Friday, 20 February 2026

ഭൂമിക്ക് നേരെ പാഞ്ഞടുക്കുന്നത് 15000 ഛിന്നഗ്രഹങ്ങള്‍; തടയാന്‍ മാര്‍ഗമില്ല; വലിയ അപകടമുണ്ടായേക്കാമെന്ന് നാസ

ഭൂമിക്ക് നേരെ പാഞ്ഞടുക്കുന്നത് 15000 ഛിന്നഗ്രഹങ്ങള്‍; തടയാന്‍ മാര്‍ഗമില്ല; വലിയ അപകടമുണ്ടായേക്കാമെന്ന് നാസ

വലിയ ആക്രമണ ശേഷിയുളള ആയിരക്കണക്കിന് ഛിന്നഗ്രഹങ്ങള്‍ ഭൂമിയെ ലക്ഷ്യമാക്കി പാഞ്ഞടുത്തുകൊണ്ടിരിക്കുകയാണെന്ന മുന്നറിയിപ്പുമായി നാസ ശാസ്ത്രജ്ഞര്‍. ഇവയെ തടയാന്‍ യാതൊരു മാര്‍ഗ്ഗവുമില്ലെന്നും ഒരു നഗരത്തെത്തന്നെ നശിപ്പിക്കാന്‍ ശേഷിയുള്ളവയാണ് ഇവയെന്നുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അരിസോണയിലെ ഫീനിക്‌സില്‍ നടന്ന അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ ദി അഡ്വാന്‍സ്‌മെന്റ് ഓഫ് സയന്‍സ് (AAAS) സമ്മേളനത്തില്‍ നാസയുടെ ആക്ടിംഗ് പ്ലാനറ്ററി ഡിഫെന്‍സ് ഓഫീസര്‍ ഡോ.കെല്ലി ഫാസ്റ്റാണ് ഈ വിവരം നല്‍കിയത്.

ഭൂമിയില്‍ പതിച്ചാല്‍ ഒരു നഗരത്തെത്തന്നെ തുടച്ചുനീക്കാന്‍ കാരണമാകുന്ന ഏകദേശം 25,000 ഛിന്നഗ്രഹങ്ങളെ(ഏകദേശം 140 മീറ്ററോ അതില്‍ കൂടുതലോ) ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ അവയില്‍ 40 ശതമാനം മാത്രമേ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളൂ.

ആശങ്ക സൃഷ്ടിക്കുന്ന ഛിന്നഗ്രഹങ്ങള്‍

'സിറ്റി കില്ലേഴ്‌സ്' എന്നുവിളിക്കുന്ന ഇവ ഏകദേശം 140 മീറ്റര്‍ (460 അടി) അല്ലെങ്കില്‍ അതില്‍ കൂടുതല്‍ വലിപ്പമുള്ളതും മികച്ച ടെലിസ്‌കോപ്പുകള്‍ ഉപയോഗിച്ച് എളുപ്പത്തില്‍ കാണാന്‍ കഴിയാത്തത്ര ചെറുതും എന്നാല്‍ ഒരു വലിയ നഗരത്തെ നശിപ്പിക്കാനും, തീപിടുത്തം, വ്യാപകമായ നാശനഷ്ടങ്ങള്‍ എന്നിവയ്ക്ക് കാരണമാകാനും ശേഷിയുള്ളവയാണ്.

