Saturday, 21 February 2026

വീണാ ജോർജിന്റെ വീട്ടിലേക്ക് ഇരച്ച് കയറി യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ മിന്നൽ പ്രതിഷേധം; വാതിലിൽ റീത്ത് വെച്ചു

വീണാ ജോർജിന്റെ വീട്ടിലേക്ക് ഇരച്ച് കയറി യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ മിന്നൽ പ്രതിഷേധം; വാതിലിൽ റീത്ത് വെച്ചു

തിരുവനന്തപുരം: വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തിൽ പ്രതിഷേധം ശക്തം. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിൻ്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി.

ഗേറ്റ് തള്ളിത്തുറന്ന് അകത്തേയ്ക്ക് ഇരച്ചുകയറിയ പ്രവർത്തകർ വീടിൻ്റെ വാതിലിന് മുന്നിൽ റീത്ത് വെച്ചു. വസതിക്ക് മുന്നിൽ രണ്ട് പൊലീസുകാരായിരുന്നു ഉണ്ടായിരുന്നത്. പ്രതിഷേധം ശക്തമായതോടെ കൂടുതൽ പൊലീസുകാർ സ്ഥലത്തേയ്ക്ക് എത്തി.

ഇതിനിടെ പ്രവർത്തകർ വീടിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ഗേറ്റിൽ കരിങ്കൊടി തൂക്കുകയും ചെയ്തു. അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനിടെ പൊലീസുകാരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ പ്രവർത്തകർ വീട്ടിലേക്ക് വീണ്ടും അതിക്രമിച്ച് കയറാർ ശ്രമിച്ചു. ഇതോടെ പൊലീസ് ബലം പ്രയോഗിച്ചു. ഇതിനിടെ പ്രവർത്തകർ വീട്ടിലേക്ക് ചീമുട്ടയെറിഞ്ഞു. പ്രവർത്തകരെ അറസ്റ്റ് ചെയ്ത പൊലീസ് വാഹനത്തിൽ കയറ്റി. ഈ സമയം പ്രവർത്തകർ പൊലീസ് വാഹനത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തൈക്കാട്-വഴുതക്കാട് റോഡ് പ്രവർത്തകർ ഉപരോധിക്കുകയും ചെയ്തു.

മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം കടുപ്പിക്കുമെന്നും ശസ്ത്രക്രിയക്ക് പിന്നാലെ ഉപകരണങ്ങൾ കുടുങ്ങുന്നത് സ്ഥിരം സംഭവമായി മാറിയെന്നും യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ നേമം ഷജീർ പറഞ്ഞു. ഗുരുതരമായിട്ടുള്ള നിരവധി ചികിത്സാപ്പിഴവുകൾ ഉണ്ടായിട്ടും വലിയ കേമത്തം ചമഞ്ഞ് ആരോഗ്യമന്ത്രി ഇവിടെ ഇരിക്കേണ്ടതില്ല. ഉത്തരവാദിത്വം ഏറ്റെടുത്ത് അവർ രാജിവെക്കണം. അഹങ്കാരവും ധിക്കാരവുമാണ് അവർ കാണിക്കുന്നത്. ഇത് കാലന്റെ ആരോഗ്യവകുപ്പായി മാറിക്കഴിഞ്ഞു. ഇനിയെന്ത് മറുപടിയാണ് മന്ത്രിക്ക് പറയാനുള്ളതെന്നും നേമം ഷജീർ ചോദിച്ചു. ആശുപത്രികൾ ആളെക്കൊല്ലുന്ന സ്ഥാപനമായി മാറുമ്പോൾ മന്ത്രിയുടെ വസതി മരണവീടായി മാറിയെന്നും അതിനാലാണ് റീത്ത് വെച്ചതെന്നും നേമം ഷജീർ പറഞ്ഞു.

ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയപ്പോൾ നടപടി സ്വീകരിച്ചിരുന്നെങ്കിൽ ഇന്ന് ഇങ്ങനെ സംഭവിക്കില്ലായിരുന്നു. ഒരു പേപ്പർ മേടിക്കാൻ പോലും ഗതിയില്ലാത്ത വകുപ്പായി ആരോഗ്യവകുപ്പ് മാറി എന്നാണ് ഹാരിസ് ചിറക്കൽ പറയുന്നത്. യൂത്ത് കോൺഗ്രസ് സമരം ഇനിയും ഉണ്ടാകുമെന്നും നേമം ഷജീർ പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അച്ഛനമ്മമാർ അറിയാതെ വിവാഹം രജിസ്റ്റർ ചെയ്യാനാവില്ല; ഗുജറാത്തിൽ നിയമഭേദഗതിക്ക് നിർദേശം

അച്ഛനമ്മമാർ അറിയാതെ വിവാഹം രജിസ്റ്റർ ചെയ്യാനാവില്ല; ഗുജറാത്തിൽ നിയമഭേദഗതിക്ക് നിർദേശം

അഹമ്മദാബാദ്: വിവാഹം രജിസ്റ്റർ ചെയ്യണമെങ്കിൽ വധൂവരന്മാർ അച്ഛനമ്മമാരെ അറിയിച്ചിരിക്കണമെന്നതുൾപ്പെടെ പ്രണയ വിവഹാങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുന്ന നിയമഭേദ​ഗതിക്ക് ഒരുങ്ങി ​ഗുജറാത്ത് സർക്കാർ. പ്രണയത്തിന് എതിരല്ലെന്നും നിഷ്കളങ്കരായ പെൺകുട്ടികൾ വഞ്ചിതരാകാതിരിക്കുകയാണ് ലക്ഷ്യമെന്നും ഉപമുഖ്യമന്ത്രി ഹർഷ് സംഘവി നിയമസഭയിൽ പറഞ്ഞു.

മുസ്‍ലിം കുടുംബംങ്ങൾ ഇല്ലാത്ത സ്ഥലങ്ങളിൽ നിന്നുപോലും അനേകം നിക്കാഹ് സർട്ടിഫിക്കറ്റുകൾ നൽകിയതായി കണ്ടെത്തിയിട്ടുണ്ട്. ആൾമാറാട്ടം, പ്രേരണ എന്നിവയിലൂടെ സനാതനസംസ്‌കാരത്തെ അട്ടിമറിക്കാതിരിക്കാനും ലവ് ജിഹാദ് തടയാനുമാണ് ഭേദഗതിയെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. പട്ടേൽ, ഠാക്കൂർ സമുദായസംഘടനകൾ രക്ഷിതാക്കളുടെ അനുമതിയില്ലാത്ത വിവാഹങ്ങൾ അസാധുവാക്കണമെന്ന് ആവശ്യമുന്നയിച്ചിരുന്നു വെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നോട്ടറി സാക്ഷ്യപ്പെടുത്തിയ അപേക്ഷ ലഭിച്ചാൽ അസിസ്റ്റൻ്റ് രജിസ്ട്രാർ പത്ത് ദിവസത്തിനുള്ളിൽ ഇരുവരുടെയും അച്ഛനമ്മമാരെ നേരിട്ടോ ഫോൺവഴിയോ വിവരമറിയിച്ചിരിക്കണമെന്നാണ് പ്രധാന ഭേദ​ഗതി. അപേക്ഷകളിൽ വധൂവരൻമാരുടേതിനൊപ്പം അച്ഛനമ്മമാരുടെയും ആധാർ രേഖകളുടെയും പകർപ്പും വിലാസവും ഫോൺനമ്പറുകളും നൽകണം. അവരുടെ സമ്മതമുണ്ടോയെന്ന് വ്യക്തമാക്കണം.അപേക്ഷ താലൂക്ക് രജിസ്ട്രാറാണ് പിന്നീട് പരി​ഗണിക്കുക. വിവരങ്ങളെല്ലാം ശരിയാണെങ്കിൽ 30 ദിവസത്തിനുള്ളിൽ വിവാഹരേഖ നൽകണം. സർക്കാർ തയ്യാറാക്കുന്ന ഓൺലൈൻ പോർട്ടലിലും രേഖ അപ്‌ലോഡ് ചെയ്യും. ഭേ​ദ​ഗതിസംബന്ധിച്ച് പൊതുജനങ്ങിൽനിന്ന് നിർദേശം സ്വീകരിക്കും. ഇവ ഒരു സമിതി പരിശോധിച്ചശേഷമാകും അന്തിമ നിയമം തയ്യാറാക്കുക.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

