Wednesday, 18 February 2026

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് കുഞ്ഞ് മരിച്ച സംഭവം; ഡോ. ബിന്ദു സുന്ദറിനെ സ്ഥലം മാറ്റി

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് കുഞ്ഞ് മരിച്ച സംഭവം; ഡോ. ബിന്ദു സുന്ദറിനെ സ്ഥലം മാറ്റി

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് കുഞ്ഞ് മരിച്ചെന്ന ആരോപണത്തില്‍ ഡോ. ബിന്ദു സുന്ദറിനെ സ്ഥലം മാറ്റി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം വിശദമായ അന്വേഷണത്തിന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് എസ്.എ.ടി. ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പീഡിയാട്രിക്, ഗൈനക്കോളജി, അനസ്‌തേഷ്യ വിഭാഗങ്ങളിലെ ഡോക്ടര്‍മാരാണ് സംഘത്തിലുള്ളത്. ഇന്ന് തന്നെ അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കി.

ഡോക്ടറെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ടുകൊണ്ട് കുഞ്ഞിന്റെ കുടുംബം പ്രതിഷേധിക്കുകയാണ്. ബിന്ദു സുന്ദറിനെ പുറത്താക്കാതെ കുഞ്ഞിന്റെ മൃതദേഹം ഏറ്റുവാങ്ങില്ല എന്ന നിലപാടിലാണ് കുടുംബം. ഇനി ഇങ്ങനെ ഒരു അവസ്ഥ ആർക്കും ഉണ്ടാകരുത് എന്നും കുടുംബം പറയുന്നു. ഡോക്ടറുടെ പിഴവ് കാരണം തങ്ങളുടെ കുഞ്ഞ് എന്ന സ്വപ്നമാണ് നഷ്ടമായത് എന്നും കുടുംബം പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രി ഏറെ വൈകിയും പ്രതിഷേധം തുടർന്നു. പിന്നാലെ DMO, ആരോഗ്യവകുപ്പ് ഡയറക്ടർ തുടങ്ങിയവർ അർദ്ധരാത്രിയോടെ ആശുപത്രിയിൽ എത്തി. ആരോപണവിധേയയായ ഡോക്ടർക്കെതിരെ DMO ക്ക് മുൻപും സമാന പരാതികൾ ലഭിച്ചതായി ആരോഗ്യവകുപ്പ് ഡയറക്ടർ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പ്രസവ ശാസ്ത്രക്രിയക്കിടെ തിരുവനന്തപുരം പാലോട് സ്വദേശിയായ നിരഞ്ജനയുടെ കുഞ്ഞ് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽവെച്ച് മരണപെട്ടത്. ഇതിനെതിരെയാണ് ഡോക്ടറിന്റെ വീഴ്ച്ച ചൂണ്ടികാണിച്ചുകൊണ്ട് പ്രതിഷേധവുമായി ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ക്ലീൻ ചെയ്യാൻ കലക്കിവെച്ച ഫിനോയിൽ കുടിച്ചു; കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ കഴിയുന്ന റിമാൻഡ് പ്രതി ആശുപത്രിയിൽ

ക്ലീൻ ചെയ്യാൻ കലക്കിവെച്ച ഫിനോയിൽ കുടിച്ചു; കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ കഴിയുന്ന റിമാൻഡ് പ്രതി ആശുപത്രിയിൽ

കോഴിക്കോട്: കോഴിക്കോട് കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ കഴിയുന്ന റിമാൻഡ് പ്രതി ഫിനോയിൽ കുടിച്ച് ആശുപത്രിയിൽ. ഫോറൻസിക് സെല്ലിലെ റിമാൻഡ് പ്രതിയാണ് ഫിനോയിൽ കുടിച്ചത്. കാസർകോട് മേൽപ്പറമ്പ് പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് ഇയാൾ. ക്ലീൻ ചെയ്യാനായി കലക്കി വെച്ച ഫിനോയിലാണ് കുടിച്ചത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്രധാന കടുവാ സങ്കേതങ്ങളിൽ പ്രവേശന നിരോധനം: കർണാടകയിലെ വിനോദ സഞ്ചാരരംഗത്ത് പ്രതിസന്ധിയെന്ന് ആരോപണം

