Wednesday, 18 February 2026

സുപ്രധാന വിവരങ്ങൾ പാകിസ്ഥാന് ചോർത്തി നൽകി ചാരപ്പണി, ഇടുക്കി മറയൂരിൽ ഒരാൾ അറസ്റ്റിൽ

കൊച്ചി: പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കൊച്ചി കപ്പൽശാലയിലെ രഹസ്യങ്ങൾ ചോർത്തിയ സംഭവത്തിലാണ് പശ്ചിമ ബംഗാൾ സ്വദേശി ആലിഫ് ഇസ്ലാമിനെ അറസ്റ്റ് ചെയ്തത്. ഇയാൾ ഇടുക്കിയിലെ മറയൂരിലാണ് താമസിക്കുന്നത്.

കർണാടക ഉഡുപ്പി പൊലീസാണ് ആലിഫ് ഇസ്ലാമിനെ അറസ്റ്റ് ചെയ്തത്. കൊച്ചിൻ ഷിപ്പ്‍യാർഡിന്റെ മാൽപേ യൂണിറ്റിന്റെ പരാതിയിലാണ് അറസ്റ്റ്. കേസിൽ അറസ്റ്റിലാകുന്ന നാലാമത്തെയാളാണ് ആലിഫ്. പിടിയിലായവർ വാട്ട്സാപ്പ് വഴി പാകിസ്ഥാനിലേക്ക് വിവരങ്ങൾ കൈമാറിയെന്നാണ് കേസ്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹോട്ടൽ ആൻഡ് റസ്‌റ്ററന്റ് അസോ. ജില്ലാ ആസ്‌ഥാന മന്ദിരോദ്ഘാടനം 17ന് നടന്നു

കൊല്ലം കേരള ഹോട്ടൽ ആൻ റസ്‌റ്ററന്റ് അസോസിയേഷൻ ജില്ലാ ആസ്‌ഥാന മന്ദിരോദ്ഘാട നം 17ന് നടത്തി . രാവിലെ 9.30 ന് ജില്ലാ രക്ഷാധികാരി ടി.എസ് ബാഹുലേയൻ പതാക ഉയർത്തി . ആസ്ഥാന മന്ദിരോദ്ഘാട നംസംസ്ഥാന പ്രസിഡന്റ് ജി.ജ യപാൽ നിർവഹിച്ചു .    .

കോൺഫറൻസ് ഹാൾ ഉദ്ഘാടനം ജനറൽ സെക്രട്ടറി അബ്ദുൽ റസാഖും ഓഫിസ് ഉദ്ഘാടനം ട്രഷറർ സി. ബിജു ലാലും നിർവഹിച്ചു . ജില്ലാ പ്രസിഡന്റ് ഇ. ഷാജഹാൻ അധ്യക്ഷത വഹിച്ചു . തുടർന്നു ബി സിനസ് മീറ്റ്. 3 നു  ഭക്ഷ്യസുരക്ഷാ ബോധവൽക്കരണ ക്ലാസ് ഭക്ഷ്യസുരക്ഷാ വിഭാഗം അസി. കമ്മിഷണർ എ. സക്കീർ ഹുസൈൻ നയിച്ചു . മുളങ്കാടകം ക്ഷേത്രത്തിനു സമീപത്താണ് പുതിയ കെട്ടിടം നിർമിച്ചത്

വൈകിട്ട് 4.30ന് തേവള്ളി പാലത്തിനു സമീപമുള്ള ബിഷപ് ജെറോം പാരിഷ് ഹാളിൽ നടന്ന  കുടുംബസംഗമവും പൊതുസ മ്മേളനവും മന്ത്രി കെ.എൻ ബാ ലഗോപാൽ ഉദ്ഘാടനം ചെയ്തു . കോർപറേഷൻ മേയർ എ.കെ ഹഫീസ് വിശിഷ്‌ടാതിഥിയാകും. എക്‌സലൻസ് അവാർഡ് വിതരണം കലക്ട‌ർ എൻ.ദേവീദാസ് നിർവഹിക്കുമെന്നു ജില്ലാ പ്രസി ഡന്റ് ഇ.ഷാജഹാൻ, സെക്രട്ടറി ബി.ബിനുദാസ്, പ്രോഗ്രാം കൺ വീനർ എസ്.ജയമോഹൻ, വർ ക്കിങ് പ്രസിഡന്റ് എം.എ. റഷീദ്, ജോയിന്റ് സെക്രട്ടറി ഓമനക്കുട്ടൻ, വൈസ് പ്രസിഡന്റ് നവാസ് എന്നിവർ അറിയിച്ചു. .

കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷന്റെ സംസ്ഥാന കമ്മറ്റിയോടൊപ്പം 14 ജില്ലയിൽനിന്നുമുള്ള പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊട്ടയും കത്തിയും മൃതദേഹത്തിന് സമീപം; രണ്ട് മാസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

മലപ്പുറം: നിലമ്പൂർ പൂക്കോട്ടുംപാടത്ത് വനത്തിൽ രണ്ട് മാസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. അച്ചനള ഭാഗത്തേക്ക് പോകുന്ന വനമേഖലയിലാണ് മൃതദേഹം കണ്ടത്. കടുവാ സെൻസസിൻ്റെ ഭാഗമായി ക്യാമറ സ്ഥാപിക്കാൻ പോയ വനപാലകരാണ് മൃതദേഹം കണ്ടെത്തിയത്. അച്ചനള നഗറിൽ താമസിക്കുന്ന പ്രാക്തന ഗോത്രവിഭാഗത്തിൽപ്പെട്ടയാളുടെ മൃതദേഹമാണോ എന്ന് സംശയമുണ്ട്. ഇവർ പരമ്പരാഗതമായി ഉപയോഗിക്കുന്ന കൊട്ടയും കത്തിയും മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. പൊലീസും വനംവകുപ്പും തുടര്‍ നടപടികൾ തുടങ്ങി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശമ്പള പരിഷ്കരണ കമ്മീഷൻ നിയമനം അടുത്ത മന്ത്രിസഭാ യോഗം പരിഗണിക്കും.

ശമ്പള പരിഷ്കരണ കമ്മീഷൻ നിയമനം അടുത്ത മന്ത്രിസഭാ യോഗം പരിഗണിക്കും. നിയമനം സംബന്ധിച്ച നടപടികൾ അന്തിമ ഘട്ടത്തിൽ. കമ്മീഷൻ അംഗങ്ങളെ സംബന്ധിച്ച് രാഷ്ട്രീയ ധാരണയായാൽ മന്ത്രിസഭ ചേർന്ന് തീരുമാനം പ്രഖ്യാപിക്കും. ജനുവരി 29 ന് അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ ശമ്പള പരിഷ്കരണ കമ്മീഷനെ പ്രഖ്യാപിച്ച് മൂന്ന് മാസത്തിനകം പരിഷ്കരണം നടപ്പിലാക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രഖ്യാപിച്ചിരുന്നു. ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കണമെങ്കിൽ അതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ മന്ത്രിസഭാ യോഗത്തിൽ വരേണ്ടതുണ്ട്. ഇതും അവസാനഘട്ടത്തിലാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാന്‍റെ മൂന്ന് എണ്ണക്കപ്പലുകള്‍ പിടിച്ചെടുത്ത് ഇന്ത്യ...

ഇറാനുമായി ബന്ധമുള്ളതെന്ന് കരുതുന്ന മൂന്ന് എണ്ണക്കപ്പലുകള്‍ മുംബൈക്കടുത്ത് വച്ച് ഇന്ത്യ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയ പട്ടികയില്‍പ്പെട്ടതാണിവയെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, പിടിച്ചെടുക്കപ്പെട്ട കപ്പലുകളുമായി ബന്ധമില്ലെന്ന് നാഷനല്‍ ഇറാനിയന്‍ ഓയില്‍ കമ്പനി വ്യക്തമാക്കി. 

