Saturday, 21 February 2026

1.75 ദശലക്ഷം അപകടകരമായ ആപ്പുകൾ നിരോധിച്ച് ഗൂഗിള്‍

1.75 ദശലക്ഷം അപകടകരമായ ആപ്പുകൾ നിരോധിച്ച് ഗൂഗിള്‍

കാലിഫോര്‍ണിയ: ഗൂഗിള്‍ പ്ലേ സ്റ്റോറിനെ (Google Play) ലക്ഷ്യമിട്ടുള്ള തട്ടിപ്പുകള്‍ കുറയുന്നതായി ഗൂഗിള്‍. 2025-ല്‍ നയലംഘനങ്ങളുള്ള ആപ്പുകളും നിരോധിക്കപ്പെട്ട ഡെവലപ്പര്‍ അക്കൗണ്ടുകളും ഗണ്യമായി കുറഞ്ഞതായി കമ്പനി പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ശക്തമായ പരിശോധനാ മാനദണ്ഡങ്ങളും എഐ അധിഷ്ഠിത നിരീക്ഷണ സംവിധാനങ്ങളുടെ വ്യാപനവുമാണ് ഈ കുറവിന് പ്രധാന കാരണമെന്നാണ് ഗൂഗിളിന്‍റെ വിലയിരുത്തല്‍. അതേസമയം, ഭീഷണികള്‍ ഔദ്യോഗിക ആപ്പ് മാര്‍ക്കറ്റിന് പുറത്തേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്ന സൂചനയും റിപ്പോര്‍ട്ട് നല്‍കുന്നു. 

ഗൂഗിള്‍ പ്ലേയില്‍ ശക്തമായ സുരക്ഷ

2025-ല്‍ മാത്രം 17.5 ലക്ഷം നയലംഘന ആപ്പുകള്‍ ഗൂഗിൾ പ്ലേ സ്റ്റോറിൽ പ്രസിദ്ധീകരിക്കുന്നത് തടഞ്ഞുവെന്ന് ഈ റിപ്പോർട്ട് വ്യക്തമാക്കുന്നു. 2024-ല്‍ ഇത് 23.6 ലക്ഷവും 2023-ല്‍ 22.8 ലക്ഷവുമായിരുന്നു. കഴിഞ്ഞ വര്‍ഷം ദോഷകരമോ നിബന്ധനകള്‍ ലംഘിക്കുന്നതുമായ ആപ്പുകള്‍ പ്രസിദ്ധീകരിക്കാന്‍ ശ്രമിച്ചതിനാല്‍ 80,000-ത്തിലധികം ഡെവലപ്പര്‍ അക്കൗണ്ടുകള്‍ നിരോധിക്കുകയും ചെയ്‌തു. 2024-ലെ 1.58 ലക്ഷം, 2023-ലെ 3.33 ലക്ഷം എന്നീ കണക്കുകളെ അപേക്ഷിച്ച് ഇത് കുറവാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഡെവലപ്പര്‍മാര്‍ക്കുള്ള കര്‍ശനമായ സ്ഥിരീകരണ നടപടികള്‍, നിര്‍ബന്ധിത പ്രീ-റിവ്യൂ പരിശോധനകള്‍, ഉയര്‍ന്ന പരിശോധനാ മാനദണ്ഡങ്ങള്‍ എന്നിവയാണ് ഇടിവിന് കാരണമായതെന്ന് ഗൂഗിൾ പറയുന്നു. ഓരോ ആപ്പും പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് 10,000-ത്തിലധികം സുരക്ഷാ പരിശോധനകള്‍ നടത്തുന്നതായും, പ്ലേ സ്റ്റോറില്‍ ആപ്പുകൾ ലൈവായ ശേഷം പോലും നിരന്തരമായ നിരീക്ഷണം തുടരുന്നതായും ഗൂഗിള്‍ വ്യക്തമാക്കി. കമ്പനിയുടെ ഏറ്റവും പുതിയ ജനറേറ്റീവ് എ ഐ മോഡലുകള്‍ റിവ്യൂവര്‍മാരെ സങ്കീര്‍ണമായ തട്ടിപ്പ് രീതികള്‍ വേഗത്തില്‍ കണ്ടെത്താന്‍ സഹായിക്കുന്നുണ്ട് എന്നാണ് ഗൂഗിളിന്‍റെ വിലയിരുത്തല്‍.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരളത്തിൽ വേനൽമഴ എത്തുന്നു; ഇന്നും നാളെയും യെല്ലോ അലേർട്ട്

