ലഖ്‌നൗ: ഉത്തർപ്രദേശിലെ ഫത്തേപൂരിൽ വളർത്തുനായയെ ചൊല്ലിയുള്ള തർക്കം രണ്ട് കുടുംബങ്ങൾ തമ്മിലുള്ള വലിയ സംഘർഷത്തിൽ കലാശിച്ചു. ആക്രമണത്തിൽ വധുവിന്റെ വീട്ടുകാർക്ക് പരിക്കേറ്റതോടെ ആഘോഷമായി നടക്കേണ്ടിയിരുന്ന വിവാഹം പാതിവഴിയിൽ ഉപേക്ഷിച്ചു.
പ്രയാഗ്‌രാജ് സ്വദേശിയായ സുമിത് കേശർവാനിയും വധുവും നേരത്തെ പ്രണയത്തിലായിരുന്നു. ഇവർ കാൺപൂരിലെ ആര്യസമാജ ക്ഷേത്രത്തിൽ വെച്ച് മുൻപ് വിവാഹിതരായെങ്കിലും, കുടുംബങ്ങൾ തമ്മിലുള്ള ചർച്ചകൾക്കൊടുവിൽ ഔപചാരികമായി ചടങ്ങുകളോടെ വീണ്ടും വിവാഹം നടത്താൻ തീരുമാനിക്കുകയായിരുന്നു. ഖഗ കോട്‌വാലിയിലെ ഗസ്റ്റ് ഹൗസിൽ ബുധനാഴ്ച വൈകിട്ട് മാലയിടൽ ചടങ്ങുകൾ ഉൾപ്പെടെയുള്ളവ സമാധാനപരമായി പൂർത്തിയായി.
വ്യാഴാഴ്ച പുലർച്ചെ നാല് മണിയോടെ വിവാഹ വേദിയിൽ ആഭരണ പൂജ നടക്കുന്നതിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വധുവിന്റെ കുടുംബം വിവാഹ സ്ഥലത്തേക്ക് കൊണ്ടുവന്ന വളർത്തുനായ ഈ സമയം നിർത്താതെ കുരയ്ക്കുന്നുണ്ടായിരുന്നു. ഇതിൽ പ്രകോപിതനായ വരന്റെ ഭാഗത്തുനിന്നുള്ള ഒരു യുവാവ് നായയെ തല്ലിയതാണ് തർക്കത്തിന് കാരണമായത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.