പ്രധാന കടുവാ സങ്കേതങ്ങളിൽ പ്രവേശന നിരോധനം: കർണാടകയിലെ വിനോദ സഞ്ചാരരംഗത്ത് പ്രതിസന്ധിയെന്ന് ആരോപണം

ബെംഗളൂരു: കർണാടകയിലെ കടുവ സങ്കേതങ്ങളിൽ സഫാരി നിരോധിക്കാനുള്ള സർക്കാർ തീരുമാനം തീരുമാനത്തിനെതിരെ വിനോദസഞ്ചാര മേഖലയിലെ സംഘടനകൾ. കർണാടകയിൽ ടൂറിസം മേഖല വലിയ തകർച്ച നേരിടുമ്പോൾ, അയൽ സംസ്ഥാനങ്ങളായ കേരളവും തമിഴ്‌നാടും ഈ സാഹചര്യം മുതലെടുത്ത് വലിയ വരുമാനം കൊയ്യുകയാണ് എന്നാണ് ആരോപണം.

കടുവകളുടെയും പുള്ളിപ്പുലികളുടെയും ആക്രമണത്തെത്തുടർന്ന് ആളുകൾ മരിക്കുന്ന സാഹചര്യത്തിലാണ് ബന്ദിപ്പൂർ, നാഗർഹോള എന്നീ രണ്ട് പ്രധാന കടുവ സങ്കേതങ്ങളിലെ സഫാരികൾ പൂർണ്ണമായും നിരോധിക്കാൻ കർണാടക സർക്കാർ ഉത്തരവിട്ടത്. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് സഫാരികൾ ഇത്തരത്തിൽ പൂർണ്ണമായും അടച്ചുപൂട്ടുന്നത്. ഡിസംബറിൽ സഫാരികൾ ഘട്ടം ഘട്ടമായി വീണ്ടും തുറക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നെങ്കിലും, വന്യജീവി സങ്കേതങ്ങളുടെ വഹിക്കാനുള്ള ശേഷിയെക്കുറിച്ചുള്ള (Carrying Capacity) റിപ്പോർട്ട് ലഭിക്കാത്തതിനാൽ അന്തിമ തീരുമാനം നീളുകയാണ്.

ഏകദേശം 35 റിസോർട്ടുകൾ അംഗങ്ങളായ കർണാടക ഇക്കോ-ടൂറിസം റിസോർട്ട്സ് അസോസിയേഷൻ (KETRA) ഈ നിരോധനത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി. ബന്ദിപ്പൂർ-നാഗരഹോള മേഖലയിലെ ടൂറിസം ബിസിനസുകൾക്ക് പ്രതിദിനം ഏകദേശം 3 കോടി രൂപയുടെ നഷ്ടം സംഭവിക്കുന്നതായി കബിനിയിലെ റിസോർട്ട് ഉടമയായ തോമസ് ഇമ്മാനുവൽ രാമപുരം പറഞ്ഞു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വാട്ടർ ടാങ്കിന് അടിയിൽ നിന്ന് കുളിക്കുന്നതിനിടെ ടാങ്ക് തകർന്ന് വീണു; യുവാവിന് ദാരുണാന്ത്യം

വാട്ടർ ടാങ്കിന് അടിയിൽ നിന്ന് കുളിക്കുന്നതിനിടെ ടാങ്ക് തകർന്ന് വീണു; യുവാവിന് ദാരുണാന്ത്യം

മലപ്പുറം: വാട്ടർ ടാങ്കിനടിയിൽ നിന്ന് കുളിക്കുന്നതിനിടെ ടാങ്ക് തകർന്ന് വീണ് യുവാവിന് ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടി കരുവാങ്കല്ല് വട്ടപറമ്പിൽ ചോനാരി മുഹമ്മദ് ഫൈസൽ (38) ആണ് മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. പുറത്ത് സ്ഥാപിച്ചിരുന്ന വാട്ടര്‍ ടാങ്കിന്‍റെ അടിയിൽ ടാപ്പ് തുറന്ന് കുളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. യുവാവിന്‍റെ ദേഹത്തേക്കാണ് ടാങ്ക് മറിഞ്ഞ് വീണത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

