Thursday, 19 February 2026

മൂന്ന് മാസം ​ഗർഭിണിയായ യുവതിയെ മുൻഭർത്താവ് കൊലപ്പെടുത്തി, അക്രമം വർക്ക് ഫ്രം ഹോമിനിടെ

മൂന്ന് മാസം ​ഗർഭിണിയായ യുവതിയെ മുൻഭർത്താവ് കൊലപ്പെടുത്തി, അക്രമം വർക്ക് ഫ്രം ഹോമിനിടെ

ഹൈദരാബാദ്: 29കാരിയായ സോഫ്റ്റ് വെയർ എൻജിനീയറെ മുൻ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. വനസ്ഥലിപുരത്തെ അപ്പാർട്ട്മെന്റിനുള്ളിലാണ് ​ഗർഭിണിയായ സുനിത ക്രൂരമായി കൊല്ലപ്പെട്ടത്. വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനിടെയാണ് സുനിത കൊല്ലപ്പെട്ടത്. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ മുൻഭർത്താവ് ഇവരെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ ദേവരകൊണ്ട മഹേഷ് അറസ്റ്റിലായി. ഇയാൾ കാനഡയിൽ മുമ്പ് ജോലി ചെയ്തിരുന്നു. കൈവശമുണ്ടായിരുന്ന ലൈറ്റർ ഉപയോഗിച്ച് മുറി കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.

ഉച്ചയോടെ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി സുനിത ഉണ്ടായിരുന്ന മുറിയിലേക്ക് കയറി അകത്ത് നിന്ന് പൂട്ടുകയും കത്തി ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. മഹേഷ് അവളുമായി രൂക്ഷമായ തർക്കത്തിൽ ഏർപ്പെടുകയും മിനിറ്റുകൾക്കുള്ളിൽ തലയുൾപ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പലതവണ കുത്തുകയും ചെയ്തുവെന്ന് വനസ്ഥലിപുരം ഇൻസ്പെക്ടർ ടി മഹേഷ് പറഞ്ഞു. സുനിത സംഭവസ്ഥലത്ത് തന്നെ മരിച്ചു. സംഭവം നടക്കുമ്പോൾ സുനിതയുടെ അമ്മായിയമ്മ ടെറസിൽ വസ്ത്രങ്ങൾ ഉണക്കുകയായിരുന്നു. സഹോദരീഭർത്താവ് മറ്റൊരു മുറിയിലായിരുന്നു. നിലവിളി കേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്നതാണ് സുനിതയെ കണ്ടെത്തിയത്.

ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോൾ മഹേഷ് മുറിക്കുള്ളിൽ പെട്രോൾ ഒഴിച്ച് ശുചിമുറിയിൽ കയറി പൂട്ടിയിരിക്കുകയായിരുന്നു. സോഫ്റ്റ്‌വെയർ ജീവനക്കാരായ സുനിതയും മഹേഷും 2022 ൽ വിവാഹിതരായി കുറച്ചുകാലം കാനഡയിൽ ഒരുമിച്ച് താമസിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അതിനുശേഷം താമസിയാതെ അവർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുത്തു. ദിവസങ്ങൾക്കുള്ളിൽ സുനിത ഇന്ത്യയിലേക്ക് മടങ്ങുകയും തുടർന്ന് വിവാഹമോചനത്തിന് അപേക്ഷിക്കുകയും ചെയ്തു. 2024 ൽ ദമ്പതികൾ വിവാഹമോചനം നേടി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'കപ്പയും ചമന്തിയും ചെറുപ്പം മുതലേ ഇഷ്ടം, ട്രോളുന്നവർ ട്രോളട്ടെ', കേരളത്തിലെ വിലക്കയറ്റം ചർച്ചയായെന്നും കെസി വേണുഗോപാൽ

'കപ്പയും ചമന്തിയും ചെറുപ്പം മുതലേ ഇഷ്ടം, ട്രോളുന്നവർ ട്രോളട്ടെ', കേരളത്തിലെ വിലക്കയറ്റം ചർച്ചയായെന്നും കെസി വേണുഗോപാൽ

