Monday, 23 February 2026

മോസ്കോയിൽ ഡ്രോൺ ആക്രമണം; 11 ഡ്രോണുകൾ വെടിവെച്ചിട്ടതായി അധികൃതർ, വിമാനത്താവളങ്ങൾ അടച്ചു

മോസ്കോയിൽ ഡ്രോൺ ആക്രമണം; 11 ഡ്രോണുകൾ വെടിവെച്ചിട്ടതായി അധികൃതർ, വിമാനത്താവളങ്ങൾ അടച്ചു

മോസ്‌കോ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ ഡ്രോണ്‍ ആക്രമണം. മോസ്‌കോയിലെ വിമാനത്താവളത്തെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. 11 ഡ്രോണുകള്‍ വെടിവെച്ചിട്ടതായി മേസ്‌കോ മേയര്‍ സെര്‍ജി സോബിയാന്‍ പറഞ്ഞു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മോസ്‌കോയിലെ വിമാനത്താവളങ്ങള്‍ എല്ലാം അടച്ചിട്ടിരിക്കുകയാണ്. നഗരത്തിലെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ സജീവമാക്കിയതിനാലാണ് വിമാനത്താവളങ്ങള്‍ അടച്ചിട്ടത്.

ഡ്രോണ്‍ ആക്രമണത്തില്‍ നാശനഷ്ടങ്ങളൊന്നും സംഭവിച്ചതായി റിപ്പോര്‍ട്ടുകളില്ല. നിലവില്‍ ആഭ്യന്തര, രാജ്യാന്തര സര്‍വീസുകള്‍ക്കായി പ്രവര്‍ത്തിക്കുന്ന നാല് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനമാണ് തടസ്സപ്പെട്ടത്. എന്നാല്‍ മോസ്‌കോയിലെ ആക്രമണത്തില്‍ യുക്രൈനിന്റെ ഭാഗത്ത് നിന്നും പ്രതികരണമൊന്നും ലഭ്യമായിട്ടില്ല.

കഴിഞ്ഞ ദിവസം റഷ്യയുടെ മിസൈല്‍ നിര്‍മാണ കേന്ദ്രത്തിന് നേരെയും യുക്രൈന്‍ ആക്രമണം നടത്തിയിരുന്നു. യുക്രൈനില്‍ നിന്നും 1,400 കിലോമീറ്റര്‍ അകലെയുള്ള കേന്ദ്രത്തിലാണ് ആക്രമണമുണ്ടായത്. സ്വന്തമായി നിര്‍മിച്ച ക്രൂസ് മിസൈലുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത് എന്നായിരുന്നു യുക്രൈന്‍ അവകാശപ്പെട്ടത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അയർലൻഡിലെ ഫുഡ് ബാങ്കിന് മുന്നിൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ നീണ്ട നിര; സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധം

അയർലൻഡിലെ ഫുഡ് ബാങ്കിന് മുന്നിൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ നീണ്ട നിര; സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധം

അയർലൻഡിലെ പ്രമുഖ സർവ്വകലാശാലയായ യൂണിവേഴ്സിറ്റി ഓഫ് ഗാൽവേയിലെ ഫുഡ് ബാങ്കിനെക്കുറിച്ച് ഐറിഷ് ടൈംസ് പ്രസിദ്ധീകരിച്ച ഒരു വാർത്തയും അതിനോടൊപ്പമുള്ള ചിത്രവുമാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്. ഭക്ഷണസാധനങ്ങളുടെ കുറവ് മൂലം ആഴ്ചതോറും നൂറുകണക്കിന് വിദ്യാർത്ഥികളെ ഫുഡ് ബാങ്കിൽ നിന്നും മടക്കി അയക്കേണ്ടി വരുന്നു എന്നായിരുന്നു വാർത്ത. എന്നാൽ, ഇതിനൊപ്പം നൽകിയ ചിത്രത്തിൽ ക്യൂ നിൽക്കുന്നവരിലധികവും ഇന്ത്യൻ വിദ്യാർത്ഥികളാണെന്നതാണ് പ്രതിഷേധത്തിന് കാരണമായത്.