‌ഓടിട്ട വീടായതിനാൽ കമ്പികള്‍ കൊണ്ടുള്ള സ്റ്റാന്‍റിന് മുകളിലാണ് വാട്ടര്‍ ടാങ്ക് സ്ഥാപിച്ചിരുന്നത്. സ്റ്റാന്‍റിന്‍റെ കമ്പി ദ്രവിച്ച് പോയതതിനെതുടര്‍ന്നാണ് ടാങ്ക് മറിഞ്ഞ് വീണത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഡ്രോണുകളുടെ വില്‍പനയും രജിസ്‌ട്രേഷനും നിയന്ത്രിക്കുക ലക്ഷ്യം; മാർ​ഗനിർദ്ദേശങ്ങളുമായി ഒമാൻ

ഡ്രോണുകളുടെ വില്‍പനയും രജിസ്‌ട്രേഷനും നിയന്ത്രിക്കുക ലക്ഷ്യം; മാർ​ഗനിർദ്ദേശങ്ങളുമായി ഒമാൻ

ഒമാനില്‍ ഡ്രോണുകളുടെ വില്‍പനയും രജിസ്‌ട്രേഷനും നിയന്ത്രിക്കുന്നതിനായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. രാജ്യത്തെ വ്യോമയാന സുരക്ഷയും പൊതുസുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഉത്തരവ്. ഡ്രോണുകള്‍ വില്‍ക്കുന്ന എല്ലാ ഔട്ട്ലെറ്റുകള്‍ക്കും ലൈസന്‍സ് ഉണ്ടായിരിക്കണമെന്നും അംഗീകൃത വില്‍പന കേന്ദ്രങ്ങളില്‍ നിന്ന് മാത്രം ഡ്രോണുകള്‍ വാങ്ങണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.

അംഗീകൃതമല്ലാത്ത വഴികളിലൂടെ ഡ്രോണുകള്‍ വില്‍ക്കുന്നതോ, വ്യാപാരം നടത്തുന്നതോ, പ്രവര്‍ത്തിപ്പിക്കുന്നതോ നിയമപരമായ നടപടികള്‍ക്ക് കാരണമാകുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കും. ഒമാനിലെ ഡ്രോണ്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിനും നിയമവിധേയമാക്കുന്നതിനുമുള്ള വിപുലമായ നിയന്ത്രണ സംവിധാനത്തിന്റെ ഭാഗമായാണ് നടപടി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഗുണനിലവാരമില്ലാത്ത കളിപ്പാട്ടങ്ങൾ വിറ്റു; സ്നാപ്ഡീലിന് 5 ലക്ഷം രൂപ പിഴ ചുമത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി

ഗുണനിലവാരമില്ലാത്ത കളിപ്പാട്ടങ്ങൾ വിറ്റു; സ്നാപ്ഡീലിന് 5 ലക്ഷം രൂപ പിഴ ചുമത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി

നിർബന്ധിത ബി.ഐ.എസ് സർട്ടിഫിക്കേഷൻ ഇല്ലാത്ത കളിപ്പാട്ടങ്ങൾ വിറ്റഴിച്ചതിന് പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമായ സ്നാപ്ഡീലിന് അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി. 2020-ലെ ടോയ്സ് (ക്വാളിറ്റി കൺട്രോൾ) ഓർഡർ ലംഘിച്ചതിനാണ് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ഈ നടപടിയെടുത്തത്. സ്നാപ്ഡീലിന്റെ മാതൃകമ്പനിയായ 'ഏസ് വെക്റ്റർ ലിമിറ്റഡിനെതിരെ' (Ace Vector Ltd) സ്വമേധയാ എടുത്ത കേസിനെ തുടർന്നാണ് ചീഫ് കമ്മീഷണർ നിധി ഖാരെ വിധി പ്രഖ്യാപിച്ചത്.

