Friday, 20 February 2026

സൈബർ തട്ടിപ്പിലൂടെ ലക്ഷങ്ങൾ തട്ടി കേരളത്തിൽ നിന്നും മുങ്ങിയ യുവാവ് അറസ്റ്റിൽ.

സൈബർ തട്ടിപ്പിലൂടെ ലക്ഷങ്ങൾ തട്ടി കേരളത്തിൽ നിന്നും മുങ്ങിയ യുവാവ് അറസ്റ്റിൽ.

തിരുവനന്തപുരം: സൈബർ തട്ടിപ്പിലൂടെ ലക്ഷങ്ങൾ തട്ടി കേരളത്തിൽ നിന്നും മുങ്ങിയ യുവാവ് അറസ്റ്റിൽ. കേരള പൊലീസിന്‍റെ ഓപ്പറേഷൻ 'സൈ' ഹണ്ടിന്‍റെ ഭാഗമായി നാലുമാസങ്ങൾക്ക് മുമ്പ് പാറശാല പൊലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ രജിസ്റ്റർ ചെയ്ത കേസിലെ മുഖ്യപ്രതി പാറശാല കൊടവിളാകം സ്വദേശിയായ അരുൺ( 22)നെയാണ് ബംഗളുരുവിൽ നിന്നും പാറശാല പൊലീസ് പിടികൂടിയത്.

സൈബർ തട്ടിപ്പും ദൂരൂഹമായ ഇടപാടുകളും ശ്രദ്ധയിൽപെട്ടതോടെ നേരത്തെ അരുണിന്‍റെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിരവധി ബാങ്ക് അക്കൗണ്ടുകൾ,പാസ് ബുക്കുകൾ,ചെക്ക്, എടിഎം,സിം കാർഡുകൾ തുടങ്ങി നിരവധി രേഖകൾ പൊലീസ് കണ്ടെടുത്തിരുന്നു. മറ്റ് സംഘങ്ങളുമായി ചേർന്ന് സൈബർ തട്ടിപ്പ് നടത്തി ലഭിക്കുന്ന പണം ഇയാളുടെ അക്കൗണ്ടിൽ നിന്നും പിൻവലിച്ചതായി കണ്ടെത്തി. തുടർന്ന് നടത്തിയ വിവരശേഖരണത്തിൽ ഒന്നരലക്ഷം രൂപയോളം കമ്മീഷനായി അക്കൗണ്ട് വഴി പിൻവലിച്ചെന്നും ഇയാൾ തട്ടിപ്പ് സംഘത്തിലുള്ളയാളാണെന്നും തിരിച്ചറിഞ്ഞു.

പല രീതികളിൽ കൂട്ടാളികളിൽ നിന്നും തട്ടിയെടുക്കുന്ന പണം ഇയാളുടെയടക്കം അക്കൗണ്ടിലേക്കായിരുന്നു മാറ്റിയിരുന്നത്.ഇയാൾക്കായി പാറശാല പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് അരുൺ ജില്ല വിട്ടതായി പൊലീസിന് വിവരം ലഭിച്ചത്. അരുൺ ബംഗളുരുവിലുള്ളതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് അവിടെ എത്തിയാണ് മടിവാളയിലെ ഫ്ലാറ്റിൽ നിന്നും പിടികൂടിയത്.  

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അമേരിക്കൻ ഡോളർ കഴിഞ്ഞ നാല് വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

അമേരിക്കൻ ഡോളർ കഴിഞ്ഞ നാല് വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

ആഗോള സാമ്പത്തിക വിപണിയിലെ കരുത്തനായ അമേരിക്കൻ ഡോളർ നിലവിൽ വലിയ തിരിച്ചടികൾ നേരിടുകയാണ്.കഴിഞ്ഞ കുറച്ചു നാളുകളായി ഡോളറിന്റെ വിനിമയ മൂല്യത്തിൽ ഇടിവ് രേഖപ്പെടുത്തുന്നത് ആഗോള വിപണിയെയും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെയും ഒരുപോലെ ബാധിക്കുന്നു.അമേരിക്കൻ ഡോളർ കഴിഞ്ഞ നാല് വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തിയ വാർത്ത കഴിഞ്ഞ മൂന്ന്
ആഴ്ചകളിലായി രാജ്യാന്തര മാധ്യമങ്ങളിലും, സമൂഹ മാധ്യമങ്ങളിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

അമേരിക്കൻ ഫെഡറൽ റിസർവിന്റെ പലിശ നിരക്കിലെ മാറ്റങ്ങളും, ട്രംപ് ഭരണകൂടത്തിന്റെ പുതിയ വ്യാപാര നയങ്ങളുമാണ് ഡോളറിന്റെ ഈ തളർച്ചയ്ക്ക് പ്രധാന കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഡോളർ ദുർബലമാകുന്നത് സ്വർണ്ണവില ഉയരാനും ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ നേരിയ മാറ്റങ്ങൾ വരാനും കാരണമാകും. ഈ മാറ്റങ്ങൾ സാധാരണക്കാരെ എങ്ങനെ ബാധിക്കുമെന്നും ആഗോള തലത്തിൽ ഇത് എന്തൊക്കെ പ്രശ്നങ്ങൾക്ക് കരണമാകുമെന്നും പരിശോധിക്കാം.