33 കുട്ടികളെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കി; ഉത്തർപ്രദേശിൽ ദമ്പതികൾക്ക് വധശിക്ഷ വിധിച്ച് കോടതി

33 കുട്ടികളെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കി; ഉത്തർപ്രദേശിൽ ദമ്പതികൾക്ക് വധശിക്ഷ വിധിച്ച് കോടതി

ലക്‌നൗ: ഉത്തർപ്രദേശിൽ നിരവധി കുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ദമ്പതികൾക്ക് വധശിക്ഷ വിധിച്ച് കോടതി. ഉത്തർപ്രദേശ് ബന്ദയിലെ പോക്സോ കോടതിയാണ് ദമ്പതികൾക്ക് വധശിക്ഷ വിധിച്ചത്. അപൂർവങ്ങളിൽ അപൂർവം എന്നാണ് കോടതി കേസിനെ വിശേഷിപ്പിച്ചത്.

രാംഭവൻ, ഭാര്യ ദുർഗവതി എന്നിവർക്കാണ് പോക്സോ കോടതിയിലെ പ്രത്യേക ജഡ്ജി വധശിക്ഷ വിധിച്ചത്. പോക്സോ ആക്റ്റിലെ നിരവധി വകുപ്പുകളാണ് ഇരുവർക്കുമെതിരെ ചുമത്തപ്പെട്ടത്. 33 കുട്ടികളെയാണ് ഇരുവരും ചേർന്ന് ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. മൂന്ന് വയസ് മാത്രമുള്ള കുട്ടിയെവരെ ഇരുവരും ഉപദ്രവിച്ചിരുന്നു. കേസിന്റെ ഗൗരവം പരിഗണിച്ചാണ് കോടതി വധശിക്ഷ വിധിച്ചിരിക്കുന്നത്.

അതിക്രമത്തിനിയായ ഓരോ കുട്ടിക്കും 10 ലക്ഷം വീതം നൽകാനും കോടതി വിധിച്ചു. ഇതിന് പുറമെ, ദമ്പതികളുടെ വീട്ടിൽ നിന്ന് ലഭിച്ച പണം മുഴുവനും കുട്ടികൾക്ക് തുല്യമായി വീതിച്ചുനൽകണമെന്നും കോടതി വിധിച്ചു.

2020ലാണ് നിരവധി കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചതിന് ദമ്പതികൾക്കെതിരെ സിബിഐ കേസെടുക്കുന്നത്. ഇറിഗേഷൻ വകുപ്പിലെ ഉദ്യോഗസ്ഥനാണ് രാംഭവൻ. വീഡിയോ ഗെയിമുകൾ, പണം, സമ്മാനങ്ങൾ എന്നിവ നൽകി വശീകരിച്ചായിരുന്നു ഇവർ കുട്ടികളെ പീഡനത്തിരയാക്കിയത്. ഞെട്ടിക്കുന്ന സംഭവങ്ങളാണ് അന്വേഷണത്തിനിടെ സിബിഐ കണ്ടെത്തിയത്. ക്രൂരമായാണ് കുട്ടികളെ ഇവർ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. ചില കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളിൽ വരെ മുറിവുകൾ ഉണ്ടായിരുന്നു. ചില കുട്ടികൾക്ക് നീണ്ട കാലം ആശുപത്രിയിൽ കഴിയേണ്ടിവന്നിരുന്നു.

