Thursday, 19 February 2026

രഹസ്യ വിവരങ്ങൾ മാധ്യമങ്ങൾക്ക് പങ്കുവയ്ക്കരുത്; സർക്കാർ ജീവനക്കാർക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ

രഹസ്യ വിവരങ്ങൾ മാധ്യമങ്ങൾക്ക് പങ്കുവയ്ക്കരുത്; സർക്കാർ ജീവനക്കാർക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ

രഹസ്യ വിവരങ്ങൾ മാധ്യമങ്ങൾക്ക് പങ്കുവയ്ക്കരുതെന്ന് സർക്കാർ ജീവനക്കാർക്ക് കർശന മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. രഹസ്യ വിവരങ്ങൾ പങ്കുവെച്ചാൽ, ഔദ്യോഗിക രഹസ്യ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്നാണ് സർക്കുലർ. കരസേന മുൻ മേധാവി ജനറൽ എം എം നർവണേയുടെ പുസ്തകവുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്നാണ് വിവരം.

ഔദ്യോഗികമായി ലഭിച്ച വിവരങ്ങളും രേഖകളും സംരക്ഷിക്കേണ്ടത് എല്ലാ സർക്കാർ ജീവനക്കാരുടെയും കടമ എന്ന് സർക്കുലറിൽ പറയുന്നു. സർക്കാരിന് നാണക്കേടുണ്ടാക്കുന്നതിനൊപ്പം, ദേശീയ താൽപ്പര്യത്തിനും സുരക്ഷയ്ക്കും ഭീഷണിയാകാൻ സാധ്യതയുള്ള, രഹസ്യ വിവരങ്ങൾ ചോർന്നു എന്നു മൂന്ന് പേജുകളുള്ള സർക്കുലറിൽ പറയുന്നു. അർദ്ധ സൈനിക വിഭാഗങ്ങൾ ഉൾപ്പെടെ മുഴുവൻ സർക്കാർ വകുപ്പുകൾക്കും കേന്ദ്രം സർക്കുലർ അയച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പേരൂർക്കട ESI ആശുപത്രിയിൽ ഇന്നും ശസ്ത്രക്രിയ മുടങ്ങി, തീയറ്ററിനുള്ളിൽ നിന്ന് അനസ്തേഷ്യ ഡോക്ടർമാർ ഇറങ്ങിപ്പോയി

പേരൂർക്കട ESI ആശുപത്രിയിൽ ഇന്നും ശസ്ത്രക്രിയ മുടങ്ങി, തീയറ്ററിനുള്ളിൽ നിന്ന് അനസ്തേഷ്യ ഡോക്ടർമാർ ഇറങ്ങിപ്പോയി

രോഗികളുടെ ജീവൻവെച്ച് പന്താടി ഡോക്ടർമാർ. തിരുവനന്തപുരം പേരൂർക്കട ഇഎസ്‌ഐ ആശുപത്രിയിൽ ഇന്നും ശസ്ത്രക്രിയ മുടങ്ങി.കഴിഞ്ഞ ദിവസം ഡോക്ടർമാരുടെ തർക്കത്തെ തുടർന്ന് മുടങ്ങിയ 5 ഓളം ശസ്ത്രക്രിയകൾ ഇന്ന് നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശം നൽകിയിരുന്നു. ഇത് മറികടന്നാണ് രോഗിയെ ഓപ്പറേഷൻ തീയറ്ററിനുള്ളിൽ കിടത്തി അനസ്തേഷ്യ ഡോക്ടർമാർ ഇറങ്ങിപ്പോയത്. എല്ലാ തയ്യാറെടുപ്പുകളും ആയി രോഗിയെ തിയറ്ററിനുള്ളിൽ കയറ്റിയതിനുശേഷം ഡോക്ടർമാർ ഇറങ്ങി പോവുകയായിരുന്നു.

തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കായി എത്തിയ രോഗി ബിന്ദു ഇപ്പോഴും ഓപ്പറേഷൻ തീയറ്ററിനകത്ത് തുടരുകയാണ്.അനസ്തേഷ്യ – സർജറി വിഭാഗം ഡോക്ടർമാർ തമ്മിലുള്ള തമ്മിൽ തല്ല് ആണ് സർജറി മുടങ്ങാൻ കാരണം.

