കാൻ തീരുമാനിച്ചതെന്നും വിഷ്ണു വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നെയ്യാറ്റിൻകരയിൽ സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം, 15 കുട്ടികൾക്ക് പരിക്കേറ്റു

നെയ്യാറ്റിൻകരയിൽ സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം, 15 കുട്ടികൾക്ക് പരിക്കേറ്റു

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് 15 കുട്ടികൾക്ക് പരിക്ക്. പൂവത്തൂർ സ്കൂളി ലെ ബസാണ് മറിഞ്ഞത്. കുട്ടികളെ കാരക്കോണം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വണ്ടിയിൽ ഉണ്ടായിരുന്ന ആയയ്ക്കും പരിക്കേറ്റിട്ടുണ്ട്. നെയ്യാറ്റിൻകരക്കടുത്ത് പൂവത്തൂര്‍ ഗവണ്‍മെന്‍റ് യുപി സ്കൂളിലെ ബസാണ് അപകടത്തിൽപെട്ടത്. സ്കൂളിലേക്ക് എത്തുന്ന സമയത്ത് ചെറിയൊരു കനാലുണ്ട്. അതിലേക്കാണ് വാൻ മറിഞ്ഞത്. 15 കുട്ടികള്‍ വെള്ളത്തിലേക്ക് വീണു. കനാലിൽ വെള്ളം കുറവായിരുന്നതിനാൽ അപകടം ഒഴിവായി. ഒരു കുട്ടിയൊഴികെ ബാക്കി കുട്ടികള്‍ക്ക് നിസാര പരിക്ക് മാത്രമാണുള്ളതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. പരിക്കേറ്റ കുട്ടികളെ കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിലേക്കും മാറ്റി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എട്ട് സ്ഥലങ്ങളില്‍ ട്രാക്കില്ലാ ട്രാം പദ്ധതി, ബസുകൾക്കും ടാക്സികൾക്കും പ്രത്യേക പാതകൾ; പദ്ധതിയുമായി ദുബായ്

എട്ട് സ്ഥലങ്ങളില്‍ ട്രാക്കില്ലാ ട്രാം പദ്ധതി, ബസുകൾക്കും ടാക്സികൾക്കും പ്രത്യേക പാതകൾ; പദ്ധതിയുമായി ദുബായ്

ദുബായില്‍ എട്ട് സ്ഥലങ്ങളില്‍ ട്രാക്കില്ലാ ട്രാം പദ്ധതി നടപ്പിലാക്കാനൊരുങ്ങി റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. ഇതിന് പുറമെ ബസുകള്‍ക്കും ടാക്‌സികള്‍ക്കുമായി പ്രത്യേക പാതകള്‍ വികസിപ്പിക്കുമെന്നും ആര്‍ടിഎ അറിയിച്ചു. നഗരത്തിലെ ഗാഗതതക്കുരുക്ക് ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ദുബായുടെ പൊതുഗതാഗത രംഗത്ത് വലിയ മാററങ്ങള്‍ കൊണ്ടുവരാനുളള പ്രവര്‍ത്തനങ്ങളിലാണ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. ഇതിന്റെ ഭാഗമായാണ് പുതിയ പദ്ധതികളുടെ പ്രഖ്യാപനം. ദുബായ് എമിറേറ്റിലുടനീളം എട്ട് സ്ഥലങ്ങളില്‍ പുതിയ ട്രാക്കില്ലാത്ത ട്രാം നിര്‍മിക്കുന്നതിനുള്ള പദ്ധതിയാണ് ഇതില്‍ ആദ്യത്തേത്. ഇത് സംബന്ധിച്ച പഠനങ്ങള്‍ തുടരുകയാണെന്ന് ദുബായ് ആര്‍ടിഎ വ്യക്തമാക്കി. നൂതനവും പരിസ്ഥിതി സൗഹൃദപരവുമായ ഈ സംവിധാനം വൈദ്യുതിലായിരിക്കും പ്രവര്‍ത്തിക്കുക.

