Saturday, 21 February 2026

മന്ത്രി വീണാ ജോർജിന്റെ വസതിക്ക് മുന്നിലെ പ്രതിഷേധം;നേമം ഷജീർ അടക്കം 25 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്

മന്ത്രി വീണാ ജോർജിന്റെ വസതിക്ക് മുന്നിലെ പ്രതിഷേധം;നേമം ഷജീർ അടക്കം 25 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്

തിരുവനന്തപുരം: ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിക്ക് മുന്നിലെ പ്രതിഷേധത്തില്‍ കേസെടുത്ത് പൊലീസ്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ നേമം ഷജീര്‍ അടക്കം 25 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്. കന്റോണ്‍മെന്റ് പൊലീസിന്റേതാണ് നടപടി. നിലവില്‍ അഞ്ച് പ്രവര്‍ത്തകര്‍ പൊലീസ് കസ്റ്റഡിയില്‍ ഉണ്ട്. പൊതുമുതല്‍ നശിപ്പിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, പൊലീസുകാരെ അതിക്രമിക്കുക തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ഇന്ന് രാവിലെയായിരുന്നു മന്ത്രി വീണാ ജോര്‍ജിന്റെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധമാര്‍ച്ച് നടത്തിയത്. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സാ പിഴവ് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. ഗേറ്റ് തള്ളിത്തുറന്ന് അകത്തേയ്ക്ക് ഇരച്ചുകയറിയ പ്രവര്‍ത്തകര്‍ വീടിന്റെ വാതിലിന് മുന്നില്‍ റീത്ത് വെച്ചിരുന്നു. വസതിക്ക് മുന്നില്‍ രണ്ട് പൊലീസുകാരായിരുന്നു ഉണ്ടായിരുന്നത്. പ്രതിഷേധം ശക്തമായതോടെ കൂടുതല്‍ പൊലീസുകാര്‍ സ്ഥലത്തേയ്ക്ക് എത്തി. ഇതിനിടെ പ്രവര്‍ത്തകര്‍ വീടിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ഗേറ്റില്‍ കരിങ്കൊടി തൂക്കുകയും ചെയ്തു.

അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനിടെ പൊലീസുകാരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ പ്രവര്‍ത്തകര്‍ വീട്ടിലേക്ക് വീണ്ടും അതിക്രമിച്ച് കയറാര്‍ ശ്രമിച്ചു. ഇതോടെ പൊലീസിന് ബലം പ്രയോഗിക്കേണ്ടിവന്നു. ഇതിനിടെ പ്രവര്‍ത്തകര്‍ വീട്ടിലേക്ക് ചീമുട്ടയെറിഞ്ഞിരുന്നു. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത പൊലീസ് വാഹനത്തില്‍ കയറ്റി. ഈ സമയം നേമം ഷജീര്‍ അടക്കമുള്ള പ്രവര്‍ത്തകര്‍ പൊലീസ് വാഹനത്തിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തൈക്കാട്-വഴുതക്കാട് റോഡ് പ്രവര്‍ത്തകര്‍ ഉപരോധിക്കുകയും ചെയ്തിരുന്നു.

യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ വിമര്‍ശനവുമായി മന്ത്രി വീണാ ജോര്‍ജ് രംഗത്തെത്തിയിരുന്നു. തന്റെ ഔദ്യോഗിക വസതിക്ക് നേരെയുള്ള യൂത്ത് കോണ്‍ഗ്രസ് അതിക്രമം വി ഡി സതീശന്റെ നിര്‍ദ്ദേശപ്രകാരമാണ് നടന്നത് എന്നായിരുന്നു മന്ത്രി പറഞ്ഞത്. അതിക്രമം നടത്തി മുന്നോട്ടുപോകാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്നും തെരഞ്ഞെടുപ്പിലെ തോല്‍വി ഭയന്നാണ് കോണ്‍ഗ്രസ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും വീണാ ജോര്‍ജ് പറഞ്ഞിരുന്നു. കുത്തകകളെ സഹായിക്കാനുള്ള നിലപാടാണ് സതീശന്‍ എടുത്തിരിക്കുന്നതെന്നും കോണ്‍ഗ്രസിനും യൂത്ത് കോണ്‍ഗ്രസിനും ജനങ്ങള്‍ റീത്ത് വെയ്ക്കുമെന്നും വീണാ ജോര്‍ജ് പ്രതികരിച്ചിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ദുരന്തബാധിതർക്ക് കൈത്താങ്ങ്; ടൗൺഷിപ്പിനായി പെൻഷൻ തുകയിൽ നിന്ന് 20 ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കൈമാറി ദമ്പതികൾ

