Saturday, 21 February 2026

നവകേരള സര്‍വേയുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ അടിയന്തരവാദം കേള്‍ക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് സുപ്രിംകോടതി

നവകേരള സര്‍വേയുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ അടിയന്തരവാദം കേള്‍ക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് സുപ്രിംകോടതി

നവകേരള സര്‍വ്വേയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് സുപ്രിംകോടതി. ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചൊവ്വാഴ്ച പരിഗണിക്കും. നവകേരള സര്‍വ്വേ റദ്ദാക്കിയ ഹൈക്കോടതി വിധി അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നാണ് കേരളത്തിന്റെ ആവശ്യം

മന്ത്രിസഭയുടെ അനുമതിയോടെയാണ് സര്‍വ്വേ നടത്തുന്നതെന്നും ബജറ്റില്‍ വകയിരുത്തിയ പണമാണ് ഇതിനായി ഉപയോഗിക്കുന്നതെന്നുമാണ് സംസ്ഥാനം കോടതിയെ അറിയിക്കുക. സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് നവകേരള സര്‍വേക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചത്. 20 കോടി രൂപ ഇതിനായി വകയിരുത്തി. ഇതിനെതിരെയാണ് കെഎസ്യു നേതാക്കളായ അലോഷ്യസ് സേവ്യര്‍, മുബാസ് എന്നിവര്‍ ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയത്. സിപിഐഎമ്മിന്റെ രാഷ്ട്രീയ പ്രചാരണത്തിന് വേണ്ടി പൊതുഖജനാവിലെ പണം ഉപയോഗിക്കുന്നു എന്നാണ് ഹര്‍ജിയില്‍ ചൂണ്ടികാട്ടിയത്.

പദ്ധതിക്ക് പണം വകയിരുത്തിയതുമായി ബന്ധപ്പെട്ട രേഖകള്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു, തുടര്‍ന്നാണ് സര്‍വേ റദ്ദ് ചെയ്യാനുള്ള നടപടിയിലേക്ക് ഹൈകോടതി കടന്നത്. നവകേരള സര്‍വേ പദ്ധതിക്ക് ബജറ്റ് അലോക്കേഷനോ ധനകാര്യ അനുമതിയോ ഇല്ല എന്ന് കോടതി നീരീക്ഷിച്ചു. സര്‍വ്വേ നിയമവിരുദ്ധമെന്നും ചീഫ് ജസ്റ്റിസ് ബെഞ്ച് വ്യക്തമാക്കിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

20 കോടി ക്രിസ്മസ് ബംപറിന്റെ തുക കൈമാറുന്നത് ഹൈക്കോടതി തടഞ്ഞു

20 കോടി ക്രിസ്മസ് ബംപറിന്റെ തുക കൈമാറുന്നത് ഹൈക്കോടതി തടഞ്ഞു

കൊച്ചി: ക്രിസ്മസ്-പുതുവത്സര ബംപർ ലോട്ടറിയുടെ 20 കോടി രൂപയുടെ ഒന്നാം സമ്മാനത്തുക കൈമാറുന്നത് ഹൈക്കോടതി തടഞ്ഞു. ടിക്കറ്റ് തനിക്ക് നഷ്ടപ്പെട്ടതാണെന്നും അപ്രതീക്ഷിതമായി ഇത് മറ്റൊരാളുടെ കൈവശം എത്തിയതാണെന്നും കാട്ടി പിറവം സ്വദേശിയായ റിട്ട. എഎസ്ഐ കെ.കെ. സജിമോൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്റെ നടപടി. സമ്മാനാർഹമായ ടിക്കറ്റിന്റെ പകർപ്പും അത് ഹാജരാക്കിയ വ്യക്തിയുടെ വിവരങ്ങളും മുദ്രവച്ച കവറിൽ സമർപ്പിക്കാൻ ലോട്ടറി ഡയറക്ടറേറ്റിന് കോടതി നിർദ്ദേശം നൽകി.