ഡോളർ ദുർബലമാകുന്നത് എന്തുകൊണ്ട് ?

ഒരു സാധനത്തിന്റെ വില കൂടുന്നതും കുറയുന്നതും പോലെ തന്നെയാണ് കറൻസിയുടെ കാര്യവും. മുൻ വർഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ വർഷം ഡോളർ കടുത്ത ക്ഷീണത്തിലായിരുന്നു. സാധാരണയായി ഡോളർ കരുത്താർജിക്കുന്ന വാർത്തകളാണ് നമ്മൾ കേൾക്കാറുള്ളത്. എന്നാൽ നിലവിൽ ഡോളർ സൂചിക താഴേക്ക് പോകുന്നത് ആഗോള സാമ്പത്തിക രംഗത്തെ ചില മാറ്റങ്ങൾ കാരണമാണ്. പലിശ നിരക്ക് കുറയുന്നത് പ്രധാന കാരണമാണ്. അമേരിക്കയിലെ ബാങ്കുകൾ പലിശ നിരക്ക് കുറച്ചാൽ, നിക്ഷേപകർക്ക് ഡോളറിൽ പണം നിക്ഷേപിക്കുന്നതിനോടുള്ള താല്പര്യം കുറയും. ഇത് ഡോളറിന്റെ ഡിമാൻഡ് കുറയ്ക്കും. കൂടാതെ യൂറോപ്യൻ രാജ്യങ്ങളിലെയും ജപ്പാനിലെയും കറൻസികൾ കൂടുതൽ ശക്തി പ്രാപിക്കുമ്പോൾ സ്വാഭാവികമായും ഡോളറിന്റെ ആധിപത്യം കുറയുന്നു.

അമേരിക്കയിലെ പുതിയ സാമ്പത്തിക നയങ്ങളും ചരക്ക് സേവന നികുതിയും നിക്ഷേപകർക്കിടയിൽ വല്ലാത്ത ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇത് ഡോളർ വിറ്റൊഴിക്കാൻ അവരെ പ്രേരിപ്പിക്കുന്നു.അതായത് അമേരിക്കൻ സമ്പദ്‌വ്യവസ്ഥയിൽ തളർച്ചയുണ്ടാകുമെന്ന് തോന്നുമ്പോൾ നിക്ഷേപകർ ഡോളർ വിറ്റഴിച്ച് മറ്റ് സുരക്ഷിതമായ ഇടങ്ങളിലേക്ക് (ഉദാഹരണത്തിന് സ്വർണം) മാറും. അമേരിക്കൻ സർക്കാർ, വിപണിയിലേക്ക് കൂടുതൽ പണം ഇറക്കുമ്പോൾ ഡോളറിന്റെ ലഭ്യത കൂടുകയും തൽഫലമായി മൂല്യം കുറയുകയും ചെയ്യും.

ഡി ഡോളറൈസേഷൻ

ലോകരാജ്യങ്ങൾ വ്യാപാരത്തിന് ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതാണ് ഡി-ഡോളറൈസേഷൻ. സാധാരണയായി രണ്ട് രാജ്യങ്ങൾ തമ്മിൽ കച്ചവടം നടത്തുമ്പോൾ (ഉദാഹരണത്തിന് ഇന്ത്യയും റഷ്യയും) പണം നൽകുന്നത് ഡോളറിലാണ്. എന്നാൽ അമേരിക്ക ഏർപ്പെടുത്തുന്ന സാമ്പത്തിക ഉപരോധങ്ങളിൽ നിന്ന് രക്ഷപ്പെടാനും അമേരിക്കയുടെ സാമ്പത്തിക സ്വാധീനം കുറയ്ക്കാനും പല രാജ്യങ്ങളും ഇപ്പോൾ സ്വന്തം കറൻസിയിൽ (രൂപ, യുവാൻ) വ്യാപാരം നടത്താൻ ശ്രമിക്കുന്നു.

അമേരിക്കൻ ഡോളറിന് ലോകത്തുള്ള 'വലിയ ശക്തി'ക്ഷയിപ്പിക്കാനാണ് ഈ നടപടി. തങ്ങളുടെ കറൻസികളും ശക്തിപ്പെടണം എന്ന ചിന്തയും ഇതിനു പിന്നിലുണ്ട്. അമേരിക്കയെ അന്ധമായി പിന്തുടർന്നിരുന്ന കാലത്ത് നിന്ന് ഒരു മാറ്റത്തിനാണ് രാജ്യങ്ങൾ ശ്രമിക്കുന്നത്. ഡോളറിന്റെ 'ശക്തി' ഉപയോഗിച്ച് സാമ്പത്തിക ലോകത്തിൽ അമേരിക്ക നേടിയെടുത്ത 'സ്ഥാനത്തിന്' ഇളക്കം തട്ടാനും ഇതിലൂടെ സാധിക്കുമെന്ന് മറ്റു രാജ്യങ്ങൾ കണക്കുകൂട്ടുന്നു.ലോകം മുഴുവൻ ഡോളറിനെ മാത്രം വിശ്വസിച്ചിരുന്ന കാലം മാറി വരികയാണ്. രാജ്യങ്ങൾ തങ്ങളുടെ സ്വന്തം കറൻസികൾക്ക് പ്രാധാന്യം നൽകുന്നതിനനുസരിച്ച് ഡോളറിന്റെ പഴയ 'പവർ' കുറഞ്ഞു വരുന്നുണ്ട് എന്നും പറയാം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഗുരുതര വീഴ്ചയുണ്ടായി; ആ വ്യക്തി അനുഭവിച്ച വേദനയ്ക്ക് ഒരു ന്യായീകരണവുമില്ല, നടപടിയുണ്ടാകും: മന്ത്രി വീണാ ജോർജ്