ഫെബ്രുവരി 21 -ന് പുറത്തുവന്ന ഈ ചിത്രം എക്സ് (ട്വിറ്റർ) ഉൾപ്പടെയുള്ള സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രചരിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ സഹായിക്കാൻ ഉദ്ദേശിച്ചുള്ള ഇത്തരം പദ്ധതികൾ, മികച്ച സാമ്പത്തിക പശ്ചാത്തലമുള്ള വിദേശ വിദ്യാർത്ഥികൾ ദുരുപയോഗം ചെയ്യുകയാണെന്ന് പലരും ആരോപിച്ചു. അയർലൻഡിൽ പഠിക്കാനെത്തുന്ന വിദേശ വിദ്യാർത്ഥികൾക്ക് അവിടെ ജീവിക്കാനുള്ള മതിയായ സാമ്പത്തിക ശേഷിയുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് വിസ അനുവദിക്കുന്നത്. എന്നിട്ടും എന്തിനാണ് ഇവർ സൗജന്യ ഭക്ഷണത്തിനായി ക്യൂ നിൽക്കുന്നത് എന്നാണ് വിമർശകർ ചോദിക്കുന്നത്.

'ക്യൂ നിൽക്കുന്നവരിൽ 90 ശതമാനവും ഇന്ത്യൻ വിദ്യാർത്ഥികളാണ്. സ്വന്തമായി ജീവിക്കാൻ വകയില്ലാത്തവർ എന്തിനാണ് അയർലൻഡിലേക്ക് വരുന്നത്, അതോ പണം ലാഭിക്കാനുള്ള തന്ത്രമാണോ ഇത്?' എന്ന് ഒരാൾ എക്സിൽ കുറിച്ചു. അർഹരായ ഐറിഷ് വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ വിദേശികൾ തട്ടിയെടുക്കുന്നത് ഇത്തരം സേവനങ്ങളുടെ വിശ്വാസ്യത തകർക്കുമെന്നും ചിലർ അഭിപ്രായപ്പെട്ടു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജീവനക്കാരുടെ കുറവ് നികത്തുന്നു, വണ്ടാനം മെഡിക്കൽ കോളേജിൽ ജീവനക്കാരുടെ ഒഴിവ് റിപ്പോർട്ട്‌ ചെയ്യാൻ നിർദ്ദേശം

ജീവനക്കാരുടെ കുറവ് നികത്തുന്നു, വണ്ടാനം മെഡിക്കൽ കോളേജിൽ ജീവനക്കാരുടെ ഒഴിവ് റിപ്പോർട്ട്‌ ചെയ്യാൻ നിർദ്ദേശം

ആലപ്പുഴ: ശസ്ത്രക്രിയക്കിടെ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ജീവനക്കാരുടെ കുറവും കാരണമായെന്ന ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ സർക്കാർ ഇടപെടൽ. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജീവനക്കാരുടെ കുറവ് നികത്താൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. ജീവനക്കാരുടെ കുറവ് റിപ്പോർട്ട്‌ ചെയ്യാൻ വകുപ്പ് മേധാവികൾക്കാണ് നിർദേശം നൽകിയത്. ഇതനുസരിച്ച് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ സർക്കുലർ പുറത്തിറക്കി. നഴ്സിങ് അസിസ്റ്റന്റുമാരെ അടിയന്തരമായി നിയമിക്കാനാണ് മുൻഗണന. കത്രിക വിവാദത്തിന് പിന്നാലെ ഗൈനക്കോളജി വിഭാഗത്തിൽ വേണ്ടത്ര ജീവനക്കാർ ഇല്ലെന്ന് വിമർശനവും ഉയർന്നിരുന്നു. മുൻ വകുപ്പ് മേധാവി ഡോ. ലളിതാംബികയും ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു.  