ഫെബ്രുവരി ആറിനാണ് ഇന്ത്യ ഈ കപ്പലുകള്‍ പിടിച്ചെടുത്തത്. ഇക്കാര്യം ആദ്യം എക്സ് പോസ്റ്റിലൂടെ സ്ഥിരീകരിച്ചുവെങ്കിലും പിന്നാലെ ഡീലീറ്റ്ചെയ്തിരുന്നു. സ്റ്റെല്ലാര്‍ റൂബി, അസ്ഫാള്‍ട്ട് സ്റ്റാര്‍, അല്‍ ജഫിസ എന്നിവയാണ് പിടിച്ചെടുത്തത്. തീര നിയമങ്ങള്‍ ലംഘിക്കുന്നതിനായി ഈ കപ്പലുകള്‍ യഥാസമയം പേരുകള്‍ മാറാറുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കപ്പലുകളില്‍ നിന്ന് കപ്പലുകളിലേക്ക് ഇന്ധനം മാറ്റുന്നതിന് ഇന്ത്യയുടെ കടല്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുമെന്നാണ് ഇന്ത്യയുടെ നിലപാട്

ഉപരോധം മറികടക്കുന്നതിനും ഇന്ധനക്കടത്ത് നടത്തുന്നതിനുമാണ് ഇത്തരത്തില്‍ ഷിപ്–ടു–ഷിപ് ട്രാന്‍സ്ഫര്‍ സാധാരണയായി ഉപയോഗിക്കുന്നത്. ഇന്ത്യ–യുഎസ് ബന്ധത്തില്‍ നിര്‍ണായക പുരോഗതിയുണ്ടായ സമയത്താണ് ഇറാന്‍റെ കപ്പലുകള്‍ മുംബൈയില്‍ പിടിച്ചെടുത്തതെന്നതും ശ്രദ്ധേയമാണ്. റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താമെന്ന് ധാരണയിലെത്തിയതിന് പിന്നാലെ ഈ മാസം ആദ്യം അമേരിക്ക, ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയിരുന്ന ഇറക്കുമതിത്തീരുവ 18 ശതമാനമാക്കി കുറച്ചിരുന്നു. 

സംശയാസ്പദമായ സാഹചര്യങ്ങളില്‍ കണ്ടതിനെ തുടര്‍ന്നാണ് പടിഞ്ഞാറന്‍ മുംബൈയ്ക്ക് 100 നോട്ടിക്കല്‍ മൈല്‍ അകലെ നങ്കൂരമിട്ടിരുന്ന കപ്പല്‍ പിടിച്ചെടുത്തതെന്നാണ് ഇന്ത്യ  വ്യക്തമാക്കുന്നത്. വിശദമായ പരിശോധനയ്ക്കായി ഇവ മുംബൈ തീരത്തേക്ക് മാറ്റി. അതേസമയം, ഇന്ത്യ പിടിച്ചെടുത്ത കപ്പലുകളോ അതിലുണ്ടായിരുന്ന ചരക്കോ ഇറാന്‍റേതല്ലെന്നാണ് ഇറാന്‍ വ്യക്തമാക്കുന്നത്. കപ്പലുകള്‍ പിടിച്ചെടുത്തതിന് പിന്നാലെ തീര സുരക്ഷ ഇന്ത്യ വര്‍ധിപ്പിച്ചിട്ടുണ്ട്. 55 കപ്പലുകളും പന്ത്രണ്ടോളം വിമാനങ്ങളുമാണ് നിലവില്‍ സദാ നിരീക്ഷണത്തിനായി ഉപയോഗിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആറ്റുകാൽ പൊങ്കാല; തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും മാർച്ച് 3ന് പ്രാദേശിക അവധി

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിൽ മാർച്ച് 3ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. പൊങ്കാല മഹോത്സവത്തിന്റെ പ്രധാന ദിവസമായ മാർച്ച് 3ന് തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ- അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ ഉത്തരവിട്ടു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'പ്രധാനമന്ത്രിയുമായി നിമിഷപ്രിയ വിഷയം ചർച്ച ചെയ്തു; ദൗത്യം തീർന്നു'; ബാക്കി ചുമതല സർക്കാരിനെന്ന് ഹക്കീം അസ്ഹരി

കൊച്ചി: യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്ന് എസ് വൈ എസ് പ്രസിഡന്റ് ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി. നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതോടെ തങ്ങളുടെ ദൗത്യം തീര്‍ന്നുവെന്നും ബാക്കിയുള്ള കാര്യങ്ങള്‍ സര്‍ക്കാരിന്റെ ചുമതലയാണെന്നും ഹക്കീം അസ്ഹരി പറഞ്ഞു. ദുബായിൽ മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തിലാണ് അബ്ദുല്‍ ഹക്കീം അസ്ഹരിയുടെ പ്രതികരണം.

