ആലുവ: തൃശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഇരുചക്രവാഹനങ്ങൾ കത്തി നശിച്ച സംഭവത്തിൽ നഷ്ടപരിഹാരത്തുക അനുവദിക്കുവാൻ റെയിൽവേ നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് മനുഷ്യാവകാശ കമീഷന് പരാതി. ഹൈകോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങാണ് പരാതി നൽകിയത്
തൃശൂർ റെയിൽവേ സ്റ്റേഷൻ ടൂ വീലർ പാർക്കിങ് പരിസരത്താണ് തീ പിടുത്തം ഉണ്ടായത്. സംഭവത്തിൽ 500 ലധികം ഇരുചക്രവാഹനങ്ങൾ കത്തി നശിച്ചിരുന്നു. പാർക്കിങ് സ്ഥലം റെയിൽവേ കരാർ വിളിച്ച് പ്രൈവറ്റ് ഏജൻസികൾക്ക് നൽകിയതാണെന്നും അതിനാൽ നഷ്ടപരിഹാരം നൽകാൻ കഴിയില്ലെന്നുമാണ് റെയിൽവേ നിലപാട്. നഷ്ടപരിഹാരത്തുക ഇൻഷുറൻസ് പരിരക്ഷ മുഖേന നേടി എടുക്കണമെന്നാണ് റെയിൽവേ അനൗദ്യോഗികമായി വ്യക്തമാക്കുന്നതെന്ന് പരാതിക്കാരൻ ആരോപിക്കുന്നു
വാഹനം കത്തി നശിച്ചവർക്ക് നഷ്ടപരിഹാര വിഹിതം നൽകില്ലെന്ന റെയിൽവേയുടെ നിലപാടിൽ മനുഷ്യാവകാശ ലംഘനമുണ്ടെന്ന് അഡ്വ. കുളത്തൂർ ജയ്‌സിങ് ചൂണ്ടികാട്ടി. നാലാഴ്ചക്കകം റെയിൽവേ തിരുവനന്തപുരം ഡിവിഷനൽ മാനേജർ റിപ്പോർട്ട് സമർപ്പിക്കണമെന്ന് പരാതി പരിഗണിച്ച സംസ്ഥാന മനുഷ്യാവകാശ കമീഷൻ നിർദേശിച്ചതായും അദ്ദേഹം പറഞ്ഞു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.