Tuesday, 17 February 2026

ഈരാറ്റുപേട്ട നഗരസഭയിൽ അനധികൃത കൈയേറ്റമൊഴിപ്പിക്കുന്നു; നോട്ടീസ് നൽകി, 15 ദിവസത്തെ സാവകാശം

ഈരാറ്റുപേട്ട നഗരസഭയിൽ അനധികൃത കൈയേറ്റമൊഴിപ്പിക്കുന്നു; നോട്ടീസ് നൽകി, 15 ദിവസത്തെ സാവകാശം

ഈരാറ്റുപേട്ട: നഗരസഭയിൽ അനധികൃത കൈയേറ്റമൊഴിപ്പിക്കൽ നടപടിക്ക് തുടക്കമായി. മുട്ടം കവല മുതൽ മുക്കടയിലെ പഴയ ബസ് സ്റ്റാന്റ് വരെയുള്ള റോഡിന്റെ ഇരുവശത്തേയും കൈയേറ്റം ഒഴിപ്പിക്കാനാണ് നോട്ടീസ് നൽകിയത്. 15 ദിവസത്തിനകം കൈയേറിയ ഭാഗങ്ങൾ സ്വയം നീക്കണമെന്നും അല്ലെങ്കിൽ നഗരസഭയുടെ ചെലവിൽ ഒഴിപ്പിച്ച് പിഴ ഈടാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. കൈയേറ്റങ്ങൾ ഒഴിപ്പിച്ച് ഓട നവീകരിച്ച് റോഡ് വീതി കൂട്ടി റോഡ് വൺവേ ആയി ഗതാഗത സൌകര്യമൊരുക്കാനാണ് നഗരസഭ ഉദ്ദേശിക്കുന്നത് ചെയർമാൻ അഡ്വ. വി.പി. നാസർ പറഞ്ഞു. 

വൈസ് ചെയർമാൻ ഫാത്തിമ അൻസർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻമാരായ റൈന നൌഫൽ, ഇൽമുന്നിസ ശാഫി, സി.പി.എം പാർലമെന്ററി പാർട്ടി ലീഡർ സവാദ് ഇ.എ, ഷാഹുൽ മുരിക്കോലി,  കൌൺസിലർമാരായ സി.പി. ബാസിത്, കെ.ഇ. റാഷിദ്, ജെയിംസ് കുന്നേൽ, മുഹമ്മദ് ഷിയാസ്, ഷാജിദ വി.എ, നഗരസഭാ സെക്രട്ടറി മുഹ്സിൻ, ക്ലീൻ സിറ്റി മാനേജർ ടി. രാജൻ, ഹെൽത്ത് ഇൻസ്പെക്ടർ പി. വിശ്വം, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അനീസ, ജെറാൾഡ് എന്നിവർ സംഘത്തിലുണ്ടായിരുന്നു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച രണ്ടു പേർ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച രണ്ടു പേർ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

തിരുവനന്തപുരം: നിലമേലിൽ ഇന്നലെ കുടുംബാംഗങ്ങളായ രണ്ടു പേർ മരിച്ചത് ഭക്ഷ്യവിഷബാധ കാരണമെന്ന് സംശയം. നിലമേൽ സ്വദേശിനി റഷീദാ ബീവി, മരുമകൻ ഷാജി എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ തിരുവനന്തപുരം വിഴിഞ്ഞത്തെ ഒരു ഹോട്ടലിൽ നിന്ന് ഇവർ ഭക്ഷണം കഴിച്ചിരുന്നു.

ഭക്ഷണം കഴിച്ച കുടുംബത്തിലെ ആറുപേരിൽ നാലുപേർക്കും ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. ഹോട്ടലിൽ നിന്ന് ഇറങ്ങിയ ഉടൻ തന്നെ ഇവർക്ക് ഛർദി ആരംഭിച്ചതായി ബന്ധുക്കൾ പറയുന്നു. തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും റഷീദാ ബീവിയും ഷാജിയും മരണത്തിന് കീഴടങ്ങി. ഷാജിയുടെ ഭാര്യ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കൂടെയുണ്ടായിരുന്ന രണ്ട് കുട്ടികൾക്ക് നിലവിൽ ആരോഗ്യപ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