ഗുരുതര വീഴ്ചയുണ്ടായി; ആ വ്യക്തി അനുഭവിച്ച വേദനയ്ക്ക് ഒരു ന്യായീകരണവുമില്ല, നടപടിയുണ്ടാകും: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: ആലപ്പുഴയില്‍ ശസ്ത്രക്രിയക്കിടെ വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഗുരുത വീഴ്ച സംഭവിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിഷയം അറിഞ്ഞപ്പോള്‍ തന്നെ പ്രാഥമിക റിപ്പോര്‍ട്ട് തേടിയതായി മന്ത്രി പറഞ്ഞു. മറ്റ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി പ്രത്യേക സംഘം രൂപീകരിക്കും. ഇവര്‍ വിഷയം പരിശോധിക്കും. ആ വ്യക്തി അനുഭവിച്ച വേദനയ്ക്ക് ഒരു തരത്തിലുള്ള ന്യായീകരണവുമില്ല. വിഷയത്തില്‍ കൃത്യമായ നടപടി സ്വീകരിക്കും. ശസ്ത്രക്രിയ നടത്തി എന്ന് പറയപ്പെടുന്ന ഡോക്ടര്‍ അഞ്ച് വര്‍ഷം മുന്‍പ് റിട്ടയേര്‍ഡായെന്നും മന്ത്രി റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

ഡോക്ടര്‍ സ്വകാര്യ പ്രാക്ടീസ് നടത്തിയോ എന്ന കാര്യം അറിയില്ല. വീട്ടമ്മ പറയുന്നതാണ് വിശ്വസിക്കുന്നത്. ബാക്കി അന്വേഷത്തിന്റെ കാര്യമായി വരട്ടെ. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പുറത്ത് പ്രാക്ടീസ് ചെയ്യാന്‍ പാടില്ലെന്നും മന്ത്രി വിശദീകരിച്ചു. വീട്ടമ്മയുടെ ഒപി ഷീറ്റുകള്‍ പരിശോധിച്ചിരുന്നു. 2021 മെയ് 10നാണ് അവരെ ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. പന്ത്രണ്ടിന് ശസ്ത്രക്രിയ നടത്തി. മൂന്നര കിലോ ഭാരമുള്ള മുഴയാണ് നീക്കം ചെയ്തത്. പതിനഞ്ചിന് ഡിസ്ചാര്‍ജ് ചെയ്തു. ഇവര്‍ക്ക് 23 വയസ് പ്രായമുണ്ടായിരുന്നപ്പോള്‍ വണ്ടാനം മെഡിക്കല്‍ കോളേജില്‍ തന്നെ ഒരു സര്‍ജറി നടത്തിയിരുന്നു. ഇക്കാര്യങ്ങള്‍ അടക്കം പരിശോധിച്ച് കൃത്യമായ നടപടി സ്വീകരിക്കും. ഹര്‍ഷിനയുടെ കാര്യത്തില്‍ ആരോഗ്യപ്രവര്‍ത്തകരെ പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള അനുമതി നല്‍കിയിരുന്നു. നഷ്ടപരിഹാരം നല്‍കുന്നതിനുള്ള തീരുമാനം എടുക്കും. പ്രാഥമികമായി ഒരു തുക നല്‍കുകയാണ് ചെയ്യുക. ബാക്കി കേസിന് ശേഷമായിരിക്കും നല്‍കുക. ഉഷയ്‌ക്കൊപ്പമാണ് സര്‍ക്കാര്‍ നില്‍ക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം ഉഷയുടെ ശസ്ത്രക്രിയ കൊച്ചി അമൃത ആശുപത്രിയില്‍ ഇന്ന് വൈകുന്നേരത്തിനുള്ളില്‍ നടന്നേക്കുമെന്ന് മകന്‍ ഷിബിന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. സിടി സ്‌കാന്‍ ചെയ്യണം. കത്രികയുടെ സ്ഥാനം അറിഞ്ഞ ശേഷമായിരിക്കും ശസ്ത്രക്രിയയെന്നും ഷിബിന്‍ പറഞ്ഞു. ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ വീട്ടില്‍ പോയി കണ്ടിരുന്നു. അവരുടെ വീട്ടില്‍ കണ്‍സള്‍ട്ടിങ് ഉണ്ടായിരുന്നു. അങ്ങനെയാണ് പോയത്. ഫീസ് ഉണ്ടായിരുന്നു. അത് നല്‍കിയാണ് ഡോക്ടറെ കണ്ടതെന്നും ഷിബിന്‍ പറഞ്ഞു.