കഴിഞ്ഞദിവസമാണ് ഇഎസ്ഐ ആശുപത്രിയിൽ ഓപ്പറേഷൻ തീയറ്ററിനുള്ളിൽ വച്ച് അനസ്തേഷ്യ, സർജറി ഡോക്ടർമാർ തമ്മിൽ തർക്കമുണ്ടായത്. സർജറിക്കായി തീയറ്ററിൽ എത്തിച്ച രോഗിയടക്കം 5 സർജറികൾ ആണ് മുടങ്ങിയത്. 24 വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മന്ത്രി വി ശിവൻകുട്ടി വിഷയത്തിൽ ഇടപെടുകയുണ്ടായി.

അനസ്തേഷ്യ വിഭാഗം ഡോക്ടർമാരായ ബിനിൽ, പ്രിയ സർജറി ഡോക്ടർ ഗണേഷ് എന്നിവർ തമ്മിലാണ് വാക്കേറ്റം ഉണ്ടായത്. ഡോക്ടർമാരുടെ തമ്മിൽതല്ല് കാരണം സർജറി മുടങ്ങിയതിനെ തുടർന്ന് തിയറ്ററിലേക്ക് കയറ്റി രോഗിയെ സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്യേണ്ടിവന്നിരുന്നു. സംഭവത്തിൽ ഡോക്ടർമാർക്കെതിരെ നടപടി ശുപാർശ ചെയ്തുകൊണ്ട് ആശുപത്രി സൂപ്രണ്ട് ഇ എസ് ഐ ഡയറക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു.സാധാരണക്കാർ ഏറെ ആശ്രയിക്കുന്ന ആശുപത്രികളിൽ ഒന്നാണ് പേരൂർക്കട ഇഎസ്‌ഐ ആശുപത്രി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വാഷിങ്ടൺ DC മേയർ സ്ഥാനാർത്ഥിയായി മത്സരിക്കാൻ തമിഴ്‌നാട്ടിൽ ജനിച്ച റിനി സമ്പത്ത്

വാഷിങ്ടൺ DC മേയർ സ്ഥാനാർത്ഥിയായി മത്സരിക്കാൻ തമിഴ്‌നാട്ടിൽ ജനിച്ച റിനി സമ്പത്ത്

വാഷിങ്ടൺ: ഇന്ത്യയിൽ വേരുകളുള്ള സൊഹ്‌റാൻ മംദാനി ന്യൂയോർക്ക് സിറ്റി മേയർ തെരഞ്ഞെടുപ്പിൽ വമ്പൻ വിജയം സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യയിൽ വേരുകളുള്ള മറ്റൊരു വ്യക്തി കൂടി ലോക ശ്രദ്ധ ആകർഷിക്കുകയാണ്. തമിഴ്‌നാട്ടിൽ ജനിച്ച, ഏഴാം വയസിൽ അമേരിക്കയിലേക്ക് കുടിയേറിയ റിനി സമ്പത്ത് എന്ന 31കാരി വാഷിങ്ടൺ ഡിസി ഡെമാക്രാറ്റിക്ക് പ്രൈമറിയിൽ മേയർ സ്ഥാനാർത്ഥിയായി മത്സരിക്കാൻ പോകുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. മികച്ച ഭരണവും അടിസ്ഥാന സൗകര്യ വികസനവുമാണ് റിനിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം.

വർഷങ്ങൾക്ക് മുമ്പ് യുഎസിലെത്തിയ റിനി, കഴിഞ്ഞ പത്തുകൊല്ലത്തിലേറെയായി യുഎസ് തലസ്ഥാനത്താണ് താമസിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ അത്യാവശ്യ സേവനങ്ങൾ എന്നിവയിൽ ശ്രദ്ധയൂന്നി നിലവിൽ അധികാരത്തിലിരിക്കുന്നവർക്ക് എതിരെ ശക്തമായ വിമർശനവുമായാണ് റിനിയുടെ പ്രചരണം. റോഡിലെ കുഴികൾ, മലിനജലം ഒഴുകുന്ന അവസ്ഥ , ജീവിതചിലവ്, അത്യാവശ സേവനങ്ങളിൽ നേരിടുന്ന കാലതാമസം എന്നിവയ്‌ക്കെല്ലാം പരിഹാരം കാണുമെന്നാണ് റിനി ജനങ്ങൾക്ക് ഉറപ്പ് നൽകുന്നത്. മാറ്റമാണ് വേണ്ടതെന്നും പുതിയ കാര്യങ്ങൾക്കുള്ള സമയമായെന്നും റിനി പറയുന്നു.

