മദ്യമാണ് വിഷയം. കേരളത്തിൽ രാവിലെ 10 മുതൽ 12 മണി വരെ ബാറുകൾ തുറക്കാൻ സർക്കാർ വിജ്ഞാപനം പുറത്തിറക്കുമെന്നാണ് പുറത്ത് വരുന്ന വാർത്തകൾ. അതേസമയം ചങ്കിലെ ചൈനയിൽ നിന്നും പുറത്ത് വരുന്ന വാർത്തകളിൽ ബാറുകൾ മദ്യപാനികളുടെ ആരോഗ്യ പരിശോധന തുടങ്ങിയിരിക്കുന്നുവെന്ന് വ്യക്തമാക്കുന്നു. അതെ, തിരക്കുപിടിച്ച നഗരജീവിതവും അമിതമായ ജോലിഭാരവും കാരണം സമ്മർദ്ദത്തിലായ യുവാക്കൾക്കായാണ് ചൈനയിലെ ഷാങ്ഹായിൽ വ്യത്യസ്തമായ ഒരു ബാർ പ്രവർത്തനം ആരംഭിച്ചത്.
കുടിക്കും മുമ്പ് നാഡി പരിശോധിക്കാൻ ഡോക്ടർ
പരമ്പരാഗത ചൈനീസ് വൈദ്യശാസ്ത്രവും (Traditional Chinese Medicine - TCM) ആധുനിക കോക്ടെയിലുകളും സംയോജിപ്പിച്ചാണ് ഇവിടെ പാനീയങ്ങൾ വിളമ്പുന്നത്. സൗത്ത് ചൈന മോണിംഗ് പോസ്റ്റ്ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഷാങ്ഹായിലെ നിയാങ് ക്വിങ് ബാറിൽ എത്തുന്നവർക്ക് മദ്യം ഓർഡർ ചെയ്യുന്നതിന് മുൻപ് ഒരു ആരോഗ്യ പരിശോധനയുണ്ടാകും. ഡോക്ടർമാർ ഉപഭോക്താക്കളുടെ കൈത്തണ്ടയിലെ നാഡി പരിശോധിച്ച് അവരുടെ ആരോഗ്യസ്ഥിതി വിലയിരുത്തും. പരിശോധനയ്ക്ക് ശേഷം, ഓരോരുത്തരുടെയും ശരീരപ്രകൃതിക്ക് അനുയോജ്യമായ രീതിയിൽ ഔഷധസസ്യങ്ങളും വേരുകളും ചേർത്താണ് മിക്സോളജിസ്റ്റ് പാനീയങ്ങൾ തയ്യാറാക്കുന്നത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.