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ക്ഷേത്രോത്സവത്തിനിടെ എസ്ഐയെ മർദിച്ചു; സിപിഎം വെളളറട ലോക്കൽ സെക്രട്ടറി ഉൾപ്പെടെ രണ്ടുപേർക്കെതിരെ കേസെടുത്ത് പൊലീസ്

ക്ഷേത്രോത്സവത്തിനിടെ എസ്ഐയെ മർദിച്ചു; സിപിഎം വെളളറട ലോക്കൽ സെക്രട്ടറി ഉൾപ്പെടെ രണ്ടുപേർക്കെതിരെ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: ക്ഷേത്രോത്സവത്തിനിടെ എസ്ഐയെ സിപിഎം വെളളറട ലോക്കൽ സെക്രട്ടറി മർദിച്ചെന്ന് പരാതി. വെളളറട എസ്ഐ അഭിജിത്തിനാണ് മർദനമേറ്റത്. പരാതിയുടെ അടിസ്ഥാനത്തിൽ ലോക്കൽ സെക്രട്ടറി പ്രദീപിനെതിരെ കേസെടുത്തു. ഇന്നലെ രാത്രി 9മണിയോട് കൂടിയാണ് സംഭവം. വെളളറടയിൽ ചൂണ്ടിക്കൽ ക്ഷേത്രോത്സവത്തിലെ ഘോഷയാത്ര ജം​ഗ്ഷനിലെത്തിയപ്പോൾ സിപിഎം വെളളറട ലോക്കൽ സെക്രട്ടറിയുൾപ്പെടെയുള്ള സംഘം നൃത്തം ചെയ്യുന്നത് ​ഗതാ​ഗതക്കുരുക്കുണ്ടാക്കി. ഇവിടെ നിന്ന് മാറി നിൽക്കാൻ ആവശ്യപ്പെട്ടതോടെ ഇവർ പ്രകോപിതരായി മർദിക്കുകയായിരുന്നു. സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പെടെ മൂന്നുപേർ എസ്ഐയെ മർദിക്കുകയും പിന്നീട് ചികിത്സ തേടാൻ അനുവദിക്കുകയും ചെയ്തില്ല. സംഭവത്തിൽ സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പെടെ രണ്ടുപേർക്കെതിരെ കേസെടുത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രാജ്യത്ത് ഭീകരാക്രമണം നടത്താൻ പദ്ധതി; എട്ട് പേർ അറസ്റ്റിൽ; പാകിസ്താൻ, ബംഗ്ലാദേശ് ബന്ധമെന്നും വിവരം

രാജ്യത്ത് ഭീകരാക്രമണം നടത്താൻ പദ്ധതി; എട്ട് പേർ അറസ്റ്റിൽ; പാകിസ്താൻ, ബംഗ്ലാദേശ് ബന്ധമെന്നും വിവരം

ന്യൂ ഡൽഹി: രാജ്യത്ത് ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട എട്ടുപേരെ പിടികൂടിയതായി ഡൽഹി പൊലീസ്. ബംഗ്ലാദേശിലെ തീവ്ര സംഘടനകൾ, പാകിസ്താൻ ചാര സംഘടനായ ഐഎസ്‌ഐ എന്നിവരുമായി ബന്ധമുള്ളവരെയാണ് പിടികൂടിയത് എന്ന് ഡൽഹി പൊലീസ് അറിയിച്ചു. തമിഴ്‌നാട്ടിൽ നിന്നും ബംഗാളിൽ നിന്നുമാണ് പൊലീസ് ഇവരെ പിടികൂടിയത്.