കേരളത്തിൽ വേനൽമഴ എത്തുന്നു; ഇന്നും നാളെയും യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്നും നാളെയും വേനൽ മഴയ്ക്ക് സാധ്യത. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട, കോട്ടയം, ഇടുക്കി, ജില്ലകളിൽ നാളെ യെല്ലോ മുന്നറിയിപ്പ്. കേരള ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. ഫെബ്രുവരിയിലെ രണ്ടാമത്തെ ന്യുന മർദ്ദം തെക്ക് പടിഞ്ഞാറാൻ ബംഗാൾ ഉൾകടലിൽ രൂപപ്പെട്ടു.

ഇന്നും നാളെയും മധ്യ തെക്കൻ ജില്ലകളിൽ വൈകുന്നേരം / രാത്രി മൂടി കെട്ടിയ അന്തരീക്ഷം / മഴ / ഇടി / മിന്നൽ. വടക്കൻ ജില്ലകളിൽ കിഴക്കൻ മേഖലയിലും ഒറ്റപെട്ട മഴ സാധ്യത / മൂടി കെട്ടിയ അന്തരീക്ഷ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കർണാടകയിൽ പരീക്ഷയ്ക്കിടെ കോപ്പിയടി പിടിച്ചു; അധ്യാപകനെ മർദ്ദിച്ച് മലയാളി വിദ്യാർത്ഥി

കർണാടകയിൽ പരീക്ഷയ്ക്കിടെ കോപ്പിയടി പിടിച്ചു; അധ്യാപകനെ മർദ്ദിച്ച് മലയാളി വിദ്യാർത്ഥി

കർണാടകയിലെ കലബുറഗിയിലുള്ള ഡോ. മാലറെഡ്ഡി ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ പരീക്ഷയ്ക്കിടെ അധ്യാപകന് മലയാളി വിദ്യാർത്ഥിയുടെ ക്രൂര മർദ്ദനം. പരീക്ഷയ്ക്കിടെ കോപ്പിയടി പിടികൂടിയതിനെ തുടർന്നാണ് കേരളത്തിൽ നിന്നുള്ള ഷഹബാസ് എന്ന വിദ്യാർത്ഥി, ഇൻവിജിലേറ്ററായ അസിസ്റ്റന്‍റ് പ്രൊഫസർ ശിവരാജ് കുമാറിനെ ആക്രമിച്ചതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.

കോപ്പിയടി പിടികൂടി അധ്യാപകൻ

ഹോമിയോപ്പതിക് മെറ്റീരിയ മെഡിക്ക എന്ന വിഷയത്തിന്‍റെ ഇന്‍റേണൽ പരീക്ഷയ്ക്കിടെയാണ് സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ ഒളിപ്പിച്ചു കടത്തി, അതുപയോഗിച്ച് ഉത്തരങ്ങൾ എഴുതുകയായിരുന്നു ഷഹബാസ്. ഇത് ശ്രദ്ധയിൽപ്പെട്ട പ്രൊഫസർ ശിവരാജ് കുമാർ ഉടൻ തന്നെ വിദ്യാർത്ഥിയെ ചോദ്യം ചെയ്യുകയും അവന്‍റെ ഉത്തരക്കടലാസ് പിടിച്ചെടുക്കുകയും ചെയ്തു. തുടർന്ന് ഹാളിൽ നിന്ന് പുറത്തുപോകാൻ അധ്യാപകൻ ആവശ്യപ്പെട്ടു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സ കിട്ടാതെ ഗർഭിണി മരിച്ചെന്ന് പരാതി; സഹോദരൻ്റെ പരാതിയിൽ കേസെടുത്ത് പൊലീസ്

പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സ കിട്ടാതെ ഗർഭിണി മരിച്ചെന്ന് പരാതി; സഹോദരൻ്റെ പരാതിയിൽ കേസെടുത്ത് പൊലീസ്