പ്രധാന കണ്ടെത്തലുകൾ:

നിരോധിച്ച കളിപ്പാട്ടങ്ങൾ നീക്കം ചെയ്തെന്ന് കമ്പനി അവകാശപ്പെട്ടെങ്കിലും 2025 ഡിസംബർ വരെ പ്ലാറ്റ്‌ഫോമിൽ ഇവ ലഭ്യമായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സ്റ്റാലിയൻ ട്രേഡിംഗ് കമ്പനി, ത്രിഫ്റ്റ്കാർട്ട് എന്നീ രണ്ട് സെല്ലർമാരിൽ നിന്ന് മാത്രം ഇത്തരത്തിലുള്ള വിൽപനയിലൂടെ 41,032 രൂപ സ്നാപ്ഡീൽ ലാഭമുണ്ടാക്കി. പല കളിപ്പാട്ടങ്ങളിലും നിർമ്മാതാവിന്റെ പേര്, വിലാസം, ബി.ഐ.എസ് സർട്ടിഫിക്കേഷൻ നമ്പർ എന്നിവ രേഖപ്പെടുത്തിയിരുന്നില്ല. സെല്ലർമാരുടെ സ്വയം സാക്ഷ്യപ്പെടുത്തൽ മാത്രം വിശ്വസിച്ച് കളിപ്പാട്ടങ്ങൾ വിൽക്കാൻ അനുവദിച്ചത് ഗുരുതരമായ വീഴ്ചയാണെന്ന് അതോറിറ്റി നിരീക്ഷിച്ചു. തങ്ങൾ കേവലം ഒരു ഓൺലൈൻ മാർക്കറ്റ് പ്ലേസ് മാത്രമാണെന്ന സ്നാപ്ഡീലിന്റെ വാദം സി.സി.പി.എ തള്ളി. 'തൂഫാൻ സെയിൽ', 'ഡീൽ ഓഫ് ദി ഡേ' തുടങ്ങിയ ഓഫറുകൾ വഴി വിൽപന നിയന്ത്രിക്കുന്നതിനാലും, ഉൽപ്പന്നങ്ങൾക്ക് ഗുണനിലവാര ഉറപ്പ് നൽകുന്നതിനാലും പ്ലാറ്റ്‌ഫോമിന് ഇതിൽ തുല്യ ഉത്തരവാദിത്തമുണ്ടെന്ന് അതോറിറ്റി വ്യക്തമാക്കി.

അതോറിറ്റിയുടെ ഉത്തരവുകൾ:

അഞ്ച് ലക്ഷം രൂപ പിഴയ്ക്ക് പുറമെ ചില കർശന നിർദ്ദേശങ്ങളും സി.സി.പി.എ നൽകി: ബി.ഐ.എസ് മാനദണ്ഡങ്ങൾ പാലിക്കാത്ത ഒരു കളിപ്പാട്ടവും ഭാവിയിൽ ലിസ്റ്റ് ചെയ്യുകയോ പരസ്യം ചെയ്യുകയോ ചെയ്യരുത്, ഉപഭോക്താക്കൾക്ക് പരാതികൾ അറിയിക്കാൻ കോൺടാക്ട് നമ്പറുകൾ, ഇമെയിൽ, ഗ്രീവൻസ് ഓഫീസർമാരുടെ വിവരങ്ങൾ എന്നിവ പ്ലാറ്റ്‌ഫോമിൽ വ്യക്തമായി പ്രദർശിപ്പിക്കണം, വരുംകാലങ്ങളിൽ ഇത്തരം നിയമലംഘനങ്ങൾ നടക്കില്ലെന്ന് രേഖാമൂലം ഉറപ്പ് നൽകാൻ കമ്പനി പരാജയപ്പെട്ടതിനെ അതോറിറ്റി രൂക്ഷമായി വിമർശിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ കൊലപ്പെടുത്തി; ഭർത്താവിന് ഭാര്യയുടെ സ്വത്തിന് അവകാശമില്ലെന്ന് ഹൈക്കോടതി

സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ കൊലപ്പെടുത്തി; ഭർത്താവിന് ഭാര്യയുടെ സ്വത്തിന് അവകാശമില്ലെന്ന് ഹൈക്കോടതി

കൊച്ചി: സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവിന് ഭാര്യയുടെ സ്വത്തിന് അവകാശമില്ലെന്ന് ഹൈക്കോടതിയുടെ സുപ്രധാന വിധി. കൊലയാളി സ്വത്തവകാശം നേടുന്നതിനെ കോടതിക്ക് തടയാമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

സ്വത്തവകാശ നിയമം ഇത്തരം കേസുകളില്‍ ബാധകമല്ല. നിയമതത്വം ബാധകമാക്കുന്നത് കൊലയാളിയുടെ മൗലികാവകാശത്തെ ലംഘിക്കുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഭാര്യയുടെ സ്വത്തിന് പ്രതിക്ക് അവകാശമുണ്ടെന്ന ജില്ലാ കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്. ജസ്റ്റിസ് എസ് ഈശ്വരന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

1996ലായിരുന്നു ക്രിസ്ത്യന്‍ മതവിശ്വാസികളായ സ്ത്രീയുടെയും പുരുഷന്റെയും വിവാഹം. വിവാഹത്തിന് ശേഷം ഇവര്‍ ജോയിന്റ് അക്കൗണ്ടില്‍ 75,000 രൂപ നിക്ഷേപിച്ചിരുന്നു. 1997ലായിരുന്നു സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയത്. ഇതിന് ശേഷം ഇയാളെ അറസ്റ്റ് ചെയ്യുകയും സെഷന്‍സ് കോടതി ശിക്ഷിക്കുകയും ചെയ്തു.

ജോയിന്റ് അക്കൗണ്ടിലെ തുകയ്ക്കായി കൊല്ലപ്പെട്ട സ്ത്രീയുടെ അമ്മ ക്ലെയിം ചെയ്തു. എന്നാല്‍ സ്വത്തവകാശം ഭര്‍ത്താവിന് ആണെന്ന് ആയിരുന്നു നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതിയുടെയും ജില്ലാ കോടതിയുടെയും വിധി. ഇതിനെതിരെ സ്ത്രീയുടെ അമ്മ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇത് പരിഗണിച്ചാണ് ഹൈക്കോടതിയുടെ വിധി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘മെഡിക്കൽ കോളജുകളിൽ നാളെ മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ നടക്കില്ല’; സമരം കടുപ്പിച്ച് KGMCTA

‘മെഡിക്കൽ കോളജുകളിൽ നാളെ മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ നടക്കില്ല’; സമരം കടുപ്പിച്ച് KGMCTA

ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന് സർക്കാർ മെഡിക്കൽ കോളജ് ഡോക്ടേഴ്സ്. മെഡിക്കൽ കോളജുകളിൽ നാളെ മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ ഉണ്ടാകില്ലെന്നും കെജിഎംസിടിഎ വ്യക്തമാക്കി. സർക്കാർ ഇതുവരെ ചർച്ചയ്ക്ക് വിളിച്ചില്ലെന്നും വോട്ട് ബാങ്ക് അല്ലാത്തതുകൊണ്ടാണോ തങ്ങളെ അവഗണിക്കുന്നത് എന്നും കെജിഎംസിടിഎ സംസ്ഥാന പ്രസിഡൻ്റ് റോസ്നാരാ ബീഗം കൂട്ടിച്ചേർത്തു.

സമരത്തെക്കുറിച്ച് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും സർക്കാരിന്റെ ഭാഗത്തുനിന്നും ഇതുവരെ അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. സമരം ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് കഴിഞ്ഞദിവസം ആരോഗ്യമന്ത്രി വീണാ ജോർജ് പ്രതികരിച്ചത്. എന്നാൽ ആരോഗ്യമന്ത്രിക്ക് എല്ലാ കാര്യങ്ങളും അറിയാമെന്നും, കണ്ടില്ലെന്ന് നടിക്കുന്നതാണോ എന്നും പ്രതിഷേധക്കാർ ചോദിക്കുന്നുണ്ട്. സുപ്രീംകോടതിയിൽ ഉള്ളത് യുജിസി ഗ്രാന്റുമായി ബന്ധപ്പെട്ട കേസ് ആണെന്നും വിശദീകരണമുണ്ട്.