ഛിന്നഗ്രഹങ്ങള്‍ ഭൂമിയില്‍ പതിക്കുന്നത് തടയാന്‍ യാതൊരു വഴിയുമില്ല

നിലവിലെ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇതുവരെ ഇവയെ തടയാനുള്ള മാര്‍ഗ്ഗങ്ങളില്ല. ഇടത്തരം വലിപ്പമുള്ള ഛിന്നഗ്രഹങ്ങളാണ് ആശങ്കയ്ക്ക് കാരണം. ഇവയെ വഴിതിരിച്ച് വിടാനും സാധ്യതയില്ലെന്നാണ് നാസയുടെ ഡാര്‍ട്ട്(DART)മേധാവി നാന്‍സി ചാബോര്‍ട്ട് പറയുന്നത്. 2022ല്‍ നടത്തിയ ഒരു പരീക്ഷണത്തില്‍ ഒരു ബഹിരാകാശ പേടകം 14,000 മൈല്‍ വേഗതയില്‍ ഡൈമോര്‍ഫോസിന്റെ മിനി ചന്ദ്രനില്‍ ഇടിച്ചിറക്കി അതുവഴി അതിന്റെ സഞ്ചാരപാതയ്ക്ക് മാറ്റം വരുത്താന്‍ സാധിക്കുമെന്ന് നാസ തെളിയിച്ചിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ

ഛിന്നഗ്രഹത്തെ കണ്ടെത്തുകയും ലക്ഷ്യസ്ഥാനം നിര്‍ണയിക്കുകയും ചെയ്താല്‍ മാത്രമേ അതിനെ വഴിതിരിച്ചുവിടാന്‍ സാധിക്കുകയുള്ളൂ. വഴികണ്ടുപിടിക്കാന്‍ സാധിക്കാത്ത ഛിന്ന ഗ്രഹങ്ങളുടെ കാര്യത്തില്‍ ഈ മാര്‍ഗ്ഗം പ്രായോഗികമല്ല. അത് മാത്രമല്ല ഫണ്ടിങ്ങിലുള്ള അഭാവംകാരണം ഇത്തരത്തിലുള്ള ഒരു പ്രതിരോധ മാര്‍ഗ്ഗം തയ്യാറാക്കി വയ്ക്കുന്നതിലടക്കമുള്ള നടപടികളിലേക്ക് ബഹിരാകാശ ഏജന്‍സികള്‍ കടക്കാറില്ലെന്ന് നാന്‍സി ചാബോട്ട് വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമല സ്വർണക്കൊള്ള കേസിൽ സർക്കാരിനെതിരെ തന്ത്രി കണ്ഠര് രാജീവര്.

ശബരിമല സ്വർണക്കൊള്ള കേസിൽ സർക്കാരിനെതിരെ തന്ത്രി കണ്ഠര് രാജീവര്.

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ സർക്കാരിനെതിരെ തന്ത്രി കണ്ഠര് രാജീവര്. അറസ്റ്റിന് പിന്നിൽ സർക്കാരിന്റെ പ്രതികാരമെന്നാണ് തന്ത്രിയുടെ വാദം. കോടതിയുടെ ജാമ്യ ഉത്തരവിലാണ് തന്ത്രിയുടെ വാദങ്ങൾ. യുവതീ പ്രവേശനത്തെ എതിർത്തതാണ് അറസ്റ്റിന് പിന്നിലെ കാരണമെന്നാണ് തന്ത്രിയുടെ വാദം. ഇന്നലെയാണ് ജാമ്യ ഉത്തരവിലെ വിശദാംശങ്ങൾ പുറത്തുവന്നത്.

തന്ത്രിയുടെ ജാമ്യ ഉത്തരവ് പുറത്തുവന്നപ്പോഴുള്ള തന്ത്രി കണ്ഠര് രാജീവരുടെ വാദങ്ങൾ സർക്കാരിനെ കുരുക്കുകയാണ്. ശബരിമല സ്വർണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്നും അറസ്റ്റിനു പിന്നിൽ സർക്കാരിന്റെ പ്രതികാരമാണെന്നുമാണ് തന്ത്രിയുടെ വാദം. യുവതീ പ്രവേശന സമയത്ത് ആചാര ലംഘനം പാടില്ലെന്ന നിലപാട് എടുക്കുകയും അതിനെ എതിർക്കുകയും ചെയ്തതാണ് അറസ്റ്റിന് പിന്നിലെ കാരണം. സന്നിധാനത്ത് ഉണ്ടായിരുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് തന്നോട് പ്രതികാരമാണ്. ഭരണ കക്ഷിയിലെ ഉന്നതർക്കും തന്നോട് രോഷമാണ്. ഭരണ കക്ഷി നേതാക്കൾക്കൊപ്പം തന്ത്രിക്കും സ്വർണ്ണക്കൊള്ളയിൽ പങ്കുണ്ടെന്ന് വരുത്താൻ കഥ മെനയുകയാണ് ചെയ്തതെന്നുമാണ് ജാമ്യ ഹർജിയിലെ തന്ത്രിയുടെ വാദങ്ങൾ.

കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ കേസിലും തന്ത്രിക്ക് ജാമ്യം ലഭിച്ചിരുന്നു. സ്വാഭാവിക ജാമ്യമല്ല തന്ത്രിക്ക് ലഭിച്ചത്. ഇത് എസ്ഐടിക്ക് തിരിച്ചടിയായിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് നേരിട്ട് ബന്ധമുണ്ടെന്ന് പ്രോസിക്യൂഷന് തെളിയിക്കാനായില്ല. തന്ത്രിക്ക് താന്ത്രികപരമായ അധികാരങ്ങൾ മാത്രമാണുള്ളത് എന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു. പ്രഥമദൃഷ്ടിയാൽ തന്ത്രിക്ക് ശബരിമല സ്വർണ്ണക്കൊള്ളയുമായി നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കാൻ ഈ ഘട്ടത്തിൽ തെളിവുകൾ ഇല്ലെന്നാണ് കോടതി വിലയിരുത്തൽ. തന്ത്രിയുടെ ആരോഗ്യസ്ഥിതിയും പരിഗണിച്ചുകൊണ്ടാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സർക്കാർ സൗജന്യങ്ങൾക്കെതിരെ വിമർശനവുമായി സുപ്രീംകോടതി

സർക്കാർ സൗജന്യങ്ങൾക്കെതിരെ വിമർശനവുമായി സുപ്രീംകോടതി

ന്യൂ ഡൽഹി: സംസ്ഥാന സർക്കാരുകൾ നൽകിവരുന്ന സൗജന്യങ്ങൾക്കെതിരെ വിമർശനവുമായി സുപ്രീംകോടതി. രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിന് തടസ്സമാകുന്നുവെന്നും പകരം തൊഴിലുകൾ നൽകിക്കൂടെ എന്നും സുപ്രീംകോടതി ചോദിച്ചു. ഇത്തരം സൗജന്യങ്ങൾ പ്രീണന നയങ്ങളല്ലേ എന്നും സുപ്രീംകോടതി ചോദിച്ചു.

തമിഴ്നാട് വൈദ്യുതി വിതരണ വകുപ്പ് നൽകിയ ഒരു ഹർജി പരിഗണിക്കവെയായിരുന്നു സുപ്രീംകോടതിയുടെ വിമർശനം. ഉപയോക്താക്കളുടെ സാമ്പത്തിക പശ്ചാത്തലം നോക്കാതെ, എല്ലാവർക്കും സൗജന്യ വൈദ്യുതി നൽകുന്ന വിഷയത്തെ സംബന്ധിച്ചായിരുന്നു ഹർജി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വിമർശനം ഉന്നയിച്ചത്.

സൗജന്യങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിന് തടസമാണെന്നാണ് ബെഞ്ച് നിരീക്ഷിച്ചത്. രാജ്യത്തെ നിരവധി സംസ്ഥാനങ്ങൾ കടബാധ്യതയുള്ളവയാണ്. എന്നിട്ടും അവർ സൗജന്യങ്ങൾ നൽകുകയാണ്. എന്ത് സംസ്കാരമാണ് നമ്മൾ ഉണ്ടാക്കിക്കൊണ്ടുവരുന്നതെന്നും ശേഷി ഇല്ലാത്തവർക്കാണ് സൗജന്യങ്ങൾ നൽകുന്നതെങ്കിൽ ഒരു അർത്ഥമുണ്ടായേനെ എന്നും കോടതി വിമർശിച്ചു.

വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ സംസ്ഥാനങ്ങൾ മടിക്കുന്നുവെന്നും പകരം ശമ്പളവും സൗജന്യങ്ങളും നൽകാനാണ് ശ്രമിക്കുന്നതെന്നും കോടതി കുറ്റപ്പെടുത്തി. ഇത്തരത്തിൽ സൗജന്യങ്ങൾ പ്രഖ്യാപിക്കുന്നതിന് പകരം ജനങ്ങൾക്ക് ജോലി ഉറപ്പാക്കാനുള്ള നടപടികൾ സംസ്ഥാനം കൈക്കൊള്ളണമെന്നും കോടതി പറഞ്ഞു. പണം നൽകാൻ ശേഷിയുള്ളവർ ഉള്ളപ്പോൾ പോലും, അവരെ മാറ്റിനിർത്താതെയാണോ നിങ്ങൾ വൈദ്യതി വിതരണം ചെയ്യുന്നത് എന്നും കോടതി ചോദിച്ചു. ഇങ്ങനെ സൗജന്യങ്ങൾ നൽകിയാൽ ആരാണ് പണിക്കുപോകുക എന്നും നമ്മുടെ ജോലി സംസ്കാരത്തിന്റെ അവസ്ഥ എന്താകും എന്നും കോടതി ചോദ്യമുന്നയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തൃശ്ശൂർ പൂരം കലക്കൽ വിവാദത്തിൽ ചർച്ച വിലക്കി സിപിഐ; പാർട്ടിക്ക് ഒറ്റ അഭിപ്രായമെന്ന് ബിനോയ് വിശ്വം

തൃശ്ശൂർ പൂരം കലക്കൽ വിവാദത്തിൽ ചർച്ച വിലക്കി സിപിഐ; പാർട്ടിക്ക് ഒറ്റ അഭിപ്രായമെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: തൃശ്ശൂര്‍ പൂരം കലക്കൽ വിവാദത്തിൽ ചർച്ച വിലക്കി സിപിഐ. പുറത്തുവരാത്ത റിപ്പോർട്ടിന്മേൽ ചർച്ച വേണ്ടെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിര്‍ദേശം നല്‍കിയത്. ഈ ഘട്ടത്തിൽ ചർച്ച ഗുണം ചെയ്യില്ലെന്ന് പറഞ്ഞ ബിനോയ് വിശ്വം, പാർട്ടിക്ക് ഒറ്റ അഭിപ്രായമെന്നും പ്രതികരിച്ചു. പൂരം കലക്കലിൽ വീഴ്ച കളക്ടർക്കാണെന്ന് സുനിൽ കുമാർ പറഞ്ഞത് വിവാദം ആയിരുന്നു. കെ രാജൻ അത് തിരുത്തുകയും ചെയ്തിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന ചെമ്പൂർ സ്വദേശിയെ തടഞ്ഞ് നിറുത്തി മർദിച്ചു, രണ്ട് പേർ അറസ്റ്റിൽ

ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന ചെമ്പൂർ സ്വദേശിയെ തടഞ്ഞ് നിറുത്തി മർദിച്ചു, രണ്ട് പേർ അറസ്റ്റിൽ

തിരുവനന്തപുരം: ബൈക്കിൽ സഞ്ചരിച്ച ചെമ്പൂർ സ്വദേശിയെ അക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കോലിയക്കോട് സ്വദേശി അജിത്ത് (25), വെള്ളാണിക്കൽ കിഴക്കുംകര വീട്ടിൽ വിനോദ് (36) എന്നിവരെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച വൈകിട്ട് 3.30ഓടെ പരുത്തൂർ പാലത്തിന് സമീപത്ത് വച്ചായിരുന്നു ആക്രമണം. ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന ചെമ്പൂർ കുറുമാൻകാട് സ്വദേശി രാജുവിനെ പ്രതികൾ തടഞ്ഞുനിറുത്തി ഉപദ്രവിക്കുകയായിരുന്നു. നട്ടെല്ലിനും മൂക്കിലെ അസ്ഥിക്കും പൊട്ടൽ സംഭവിച്ച് ഗുരുതര പരിക്കുകളേറ്റ രാജു തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. 