ശസ്ത്രക്രിയക്ക് ശേഷം ഇടയ്ക്കിടയ്ക്ക് അമ്മയ്ക്ക് വേദന വന്നിരുന്നു. ദേഹം അനങ്ങി ജോലി ചെയ്തതുകൊണ്ട് വന്നതെന്നായിരുന്നു ആദ്യം കരുതിയത്. കഴിഞ്ഞ ദിവസം എക്‌സറെ എടുത്തപ്പോഴാണ് കത്രിക കണ്ടത്. തൊഴിലുറപ്പ് ജോലിക്ക് അമ്മ പോയിരുന്നു. വീട്ടിലെ ജോലികളും അമ്മയാണ് ചെയ്യുന്നത്. ജോലി ചെയ്യുമ്പോള്‍ അമ്മ കടുത്ത വേദന അനുഭവിച്ചിരുന്നെന്നും ഷിബിന്‍ പറഞ്ഞു. കത്രിക കണ്ടെത്തിയ കാര്യം വണ്ടാനം മെഡിക്കല്‍ കോളേജ് അധികൃതരെ അറിയിച്ചപ്പോള്‍ നീക്കം ചെയ്ത് നല്‍കാം എന്നാണ് പറഞ്ഞത്. പെട്ടെന്ന് ചെയ്തുനല്‍കാം എന്നും വേണമെങ്കില്‍ തങ്ങള്‍ക്ക് നിയമപരമായി നീങ്ങാം എന്നും പറഞ്ഞു. നിയമപരമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും ഷിബിന്‍ വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വട്ടംകുളത്ത് 'മെഗാ പന്നിവേട്ട'; രണ്ട് ദിവസത്തിനിടെ 182 കാട്ടുപന്നികളെ വെടിവച്ചുകൊന്നു

വട്ടംകുളത്ത് 'മെഗാ പന്നിവേട്ട'; രണ്ട് ദിവസത്തിനിടെ 182 കാട്ടുപന്നികളെ വെടിവച്ചുകൊന്നു

മലപ്പുറം: ജനങ്ങളുടെ ജീവനും കൃഷിക്കും ഭീഷണിയായ കാട്ടുപന്നികളെ തുരത്താന്‍ എടപ്പാള്‍ വട്ടംകുളം പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ നടത്തിയ 'മെഗാ പന്നിവേട്ട'യില്‍ 182 കാട്ടുപന്നികളെ വെടിവച്ചുകൊന്നു. പ്രഫഷണല്‍ ഷൂട്ടര്‍മാരുടെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് അതിര്‍ത്തി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് തിരച്ചില്‍ നടത്തിയത്.70 അംഗ സംഘമാണ് വേട്ടയില്‍ പങ്കെടുത്തത്. സമീപ പഞ്ചായത്തുകളായ ആനക്കര, കപ്പൂര്‍, കാലടി, ആലംകോട് എന്നിവയുടെ സഹകരണത്തോടെയാണ് ഇത്തവണ വലിയ രീതിയിലുള്ള ശുദ്ധീകരണ പ്രവര്‍ത്തനം നടത്തിയത്. മുമ്പ് ഓരോ പഞ്ചായത്തുകളും വെവ്വേറെ നടപടികള്‍ സ്വീകരിച്ചിരുന്നതിനാല്‍ പന്നികള്‍ അതിര്‍ത്തി കടന്ന് രക്ഷപ്പെടുന്നത് പതിവായിരുന്നു.

ഇത് പരിഹരിക്കാനാണ് സംയുക്തമായി മെഗാ വേട്ട സംഘടിപ്പിച്ചത്. ചത്ത പന്നികളെ വട്ടംകുളം നെല്ലറ ഗ്രൗണ്ടിലെത്തിച്ച് കൂട്ടമായി സംസ്‌കരിച്ചു. കൃഷിനാശം മൂലം പൊറുതിമുട്ടിയ കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാണ് ഈ നടപടി. വാഴ, നെല്ല്, കിഴങ്ങു വര്‍ഗ്ഗങ്ങള്‍ എന്നിവ വ്യാപകമായി നശിപ്പിക്കുന്ന കാട്ടുപന്നികള്‍ കാരണം പലരും കൃഷി ഉപേക്ഷിക്കുന്ന അവസ്ഥയിലായിരുന്നു. പരാതികള്‍ വ്യാപകമായതോടെയാണ് പഞ്ചായത്ത് സാങ്കേതിക തടസ്സങ്ങള്‍ നീക്കി പ്രൊഫഷണല്‍ ഷൂട്ടര്‍മാരെ ഇറക്കിയത്. അവശേഷിക്കുന്ന പന്നികളെ കൂടി നശിപ്പിക്കാന്‍ വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതര്‍.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തമിഴ് സിനിമയുടെ ആദ്യ 1000 കോടി പടം പിറക്കാൻ പോകുന്നു; രജനി-കമൽ ചിത്രത്തിന്റെ വമ്പൻ അപ്‌ഡേറ്റ് പുറത്ത്

തമിഴ് സിനിമയുടെ ആദ്യ 1000 കോടി പടം പിറക്കാൻ പോകുന്നു; രജനി-കമൽ ചിത്രത്തിന്റെ വമ്പൻ അപ്‌ഡേറ്റ് പുറത്ത്

തമിഴ് സിനിമയുടെ നെടുംതൂണുകളാണ് രജനികാന്തും കമൽ ഹാസനും. ആരാധകർ ഏറെ കാത്തിരിക്കുന്ന ഒരു കോംബോയാണ് രജിനികാന്ത്-കമൽ ഹാസൻ. ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം ഉടൻ ഉണ്ടാകുമെന്നും പ്രഖ്യാപനം വരുമെന്നും ഏറെ നാളുകളായി തമിഴ് സിനിമ ലോകത്ത് ഒരു സംസാരവിഷയം തന്നെയായിരുന്നു. ഇപ്പോഴിതാ ഏവരും കാത്തിരുന്ന ആ സിനിമയുടെ പ്രൊമോ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.