നഗരകൗൺസിലിൽ വർഷങ്ങളായി ഭരിക്കുന്ന, ഉത്തരവാദിത്തങ്ങൾ കൃത്യമായി നിർവഹിക്കാത്തവർക്ക് വീണ്ടും അവസരം നൽകേണ്ടതുണ്ടോ എന്നും അവരുടെ ഭരണം പരാജയമാണെന്നും റിനി ആരോപിക്കുന്നു. നിരത്തുകളും നടപ്പാതകളും സഞ്ചാരയോഗ്യമല്ലാതെ അപകടകരമായ രീതിയിലായി, മാലിന്യങ്ങൾ കുമിഞ്ഞുകൂടി, അടിസ്ഥാന സൗകര്യങ്ങളിൽ കാലപ്പഴക്കം വന്ന് ജലവിതരണ സംവിധാനങ്ങൾ തകർന്ന അവസ്ഥ. ഇതെല്ലാം നഗരവാസികളുടെ ജീവിതത്തെയും ജീവിത മാർഗത്തെയും ബാധിക്കുകയാണെന്ന് സർക്കാർ കോൺട്രാക്ടറായ റിനി ആരോപിക്കുന്നു. നിലവിൽ അമേരിക്കയിൽ പലയിടങ്ങളിലും ഉണ്ടായ മഞ്ഞുവീഴ്ചയിൽ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയും ഇവർ ചൂണ്ടിക്കാട്ടി. അനവധി വീഴ്ചകൾ ഉണ്ടായിട്ടും ഇപ്പോഴും അവർ തന്നെ അധികാരം കയ്യേറുന്നുവെന്നും റിനി പറഞ്ഞു.

താനൊരു രാഷ്ട്രീയ പ്രവർത്തകയല്ല. ഒരു സംഘടനയും എനിക്ക് പിന്തുണ നൽകുന്നില്ല. സർക്കാർ പദ്ധതികളിലും പൗരസേവനങ്ങളിലും പ്രവർത്തിച്ചിട്ടുള്ള ഒരു ഫെഡറൽ കോൺട്രാക്ടറെന്ന നിലയിൽ പുതിയ ഒരു സംവിധാനം വരണമെന്നാണ് താൻ മനസിലാക്കുന്നതെന്നും അവർ പറയുന്നു. തമിഴ്‌നാട്ടിലെ തേനിയിലാണ് റിനി ജനിച്ചത്. തന്റെ തമിഴ് വേരുകളാണ് ജനസേവനത്തിന് പ്രചോദനമായത്. തന്റെ മുത്തച്ഛനാണ് തന്നെ മുന്നോട്ട് നയിക്കുന്ന ശക്തിയെന്നും റിനി പറയുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമലയിൽ ആടിയ നെയ്യ് വിൽപ്പനയിലെ ക്രമക്കേട്: 33 പേർ പ്രതികൾ, നടന്നത് ലക്ഷങ്ങളുടെ ക്രമക്കേടെന്ന് വിജിലൻസ്

ശബരിമലയിൽ ആടിയ നെയ്യ് വിൽപ്പനയിലെ ക്രമക്കേട്: 33 പേർ പ്രതികൾ, നടന്നത് ലക്ഷങ്ങളുടെ ക്രമക്കേടെന്ന് വിജിലൻസ്