സംഭവത്തിന് പിന്നാലെ ആറ്റിങ്ങൽ എസ്എച്ച്ഒ അജയൻ. ജെ യുടെ നേതൃത്വത്തിൽ എസ്ഐമാരായ സിതാര മോഹൻ, ബിജു.ഡി, സിപിഒമാരായ അനന്തു, വിഷ്ണുലാൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവർ തമ്മിൽ മുൻ വൈരാഗ്യമുണ്ടോയെന്നതടക്കം പരിശോധിക്കുന്നുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുവൈറ്റിൽ പ്രമുഖ വനിതയും ഭർത്താവും കുടുങ്ങി; മയക്കുമരുന്ന് കടത്തിന് ജയിൽശിക്ഷ

കുവൈറ്റിൽ പ്രമുഖ വനിതയും ഭർത്താവും കുടുങ്ങി; മയക്കുമരുന്ന് കടത്തിന് ജയിൽശിക്ഷ

കുവൈറ്റ് സിറ്റി: മയക്കുമരുന്ന് ഉപയോഗിച്ചതിനും വിദേശത്ത് നിന്ന് മയക്കുമരുന്ന് ഗുളികകൾ കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ചതിനും പ്രമുഖ കുവൈറ്റ് വനിതയ്ക്കും അറബ് സ്വദേശിയായ ഭർത്താവിനും രണ്ട് വർഷം തടവ് ശിക്ഷ വിധിച്ച് ക്രിമിനൽ കോടതി. കൗൺസിലർ അഹമ്മദ് അൽ സാദി അധ്യക്ഷനായ കോടതിയാണ് വിധി പ്രസ്താവിച്ചത്. രണ്ട് വർഷത്തെ ജയിൽ ശിക്ഷയ്ക്ക് പുറമെ 2,000 കുവൈറ്റ് ദിനാർ പിഴയും കോടതി ചുമത്തി. 1,000 ദിനാർ ജാമ്യത്തുക കെട്ടിവെക്കുന്ന പക്ഷം ശിക്ഷ മൂന്ന് വർഷത്തേക്ക് സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഈ കാലയളവിൽ പ്രതികൾ സൽസ്വഭാവം പുലർത്തണമെന്ന നിബന്ധനയോടെയാണിത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമല സ്വർണക്കൊള്ള; കട്ടിളപാളി കേസുകളി എ പത്മകുമാറിന് സ്വാഭാവിക ജാമ്യം, ദ്വാരപാലക കേസില്‍ ജയിലില്‍ തുടരും

ശബരിമല സ്വർണക്കൊള്ള; കട്ടിളപാളി കേസുകളി എ പത്മകുമാറിന് സ്വാഭാവിക ജാമ്യം, ദ്വാരപാലക കേസില്‍ ജയിലില്‍ തുടരും

കൊല്ലം: ശബരിമല കട്ടിളപാളി കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് എ പത്മകുമാറിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കട്ടിളപ്പാളി കേസിൽ 90 ദിവസം റിമാൻഡ് പൂർത്തിയായതോടെയാണ് എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തത് ചൂണ്ടിക്കാട്ടി പത്മകുമാർ സ്വാഭാവിക ജാമ്യം തേടിയത്.