ദുരന്തബാധിതർക്ക് കൈത്താങ്ങ്; ടൗൺഷിപ്പിനായി പെൻഷൻ തുകയിൽ നിന്ന് 20 ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കൈമാറി ദമ്പതികൾ

കണ്ണൂർ: വയനാട് മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതർക്കായി ഒരുങ്ങുന്ന ടൗൺഷിപ്പിനായി പെൻഷൻ തുകയിൽ നിന്ന് 20 ലക്ഷം രൂപ കൈമാറി അഴീക്കോട് സ്വദേശിയായ റിട്ട. പ്രൊഫസർ പി കരുണാകരനും അധ്യാപികയായ ഭാര്യ ഗീതയും. കണ്ണൂർ വേങ്ങാട് നടന്ന മുഖ്യമന്ത്രിയുടെ വികസന സംവാദ സദസ്സിലെത്തിയാണ് പി കരുണാകരനും ഗീതയും 20 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്.

ദുരന്തബാധിതർക്കായി എന്താണ് ചെയ്യാൻ കഴിയുകയെന്ന ആലോചനയിൽ നിന്നാണ് മുഖ്യമന്ത്രിക്ക് തുക കൈമാറാമെന്ന തീരുമാനത്തിൽ ഇരുവരും എത്തിയത്. ദുരന്തബാധിതർക്കായി ഒരു വീട് പണിയാൻ ഈ തുക വിനിയോഗിക്കണമെന്നാണ് ആഗ്രഹമെന്ന് പി കരുണാകരനും ഗീതയും പറഞ്ഞു. ഗീതയുടെ അച്ഛൻ കുന്ദാരൻ രാഘവന്റെയും അമ്മ കെ വി കാർത്ത്യായനിയുടെയും കരുണാകരന്റെ സഹോദരൻ നാണുവിന്റെയും സ്മരണാർത്ഥമാണ് തുക നൽകിയത്.

ദുരന്തബാധിതർക്കായി കൽപ്പറ്റയിലാണ് ടൗൺഷിപ്പ് ഒരുങ്ങുന്നത്. ഇതിൽ ആദ്യഘട്ടത്തിൽ പൂർത്തിയായ 178 വീടുകളുടെ ഗുണഭോക്തൃ നറുക്കെടുപ്പ് കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ടൗൺഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം ഫെബ്രുവരി 25ന് നടക്കും. ബുധനാഴ്ച വൈകിട്ട് നാലിന് എൽസ്റ്റൺ എസ്റ്റേറ്റിൽവെച്ച് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി ടൗൺഷിപ്പിന്റെ ഉദ്ഘാടനവും ഗുണഭോക്താക്കൾക്കുള്ള പട്ടയവിതരണവും നിർവഹിക്കും. മഴക്കാലത്തിന് മുമ്പായി 327 ഗുണഭോക്താക്കൾക്കും ഭൂമിയും വീടും നൽകി പൂർണപുനരധിവാസം ഉറപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വരന്റെ ബന്ധു വധുവിന്റെ വളർത്തുനായയെ തല്ലി; കല്യാണപ്പന്തലിൽ കൂട്ടത്തല്ല്, ഒടുവിൽ വിവാഹം മുടങ്ങി

വരന്റെ ബന്ധു വധുവിന്റെ വളർത്തുനായയെ തല്ലി; കല്യാണപ്പന്തലിൽ കൂട്ടത്തല്ല്, ഒടുവിൽ വിവാഹം മുടങ്ങി

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഫത്തേപൂരിൽ വളർത്തുനായയെ ചൊല്ലിയുള്ള തർക്കം രണ്ട് കുടുംബങ്ങൾ തമ്മിലുള്ള വലിയ സംഘർഷത്തിൽ കലാശിച്ചു. ആക്രമണത്തിൽ വധുവിന്റെ വീട്ടുകാർക്ക് പരിക്കേറ്റതോടെ ആഘോഷമായി നടക്കേണ്ടിയിരുന്ന വിവാഹം പാതിവഴിയിൽ ഉപേക്ഷിച്ചു.