പരമ്പരാഗത ട്രാം സംവിധാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞ ചെലവ് മാത്രമാകും ഇതിന് വേണ്ടിവരിക. പദ്ധതി വേഗത്തില്‍ യാഥാര്‍ത്ഥ്യമാക്കാനും കഴിയും. ദുബായ് ട്രാം ഉള്‍പ്പെടെയുള്ള പരമ്പരാഗത ട്രാമുകളില്‍ നിന്ന് വ്യത്യസ്തമായി, ട്രാക്ക്‌ലെസ് സിസ്റ്റത്തിന് സ്ഥിരമായ റെയിലുകള്‍ ആവശ്യമില്ല. സ്മാര്‍ട്ട് നാവിഗേഷന്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് നഗരത്തിലൂടെ സഞ്ചരിക്കാന്‍ ഇത്തരം ട്രാമുകള്‍ക്ക് കഴിയും.

ബസുകളിലേതിന് സമാനമായി നിശ്ചിത റൂട്ടുകളിലാകും സര്‍വീസ്. ഓരോ ട്രാക്കില്ലാ ട്രാമിലും 300 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മൂന്ന് ബോഗികള്‍ ഉണ്ടാകും. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ ഇവക്ക് കഴിയും എന്നതും പ്രത്യേകതയാണ്. ട്രാക്കില്ലാ ഡ്രൈമിന് പുറമെ ഈ വര്‍ഷവും അടുത്ത വര്‍ഷവുമായി ബസുകള്‍ക്കും ടാക്‌സികള്‍ക്കുമായി 13 കിലോമീറ്റര്‍ നീളമുള്ള ആറ് പുതിയ കോറിഡോറുകള്‍ നടപ്പിലാക്കാനും പദ്ധതിയുണ്ട്.

സ്വകാര്യ വാഹനങ്ങള്‍ തെറ്റായി ഉപയോഗിക്കുന്നത് തടയാന്‍ ഈ പാതകളില്‍ പ്രത്യേക നിറവും നല്‍കും. പുതിയ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ഗതാഗതം കൂടുതല്‍ സുഗമമാകുമെന്നും യാത്രാ സമയം വലിയ തോതില്‍ കുറക്കാനാകുമെന്നും ആര്‍ടിഎ വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അധ്യാപനജോലി വിട്ട് ശവപ്പെട്ടിക്കച്ചവടം തുടങ്ങി, 52 കോടി വാർഷികവരുമാനം നേടി 29 -കാരി!

അധ്യാപനജോലി വിട്ട് ശവപ്പെട്ടിക്കച്ചവടം തുടങ്ങി, 52 കോടി വാർഷികവരുമാനം നേടി 29 -കാരി!

മരണത്തെക്കുറിച്ചുള്ള പേടിയും അന്ധവിശ്വാസങ്ങളും മാറ്റിവെച്ച് ശവപ്പെട്ടി വിൽക്കാനിറങ്ങിയ ഒരു അധ്യാപികയാണ് ഇപ്പോൾ ചൈനയിൽ വാർത്തകളിൽ നിറയുന്നത്. കിഴക്കൻ ചൈനയിലെ ഷാൻഡോംഗ് പ്രവിശ്യയിലുള്ള ഹെസെ എന്ന നഗരത്തിലാണ് അധ്യാപികയായിരുന്ന 29 -കാരി ലിസ ലിയുവിന്റെ ശവപ്പെട്ടിക്കച്ചവടം. തന്റെ ജോലി ഉപേക്ഷിച്ച് ഈ ശവപ്പെട്ടി കച്ചവടത്തിലേക്ക് തിരിയുകയായിരുന്നു ലിയു.

ജോലിഭാരം കാരണം തളർന്ന ലിയു, 2023 -ലാണ് ശവപ്പെട്ടി വിൽപനയിലേക്ക് തിരിഞ്ഞത്. യൂറോപ്യൻ വിപണി, പ്രത്യേകിച്ച് ഇറ്റലി ലക്ഷ്യമിട്ടാണ് ഇവരുടെ പ്രവർത്തനം. തുടക്കത്തിൽ ഭയം തോന്നിയെങ്കിലും, ഫാക്ടറി തൊഴിലാളികൾ ശവപ്പെട്ടികളെ വെറും തടി കഷ്ണങ്ങളായി കാണുന്നതും ശൂന്യമായ ചിതാഭസ്മത്തിന്റെ ഭരണികൾ വീട്ടിൽ സാധനങ്ങൾ സൂക്ഷിക്കാൻ ഉപയോഗിക്കുന്നതും കണ്ടപ്പോൾ ലിയുവിന്റെ പേടി മാറി.