ദില്ലി: വിലക്കയറ്റം ചർച്ചയാക്കാനായി പങ്കുവച്ച അടുക്കള വീഡിയോക്കെതിരായ സോഷ്യൽ മീഡിയയിലെ പരിഹാസങ്ങൾക്ക് മറുപടിയുമായി എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി. തന്നെ ട്രോളുന്നവർ ട്രോളട്ടെ എന്ന് പറഞ്ഞ കെ സി, വീഡിയോ പങ്കുവച്ചതിലൂടെ കേരളത്തിലെ വിലക്കയറ്റം ചർച്ചയായെന്നും അഭിപ്രായപ്പെട്ടു. വിലക്കയറ്റം ചർച്ചയാക്കുക എന്നതായിരുന്നു ഉദ്ദേശം. അത് നടന്നു. കപ്പയും ചമന്തിയും ചെറുപ്പം മുതലേ ഇഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യാഥാർത്ഥ്യങ്ങൾ പുറത്ത് കൊണ്ടുവന്നതിലുള്ള പ്രകോപനമാണ് തനിക്കെതിരായ പരിഹാസമെന്നും കെ സി വേണുഗോപാൽ വിവരിച്ചു. പി ആറിൽ എന്തെല്ലാം മാർഗങ്ങൾ ഉപയോഗിക്കാമോ അതെല്ലാം ചെയ്യും. സീരിയൽ പോലും കാണാൻ വയ്യാത്ത സാഹചര്യമാണ് ഇപ്പോൾ വീടുകളിലുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അയ്യപ്പന്‍റെ പേരിലുള്ള കൊള്ള നാട് മറക്കില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു. ശബരിമലയിലെ സ്വർണ്ണക്കൊള്ള വിഷയം അങ്ങനെ വിടാൻ കഴിയില്ലെന്ന് എം വി ഗോവിന്ദന് മറുപടിയും നൽകി. കെ ടി ഡി സി ചെയർമാൻ സ്ഥാനം രാജിവച്ച സി പി എം നേതാവ് പി കെ ശശിയുടെ തുടർ നീക്കം അറിയില്ലെന്നും കെ സി വ്യക്തമാക്കി. ശശി കോൺഗ്രസിലെത്തുമോ എന്ന ചോദ്യത്തോടായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. പാർട്ടിക്ക് മുൻപിൽ നിലവിൽ അങ്ങനെ ഒരു ആലോചനയുമില്ല. ഇല്ലാത്ത കാര്യത്തെ കുറിച്ച് സംസാരിക്കാനില്ലെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രണ്ട് തലയോട്ടികളും എല്ലുകളും ചാക്കിൽ കെട്ടിയ നിലയിൽ; പൂങ്കുളത്ത് മനുഷ്യന്റെ അസ്ഥികൾ കണ്ടെത്തി

രണ്ട് തലയോട്ടികളും എല്ലുകളും ചാക്കിൽ കെട്ടിയ നിലയിൽ; പൂങ്കുളത്ത് മനുഷ്യന്റെ അസ്ഥികൾ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം പൂങ്കുളത്ത് പറമ്പിൽ നിന്ന് മനുഷ്യന്റെ അസ്ഥികൾ കണ്ടെത്തി. രണ്ട് തലയോട്ടികളും എല്ലുകളുമാണ് ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. പുരയിടം നോക്കി നടത്തുന്നയാൾ രാവിലെ സ്ഥലത്തെത്തിയപ്പോഴാണ് അസ്ഥികൾ കണ്ടത്. ഉടൻ തന്നെ പൊലീസിൽ അറിയിക്കുകയായിരുന്നു. വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. ഒരു തലയോട്ടിയിൽ വാസു എന്ന് പേനകൊണ്ട് എഴുതിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ടെക്‌സസിലെ ഹനുമാൻ പ്രതിമയ്‌ക്കെതിരെ MAGA ആക്ടിവിസ്റ്റിന്റെ വർഗീയ പരാമർശം

ടെക്‌സസിലെ ഹനുമാൻ പ്രതിമയ്‌ക്കെതിരെ MAGA ആക്ടിവിസ്റ്റിന്റെ വർഗീയ പരാമർശം

ഇന്ത്യൻ കുടിയേറ്റക്കാരുടെ അധിനിവേശത്തിന്റെ തെളിവെന്ന് ആരോപിച്ചുകൊണ്ട് ഒരു ഹിന്ദു ക്ഷേത്രത്തിലെ വലിയ ഹനുമാൻ പ്രതിമയുടെ വീഡിയോ പങ്കിട്ട കാർലോസ് ടർഷ്യോസ് എന്ന യാഥാസ്ഥിതിക പ്രവർത്തകന്റെ പ്രതിഷേധം വിവാദത്തിൽ.