സംഭവത്തെത്തുടർന്ന് വിഴിഞ്ഞത്തെ ഹോട്ടൽ പോലീസ് താൽക്കാലികമായി പൂട്ടി സീൽ ചെയ്തു. ഉച്ചയ്ക്ക് ശേഷം മാത്രം പ്രവർത്തിക്കുന്ന ഈ മത്സ്യവിഭവ വിൽപന ശാലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ ഉടൻ പരിശോധന നടത്തും. മൃതദേഹങ്ങൾ തിരുവനന്തപുരം, പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രികളിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം മാത്രമേ ഭക്ഷ്യവിഷബാധയാണോ മരണകാരണമെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കൂ എന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മാസങ്ങളായി ചങ്ങലയിൽ ബന്ധിതൻ, പാപ്പാന്മാർക്ക് അടുത്തുവരാൻ ഭയം; സ്കന്ദനെ ആനത്തറിയിലേക്ക് മാറ്റി

മാസങ്ങളായി ചങ്ങലയിൽ ബന്ധിതൻ, പാപ്പാന്മാർക്ക് അടുത്തുവരാൻ ഭയം; സ്കന്ദനെ ആനത്തറിയിലേക്ക് മാറ്റി

ഹരിപ്പാട്: പാപ്പാനെ കുത്തിക്കൊലപ്പെടുത്തിയതിനെ തുടർന്ന് മാസങ്ങളായി ചങ്ങലയിൽ ബന്ധിതനായിരുന്ന ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ആന സ്കന്ദനെ ആനത്തറിയിലേക്ക് മാറ്റി. കഴിഞ്ഞ ഓഗസ്റ്റ് 30ന് ഇടഞ്ഞ സ്കന്ദൻ ഒരു പാപ്പാനെ കൊല്ലുകയും മറ്റൊരാളെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. അന്ന് മയക്കുവെടി വെച്ച് ക്ഷേത്രപരിസരത്ത് തളച്ച സ്കന്ദനെ പരിചരിക്കാൻ ദേവസ്വം ബോർഡിലെ പാപ്പാന്മാർ എത്താത്ത സാഹചര്യത്തിൽ ആനയുടെ സംരക്ഷണം ആശങ്കയിലായിരുന്നു. ഒടുവിൽ ദേവസ്വം ബോർഡ് നിയമിച്ച പാപ്പാൻ ജിതിനും സഹായികളായ മനീഷ്, അനീഷ് എന്നിവരും ചേർന്നാണ് സ്കന്ദനെ ആനത്തറിയിലേക്ക് മാറ്റിയത്. വെയിലേൽക്കാതെ വിശ്രമിക്കുന്ന സ്കന്ദൻ ഇപ്പോൾ ശാന്തനാണ്.

ദേവസ്വം വെറ്ററിനറി ഡോക്ടർമാർ കഴിഞ്ഞ ദിവസം ആനയെ പരിശോധിച്ചിരുന്നു. ഈ മാസം അവസാനത്തോടെ ആനയ്ക്ക് നീരൊഴുക്ക് ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. അങ്ങനെ വന്നാൽ ആറു മാസമെങ്കിലും സ്കന്ദന് ആനത്തറിയിൽ വിശ്രമിക്കേണ്ടിവരും. കാൽ നൂറ്റാണ്ടിനു മുൻപ് ക്ഷേത്രത്തിലെത്തിയ സ്കന്ദൻ രണ്ട് പാപ്പാന്മാരെയും ഒരു നാട്ടുകാരനെയും കൊലപ്പെടുത്തി. അവസാനമായി കണ്ടിയൂർ ക്ഷേത്രത്തിലെ പാപ്പാനായിരുന്ന പന്തളം സ്വദേശി മുരളിയെയാണ് സ്കന്ദൻ കൊലപ്പെടുത്തിയത്. അക്രമാസക്തനാകുന്ന സ്കന്ദൻ ഇനിയും ആളുകളെ അപായപ്പെടുത്തുമെന്ന ഭീതിയിൽ പാപ്പാന്മാരാരും എത്താത്ത സാഹചര്യത്തിലാണ് യുവാക്കളായ ജിതിനും മനീഷും അനീഷും ഈ ദൗത്യം ഏറ്റെടുത്തത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നാല് വയസ്സുള്ള മകനെ കാറില്‍ മറന്നുവെച്ച് ദമ്പതിമാര്‍; പിന്നാലെ പാഞ്ഞ് പൊലീസ്, ഒടുവില്‍ കണ്ടെത്തി