യൂറോപ്യൻ വിപണിയിൽ ഹെസെയിലെ പെട്ടികൾക്ക് വൻ ഡിമാൻഡ് ആണ്. ഇതിന്റെ പ്രധാന കാരണങ്ങൾ ഇവയാണ്. ഈ പ്രദേശത്ത് ധാരാളമായി വളരുന്ന 'പൗലോണിയ' മരങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഭാരം കുറഞ്ഞതും എളുപ്പത്തിൽ തീപിടിക്കുന്നതുമായ ഈ തടി ഇറ്റാലിയൻ വിപണിക്ക് അനുയോജ്യമാണ്. യൂറോപ്പിൽ ഒരു ശവപ്പെട്ടിക്ക് 1,100 മുതൽ 2,100 ഡോളർ വരെ വിലയുള്ളപ്പോൾ, ചൈനയിൽ നിർമ്മിക്കുന്നവയ്ക്ക് വെറും 90 മുതൽ 150 ഡോളർ (ഏകദേശം 7,500 - 12,500 രൂപ) മാത്രമേ വിലയുള്ളൂ. ചൈനയിലെ കനത്ത ഇരുണ്ട പെട്ടികളിൽ നിന്ന് വ്യത്യസ്തമായി, ഇറ്റലിക്കാർക്കായി ഭാരം കുറഞ്ഞതും മതപരമായ കൊത്തുപണികളുള്ളതുമായ പെട്ടികളാണ് ഇവിടെ നിർമ്മിക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആളില്ലാത്ത സമയത്ത് വീട്ടില്‍ക്കയറിയത് ചോദ്യം ചെയ്തു, ശ്വാസകോശ രോഗമുള്ള വയോധികന്റെ നെഞ്ചിൽ മർദ്ദിച്ച് അയൽവാസി, ദാരുണാന്ത്യം

ആളില്ലാത്ത സമയത്ത് വീട്ടില്‍ക്കയറിയത് ചോദ്യം ചെയ്തു, ശ്വാസകോശ രോഗമുള്ള വയോധികന്റെ നെഞ്ചിൽ മർദ്ദിച്ച് അയൽവാസി, ദാരുണാന്ത്യം

കോഴിക്കോട്: അയല്‍വാസിയുടെ ക്രൂരമായ മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. കോഴിക്കോട് പേരാമ്പ്ര ചേനോളി കീഴല്‍ മീത്തല്‍ ബാലന്‍(71) ആണ് ഉള്ളിയേരി മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. ഫെബ്രുവരി 8ന് രാത്രിയായിരുന്നു ബാലന് സമീപവാസിയുടെ മര്‍ദ്ദനമേറ്റത്. ബാലനും ഭാര്യയും വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് സമീപത്തെ വീട്ടിലെ വിനോദ് വീടിനുള്ളില്‍ കയറിയത് ചോദ്യം ചെയ്തതാണ് മര്‍ദ്ദനം ഏല്‍ക്കാന്‍ കാരണമായതെന്നാണ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. വര്‍ഷങ്ങളായി ശ്വാസകോശ രോഗമുള്ള ബാലന് നെഞ്ചിലും കഴുത്തിനും മര്‍ദ്ദനത്തില്‍ പരിക്കേറ്റതായി ഭാര്യ പറഞ്ഞിരുന്നു. സംഭവത്തിന് ശേഷം വിനോദനെതിരെ പേരാമ്പ്ര പൊലീസ് കേസെടുത്തിരുന്നു. ഗീതയാണ് ബാലന്റെ ഭാര്യ. മക്കള്‍: വിഷ്ണു ദത്ത്, ജിഷ്ണു ദത്ത്. മരുമകള്‍: നീഷ്മ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമല യുവതീ പ്രവേശനം കേരളത്തിലെ വിഷയം; സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കട്ടെ: എം എ ബേബി