മെഡിക്കൽ കോളജുകളിലെ സർക്കാർ ഡോക്ടർസ് സമരത്തിന് പിന്തുണയുമായി നാളെ സംസ്ഥാന വ്യാപകമായി പിജി ഡോക്ടേഴ്സ് ഒ പി ബഹിഷ്കരിക്കും. നാളെ രാവിലെ 8 മുതൽ ഉച്ചയ്ക്ക് രണ്ട് വരെ ഒ പി ബഹിഷ്കരണം ഉണ്ടാകും. മെഡിക്കൽ കോളജ് ഡോക്ടേഴ്സിന്റെ സമരം മൂലം മെഡിക്കൽ കോളജുകളുടെ പ്രവർത്തനം നടക്കുന്നത് പിജി ഡോക്ടേഴ്സിനെ വെച്ചാണ് എന്നാൽ ഇവർ കൂടി സമരമുഖത്തിൽ ഇറങ്ങുന്നതോടെ സമരം സാധാരണക്കാരായ രോഗികളെ വലയ്ക്കും എന്നുള്ള കാര്യം ഉറപ്പാണ്.
മെഡിക്കൽ കോളജ് ഡോക്ടേഴ്സ് അധ്യാപനം ബഹിഷ്കരിച്ചതിനാൽ പി ജി ഡോക്ടേഴ്സിന് ക്ലാസുകൾ ലഭിക്കുന്നില്ല.സ്റ്റെപ്പൻ്റ് പരിഷ്കരണം നടപ്പാക്കാത്തതിലും പിജി ഡോക്ടേഴ്സ് പ്രതിഷേധം രേഖപ്പെടുത്തും.

അതേസമയം, 2016 മുതലുള്ള വേതന കുടിശിക നൽകുക, ഉടൻ ഒഴിവുകൾ നികത്തി നിയമനങ്ങൾ നടപ്പിലാക്കുക, അമിത ജോലിഭാരം കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞ ഏഴ് മാസത്തിലധികമായി കെജിഎംസിടിഎ സമരത്തിലാണ്. ഇതുവരെ ആവശ്യങ്ങൾ പരിഗണിക്കാൻ സർക്കാർ തയ്യാറാകാതെ വന്നതോടെയാണ് സമരം തുടരുന്നത്. ഭൂരിഭാഗം ഡോക്ടർമാരും സമരം തുടങ്ങിയതോടെ വിവിധ മെഡിക്കൽ കോളജുകളുടെ പ്രവർത്തനങ്ങൾ നിലച്ച സാഹചര്യത്തിലാണ് .

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മദ്യം ഒർഡർ ചെയ്യും മുമ്പ് നാഡി പരിശോധിക്കാൻ ഡോക്ടർ; ചങ്കിലെ ചൈനയിലെ 'ഹെൽത്ത് ബാറുകൾ'

മദ്യം ഒർഡർ ചെയ്യും മുമ്പ് നാഡി പരിശോധിക്കാൻ ഡോക്ടർ; ചങ്കിലെ ചൈനയിലെ 'ഹെൽത്ത് ബാറുകൾ'

മദ്യമാണ് വിഷയം. കേരളത്തിൽ രാവിലെ 10 മുതൽ 12 മണി വരെ ബാറുകൾ തുറക്കാൻ സ‍ർക്കാർ വിജ്ഞാപനം പുറത്തിറക്കുമെന്നാണ് പുറത്ത് വരുന്ന വാർത്തകൾ. അതേസമയം ചങ്കിലെ ചൈനയിൽ നിന്നും പുറത്ത് വരുന്ന വാർത്തകളിൽ ബാറുകൾ മദ്യപാനികളുടെ ആരോഗ്യ പരിശോധന തുടങ്ങിയിരിക്കുന്നുവെന്ന് വ്യക്തമാക്കുന്നു. അതെ, തിരക്കുപിടിച്ച നഗരജീവിതവും അമിതമായ ജോലിഭാരവും കാരണം സമ്മർദ്ദത്തിലായ യുവാക്കൾക്കായാണ് ചൈനയിലെ ഷാങ്ഹായിൽ വ്യത്യസ്തമായ ഒരു ബാർ പ്രവർത്തനം ആരംഭിച്ചത്.