നാല് വയസ്സുള്ള മകനെ കാറില്‍ മറന്നുവെച്ച് ദമ്പതിമാര്‍; പിന്നാലെ പാഞ്ഞ് പൊലീസ്, ഒടുവില്‍ കണ്ടെത്തി

ബെംഗളൂരു: നാല് വയസ്സുള്ള മകനെ കാറില്‍ മറന്നുവെച്ച് ദമ്പതിമാര്‍. തൊട്ടുപിന്നാലെ പൊലീസ് നടത്തിയ ഇടപെടലിനെ തുടര്‍ന്ന് കുഞ്ഞിനെ സുരക്ഷിതമായി മാതാപിതാക്കളുടെ അടുത്തെത്തിച്ചു. ഫെബ്രുവരി 14നാണ് സംഭവം നടന്നത്.

യാത്ര കഴിഞ്ഞ് വീട്ടിലെത്തിയ ദമ്പതിമാര്‍ ടാക്‌സിയില്‍ നിന്ന് ഇറങ്ങുമ്പോള്‍ കുട്ടി കൂടെയുണ്ടെന്നാണ് കരുതിയത്. എന്നാല്‍ കാറിന്റെ പിന്‍സീറ്റില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടി കാറില്‍ നിന്ന് ഇറങ്ങിയിട്ടില്ല എന്ന് ദമ്പതിമാര്‍ ശ്രദ്ധിച്ചില്ല.

ദമ്പതിമാര്‍ ഇറങ്ങിയ ഉടന്‍തന്നെ ഡ്രൈവര്‍ വണ്ടിയുമായി പോവുകയും ചെയ്തു. കുറച്ചു കഴിഞ്ഞാണ് കുട്ടി കൂടെയില്ലെന്ന കാര്യം മാതാപിതാക്കള്‍ ശ്രദ്ധിച്ചത്. ഉടന്‍ തന്നെ നന്മ 112 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറിലേക്ക് വിളിച്ച് വിവരമറിയിച്ചു. പിന്നാലെ പൊലീസ് സജീവമായി രംഗത്തിറങ്ങുകയും ചെയ്തു.

സന്ദേശം ലഭിച്ച് രണ്ടുമിനുറ്റിനുള്ളില്‍ പൊലീസ് സംഭവസ്ഥലത്തെത്തി. ടാക്‌സി വാഹനത്തിന്റെ നമ്പറും ലൊക്കേഷനും കണ്ടെത്തിയ പൊലീസ്, ഡ്രൈവറെ ഫോണില്‍ വിളിച്ച് കുട്ടി കാറില്‍ത്തന്നെയുണ്ടോ എന്ന് ഉറപ്പാക്കുകയായിരുന്നു.

കാറുമായി ഉടന്‍ തന്നെ മാതാപിതാക്കളുടെ അപ്പാര്‍ട്ട്‌മെന്റിലെത്തണമെന്ന നിര്‍ദേശവും നല്‍കി. ബെംഗളൂരു പൊലീസിന്റെ കാര്യക്ഷമമായ ഇടപെടലില്‍ ഒരു മണിക്കൂറിനകം തന്നെ കുഞ്ഞിനെ മാതാപിതാക്കള്‍ക്കടുത്തെത്തിക്കാന്‍ കഴിഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അമിത നിരക്ക്, ട്രാഫിക് സിഗ്നൽ അവഗണിക്കൽ, സീബ്രാ ക്രോസിംഗ് നിയമലംഘനം; കൊച്ചിയിൽ 851 ഓട്ടോറിക്ഷകൾക്കെതിരെ നടപടി

അമിത നിരക്ക്, ട്രാഫിക് സിഗ്നൽ അവഗണിക്കൽ, സീബ്രാ ക്രോസിംഗ് നിയമലംഘനം; കൊച്ചിയിൽ 851 ഓട്ടോറിക്ഷകൾക്കെതിരെ നടപടി

കൊച്ചി: നഗരത്തിലെ ഓട്ടോറിക്ഷകളുടെ ഉൾപ്പെടെ ഗതാഗത നിയമ ലംഘനങ്ങൾ തടയാൻ സിറ്റി പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ 851 കേസുകൾ രജിസ്റ്റർ ചെയ്തു. ജനുവരി ഒന്നു മുതൽ ഫെബ്രുവരി 15 വരെ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് നടപടി.