XC 138455 എന്ന നമ്പറിനാണ് ഇത്തവണത്തെ ക്രിസ്മസ് ബംപർ അടിച്ചത്. കാഞ്ഞിരപ്പള്ളിയിൽ നിന്ന് താൻ വാങ്ങിയ ടിക്കറ്റാണിതെന്ന് സജിമോൻ അവകാശപ്പെടുന്നു. ട്രാവൽ സർവീസ് നടത്തുന്ന സജിമോന് ഡിസംബർ 10ന് ശബരിമലയിലേക്ക് ആന്ധ്രയില്‍ നിന്നുള്ള ഭക്തരുമായി ഓട്ടം ലഭിച്ചു. എന്നാൽ അവർ തിരികെ മടങ്ങിയപ്പോൾ ശബരിമല പ്രസാദം അടങ്ങിയ തൂക്കുപാത്രം വാഹനത്തിൽ മറന്നുവച്ചെന്ന് സജിമോൻ പറയുന്നു. ഇതിനൊപ്പമുണ്ടായിരുന്ന കൂപ്പണിലെ നമ്പറിൽ ബന്ധപ്പെട്ട് ആന്ധ്ര സ്വദേശിയെ വിവരം അറിയിച്ചെങ്കിലും ബന്ധു ശബരിമല ദർശനത്തിന് വരുമ്പോൾ ഇത് ശേഖരിക്കുമെന്ന് സജിമോനെ അറിയിച്ചു. എന്നാൽ ഇത് നടന്നില്ലെന്നും തനിക്ക് തൂക്കുപാത്രം കൊറിയറായി അയയ്ക്കാമോയെന്ന ആന്ധ്ര സ്വദേശി ആവശ്യപ്രകാരം ഡിസംബർ 30ന് സജിമോൻ പിറവത്തുള്ള കൊറിയർ സർവീസിൽ തൂക്കുപാത്രം ഏൽപ്പിച്ചു. തൂക്കുപാത്രത്തിലാണ് സജിമോൻ ഈ ലോട്ടറി ടിക്കറ്റ് സൂക്ഷിച്ചിരുന്നത്. ശബരിമലയിൽ നിന്നുള്ള പ്രസാദമായതിനാൽ തനിക്ക് ഭാഗ്യം കൊണ്ടുവരും എന്നു കരുതിയാണ് ഇങ്ങനെ ചെയ്തത് എന്ന് അദ്ദേഹം പറയുന്നു. ടിക്കറ്റിന് പിന്നിൽ സ്വന്തം പേരും വിലാസവും എഴുതി ഒപ്പിട്ടിരുന്നു.

നറുക്കെടുപ്പിന്റെ അന്ന് തന്റെ പക്കലുള്ള ടിക്കറ്റിനാണ് സമ്മാനം ലഭിച്ചതെന്ന് മനസിലായി. എന്നാൽ കുടിവെള്ള പൈപ്പ്‍ലൈനുമായി ബന്ധപ്പെട്ട് ജോലി ചെയ്യുകയായിരുന്ന അന്ന് വീണ് ബോധം പോയെന്നും ഏതാനും ദിവസം കഴിഞ്ഞാണ് പൂർണമായും സ്വബോധത്തിലേക്ക് തിരികെ വന്നതെന്നും സജിമോൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു. ഇതിനിടെ ആന്ധ്ര സ്വദേശി തൂക്കുപാത്രം അയയ്ക്കുന്ന കാര്യം ഓർമിപ്പിച്ച് വിളിച്ചുകൊണ്ടിരുന്നു. കൊറിയർ അയച്ചതിന് ശേഷമാണ് ടിക്കറ്റ് അതിനുള്ളിൽ ഇരുന്ന കാര്യം സജിമോൻ ഓർത്തത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഞാറയ്ക്കലിലെ 17കാരൻ്റെ മരണം; ഓൺലൈൻ ഗെയിമിംഗിൻ്റെ ഭാ​ഗമെന്ന് സംശയം, അന്വേഷണം തുടങ്ങി പൊലീസ്

ഞാറയ്ക്കലിലെ 17കാരൻ്റെ മരണം; ഓൺലൈൻ ഗെയിമിംഗിൻ്റെ ഭാ​ഗമെന്ന് സംശയം, അന്വേഷണം തുടങ്ങി പൊലീസ്

കൊച്ചി: എറണാകുളം ഞാറയ്ക്കലിലെ 17കാരൻ്റെ മരണം ഓൺലൈൻ ഗെയിമിംഗിൻ്റെ ഭാ​ഗമെന്ന് സംശയം. കുട്ടിയ്ക്ക് ഓൺലൈൻ ഗെയിമിംഗ് അഡിക്ഷൻ ഉണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. ഗെയിമിംഗിൻ്റെ ഭാഗമായി ഡിപ്രഷൻ ഉണ്ടായിരുന്നോ എന്നും ടാസ്കിൻ്റെ ഭാഗമായാണോ ബീച്ചിലേക്ക് ചാടിയതെന്നും പരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ്. കുട്ടിയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. 17കാരനായ അർജുൻ കുമാർ ആണ് കടലിൽ ചാടി ആത്മഹത്യ ചെയ്തത്.