ചില കുട്ടികളുടെ കണ്ണിനും പരിക്കുകളുണ്ടായിരുന്നു. ഭൂരിഭാഗം കുട്ടികളും മാനസികമായി ആകെ തകർന്ന നിലയിലാണ്. ഡിജിറ്റൽ തെളിവുകൾ പരിശോധിച്ചും കൗൺസിലിംഗ് നൽകിയും കുട്ടികളുടെ ആരോഗ്യ പരിശോധനകൾ അടക്കം നടത്തിയുമാണ് സിബിഐ അന്വേഷണം പൂർത്തിയാക്കിയത്. 2021ലാണ് കേസിൽ സിബിഐ കുറ്റപത്രം നൽകിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബിജെപിയുമായുള്ള സഖ്യ സാധ്യത തള്ളി ടിവികെ

ബിജെപിയുമായുള്ള സഖ്യ സാധ്യത തള്ളി ടിവികെ

ചെന്നൈ: തമിഴ്‌നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിയുമായുള്ള സഖ്യ സാധ്യത തള്ളി രംഗത്തെത്തിയിരിക്കുകയാണ് ടിവികെ. നടന്‍ വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം(ടിവികെ) ബിജെപിയുമായി സഖ്യം ചേര്‍ന്ന് ഡിഎംകെയ്ക്ക് എതിരെ പ്രവര്‍ത്തിക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇതിന് പിന്നാലെയാണ് സഖ്യ സാധ്യത തള്ളി ടിവികെ രംഗത്തെത്തിയിരിക്കുന്നത്. ബിജെപിയുമായി സഖ്യമുണ്ടാക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ വിജയ്ക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നും എന്നാല്‍ അദ്ദേഹം നിലപാടില്‍ ഉറച്ച് നിന്നുവെന്നും ടിവികെ പ്രചരണ വിഭാഗം ജനറല്‍ സെക്രട്ടറി അരുണ്‍ രാജ് വ്യക്തമാക്കി.

സിനിമയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും സിബിഐ അന്വേഷണവുമെല്ലാം ഉപയോഗിച്ച് വിജയ്‌യെ പരമാവധി സമ്മര്‍ദത്തിലാക്കാന്‍ ബിജെപി ശ്രമിച്ചു. എന്നാല്‍ വര്‍ഗീയ ശക്തികളുമായി സഖ്യമുണ്ടാക്കില്ല എന്നതാണ് വിജയ്‌യുടെ നിലപാട്. സംസ്ഥാനത്തെയും രാജ്യത്തെയും ഭരണകക്ഷികളെ ഒരുപോലെ എതിരാളികളായി കാണാന്‍ ഒരു ധൈര്യം വേണം. ബിജെപിയെ പ്രത്യയശാസ്ത്ര ശത്രുവായാണ് വിജയ് കാണുന്നതെന്നും അരുണ്‍ രാജ് പ്രതികരിച്ചു.

കഴിഞ്ഞ സെപ്തംബറില്‍ കരൂരില്‍ വിജയ് നടത്തിയ റാലിക്കിടെ 41 പേര്‍ മരിച്ചു. ഈ സംഭവവുമായി ബന്ധപ്പെട്ട് സിബിഐ വിജയ്‌യെ ചോദ്യം ചെയതിരുന്നു. ഇതിനെ തുടര്‍ന്നുള്ള സമ്മര്‍ദങ്ങളടക്കം അതിജീവിച്ചാണ് വിജയ് രാഷ്ട്രീയ നിലപാട് വ്യക്തമാക്കുന്നതെന്ന് അരുണ്‍ രാജ് പറഞ്ഞു.

ഡിഎംകെ സഖ്യചര്‍ച്ചകള്‍ നേരത്തെ നടത്തിയത് ടിവികെയ്ക്ക് ലഭിക്കുന്ന ജനപിന്തുണയെ ഭയന്നാണെന്നും അരുണ്‍ രാജ് പരിഹസിച്ചു. തോല്‍ക്കാന്‍ പോകുന്ന പാര്‍ട്ടികളുമായാണ് ഡിഎംകെ സഖ്യം ചേരുന്നതെന്നും അരുണ്‍ രാജ് പറഞ്ഞു. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് ശേഷമുള്ള ആദ്യത്തെ തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നടക്കാനിരിക്കുന്ന ത്രികോണ മത്സരത്തില്‍ ആര് വാഴും ആര് വിഴുമെന്ന ചോദ്യം അവശേഷിക്കുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ഫ്രീയായി ബീഫ് വായിൽ കുത്തിക്കേറ്റി തരുന്ന സ്ഥലമുണ്ടെങ്കിൽ പറയണം'; കേരളാ സ്റ്റോറിക്കെതിരെ ലക്ഷ്മി മേനോൻ