പാലക്കാട്: പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ഗർഭിണി മരിച്ചു. തൃത്താല മേഴത്തൂർ സ്വദേശിനി (29) കാരി നൗഷിജയാണ് മരിച്ചത്. യുവതിയ്ക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. സഹോദരന്റെ പരാതിയിൽ തൃത്താല പൊലീസ് കേസെടുത്തു. ഈ മാസം പതിനാറിനാണ് 9 മാസം ഗർഭിണിയായ നൗഷിജയെ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

ഇന്നലെ രാവിലെ പത്തരയോടെ നൗഷിജയെ  ശ്വാസ തടസ്സവും രക്തസ്രാവവും ഉണ്ടായതിനെ തുടർന്ന് വാണിയംകുളം പികെ ദാസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പികെ ദാസ് ആശുപത്രിയിൽ എത്തിച്ചു പരിശോധന നടത്തിയപ്പോൾ യുവതി മരിച്ചിരുന്നു. ഇതോടെയാണ് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം ഉയർന്നത്. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മലബാർ മിസ്റ്ററിയല്ല, ഇനി 'മിന്നൽ മാജിക്', അര ലിറ്ററിന് 400 രൂപ; നിര്‍മാണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു

മലബാർ മിസ്റ്ററിയല്ല, ഇനി 'മിന്നൽ മാജിക്', അര ലിറ്ററിന് 400 രൂപ; നിര്‍മാണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു

പാലക്കാട്: ജവാന് പിന്നാലെ പുതിയ മദ്യം നിർമ്മിച്ച് കേരള സ‍ർക്കാർ. പാലക്കാട് മേനോൻപറയിലെ മലബാർ ഡിസ്റ്റിലറീസ് പുറത്തിറക്കുന്ന മിന്നൽ മാജിക്കാണ് സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യം. ഇന്ന് രാവിലെയാണ് എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ബ്രാൻഡി നിർമ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചത്.

മലബാർ മിസ്റ്ററി എന്ന പേരാണ് ആദ്യഘട്ടത്തിൽ തീരുമാനിച്ചിരുന്നത് എന്നാല്‍ ബെവ്‌കോ ഈ പേര് മാറ്റി. പുതിയ മദ്യത്തിന് പേര് നിര്‍ദേശിക്കാനുള്ള മത്സരത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പേര് മാറ്റിയത്. മത്സരത്തിന്‍റെ ഭാഗമായി വന്ന പേരുകളിലൊന്നായിരുന്നു മലബാര്‍ മിസ്റ്ററി.

പ്രതിദിനം 18 കുപ്പികൾ അടങ്ങുന്ന 13500 കേയ്സ് മദ്യമാണ് കമ്പനി ഉത്പാദിപ്പിക്കുക. അര ലിറ്റർ മിന്നൽ മാജികിന് 400 രൂപയാണ് വില. മലമ്പുഴയിലെ ശുദ്ധജല പ്ലാൻ്റിൽ നിന്ന് എത്തിക്കുന്ന ഒരു ലക്ഷം ലിറ്റർ വെള്ളം ഉപയോഗിച്ചാണ് പ്രതിദിന മദ്യ നിർമ്മാണം നടത്തുക.

മദ്യനിർമാണത്തിനായുള്ള മഴവെള്ള സംഭരണി ഉടൻ നിർമ്മിക്കുമെന്നാണ് റിപ്പോർട്ട്. കരാർ പ്രകാരം മദ്യ നിർമാണത്തിനായുളള സ്പിരിറ്റ് രാജസ്ഥാനിൽ നിന്നാണ് എത്തിക്കുന്നത്. സർക്കാർ നിർമ്മിക്കുന്ന മിന്നൽ മാജിക്ക് ബ്രാൻ‍ഡി അടുത്തമാസം മുതൽ ബെവ്കോയുടെ ഔട്ട്ലെറ്റുകളിൽ എത്തും.