സ്വാഭാവിക ജാമ്യം ലഭിച്ചെങ്കിലും ദ്വാരപാലക കേസിൽ റിമാൻഡ് തുടരുന്നതിനാൽ പത്മകുമാറിന് ജയിൽ നിന്ന് പുറത്തിറങ്ങാനാകില്ല. ദ്വാരപാലകയിലും 90 ദിവസത്തെ റിമാൻഡ് പൂർത്തിയാകുന്നതോടെ ജാമ്യ നീക്കം നടത്തും. ഇതുവരെ പുറത്തിറങ്ങിയ 6 പ്രതികളിൽ 4 പേർക്കും സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. കേസിലെ മറ്റൊരു പ്രതിയായ മുൻ ബോർഡ് അംഗം കെ.പി ശങ്കരദാസിന്റെ രണ്ട് ജാമ്യഹർജികളും ഈ മാസം 23 ന് പരിഗണിക്കുന്നുണ്ട്. ആരോഗ്യനില ചൂണ്ടിക്കാട്ടിയാണ് ശങ്കരദാസിന്റെ ജാമ്യനീക്കം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സർക്കാർ മരുന്ന് മറിച്ചുവിറ്റു; പ്രവാസി ഫാർമസിസ്റ്റിന് കുവൈറ്റിൽ 7 വർഷം കഠിനതടവും വൻ പിഴയും

സർക്കാർ മരുന്ന് മറിച്ചുവിറ്റു; പ്രവാസി ഫാർമസിസ്റ്റിന് കുവൈറ്റിൽ 7 വർഷം കഠിനതടവും വൻ പിഴയും

കുവൈറ്റ് സിറ്റി: സർക്കാർ ആശുപത്രിയിൽ നിന്ന് മരുന്നുകൾ തട്ടിയെടുത്ത് മറിച്ചുവിറ്റ ഈജിപ്ഷ്യൻ ഫാർമസിസ്റ്റിനെ കുവൈറ്റ് അപ്പീൽ കോടതി ശിക്ഷിച്ചു. പൊതുമുതൽ ദുരുപയോഗം ചെയ്യുക, ഔദ്യോഗിക രേഖകളിൽ തിരിമറി നടത്തുക എന്നീ കുറ്റങ്ങൾക്കാണ് ഇയാൾക്ക് ഏഴ് വർഷം കഠിനതടവ് വിധിച്ചത്. ശിക്ഷാ കാലാവധിക്ക് ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. വളർച്ചാ ഹോർമോണുകൾ, മാനസികരോഗങ്ങൾക്കുള്ള മരുന്നുകൾ തുടങ്ങിയ വിലപിടിപ്പുള്ള മരുന്നുകളാണ് ഇയാൾ വ്യാജ കുറിപ്പടികൾ ഉണ്ടാക്കി കൈക്കലാക്കിയിരുന്നത്.

ഏകദേശം 14,000 കുവൈറ്റി ദിനാർ (ഏകദേശം 38 ലക്ഷം രൂപ) വിലമതിക്കുന്ന മരുന്നുകളുടെ കുറവ് ആശുപത്രിയിൽ കണ്ടെത്തിയതിനെത്തുടർന്ന് നടത്തിയ ഓഡിറ്റിലാണ് കള്ളത്തരം പുറത്തായത്. ഈ മരുന്നുകൾ ഇയാൾ വ്യക്തിപരമായ സാമ്പത്തിക ലാഭത്തിനായി പുറത്ത് വിൽക്കുകയായിരുന്നുവെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.

തടവ് ശിക്ഷയ്ക്ക് പുറമെ, തട്ടിയെടുത്ത തുകയുടെ ഇരട്ടിയായ 28,000 ദിനാർ (ഏകദേശം 76 ലക്ഷം രൂപ) പിഴയായും കോടതി വിധിച്ചു. ഇയാളെ സർക്കാർ ജോലിയിൽ നിന്ന് ഉടനടി പിരിച്ചുവിടാനും ഉത്തരവായിട്ടുണ്ട്. സർക്കാർ സ്ഥാപനങ്ങളിലെ അഴിമതിക്കും ക്രമക്കേടുകൾക്കും എതിരെ കുവൈറ്റ് ഭരണകൂടം സ്വീകരിക്കുന്ന കർശന നടപടികളുടെ ഭാഗമായാണ് ഈ വിധി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മങ്കട സദാചാര കൊലക്കേസ്; 5 പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