ആറ് പേരെ തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ നിന്നും രണ്ട് പേരെ ബംഗാളിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്. വിദേശത്തുനിന്നുള്ളവരുടെ നിർദേശപ്രകാരം രാജ്യത്ത് ഭീകരാക്രമണം നടത്താൻ ഇവർ പദ്ധതിയിട്ടു എന്നാണ് പൊലീസ് സംശയിക്കുന്നത്. പിടികൂടിയവരിൽ ചിലർ ബംഗ്ലാദേശിൽ നിന്നുള്ളവരാണെന്നും വ്യാജ ആധാറും മറ്റും ഉപയോഗിച്ച് രാജ്യത്ത് കഴിഞ്ഞുവരികയാണെന്നും പൊലീസ് പറഞ്ഞു.

പ്രാദേശിക പൊലീസിന്റെ സഹായത്തോടെയാണ് ഇവരെ പിടികൂടിയത് എന്ന് ഡൽഹി പൊലീസ് പറയുന്നു. തമിഴ്‌നാട്ടിൽ നിന്ന് പിടിയിലായ പ്രതികൾ എല്ലാവരും തുണിമില്ലിലാണ് ജോലി ചെയ്തിരുന്നത്. എട്ട് മൊബൈൽ ഫോണുകൾ, 16 സിം കാർഡുകൾ എന്നിവയും പൊലീസ് ഇവരിൽ നിന്ന് കണ്ടെടുത്തു.

രാജ്യത്തെ ആരാധനാലയങ്ങൾക്ക് നേരെയും ചരിത്ര സ്മാരകങ്ങൾക്ക് നേരെയും ലഷ്കർ ഇ തൊയ്ബ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നു എന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഈ അറസ്റ്റ് നടന്നിരിക്കുന്നത്. ലഷ്കർ ആക്രമണത്തിന് തയ്യാറെടുക്കുന്നു എന്ന വിവരത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷയും വർധിപ്പിച്ചിരുന്നു.

രാജ്യതലസ്ഥാനത്ത് ഒരു പോസ്റ്റർ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് പൊലീസ് പ്രതികളെ പിടികൂടുന്നതിലേക്കെത്തിയ അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയുടെ പല ഭാഗങ്ങളിലും 'ഫ്രീ കശ്മീർ' എന്ന പോസ്റ്റർ പതിപ്പിച്ചിരുന്നു. ഇവിടെ നിന്ന് തുടങ്ങിയ അന്വേഷണമാണ് എട്ട് പേരുടെ അറസ്റ്റിൽ എത്തിയിരിക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മുൻ കേന്ദ്രമന്ത്രിയും മുതിർന്ന തൃണമൂൽ നേതാവുമായ മുകുൾ റോയ് അന്തരിച്ചു

മുൻ കേന്ദ്രമന്ത്രിയും മുതിർന്ന തൃണമൂൽ നേതാവുമായ മുകുൾ റോയ് അന്തരിച്ചു

കൊൽക്കത്ത: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവുമായ മുകുൾ റോയ് അന്തരിച്ചു. കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളാണ് മരണകാരണം എന്നാണ് സൂചന.

തൃണമൂൽ കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു മുകുൾ റോയ്. മമത ബാനർജിയുടെ അടുത്ത തോഴനും പാർട്ടിയുടെ നെടുംതൂണുമായിരുന്നു. പാർട്ടിയുടെ ജനറൽ സെക്രട്ടറി പദവിയിലിലെത്തിയ മുകുൾ റോയ് 2006ൽ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2009 മുതൽ 2012 വരെ പാർട്ടിയുടെ രാജ്യസഭയിലെ തലവൻ കൂടിയായിരുന്നു മുകുൾ റോയ്. രണ്ടാം യുപിഎ മന്ത്രിസഭയിൽ റെയിൽവേ മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.