മാഗ (MAGA) പ്രസ്ഥാനവുമായി ബന്ധമുള്ള ടെക്സസ് ആസ്ഥാനമായുള്ള രാഷ്ട്രീയ പ്രവർത്തകന്റെ അഭിപ്രായങ്ങൾ ഓൺലൈനിൽ ശക്തമായ വിമർശനത്തിന് പാത്രമായി. ഇത് അമേരിക്കയിലെ മതസ്വാതന്ത്ര്യത്തെയും ബഹുസാംസ്കാരികതയെയും കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും തുടക്കമിട്ടു.

ഹ്യൂസ്റ്റണിനടുത്തുള്ള ഷുഗർ ലാൻഡിലെ ശ്രീ അഷ്ടലക്ഷ്മി ക്ഷേത്രത്തിലെ 90 അടി ഉയരമുള്ള പ്രതിമയുടെ ഒരു വീഡിയോ ടർഷ്യോസ് X-ലേക്ക് പോസ്റ്റ് ചെയ്തു. “ഇത് പാകിസ്ഥാനിലെ ഇസ്ലാമാബാദല്ല, ഇന്ത്യയിലെ ന്യൂഡൽഹിയല്ല. ഇത് ടെക്സസിലെ ഷുഗർ ലാൻഡാണ്. 'മൂന്നാം ലോക അന്യഗ്രഹജീവികൾ' ടെക്സസിനെയും അമേരിക്കയെയും മെല്ലെ കീഴടക്കുന്നു. എന്തുകൊണ്ടാണ് ഇത് യുഎസിലെ മൂന്നാമത്തെ വലിയ പ്രതിമയാവുന്നത് ??! അധിനിവേശം നിർത്തുക!" എന്ന് അദ്ദേഹം കുറിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണം; കേരള സ്റ്റോറി 2ന് എതിരെ ഹൈക്കോടതിയിൽ ഹർജി

സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണം; കേരള സ്റ്റോറി 2ന് എതിരെ ഹൈക്കോടതിയിൽ ഹർജി

എറണാകുളം: വസ്തുതാവിരുദ്ധമായ കണക്കുകളും വിദ്വേഷപ്രചരണവും നടത്തുന്നു എന്ന കുപ്രസിദ്ധി നേടിയ കേരള സ്റ്റോറി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനെതിരെ വ്യാപക വിമർശനം ഉയരുന്നു. ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ ഹർജിയും വന്നിട്ടുണ്ട്. കണ്ണൂർ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹർജി നൽകിയിരിക്കുന്നത്. ഹർജിയിൽ സെൻസർ ബോർഡിന് ഹൈക്കോടതി നോട്ടീസ് നൽകി. നിർമാതാക്കളായ സൺഷൈൻ പിക്ചേഴ്സും മറുപടി നൽകണം. ഹർജി ഹൈക്കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

2023 ൽ പുറത്തിറങ്ങിയ കേരള സ്റ്റോറിയുടെ ഒന്നാം ഭാഗം വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ട്രെയ്ലർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കേരളത്തെ മോശമായി ചിത്രീകരിക്കുകയും വസ്തുതാവിരുദ്ധമായ കാര്യങ്ങൾ ആവർത്തിക്കുകയുമാണ് ഈ രണ്ടാം ഭാഗവും ചെയ്യുന്നതെന്നാണ് കമന്റുകൾ. ഇത്തരം പ്രൊപ്പഗണ്ട സിനിമകൾകൊണ്ട് കേരളത്തിന്റെ മതസൗഹാർദ്ദ അന്തരീക്ഷത്തെയും മനുഷ്യാവകാശ ബോധങ്ങളെയും വ്യക്തി സ്വാതന്ത്ര്യത്തെയും തകർക്കാനാകില്ല എന്നാണ് നിരവധി പേർ സമൂഹമാധ്യമങ്ങളിൽ കുറിക്കുന്നത്.