'ഫ്രീയായി ബീഫ് വായിൽ കുത്തിക്കേറ്റി തരുന്ന സ്ഥലമുണ്ടെങ്കിൽ പറയണം'; കേരളാ സ്റ്റോറിക്കെതിരെ ലക്ഷ്മി മേനോൻ

കൊച്ചി: കേരളാ സ്റ്റോറി സിനിമയുടെ രണ്ടാം ഭാഗത്തിനെതിരെ പരിഹാസ വീഡിയോയുമായി നടിയും വ്ളോഗറുമായ ലക്ഷ്മി മേനോൻ. പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നത് കണ്ടപ്പോള്‍ പണ്ട് തന്റെ അമ്മ കഫ്സിറപ്പ് തന്നതാണ് ഓര്‍മ്മ വന്നതെന്നാണ് ലക്ഷ്മി മേനോൻ പറഞ്ഞത്. ബീഫ് മാത്രം കൊടുത്തതുകൊണ്ടാണ് ആ പെൺകുട്ടി അത് കഴിക്കാതിരുന്നതെന്നും ബീഫിനൊപ്പം പൊറോട്ടയോ പഴംപൊരിയോ കൊടുത്തിരുന്നെങ്കിൽ കഴിച്ചേനെ എന്നും ലക്ഷ്മി മേനോൻ വീഡിയോയിൽ പറയുന്നു. ഇതുപോലെ ബീഫ് ഫ്രീയായി കൊടുക്കുന്ന സ്ഥലമുണ്ടെങ്കിൽ ദയവായി പറഞ്ഞുതരണമെന്നും ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം വ്യത്യാസമില്ലാതെ മലയാളികൾ അവിടെയെത്തി ഭക്ഷണം കഴിച്ചിരിക്കുമെന്നും ഇതുകൊണ്ടൊന്നും മലയാളികളെ തോൽപ്പിക്കാനാകില്ലെന്നും ലക്ഷ്മി മേനോൻ പറഞ്ഞു.

'കേരളാ സ്റ്റോറിയുടെ ട്രെയിലറില്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നത് കണ്ടപ്പോള്‍ പണ്ട് എന്റെ അമ്മ കഫ്‌സിറപ്പ് തന്നതാണ് ഓര്‍മ്മ വന്നത്. സംഭവം പ്രൊപ്പഗാണ്ട സിനിമയാണെങ്കിലും, നാഷണല്‍ അവാര്‍ഡൊക്കെ വാങ്ങാനുളളതല്ലേ, കുറച്ച് വൃത്തിക്ക് എടുക്കാമായിരുന്നു. ചിലപ്പോള്‍ അവര്‍ മതസ്പര്‍ധ ഉണ്ടാക്കാന്‍ ചെയ്തതായിരിക്കില്ല, ആ കുട്ടിക്ക് ബീഫ് കൊടുത്താല്‍ കഴിക്കുമോ? ഒന്നുകില്‍ പൊറോട്ടയുടെ ഒപ്പം കൊടുക്കണം, അല്ലെങ്കില്‍ പഴംപൊരിയെങ്കിലും വേണം. നാട്ടില്‍ കൊളസ്‌ട്രേള്‍ കൂടി വരുകയാണല്ലോ അതുകൊണ്ടായിരിക്കാം ചിലപ്പോള്‍ അങ്ങനൊരു സീന്‍ എടുത്തത്. ഇതുപോലെ ഫ്രീയായി ബീഫ് വായില്‍ കുത്തിക്കേറ്റി തരുന്ന സ്ഥലമുണ്ടെങ്കില്‍ ദയവായി പറഞ്ഞുതരണം. ഞങ്ങള്‍ ഹിന്ദു, ക്രിസ്ത്യന്‍, മുസ് ലിം വ്യത്യാസമില്ലാതെ അവിടെ വന്ന് ഭക്ഷണം കഴിച്ചിരിക്കും. അതാണ് മലയാളികള്‍. ഞങ്ങളെ ഇതുകൊണ്ടൊന്നും തോല്‍പ്പിക്കാനാകില്ല' എന്നാണ് ലക്ഷ്മി പറഞ്ഞത്