ബംഗാൾ രാഷ്ട്രീയത്തിലെ ചാണക്യൻ എന്നാണ് മുകുൾ റോയ് അറിയപ്പെട്ടിരുന്നത്. മമതയ്ക്ക് ശേഷം തൃണമൂൽ കോൺഗ്രസിന്റെ മുഖമായിരുന്നു അദ്ദേഹം. എന്നാൽ ശാരദ ചിട്ടിഫണ്ട് തട്ടിപ്പ്, നാരദ സ്റ്റിങ് ഓപ്പറേഷൻ തുടങ്ങിയ അഴിമതിക്കേസുകളിൽ ഉൾപ്പെട്ടതോടെ മുകുൾ റോയ് വിവാദ കഥാപാത്രമായി മാറി. പിന്നീട് 2017ൽ മുകുൾ റോയ് ബിജെപിയിൽ ചേർന്നു. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബംഗാളിൽ ബിജെപി 18 സീറ്റുകൾ നേടിയതിന് പിന്നിൽ മുകുൾ റോയ്‌യുടെ പ്രവർത്തനമികവ് കൂടിയുണ്ടായിരുന്നു. പിന്നാലെ 2021ൽ ബിജെപി വിട്ട് തൃണമൂൽ കോൺഗ്രസിലേക്ക് മടങ്ങിവന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വാഹനാപകടത്തിന് നഷ്ടപരിഹാരമില്ല, തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് കോടതി

വാഹനാപകടത്തിന് നഷ്ടപരിഹാരമില്ല, തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് കോടതി

പുനലൂർ: വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ കുടുംബത്തിന് കോടതി വിധിച്ച നഷ്ടപരിഹാരത്തുക നൽകാതിരുന്ന തമിഴ്‌നാട് സ്റ്റേറ്റ് എക്‌സ്പ്രസ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും നൽകാനുള്ള തുക മരവിപ്പിച്ച് പുനലൂർ മോട്ടോർ ആക്‌സിഡന്റ് ട്രിബ്യൂണലിന്റെ ഉത്തരവ്. 25, 79, 317രൂപയാണ് മരവിപ്പിച്ചത്.

പുത്തൂർ കാരിക്കൽ കോട്ടൂർ വീട്ടിൽ അഖിലിന്റെ മരണവുമായി ബന്ധപ്പെട്ടാണ് കോടതിയുടെ നീക്കം. 2017ൽ തെന്മലയിൽ വച്ച് തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസിടിച്ചാണ് 20കാരനായ അഖിൽ മരിച്ചത്. 2024ൽ 18,10,200 രൂപയും കോടതി ചെലവും പലിശയും ചേർത്ത് 23, 65,915 രൂപ അനുവദിച്ച് അഖിലിന്റെ കുടുംബത്തിന് നൽകാനായിരുന്നു ഉത്തരവ്. എന്നാൽ ഇതിന് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ തയ്യാറാവാത്തതിനാൽ അഖിലിന്റെ അമ്മ ഗിരിജ കോടതിയെ സമീപിച്ചു. പിന്നാലെ ഇൻഷുറൻസ് ചെയ്യാത്ത ബസിന്റെ ഉടമയായ കോർപ്പറേഷന്റെ എസ്ബിഐ ചെന്നൈ പാർക്ക് അക്കൗണ്ടിൽ നിന്നും ആദ്യം വിധിച്ച തുകയ്‌ക്കൊപ്പം പലിശയും മരവിപ്പിക്കാൻ ഉത്തരവുണ്ടായത്.

ഹർജിക്കാർക്ക് വേണ്ടി കൊട്ടാരക്കര ബാറിലെ അഭിഭാഷകനും പവിത്രേശ്വരം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ തോമസ് വർഗീസ് ഹാജരായി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

 തൃശൂരില്‍ പുതുക്കിപ്പണിയാനെന്ന ലക്ഷ്യത്തോടെ വീടിന്റെ തറ പൊളിച്ചപ്പോള്‍ കണ്ടത് സ്ത്രീയുടെ അസ്ഥികൂടം

തൃശൂരില്‍ പുതുക്കിപ്പണിയാനെന്ന ലക്ഷ്യത്തോടെ വീടിന്റെ തറ പൊളിച്ചപ്പോള്‍ കണ്ടത് സ്ത്രീയുടെ അസ്ഥികൂടം