തടസ്സം സൃഷ്ടിക്കുന്ന പാർക്കിംഗ്, അമിത നിരക്ക് ഈടാക്കൽ, സീബ്രാ ക്രോസിംഗ് നിയമ ലംഘനം, ട്രാഫിക് സിഗ്നൽ അവഗണിക്കൽ, നോ-പാർക്കിംഗ് മേഖലകളിൽ വാഹനങ്ങൾ നിർത്തൽ, ഗതാഗത തടസ്സം ഉണ്ടാക്കൽ എന്നിവയാണ് പ്രധാനമായും കണ്ടെത്തിയ നിയമ ലംഘനങ്ങൾ. ഇവർക്കെതിരെ മോട്ടോർ വാഹന നിയമ പ്രകാരം കേസെടുത്തതോടൊപ്പം ആവർത്തിച്ചുള്ള നിയമ ലംഘനങ്ങൾ കണ്ടെത്തിയ സ്ഥലങ്ങളിൽ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഷനും ശുപാർശ ചെയ്തിട്ടുണ്ട്.

പ്രധാന ജംഗ്ഷനുകൾ, സ്കൂൾ പരിസരങ്ങൾ, റെയിൽവെ സ്റ്റേഷനുകൾ, ആശുപത്രി മേഖലകൾ, മെട്രോ പില്ലർ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഓട്ടോറിക്ഷകൾ അനധികൃതമായി പാർക്ക് ചെയ്യുന്നത് ഗതാഗത കുരുക്കിനും അപകട സാധ്യത വർധിക്കാനും കാരണമാകുന്നതായി പരിശോധനയിൽ കണ്ടെത്തി. നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ “ട്രാഫിക് ഐ” വാട്ട്സാപ്പ് നമ്പർ 62381 00100 വഴി അല്ലെങ്കിൽ അടുത്തുളള പൊലീസ് സ്റ്റേഷനുകളിൽ വിവരം അറിയിക്കാമെന്ന് സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാർ അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഡോക്ടറുടെ മരണമൊഴി, പിന്നാലെ 60 കോടിയുടെ സ്വത്തിനെ ചുറ്റിപ്പറ്റി ദുരൂഹത; ഒടുവിൽ നിർണായക വെളിപ്പെടുത്തലുമായി കളക്ടർ

ഡോക്ടറുടെ മരണമൊഴി, പിന്നാലെ 60 കോടിയുടെ സ്വത്തിനെ ചുറ്റിപ്പറ്റി ദുരൂഹത; ഒടുവിൽ നിർണായക വെളിപ്പെടുത്തലുമായി കളക്ടർ

ഭോപ്പാൽ: ഡോക്ടറുടെ മരണത്തിന് തൊട്ടുമുൻപുള്ള ശബ്ദ സന്ദേശത്തെയും അവരുടെ 60 കോടിയുടെ സ്വത്തിനെയും ചുറ്റിപ്പറ്റി ദുരൂഹത. മുതിർന്ന നേത്രരോഗ വിദഗ്ദ്ധ ഡോ. ഹേമലത ശ്രീവാസ്തവയുടെ (81) മരണത്തിന് പിന്നാലെ, അവർ ബാക്കിവെച്ച കോടികളുടെ സ്വത്ത് ആർക്കെന്നതിനെ ചൊല്ലിയാണ് തർക്കം. പിന്നാലെ ഹേമതലയുടെ ഭൂമി സംബന്ധിച്ച് ജില്ലാ കളക്ടർ നിർണായക വെളിപ്പെടുത്തൽ നടത്തി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കളമശ്ശേരിയിൽ ദേവാലയ പ്രവേശന കവാടത്തിലെ മാതാവിന്റെ രൂപക്കൂട് തകർത്ത നിലയിൽ, അന്വേഷണമാരംഭിച്ച് പൊലീസ്

കളമശ്ശേരിയിൽ ദേവാലയ പ്രവേശന കവാടത്തിലെ മാതാവിന്റെ രൂപക്കൂട് തകർത്ത നിലയിൽ, അന്വേഷണമാരംഭിച്ച് പൊലീസ്