ശബരിമല യുവതീ പ്രവേശനം കേരളത്തിലെ വിഷയം; സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കട്ടെ: എം എ ബേബി

ആലപ്പുഴ: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കേണ്ടത് ഉണ്ടെങ്കില്‍ ഉചിതമായ തീരുമാനം എടുക്കുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. പാര്‍ട്ടിയോട് നിലപാട് ചോദിച്ചിട്ടില്ല. ഇത് കേരളത്തിലെ വിഷയമാണ്. സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച ചെയ്തു തീരുമാനമെടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തില്‍ ഒഴിവാക്കാവുന്ന സംഘര്‍ഷം ഒഴിവാക്കും. എല്ലാ കാലത്തും മാറ്റങ്ങള്‍ ഉണ്ടാകണമെന്ന സമീപനം പാര്‍ട്ടി പിന്തുടര്‍ന്നിട്ടുണ്ട്. അതെല്ലാം ബന്ധപ്പെട്ട വിഭാഗങ്ങളെ ബോധ്യപ്പെടുത്തിയാകണം. അതാണ് പാര്‍ട്ടി സമീപനം. കൂടുതലൊന്നും പറയാനില്ല. കേരളത്തില്‍ സംഭവിക്കാന്‍ പോകുന്ന വിസ്മയം ഭരണത്തുടര്‍ച്ചയാണെന്നും എംഎ ബേബി കൂട്ടിച്ചര്‍ത്തു.

പ്രേംകുമാര്‍ പാര്‍ട്ടി അംഗമല്ലെന്ന് വ്യക്തമാക്കിയ എംഎബേബി വിശാല അടിസ്ഥാനത്തില്‍ എന്നും സാംസ്‌കാരിക പ്രവര്‍ത്തകരെ സിപിഐഎം ഉള്‍കൊണ്ടിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

പുതിയ തലമുറയ്ക്ക് വഴി ഒരുക്കിയ നേതാവാണ് എന്‍ ശ്രീധരന്‍. ഇന്ന് പ്രസംഗിക്കാന്‍ തന്നെ വിളിച്ചോ പേര് അച്ചടിച്ചോ എന്നൊക്കെ ചില പാര്‍ട്ടി നേതാക്കള്‍ നോക്കാറുണ്ട്. അത്തരം വിഷയത്തില്‍ പുതിയ തലമുറയ്ക്ക് വഴി ഒരുക്കിയ നേതാവാണ് എന്‍ എസെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാര്‍ അടക്കമുള്ളവർ മാർച്ച് 14നകം നിലപാട് അറിയിക്കണമെന്നാണ് സുപ്രീംകോടതി നിർദ്ദേശിച്ചത്. ഏപ്രിലിൽ ഏഴിന് വിശദവാദം തുടങ്ങും. ശബരിമല യുവതീ പ്രവേശമുൾപ്പെടെ മതങ്ങളും സ്ത്രീകളുടെ അവകാശങ്ങളും സംബന്ധിച്ച വിവിധ ഹർജികൾ പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതി നിർദേശം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.

അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഏഴ് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനായി ചീഫ് ജസ്റ്റിസ് അധ്യക്ഷനായി ഒന്‍പതംഗ ബെഞ്ച് പുനസംഘടിപ്പിക്കും. ഒരു മാസത്തിനകം സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പടെയുള്ള കക്ഷികള്‍ വാദങ്ങള്‍ എഴുതി നല്‍കണം. അഭിഭാഷകനായ കെ പരമേശ്വറിനെ അമികസ് ക്യൂറിയായി സുപ്രിംകോടതി നിയോഗിച്ചു. പുനഃപരിശോധനാ ഹര്‍ജി നിലനില്‍ക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. പുനഃപരിശോധനാ ഹര്‍ജികളെ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ എതിര്‍ക്കുകയായിരുന്നു എന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്ത നിലപാടെടുത്തു.