ലക്ഷ്മി മേനോന്റെ കേരളാ സ്‌റ്റോറി രണ്ടാം ഭാഗത്തിന്റെ ട്രെയിലറിനെ പരിഹസിച്ചുളള വീഡിയോയ്ക്ക് നേരെ കടുത്ത സൈബര്‍ ആക്രമണമാണ് ഉണ്ടായത്. ലക്ഷ്മിയുടെ മകളെയുള്‍പ്പെടെ വലിച്ചിഴച്ചാണ് തീവ്ര വലതുപക്ഷ പ്രൊഫൈലുകളില്‍ നിന്നുളള ആക്രമണങ്ങള്‍. മോശം കമന്റുകള്‍ക്ക് ചുട്ട മറുപടി നല്‍കുന്നുമുണ്ട്. മകള്‍ പന്നിയുടെ കൂടെ ഇറങ്ങിപ്പോകുമ്പോള്‍ അതിനെപ്പറ്റി ആലോചിച്ചാല്‍ മതി എന്നായിരുന്നു ലക്ഷ്മിയുടെ വീഡിയോയ്ക്ക് താഴെ വന്ന ഒരു കമന്റ്. ഇതിന് പന്നിയുടെ കൂടെ മകള്‍ പോകില്ലെന്നും ഹിന്ദുവിനെയോ മുസ്ലീമിനെയോ ക്രിസ്ത്യാനിയെയോ മകള്‍ ജീവിതപങ്കാളിയായി തെരഞ്ഞെടുത്താല്‍ ആഘോഷിച്ചു കല്യാണം നടത്തുമെന്നും ലക്ഷ്മി മറുപടി നല്‍കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാറക്കുളത്തില്‍ വീണ ലോറിയിൽ നിന്ന് മുസ്തഫയെ പുറത്തെടുത്തു, ജീവന്‍ രക്ഷിക്കാനായില്ല

പാറക്കുളത്തില്‍ വീണ ലോറിയിൽ നിന്ന് മുസ്തഫയെ പുറത്തെടുത്തു, ജീവന്‍ രക്ഷിക്കാനായില്ല

മലപ്പുറം: ആതവനാട് പാറക്കുളത്തില്‍ വീണ ലോറി ആറ് മണിക്കൂര്‍ നീണ്ട ദൗത്യത്തിനൊടുവില്‍ പുറത്തെടുത്തു. ലോറിയില്‍ കുടുങ്ങിയ പൈക്കിനിപറമ്പ് കുന്നത്തൊടിയില്‍ മുസ്തഫ(45)യുടെ ജീവന്‍ രക്ഷിക്കാനായില്ല. ക്യാബിന്‍ പൊളിച്ചാണ് മുസ്തഫയുടെ മൃതദേഹം പുറത്തെടുത്തത്. ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് 70 അടി താഴ്ചയുള്ള പാറക്കുളത്തിലേക്ക് ലോറി മറിഞ്ഞത്.

കടകളിലേക്ക് നിത്യോപയോഗ സാധനങ്ങള്‍ എത്തിക്കുന്ന ലോറിയാണ് ബ്രേക്ക് നഷ്ടമായതിന് പിന്നാലെ നിയന്ത്രണം നഷ്ടപ്പെട്ട് ക്വാറിയിലേക്ക് മറിഞ്ഞത്. ലോറിയിലുണ്ടായിരുന്ന ഡ്രൈവറെ നേരത്തെ തന്നെ രക്ഷപ്പെടുത്തിയിരുന്നു. അപകടത്തിന് പിന്നാലെ നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്.

എന്നാല്‍ ലോറിക്കകത്ത് കുടുങ്ങിയ സഹായിയായ മുസ്തഫയെ കണ്ടെത്താനായിരുന്നില്ല. ലോറി പൂര്‍ണമായും കുളത്തില്‍ മുങ്ങിപ്പോവുകയായിരുന്നു. ക്വാറി സ്ഥിതി ചെയ്യുന്ന സ്ഥലം സ്ഥിരം അപകട മേഖലയാണെന്ന് നാട്ടുകാര്‍ പറയുന്നു. മാലിന്യവും പ്ലാസ്റ്റിക്കും നിറഞ്ഞതും ആഴമുള്ളതുമായ പഴയ ക്വാറിയിലെ രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌കരമായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 20 February 2026

ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെ എഐ ഉച്ചകോടിയില്‍ ഷര്‍ട്ടൂരി പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെ എഐ ഉച്ചകോടിയില്‍ ഷര്‍ട്ടൂരി പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യയുടെ എഐ ഉച്ചകോടിയില്‍ ഷര്‍ട്ടൂരി പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. എഐ സാങ്കേതിക വിദ്യയിലെ വിപ്ലവകരമായ മാറ്റങ്ങളെക്കുറിച്ച് പ്രമുഖ കമ്പനികളുടെ സിഇഒമാര്‍ സംസാരിക്കുന്നതിനിടെയാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധമുയര്‍ന്നത്. ഇന്ത്യ-യുഎസ് വ്യാപാര കരാറിലൂടെ രാജ്യത്തിന് അര്‍ഹമായ ഗുണങ്ങളൊന്നും ലഭിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. വ്യാപാര കരാറിനെതിരെ മുദ്രാവാക്യം വിളികളോടെ എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ധരിച്ചിരുന്ന ഷര്‍ട്ടുകള്‍ ഊരിമാറ്റിയാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.

ഉച്ചകോടി നടക്കുന്ന സ്ഥലത്തെ എക്‌സിബിഷന്‍ ഹാളിലേക്ക് അതിക്രമിച്ച് കയറിയ പത്തോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നരേന്ദ്രമോദിക്കെതിരെ മുദ്രാവാക്യം വിളിച്ചു. മോദിയുടെയും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെയും ചിത്രങ്ങളും 'ഇന്ത്യ-യുഎസ് വ്യാപാര കരാര്‍', എപ്സ്റ്റീന്‍ ഫയല്‍സ് എന്നീ പേരുകള്‍ പതിച്ച വെളള ടീ ഷര്‍ട്ടുകളും പ്രതിഷേധക്കാര്‍ ഉയര്‍ത്തി. പ്രതിഷേധ മുദ്രാവാക്യങ്ങള്‍ ഉച്ചത്തിലായതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ബലമായി പ്രതിഷേധക്കാരെ നീക്കം ചെയ്യുകയായിരുന്നു. ഇവരെ തിലക് മാര്‍ഗ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മലപ്പുറത്ത് ലോറി ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണു; ഡ്രൈവറെ രക്ഷപ്പെടുത്തി, സഹായി കുടുങ്ങി കിടക്കുന്നു

മലപ്പുറത്ത് ലോറി ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണു; ഡ്രൈവറെ രക്ഷപ്പെടുത്തി, സഹായി കുടുങ്ങി കിടക്കുന്നു

മലപ്പുറം: ലോറി ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അപകടം. മലപ്പുറം ആതവനാട് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. കടകളിലേക്ക് നിത്യോപയോഗ സാധനങ്ങള്‍ എത്തിക്കുന്ന ലോറിയാണ് ബ്രേക്ക് നഷ്ടമായതിന് പിന്നാലെ നിയന്ത്രണം നഷ്ടപ്പെട്ട് ക്വാറിയിലേക്ക് മറിഞ്ഞത്. ലോറിയിലുണ്ടായിരുന്ന ഡ്രൈവറെ രക്ഷപ്പെടുത്തി. വെള്ളത്തിന് അടിയില്‍ അകപ്പെട്ട ലോറിയില്‍ കുടുങ്ങിക്കിടക്കുന്ന സഹായിയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

അപകടത്തിന് പിന്നാലെ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്. എന്നാല്‍ ലോറിക്കകത്ത് കുടുങ്ങിയ നിലയിലുള്ള സഹായിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ലോറി പൂര്‍ണമായും കുളത്തില്‍ മുങ്ങിയ നിലയിലാണ്. ക്വാറി സ്ഥിതി ചെയ്യുന്നത് സ്ഥിരം അപകട മേഖലയിലാണെന്നും നാട്ടുകാര്‍ പറയുന്നു.

