പാലക്കാട്: ജവാന് പിന്നാലെ പുതിയ മദ്യം നിർമ്മിച്ച് കേരള സർക്കാർ. പാലക്കാട് മേനോൻപറയിലെ മലബാർ ഡിസ്റ്റിലറീസ് പുറത്തിറക്കുന്ന മിന്നൽ മാജിക്കാണ് സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യം. ഇന്ന് രാവിലെയാണ് എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ബ്രാൻഡി നിർമ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
മലബാർ മിസ്റ്ററി എന്ന പേരാണ് ആദ്യഘട്ടത്തിൽ തീരുമാനിച്ചിരുന്നത് എന്നാല്‍ ബെവ്‌കോ ഈ പേര് മാറ്റി. പുതിയ മദ്യത്തിന് പേര് നിര്‍ദേശിക്കാനുള്ള മത്സരത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പേര് മാറ്റിയത്. മത്സരത്തിന്‍റെ ഭാഗമായി വന്ന പേരുകളിലൊന്നായിരുന്നു മലബാര്‍ മിസ്റ്ററി.
പ്രതിദിനം 18 കുപ്പികൾ അടങ്ങുന്ന 13500 കേയ്സ് മദ്യമാണ് കമ്പനി ഉത്പാദിപ്പിക്കുക. അര ലിറ്റർ മിന്നൽ മാജികിന് 400 രൂപയാണ് വില. മലമ്പുഴയിലെ ശുദ്ധജല പ്ലാൻ്റിൽ നിന്ന് എത്തിക്കുന്ന ഒരു ലക്ഷം ലിറ്റർ വെള്ളം ഉപയോഗിച്ചാണ് പ്രതിദിന മദ്യ നിർമ്മാണം നടത്തുക.
മദ്യനിർമാണത്തിനായുള്ള മഴവെള്ള സംഭരണി ഉടൻ നിർമ്മിക്കുമെന്നാണ് റിപ്പോർട്ട്. കരാർ പ്രകാരം മദ്യ നിർമാണത്തിനായുളള സ്പിരിറ്റ് രാജസ്ഥാനിൽ നിന്നാണ് എത്തിക്കുന്നത്. സർക്കാർ നിർമ്മിക്കുന്ന മിന്നൽ മാജിക്ക് ബ്രാൻഡി അടുത്തമാസം മുതൽ ബെവ്കോയുടെ ഔട്ട്ലെറ്റുകളിൽ എത്തും.
എലപ്പുള്ളിയിലെ സ്വകാര്യ മദ്യനിർമ്മാണശാല, ബാറുകളുടെ സമയം നീട്ടൽ തുടങ്ങിയ വിവാദങ്ങൾ നിലനിൽകുന്ന സാഹചര്യത്തിലാണ് സർക്കാറിൻ്റെ പുതിയ മദ്യനിർമാണ യൂണിറ്റിൻ്റെ ഉദ്ഘാടനം നടന്നത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.