ഇതിന് പുറമെ ട്രെയിലറിലെ ഒരു സീനിന് മലയാളികളുടെ കയ്യിൽ നിന്നും കണക്കിന് ട്രോളുകളും ലഭിക്കുന്നുണ്ട്. ചിത്രത്തിൽ കേരളത്തിൽ നിന്നുമുള്ള ഹിന്ദു പെൺകുട്ടിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗത്തിനാണ് ഏറ്റവുമധികം ട്രോളുയരുന്നത്. ബീഫിനോടുള്ള പ്രിയം മുതൽ ബീഫ് വിഭവങ്ങൾ വരെയാണ് ട്രോളുകളിലും കമന്റുകളായും സോഷ്യൽ മീഡിയയിൽ നിറഞ്ഞത്.

ചിത്രത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരും വിമർശനവുമായി രംഗത്തുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കല്യാൺ ജ്വല്ലേഴ്സ്- INCA അവാർഡ് ഏപ്രിൽ 15ന്

കല്യാൺ ജ്വല്ലേഴ്സ്- INCA അവാർഡ് ഏപ്രിൽ 15ന്

ഇന്ത്യൻ സിനിമയുടെ വിവിധ ഭാഷാ മേഖലകളെ ഒരുമിപ്പിക്കുന്ന ദേശീയ വേദിയായ INCA (Indian National Cine Academy) അവാർഡ്സ് ആദ്യമായി ഏപ്രിൽ 15, 16 തീയതികളിലായി മുംബൈയിൽ വെച്ച് നടക്കും. “കല്യാൺ ജ്വല്ലേഴ്‌സ് INCA അവാർഡ്സ്” എന്ന പേരിലാണ് ഈ അവാർഡ് നിശ അരങ്ങേറുന്നത്.

രാജ്യത്തെ 12 സിനിമാ വ്യവസായങ്ങളെ ഭാഷഭേദമന്യേ ബന്ധിപ്പിക്കുകയാണ് INCA യുടെ ലക്ഷ്യം. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ബംഗാളി, ഭോജ്പുരി, മറാത്തി, ഒഡിയ, പഞ്ചാബി, അസ്സാമീസ്, ഗുജറാത്തി ഭാഷകളിൽ മികച്ച ചിത്രം, മികച്ച നടൻ, മികച്ച നടി പുരസ്കാരങ്ങൾ ഈ വേദിയിൽ നൽകും. കൂടാതെ ഓൾ ഇന്ത്യ തലത്തിൽ സംവിധാനം, അഭിനയം, സംഗീതം, സാങ്കേതിക മേഖലകൾ, പുതുമുഖ പ്രതിഭകൾ എന്നീ കാറ്റഗറിയിലും അവാർഡുകൾ ഉണ്ടായിരിക്കും.

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് (CCL), SIIMA എന്നിവയുടെ സംയുക്ത സഹകരണത്തോടെ വിഷ്ണു വർധൻ ഇന്ദൂരിയുടെ നേതൃത്വത്തിലാണ് INCA മുന്നേറുന്നത്. പ്രൊഡ്യൂസേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ(PGI) ആണ് ഈ പരിപാടിയുടെ ചീഫ് പാട്രൺ ആയി പ്രവർത്തിക്കുന്നത്. 2025 ജനുവരി 1 മുതൽ ഡിസംബർ 31 വരെ റിലീസ് ചെയ്ത സിനിമകൾക്ക് അവാർഡുകൾക്കായി എൻട്രി സമർപ്പിക്കാം. അവസാന തീയതി മാർച്ച് 1 വരെ ആണ്. എൻട്രികൾ ഓൺലൈനായി (www.INCA.in )എന്ന വെബ്സൈറ്റ് വഴി സമർപ്പിക്കാം. ദേശീയ ഐക്യവും സമഗ്ര അംഗീകാരവും മുൻനിർത്തിയുള്ള പുതിയ തുടക്കമായി ഇന്ത്യൻ സിനിമ ഇൻഡസ്ട്രിയൽ INCA അവാർഡ്സ് മാറുമെന്ന് സംഘാടകർ അറിയിച്ചു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹിന്ദു പോലീസുകാരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ബംഗ്ലാദേശി വിദ്യാർത്ഥി നേതാവ് ഡൽഹി വിമാനത്താവളത്തിൽ അറസ്റ്റിൽ

