ന്യൂദല്‍ഹി: രാജ്യത്ത് മൂന്ന് സംസ്ഥാനങ്ങളില്‍ വര്‍ഗ്ഗീയ ലഹള പൊട്ടിപ്പുറപ്പെട്ടു. കര്‍ണ്ണാടക, മധ്യപ്രദേശ്, ആന്ധ്ര എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ വിവിധ മതച്ചടങ്ങുകളുമായി ബന്ധപ്പെട്ടാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്.
മധ്യപ്രദേശിലെ ജബല്‍പൂരില്‍ ഒരു ദുര്‍ഗ്ഗാക്ഷേത്രസമുച്ചയം നശിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് കലാപമുണ്ടായത്. ശിവജി ജയന്തിയോട് അനുബന്ധിച്ച് നടത്തിയ ഘോഷയാത്രയിലാണ് കര്‍ണ്ണാടകയിലും ആന്ധ്രയിലും സംഘര്‍ഷമുണ്ടായത്.
കര്‍ണ്ണാടകയിലെ ബാഗല്‍കോട്ടില്‍ സമാധാനപൂര്‍ണ്ണമായി നടന്ന യാത്രയ്‌ക്ക് നേരെ ആക്രമണമുണ്ടായി. ഒരു പള്ളിയ്‌ക്ക് മുന്നിലെത്തിയപ്പോള്‍ ഘോഷയാത്രയ്‌ക്ക് നേരെ കല്ലേറുണ്ടായി. സ്ഥിതിഗതികള്‍ നിയന്ത്രിക്കാനെത്തിയ എസ് പി സിദ്ധാര്‍ത്ഥ് ഗോയലിനും കല്ലേറില്‍ പരിക്കേറ്റു. തലയ്‌ക്കാണ് പരിക്കേറ്റത്. ഘോഷയാത്രയില്‍ ഡിജെ അവതരിപ്പിച്ച ‘മന്ദിര്‍ ബനായേംഗെ’ (ക്ഷേത്രം നിര്‍മ്മിയ്‌ക്കും) എന്ന ഗാനമാണ് പ്രകോപനം സൃഷ്ടിച്ചതെന്ന് പറയുന്നു. ബാഗല്‍കോട്ടിന് 400 കിലോമീറ്റര്‍ ചുറ്റളവില്‍ 144 പ്രഖ്യാപിച്ചിരിക്കുകയാണ്.
റമദാന്‍ പ്രാര്‍ത്ഥനാച്ചടങ്ങുമായി ബന്ധപ്പെട്ടാണ് ആന്ധ്രയിലെ ഹൈദരാബാദില്‍ ലഹളയുണ്ടായത്. ആംബര്‍പേട്ട് എന്ന സ്ഥലത്ത് മുസ്ലിം പള്ളിയില്‍ റമദാന്‍ പ്രാര്‍ത്ഥന നടന്നുകൊണ്ടിരിക്കെ അതുവഴി പോയ ശിവജി ഘോഷയാത്രയ്‌ക്ക് നേരെ കയ്യേറ്റുമുണ്ടായി. ഘോഷയാത്രക്കാര്‍ പാട്ട് വെച്ചതാണ് പ്രകോപനത്തിന് കാരണമായതെന്ന് പറയുന്നു. മന്ത്രങ്ങളും ഉറക്കെ ചൊല്ലിയിരുന്നു. ഇതോടെ ഇരുവിഭാഗവും തമ്മില്‍ ഉന്തും തള്ളുമായി. അതാണ് സംഘര്‍ഷത്തിലേക്ക് എത്തിയത്. ആംബര്‍പേട്ട് എന്ന സ്ഥലത്ത് 30 ശതമാനത്തോളം മുസ്ലിങ്ങള്‍ ആണ്.
മധ്യപ്രദേശിലെ ജബല്‍പൂരില്‍ ഒരു ദുര്‍ഗ്ഗാക്ഷേത്രം എതിര്‍സമുദായത്തില്‍പ്പെട്ടവര്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഇരുവിഭാഗവും അന്യോന്യം കല്ലെറിഞ്ഞു. ക്ഷേത്രത്തിലെ സന്ധ്യാ ആരതിയും തൊട്ടടുത്ത പള്ളിയിലെ പ്രാര്‍ത്ഥനാച്ചടങ്ങും ഒരുമിച്ചാണ് നടന്നത് ഇതാണ് സംഘര്‍ഷത്തിന് കാരണമായത്. പൊലീസ് ഉടനെ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ ശ്രമിച്ചു.അക്രമികളെ ഓടിക്കാന്‍ ലാത്തിവീശേണ്ടിവന്നു. ദുര്‍ഗ്ഗാക്ഷേത്രത്തിലും പള്ളിയിലും വന്‍പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാ കളക്ടര്‍ രാഘവേന്ദ്ര സ്ഥലത്തെത്തി. 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ മുന്ന് സംഭവങ്ങളിലും ആര്‍ക്കും ജീവാപായം ഉണ്ടായിട്ടില്ല.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.