Friday, 20 February 2026

മലപ്പുറത്ത് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വാഹന സ്‌ക്രാപ്പിംഗ് കേന്ദ്രം

മലപ്പുറത്ത് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വാഹന സ്‌ക്രാപ്പിംഗ് കേന്ദ്രം

എടപ്പാള്‍: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന റജിസ്ട്രേഡ് വെഹിക്കിള്‍ സ്‌ക്രാപ്പിംഗ് ഫെസിലിറ്റി (ആര്‍വിഎസ്എഫ്) പദ്ധതിയുടെ ഭാഗമായി ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ റജിസ്ട്രേഡ് വാഹന സ്‌ക്രാപ്പിംഗ് കേന്ദ്രമാകുന്ന കെഎസ്ആര്‍ടിസി-സിംകോ ആര്‍വിഎസ്എഫ് സംയുക്തസംരംഭത്തിന് ഗതാഗതമന്ത്രി കെ. ബി. ഗണേഷ്‌കുമാര്‍ എടപ്പാളില്‍ തറക്കല്ലിട്ടു. സംസ്ഥാനത്ത് വാഹന റിസൈക്ക്‌ളിംഗ് മേഖലയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് പദ്ധതിയെന്ന് മന്ത്രി പറഞ്ഞു. കെ.ടി. ജലീല്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഗായത്രി ആര്‍, കെഎസ്ആര്‍ടിസി സിഎംഡി ഡോ. പ്രമോജ് ശങ്കര്‍ ഐഒഎഫ്എസ്, കെഎസ്ആര്‍ടിസി-സിംകോ ആര്‍വിഎസ്എഫ് സംയുക്തസംരംഭം ഡയറക്ടര്‍മാരായ ബിനു കൃഷ്ണന്‍, സന്ദീപ് കൃഷ്ണന്‍, ഫാസില്‍ ഹബീബ് തുടങ്ങിയവര്‍ പങ്കെടുത്തു.

കേരളത്തില്‍ സ്ഥാപിക്കുന്ന മൂന്ന് റജിസ്ട്രേഡ് ആര്‍വിഎസ്എഫ് സംവിധാനങ്ങളില്‍ മധ്യകേരളം മുഴുവന്‍ സേവനം നല്‍കുന്ന ഏക ആര്‍വിഎസ്എഫ് കേന്ദ്രമാണ് എടപ്പാളിലെ കെഎസ്ആര്ടിസി-സിംകോ ആര്‍വിഎസ്എഫ് സംയുക്ത സംരംഭം നടപ്പാക്കുന്നത്. പാലക്കാട്, മലപ്പുറം, തൃശൂര്‍, എറണാകുളം, ഇടുക്കി എന്നീ അഞ്ച് ജില്ലകളാണ് എടപ്പാള്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തന പരിധിയില്‍ ഉള്‍പ്പടുക. ഈ ജില്ലകളിലെ വാഹന ഉടമകള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായി സേവനം ലഭ്യമാക്കുന്നതിനായി കെഎസ്ആര്ടിസി-സിംകോ ആര്‍വിഎസ്എഫ് നിയന്ത്രിക്കുന്ന അധികൃത കളക്ഷന്‍ സെന്ററുകള്‍ വിവിധ കേന്ദ്രങ്ങളില്‍ ഉടന്‍ ആരംഭിക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഓട്ടം പോകാൻ തയാറാകാത്തതിന് ഓട്ടോറിക്ഷ ഡ്രൈവർക്ക് മർദനം, തടയാൻ ശ്രമിച്ചയാളെ കുത്തിപ്പരിക്കേൽപ്പിച്ചു; നാല് പേർ പിടിയിൽ

ഓട്ടം പോകാൻ തയാറാകാത്തതിന് ഓട്ടോറിക്ഷ ഡ്രൈവർക്ക് മർദനം, തടയാൻ ശ്രമിച്ചയാളെ കുത്തിപ്പരിക്കേൽപ്പിച്ചു; നാല് പേർ പിടിയിൽ

തൃശ്ശൂർ: തൃശ്ശൂർ പുതുക്കാട് ഓട്ടം പോകാൻ തയാറാകാത്തതിന്റെ പേരിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് മർദനം. തടയാൻ ശ്രമിച്ച ആളെ ബിയർ കുപ്പി കൊണ്ട് യുവാക്കൾ കുത്തിപ്പരിക്കേൽപ്പിച്ചു. സംഭവത്തിൽ നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരു മണിക്കൂറിലേറെ സമയമാണ് യുവാക്കൾ ബാറിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

