ആഗോള സാമ്പത്തിക വിപണിയിലെ കരുത്തനായ അമേരിക്കൻ ഡോളർ നിലവിൽ വലിയ തിരിച്ചടികൾ നേരിടുകയാണ്.കഴിഞ്ഞ കുറച്ചു നാളുകളായി ഡോളറിന്റെ വിനിമയ മൂല്യത്തിൽ ഇടിവ് രേഖപ്പെടുത്തുന്നത് ആഗോള വിപണിയെയും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെയും ഒരുപോലെ ബാധിക്കുന്നു.അമേരിക്കൻ ഡോളർ കഴിഞ്ഞ നാല് വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തിയ വാർത്ത കഴിഞ്ഞ മൂന്ന്
ആഴ്ചകളിലായി രാജ്യാന്തര മാധ്യമങ്ങളിലും, സമൂഹ മാധ്യമങ്ങളിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
അമേരിക്കൻ ഫെഡറൽ റിസർവിന്റെ പലിശ നിരക്കിലെ മാറ്റങ്ങളും, ട്രംപ് ഭരണകൂടത്തിന്റെ പുതിയ വ്യാപാര നയങ്ങളുമാണ് ഡോളറിന്റെ ഈ തളർച്ചയ്ക്ക് പ്രധാന കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഡോളർ ദുർബലമാകുന്നത് സ്വർണ്ണവില ഉയരാനും ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ നേരിയ മാറ്റങ്ങൾ വരാനും കാരണമാകും. ഈ മാറ്റങ്ങൾ സാധാരണക്കാരെ എങ്ങനെ ബാധിക്കുമെന്നും ആഗോള തലത്തിൽ ഇത് എന്തൊക്കെ പ്രശ്നങ്ങൾക്ക് കരണമാകുമെന്നും പരിശോധിക്കാം.
ഡോളർ ദുർബലമാകുന്നത് എന്തുകൊണ്ട് ?
ഒരു സാധനത്തിന്റെ വില കൂടുന്നതും കുറയുന്നതും പോലെ തന്നെയാണ് കറൻസിയുടെ കാര്യവും. മുൻ വർഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ വർഷം ഡോളർ കടുത്ത ക്ഷീണത്തിലായിരുന്നു. സാധാരണയായി ഡോളർ കരുത്താർജിക്കുന്ന വാർത്തകളാണ് നമ്മൾ കേൾക്കാറുള്ളത്. എന്നാൽ നിലവിൽ ഡോളർ സൂചിക താഴേക്ക് പോകുന്നത് ആഗോള സാമ്പത്തിക രംഗത്തെ ചില മാറ്റങ്ങൾ കാരണമാണ്. പലിശ നിരക്ക് കുറയുന്നത് പ്രധാന കാരണമാണ്. അമേരിക്കയിലെ ബാങ്കുകൾ പലിശ നിരക്ക് കുറച്ചാൽ, നിക്ഷേപകർക്ക് ഡോളറിൽ പണം നിക്ഷേപിക്കുന്നതിനോടുള്ള താല്പര്യം കുറയും. ഇത് ഡോളറിന്റെ ഡിമാൻഡ് കുറയ്ക്കും. കൂടാതെ യൂറോപ്യൻ രാജ്യങ്ങളിലെയും ജപ്പാനിലെയും കറൻസികൾ കൂടുതൽ ശക്തി പ്രാപിക്കുമ്പോൾ സ്വാഭാവികമായും ഡോളറിന്റെ ആധിപത്യം കുറയുന്നു.
അമേരിക്കയിലെ പുതിയ സാമ്പത്തിക നയങ്ങളും ചരക്ക് സേവന നികുതിയും നിക്ഷേപകർക്കിടയിൽ വല്ലാത്ത ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇത് ഡോളർ വിറ്റൊഴിക്കാൻ അവരെ പ്രേരിപ്പിക്കുന്നു.അതായത് അമേരിക്കൻ സമ്പദ്‌വ്യവസ്ഥയിൽ തളർച്ചയുണ്ടാകുമെന്ന് തോന്നുമ്പോൾ നിക്ഷേപകർ ഡോളർ വിറ്റഴിച്ച് മറ്റ് സുരക്ഷിതമായ ഇടങ്ങളിലേക്ക് (ഉദാഹരണത്തിന് സ്വർണം) മാറും. അമേരിക്കൻ സർക്കാർ, വിപണിയിലേക്ക് കൂടുതൽ പണം ഇറക്കുമ്പോൾ ഡോളറിന്റെ ലഭ്യത കൂടുകയും തൽഫലമായി മൂല്യം കുറയുകയും ചെയ്യും.
ഡി ഡോളറൈസേഷൻ
ലോകരാജ്യങ്ങൾ വ്യാപാരത്തിന് ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതാണ് ഡി-ഡോളറൈസേഷൻ. സാധാരണയായി രണ്ട് രാജ്യങ്ങൾ തമ്മിൽ കച്ചവടം നടത്തുമ്പോൾ (ഉദാഹരണത്തിന് ഇന്ത്യയും റഷ്യയും) പണം നൽകുന്നത് ഡോളറിലാണ്. എന്നാൽ അമേരിക്ക ഏർപ്പെടുത്തുന്ന സാമ്പത്തിക ഉപരോധങ്ങളിൽ നിന്ന് രക്ഷപ്പെടാനും അമേരിക്കയുടെ സാമ്പത്തിക സ്വാധീനം കുറയ്ക്കാനും പല രാജ്യങ്ങളും ഇപ്പോൾ സ്വന്തം കറൻസിയിൽ (രൂപ, യുവാൻ) വ്യാപാരം നടത്താൻ ശ്രമിക്കുന്നു.
അമേരിക്കൻ ഡോളറിന് ലോകത്തുള്ള 'വലിയ ശക്തി'ക്ഷയിപ്പിക്കാനാണ് ഈ നടപടി. തങ്ങളുടെ കറൻസികളും ശക്തിപ്പെടണം എന്ന ചിന്തയും ഇതിനു പിന്നിലുണ്ട്. അമേരിക്കയെ അന്ധമായി പിന്തുടർന്നിരുന്ന കാലത്ത് നിന്ന് ഒരു മാറ്റത്തിനാണ് രാജ്യങ്ങൾ ശ്രമിക്കുന്നത്. ഡോളറിന്റെ 'ശക്തി' ഉപയോഗിച്ച് സാമ്പത്തിക ലോകത്തിൽ അമേരിക്ക നേടിയെടുത്ത 'സ്ഥാനത്തിന്' ഇളക്കം തട്ടാനും ഇതിലൂടെ സാധിക്കുമെന്ന് മറ്റു രാജ്യങ്ങൾ കണക്കുകൂട്ടുന്നു.ലോകം മുഴുവൻ ഡോളറിനെ മാത്രം വിശ്വസിച്ചിരുന്ന കാലം മാറി വരികയാണ്. രാജ്യങ്ങൾ തങ്ങളുടെ സ്വന്തം കറൻസികൾക്ക് പ്രാധാന്യം നൽകുന്നതിനനുസരിച്ച് ഡോളറിന്റെ പഴയ 'പവർ' കുറഞ്ഞു വരുന്നുണ്ട് എന്നും പറയാം.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.