പ്രയാഗ്‌രാജ് സ്വദേശിയായ സുമിത് കേശർവാനിയും വധുവും നേരത്തെ പ്രണയത്തിലായിരുന്നു. ഇവർ കാൺപൂരിലെ ആര്യസമാജ ക്ഷേത്രത്തിൽ വെച്ച് മുൻപ് വിവാഹിതരായെങ്കിലും, കുടുംബങ്ങൾ തമ്മിലുള്ള ചർച്ചകൾക്കൊടുവിൽ ഔപചാരികമായി ചടങ്ങുകളോടെ വീണ്ടും വിവാഹം നടത്താൻ തീരുമാനിക്കുകയായിരുന്നു. ഖഗ കോട്‌വാലിയിലെ ഗസ്റ്റ് ഹൗസിൽ ബുധനാഴ്ച വൈകിട്ട് മാലയിടൽ ചടങ്ങുകൾ ഉൾപ്പെടെയുള്ളവ സമാധാനപരമായി പൂർത്തിയായി.

വ്യാഴാഴ്ച പുലർച്ചെ നാല് മണിയോടെ വിവാഹ വേദിയിൽ ആഭരണ പൂജ നടക്കുന്നതിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വധുവിന്റെ കുടുംബം വിവാഹ സ്ഥലത്തേക്ക് കൊണ്ടുവന്ന വളർത്തുനായ ഈ സമയം നിർത്താതെ കുരയ്ക്കുന്നുണ്ടായിരുന്നു. ഇതിൽ പ്രകോപിതനായ വരന്റെ ഭാഗത്തുനിന്നുള്ള ഒരു യുവാവ് നായയെ തല്ലിയതാണ് തർക്കത്തിന് കാരണമായത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചങ്ങരംകുളത്ത് നവവധുവിന്റെ ദുരൂഹ മരണം; കേസെടുത്ത് പൊലീസ്; 20കാരി വിവാഹിതയായത് ആറ് മാസം മുൻപ്

ചങ്ങരംകുളത്ത് നവവധുവിന്റെ ദുരൂഹ മരണം; കേസെടുത്ത് പൊലീസ്; 20കാരി വിവാഹിതയായത് ആറ് മാസം മുൻപ്

മലപ്പുറം: നവവധുവിനെ സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങരംകുളം ചിയാനൂര്‍ അരുവായില്‍ അസറിന്റെ ഭാര്യയും ചങ്ങരംകുളം ടിപ്പു നഗര്‍ കുറ്റിപ്പുള്ളിയില്‍ ഷംസുദ്ദീന്‍-നദീറ ദമ്പതികളുടെ മകളുമായ അസ്ന (20) ആണ് മരിച്ചത്. ആറുമാസം മുന്‍പായിരുന്നു അസ്നയുടെ വിവാഹം നടന്നത്. രണ്ട് ദിവസം മുന്‍പാണ് അസ്ന സ്വന്തം വീട്ടിലേക്ക് എത്തിയത്. ഇന്നലെ വീടിന്റെ മുകളിലത്തെ നിലയിലുള്ള കിടപ്പുമുറിയില്‍ അസ്നയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഉടൻ തന്നെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എടപ്പാളില്‍ മൊബൈല്‍ ഷോപ്പ് ജീവന ക്കാരനാണ് ഭര്‍ത്താവ് അസര്‍. സംഭവത്തില്‍ ചങ്ങരംകുളം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം ഇന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. തുടര്‍ന്ന് ഖബറടക്കം നടക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

19 വയസുകാരുടെ ലിവിങ് ടുഗെദർ; വിവാഹക്കാര്യം പറഞ്ഞതും പങ്കാളി പെൺകുട്ടിയെ തല്ലി ആശുപത്രിയിലാക്കി

19 വയസുകാരുടെ ലിവിങ് ടുഗെദർ; വിവാഹക്കാര്യം പറഞ്ഞതും പങ്കാളി പെൺകുട്ടിയെ തല്ലി ആശുപത്രിയിലാക്കി

ത്രിപുരയിൽ നിന്നുള്ള 19 വയസ്സുള്ള പെൺകുട്ടിയെ ലിവ്-ഇൻ പങ്കാളി ശാരീരികമായി ആക്രമിച്ചു. ഗുരുഗ്രാമിൽ വച്ചാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. ഡൽഹി നിവാസിയായ ശിവം (19) എന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് അന്വേഷണം ആരംഭിച്ചു.