കൊച്ചി: കളമശ്ശേരി എച്ച്എംടി മെഡിക്കൽ കോളേജ് റോഡിൽ സെന്റ്പോൾസ് കോളേജിന് എതിർവശത്തെ സെന്റ് പോൾസ് ചർച്ചിന്റെ പ്രവേശന കവാടത്തിൽ സ്ഥിതി ചെയ്യുന്ന മാതാവിന്റെ രൂപക്കൂടിന്റെ ഗ്ലാസ് അജ്ഞാതർ തകർത്തു. ഇന്ന് രാവിലെ പള്ളിയിൽ കുർബാനയ്ക്ക് എത്തിയവരാണ് ഇത് കണ്ടത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. കുർബാനക്കെത്തിയവരാണ് രൂപക്കൂടിനകത്ത് വലിയ കല്ല് കിടക്കുന്നത് കണ്ടത്. ​പല തരത്തിലുള്ള സംശയങ്ങളുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു. പ്രാഥമികമായി പൊലീസ് സംശയിക്കുന്നത് മദ്യപിച്ച് ഏതെങ്കിലും സാമൂഹ്യവിരുദ്ധർ ചെയ്തതാകും എന്നാണ്. ദേവാലയമായതിനാൽ മറ്റെന്തെങ്കിലും സാധ്യതകളുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് അന്വേഷണം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്വദേശിവത്ക്കരണം കൂടുതൽ കടുപ്പിച്ച് ഒമാൻ; വർക്ക് പെർമിറ്റ് നിയമങ്ങൾ പരിഷ്കരിച്ചു

സ്വദേശിവത്ക്കരണം കൂടുതൽ കടുപ്പിച്ച് ഒമാൻ; വർക്ക് പെർമിറ്റ് നിയമങ്ങൾ പരിഷ്കരിച്ചു

ഒമാനില്‍ സ്വദേശി വത്ക്കരണ നിയമം കൂടുതല്‍ കര്‍ശനമാക്കുന്നു. ഇതിന്റെ ഭാഗമായി പ്രവാസി വര്‍ക്ക് പെര്‍മിറ്റ് നിയമങ്ങള്‍ പരിഷ്‌കരിച്ചു. സ്വദേശി വത്ക്കരണം നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തുന്ന കമ്പനികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനം.

ഒമാനിലെ വിവിധ തൊഴില്‍ മേഖലഖകളില്‍ സ്വദേശിവത്ക്കരണം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് വര്‍ക്ക് പെര്‍മിറ്റ് നിയമങ്ങളിലെ പരിഷ്‌ക്കരണം. സ്വദേശിവത്ക്കരണം ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ പരാജയപ്പെടുന്ന സ്ഥാപനങ്ങളുടെ വര്‍ക്ക് പെര്‍മിറ്റ് ഫീസ് ഇരട്ടിയാക്കാനാണ് തീരുമാനം.

അതിനിടെ സ്വദേശി വത്ക്കരണ നിയമം കൃത്യമായി പാലിക്കുന്ന കമ്പനികള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും ഫീസിനത്തില്‍ കിഴിവുകളും ലഭ്യമാക്കും. ദേശീയ തൊഴില്‍ നിരക്കുകള്‍ ഉയര്‍ത്തുന്നതിനും തൊഴില്‍ വിപണി ശക്തിപ്പെടുത്തുന്നതും ലക്ഷ്യമിട്ടാണ് പെര്‍മിറ്റുകളും പ്രൊഫഷണല്‍ പ്രാക്ടീസ് ലൈസന്‍സുകളും നിയന്ത്രിക്കുന്ന ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയതെന്ന് തൊഴില്‍ മന്ത്രാലയം ഡയറക്ടര്‍ ജനറലും ഔദ്യോഗിക വക്താവുമായ അമ്മാര്‍ ബിന്‍ സാലം അല്‍ സാദി പറഞ്ഞു.

എല്ലാ മേഖലയിലും കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനായി വിവിധ നടപടികളാണ് തൊഴില്‍ മന്ത്രാലയം സ്വീകരിച്ചുവരുന്നത്. ഇതിന്റെ ഭാഗമായി ഇരുന്നൂറിലധികം തൊഴില്‍ മേഖലകളില്‍ കൂടി പ്രവാസികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തികൊണ്ടുള്ള ഉത്തരവ് അടുത്തിടെ പുറത്തിറക്കിയിരുന്നു. ഇത് പ്രകാരം ഒമാനില്‍ 207 തൊഴില്‍ മേഖലകളില്‍ ഇനി മുതല്‍ പ്രവാസികള്‍ക്ക് ജോലി ചെയ്യാനാകില്ല.

