കൊച്ചി: കേരളാ സ്റ്റോറി സിനിമയുടെ രണ്ടാം ഭാഗത്തിനെതിരെ പരിഹാസ വീഡിയോയുമായി നടിയും വ്ളോഗറുമായ ലക്ഷ്മി മേനോൻ. പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നത് കണ്ടപ്പോള്‍ പണ്ട് തന്റെ അമ്മ കഫ്സിറപ്പ് തന്നതാണ് ഓര്‍മ്മ വന്നതെന്നാണ് ലക്ഷ്മി മേനോൻ പറഞ്ഞത്. ബീഫ് മാത്രം കൊടുത്തതുകൊണ്ടാണ് ആ പെൺകുട്ടി അത് കഴിക്കാതിരുന്നതെന്നും ബീഫിനൊപ്പം പൊറോട്ടയോ പഴംപൊരിയോ കൊടുത്തിരുന്നെങ്കിൽ കഴിച്ചേനെ എന്നും ലക്ഷ്മി മേനോൻ വീഡിയോയിൽ പറയുന്നു. ഇതുപോലെ ബീഫ് ഫ്രീയായി കൊടുക്കുന്ന സ്ഥലമുണ്ടെങ്കിൽ ദയവായി പറഞ്ഞുതരണമെന്നും ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം വ്യത്യാസമില്ലാതെ മലയാളികൾ അവിടെയെത്തി ഭക്ഷണം കഴിച്ചിരിക്കുമെന്നും ഇതുകൊണ്ടൊന്നും മലയാളികളെ തോൽപ്പിക്കാനാകില്ലെന്നും ലക്ഷ്മി മേനോൻ പറഞ്ഞു.
'കേരളാ സ്റ്റോറിയുടെ ട്രെയിലറില്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നത് കണ്ടപ്പോള്‍ പണ്ട് എന്റെ അമ്മ കഫ്സിറപ്പ് തന്നതാണ് ഓര്‍മ്മ വന്നത്. സംഭവം പ്രൊപ്പഗാണ്ട സിനിമയാണെങ്കിലും, നാഷണല്‍ അവാര്‍ഡൊക്കെ വാങ്ങാനുളളതല്ലേ, കുറച്ച് വൃത്തിക്ക് എടുക്കാമായിരുന്നു. ചിലപ്പോള്‍ അവര്‍ മതസ്പര്‍ധ ഉണ്ടാക്കാന്‍ ചെയ്തതായിരിക്കില്ല, ആ കുട്ടിക്ക് ബീഫ് കൊടുത്താല്‍ കഴിക്കുമോ? ഒന്നുകില്‍ പൊറോട്ടയുടെ ഒപ്പം കൊടുക്കണം, അല്ലെങ്കില്‍ പഴംപൊരിയെങ്കിലും വേണം. നാട്ടില്‍ കൊളസ്‌ട്രേള്‍ കൂടി വരുകയാണല്ലോ അതുകൊണ്ടായിരിക്കാം ചിലപ്പോള്‍ അങ്ങനൊരു സീന്‍ എടുത്തത്. ഇതുപോലെ ഫ്രീയായി ബീഫ് വായില്‍ കുത്തിക്കേറ്റി തരുന്ന സ്ഥലമുണ്ടെങ്കില്‍ ദയവായി പറഞ്ഞുതരണം. ഞങ്ങള്‍ ഹിന്ദു, ക്രിസ്ത്യന്‍, മുസ് ലിം വ്യത്യാസമില്ലാതെ അവിടെ വന്ന് ഭക്ഷണം കഴിച്ചിരിക്കും. അതാണ് മലയാളികള്‍. ഞങ്ങളെ ഇതുകൊണ്ടൊന്നും തോല്‍പ്പിക്കാനാകില്ല' എന്നാണ് ലക്ഷ്മി പറഞ്ഞത്
ലക്ഷ്മി മേനോന്റെ കേരളാ സ്‌റ്റോറി രണ്ടാം ഭാഗത്തിന്റെ ട്രെയിലറിനെ പരിഹസിച്ചുളള വീഡിയോയ്ക്ക് നേരെ കടുത്ത സൈബര്‍ ആക്രമണമാണ് ഉണ്ടായത്. ലക്ഷ്മിയുടെ മകളെയുള്‍പ്പെടെ വലിച്ചിഴച്ചാണ് തീവ്ര വലതുപക്ഷ പ്രൊഫൈലുകളില്‍ നിന്നുളള ആക്രമണങ്ങള്‍. മോശം കമന്റുകള്‍ക്ക് ചുട്ട മറുപടി നല്‍കുന്നുമുണ്ട്. മകള്‍ പന്നിയുടെ കൂടെ ഇറങ്ങിപ്പോകുമ്പോള്‍ അതിനെപ്പറ്റി ആലോചിച്ചാല്‍ മതി എന്നായിരുന്നു ലക്ഷ്മിയുടെ വീഡിയോയ്ക്ക് താഴെ വന്ന ഒരു കമന്റ്. ഇതിന് പന്നിയുടെ കൂടെ മകള്‍ പോകില്ലെന്നും ഹിന്ദുവിനെയോ മുസ്ലീമിനെയോ ക്രിസ്ത്യാനിയെയോ മകള്‍ ജീവിതപങ്കാളിയായി തെരഞ്ഞെടുത്താല്‍ ആഘോഷിച്ചു കല്യാണം നടത്തുമെന്നും ലക്ഷ്മി മറുപടി നല്‍കി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.