2025 സെപ്റ്റംബറിൽ കണ്ടുമുട്ടിയതിന് ശേഷം, ഗുരുഗ്രാമിലെ ജിഡി ഗോയങ്ക സർവകലാശാലയിലെ ബയോടെക്നോളജി വിദ്യാർത്ഥിനിയായ പെൺകുട്ടി സെക്ടർ 69 ലെ ഒരു താമസസ്ഥലത്ത് ശിവമിനൊപ്പം താമസിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിവാഹത്തെക്കുറിച്ച് ചർച്ച നടത്തുകയും കുടുംബങ്ങൾക്കിടയിൽ വിഷയം അവതരിപ്പിക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്.

മകളുടെ സ്വഭാവത്തിൽ സംശയം തോന്നിയ പങ്കാളി അവളെ ക്രൂരമായി മർദ്ദിച്ചുവെന്ന് ആരോപിച്ച് ഇരയുടെ അമ്മ പോലീസിനെ വിളിച്ചപ്പോഴാണ് പീഡന വിവരം പുറത്തുവന്നതെന്ന് പോലീസ് പറഞ്ഞു.

ഗുരുഗ്രാമിലെ ഒരു സർക്കാർ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ആദ്യം പ്രവേശിപ്പിച്ച പെൺകുട്ടിയെ പിന്നീട് എയിംസിലേക്ക് റഫർ ചെയ്തു. പരിക്കുകളുടെ കാഠിന്യം കാരണം, ഇവിടെ അവർ ചികിത്സയിൽ തുടരുകയാണ്.

പ്രാഥമിക അന്വേഷണത്തിൽ പങ്കാളികൾ തമ്മിൽ രാത്രി വൈകി ഒരു തർക്കമുണ്ടായതായും അത് അക്രമത്തിലേക്ക് നീങ്ങിയതായും കണ്ടെത്തി. ഇരയുടെ ശരീരത്തിൽ ഗുരുതരമായ നിരവധി പരിക്കുകൾ മെഡിക്കൽ പരിശോധനയിൽ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

ശിവമിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവങ്ങളുടെ പൂർണ്ണമായ ചിത്രവും കേസിൽ സാധ്യമായ കുറ്റപത്രങ്ങളും കണ്ടെത്താൻ കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമല സ്വര്‍ണക്കൊള്ളക്കേസ്; അറസ്റ്റിൽ ഗൂഢാലോചനയെന്ന തന്ത്രിയുടെ വാദം തള്ളി നിയമമന്ത്രി പി രാജീവ്, ഹൈക്കോടതി മേൽനോട്ടം വേണമെന്ന് പ്രതിപക്ഷം

ശബരിമല സ്വര്‍ണക്കൊള്ളക്കേസ്; അറസ്റ്റിൽ ഗൂഢാലോചനയെന്ന തന്ത്രിയുടെ വാദം തള്ളി നിയമമന്ത്രി പി രാജീവ്, ഹൈക്കോടതി മേൽനോട്ടം വേണമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ അറസ്റ്റിൽ ഗൂഢാലോചനയെന്ന തന്ത്രിയുടെ വാദം തള്ളി നിയമമന്ത്രി പി രാജീവ്. എസ്ഐടി അന്വേഷണത്തിന്‍റെ ഒരു ഘട്ടത്തിലും സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് അഭിമുഖത്തിൽ പറഞ്ഞു. അതേസമയം തന്ത്രിയുടെ അറസ്റ്റിനെക്കുറിച്ച് ഹൈക്കോടതി മേൽനോട്ടത്തിൽ തന്നെ അന്വേഷണം പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കണ്ഠര് രാജീവരരുടെ ജാമ്യത്തിനെതിരെ അപ്പീൽ ആലോചിച്ചെങ്കിലും പിന്നാലെ വേണ്ടന്നതിലേയ്ക്ക് എസ്ഐടി മാറി.

ശബരിമല യുവതീപ്രവേശനത്തെ എതിർത്തതിൽ സർക്കാറിനുള്ള വൈരാഗ്യമാണ് അറസ്റ്റിന് പിന്നിലെന്നാണ് തന്ത്രി കണ്ഠര് രാജീവര് ജാമ്യാ പേക്ഷയിൽ വാദിച്ചത്. ആചാരങ്ങൾ അട്ടിമറിക്കാനുള്ള ശ്രമത്തെ എതിർത്തതിൽ ഭരണകക്ഷിയിലെയും പൊലീസിലെയും ഉന്നതർക്ക് വൈരാഗ്യമുണ്ടായിരുന്നുവെന്ന തന്ത്രിയുടെ വാദം ജാമ്യ ഉത്തരവിലുണ്ട്. സ്വര്‍ണക്കൊള്ളക്കേസിൽ പങ്കിന് തെളിവില്ലെന്ന് നിരീക്ഷിച്ചാണ് കൊല്ലം വിജിലന്‍സ് കോടതി തന്ത്രിക്ക് ജാമ്യം അനുവദിച്ചത്. എന്നാൽ തന്ത്രിയുടെ വാദങ്ങളെല്ലാം തള്ളുകയാണ് നിയമമന്ത്രി. അറസ്റ്റിലായി സമയത്തും എതിര്‍പ്പുണ്ടായിരുന്നെങ്കിലും മൗനത്തിലായിരുന്ന പ്രതിപക്ഷം ഇപ്പോള്‍ തന്ത്രിയുടെ വാദങ്ങള്‍ ഏറ്റെടുക്കുന്നു പ്രതിപക്ഷം.

കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നതിൽ എസ്ഐടി ഉറച്ചു നിൽക്കുന്നു. ജാമ്യ ഉത്തരവിൽ പ്രോസിക്യൂഷൻ വാദങ്ങളില്ലെന്നത് കൂടി കണക്കിലെടുത്ത് ഹൈക്കോടതിയിൽ അപ്പീൽ നീക്കത്തിനാണ് എസ്ഐടി ആലോചിച്ചത് . എന്നാൽ തന്ത്രിയെ വിടാതെ പിന്തുടരുന്നുവെന്ന പ്രതീതിയുണ്ടാകുമെന്ന് വിലയിരുത്തലിൽ അപ്പീൽ നീക്കത്തിൽ ഇപ്പോള്‍ പുനരാലോചനയിലാണ് എസ്ഐടി. ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണ് അന്വേഷണമെങ്കിലും തന്ത്രിയുടെ അറസ്റ്റിലും ജാമ്യം കിട്ടിയതിലും രാഷ്ട്രീയമായി മറുപടി പറയേണ്ട അവസ്ഥയിലാണ് ഇടതു സര്‍ക്കാര്‍. ഇതിനിടെയാണ് അപ്പീൽ നീക്കത്തിൽ എസ്ഐടിയുടെ മനം മാറ്റം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സംസ്ഥാനത്തെ  മികച്ച കായിക പരിശീലകനുള്ള പരമോന്നത പുരസ്കാരമായ ജി വി രാജ അവാർഡ് അരുവിത്തുറ കോളേജ് വോളിബോൾ കോച്ച് ജേക്കബ് ജോസഫിന്

സംസ്ഥാനത്തെ മികച്ച കായിക പരിശീലകനുള്ള പരമോന്നത പുരസ്കാരമായ ജി വി രാജ അവാർഡ് അരുവിത്തുറ കോളേജ് വോളിബോൾ കോച്ച് ജേക്കബ് ജോസഫിന്

അരുവിത്തുറ :സംസ്ഥാന സർക്കാരും സ്പോർട്സ് കൗൺസിലും ഏർപ്പെടുത്തിയ 2024-25 വർഷത്തെ കേരളത്തിലെ മികച്ച പരിശീലകനുള്ള ജി വി രാജ അവാർഡിന് സ്പോർട്സ് കൗൺസിൽ പരിശീലകനും അരുവിത്തുറ സെന്റ് ജോർജ് കോളേജ് സ്പോർട്സ് അക്കാദമിയിലെ വോളിബോൾ കോച്ചുമായ  ജേക്കബ് ജോസഫ് അർഹനായി.സംസ്ഥാന സർക്കാർ കായിക  പരിശീലകർക്ക് നൽകുന്ന പരമോന്നത പുരസ്കാരമാണിത്
 അരുവിത്തുറ സെന്റ് ജോർജ് കോളേജ് സ്പോർട്സ് അക്കാദമിയിലെ പരിശീലകനായി 2023 ലാണ്  ജേക്കബ് ജോസഫിനെ സ്പോർട്സ് കൗൺസിൽ നിയമിക്കുന്നത്. 