ഓട്ടോറിക്ഷ ഡ്രൈവർ ഓട്ടം പോകാൻ തയ്യാറാകാതെ വന്നതോടെയാണ് ബാറിൽ യുവാക്കൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഒരു മണിക്കൂറിലേറെ സമയം ഇത് നീണ്ടു. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. ഓട്ടം പോകാൻ ആവില്ല എന്ന് പറഞ്ഞതിന്റെ പേരിൽ ഓട്ടോറിക്ഷ ഡ്രൈവർ മോഹനനെയാണ് ആദ്യം മർദിച്ചത്. തടയാൻ വന്നവരെ എല്ലാം ആക്രമിച്ചു. ഒരാളുടെ പല്ല് അടിച്ചു കൊഴിച്ചു. ആക്രമണം കണ്ട് ഇടപ്പെട്ട പുതുക്കാട് തെക്കേതൊറവ് സ്വദേശി ബിജോയെ യുവാക്കൾ ബീയർ കുപ്പികൊണ്ട് കുത്തുകയായിരുന്നു.

വയറ്റിൽ കുത്തേറ്റ ബിജോ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പിന്നാലെ ബാർ കോമ്പൗണ്ടിൽ നിർത്തിയിട്ട ബൈക്കുകൾ മറിച്ചിടുകയും ലൈറ്റുകൾ തകർക്കുകയും ചെയ്തു. ബാറിന് പുറത്തിറങ്ങിയ സംഘം റോഡരികിൽ നിർത്തിയിട്ട പിക്കപ്പുകളുടെ ചില്ലുകൾ കല്ലെറിഞ്ഞ് തകർക്കുകയായിരുന്നു. ഒരു മണിക്കൂറിനു ശേഷം സംഭവം അറിഞ്ഞെത്തിയ പൊലീസ് യുവാക്കളെ കീഴ്പ്പെടുത്തി. കൊടകര സ്വദേശി വിഷ്ണു, വാസുപുരം സ്വദേശി ആയുഷ്, ചാലക്കുടി സ്വദേശി ജോർജ്, കുറ്റിക്കാട് സ്വദേശി അജിത്ത് എന്നിവരാണ് പിടിയിലായത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സൗദി സ്ഥാപക ദിനം; ഫെബ്രുവരി 22ന് പൊതുഅവധി പ്രഖ്യാപിച്ചു

സൗദി സ്ഥാപക ദിനം; ഫെബ്രുവരി 22ന് പൊതുഅവധി പ്രഖ്യാപിച്ചു

റിയാദ്: സൗദി അറേബ്യയുടെ സ്ഥാപക ദിനം പ്രമാണിച്ച് ഫെബ്രുവരി 22 (ഞായറാഴ്ച) രാജ്യത്ത് പൊതുഅവധി പ്രഖ്യാപിച്ചു. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് നൽകിയത്. രാജ്യത്തെ പൊതു-സ്വകാര്യ മേഖലകൾക്കും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും (ഗവൺമെൻറ് ഓഫീസുകൾ, സ്വകാര്യ കമ്പനികൾ, നോൺ-പ്രോഫിറ്റ് സെക്ടർ) അവധി ബാധകമായിരിക്കും.

1727-ൽ ഇമാം മുഹമ്മദ് ബിൻ സഊദ് ആദ്യ സൗദി ഭരണകൂടം സ്ഥാപിച്ചതിൻ്റെ സ്മരണയ്ക്കായാണ് എല്ലാ വർഷവും ഫെബ്രുവരി 22 സ്ഥാപക ദിനമായി ആഘോഷിക്കുന്നത്. വാരാന്ത്യ അവധി ദിവസങ്ങളോട് ചേർന്ന് വരുന്നതിനാൽ പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് ലഭിക്കുന്ന വലിയൊരു അവധി ദിനമായി ഇത് മാറും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബുർജ് ഖലീഫയിൽ മിന്നിത്തിളങ്ങി നരേന്ദ്ര മോദിയുടെ ചിത്രങ്ങൾ; ലക്ഷ്യം AI മേഖലയിലെ ഇന്ത്യൻ കരുത്ത് അവതരണം