കൊച്ചി: ശബരിമലയില്‍ ആടിയ നെയ്യ് ശിഷ്ടം വില്‍പ്പനയുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടില്‍ 33 പേരെ പ്രതികളാക്കി വിജിലന്‍സ് റിപ്പോര്‍ട്ട്. ക്ഷേത്രത്തിലെ സ്‌പെഷ്യല്‍ ഓഫീസര്‍മാരടക്കം പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. വിജിലന്‍സ് റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. പ്രാഥമിക അന്വേഷണത്തില്‍ 21.39 ലക്ഷം രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയിരിക്കുന്നത്. സ്റ്റോക്ക് പരിശോധനയുടെ അഭാവം, കൃത്യമായ അക്കൗണ്ടിംഗ് ഇല്ലായ്മ, ജീവനക്കാരുടെ വിന്യാസത്തിലെ ക്രമക്കേട് എന്നീ ഗുരുതര ക്രമക്കേടുകളാണ് കണ്ടെത്തിയിരിക്കുന്നത്.

സംഭവത്തില്‍ ഹൈക്കോടതി രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു. കണക്കുകള്‍ എഴുതി സൂക്ഷിക്കുന്നത് 200 പേജിന്റെ നോട്ട്ബുക്കിലാണെന്നും ബുക്കില്‍ നിറയെ വെട്ടലും തിരുത്തലുമാണെന്നും ഹൈക്കോടതി പറഞ്ഞു. പെട്ടിക്കടയില്‍ പോലും ഇതിലും നന്നായി കണക്ക് സൂക്ഷിക്കുമെന്നും കോടതി വിമര്‍ശിച്ചു. വിജിലന്‍സ് അന്വേഷണം 45 ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു. 13,679 പാക്കറ്റ് നെയ്യ് വിറ്റ വകയിലുളള പണം ദേവസ്വം ബോര്‍ഡിന്റെ അക്കൗണ്ടില്‍ അടച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

നെയ്യഭിഷേകത്തിന് അവസരം കിട്ടാത്ത തീര്‍ത്ഥാടകരാണ് ആടിയ ശിഷ്ടം നെയ്യ് വാങ്ങുന്നത്. 100 മില്ലി ലിറ്ററിന്റെ കവറില്‍ നിറച്ചാണ് നെയ്യ് വില്‍പ്പന നടത്തുന്നത്. ഒരു പാക്കറ്റിന് 100 രൂപയാണ് വില. ടെമ്പിള്‍ സ്‌പെഷ്യല്‍ ഓഫീസര്‍ ഏറ്റുവാങ്ങിയാണ് നെയ്യ് പാക്കറ്റുകള്‍ വില്‍പ്പനയ്ക്കായി കൗണ്ടറിലേക്ക് മാറ്റുന്നത്. ഇങ്ങനെ വിറ്റ പാക്കറ്റുകള്‍ക്ക് അനുസരിച്ചുളള തുക ദേവസ്വം അക്കൗണ്ടില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് ദേവസ്വം വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊല്ലത്ത് ആദിവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലത്ത് ആദിവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: കൊല്ലം കുളത്തൂപ്പുഴയില്‍ ആദിവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം മുണ്ടക്കയം സ്വദേശിയായ സജി(30)നെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുണ്ട്. കുടുംബ പ്രശ്‌നം മൂലം ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു സജിന്‍. സംഭവത്തില്‍ കുളത്തൂപ്പുഴ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എഐ ഉച്ചകോടിയിൽ പ്രദര്‍ശിപ്പിച്ചത് ചൈനീസ് റോബോട്ടുകൾ; വെറും പിആർ കാഴ്ച്ചയായി മാറിയെന്ന് രാഹുൽ ഗാന്ധി