 2009ൽ സ്പോർട്സ് കൗൺസിലിൽ വോളിബോൾ പരിശീലകനായി ജോലിയിൽ പ്രവേശിച്ച ജേക്കബ് ജോസഫ് സെന്റ് സ്റ്റീഫൻസ് കോളേജ് പത്തനാപുരം, ജി വി രാജ സ്പോർട്സ് സ്കൂൾ തിരുവനന്തപുരം, സെൻട്രലൈസ്ഡ് സ്പോർട്സ് ഹോസ്റ്റൽ കോട്ടയം, സെന്റ് പീറ്റേഴ്സ് കോളേജ് കോലഞ്ചേരി എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ച ശേഷമാണ് അരുവിത്തുറ കോളജിലേക്ക് എത്തുന്നത്. 
2001 മുതൽ 2009 വരെ തൃശ്ശൂർ ജില്ലയിലെ ചെന്ത്രാപ്പിനി  എസ് എൻ വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂളിൽ കായിക അധ്യാപകനായി സേവനം അനുഷ്ഠിച്ച ശേഷമാണ് ഇദ്ദേഹം സ്പോർട്സ് കൗൺസിൽ പരിശീലകനായി ജോലിയിൽ പ്രവേശിക്കുന്നത്. താൻ പരിശീലകനായി പ്രവർത്തിച്ച വിവിധ സ്ഥലങ്ങളിൽ നിന്നും പരിശീലന മികവിലൂടെ  നിരവധി ദേശീയ അന്തർദേശീയ വോളിബോൾ താരങ്ങളെ സൃഷ്ടിക്കാൻ സാധിച്ചു. പ്രൊഫഷണൽ വോളിബോൾ ലീഗായ പ്രൈം വോളി യിൽ ഇദ്ദേഹത്തിന്റെ നിരവധി ശിഷ്യന്മാർ കളിക്കുന്നുണ്ട്. ഇക്കഴിഞ്ഞ പ്രൈം വോളി സീസൺ -4 ലെ ഏറ്റവും വിലയേറിയ ഇന്ത്യൻ താരമായ ഷമീമുദ്ധീൻ, ഫൈനൽ മത്സരത്തിലെ പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ട ജിഷ്ണു എന്നിവരെല്ലാം ജേക്കബ് ജോസഫിന്റെ പരിശീലനത്തിലൂടെ വന്നവരാണ്. ഇക്കഴിഞ്ഞ ഫെഡറേഷൻ കപ്പിൽ ഇന്ത്യൻ യൂണിവേഴ്സിറ്റിക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയ എംജി യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഏക താരമായ അരുവിത്തുറ കോളേജിലെ സുജിത്ത് ഉൾപ്പെടെ നിരവധി താരങ്ങളെ സൃഷ്ടിച്ചെടുക്കാൻ പരിശീലകൻ എന്ന നിലയിൽ ജേക്കബ് ജോസഫിന് സാധിച്ചിട്ടുണ്ട്.
നീണ്ട 16 വർഷങ്ങൾക്ക് ശേഷം 2025 അരുവിത്തുറ സെന്റ് ജോർജ് കോളേജ് എം ജി യൂണിവേഴ്സിറ്റി വോളിബാൾ കിരീടം നേടുമ്പോൾ പരിശീലക സ്ഥാനത്ത് ജേക്കബ് ജോസഫ് ആയിരുന്നു.അവാർഡിന് അർഹനായ ജേക്കബ് ജോസഫിനെ അരുവിത്തുറ സെൻറ് ജോർജ് കോളേജ് മാനേജർ വെരി റവ. ഫാ മാത്യു ചന്ദ്രൻക്കുന്നേൽ,കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ.സിബി ജോസഫ്,ബർസാർ റവ ഫാ.ബിജു കുന്നയ്ക്കാട്ട്.വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ,കായിക വിഭാഗം മേധാവി ഡോ വിയാനി ചാർളി തുടങ്ങിയവർ അഭിനന്ദിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നിരോധിച്ച നോട്ടുകളുടെ കൂമ്പാരം! ഗുരുവായൂർ ക്ഷേത്ര ഭണ്ഡാരത്തിൽ ഇക്കുറിയും പതിവ് തെറ്റിയില്ല; ആകെ കിട്ടിയത് 66 എണ്ണം

നിരോധിച്ച നോട്ടുകളുടെ കൂമ്പാരം! ഗുരുവായൂർ ക്ഷേത്ര ഭണ്ഡാരത്തിൽ ഇക്കുറിയും പതിവ് തെറ്റിയില്ല; ആകെ കിട്ടിയത് 66 എണ്ണം

ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ നിന്ന് ഇക്കുറിയും നിരോധിച്ച നോട്ടുകൾ കണ്ടെത്തി. ഫെബ്രുവരി മാസത്തെ ഭണ്ഡാരം വരവ് എണ്ണിത്തിട്ടപ്പെടുത്തുമ്പോഴാണ് നിരോധിച്ച നോട്ടുകൾ കണ്ടെത്തിയത്. ആകെ 71500 രൂപ മൂല്യം വരുന്ന 66 നിരോധിച്ച നോട്ടുകളാണ് കണ്ടെത്തിയത്. ഇതിൽ 33 എണ്ണം 500 രൂപയുടെ നോട്ടുകളാണ്. അവശേഷിക്കുന്ന 33 ൽ 22 എണ്ണം രണ്ടായിരം രൂപയുടെ നോട്ടുകളും 11 എണ്ണം 11000 രൂപയുടെ നോട്ടുകളുമാണ്. കഴിഞ്ഞ മാസങ്ങളിലെല്ലാം ഇതേ നിലയിൽ ഭണ്ഡാരത്തിൽ നിന്ന് നിരോധിച്ച നോട്ടുകൾ കണ്ടെത്തിയിരുന്നു. ആരാണ് ഇത്തരത്തിൽ നിരോധിച്ച നോട്ടുകൾ ഗുരുവായൂർ ക്ഷേത്ര ഭണ്ഡാരങ്ങളിൽ നിക്ഷേപിക്കുന്നതെന്ന് വ്യക്തമല്ല.

അതേസമയം ഫെബ്രുവരി മാസത്തിൽ ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോൾ ആകെ 6,66,59,823 രൂപയാണ് ക്ഷേത്രത്തിലേക്ക് സമർപ്പിക്കപ്പെട്ടത്. ഇതിന് പുറമെ 1.8927 കിലോഗ്രാം സ്വർണവും 28.810 കിലോ വെള്ളിയും ഭണ്ഡാരത്തിലെത്തി. ധനലക്ഷ്മി ബാങ്ക് ഗുരുവായൂർ ശാഖയ്ക്കായിരുന്നു ഫെബ്രുവരി മാസത്തെ ഭണ്ഡാരം വരവ് എണ്ണൽ ചുമതല. ഇ-ഭണ്ഡാരങ്ങൾ വഴിയും ക്ഷേത്രത്തിലേക്ക് പണമെത്തി. കിഴക്കേ നടയിലെ എസ്.ബി.ഐ ശാഖയിലെ അക്കൗണ്ടിൽ 2,07,164 രൂപയും ഇവിടെ തന്നെയുള്ള പഞ്ചാബ് നാഷണൽ ബാങ്കിലെ ഇ-ഭണ്ഡരം വഴി 51,559 രൂപയും ക്ഷേത്രത്തിന് ലഭിച്ചു. പടിഞ്ഞാറെ നടയിലെ യുബിഐ ബാങ്ക് ശാഖയിലെ ഇ-ഭണ്ഡാരത്തിൽ 86,673 രൂപ ലഭിച്ചു. ഇന്ത്യൻ ബാങ്കിലെ ഇ-ഭണ്ഡാരം വഴി 8603 രൂപയും ഐസിഐസിഐ ബാങ്കിലെ ഇ-ഭണ്ഡാരം വഴി 97082 രൂപയും ധനലക്ഷ്മി ബാങ്കിലെ ഇ-ഭണ്ഡാരം വഴി 1,72,550 രൂപയുമാണ് ഗുരുവായൂർ ക്ഷേത്രത്തിന് ലഭിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഗ്രൂപ്പ് ചാറ്റ് ഹിസ്റ്ററി ഫീച്ചർ അവതരിപ്പിച്ച് വാട്‌സ്ആപ്പ്; പുതിയ അംഗങ്ങൾക്ക് ഇനി പഴയ സന്ദേശങ്ങൾ വായിക്കാം

ഗ്രൂപ്പ് ചാറ്റ് ഹിസ്റ്ററി ഫീച്ചർ അവതരിപ്പിച്ച് വാട്‌സ്ആപ്പ്; പുതിയ അംഗങ്ങൾക്ക് ഇനി പഴയ സന്ദേശങ്ങൾ വായിക്കാം

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്കായി വാട്‌സ്ആപ്പ് പുതിയ ഗ്രൂപ്പ് ചാറ്റ് ഹിസ്റ്ററി ഫീച്ചർ അവതരിപ്പിച്ചു. ഗ്രൂപ്പുകളിൽ പുതിയ അംഗങ്ങളെ ചേർക്കുമ്പോൾ അവർക്കു മുൻപ് നടന്ന സംഭാഷണങ്ങളുടെ പശ്ചാത്തലം അറിയാൻ ബുദ്ധിമുട്ടുണ്ടെന്ന പരാതിക്ക് പരിഹാരമായാണ് ഈ പുതിയ അപ്‌ഡേറ്റ് വാട്‌സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. വെള്ളിയാഴ്ച പ്രഖ്യാപിച്ച ഈ ഫീച്ചർ ആൻഡ്രോയ്‌ഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് ഘട്ടംഘട്ടമായി ലഭ്യമാകുന്നതാണ്. പുതിയ ഫീച്ചർ ഉപയോഗിക്കാൻ ആപ്പ് ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യണമെന്ന് കമ്പനി നിർദേശിച്ചു.