ബുർജ് ഖലീഫയിൽ മിന്നിത്തിളങ്ങി നരേന്ദ്ര മോദിയുടെ ചിത്രങ്ങൾ; ലക്ഷ്യം AI മേഖലയിലെ ഇന്ത്യൻ കരുത്ത് അവതരണം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഇന്ത്യന്‍ പതാകയുടെയും ചിത്രങ്ങളാല്‍ മിന്നിത്തിളങ്ങി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫ. ഡല്‍ഹിയില്‍ സമാപിച്ച എഐ ഇംപാക്ട് ഉച്ചകോടിയിലൂടെ നിര്‍മിത ബുദ്ധി മേഖലയില്‍ ഇന്ത്യയുടെ ഉയര്‍ന്നുവരുന്ന നേതൃത്വത്തെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ബുര്‍ജ് ഖലീഫയിലെ പ്രദര്‍ശനം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധരും ലോക നേതാക്കളും പങ്കെടുക്കുന്ന എഐ ഇംപാക്ട് ഉച്ചകോടി ദില്ലിയില്‍ പുരോഗമിക്കുന്നതിനിടെയാണ് ബുര്‍ജ് ഖലീഫയില്‍ ഇന്ത്യയുടെ ത്രിവര്‍ണ പതാകയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. ഡല്‍ഹിയില്‍ ഇന്ന് സമാപിച്ച എഐ ഇംപാക്ട് ഉച്ചകോടിക്ക് പിന്തുണ അറിയിച്ച് കൊണ്ടായിരുന്നു ശ്രദ്ധേയമായ ഈ പ്രദര്‍ശനം. മുന്‍ കൂട്ടി അറിയിക്കാതെ നടന്ന ദൃശ്യാവിഷ്‌കാരത്തിന്റെ വീഡിയോ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചു.

ലോകത്തിനായി ഇന്ത്യ രൂപപ്പെടുത്തുന്ന എഐയുടെ ഭാവി എന്ന സന്ദേശവും ഉച്ചകോടിയുടെ പ്രമേയമായ ''എല്ലാവരുടെയും ക്ഷേമം, എല്ലാവരുടെയും സന്തോഷം'' എന്ന വാചകവും ബുര്‍ജ് ഖലീഫയില്‍ തെളിഞ്ഞു. എഐ ഇംപാക്ട് ഉച്ചകോടിയുടെ വിശദാംശങ്ങളും ലൈവ് സംപ്രേക്ഷണ വിവരങ്ങളും ഉള്‍പ്പെടുയായിരുന്നു പ്രദര്‍ശനം. ഇന്ത്യയുടെ സാങ്കേതിക വിദ്യകളിലെ മുന്നേറ്റവും മികവും ലോക ശ്രദ്ധയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം കൂടി മുന്‍നിര്‍ത്തിയായിരുന്നു ദൃശ്യവിസ്മയം ഒരുക്കിയത്. അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് എഐ ഇംപാക്ട് സമ്മിറ്റില്‍ യുഎഇ പ്രതിനിധി സംഘത്തെ നയിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'യുവതീ പ്രവേശനത്തെ എതിര്‍ത്തതിന് സര്‍ക്കാരിന്റെ പകപോക്കല്‍'; വാദവുമായി തന്ത്രി കണ്ഠരര് രാജീവര്

'യുവതീ പ്രവേശനത്തെ എതിര്‍ത്തതിന് സര്‍ക്കാരിന്റെ പകപോക്കല്‍'; വാദവുമായി തന്ത്രി കണ്ഠരര് രാജീവര്

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തൻ്റെ അറസ്റ്റിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമെന്ന് തന്ത്രി കണ്ഠരര് രാജീവര്. യുവതീ പ്രവേശനത്തെ എതിര്‍ത്തതാണ് തന്റെ അറസ്റ്റിന് കാരണമായതെന്നാണ് കണ്ഠരര് രാജീവരരുടെ വാദം. താന്‍ ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കുന്നയാളാണ്. അതിനാലാണ് യുവതീ പ്രവേശനം എതിര്‍ത്തത്. ഒപ്പം എല്ലാ ദിവസം ക്ഷേത്രം തുറക്കമെന്ന അഭിപ്രായവും താന്‍ എതിര്‍ത്തു. ഇതാണ് അറസ്റ്റിലേക്ക് നയിച്ചത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ആദ്യ മൂന്ന് മാസവും താന്‍ പ്രതിയായിരുന്നില്ലെന്നും തന്ത്രി വാദിക്കുന്നു.