അതേസമയം മുസ്‌ലിങ്ങള്‍ സുരക്ഷിതരാണെന്ന കാന്തപുരത്തിൻ്റെ പ്രസ്താവനയിലും അദ്ദേഹം വിശദീകരണം നല്‍കി. മുസ്‌ലിങ്ങള്‍ക്ക് സുരക്ഷിത ബോധം ഉണ്ടെന്നും ശുഭപ്രതീക്ഷയിലാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാ അടിസ്ഥാനത്തിലുള്ള രാജ്യം എന്ന നിലയിലാണ് മുസ്‌ലിങ്ങള്‍ സുരക്ഷിതര്‍ എന്ന് പറഞ്ഞതെന്നും ഹക്കീം അസ്ഹരി വ്യക്തമാക്കി.കഴിഞ്ഞ ദിവസമായിരുന്നു മോദിയും കാന്തപുരവും തമ്മിലുള്ള കൂടിക്കാഴ്ച. ഇന്ത്യയില്‍ മുസ്‌ലിങ്ങള്‍ സുരക്ഷിതരാണെന്നും രാജ്യത്ത് മുസ്‌ലിങ്ങള്‍ക്ക് അരക്ഷിതാവസ്ഥയില്ലെന്നും കാന്തപുരം പറഞ്ഞിരുന്നു. രാജ്യത്തിന്റെ നന്മയ്ക്കായി ഒരുമിച്ച് പ്രവർത്തിക്കുന്നതിനെ കുറിച്ചാണ് പ്രധാനമന്ത്രിയുമായുള്ള കൂടികാഴ്ചയിൽ ചർച്ച ചെയ്തത്. വഖഫ് നിയമ ഭേദ​ഗതിയും തീവ്ര വോട്ടർ പട്ടിക പരിഷ്കരണം സംബന്ധിച്ചുമുള്ള ആശങ്കകൾ കൂടികാഴ്ചയിൽ ഉന്നയിച്ചതായും കാന്തപുരം പറഞ്ഞിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

റിട്ട. അധ്യാപകനെ വെന്തുമരിച്ച നിലയിൽ കണ്ടെത്തി; കൃഷിക്കായി നിലം ഒരുക്കാൻ തീയിടുന്നതിനിടെ പടർന്നതെന്ന് സൂചന

കോട്ടയം: കൃഷിക്കായി പുരയിടം തീയിട്ട് ഒരുക്കുന്നതിനിടെ തീപിടിച്ച് അധ്യാപകന്‍ വെന്തുമരിച്ചു. പൂവത്തോട് പൊരിയത്ത് ബേബി സെബാസ്റ്റ്യന്‍ (70) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

രാവിലെ തോട്ടത്തിലെത്തിയ ബേബി സെബാസ്റ്റ്യന്‍ കൃഷിക്കായി സ്ഥലമൊരുക്കാന്‍ തീയിടുകയായിരുന്നു. ഉച്ചയോടെ തീയും പുകയും ഉയരുന്നത് കണ്ട നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ അണയ്ക്കുന്നതിനിടെയാണ് ബേബി സെബാസ്റ്റ്യനെ പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ വിറ്റു; ഹല്‍ദിറാം ഹൈദരാബാദ് ഔട്ട്‌ലെറ്റിനെതിരെ കേസ്

ഹൈദരാബാദ്: പ്രമുഖ മധുരപലഹാര ബ്രാന്‍ഡായ ഹല്‍ദിറാമിനെതിരെ കേസ്. കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ വിറ്റുവെന്ന പരാതിയിലാണ് കേസ്. ഹൈദരാബാദിലെ അട്ടാപൂരിലുളള ഔട്ട്‌ലെറ്റിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ശരിയായ ലേബലിംഗ് ഇല്ലാതെയാണ് ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പനയ്ക്ക് വെച്ചതെന്നും ഉപയോക്താക്കള്‍ ആരോപിച്ചു.