എഐ ഉച്ചകോടിയിൽ പ്രദര്‍ശിപ്പിച്ചത് ചൈനീസ് റോബോട്ടുകൾ; വെറും പിആർ കാഴ്ച്ചയായി മാറിയെന്ന് രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: എഐ ഉച്ചകോടിയില്‍ ചൈനീസ് റോബോട്ടുകളെ ഇന്ത്യന്‍ നിര്‍മ്മിത റോബോട്ടുകളായി പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. എഐ ഉച്ചകോടി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ഇന്ത്യയുണ്ടാക്കിയ സ്വാധീനം വെളിവാക്കുന്നതിന് പകരം ചൈനീസ് ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുകയാണ് ചെയ്തതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. വെറുമൊരു പിആര്‍ കാഴ്ച്ചയായി എഐ ഉച്ചകോടി മാറിയെന്നും രാഹുല്‍ വിമര്‍ശിച്ചു. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എഐ ഉച്ചകോടിയില്‍ വിപ്രോ ഉള്‍പ്പെടെ വിവിധ ഇന്ത്യന്‍ കമ്പനികളുടെ സ്റ്റാളുകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടത് ചൈനീസ് റോബോട്ടുകളാണ്. വിപ്രോയുടെ പ്രതിനിധി എഐ ഉച്ചകോടിയില്‍ ചൈനീസ് കമ്പനിയായ യുണിട്രീയുടെ ഗോ 2 റോബോട്ടിനെക്കുറിച്ച് ഒരു ചാനല്‍ റിപ്പോര്‍ട്ടര്‍ക്ക് വിശദീകരിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. യുണിട്രീയുടെ ജി1 എന്ന ഹ്യൂമനോയിഡ് റോബോട്ടിനെയും സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

നോയിഡ ആസ്ഥാനമായ സ്വകാര്യ സര്‍വകലാശാല ഗാല്‍ഗോട്ടിയാസ് സര്‍വകലാശാലയിലെ അധ്യാപിക യുണിട്രീയുടെ റോബോട്ടിക് നായയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു. ഇവര്‍ സ്വന്തമായി വികസിപ്പിച്ചതാണ് എന്ന അവകാശവാദവുമായാണ് റോബോട്ടിനെ പരിചയപ്പെടുത്തുന്നത്. സര്‍വ്വകലാശാലയുടെ 350 കോടി രൂപയുടെ എഐ പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ചതാണ് റോബോട്ടെന്നും വീഡിയോയില്‍ ഇവര്‍ അവകാശപ്പെടുന്നുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബെംഗളുരുവിൽ മുൻ ഐഎസ്ആർഒ ജീവനക്കാരൻ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

ബെംഗളുരുവിൽ മുൻ ഐഎസ്ആർഒ ജീവനക്കാരൻ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

ബെംഗളുരു: കർണാടകയിലെ ആവലഹള്ളിയിൽ റിട്ട. ഐഎസ്ആർഒ ജീവനക്കാരൻ ഭാര്യയെ തോർത്തു ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. 65കാരനായ നാഗേശ്വരറാവുവാണ് ഭാര്യ സന്ധ്യശ്രീയെ ബുധനാഴ്ച രാവിലെ വീട്ടിനുള്ളിൽ വെച്ച് കൊലപ്പെടുത്തിയത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

നാഗേശ്വര റാവു വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തിന് ശേഷം പ്രതി സുഹൃത്തിനെ വിളിച്ച് വിവരം അറിയിക്കുകയാണ് ഉണ്ടായത്. പൊലീസ് എത്തുമ്പോൾ ഇയാൾ വീട്ടിലുണ്ടായിരുന്നു. ഉടൻ തന്നെ കസ്റ്റഡിയിലെടുത്തു. സന്ധ്യശ്രീയെ കൊലപ്പെടുത്തിയ ശേഷം താനും ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നാണ് ഇയാളുടെ മൊഴി. ഇത് പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. അതിനാൽ ഇക്കാര്യം പരിശോധിച്ച് വരികയാണ്. അമേരിക്കയിൽ കഴിയുന്ന ഇവരുടെ മകളെ വിവരമറിയിച്ചിട്ടുണ്ട്.

സംഭവത്തിന് പിന്നിൽ മറ്റ് കാരണങ്ങളൊന്നുമില്ലെന്നാണ് കരുതുന്നതെന്നും അന്വേഷണം ആരംഭിച്ചെന്നും വൈറ്റ്ഫീൽഡ് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ട്രംപ് ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡൻ്റെന്ന് അമേരിക്കക്കാർ; സർവേ ഫലം പുറത്തുവിട്ട് യാഹൂ/യൂഗവ്

ട്രംപ് ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡൻ്റെന്ന് അമേരിക്കക്കാർ; സർവേ ഫലം പുറത്തുവിട്ട് യാഹൂ/യൂഗവ്