സര്‍ക്കാര്‍ കൃത്യമായി തനിക്കെതിരെ പ്രതികാര ബുദ്ധിയോടെ പെരുമാറിയെന്നും തന്ത്രി ആരോപിക്കുന്നു. യുവതി പ്രവേശനത്തില്‍ തന്റെ നിലപാട് സര്‍ക്കാരിന് എതിരായിരുന്നു. സര്‍ക്കാരിന് തന്നോട് പക ഉണ്ടാകാനുള്ള കാരണം അതാണ്. ശബരിമല ശ്രീകോവിൽ എല്ലാ ദിവസം തുറക്കണമെന്നും പൂജയുണ്ടാകണമെന്നുമായിരുന്നു സര്‍ക്കാർ നിലപാട്. എന്നാല്‍ ആചാര അനുഷ്ഠാനങ്ങള്‍ക്കും കീഴ്‌വഴക്കങ്ങള്‍ക്കും വിരുദ്ധമായതിനാല്‍ അതിനെ എതിര്‍ത്തു. താന്‍ ആചാര അനുഷ്ഠാനങ്ങള്‍ പാലിക്കുന്നതിനാലാണ് ഈ തീരുമാനത്തിനെതിരെ നിലപാടെടുത്തെന്ന്. ഒരവസരം ലഭിച്ചപ്പോൾ സർക്കാർ തന്നെ കുടുക്കുകയായിരുന്നുവെന്നും തന്ത്രി കോടതിയിൽ പറഞ്ഞു.

ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച രണ്ട് അന്വേഷണ റിപ്പോര്‍ട്ടുകളിലും തന്റെ പേര് പരാമര്‍ശിച്ചിട്ടില്ല. എന്നാല്‍ എസ്‌ഐടി രജിസ്റ്റര്‍ ചെയ്ത കേസ് രജിസ്റ്റര്‍ ചെയ്ത് മൂന്ന് മാസം പിന്നിടുമ്പോള്‍ തന്റെ പേര് റിപ്പോര്‍ട്ടുകളില്‍ ഉണ്ടായിരുന്നില്ല, താന്‍ പ്രതിയുമായിരുന്നില്ല. പെട്ടെന്നൊരു സുപ്രഭാതത്തില്‍ താന്‍ പ്രതിയാക്കപ്പെടുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്യുകയാണ് ഉണ്ടായത്. തന്റെ അറസ്റ്റിന് യഥാര്‍ത്ഥ കാരണം പോലുമില്ലാതെയാണ് എസ്‌ഐടി കോടതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. താന്ത്രിക വിധി പ്രകാരമുള്ള കാര്യങ്ങള്‍ താന്‍ ലംഘിച്ചുവെന്നുള്ള ആരോപണമാണ് എസ്‌ഐടി മുന്നോട്ടുവെച്ചത്. ശബരിമലയില്‍ നേരിട്ട് പൂജയ്ക്ക് വിധേയമാകാത്ത ഉരുപ്പടികളെല്ലാം തന്നെ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ളതാണെന്നും അദ്ദേഹം പറയുന്നു.

തന്ത്രിയെ അറസ്റ്റ് ചെയ്യുന്ന ഘട്ടത്തില്‍ ബിജെപി അടക്കമുള്ള പാര്‍ട്ടികള്‍ മുന്‍ ദേവസ്വം മന്ത്രിയെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന ആരോപണവും ഉയര്‍ന്നിരുന്നു. എസ്‌ഐടിയുടെ അന്വേഷണത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് സ്വാധീനിക്കുന്നുണ്ടെന്നും സമ്മര്‍ദമുണ്ടെന്നും പ്രതിപക്ഷ നേതാവ് അടക്കം ആരോപിച്ചിരുന്നു. തന്ത്രിക്ക് ഏത് തരത്തിലാണ് ഈ സംഭവത്തില്‍ ലാഭമുണ്ടായതെന്ന് അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും വ്യക്തമാക്കാന്‍ എസ്‌ഐടിക്ക് കഴിഞ്ഞിരുന്നില്ല. ആദ്യഘട്ടത്തില്‍ തന്ത്രിയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ആചാരലംഘനം അടക്കമുള്ള കാര്യങ്ങളാണ് തന്ത്രി നടത്തിയതെന്നായിരുന്നു എസ്‌ഐടിയുടെ വാദം. കട്ടിളപ്പാളിയും ദ്വാരപാലക ശിൽപത്തിലെ പാളികളും ശബരിമലയില്‍ നിന്നും കൊണ്ടുപോകുമ്പോള്‍ ഒരു സമയത്ത് തന്ത്രി മൗനാനുവാദം നല്‍കിയെന്നും മറ്റൊരു വേളയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് വേണ്ടി അനുജ്ഞ നല്‍കുകയും ചെയ്തുവെന്നും എസ്ഐടി ചൂണ്ടിക്കാട്ടിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സര്‍ക്കാരിന് കനത്ത തിരിച്ചടി; വിവിധ വകുപ്പുകളിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു

സര്‍ക്കാരിന് കനത്ത തിരിച്ചടി; വിവിധ വകുപ്പുകളിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു

കൊച്ചി:സര്‍ക്കാരിന്‍റെ കാലാവധി തീരാനിരിക്കെ വിവിധ വകുപ്പുകളിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ സര്‍ക്കാരിന് തിരിച്ചടി. താത്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുതെന്ന ഹൈക്കോടതി വിധി നിലനിൽക്കെ വീണ്ടും സ്ഥിരപ്പെടുത്താൻ ഉത്തരവിറക്കിയ നടപടിയിലാണ് നിര്‍ണായക ഇടപെടൽ. സര്‍ക്കാര്‍ നടപടിയിൽ വിശദീകരണം നൽകാനും സത്യവാങ്മൂലം നൽകാനും ഹൈക്കോടതി ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചിരുന്നു.  

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

തൃശ്ശൂർ: തൃശൂർ പുന്നയൂർക്കുളത്ത് ഭൂമിയുടെ അവകാശരേഖ ശരിയാക്കി നൽകാൻ അമ്പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ. തടിക്കാട് വില്ലേജ് ഓഫീസിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ എൻ പി വിനോദാണ് തൃശൂർ വിജിലൻസിന്റെ പിടിയിലായത്. പരാതിക്കാരനോട് വില്ലേജ് ഓഫീസർ കൈക്കൂലിക്കായി വിലപേശുന്നതിന്റെ ദൃശ്യങ്ങൾ  ലഭിച്ചു.

പുന്നയൂർക്കുളം സ്വദേശിയായ പരാതിക്കാരന് നികുതി അടയ്ക്കുന്നതിനായി ഭൂമിയുടെ അവകാശരേഖ വേണമായിരുന്നു. അവകാശരേഖ ശരിയാക്കി നൽകാൻ 5 ലക്ഷം രൂപ സ്പെഷ്യൽ വില്ലേജ് ഓഫീസർ വിനോദ് ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇക്കാര്യം സ്വന്തം മൊബൈൽ ഫോണിൽ പരാതിക്കാരൻ റെക്കോർഡ് ചെയ്തു. 5 ലക്ഷം രൂപ കൈയിൽ ഇല്ലെന്ന് പറഞ്ഞപ്പോൾ മൂന്ന് ലക്ഷം നൽകണമെന്നായി വില്ലേജ് ഓഫീസർ. അതും ഇല്ലെന്ന് പറഞ്ഞപ്പോൾ രണ്ടര ലക്ഷത്തിന് കാര്യം നടത്താം എന്നായി. പണം ചാക്കിലോ പേപ്പറിലോ പൊതിഞ്ഞ സീറ്റിന് പുറകിലേക്ക് ഇടാനും വിനോദ് പറയുന്നുണ്ട്. ഗത്യന്തരമില്ലാതെയാണ് പരാതിക്കാരൻ തൃശ്ശൂർ വിജിലൻസിനെ സമീപിച്ചത്. രണ്ടര ലക്ഷം എന്ന് തോന്നിക്കാൻ നൂറിന്റെ നോട്ട് കെട്ടുകളാണ് വിജിലൻസിന്റെ സഹായത്തോടെ പരാതിക്കാരൻ പൊതിഞ്ഞു കൊണ്ടുപോയത്.