തൃശൂര്‍: തൃശൂരില്‍ പുതുക്കിപ്പണിയാനെന്ന ലക്ഷ്യത്തോടെ വീടിന്റെ തറ പൊളിച്ചപ്പോള്‍ കണ്ടത് സ്ത്രീയുടെ അസ്ഥികൂടം. എരുമപ്പെട്ടിയിലാണ് സംഭവം നടന്നത്. പായയില്‍ പൊതിഞ്ഞ് കുഴിച്ചിട്ട ശേഷം അതിന് മുകളില്‍ സിമന്റിട്ട നിലയിലായിരുന്നു. ഫോറന്‍സിക് പരിശോധയില്‍ സ്ത്രീക്ക് നാല്‍പത് വയസ് പ്രായമുള്ളതായി കണ്ടെത്തി. തലയോട്ടിയില്‍ അടിയേറ്റ പാടുമുണ്ട്. സ്ത്രീയുടേത് കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ അത് തെളിയിക്കുക അത്ര എളുപ്പമല്ല.

കഴിഞ്ഞ ദിവസമായിരുന്നു പുതുക്കിപ്പണിയുന്നതിനായി ഉടമകള്‍ വീടിന്റെ തറയടക്കം പൊളിച്ചത്. അസ്ഥികൂടം കണ്ടെത്തിയതോടെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി അസ്ഥികൂടം പുറത്തെടുത്ത് പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു. ഫോറന്‍സിക് പരിശോധനയില്‍ അസ്ഥികൂടം സ്ത്രീയുടേതാണെന്നും ഇതിന് എട്ട് വര്‍ഷത്തോളം പഴക്കമുണ്ടെന്നും വ്യക്തമായി.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തിയ വീട്ടില്‍ ഇതുവരെ ആറ് കുടുംബങ്ങള്‍ വാടകയ്ക്ക് താമസിച്ചതായി കണ്ടെത്തി. ഇതില്‍ അതിഥി തൊഴിലാളികളും കുന്നംകുളം സ്വദേശിയായ ഒരു മരംവെട്ട് തൊഴിലാളിയും ഉണ്ടായിരുന്നു. അതിഥി തൊഴിലാളികള്‍ അടക്കം വീട്ടില്‍ താമസിച്ചിരുന്നവരെ പൊലീസ് നേരിട്ട് കണ്ട് സംസാരിച്ചു. എന്നാല്‍ കുന്നംകുളം സ്വദേശിയായ മരംവെട്ട് തൊഴിലാളിയെ നേരിട്ട് കാണാന്‍ പൊലീസിന് സാധിച്ചില്ല. ഇയാളുടെ ബന്ധുക്കളെ കണ്ടെത്തിയെങ്കിലും അദ്ദേഹം കുഴഞ്ഞുവീണ് മരിച്ചതായാണ് അവര്‍ നല്‍കിയ വിവരം. ഇദ്ദേഹം മൂന്ന് വിവാഹം കഴിച്ചിരുന്നു. ഇവരില്‍ ആരെങ്കിലുമാണോ കൊല്ലപ്പെട്ടതെന്നാണ് പൊലീസ് സംശയിക്കുന്നത്. അന്വേഷണം പൊലീസ് വ്യാപിപ്പിച്ചിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊടിമരക്കൊള്ള; മോഹൻലാലിൻറെ മൊഴി രേഖപ്പെടുത്താൻ വിജിലൻസ്, സുരേഷ് ഗോപിയുടെ മൊഴിയെടുത്തു

കൊടിമരക്കൊള്ള; മോഹൻലാലിൻറെ മൊഴി രേഖപ്പെടുത്താൻ വിജിലൻസ്, സുരേഷ് ഗോപിയുടെ മൊഴിയെടുത്തു

തിരുവനന്തപുരം: ശബരിമല കൊടിമരക്കൊള്ളയിൽ നടനും എംപിയുമായ സുരേഷ് ഗോപിയെ ചോദ്യം ചെയ്ത് വിജിലൻസ്. മോഹൻലാൽ അടക്കമുള്ള കൂടുതൽ സിനിമാ പ്രവർത്തകരുടെ മൊഴിയും വിജിലൻസ് രേഖപ്പെടുത്തും. ഈയാഴ്ച തന്നെ മൊഴിയെടുപ്പ് പൂർത്തിയാക്കാനാണ് വിജിലൻസ് നീക്കം.