ഹല്‍ദിറാമിന്റെ അട്ടാപൂരിലുളള ഔട്ട്‌ലെറ്റിൽ വിൽപ്പനയ്ക്ക് വെച്ച പായ്ക്കറ്റുകളില്‍ കാലാവധി സംബന്ധിച്ച വിശദാംശങ്ങളോ കൃത്യമായ ലേബലുകളോ ഇല്ലെന്നാണ് ഉപയോക്താക്കൾ നൽകിയ പരാതിയിൽ ആരോപിക്കുന്നത്. ഔട്ട്‌ലെറ്റിലെ മധുരപലഹാരങ്ങളിലും മറ്റ് പലഹാരങ്ങളുടെ പാക്കറ്റുകളിലും പ്രോഡക്ട് ഉണ്ടാക്കിയ തീയതിയോ കാലാവധി കഴിയുന്ന തീയതിയോ ഉണ്ടായിരുന്നില്ലെന്നും ഉപയോക്താക്കള്‍ പരാതിയിൽ ആരോപിക്കുന്നു.

ഭക്ഷ്യസുരക്ഷാ വകുപ്പിന് നൽകിയ പരാതിയിലാണ് ഇക്കാര്യം പറയുന്നത്. പരിശോധന നടത്തി നിയമലംഘനം കണ്ടെത്തിയാല്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം, സംഭവത്തിൽ കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നടി ഹണി റോസിന് ആശ്വാസം; ജിഎസ്ടി വകുപ്പ് നൽകിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

എറണാകുളം: നികുതി രേഖകൾ ആവശ്യപ്പെട്ട് ജിഎസ്ടി വകുപ്പ് സിനിമാ താരം ഹണി റോസിന് നൽകിയ കാരണം കാണിക്കല്‍ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി. വിവിധ വർഷങ്ങളിലെ നികുതി രേഖകള്‍ ആവശ്യപ്പെട്ട് ഒന്നിച്ച് നൽകിയ നോട്ടീസാണ് റദ്ദാക്കിയത്. ഓരോ വർഷത്തെയും നികുതി രേഖ പ്രത്യേകമായി ആവശ്യപ്പെടണമെന്ന് കോടതി നിർദേശിച്ചു. അഭിനയത്തിലൂടെ നേടിയ തുകയ്ക്ക് നികുതി നൽകാത്തതിന് ആയിരുന്നു നോട്ടീസ്.

2017 മുതൽ 2023വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ ജിഎസ്ടി നികുതി സംബന്ധിച്ച റിട്ടേൺ കൃത്യമായി നൽകിയിട്ടില്ലെന്നാണ് സംസ്ഥാന ജിഎസ്ടി വകുപ്പ് നടിക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസിൽ പറഞ്ഞിരുന്നത്. ഈ നോട്ടീസ് ചോദ്യം ചെയ്താണ് ഹണി റോസ് ഹൈക്കോടതിയെ സമീപിച്ചത്. സംസ്ഥാന ജിഎസ്ടി വകുപ്പ് നൽകിയ നോട്ടീസ് ഹൈക്കോടതി സിംഗിൾ ബഞ്ചാണ് റദ്ദാക്കിയത്.

ഓരോ വർഷത്തേയും നികുതി രേഖകൾ പ്രത്യേകമായി ജിഎസ്ടി വകുപ്പിന് ആവശ്യപ്പെടാമെന്നാണ് ഹൈക്കോടതി നിർദേശം. ആകെ നേടിയ വരുമാനം കൃത്യമായി അറിയിച്ചില്ലെന്നായിരുന്നു ജിഎസ്ടി വകുപ്പ് ഉയർത്തിയ പ്രധാന ആക്ഷേപം. ആറ് സാമ്പത്തിക വർഷത്തെ നികുതിയായ 34,73,000 രൂപ അടയ്ക്കണമെന്നും ജിഎസ്ടി വകുപ്പ് ആവശ്യപ്പെട്ടിരുന്നു. 2017ൽ മാത്രം 11 ചിത്രങ്ങളിൽ ഹണി റോസ് അഭിനയിച്ചിരുന്നു. എന്നാൽ എട്ട് ചിത്രങ്ങളിൽ മാത്രമാണ് അഭിനയിച്ചതെന്ന വിവരമായിരുന്നു താരം നൽകിയത്. ഇക്കാര്യമടക്കം ചൂണ്ടിക്കാട്ടി നൽകിയ കാരണം കാണിക്കൽ നോട്ടീസാണ് ഹൈക്കോടതി റദ്ദാക്കിയത്.