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് പൊതുജനപിന്തുണ കുറഞ്ഞുവരുന്നതായി കാണിക്കുന്ന സർവേ ഫലം പുറത്തുവിട്ട് യാഹൂ/യൂഗവ് (Yahoo/YouGov)സ‍ർവേ. സർവേ പ്രകാരം ഡോണൾഡ് ട്രംപിനെ 40 ശതമാനം അമേരിക്കക്കാരും ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റായി കണക്കാക്കുന്നു. ട്രംപിനെ അംഗീകരിക്കുന്നവരുടെ എണ്ണം വളരെ താഴ്ന്ന നിലയിലും അദ്ദേഹത്തെ എതിർക്കുന്നവരുടെ എണ്ണം ഏറ്റവും ഉയർന്ന നിലയിലുമാണെന്നാണ് സർവേ ഫലം സൂചിപ്പിക്കുന്നത്.

താങ്ങാനാവാത്ത സാമ്പത്തിക പ്രതിസന്ധി, കുടിയേറ്റക്കാർക്കെതിരായ അക്രമം, അധികാരമേറ്റതു മുതൽ ഉണ്ടായിട്ടുള്ള അതിക്രമങ്ങൾ തുടങ്ങിയവയെല്ലാം വലിയ വിമ‍ർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. മൂന്നിൽ ഒരാൾക്ക് മാത്രമാണ് ട്രംപിനോട് അനുകൂല നിലപാടുള്ളതെന്നാണ് റിപ്പോർട്ട്. 12 ശതമാനം പേർ ട്രംപിനെ മികച്ച നേതാവായി കരുതുന്നുണ്ട്. 21ശതമാനം പേ‍ർ ശരാശരിയേക്കാൾ മികച്ച നേതാവായി കാണുന്നു. മൊത്തത്തിൽ നോക്കിയാൽ 53 ശതമാനം അമേരിക്കക്കാരും ട്രംപിനെ ഏറ്റവും വിജയകരമല്ലാത്ത പ്രസിഡൻ്റുമാരിൽ ഒരാളായാണ് കാണുന്നത്.

വർദ്ധിച്ചു വരുന്ന വിമർശനങ്ങളും താഴുന്ന സപ്പോർട്ട് റേറ്റിങ്ങുകളും ട്രംപിനെയും അദേഹത്തിൻ്റെ അനുയായികളെയും പരിഭ്രാന്തരാക്കുന്നുണ്ടെന്നാണ് നിരീക്ഷർ ചൂണ്ടികാണിക്കുന്നത്. 2026-ലെ ഇടക്കാല തിരഞ്ഞെടുപ്പിൽ തോൽക്കുമെന്നും കോൺഗ്രസിന്റെ സമ്പൂർണ്ണ നിയന്ത്രണം നഷ്ടപ്പെടുമെന്നും ട്രംപ് അനുയായികൾ ഭയക്കുന്നുണ്ട്. ഇടക്കാല തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി, വിമർശനങ്ങളെ നേരിടാനും വോട്ടർമാരെ ആകർഷിക്കാനും ട്രംപ് തന്റെ തന്ത്രങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. മിനിസോട്ടയിൽ കുടിയേറ്റക്കാർക്കെതിരായ ക്രൂരമായ നടപടികൾ അവസാനിപ്പിച്ചതായും  ഡെമോക്രാറ്റിക് നിയന്ത്രിത നഗരങ്ങളിൽനിന്ന് നാഷണൽ ഗാർഡിനെ പിൻവലിച്ചതായും ട്രംപ് ഭരണകൂടം അറിയിച്ചിരുന്നു.