ഫുട്ബോൾ കളിക്കാനാണെന്ന് പറഞ്ഞാണ് കുട്ടി വീട്ടിൽ നിന്നിറങ്ങിയത്. പിന്നീട് രാത്രിയായിട്ടും വീട്ടിൽ എത്താത്തതിനെ തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. അമ്മ നൽകിയ മൊഴിയിലാണ് കുട്ടി ഫ്രീ ഫയർ ​ഗെയിം സ്ഥിരമായി കളിക്കാറുണ്ടെന്ന വിവരം ലഭിക്കുന്നത്. കുട്ടിയ്ക്കായി അന്വേഷണം തുടരുന്നതിനിടെയാണ് ചാപ്പ ബീച്ചിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. നിലവിൽ പ്രാഥമിക നി​ഗമനം ആത്മഹത്യയെന്നാണ്. സിസിടിവി ദൃശ്യങ്ങളിൽ കുട്ടി കടൽഭിത്തിയുള്ള സ്ഥലത്ത് കൂടെ നടന്നുപോവുന്നത് വ്യക്തമാണ്. എന്നാൽ മരണകാരണം ഓൺലൈൻ ​ഗെയിമിം​ഗ് അഡിക്ഷനാണോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊല്ലത്ത് നാടൻപാട്ട് സംഘത്തിന്റെ വാൻ മരത്തിലിടിച്ച് ഗായിക മരിച്ചു

കൊല്ലത്ത് നാടൻപാട്ട് സംഘത്തിന്റെ വാൻ മരത്തിലിടിച്ച് ഗായിക മരിച്ചു

ശാസ്താംകോട്ട: നാടൻപാട്ട് സംഘം സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് യുവഗായിക മരിച്ചു. കടയ്ക്കൽ ചിതറ മാടൻകാവ് ലക്ഷ്മി ഭവനത്തിൽ ബാലുവിന്റെയും ഷീബയുടെയും മകൾ ലക്ഷ്മി (20) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ കൊട്ടാരക്കര-ഭരണിക്കാവ് പ്രധാന പാതയിൽ സിനിമാപറമ്പിന് സമീപമാണ് അപകടം നടന്നത്.

ചടയമംഗലത്തെ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന മൈനാഗപ്പള്ളിയിലെ അഞ്ചംഗ നാടൻപാട്ട് സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ ബവ്റിജസ് ഔട്ട്ലറ്റിന് സമീപത്തെ മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ലക്ഷ്മിയുടെ മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വാഹനത്തിലുണ്ടായിരുന്ന മറ്റ് നാല് യുവാക്കൾക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുട്ടനാടിനെ പ്രത്യേക ജില്ലയായി പ്രഖ്യാപിക്കണം; ആംആദ്മി പാര്‍ട്ടി

കുട്ടനാടിനെ പ്രത്യേക ജില്ലയായി പ്രഖ്യാപിക്കണം; ആംആദ്മി പാര്‍ട്ടി

ആലപ്പുഴ: കുട്ടനാടിനെ പ്രത്യേക ജില്ലയായി പ്രഖ്യാപിക്കണമെന്ന് ആംആദ്മി പാര്‍ട്ടി. പ്രത്യേക ജില്ലയെന്ന ആവശ്യവും കര്‍ഷക പ്രശ്‌നങ്ങളും ഉന്നയിച്ച് ഈ മാസം കളക്ട്രേറ്റ് പടിക്കല്‍ ധര്‍ണ നടത്തുമെന്ന് ജില്ലാ ഭാരവാഹികള്‍ പറഞ്ഞു.

മൂന്ന് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കുട്ടനാട്ടില്‍ വികസന പദ്ധതിയോ ദുരന്ത നിവാരണ പ്രവര്‍ത്തനമോ നടപ്പിലാക്കുമ്പോള്‍ മൂന്ന് ജില്ലാ കളക്ടര്‍മാരുടെയും വിവിധ വകുപ്പുകളുടെയും ഏകോപനം ആവശ്യമായി വരുന്നുണ്ട്. ഇത് പലപ്പോഴും കാലതാമസത്തിന് കാരണമാകുന്നതായി ആംആദ്മി പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.