എലപ്പുള്ളിയിലെ സ്വകാര്യ മദ്യനിർമ്മാണശാല, ബാറുകളുടെ സമയം നീട്ടൽ തുടങ്ങിയ വിവാദങ്ങൾ നിലനിൽകുന്ന സാഹചര്യത്തിലാണ് സർക്കാറിൻ്റെ പുതിയ മദ്യനിർമാണ യൂണിറ്റിൻ്റെ ഉദ്ഘാടനം നടന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മൂന്ന് സംസ്ഥാനങ്ങളില്‍ വര്‍ഗ്ഗീയ ലഹള; കര്‍ണ്ണാടകയിലും മധ്യപ്രദേശിലും ആന്ധ്രയിലും വിവിധ മതച്ചടങ്ങുകളുമായി ബന്ധപ്പെട്ട് കലാപം

മൂന്ന് സംസ്ഥാനങ്ങളില്‍ വര്‍ഗ്ഗീയ ലഹള; കര്‍ണ്ണാടകയിലും മധ്യപ്രദേശിലും ആന്ധ്രയിലും വിവിധ മതച്ചടങ്ങുകളുമായി ബന്ധപ്പെട്ട് കലാപം

ന്യൂദല്‍ഹി: രാജ്യത്ത് മൂന്ന് സംസ്ഥാനങ്ങളില്‍ വര്‍ഗ്ഗീയ ലഹള പൊട്ടിപ്പുറപ്പെട്ടു. കര്‍ണ്ണാടക, മധ്യപ്രദേശ്, ആന്ധ്ര എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ വിവിധ മതച്ചടങ്ങുകളുമായി ബന്ധപ്പെട്ടാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്.

മധ്യപ്രദേശിലെ ജബല്‍പൂരില്‍ ഒരു ദുര്‍ഗ്ഗാക്ഷേത്രസമുച്ചയം നശിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് കലാപമുണ്ടായത്. ശിവജി ജയന്തിയോട് അനുബന്ധിച്ച് നടത്തിയ ഘോഷയാത്രയിലാണ് കര്‍ണ്ണാടകയിലും ആന്ധ്രയിലും സംഘര്‍ഷമുണ്ടായത്.

കര്‍ണ്ണാടകയിലെ ബാഗല്‍കോട്ടില്‍ സമാധാനപൂര്‍ണ്ണമായി നടന്ന യാത്രയ്‌ക്ക് നേരെ ആക്രമണമുണ്ടായി. ഒരു പള്ളിയ്‌ക്ക് മുന്നിലെത്തിയപ്പോള്‍ ഘോഷയാത്രയ്‌ക്ക് നേരെ കല്ലേറുണ്ടായി. സ്ഥിതിഗതികള്‍ നിയന്ത്രിക്കാനെത്തിയ എസ് പി സിദ്ധാര്‍ത്ഥ് ഗോയലിനും കല്ലേറില്‍ പരിക്കേറ്റു. തലയ്‌ക്കാണ് പരിക്കേറ്റത്. ഘോഷയാത്രയില്‍ ഡിജെ അവതരിപ്പിച്ച ‘മന്ദിര്‍ ബനായേംഗെ’ (ക്ഷേത്രം നിര്‍മ്മിയ്‌ക്കും) എന്ന ഗാനമാണ് പ്രകോപനം സൃഷ്ടിച്ചതെന്ന് പറയുന്നു. ബാഗല്‍കോട്ടിന് 400 കിലോമീറ്റര്‍ ചുറ്റളവില്‍ 144 പ്രഖ്യാപിച്ചിരിക്കുകയാണ്.

റമദാന്‍ പ്രാര്‍ത്ഥനാച്ചടങ്ങുമായി ബന്ധപ്പെട്ടാണ് ആന്ധ്രയിലെ ഹൈദരാബാദില്‍ ലഹളയുണ്ടായത്. ആംബര്‍പേട്ട് എന്ന സ്ഥലത്ത് മുസ്ലിം പള്ളിയില്‍ റമദാന്‍ പ്രാര്‍ത്ഥന നടന്നുകൊണ്ടിരിക്കെ അതുവഴി പോയ ശിവജി ഘോഷയാത്രയ്‌ക്ക് നേരെ കയ്യേറ്റുമുണ്ടായി. ഘോഷയാത്രക്കാര്‍ പാട്ട് വെച്ചതാണ് പ്രകോപനത്തിന് കാരണമായതെന്ന് പറയുന്നു. മന്ത്രങ്ങളും ഉറക്കെ ചൊല്ലിയിരുന്നു. ഇതോടെ ഇരുവിഭാഗവും തമ്മില്‍ ഉന്തും തള്ളുമായി. അതാണ് സംഘര്‍ഷത്തിലേക്ക് എത്തിയത്. ആംബര്‍പേട്ട് എന്ന സ്ഥലത്ത് 30 ശതമാനത്തോളം മുസ്ലിങ്ങള്‍ ആണ്.