മാലിന്യവും പ്ലാസ്റ്റികും നിറഞ്ഞതും ആഴമുള്ളതുമായ പഴയ ക്വാറിയിലെ രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌കരമാണെന്ന് നാട്ടുകാര്‍ പറയുന്നു. ഏകദേശം 65 അടി താഴ്ച്ചയുള്ള ക്വാറിയിലെ വെള്ളക്കെട്ടിലേക്കാണ് ലോറി മറിഞ്ഞത്. തിരൂരില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സും സ്‌കൂബ ഡൈവേഴ്‌സും സ്ഥലത്ത് എത്തിയിട്ടുണ്ടെങ്കിലും അല്‍പ സമയത്തിന് മുന്‍പാണ് ലോറി ഉയര്‍ത്താന്‍ ക്രെയിന്‍ എത്തിയത്. വെള്ളത്തിനടിയില്‍ മുങ്ങിയ ലോറി കണ്ടെത്തി ഉയർത്താനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നുവരുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇടുക്കിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

ഇടുക്കിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

ഇടുക്കി: ഇടുക്കിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി. ശാന്തൻപാറ ബിഎൽ റാം സ്വദേശിനിയായ ശ്രീസഞ്ചനയാണ് (15) ജീവനൊടുക്കിയത്. മുരിക്കുംതൊട്ടി മോൺട്ട്ഫോർട്ട് വാലി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു ശ്രീസഞ്ചന. മാതാപിതാക്കൾ വഴക്ക് പറഞ്ഞതിനെ തുടർന്നുണ്ടായ മാനസിക ബുദ്ധിമുട്ടാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പ്രഥാമിക വിവരം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികൾക്ക് ശേഷം സംസ്കരിക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പുലർ‌ച്ചെ വീട്ടുകാരെ പൂട്ടിയിട്ട് കാറുമായി കറങ്ങാൻപോയ 14 കാരൻ‌ അപകടത്തിൽപ്പെട്ടു; പിതാവിനെതിരെ കേസ്

പുലർ‌ച്ചെ വീട്ടുകാരെ പൂട്ടിയിട്ട് കാറുമായി കറങ്ങാൻപോയ 14 കാരൻ‌ അപകടത്തിൽപ്പെട്ടു; പിതാവിനെതിരെ കേസ്

തിരുവനന്തപുരം: പുലർച്ചെ 2.30ന് വീട്ടുകാരെ പൂട്ടിയിട്ട് കാറുമായി പുറത്തുപോയ 14 കാരൻ അപകടത്തിൽപ്പെട്ടു. തിരുവനന്തപുരം കരമനയിൽ ആയിരുന്നു അപകടം. സ്കൂൾ വിദ്യാർത്ഥിയായ 14 കാരൻ 16 വയസുള്ള സുഹൃത്തിനൊപ്പമാണ് കറങ്ങാൻ ഇറങ്ങിയത്. കുമാരപുരം സ്വദേശിയുടേതാണ് കാർ. വീട്ടുകാരെ പൂട്ടിയിട്ടാണ് അർധരാത്രി ചായ കുടിക്കാൻ ഇറങ്ങിയത്. കുട്ടികൾക്ക് കാര്യമായ പരിക്കില്ല. സംഭവത്തിൽ 14കാരന്റെ പിതാവിനെതിരെ കരമന പോലീസ് കേസെടുത്തു.

കരമന നന്തിലത്ത് ജി മാർട്ടിന് സമീപത്തുള്ള വളവില്‍ വച്ച് കാർ താഴ്ചയിലേക്ക് വീഴുകയായിരുന്നു. സ്ഥിരം അപകടമേഖലയായ ഇവിടെ വീടിന്റെ കൈവരിയും തകർ‌ത്താണ് കാർ താഴേക്ക് തലകീഴായി പതിച്ചത്. അപകടത്തിൽ കാർ ഏറെക്കുറെ തകർന്ന നിലയിലായിരുന്നു. അപകടത്തിൽ വിദ്യാർത്ഥികൾക്ക് കാര്യമായ പരിക്കില്ലെങ്കിലും, ഇരുവരും പേടിച്ചുപോയി. പോലീസെത്തി ഇവരെ കരമന സ്റ്റേഷനിലേക്ക് കൊണ്ടുപോയി.