കുട്ടനാട്ടില്‍ നിന്ന് ആളുകള്‍ വലിയ തോതില്‍ പലായനം ചെയ്യുകയാണ്. കുട്ടനാട് കേന്ദ്രീകരിച്ച് ഭരണകേന്ദ്രം വന്നാല്‍ ഇതിന് പരിഹാരമാകും. ഈ ആവശ്യവും നെല്‍ കര്‍ഷകര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളും ഉന്നയിച്ചാണ് 24ന് രാവിലെ 10ന് കളക്ട്രേറ്റ് പടിക്കല്‍ ധര്‍ണ നടത്തുന്നത്. തുടര്‍ ദിവസങ്ങളില്‍ ജനപ്രതിനിധികള്‍ക്ക് നിവേദനം നല്‍കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്; പവന് ആയിരത്തിലേറെ രൂപ കൂടി

സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്; പവന് ആയിരത്തിലേറെ രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 1400 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 175 രൂപയും കൂടി. ഇന്നലെ വൈകീട്ടോടെ സ്വര്‍ണം പവന് 880 രൂപ കൂടിയിരുന്നു. ഇതുകൂടി കണക്കിലെടുക്കുമ്പോള്‍ 24 മണിക്കൂറിനിടെ ഒരു പവന്‍ സ്വര്‍ണത്തിന് സംസ്ഥാനത്ത് വര്‍ധിച്ചിരിക്കുന്നത് 2280 രൂപയാണ്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 1,16,800 രൂപയായി. ഒരു ഗ്രാമിന് 14600 രൂപയും നല്‍കേണ്ടി വരും.

അന്താരാഷ്ട്ര തലത്തിലും സ്വര്‍ണവില ഉയരുകയാണ്. ഇതാണ് കേരളത്തിലും പ്രതിഫലിച്ചിരിക്കുന്നത്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപ ദുര്‍ബലമാകുന്നത് സ്വര്‍ണം ഇറക്കുമതിയുടെ ചെലവ് വര്‍ധിപ്പിക്കുന്നതും സ്വര്‍ണവിലയിലെ വര്‍ധനവിനെ സ്വാധീനിക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില കുതിച്ചുയര്‍ന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണ വില യൂടേണടിക്കുകയായിരുന്നു. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പെട്രോൾ പമ്പിൽ പുക വലിക്കരുതെന്ന് പറഞ്ഞു; ബൈക്കിന്റെ ഇന്ധന ടാങ്കിലേക്ക് ലൈറ്റർ എറിഞ്ഞ് യുവാവിന്റെ പ്രകോപനം

പെട്രോൾ പമ്പിൽ പുക വലിക്കരുതെന്ന് പറഞ്ഞു; ബൈക്കിന്റെ ഇന്ധന ടാങ്കിലേക്ക് ലൈറ്റർ എറിഞ്ഞ് യുവാവിന്റെ പ്രകോപനം

റായ്പൂർ: റായ്പൂരിലെ പെട്രോൾ പമ്പിൽ ബൈക്കിന് തീയിടാൻ ശ്രമിച്ചതിന് രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഉർലയിലെ ബിർഗാവിൽ നിന്നുള്ള ധർമ്മേന്ദ്ര സിങ്, ഇമ്രാൻ ഖുറൈഷി എന്നിവരാണ് അറസ്റ്റിലായത്. പെട്രോൾ പമ്പിൽ സി​ഗരറ്റ് വലിക്കരുതെന്ന് ആവശ്യപ്പെട്ടതിൽ പ്രകോപിതനായ യുവാവ് ബൈക്കിന്റെ ഇന്ധന ടാങ്കിലേക്ക് ലൈറ്റർ എറിയുകയായിരുന്നു. പമ്പിലെ ജീവനക്കാരൻ ഉടനടി നടപടി സ്വീകരിച്ചതിനാൽ വൻ അപകടം ഒഴിവായി.

ഉർല പ്രദേശത്തെ കർമ്മ ചൗക്കിനടുത്തുള്ള സംഗീത ഫ്യൂവൽസ് പെട്രോൾ പമ്പിൽ രാത്രി 7.40 ഓടെയാണ് രണ്ട് യുവാക്കൾ ബൈക്കിൽ ഇന്ധനം നിറയ്ക്കാൻ എത്തിയത്. പെട്രോൾ പമ്പ് ജീവനക്കാരൻ ടാങ്ക് നിറയ്ക്കാൻ തുടങ്ങിയപ്പോൾ ബൈക്കിന്റെ പിൻഭാഗത്തിരുന്നയാൾ ഇറങ്ങി സിഗരറ്റ് കത്തിക്കാൻ ശ്രമിച്ചു. ഇത് കണ്ട പെട്രോൾ പമ്പ് ജീവനക്കാരൻ പുകവലിക്കരുതെന്ന് ആവശ്യപ്പെട്ടതോടെ യുവാവ് ദേഷ്യപ്പെടുകയും ലൈറ്റർ ഇന്ധന ടാങ്കിലേക്ക് എറിയുകയും ചെയ്തു. തീ ബൈക്കിലേക്കും പെട്രോൾ പമ്പിന്റെ ഇന്ധന നോസിലിലേക്കും എത്തിയിരുന്നു.