മലയാളികള്‍ ഉള്‍പ്പെടെയുളള നിരവധി പ്രവാസികള്‍ ജോലി ചെയ്യുന്ന മേഖലകളിലാണ് പ്രധാനമായും നിരോധനമുണ്ടാകുക. വരും നാളുകളില്‍ നിരവധി വിദേശികള്‍ക്ക് ജോലി നഷ്ടമാകുന്നതിനും ഇത് കാരണമാകും. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സ്വദേശി വത്ക്കരണ നിയമം കൂടുതല്‍ കര്‍ശനമാക്കിക്കൊണ്ടുള്ള ഉത്തരവും തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'അബദ്ധം പറ്റി, ക്ഷമിക്കണം'; തൃഷയ്‌ക്കെതിരായ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍

'അബദ്ധം പറ്റി, ക്ഷമിക്കണം'; തൃഷയ്‌ക്കെതിരായ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍

ചെന്നൈ: നടി തൃഷയ്‌ക്കെതിരായ പരാമര്‍ശത്തില്‍മാപ്പ് പറഞ്ഞ് തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍. അബദ്ധത്തില്‍ നടത്തിയ പ്രസ്താവനയെന്ന് വിശദീകരണം. ആര്‍ക്കെങ്കിലും വിഷമമായിട്ടുണ്ടെങ്കില്‍ മാപ്പു ചോദിക്കുന്നെന്നും നൈനാര്‍ നാഗേന്ദ്രന്‍ പറഞ്ഞു.

'ഇത് അബദ്ധത്തില്‍ നടത്തിയ പ്രസ്താവനയായിരുന്നു. ഞങ്ങളുടെ അഖിലേന്ത്യാ വനിതാ വിഭാഗം മേധാവി വാനതി ശ്രീനിവാസനും അണ്ണാമലൈയും ഈ വിഷയത്തെക്കുറിച്ച് എന്നോട് സംസാരിച്ചു. എന്റെ പ്രസ്താവനയില്‍ ആര്‍ക്കെങ്കിലും വേദനയുണ്ടായിട്ടുണ്ടെങ്കില്‍, ഞാന്‍ ഹൃദയംഗമമായ ഖേദം പ്രകടിപ്പിക്കുന്നു,- നൈനാര്‍ നാഗേന്ദ്രന്‍ പറഞ്ഞു.

'വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തുവരണം, രാഷ്ട്രീയത്തില്‍ ഇറങ്ങണമെങ്കില്‍ വീട് വിട്ട് പുറത്തിറങ്ങണം. സ്വന്തം കുടുംബത്തോട് എങ്കിലും സ്‌നേഹവും അടുപ്പവും കാണിക്കണം. അദ്ദേഹത്തിന് അനുഭവങ്ങളില്ല, പാവം. തൃഷയെ വിട്ട് പുറത്തിറങ്ങിയാല്‍ മാത്രമേ എല്ലാം നടക്കൂ. മുതിര്‍ന്നവര്‍ പറയുന്നത് കേള്‍ക്കണം. എന്നിങ്ങനെയാരുന്നു നൈനാര്‍ നാഗേന്ദ്രന്റെ പരാമര്‍ശം.

തൃഷ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രധാന സ്ഥാനത്തിരിക്കുന്ന ഒരാള്‍ ഇത്ര മോശവും അപമാനകരവുമായ ഒരു പരാമര്‍ശം നടത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് തൃഷ പ്രതികരിച്ചു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു തൃഷയുടെ പ്രതികരണം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രണ്ടര കോടി സഞ്ചാരികള്‍, കേരള ടൂറിസത്തിന് റെക്കോര്‍ഡുകള്‍ തകര്‍ത്ത് കുതിപ്പ്

രണ്ടര കോടി സഞ്ചാരികള്‍, കേരള ടൂറിസത്തിന് റെക്കോര്‍ഡുകള്‍ തകര്‍ത്ത് കുതിപ്പ്

2025ല്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ റെക്കോര്‍ഡിട്ട് കേരളം. ഈ വര്‍ഷം ആകെ 2.58 കോടി വിനോദസഞ്ചാരികളാണ് കേരളം സന്ദര്‍ശിച്ചത്. സംസ്ഥാനത്ത് ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന കണക്കാണിത്.