രണ്ടര ലക്ഷം ഉണ്ടെന്ന് പറഞ്ഞ് നോട്ട് കെട്ടുകൾ കൈമാറുകയായിരുന്നു. തൃശ്ശൂർ വിജിലൻസ് ഡിവൈഎസ്പി ജിം പോളിന്റെ നേതൃത്വത്തിലുള്ള സംഘം കയ്യോടെ പ്രതിയെ പിടികൂടുകയും ചെയ്തു. ഇക്കൊല്ലം തൃശൂർ വിജിലൻസ് പിടികൂടുന്ന ആദ്യത്തെ കൈക്കൂലി കേസാണിത്. കഴിഞ്ഞ കൊല്ലം 7 ഉദ്യോഗസ്ഥരെ കൈക്കൂലിയുമായി വിജിലൻസ് സംഘം പിടികൂടിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നഴ്സുമാര്‍ പണിമുടക്കിലേക്ക്; സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ നാളെ പണിമുടക്കും, 'മിനിമം വേതനം ഉയര്‍ത്തണം'

നഴ്സുമാര്‍ പണിമുടക്കിലേക്ക്; സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ നാളെ പണിമുടക്കും, 'മിനിമം വേതനം ഉയര്‍ത്തണം'

തൃശൂര്‍: സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളിലേ നഴ്സുമാര്‍ നാളെ പണിമുടക്കും. ഏറ്റവും കുറഞ്ഞ വേദനം 40000 രൂപയാക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ടാണ് സൂചനാ പണിമുടക്ക്. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍റെ നേതൃത്വത്തിലാണ് പണിമുടക്ക്. നഴ്സുമാരുടെ ശമ്പളം വര്‍ധിപ്പിക്കാൻ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കുന്നില്ലെന്നും മിനിമം വേതനം ഉയര്‍ത്തുന്നതിനായി നാളത്തെ സൂചന പണിമുടക്കിനുശേഷം കൂടുതൽ സമരപരിപാടികളിലേക്ക് നീങ്ങുമെന്നും യുഎൻഎ ദേശീയ അധ്യക്ഷൻ ജാസ്മിൻ ഷാ വ്യക്തമാക്കി. നാളെ ആശുപത്രികളിലെ മൂന്നിൽ ഒന്ന് ജീവനക്കാര്‍ ജോലിക്ക് കയറും. ബാക്കിയുള്ളവര്‍ സൂചനാ സമരത്തിൽ പങ്കെടുക്കും.

പണിമുടക്ക് ദിവസം അവകാശ പ്രഖ്യാപന സമ്മേളനവും നടക്കും. തൃശൂരിലായിരിക്കും അവകാശ പ്രഖ്യാപന സമ്മേളനം നടക്കുക. നിലവിൽ 20000 രൂപയാണ് ഏറ്റവും കുറഞ്ഞ വേതനം. വര്‍ഷങ്ങളായി ശമ്പള പരിഷ്കരണം ഉണ്ടായിട്ടെന്നും സര്‍ക്കാര്‍ ഇക്കാര്യത്തിൽ ഇടപെടണമെന്നുമാണ് സംഘടനയുടെ ആവശ്യം. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജില്‍ ശസ്ത്രക്രിയക്കിടെ ശസ്ത്രക്രിയ ഉപകരണം വീട്ടമ്മയുടെ വയറ്റിൽ അകപ്പെട്ട സംഭവം സിസ്റ്റത്തിന്‍റെ പിഴവാണെന്നും നഴ്സുമാരും രോഗികളും തമ്മിലുള്ള അനുപാതം പാലിച്ചാലെ പ്രശ്നം തീരുകയുള്ളുവെന്നും ജാസ്മിൻ ഷാ പറഞ്ഞു. എല്ലാ ഉത്തരവാദിത്തവും ഡോക്ടര്‍മാര്‍ അവസാനം നഴ്സുമാരുടെ തലയിലിടുകയാണെന്നും ജാസ്മിൻ ഷാ കുറ്റപ്പെടുത്തി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

അഞ്ച് വര്‍ഷം മുന്‍പ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയയായ വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടും രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി. ഗീത ആവശ്യപ്പെട്ടു

ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്യാന്‍ 2021 മേയ് 10നാണ് പുന്നപ്ര സ്വദേശിനി ഉഷാ ജോസഫ് ശസ്ത്രക്രിയക്ക് വിധേയയായത്. വീട്ടിലെത്തിയ ശേഷം കടുത്ത വേദനയും തുടര്‍ച്ചയായ രക്തസ്രാവവുമുണ്ടായി. വര്‍ഷങ്ങളോളം മരുന്ന് കഴിക്കുകയായിരുന്നു. ഒടുവില്‍ ഒരു യൂറോളജി ഡോക്ടറാണ് വയറ്റില്‍ കത്രിക കുടുങ്ങിയതായി കണ്ടെത്തിയത്.