നാളെ ഉച്ചയ്ക്ക് 12.07 ന് സിനിമയുടെ പ്രൊമോ പുറത്തുവരും. ഡോക്ടർ, ജയിലർ തുടങ്ങി വമ്പൻ ഹിറ്റുകൾ ഒരുക്കിയ നെൽസൺ ആണ് ഈ ബ്രഹ്മാണ്ഡ സിനിമ ഒരുക്കുന്നത്. അനിരുദ്ധ് ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. ഒരു ഗംഭീര പ്രൊമോ തന്നെയാണ് സിനിമയ്ക്കായി ഒരുങ്ങുന്നതെന്നാണ് ഇൻഡസ്ട്രിയിൽ നിന്നുള്ള സംസാരം. ജയിലർ, ജയിലർ 2 എന്നീ സിനിമകൾക്ക് ശേഷം രജനിയും നെൽസണും ഒന്നിക്കുന്ന സിനിമയാകും ഇത്. നിലവിൽ ജയിലർ 2 വിന്റെ ഷൂട്ടിലാണ് രജനിയും നെൽസണും. രജനിയെ നായകനാക്കി സിബി ചക്രവർത്തി ഒരുക്കുന്ന സിനിമയ്ക്ക് ശേഷമാകും ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. റെഡ് ജയന്റ് മൂവീസ് ആണ് ഈ സിനിമ നിർമിക്കുന്നത്.

ജയിലർ 2 വിന്റെ ഷൂട്ടിങ് ശേഷം സിബി ചക്രവർത്തി ഒരുക്കുന്ന തലൈവർ 173 ആണ് ഇനി ചിത്രീകരണം ആരംഭിക്കാനുള്ള രജനി ചിത്രം. രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ ബാനറിലാണ് നിർമ്മിക്കുന്നത്. ഒരു ആക്ഷൻ ഫാമിലി ഡ്രാമ സിനിമയാണ് ഇതെന്നാണ് സൂചന. ശിവകാർത്തികേയൻ സിനിമ ഡോൺ സംവിധാനം ചെയ്തിരുന്നത് സിബി ചക്രവർത്തി ആണ്. നേരത്തെ രജിനിയോട് സുന്ദർ സി ഒരു കഥയുടെ വൺ ലൈൻ പറഞ്ഞെന്നും ഇത് ഇഷ്ടമായിട്ടാണ് സൂപ്പർസ്റ്റാർ ചിത്രം ചെയ്യാൻ തയ്യാറായത്. എന്നാൽ സിനിമയുടെ ഫൈനൽ സ്ക്രിപ്റ്റിൽ തലൈവർ തൃപ്തനല്ലെന്നും കഥയിൽ കൂടുതൽ മാസ്സ് എലമെന്റുകൾ കൂട്ടിച്ചേർക്കാൻ ആവശ്യപ്പെട്ടെന്നുമാണ് റിപ്പോർട്ട്. ഇത് ഇഷ്ടപ്പെടാത്തതിനാലാണ്‌ സുന്ദർ സി സിനിമയിൽ നിന്നും ഒഴിവായതെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. 2027 പൊങ്കൽ റിലീസായി സിനിമ തിയേറ്ററുകളിൽ എത്തും എന്നായിരുന്നു അറിയിച്ചത്. രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ ബാനറിൽ കമൽ ഹാസൻ ആയിരുന്നു സിനിമ നിർമിക്കാനിരുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘സ്വകാര്യ ആശുപത്രികളിൽ ഇതിനേക്കാൾ വലിയ പിഴവ് സംഭവിക്കുന്നുണ്ട്, സർക്കാർ ആശുപത്രികളുടെ നേട്ടങ്ങൾ കാണാതെ പോകരുത്’: ഡിവൈഎഫ്ഐ

‘സ്വകാര്യ ആശുപത്രികളിൽ ഇതിനേക്കാൾ വലിയ പിഴവ് സംഭവിക്കുന്നുണ്ട്, സർക്കാർ ആശുപത്രികളുടെ നേട്ടങ്ങൾ കാണാതെ പോകരുത്’: ഡിവൈഎഫ്ഐ

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ അ‍ഞ്ചുവര്‍ഷം ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്ത പുന്നപ്ര സ്വദേശിയായ ഉഷാ ജോസഫിന്‍റെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷൻ വി.വസീഫ്.

സർക്കാർ ആശുപത്രികളിലെ വീഴ്ച പർവതീകരിക്കുന്നു. സ്വകാര്യ ആശുപത്രികളിലും ഇതിനേക്കാൾ വലിയ പിഴവ് സംഭവിക്കുന്നുണ്ട്. സർക്കാർ ആശുപത്രികളുടെ നേട്ടങ്ങൾ കാണാതെ പോകരുത്. ഒന്നോ രണ്ടോ വീഴ്ചകൾ ഉണ്ടായേക്കാം. ഇപ്പോൾ വലിയ വാർത്തയാകുന്നതിന് പിന്നിൽ തിരഞ്ഞെടുപ്പ് കാലമായതിനാലെന്നും വി വസീഫ് കുറ്റപ്പെടുത്തി.