എന്നിരുന്നാലും ഇതൊന്നും ഫലം കണ്ടില്ലെന്നാണ് നിലവിലെ സർവേ ഫലം വെളിപ്പെടുത്തുന്നത്. ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടി നേരിടുമെന്നാണ് തുടർച്ചായായുള്ള സർവേ ഫലങ്ങൾ വ്യക്തമാക്കുന്നത്. കൂടാതെ, യാഹൂ/യൂഗവ് സർവേയിൽ ട്രംപിന്റെ അംഗീകാര നിരക്ക് 38 ശതമാനം എക്കാലത്തെയും താഴ്ന്ന നിലയിലാണെന്നും എതിർപ്പ് 58% ശതമാനം എക്കാലത്തെയും ഉയർന്ന നിലയിലാണെന്നും വ്യക്തമാക്കുന്നുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോഴിക്കോട് ജയലക്ഷ്മി സില്‍ക്‌സിലെ തീപിടിത്തം; നഷ്ടം 50 കോടിയെന്ന് വിലയിരുത്തല്‍

കോഴിക്കോട് ജയലക്ഷ്മി സില്‍ക്‌സിലെ തീപിടിത്തം; നഷ്ടം 50 കോടിയെന്ന് വിലയിരുത്തല്‍

കോഴിക്കോട്: പാളയം ജയലക്ഷ്മി സില്‍ക്‌സിലെ തീപിടിത്തത്തില്‍ നഷ്ടം അന്‍പത് കോടിയെന്ന് വിലയിരുത്തല്‍. ഷോറൂം മാനേജര്‍ അജേഷ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ടൗണ്‍ പൊലീസ് ബുധനാഴ്ച എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. അജേഷിന്റെ മൊഴി പ്രകാരം ജയലക്ഷ്മി സില്‍സ്‌കില്‍ അന്‍പത് കോടിയുടെ നഷ്ടം സംഭവിച്ചതായാണ് എഫ്‌ഐആറില്‍ പറയുന്നത്. സംഭവത്തില്‍ ടൗണ്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ബുധനാഴ്ച ജയലക്ഷ്മി സില്‍ക്‌സില്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന നടന്നിരുന്നു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്തുന്നതിനായിരുന്നു പരിശോധന. എന്നാല്‍ തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. രണ്ടാം നിലയിലാണ് തീപടര്‍ന്നതെന്നാണ് ഫയര്‍ഫോഴ്‌സ് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്. തീപിടിത്തം ഉണ്ടായ ഉടന്‍ തന്നെ ഫയര്‍ റസിസ്റ്റ് ഓട്ടാമാറ്റിക് സ്പ്രിങ്ഗ്ലറുകള്‍ പ്രവര്‍ത്തിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ തുണിത്തരങ്ങളിലേക്ക് തീ പടര്‍ന്നുപിടിച്ചതോടെ രണ്ടും മൂന്നും നിലയിലേക്ക് ആളിപ്പടരുകയായിരുന്നു. ജില്ലാ ഫയര്‍ ഓഫീസറുടെ റിപ്പോര്‍ട്ട് വ്യാഴാഴ്ച ജില്ലാ കളക്ടര്‍ക്ക് കൈമാറും.

വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു ജയലക്ഷ്മി ടെക്സ്റ്റൈല്‍സില്‍ തീപിടിത്തമുണ്ടായത്. കെട്ടിടത്തില്‍ നിന്ന് പുക ഉയരുന്നത് കണ്ട് അസ്വാഭാവികത തോന്നിയ രണ്ട് യുവാക്കളാണ് അഗ്‌നിശമന സേനയെ വിവരം അറിയിച്ചത്. ഇവര്‍ ജയലക്ഷ്മി സില്‍സ്‌കിന് സമീപത്തെ തട്ടുകടയില്‍ ചായ കുടിക്കാന്‍ എത്തിയതായിരുന്നു. ഇതിനിടെ തന്നെ ടെക്സ്‌റ്റൈല്‍സിലെ സുരക്ഷാ അലാം മുഴങ്ങിയിരുന്നു. ജീനവക്കാരും ഉപയോക്താക്കളും ഉടന്‍ പുറത്തിറങ്ങി. ഈ സമയംകൊണ്ട് അഗ്‌നിശമന സേന സ്ഥലത്തെത്തുകയും രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.