മധ്യപ്രദേശിലെ ജബല്‍പൂരില്‍ ഒരു ദുര്‍ഗ്ഗാക്ഷേത്രം എതിര്‍സമുദായത്തില്‍പ്പെട്ടവര്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഇരുവിഭാഗവും അന്യോന്യം കല്ലെറിഞ്ഞു. ക്ഷേത്രത്തിലെ സന്ധ്യാ ആരതിയും തൊട്ടടുത്ത പള്ളിയിലെ പ്രാര്‍ത്ഥനാച്ചടങ്ങും ഒരുമിച്ചാണ് നടന്നത് ഇതാണ് സംഘര്‍ഷത്തിന് കാരണമായത്. പൊലീസ് ഉടനെ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ ശ്രമിച്ചു.അക്രമികളെ ഓടിക്കാന്‍ ലാത്തിവീശേണ്ടിവന്നു. ദുര്‍ഗ്ഗാക്ഷേത്രത്തിലും പള്ളിയിലും വന്‍പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാ കളക്ടര്‍ രാഘവേന്ദ്ര സ്ഥലത്തെത്തി. 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ മുന്ന് സംഭവങ്ങളിലും ആര്‍ക്കും ജീവാപായം ഉണ്ടായിട്ടില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വേളി കടലിൽ കൈകൾ കൂട്ടിക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം; അന്വേഷണം ആരംഭിച്ച് പൊലീസ്

വേളി കടലിൽ കൈകൾ കൂട്ടിക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം; അന്വേഷണം ആരംഭിച്ച് പൊലീസ്

തിരുവനന്തപുരം: വേളി കടലിൽ ഒഴുകിയെത്തിയ യുവതിയുടെ മൃതദേഹം കരയ്ക്കെത്തിച്ചു. കൈകള്‍ തുണി ഉപയോഗിച്ച് കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം. ഇതിന് ഒരു ദിവസത്തെ പഴക്കമാണ് തോന്നിക്കുന്നത്. 40-50 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടേതാണ് മൃതദേഹമെന്ന് തുമ്പ പൊലീസ് അറിയിച്ചു.

ഇന്നുരാവിലെ വേളി പള്ളിക്കുസമീപം മൃതദേഹം കടലില്‍ ഒഴുകിനടക്കുന്നത് കണ്ട മത്സ്യത്തൊഴിലാളികളാണ് വിവരം പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് മൃതദേഹം പുറത്തെത്തിച്ച് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കുമാറ്റി. ആരെങ്കിലും കൊലപ്പെടുത്തി കടലില്‍ തള്ളിയതാണോ എന്നതുള്‍പ്പെടെ പരിശോധിക്കുമെന്നും തുമ്പ പൊലീസ് അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗത, മൂന്നുകോച്ചുകൾ; വരുന്നു ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ മെട്രോ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗത, മൂന്നുകോച്ചുകൾ; വരുന്നു ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ മെട്രോ

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വേഗതയേറിയ മെട്രോ സംവിധാനമായ മീററ്റ് മെട്രോയും ഡൽഹി-മീററ്റ് നാമോ ഭാരത് (ആർആർടിഎസ്) ഇടനാഴിയും പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാജ്യത്തിന് സമർപ്പിക്കും. ഉത്തർപ്രദേശിലെ ശതാബ്ദി നഗർ സ്റ്റേഷനിൽ നടക്കുന്ന ചടങ്ങിൽ മെട്രോ ഫ്ളാഗ് ഓഫ് ചെയ്ത ശേഷം പ്രധാനമന്ത്രി മീററ്റ് സൗത്ത് വരെ മെട്രോയിൽ യാത്ര ചെയ്യും. ഏകദേശം 12,930 കോടി രൂപയുടെ വികസന പദ്ധതികൾക്കാണ് ഇതോടെ മീററ്റിൽ തുടക്കമാകുന്നത്