കേരള സ്റ്റോറി വിവാദം, രണ്ടാം ഭാഗത്തെയും കേരളം തള്ളിക്കളയും. വീണ്ടും അജണ്ടയുമായി ഇറങ്ങിയിരിക്കുകയാണ് സംഘപരിവാർ. ശക്തമായ സമരപരിപാടികൾ ഡിവൈഎഫ്ഐ നടത്തും. എം എസ് എഫിന്റെ നിലപാട് അത്ഭുതപ്പെടുത്തുന്നതെന്നും വി വസീഫ് വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശസ്ത്രക്രിയ നടത്തിയത് ഞാൻ ആണോ എന്ന് ഓർമയില്ല; കേസ് ഷീറ്റിൽ എന്റെ പേരുണ്ടെങ്കിൽ ഞാൻ തന്നെയാകും: ഡോ. ഷാഹിദ

ശസ്ത്രക്രിയ നടത്തിയത് ഞാൻ ആണോ എന്ന് ഓർമയില്ല; കേസ് ഷീറ്റിൽ എന്റെ പേരുണ്ടെങ്കിൽ ഞാൻ തന്നെയാകും: ഡോ. ഷാഹിദ

തിരുവനന്തപുരം: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ ഉപകരണം വയറ്റില്‍ കുടുങ്ങിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി ഡോ. ഷാഹിദ. ശസ്ത്രക്രിയ നടത്തിയത് ഡോ. ഷാഹിദയായിരുന്നു എന്നായിരുന്നു വണ്ടാനം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബി പത്മകുമാര്‍ അടക്കം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ശസ്ത്രക്രിയ നടത്തിയത് താന്‍ ആണോ എന്ന് ഓര്‍മയില്ലെന്നായിരുന്നു ഷാഹിദയുടെ പ്രതികരണം.

കേസ് ഷീറ്റില്‍ തന്റെ പേരുണ്ടെങ്കില്‍ താന്‍ ആയിരിക്കും ശസ്ത്രക്രിയ നടത്തിയതെന്നും ഷാഹിദ പറഞ്ഞു. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്ക് നഴ്‌സുമാരുടെ അഭാവം ഉണ്ട്. പലപ്പോഴും സ്‌ക്രബ് നഴ്‌സ് മാത്രമാണുണ്ടാകുക. ഫ്‌ളോര്‍ നഴ്‌സ് ഉണ്ടാകാറില്ലെന്നും ഷാഹിദ പറഞ്ഞു.

നിലവില്‍ തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ ഗൈനക്കോളജി യൂണിറ്റ് ചീഫ് ആണ് ഷാഹിദ.

വണ്ടാനം മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ് വിവാദമായ പശ്ചാത്തലത്തിലായിരുന്നു പ്രതികരണവുമായി പ്രിന്‍സിപ്പല്‍ ഡോ. ബി പത്മകുമാറും സൂപ്രണ്ട് എ ഹരികുമാറും അടക്കം രംഗത്തെത്തിയത്. വണ്ടാനം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗം എച്ച്ഒഡിയായിരുന്ന ഡോ. ലളിതാംബികയാണ് ശസ്ത്രക്രിയ നടത്തിയതെന്നായിരുന്നു ചികിത്സാ പിഴവ് നേരിട്ട ഉഷ ജോസഫിന്റെ കുടുംബ പറഞ്ഞത്. എന്നാല്‍ ഇക്കാര്യം പ്രിന്‍സിപ്പല്‍ തള്ളുകയായിരുന്നു.

അക്കാലത്ത് ആശുപത്രിയില്‍ ഉണ്ടായിരുന്ന ഡോ. ഷാഹിദയാണ് ശസ്ത്രക്രിയ നടത്തിയതെന്ന് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. വണ്ടാനം മെഡിക്കല്‍ കോളെജിലെ ചികിത്സാ പിഴവ് വളരെ ഗൗരവകരമായാണ് കാണുന്നതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു നിര്‍ഭാഗ്യകരമായ സംഭവമാണിത്. കൊവിഡ് കാലത്തും പരിമിതികളില്‍നിന്നുകൊണ്ട് എല്ലാവിധ സജ്ജീകരണങ്ങളുമൊരുക്കിയാണ് മെഡിക്കല്‍ കോളെജ് പ്രവര്‍ത്തിച്ചിരുന്നത്. അത്തരമൊരു കാലഘട്ടത്തില്‍ ഇത്തരമൊരു സംഭവം ഉണ്ടായി എന്നുള്ളത് ദൗര്‍ഭാഗ്യകരമാണ്, ഗൗരവമായാണ് അതിനെ എടുത്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടുണ്ട്. ഇങ്ങനെയൊരു സംഭവം ഉണ്ടാകാന്‍ പാടില്ലായിരുന്നു. ശസ്ത്രക്രിയക്ക് ഒരു പ്രോട്ടോകോള്‍ ഉണ്ട്. ശസ്ത്രക്രിയക്കായി ഉപയോഗിച്ച ഉപകരണങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തുന്നതടക്കം ചെയ്യണം. അതെല്ലാം ചെയ്തിട്ടുണ്ടെന്ന് രേഖകളില്‍ വ്യക്തമാണ്. എന്നിട്ടും ഇത്തരത്തിലൊരു കാര്യം സംഭവിച്ചതിനെ ഗൗരവമായി തന്നെയാണ് എടുക്കുന്നത്. എന്തെങ്കിലും തരത്തിലുള്ള വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമുള്ള നടപടി സ്വീകരിക്കുമെന്നും പ്രിന്‍സിപ്പല്‍ വിശദീകരിച്ചിരുന്നു.