ഇന്നലെ രാത്രിയോടെയാണ് ഉഷയെ അമൃത ആശുപത്രിയില്‍ എത്തിച്ചത്. ആദ്യം അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച ഉഷയെ പിന്നിട് ഗ്യാസ്‌ട്രോയിലേക്ക് മാറ്റി. രാവിലെ തന്നെ സിടി സ്‌കാനും എടുത്തു. വൈകിട്ട് മെഡിക്കല്‍ ബോര്‍ഡ് ചേരും. നാളെയാണ് ശാസ്ത്രക്രിയ നടത്തുക.

ഡോക്ടര്‍ ലളിതാംബികയുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത് എന്ന് ഉഷയുടെ മകന്‍ പറഞ്ഞു. അവര്‍ക്ക് വീട്ടിലെത്തി പണം നല്‍കി എന്നും
ആരോപണമുണ്ട്.

അന്വേഷണം ആവശ്യപ്പെട്ട് കുടുംബം അമ്പലപ്പുഴ പൊലീസില്‍ പരാതി നല്‍കും. ആരോഗ്യവകുപ്പിന്റെ പ്രതിനിധിയെത്തി കുടുംബത്തില്‍ നിന്ന് വിവരങ്ങളും
ശേഖരിക്കും. കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, ഷാനി മോള്‍ ഉസ്മാന്‍ എന്നിവര്‍ ഉഷയെ ആശുപത്രിയിലെത്തി കണ്ടു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

F-35, F-22 യുദ്ധവിമാനങ്ങൾ; മിഡിൽ ഈസ്റ്റിൽ വൻ വ്യോമസന്നാഹവുമായി അമേരിക്ക; തിരിച്ചടിക്കാൻ തയാറായി ഇറാനും

F-35, F-22 യുദ്ധവിമാനങ്ങൾ; മിഡിൽ ഈസ്റ്റിൽ വൻ വ്യോമസന്നാഹവുമായി അമേരിക്ക; തിരിച്ചടിക്കാൻ തയാറായി ഇറാനും

ഇറാനെതിരെ ഏതുനിമിഷവും ആക്രമണം നടത്താൻ അമേരിക്ക സജ്ജമായിരിക്കെ, 2003ലെ ഇറാഖ് അധിനിവേശത്തിന് ശേഷം മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ വ്യോമസന്നാഹമാണ് യുഎസ് ഒരുക്കിയിരിക്കുന്നത്. ഇതിൽ അത്യാധുനികമായ എഫ്-35, എഫ്-22 യുദ്ധവിമാനങ്ങളും ഉൾപ്പെടുന്നുവെന്ന് വാൾസ്ട്രീറ്റ് ജേണൽ ‌ റിപ്പോർട്ട് ചെയ്യുന്നു.

ഇറാനെ ആക്രമിക്കാനുള്ള യുഎസ് സൈന്യത്തിന്റെ നീക്കത്തിന് ഇനി പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അന്തിമ അനുമതി മാത്രമേ ലഭിക്കാനുള്ളൂ. എന്നാൽ ആക്രമണം വേണോ വേണ്ടയോ എന്ന കാര്യത്തിൽ ട്രംപ് ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് സൂചന‌.
മിഡിൽ ഈസ്റ്റിലെ യുഎസ് സൈനിക സാന്നിധ്യം

ജോർദാനിലെ മുവാഫഖ് സാൽറ്റി എയർബേസിലേക്കും സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ എയർബേസിലേക്കും ധാരാളം യുഎസ് യുദ്ധവിമാനങ്ങളും സപ്പോർട്ട് വിമാനങ്ങളും മാറ്റിയതായി ഫ്ലൈറ്റ് ട്രാക്കിംഗ് ഡാറ്റ വ്യക്തമാക്കുന്നു. കൂടാതെ, ഇലക്ട്രോണിക് വാർഫെയർ വിമാനങ്ങളടങ്ങിയ രണ്ടാമത്തെ വിമാനവാഹിനി കപ്പലും മേഖലയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഏകദേശം 13 കപ്പലുകളാണ് നിലവിൽ മിഡിൽ ഈസ്റ്റിലും മെഡിറ്ററേനിയൻ കടലിലുമായി വിന്യസിച്ചിരിക്കുന്നത്.