കോഴിക്കോട് ബീച്ച്, മീഞ്ചന്ത, താമരശ്ശേരി എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്‌നിശമന സേനാ സംഘമാണ് ആദ്യം സ്ഥലത്തെത്തിയത്. പിന്നാലെ വെള്ളിമാടുകുന്ന്, കൊണ്ടോട്ടി, മുക്കം എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്‌നിശമന സംഘവും സ്ഥലത്തെത്തി. ഈ സമയം തീ ഒന്നാം നിലയില്‍ നിന്ന് മുകളിലത്തെ നിലയിലേക്ക് പടര്‍ന്ന് തുടങ്ങിയിരുന്നു. അഗ്‌നിശമന സേനാംഗങ്ങള്‍ കോണിയില്‍ മുകളിലേക്ക് കയറിയെങ്കിലും കനത്ത ചൂട് കാരണം പിന്മാറേണ്ടിവന്നു. ഇതിനിടെ പൊലീസും സ്ഥലത്തെത്തി. പൊലീസും അഗ്‌നിമന സേനയും ടെക്സ്‌റ്റൈല്‍സിന്റെ മുന്‍വശത്ത് കൂടി അകത്ത് കയറി. അകത്ത് ആരെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു ലക്ഷ്യം. ഇതോടൊപ്പം മുന്‍ഭാഗത്തേക്ക് തീ പടരുന്നത് തടയാനായി വാതിലുകള്‍ അടയ്ക്കുകയും ചെയ്തു. ഈ സമയം കെഎസ്ഇബി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും സമീപത്തെ കെട്ടിടങ്ങളിലെയെല്ലാം വൈദ്യുതി വിച്ഛേദിക്കുകയും ചെയ്തു. പൊലീസ് കല്ലായി റോഡില്‍ പൂര്‍ണമായും ഗതാഗതം തടഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കഴുത്തുവരെ മണ്ണിൽ കുഴിച്ചിട്ട് ഭർത്താവിന്‍റെ തലയിൽ ഭാര്യയുടെ പൂജ; മന്ത്രം ചൊല്ലി പാൽ അഭിഷേകം

കഴുത്തുവരെ മണ്ണിൽ കുഴിച്ചിട്ട് ഭർത്താവിന്‍റെ തലയിൽ ഭാര്യയുടെ പൂജ; മന്ത്രം ചൊല്ലി പാൽ അഭിഷേകം

ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ വൈറലായി, ഭർത്താവിനെ കഴുത്തുവരെ മണ്ണിൽ കുഴിച്ചിട്ടുള്ള ഭാര്യയുടെ പൂജ. ഭർത്താവിന്റെ ശരീരം കഴുത്തുവരെ മണ്ണിനടിയിൽ കുഴിച്ചിട്ട് തലയിൽ പാൽ അഭിഷേകവും പൂജയും നടത്തുന്ന വീഡിയോയാണ് പുറത്തുവന്നത്. സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിച്ച വീഡിയോ എവിടെനിന്നുള്ളതാണെന്ന് വ്യക്തമല്ല.

ഭർത്താവിന്റെ തലയിൽ പൂവും പാലും ഒഴിച്ച് സ്ത്രീ മന്ത്രം ജപിക്കുന്നത് വീഡിയോയിലുണ്ട്. 'ഹർ ഹർ മഹാദേവ്' എന്ന് പറഞ്ഞുകൊണ്ടാണ് സ്ത്രീ തന്റെ ഭർത്താവിനെ പൂജിക്കുന്നത്. ഭർത്താവിന്റെ തലയെ ശിവലിംഗമായി കണക്കാക്കിയാണ് പൂജയെന്ന് വീഡിയോയിൽ വ്യക്തമാണ്. മണ്ണിന് മുകളിൽ ഭർത്താവിന്റെ തലമാത്രമാണ് പുറത്തേക്ക് കാണാനാകുന്നത്. അതേസമയം സ്ത്രീ തലയിൽ പാലും പൂവും ഒഴിച്ച് പൂജ നടത്തുമ്പോഴും ഇയാൾ യാതൊരു പ്രതികരണവുമില്ലാതെ ശാന്തനായി ഇരിക്കുന്നത് വീഡിയോയിലുണ്ട്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്ത് വന്നത്. ചിലർ വിമർശനങ്ങൾ ഉന്നയിച്ചപ്പോൾ മറ്റുചിലർ അനുകൂലിച്ചാണ് പ്രതികരിച്ചത്.