വാട്‌സ്ആപ്പ് ഗ്രൂപ്പിലെ പുതിയ അംഗങ്ങള്‍‍ക്ക് ഇനി പഴയ മെസേജുകള്‍ വായിക്കാം

ഇതിനുമുമ്പ്, ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിൽ പുതുതായി ചേർക്കപ്പെട്ട വ്യക്തിക്ക് താൻ ചേർന്ന ശേഷമുള്ള സന്ദേശങ്ങൾ മാത്രമേ കാണാൻ സാധിക്കുമായിരുന്നുള്ളു. അതിനാൽ ഗ്രൂപ്പിൽ നടന്ന പ്രധാന ചർച്ചകളുടെ പശ്ചാത്തലം ലഭിക്കാതെ പോകുന്ന സാഹചര്യം ഉണ്ടായിരുന്നു. പഴയ സന്ദേശങ്ങൾ കാണാൻ താൽപ്പര്യമുള്ള പുതിയ അംഗങ്ങൾക്ക് മറ്റ് അംഗങ്ങൾ പ്രത്യേകം ഫോർവേഡ് ചെയ്യേണ്ടിയിരുന്നു. എന്നാൽ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന പുതിയ ഫീച്ചർ വഴി അഡ്‍മിനുകൾക്കും സാധാരണ അംഗങ്ങൾക്കും പുതുതായി എത്തിയ വ്യക്തിക്ക് മുൻകാല സന്ദേശങ്ങൾ പങ്കുവെക്കാൻ കഴിയും.

വാട്‌സ്ആപ്പ് ഗ്രൂപ്പിലെ പഴയ 25 മുതൽ പരമാവധി 100 വരെ സന്ദേശങ്ങൾ തിരഞ്ഞെടുത്ത് പുതിയ മെമ്പർമാർക്ക് അയയ്ക്കാൻ സാധിക്കും. ഗ്രൂപ്പിന്‍റെ സ്വഭാവം അനുസരിച്ച് സന്ദേശങ്ങളുടെ എണ്ണം തിരഞ്ഞെടുക്കാനുള്ള സൗകര്യവും ലഭ്യമാണ്. ഈ പ്രക്രിയ പൂർണമായും മാനുവൽ രീതിയിലാണ് ചെയ്യേണ്ടത്. അതായത് വാട്‍സ്‌ആപ്പ് സ്വമേധയാ ഗ്രൂപ്പിലെ ചാറ്റ് ഹിസ്റ്ററി പങ്കുവയ്ക്കില്ല. പുതിയ അംഗം ചേർന്നാൽ അടുത്തകാലത്തുള്ള സന്ദേശങ്ങൾ പങ്കുവെക്കാനുള്ള ഓപ്ഷൻ അഡ്‍മിൻമാർക്കും മറ്റ് അംഗങ്ങൾക്കും കാണാൻ സാധിക്കും. ആവശ്യമെങ്കിൽ അഡ്‍മിന് ഈ ഫീച്ചർ ഗ്രൂപ്പിൽ നിന്ന് ഓഫാക്കി വയ്ക്കാനും കഴിയും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സംസ്ഥാനത്ത് ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക മൂന്നാറിൽ; നാലിടത്ത് ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക മൂന്നാറിൽ; നാലിടത്ത് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക(10) മൂന്നാറിൽ രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തപ്പെട്ട കണക്കനുസരിച്ച് മൂന്നാർ, ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, കോന്നി എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും മാനന്തവാടി, ബേപ്പൂർ,പൊന്നാനി, തൃത്താല, ഒല്ലൂർ, കൊട്ടാരക്കര എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.

പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.

പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.

പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.

യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക.

മലമ്പ്രദേശങ്ങൾ (High altitudes), ഉഷ്ണമേഖല പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ UV സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന UV സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും UV സൂചിക ഉയർന്നതായിരിക്കും.