ഉടനെ തന്നെ പെട്രോൾ പമ്പ് ജീവനക്കാരൻ ഇന്ധന ഹോസ് വലിച്ചെടുത്ത് പ്രധാന ഇന്ധന വിതരണം ഓഫാക്കി. തുടർന്ന് അഗ്നിശമന ഉപകരണം ഉപയോഗിച്ച് തീ അണച്ചു. ഇതിനിടെ യുവാക്കൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. പക്ഷേ പമ്പ് ജീവനക്കാർ അവരെ പിടികൂടി പൊലീസിനെ വിളിക്കുകയായിരുന്നു. പെട്രോൾ പമ്പ് ജീവനക്കാരൻ്റെ പരാതിയിൽ ഉർല പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് ബൈക്കും ലൈറ്ററും പിടിച്ചെടുത്തു. തീവെയ്പ്പ്, പൊതു സുരക്ഷയെ അപകടപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

റെയിൽവേ സ്റ്റേഷൻ പരിസരത്ത് 500ലേറെ ഇരുചക്രവാഹനങ്ങൾ കത്തി നശിച്ച സംഭവം:മനുഷ്യാവകാശ കമീഷന് പരാതി

റെയിൽവേ സ്റ്റേഷൻ പരിസരത്ത് 500ലേറെ ഇരുചക്രവാഹനങ്ങൾ കത്തി നശിച്ച സംഭവം:മനുഷ്യാവകാശ കമീഷന് പരാതി

ആലുവ: തൃശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഇരുചക്രവാഹനങ്ങൾ കത്തി നശിച്ച സംഭവത്തിൽ നഷ്ടപരിഹാരത്തുക അനുവദിക്കുവാൻ റെയിൽവേ നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് മനുഷ്യാവകാശ കമീഷന് പരാതി. ഹൈകോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങാണ് പരാതി നൽകിയത്

തൃശൂർ റെയിൽവേ സ്റ്റേഷൻ ടൂ വീലർ പാർക്കിങ് പരിസരത്താണ് തീ പിടുത്തം ഉണ്ടായത്. സംഭവത്തിൽ 500 ലധികം ഇരുചക്രവാഹനങ്ങൾ കത്തി നശിച്ചിരുന്നു. പാർക്കിങ് സ്ഥലം റെയിൽവേ കരാർ വിളിച്ച് പ്രൈവറ്റ് ഏജൻസികൾക്ക് നൽകിയതാണെന്നും അതിനാൽ നഷ്ടപരിഹാരം നൽകാൻ കഴിയില്ലെന്നുമാണ് റെയിൽവേ നിലപാട്. നഷ്ടപരിഹാരത്തുക ഇൻഷുറൻസ് പരിരക്ഷ മുഖേന നേടി എടുക്കണമെന്നാണ് റെയിൽവേ അനൗദ്യോഗികമായി വ്യക്തമാക്കുന്നതെന്ന് പരാതിക്കാരൻ ആരോപിക്കുന്നു

വാഹനം കത്തി നശിച്ചവർക്ക് നഷ്ടപരിഹാര വിഹിതം നൽകില്ലെന്ന റെയിൽവേയുടെ നിലപാടിൽ മനുഷ്യാവകാശ ലംഘനമുണ്ടെന്ന് അഡ്വ. കുളത്തൂർ ജയ്‌സിങ് ചൂണ്ടികാട്ടി. നാലാഴ്ചക്കകം റെയിൽവേ തിരുവനന്തപുരം ഡിവിഷനൽ മാനേജർ റിപ്പോർട്ട് സമർപ്പിക്കണമെന്ന് പരാതി പരിഗണിച്ച സംസ്ഥാന മനുഷ്യാവകാശ കമീഷൻ നിർദേശിച്ചതായും അദ്ദേഹം പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ തെരുവുനായ ശല്യം; ക്യാമ്പസിനകത്തുനിന്ന് ജീവനക്കാരന് കടിയേറ്റു