മങ്കട സദാചാര കൊലക്കേസ്; 5 പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

മലപ്പുറം: മങ്കട സദാചാര കൊലക്കേസിൽ 5 പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഒന്നാം അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻ്റ് സെഷൻ ജഡ്ജ് ആണ് ശിക്ഷ വിധിച്ചത്. ഒന്നാംപ്രതി ഷറഫുദ്ദീൻ, രണ്ടാംപ്രതി അബ്ദുൽ ഗഫൂര്‍ മൂന്നാംപ്രതി അബ്ദു നാസര്‍, നാലാംപ്രതി സക്കീര്‍ ഹുസൈൻ, അഞ്ചാംപ്രതി മുഹമ്മദ് സുഹൈൽ എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. കൂട്ടിൽ കുന്നശ്ശേരി നസീര്‍ ഹുസൈനെ മര്‍ദ്ദി ച്ചു കൊന്നു എന്നാണ് കേസ്. 2016 ജൂൺ 28ന് ആയിരുന്നു കൊലപാതകം. മര്‍ദ്ദന ദൃശ്യം ഒന്നാം പ്രതിയുടെ ഫോണിൽ പകര്‍ത്തിയിരുന്നു. ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തിരുന്നെങ്കിലും ഫോറൻസിക് പരിശോധനയിൽ വീണ്ടെടുത്തതാണ് കേസിൽ നിര്‍ണായകമായത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാസർഗോഡ്‌ ശാസനയിൽ പ്രതികാരമായി ജീവനക്കാർ ഡോക്ടറുടെ മുറിയിൽ നായ്ക്കുരണപ്പൊടി വിതറി

കാസർഗോഡ്‌ ശാസനയിൽ പ്രതികാരമായി ജീവനക്കാർ ഡോക്ടറുടെ മുറിയിൽ നായ്ക്കുരണപ്പൊടി വിതറി

കാഞ്ഞങ്ങാട്: ജോലിയുമായി ബന്ധപ്പെട്ട് ശാസിച്ച ഡോക്ടറോട് പ്രതികാരം ചെയ്യാൻ പരിശോധനാ മുറിയിൽ നായ്ക്കുരണപ്പൊടി വിതറിയ ആശുപത്രി ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്തു. മാവുങ്കാൽ ഇസിഎച്ച്എസ് (ECHS) പോളിക്ലിനിക്കിലെ ഡോ. ടി.കെ. ഷർമിനയുടെ പരാതിയിൽ ആശുപത്രി ജീവനക്കാരൻ ജയകൃഷ്ണൻ, ലാബ് ടെക്നിഷ്യൻ അഞ്ജലി എന്നിവർക്കെതിരെയാണ് ഹൊസ്ദുർഗ് പോലീസ് നടപടിയെടുത്തത്.

ബുധനാഴ്ച രാവിലെ ഡോക്ടർ പരിശോധനാ മുറിയിലെത്തിയപ്പോഴാണ് മേശയിലും കസേരയിലും പൊടി വിതറിയ നിലയിൽ കണ്ടത്. പൊടിയുടെ അംശം ശരീരത്തിൽ തട്ടിയതിനെത്തുടർന്ന് ഡോക്ടർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് നൽകിയ പരാതിയിൽ പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

നേരത്തെ ജോലി സംബന്ധമായ വീഴ്ചകളുടെ പേരിൽ ഡോക്ടർ ഇവരെ ശകാരിച്ചിരുന്നു. ഇതിലുള്ള പക വീട്ടാനാണ് നായ്ക്കുരണപ്പൊടി വിതറിയതെന്ന് പ്രതികൾ പോലീസിനോട് സമ്മതിച്ചു. ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള അതിക്രമം തടയൽ നിയമപ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.