വയറ്റിലെ മുഴ നീക്കം ചെയ്യുന്നതിനാണ് ഉഷ ജോസഫ് 2021 മെയ് 10നായിരുന്നു ആശുപത്രിയില്‍ ചികിത്സ തേടിയതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. 12ന് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. 15നാണ് ഡിസ്ചാര്‍ജ് ചെയ്തത്. അതിന് ശേഷം തുടര്‍ ചികിത്സയ്ക്കായി അവര്‍ എത്തിയതായി രേഖകളില്ല. എന്നാല്‍ കഴിഞ്ഞ ദിവസം യൂറോളജി സംബന്ധിയായ പ്രശ്നം കാരണം അവര്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ കണ്ടതായാണ് മനസിലാക്കുന്നത്. അവിടെനിന്ന് നടത്തിയ പരിശോധനയിലാണ് വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കണ്ടെത്തിയത്. ഇതിന് ശേഷം അവര്‍ ഇന്നലെ ആലപ്പുഴ മെഡിക്കല്‍ കോളെജില്‍ വന്ന് ഡോക്ടറെ കണ്ടിരുന്നു. അപ്പോഴാണ് ഇക്കാര്യം മനസിലായത്. വിഷയം ഗൗരവമായി തന്നെ പരിഗണിച്ചു. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍, അതിന് തയ്യാറായിട്ടല്ല വന്നത് എന്നാണ് അവര്‍ അറിയിച്ചത്. സാവകാശം തിരിച്ചുവരാമെന്ന് പറഞ്ഞാണ് പോയത്. പിന്നീട് അവര്‍ സ്വകാര്യ ആശുപത്രിയെ സമീപിച്ചു എന്നാണ് മനസിലായതെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സൗദിയെയും ബഹ്റൈനെയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്വേയിലെ വര്‍ധിപ്പിച്ച ടോള്‍ നിരക്ക് പ്രാബല്യത്തില്‍

സൗദിയെയും ബഹ്റൈനെയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്വേയിലെ വര്‍ധിപ്പിച്ച ടോള്‍ നിരക്ക് പ്രാബല്യത്തില്‍

സൗദി അറേബ്യയെയും ബഹ്‌റൈനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്വേയിലെ വര്‍ധിപ്പിച്ച ടോള്‍ നിരക്ക് പ്രാബല്യത്തില്‍ വന്നു. കിങ് ഫഹദ് കോസ് വേ അതോറിറ്റി ഈ മാസം തുടക്കത്തില്‍ പ്രഖ്യാപിച്ച നിരക്ക് വര്‍ദ്ധനയാണ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നത്. പുതിയ നിരക്ക് പ്രകാരം കാറുകള്‍ക്കും മോട്ടോര്‍ സൈക്കിളുകള്‍ക്കും 35 റിയാലായും മിനി ബസ്സുകള്‍ക്ക് 55 റിയാലായും വലിയ ബസ്സുകള്‍ക്ക് 70 റിയാലുമാണ് നിരക്ക്.

ട്രക്കുകള്‍ ഓരോ ടണ്ണിനും 7 റിയാല്‍ വീതവും നല്‍കണം. കോസ് വേ അതോറിറ്റി ആപ്പ് വഴി പണമടക്കുന്നവര്‍ക്ക് 40 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കും. ഇതിനായി വിവിധ പാക്കേജുകളും പ്രഖ്യാപിച്ചിട്ടുണ്ട്. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോസ്‌വേ വളിയുളള യാത്രക്ക് നിരക്ക് വര്‍ദ്ധിപ്പിക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബൈക്കില്‍ ബസ് ഇടിച്ച് അപകടം; പോളി ടെക്‌നിക്ക് വിദ്യാര്‍ത്ഥിക്ക് ജീവൻ നഷ്ടമായി

ബൈക്കില്‍ ബസ് ഇടിച്ച് അപകടം; പോളി ടെക്‌നിക്ക് വിദ്യാര്‍ത്ഥിക്ക് ജീവൻ നഷ്ടമായി

വയനാട്: വാഹനപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. മീനങ്ങാടി പോളിടെക്‌നിക് കോളേജിലെ രണ്ടാം വര്‍ഷ സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയാണ് മീനങ്ങാടി തച്ചമ്പത്ത് വീരമണിയുടെ മകന്‍ അഭിഷേക് (19) ആണ് മരിച്ചത്. ഇക്കഴിഞ്ഞ പതിനാലിന് മീനങ്ങാടി അമ്പലപ്പടിയില്‍ വെച്ച് അഭിഷേക് സഞ്ചരിച്ചിരുന്ന ബൈക്കില്‍ ബസ് വന്നിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഭിഷേക് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ജയന്തിയാണ് അഭിഷേകിന്‍റെ അമ്മ. സഹോദരന്‍ അക്ഷയ്. സംസ്‌കാരം ഇന്ന് വൈകുന്നേരം നാല് മണിക്ക് തച്ചമ്പത്ത് കുടുംബ ശ്മശാനത്തില്‍.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