ഹിന്ദു പോലീസുകാരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ബംഗ്ലാദേശി വിദ്യാർത്ഥി നേതാവ് ഡൽഹി വിമാനത്താവളത്തിൽ അറസ്റ്റിൽ

2024-ൽ ഒരു ഹിന്ദു പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ബംഗ്ലാദേശി വിദ്യാർത്ഥി നേതാവിനെ ഡൽഹി വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്തു. അഹമ്മദ് റാസ ഹസൻ മെഹ്ദി എന്നയാളെയാണ് യൂറോപ്പിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായത്. അറസ്റ്റിന് പിന്നാലെ ഇയാളെ ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.

ഷെയ്ഖ് ഹസീനയെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കിയ രാജ്യവ്യാപകമായ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെ, 2024 ഓഗസ്റ്റ് 5-ന് സബ് ഇൻസ്പെക്ടർ സന്തോഷ് ചൗധരി കൊല്ലപ്പെട്ട കേസിലെ പ്രതിയാണ് ഹബീഗഞ്ച് സ്വദേശിയായ ഹസൻ മെഹ്ദി.

പ്രക്ഷോഭകർ ഹബീഗഞ്ചിലെ ബനിയാചാങ് പോലീസ് സ്റ്റേഷൻ ആക്രമിച്ചതിനെത്തുടർന്നാണ് സന്തോഷ് ചൗധരി കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 5-ന് അദ്ദേഹത്തിന്റെ മൃതദേഹം ഒരു മരത്തിൽ തൂങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവം നടന്ന ദിവസം, മറ്റ് സ്ഥലങ്ങളിൽ നടന്ന മരണങ്ങളിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികളും പ്രാദേശിക നിവാസികളും പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എഐ ഉച്ചകോടിയില്‍ ചൈനീസ് റോബോട്ടിനെ കൊണ്ടുവന്ന ഗാല്‍ഗോതിയാസ് സര്‍വകലാശാലയെ പുറത്താക്കി

എഐ ഉച്ചകോടിയില്‍ ചൈനീസ് റോബോട്ടിനെ കൊണ്ടുവന്ന ഗാല്‍ഗോതിയാസ് സര്‍വകലാശാലയെ പുറത്താക്കി

ന്യൂഡല്‍ഹി: എഐ ഉച്ചകോടിയില്‍ നിന്നും നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ സര്‍വകലാശാലയായ ഗാല്‍ഗോതിയാസ് സര്‍വകലാശാലയെ പുറത്താക്കി. എഐ ഉച്ചകോടിയില്‍ ചൈനീസ് റോബോട്ടിനെ കൊണ്ടുവന്ന് ഇന്ത്യന്‍ നിര്‍മ്മിതമെന്ന് അവകാശപ്പെട്ട സംഭവം വിവാദമായതിന് പിന്നാലെയാണ് നടപടി. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് സര്‍വകലാശാല പ്രസ്താവനയിറക്കിയിട്ടുണ്ട്. റോബോട്ട് എവിടെ നിന്നാണ് എന്നത് കൃത്യമായി മനസിലാക്കാന്‍ സ്ഥാപനത്തിലെ ജീവനക്കാരിക്ക് കഴിഞ്ഞില്ലെന്നും തെറ്റായ വിവരങ്ങള്‍ മാധ്യമങ്ങള്‍ മുന്നില്‍ പങ്കുവെച്ചതാണെന്നും സര്‍വകലാശാല പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഉച്ചകോടിയുടെ സംഘാടകര്‍ ആവശ്യപ്പെട്ടതിനാല്‍ സ്ഥലത്തുനിന്നും മാറിയതായും സര്‍വകലാശാല വ്യക്തമാക്കി.

സംഭവത്തിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. എഐ ഉച്ചകോടി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ഇന്ത്യയുണ്ടാക്കിയ സ്വാധീനം വെളിവാക്കുന്നതിന് പകരം ചൈനീസ് ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുകയാണ് ചെയ്തതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. വെറുമൊരു പിആര്‍ കാഴ്ച്ചയായി എഐ ഉച്ചകോടി മാറിയെന്നും രാഹുല്‍ വിമര്‍ശിച്ചു. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നോയിഡ ആസ്ഥാനമായ സ്വകാര്യ സര്‍വകലാശാല ഗാല്‍ഗോട്ടിയാസ് സര്‍വകലാശാലയിലെ അധ്യാപിക യുണിട്രീയുടെ റോബോട്ടിക് നായയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്.