കുടിക്കും മുമ്പ് നാഡി പരിശോധിക്കാൻ ഡോക്ടർ

പരമ്പരാഗത ചൈനീസ് വൈദ്യശാസ്ത്രവും (Traditional Chinese Medicine - TCM) ആധുനിക കോക്ടെയിലുകളും സംയോജിപ്പിച്ചാണ് ഇവിടെ പാനീയങ്ങൾ വിളമ്പുന്നത്. സൗത്ത് ചൈന മോണിംഗ് പോസ്റ്റ്ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഷാങ്ഹായിലെ നിയാങ് ക്വിങ് ബാറിൽ എത്തുന്നവർക്ക് മദ്യം ഓർഡർ ചെയ്യുന്നതിന് മുൻപ് ഒരു ആരോഗ്യ പരിശോധനയുണ്ടാകും. ഡോക്ടർമാർ ഉപഭോക്താക്കളുടെ കൈത്തണ്ടയിലെ നാഡി പരിശോധിച്ച് അവരുടെ ആരോഗ്യസ്ഥിതി വിലയിരുത്തും. പരിശോധനയ്ക്ക് ശേഷം, ഓരോരുത്തരുടെയും ശരീരപ്രകൃതിക്ക് അനുയോജ്യമായ രീതിയിൽ ഔഷധസസ്യങ്ങളും വേരുകളും ചേർത്താണ് മിക്സോളജിസ്റ്റ് പാനീയങ്ങൾ തയ്യാറാക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹോട്ടലുകളിൽ വിൽപ്പന നടത്തുന്ന ഭക്ഷണ സാധനങ്ങളിൽ കൃത്യത വരുത്തണ൦ :പോട്ടി ,ലിവർ, മീൻമുട്ട തുടങ്ങിയവയുടെ വിൽപ്പന കർശനമായി നിരോധിക്കണമെന്നും ആവശ്യം.

ഹോട്ടലുകളിൽ വിൽപ്പന നടത്തുന്ന ഭക്ഷണ സാധനങ്ങളിൽ കൃത്യത വരുത്തണ൦ :പോട്ടി ,ലിവർ, മീൻമുട്ട തുടങ്ങിയവയുടെ വിൽപ്പന കർശനമായി നിരോധിക്കണമെന്നും ആവശ്യം.

കോട്ടയം :സ൦സ്ഥാനത്തെ ഹോട്ടലുകളിൽ പോട്ടി ,ലിവർ, മീൻമുട്ട തുടങ്ങിയവയുടെ വിൽപ്പന കർശനമായി നിരോധിക്കണമെന്ന് ഭക്ഷ്യോപദേശക വിജിലൻസ് സമതി അ൦ഗ൦ എബി ഐപ്പ് ആവശൃപ്പെട്ടു.

പെട്ടന്നു കേടാകുന്നതു൦ വൃത്തിയാക്കാൻ പ്രയാസമുള്ളതുമായ ഇവ ഭക്ഷണമാക്കി വിൽക്കുന്നത് അപകടം വിളിച്ചുവരുത്തലാണ്.

ഹോട്ടലുകളിലെ അടുക്കളകളിൽ ക്യാമറാ സ്ഥാപിച്ച് ഉപഭോക്താക്കൾക്ക് കാണതക്കതരത്തിൽ പ്രദശിപ്പിക്കാൻ ഹോട്ടലുകൾക്ക് കർശന നിർദ്ദേശം നൽകണമെന്നും എബി ആവശൃപ്പെട്ടു.