200 ശതമാനം തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി,ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിച്ചു;വീണ്ടും അവകാശവാദവുമായി ട്രംപ്

200 ശതമാനം തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി,ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിച്ചു;വീണ്ടും അവകാശവാദവുമായി ട്രംപ്

വാഷിങ്ടൺ: ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ യുദ്ധം അവസാനിപ്പിക്കാനായി ഇരുരാജ്യങ്ങൾക്കും 200 ശതമാനം താരിഫ് ചുമത്തുമെന്ന് താൻ ഭീഷണിപ്പെടുത്തിയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആണവ ശക്തികളായ രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ചത് താനാണെന്ന അവകാശവാദം വീണ്ടും ആവർത്തിച്ചുകൊണ്ടാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ വര്‍ഷമുണ്ടായ ഇന്ത്യ-പാക് സംഘര്‍ഷം അവസാനിച്ച ശേഷം, ആഗോളവേദികളിലടക്കം എൺപതിലേറെ തവണയായി ഇക്കാര്യം ട്രംപ് അവകാശപ്പെടുന്നുണ്ട്.

വാഷിങ്ടണിൽ നടന്ന ഗാസ ബോർഡ് ഓഫ് പീസ് എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവേയാണ് ട്രംപിന്റെ പ്രസ്താവന. ട്രംപിന്റെ നേതൃത്വത്തിലുള്ള സംഘടന സംഘടിപ്പിച്ച പരിപാടിയിൽ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പങ്കെടുത്തിരുന്നു.

അമേരിക്കൻ പ്രസിഡന്റായി രണ്ടാമതും അധികാരത്തിലെത്തിയ ശേഷം ആദ്യ വർഷം തന്നെ എട്ടോളം യുദ്ധങ്ങളാണ് താൻ അവസാനിപ്പിച്ചതെന്നും ട്രംപ് അവകാശപ്പെട്ടു. പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിന് ഇടയിൽ താൻ ഏതെല്ലാം സംഘർഷങ്ങൾ അവസാനിപ്പിക്കാനാണ് ഇടപെട്ടതെന്ന് ട്രംപ് വിവരിക്കുകയും ചെയ്തു.

ഇന്ത്യയും പാകിസ്താനുമായുള്ള സംഘർഷമായിരുന്നു താൻ പരിഹരിച്ചതിൽ ഏറ്റവും വലുതെന്ന് പറഞ്ഞ ട്രംപ് പാക് പ്രധാനമന്ത്രി മിസ്റ്റർ ഷെരീഫിനെ തനിക്ക് വലിയ ഇഷ്ടമാണെന്നും പാകിസ്താന്റെ ഫീൽഡ് മാർഷലും ചീഫ് ഓഫ് ഡിഫൻസ് ഫോഴ്സസ് അസിം മുനീർ മഹാനായ വ്യക്തിയാണെന്നും പറഞ്ഞു. ഇന്ത്യ പാക് സംഘർഷം അവസാനിപ്പിച്ചതിലൂടെ 25 മില്യൺ മനുഷ്യരെയാണ് താന്‍ രക്ഷിച്ചതെന്ന് മുമ്പ് ഷെരീഫ് പറഞ്ഞ കാര്യം ട്രംപ് ഓർമിപ്പിച്ചു.

"രണ്ടു നേതാക്കന്മാരെയും ഫോണിൽ വിളിച്ചു, ഷെരീഫിനെ എനിക്ക് ചെറുതായി അറിയാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എനിക്ക് നന്നായി അറിയാം. ചെറിയ വ്യാപാരത്തിലൂടെയാണ് പാകിസ്താനുമായി പരിചയം. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തെ കുറിച്ചറിഞ്ഞപ്പോൾ ചില പത്രങ്ങളിൽ അവ പരിശോധിച്ചു. സംഘർഷം വളരെ മോശമായ അവസ്ഥയിലേക്ക് പോയതോടെ നിരവധി വിമാനങ്ങൾ തകർന്നുവീണു.

ഇതോടെ യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ ഇരുവരുമായി വ്യാപാരകരാറുകൾ ഉണ്ടാകില്ലെന്ന് ഞാൻ അറിയിച്ചു. നിങ്ങൾ പോരടിച്ചാൽ ഇരുരാജ്യങ്ങൾക്കും 200 ശതമാനം തീരുവ ചുമത്തുമെന്ന് പറഞ്ഞു. പണം ഒരുപാട് നഷ്ടമാകുമെന്ന് മനസിലായ ഒരു രാജ്യം, അവരുടെ പേരു പറയുന്നില്ല, അവർ യുദ്ധം വേണ്ടെന്ന് തീരുമാനിച്ചു. അങ്ങനെ രണ്ട് - മൂന്ന് ദിവസത്തിനുള്ളിൽ പ്രശ്‌നം പരിഹരിച്ചു," എന്നാണ് ട്രംപ് പറയുന്നത്.