എന്നാൽ, കൊടിമര പുനർനിർമാണത്തിന് എത്ര സ്വർണം ലഭിച്ചു എന്നതിൽ വിജിലൻസിന് ഇനിയും വ്യക്തത വന്നിട്ടില്ല. സ്വർണം നൽകിയവർ ഒറ്റയ്‌ക്കൊറ്റയ്ക്കല്ല, ഒരുമിച്ച്, സംഘമായാണ് സ്വർണം സംഭാവന ചെയ്തത്. അതിനാൽ ഒരാൾ എത്ര സ്വർണം തന്നു എന്നത് വിജിലൻസിന് കണ്ടെത്താനായിട്ടില്ല. സ്വർണ്ണം നൽകിയവരിൽ പലർക്കും അളവിനെക്കുറിച്ച് ഓർമയില്ല. മാത്രമല്ല, രേഖകളിൽ സ്വർണം നൽകിയവരുടെ പേരുകളും ഇല്ല. അതിനാൽതന്നെ, സംഭാവന ലഭിച്ച സ്വർണത്തിന്റെ കണക്ക് കൂടാനാണ് സാധ്യത.

കൊടിമരക്കൊള്ളയിൽ നേരത്തെ ഷാജി കൈലാസ്, രഞ്ജി പണിക്കർ, സുരേഷ് കുമാർ എന്നിവരുടെ മൊഴികൾ വിജിലൻസ് രേഖപ്പെടുത്തിയിരുന്നു. നാണയങ്ങളായി സ്വർണം നൽകിയെന്നാണ് ഇവർ മൊഴി നൽകിയത്. സ്വർണത്തിന്റെ കണക്കും അറിയിച്ചതായി സൂചനകൾ ഉണ്ടായിരുന്നു.

സെലിബ്രിറ്റികൾ ഉൾപ്പെടെയുള്ള 27 പേരാണ് കൊടിമര പുനർനിർമാണത്തിന് സംഭാവന നൽകിയതെന്നാണ് വിജിലൻസ് കണ്ടെത്തൽ. ശബരിമല കൊടിമര പുനഃപ്രതിഷ്ഠ കേസിൽ വിജിലന്‍സ് ഡിവൈഎസ്പി സി എസ് ഹരിക്കാണ് അന്വേഷണ ചുമതല. തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റ് സിഐ സജി ശങ്കര്‍, പത്തനംതിട്ട വിജിലന്‍സ് യൂണിറ്റ് സിഐ രാജേഷ് കുമാര്‍, വിജിലന്‍സ് തെക്കന്‍ മേഖല സിഐ അജി ജി നാഥ് എന്നിവരും സംഘത്തിലുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോഴിക്കോട് വീടിന്റെ ടെറസിൽ 'കഞ്ചാവ് കൃഷി'; യുവാവിനെ പിടികൂടി പൊലീസ്

കോഴിക്കോട് വീടിന്റെ ടെറസിൽ 'കഞ്ചാവ് കൃഷി'; യുവാവിനെ പിടികൂടി പൊലീസ്

കോഴിക്കോട്: വീടിൻ്റെ ടെറസിൽ കഞ്ചാവ് ചെടി വളർത്തിയയാൾ അറസ്റ്റിൽ. ബാലുശ്ശേരി തലയാട് സ്വദേശി അഭിനവ് വിജയനാണ് അറസ്റ്റിലായത്. ഇയാളുടെ ടെറസിൽ നിന്ന് 10 കഞ്ചാവ് ചെടികൾ പൊലീസ് പിടികൂടി. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് അഭിനവ് പിടിയിലായത്.