മീററ്റ് സൗത്ത് മുതൽ മോടിപുരം വരെയുള്ള പാതയിലാണ് മെട്രോ സർവീസ് നടത്തുക. മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന മെട്രോ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ മെട്രോ സംവിധാനമായി മാറും. മുഴുവൻ ദൂരവും എല്ലാ സ്റ്റോപ്പുകളിലും നിർത്തി വെറും 30 മിനിട്ടുകൊണ്ട് ലക്ഷ്യസ്ഥാനത്തെത്തും. മൂന്ന് കോച്ചുകൾ വീതമുള്ള ട്രെയിനുകളാണ് സർവീസിന് ഉപയോഗിക്കുന്നത്

അതേസമയം, 82 കിലോമീറ്റർ ദൈർഘ്യമുള്ള ഡൽഹി-മീററ്റ് നാമോ ഭാരത് ഇടനാഴിയും ഇതോടെ പൂർണമായും സജ്ജമാകും. ഡൽഹിയിലെ സരായ് കാലെ ഖാൻ മുതൽ ന്യൂ അശോക് നഗർ വരെയുള്ള അഞ്ച് കിലോമീറ്റർ പാതയും, മീററ്റ് സൗത്ത് മുതൽ മോടിപുരം വരെയുള്ള 21 കിലോമീറ്റർ പാതയുമാണ് പുതുതായി തുറക്കുന്നത്. മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ളതാണ് നാമോ ഭാരത് ട്രെയിനുകൾ. സാഹിബാബാദ്, ഗാസിയാബാദ്, മോടിനഗർ, മീററ്റ് എന്നീ നഗരങ്ങളെ അതിവേഗത്തിൽ ഡൽഹിയുമായി ഇനി ബന്ധിപ്പിക്കാൻ കഴിയും. നമോ ഭാരതിന് ഇന്ത്യയിലെ ആദ്യത്തെ പ്രാദേശിക അതിവേഗ ഗതാഗത സംവിധാനമെന്ന പ്രത്യേകതയുമുണ്ട്

ഇന്ത്യയിൽ ആദ്യമായാണ് ഒരു റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റവും (ആർആർടിഎസ്) നഗര മെട്രോയും ഒരേ സൗകര്യത്തിൽ പ്രവർത്തിക്കുന്നത്. നമോ ഭാരത് ട്രെയിനുകൾ അന്തർസംസ്ഥാന സർവീസുകൾക്കും, മീററ്റ് മെട്രോ നഗരത്തിനകത്തുള്ള സർവീസുകൾക്കും ഒരേ പാതയായിരിക്കും ഉപയോഗിക്കുക. സരായ് കാലെ ഖാൻ സ്റ്റേഷൻ ഒരു മൾട്ടി മോഡൽ ഹബ്ബായി മാറും. ഇവിടെ നിന്ന് ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷൻ, ഡൽഹി മെട്രോ പിങ്ക് ലൈൻ, റിംഗ് റോഡ് എന്നിവയുമായി യാത്രക്കാർക്ക് എളുപ്പത്തിൽ ബന്ധപ്പെടാൻ സാധിക്കും

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വാടക കുടിശ്ശിക നല്‍കിയില്ല; കേരള ബ്ലാസ്റ്റേഴ്‌സിന്റെ വാര്‍ത്താസമ്മേളനം തടഞ്ഞ് GCDA

വാടക കുടിശ്ശിക നല്‍കിയില്ല; കേരള ബ്ലാസ്റ്റേഴ്‌സിന്റെ വാര്‍ത്താസമ്മേളനം തടഞ്ഞ് GCDA

കൊച്ചി: വാടക കുടിശ്ശിക നൽകാതെ വാർത്താ സമ്മേളനം നടത്താനുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ ശ്രമം തടഞ്ഞ് ജിസിഡിഎ. വാർത്താസമ്മേളനം നടത്താൽ അനുമതിയില്ലെന്ന് സ്റ്റേഡിയം സുരക്ഷാ വിഭാഗം അറിയിച്ചു. കുടിശിക നൽകിയിതിന് ശേഷം വാർത്താസമ്മേളനം നടത്തിയാൽ മതിയെന്നാണ് ജിസിഡിഎ വ്യക്തമാക്കുന്നത്. വാടക കരാർ സംബന്ധിച്ച് അന്തിമതീരുമാനം ആയിട്ടില്ലെന്നാണ് വിശദീകരണം.