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ തെരുവുനായ ശല്യം; ക്യാമ്പസിനകത്തുനിന്ന് ജീവനക്കാരന് കടിയേറ്റു

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ തെരുവുനായ ശല്യം. ക്യാമ്പസിനകത്ത് നിന്ന് ജീവനക്കാരന് കടിയേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ നായയെ പിടികൂടി. നായയുമായി അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലേക്ക് മാര്‍ച്ച് നടത്തി. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പത്തുപേര്‍ക്കാണ് ഈ മാസം മാത്രം നായയുടെ കടിയേറ്റത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ഇഡി സമന്‍സ്; മാര്‍ച്ച് ആദ്യവാരം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശം

ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ഇഡി സമന്‍സ്; മാര്‍ച്ച് ആദ്യവാരം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശം

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍, തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ഇഡി സമന്‍സ് അയച്ചു. മാര്‍ച്ച് ആദ്യവാരം ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസുവിനും സമന്‍സയച്ചിട്ടുണ്ട്.

21 ഇടങ്ങളില്‍ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇഡി പരിശോധന നടത്തിയിരുന്നു. ആ പരിശോധനയില്‍ ഇഡിയുടെ വീട് ഒഴിവാക്കിയത് ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് തന്ത്രിക്ക് സമന്‍സ് അയച്ചത്. തന്ത്രിയും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ ഇഡി അന്വേഷണം. ഒപ്പം തന്ത്രിക്ക് പുറത്ത് ഉള്ള സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നുണ്ട്. തിരുവല്ല കേന്ദ്രീകരിച്ച് ഒരു സൊസൈറ്റിയില്‍ തന്ത്രി പണം നിക്ഷേപിച്ചിരുന്നു. ആ സൊസൈറ്റി പൂട്ടിപ്പോവുകയും തന്ത്രി പണം തിരിച്ച് ചോദിക്കാതിരുന്നതുമൊക്കെ വലിയ സംശയങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

ശബരിമല സ്വര്‍ണക്കൊളളക്കേസില്‍ തന്ത്രി കണ്ഠരര് രാജീവരര്‍ക്ക് ജാമ്യം ലഭിച്ചതില്‍ എസ്‌ഐടിക്ക് ഉണ്ടായത് വലിയ വീഴ്ചയെന്ന് വെളിവാക്കുന്ന വിവരങ്ങള്‍ ഇന്നലെ പുറത്ത് വന്നിരുന്നു. തന്റെ അറസ്റ്റിന് പിന്നില്‍ പ്രതികാരമെന്നായിരുന്നു കോടതിയില്‍ തന്ത്രിയുടെ വാദം. ശബരിമലയില്‍ യുവതി പ്രവേശന നീക്കം തടഞ്ഞതിലും ക്ഷേത്രം എല്ലാ ദിവസവും തുറക്കാനുളള സര്‍ക്കാര്‍ നീക്കം തടഞ്ഞതുമാണ് പ്രതികാര കാരണം.
ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധമുണ്ടെന്ന് സ്ഥാപിച്ചതിലും ദുരുദ്ദേശമെന്നും തന്ത്രി വാദം ഉയര്‍ത്തി. മന്ത്രിമാര്‍ അടക്കം വിഐപികളുമായി പോറ്റിക്കുളള ബന്ധം മറയ്ക്കാനുളള നീക്കത്തിന്റെ ഭാഗമാണ് തനിക്കെതിരെ ഉയര്‍ന്ന പരാതികള്‍ എന്നുമടക്കം എസ്എടിക്ക് എതിരേ ഗുരുതര ആരോപണമാണ് തന്ത്രിയുടെ കേസില്‍ പ്രതിഭാഗം ഉയര്‍ത്തിയത്.

തന്ത്രിക്കെതിരെയുള്ള സാമ്പത്തിക ഇടപാടുകളില്‍ തെളിവ് ഹാജരാക്കാനോ പോറ്റിയുടെ ബന്ധുക്കള്‍ ശബരിമലയില്‍ ജോലി ചെയ്തെന്ന വാദത്തിന് എസ്‌ഐടിക്ക് മറുപടി ഇല്ലായിരുന്നു. പാളികളില്‍ അനുജ്ഞ വേണ്ടതില്ലെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍. പ്രോസിക്യൂഷന്റെ ദുര്‍ബലമായ വാദങ്ങളാണ് തന്ത്രിക്ക് ജാമ്യം ലഭിക്കാന്‍ കാരണമായത്. 