തിങ്കളാഴ്ചയാണ് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകള്‍ പുറത്തുവിട്ടത്. ഇതുവരെയുള്ള റെക്കോര്‍ഡായ 2024ല്‍ രേഖപ്പെടുത്തിയ 2.29 കോടിയാണ് 2025ല്‍ മറികടന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2025ല്‍ 28,95,002 വിനോദസഞ്ചാരികളെ കൂടി കേരളം സ്വാഗതം ചെയ്തു. ഇത് ടൂറിസം മേഖലയ്ക്ക് വലിയൊരു കുതിച്ചുചാട്ടമാണ് നല്‍കിയത്. ഒരു മികച്ച ടൂറിസം കേന്ദ്രമെന്ന നിലയില്‍ കേരളം കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നതായി മന്ത്രി പറഞ്ഞു.

കോവിഡിന് മുമ്പുള്ളതിനെ അപേക്ഷിച്ച് ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവ് 36.3% വര്‍ധിച്ചു. ഇടുക്കി ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആഭ്യന്തര വിനോദസഞ്ചാരികള്‍ എത്തിയത്. 46,79,800 പേരാണ് ഇടുക്കിയുടെ സൗന്ദര്യം കണ്ടു മടങ്ങിയത്. തൊട്ടുപിന്നില്‍ എറണാകുളം (44,29,899), തിരുവനന്തപുരം (43,75,846), തൃശൂര്‍ (31,24,696), വയനാട് (14,73,710), കോഴിക്കോട് (14,69,253) എന്നിങ്ങനെ പോകുന്നു കണക്കുകള്‍.

ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവില്‍ പ്രധാനമായും സംഭാവന നല്‍കിയ സംസ്ഥാനങ്ങള്‍ തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, തെലങ്കാന, ഡല്‍ഹി, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവയാണ്.

വിദേശ വിനോദസഞ്ചാരികളെ സംബന്ധിച്ച്, 2025 ല്‍ 8,21,999 വിദേശ സഞ്ചാരികള്‍ കേരളം സന്ദര്‍ശിച്ചു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 11.3% വര്‍ധനവാണിതെന്ന് അദ്ദേഹം പറഞ്ഞു.

യുണൈറ്റഡ് കിംഗ്ഡം, അമേരിക്ക, ജര്‍മ്മനി, ഫ്രാന്‍സ്, കാനഡ, ഓസ്ട്രേലിയ, മലേഷ്യ, സൗദി അറേബ്യ, ഒമാന്‍, മാലിദ്വീപ് എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ എത്തിയത്. വിദേശ സന്ദര്‍ശകരുടെ വരവില്‍ എറണാകുളം ജില്ല മുന്നിലായിരുന്നു, തൊട്ടുപിന്നാലെ തിരുവനന്തപുരം, ഇടുക്കി, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളുമുണ്ട്.

കേരള ടൂറിസം നടത്തിയ ആസൂത്രിതമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ നേട്ടം സാധ്യമാക്കാനായതെന്ന് മന്ത്രി പറഞ്ഞു. റസ്റ്റ് ഹൗസുകള്‍ നവീകരിച്ചതോടെ വലിയ മാറ്റമുണ്ടായി. താമസത്തിന് എത്തുന്നതില്‍ വലിയ ശതമാനവും സഞ്ചാരികള്‍ ആണ്.

വടക്കന്‍ കേരളത്തില്‍ വലിയ മുന്നേറ്റമാണ് ഉണ്ടാക്കാന്‍ കഴിഞ്ഞത്. കാസര്‍കോട് അടക്കമുള്ള ജില്ലകളില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ ഉള്‍പ്പെടെ താമസ സൗകര്യം വര്‍ധിച്ചു. മികച്ച റോഡുകള്‍ ഒരുക്കിയതോടെ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ പിന്നോക്കം നിന്നിരുന്ന വയനാട്, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ ഇതോടെയാണ് കുതിപ്പുണ്ടായതെന്ന് മന്ത്രി റിയാസ് പറഞ്ഞു. കേരളം ഉടന്‍ തന്നെ ഒരു സമ്പൂര്‍ണ്ണ 'ടൂറിസം സംസ്ഥാനമായി' ഉയര്‍ന്നുവരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.