ഇത്തവണത്തെ ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മാച്ച് നടക്കാനാരിക്കെയാണ് ഇന്ന് വാർത്താസമ്മേളനം തീരുമാനിച്ചിരുന്നത്. ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ദവീദ് കറ്റാലയും ഒരു താരവും ചേർന്നാണ് വാർത്താസമ്മേളനം നടത്താനിരുന്നത്.

വാടകയുമായി ബന്ധപ്പെട്ട് തീരുമാനത്തിലെത്താതിനാൽ ബ്ലാസ്റ്റേഴ്‌സ് കൊച്ചി ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേിയത്തിൽനിന്നും ഹോം ഗ്രൗണ്ട് മാറ്റുന്നതടക്കം ചർച്ചയായിരുന്നു. ഹോം മത്സരങ്ങൾ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലേക്ക് മാറ്റാനായിരുന്നു ആലോചനയെങ്കിലും സൗകര്യക്കുറവിനാൽ വീണ്ടും കൊച്ചിയിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു. നാളെ വൈകീട്ടാണ് ആദ്യം ഹോം മാച്ച് നടക്കാൻ പോകുന്നത് അതിന് മുമ്പായി പ്രശ്‌നം പരിഹരിക്കുമെന്നാണ് പ്രതീക്ഷ. ബ്ലാസ്റ്റേഴ്‌സ് അധികൃതരും ജിസിഡിഎ അധികൃതരും തമ്മിൽ ചർച്ച നടക്കുന്നുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പൊലീസിനെ കണ്ടപ്പോൾ പരിഭ്രമിച്ച് ബൈക്ക് തിരിച്ചു, പക്ഷെ പിടിവീണു; വാഹനം പരിശോധിച്ചപ്പോൾ കിട്ടിയത് കഞ്ചാവ്; 2 പേർ പിടിയിൽ

പൊലീസിനെ കണ്ടപ്പോൾ പരിഭ്രമിച്ച് ബൈക്ക് തിരിച്ചു, പക്ഷെ പിടിവീണു; വാഹനം പരിശോധിച്ചപ്പോൾ കിട്ടിയത് കഞ്ചാവ്; 2 പേർ പിടിയിൽ

മലപ്പുറം:പെരുമ്പടപ്പില്‍ ബൈക്കിന്റെ ടാങ്ക് കവറിനുള്ളില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന കഞ്ചാവുമായി രണ്ടുപേരെ പെരുമ്പടപ്പ് പൊലീസ് പിടികൂടി. പെരുമ്പടപ്പ് എന്‍ കെ റോഡ് മാക്കാലിക്കല്‍ വീട്ടില്‍ നജീബ് (38), കിഴക്കുമുറി പെരുമ്പുംകാട്ടില്‍ വീട്ടില്‍ ഷഹീദ് (38) എന്നിവരെയാണ് പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച പുലര്‍ച്ചെ പെരുമ്പടപ്പ് പാറ ജങ്ഷനു സമീപം നടത്തിയ വാഹന പരിശോധനക്കിടെയാണ് പ്രതികള്‍ വലയിലായത്. 

പുലര്‍ച്ചെ 12.20ന് എരമംഗലം ഭാഗത്തുനിന്ന് മോട്ടോര്‍ സൈക്കിളില്‍ എത്തിയ പ്രതികള്‍ പൊലീസിനെ കണ്ടതോടെ പരിഭ്രമിച്ചു. ഇവർ വാഹനം തിരിച്ചുവിടാന്‍ ശ്രമിച്ചു. സംശയം തോന്നിയ പൊലീസ് ഇവരെ തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയായിരുന്നു. 924 ഗ്രാം കഞ്ചാവാണ് ബൈക്കിൻറെ ടാങ്ക് കവറിനുള്ളിൽ നിന്നും പരിശോധനയിൽ കണ്ടെത്തിയത്. പെരുമ്പടപ്പ് എസ്എച്ച്ഒ സിവി ബിജുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സബ് ഇന്‍സ്‌പെക്ടര്‍ പി ബസന്ത്, എഎസ്‌ഐ ഉഷ, സിപിഒമാരായ ശ്രീകുമാര്‍, വിഷ്ണു തമ്പാന്‍, ഗണേഷ്, മുകേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി. ഇവരുടെ ഇടപാടുകാരെ കുറിച്ച് വിശദമായ അന്വേഷണം നടത്താനാണ് പൊലീസിൻ്റെ തീരുമാനം.