സർവകലാശാല സ്വന്തമായി വികസിപ്പിച്ചതാണ് എന്ന അവകാശവാദവുമായാണ് റോബോട്ടിനെ പരിചയപ്പെടുത്തുന്നത്. സര്‍വ്വകലാശാലയുടെ 350 കോടി രൂപയുടെ എഐ പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ചതാണ് റോബോട്ടെന്നും വീഡിയോയില്‍ ഇവര്‍ അവകാശപ്പെടുന്നുണ്ട്. ദക്ഷിണ കൊറിയന്‍ കമ്പനിയായ ഹെല്‍സെല്‍ ഗ്രൂപ്പിന്റെ സ്‌ട്രൈക്കര്‍ വി3 എ ആര്‍എഫ് എന്ന ഡ്രോണും ഗാല്‍ഗോട്ടിയാസ് സര്‍വകലാശാല പ്രദര്‍ശിപ്പിക്കുകയും ഇത് സര്‍വകലാശാലയില്‍ നിര്‍മ്മിച്ചതാണെന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തോളോട് തോൾ ചേർന്ന് റഷ്യ, ഇറാനെ തൊട്ടാൽ അത് തീക്കളി എന്ന് ട്രംപിന് മുന്നറിയിപ്പ്

തോളോട് തോൾ ചേർന്ന് റഷ്യ, ഇറാനെ തൊട്ടാൽ അത് തീക്കളി എന്ന് ട്രംപിന് മുന്നറിയിപ്പ്

മോസ്കോ: ഇറാനെ ആക്രമിക്കാനുള്ള യുഎസ് നീക്കം തീക്കളിയാണെന്ന മുന്നറിയിപ്പുമായി റഷ്യ. ഇറാനെതിരെ പുതിയ സൈനിക നീക്കങ്ങൾ നടത്തുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവിന്‍റെ മുന്നറിയിപ്പ്. ജനീവയിൽ അമേരിക്കയും ഇറാനും തമ്മിൽ പരോക്ഷ ചർച്ചകൾ നടന്നതിന് പിന്നാലെയാണ് ലാവ്‌റോവിന്റെ ഈ നിർണ്ണായക ഇടപെടൽ. ഇറാനിലെ ആണവ കേന്ദ്രങ്ങൾക്ക് നേരെ മുൻപ് നടന്ന ആക്രമണങ്ങൾ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ നിരീക്ഷണത്തിലുള്ള കേന്ദ്രങ്ങളെ ബാധിച്ചുവെന്നും അത് ഒരു ആണവ ദുരന്തത്തിന് വഴിവെക്കാമായിരുന്നെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

മേഖലയിലെ ഒരു രാജ്യവും യുദ്ധമോ സംഘർഷമോ ആഗ്രഹിക്കുന്നില്ല. അമേരിക്കയുടെയും ഇസ്രായേലിന്‍റെയും ഇത്തരം നീക്കങ്ങൾ തീക്കളി ആണെന്ന് ലാവ്‌റോവ് വിശേഷിപ്പിച്ചു. ഇറാനും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടത് ഉൾപ്പെടെ മേഖലയിൽ അടുത്ത കാലത്തുണ്ടായ പോസിറ്റീവ് മാറ്റങ്ങളെ അട്ടിമറിക്കാൻ മാത്രമേ പുതിയ സംഘർഷങ്ങൾ സഹായിക്കൂ. ഇറാൻ സമാധാനപരമായ ആണവ പദ്ധതിയാണ് ആഗ്രഹിക്കുന്നതെന്ന് റഷ്യ വിശ്വസിക്കുന്നു. ആണവ വ്യാപന നിരോധന കരാർ ലംഘിക്കാൻ ഇറാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമേരിക്കയുടെ നീക്കം

