Monday, 23 February 2026

കൊടിമരക്കൊള്ള; മോഹൻലാലിൻറെ മൊഴി രേഖപ്പെടുത്താൻ വിജിലൻസ്, സുരേഷ് ഗോപിയുടെ മൊഴിയെടുത്തു

SHARE


 
തിരുവനന്തപുരം: ശബരിമല കൊടിമരക്കൊള്ളയിൽ നടനും എംപിയുമായ സുരേഷ് ഗോപിയെ ചോദ്യം ചെയ്ത് വിജിലൻസ്. മോഹൻലാൽ അടക്കമുള്ള കൂടുതൽ സിനിമാ പ്രവർത്തകരുടെ മൊഴിയും വിജിലൻസ് രേഖപ്പെടുത്തും. ഈയാഴ്ച തന്നെ മൊഴിയെടുപ്പ് പൂർത്തിയാക്കാനാണ് വിജിലൻസ് നീക്കം.

എന്നാൽ, കൊടിമര പുനർനിർമാണത്തിന് എത്ര സ്വർണം ലഭിച്ചു എന്നതിൽ വിജിലൻസിന് ഇനിയും വ്യക്തത വന്നിട്ടില്ല. സ്വർണം നൽകിയവർ ഒറ്റയ്‌ക്കൊറ്റയ്ക്കല്ല, ഒരുമിച്ച്, സംഘമായാണ് സ്വർണം സംഭാവന ചെയ്തത്. അതിനാൽ ഒരാൾ എത്ര സ്വർണം തന്നു എന്നത് വിജിലൻസിന് കണ്ടെത്താനായിട്ടില്ല. സ്വർണ്ണം നൽകിയവരിൽ പലർക്കും അളവിനെക്കുറിച്ച് ഓർമയില്ല. മാത്രമല്ല, രേഖകളിൽ സ്വർണം നൽകിയവരുടെ പേരുകളും ഇല്ല. അതിനാൽതന്നെ, സംഭാവന ലഭിച്ച സ്വർണത്തിന്റെ കണക്ക് കൂടാനാണ് സാധ്യത.

കൊടിമരക്കൊള്ളയിൽ നേരത്തെ ഷാജി കൈലാസ്, രഞ്ജി പണിക്കർ, സുരേഷ് കുമാർ എന്നിവരുടെ മൊഴികൾ വിജിലൻസ് രേഖപ്പെടുത്തിയിരുന്നു. നാണയങ്ങളായി സ്വർണം നൽകിയെന്നാണ് ഇവർ മൊഴി നൽകിയത്. സ്വർണത്തിന്റെ കണക്കും അറിയിച്ചതായി സൂചനകൾ ഉണ്ടായിരുന്നു.

സെലിബ്രിറ്റികൾ ഉൾപ്പെടെയുള്ള 27 പേരാണ് കൊടിമര പുനർനിർമാണത്തിന് സംഭാവന നൽകിയതെന്നാണ് വിജിലൻസ് കണ്ടെത്തൽ. ശബരിമല കൊടിമര പുനഃപ്രതിഷ്ഠ കേസിൽ വിജിലന്‍സ് ഡിവൈഎസ്പി സി എസ് ഹരിക്കാണ് അന്വേഷണ ചുമതല. തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റ് സിഐ സജി ശങ്കര്‍, പത്തനംതിട്ട വിജിലന്‍സ് യൂണിറ്റ് സിഐ രാജേഷ് കുമാര്‍, വിജിലന്‍സ് തെക്കന്‍ മേഖല സിഐ അജി ജി നാഥ് എന്നിവരും സംഘത്തിലുണ്ട്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.