അതേസമയം, ഗാസയിലെയും ഇറാനിലെയും വിഷയങ്ങളിൽ ചർച്ചകൾ തുടരുമ്പോഴും അമേരിക്ക മേഖലയിൽ സൈനിക സാന്നിധ്യം ശക്തമാക്കുകയാണ്. മാർച്ച് പകുതിയോടെ യുഎസിന്‍റെ എല്ലാ യുദ്ധസജ്ജീകരണങ്ങളും പശ്ചിമേഷ്യയിൽ പൂർത്തിയാകുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ആണവ പദ്ധതി ഉപേക്ഷിക്കണമെന്ന് അമേരിക്ക ആവശ്യപ്പെടുമ്പോൾ, തങ്ങളുടെ നിയമപരമായ അവകാശങ്ങൾ സംരക്ഷിക്കണമെന്ന നിലപാടിലാണ് ഇറാൻ. ഇതിനിടെ ഇറാൻ - റഷ്യ സംയുക്ത നാവിക അഭ്യാസം ആരംഭിച്ചിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇനി മത്സരിക്കാനില്ല; വിരമിക്കല്‍ പ്രഖ്യാപിച്ച് തൃപ്പൂണിത്തുറ എംഎൽഎ കെ ബാബു

ഇനി മത്സരിക്കാനില്ല; വിരമിക്കല്‍ പ്രഖ്യാപിച്ച് തൃപ്പൂണിത്തുറ എംഎൽഎ കെ ബാബു

കൊച്ചി: പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് തൃപ്പൂണിത്തുറ എംഎൽഎ കെ ബാബു. ഇനി മത്സരിക്കാനില്ലെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയും തൃപ്പൂണിത്തുറയിലെ ജനങ്ങളും വലിയ പിന്തുണയാണ് നല്‍കിയതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സാധാരണക്കാരനായ തനിക്ക് വലിയ അവസരങ്ങള്‍ ലഭിച്ചു. മന്ത്രിയായി പ്രവര്‍ത്തിച്ച ഘട്ടത്തില്‍ വന്‍ പദ്ധതികള്‍ക്കായി പ്രവര്‍ത്തിച്ചു. വിഴിഞ്ഞം പദ്ധതി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ഇടപെലില്‍ ഉണ്ടായതാണ്. വകുപ്പിന്റെ ചുമതല വഹിച്ചിരുന്നു. കണ്ണൂര്‍ വിമാനത്താവളത്തിന്റെ 80% പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചത് ഉമ്മന്‍ ചാണ്ടിയുടെ കാലത്താണ്. എല്ലാ വിഭാഗം ജനങ്ങളോടും നന്ദിയെന്നും അദ്ദേഹം പറഞ്ഞു

മത്സരരംഗത്തേക്ക് ഇനിയില്ലെന്ന വിവരം നേതൃത്വത്തെ നേരത്തെ അറിയിച്ചിരുന്നെന്നും കെ ബാബു മാധ്യമങ്ങളോട് പറഞ്ഞു. മറുപടി ലഭിക്കാന്‍ വൈകിയതാണ് പ്രഖ്യാപനം വൈകാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. എംഎല്‍എ എന്ന നിലയില്‍ നന്നായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യമുണ്ടെന്നും കെ ബാബു കൂട്ടിച്ചേര്‍ത്തു. അതേസമയം മൂന്നാം എല്‍ഡിഎഫ് സര്‍ക്കാര്‍ അസാധ്യമാണെന്നും ഭരണമാറ്റം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

ഏഴ് തവണ എംഎല്‍എയായി മത്സരിച്ച കെ ബാബു ഒരു തവണ മാത്രമാണ് പരാജയപ്പെട്ടത്. തോൽവി നേരിട്ട തൃപ്പൂണിത്തുറ സീറ്റ് തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ അദ്ദേഹം തിരിച്ചുപിടിക്കുകയും ചെയ്തു.

1989ല്‍ അങ്കമാലി നഗരസഭ രൂപീകരിച്ച സമയത്ത് പ്രഥമ ചെയര്‍മാനായാണ് കെ ബാബു പാര്‍ലമെന്ററി രംഗത്ത് എത്തിയത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയര്‍മാന്‍ എന്ന പദവിയും അദ്ദേഹത്തിനായിരുന്നു. കേരള യൂണിവേഴ്‌സിറ്റിയില്‍ വൈസ് ചെയര്‍മാനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മുന്‍ കേന്ദ്രമന്ത്രി എ സി ജോര്‍ജാണ് കെ ബാബുവിനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത്.