Thursday, 26 February 2026

ഓടിക്കൊണ്ടിരുന്ന ബസിൽ ഡ്രൈവർക്ക് ഹൃദയാഘാതം വന്ന് മരിച്ചു; മാവേലിക്കരയിൽ നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി

ഓടിക്കൊണ്ടിരുന്ന ബസിൽ ഡ്രൈവർക്ക് ഹൃദയാഘാതം വന്ന് മരിച്ചു; മാവേലിക്കരയിൽ നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി

മാവേലിക്കര: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിനുള്ളിൽ വെച്ച് ഡ്രൈവർ ഹൃദയാഘാതം മൂലം മരിച്ചു. പത്തനംതിട്ടയിൽ നിന്ന് മാവേലിക്കരയിലേക്ക് വരികയായിരുന്ന ബസിലെ ഡ്രൈവർ പ്രദീപ് ആണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോടെ മാവേലിക്കര നടക്കാവിലായിരുന്നു അപകടം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സബ്സിഡി സാധനങ്ങളുടെ സ്റ്റോക്ക് ഉറപ്പാക്കുന്നതിൽ വീഴ്ച; മൂന്ന് സപ്ലൈകോ ജീവനക്കാർക്ക് സസ്പെൻഷൻ

സബ്സിഡി സാധനങ്ങളുടെ സ്റ്റോക്ക് ഉറപ്പാക്കുന്നതിൽ വീഴ്ച; മൂന്ന് സപ്ലൈകോ ജീവനക്കാർക്ക് സസ്പെൻഷൻ

കൊച്ചി: സബ്സിഡി സാധനങ്ങളുടെ സ്റ്റോക്ക് ഉറപ്പുവരുത്തുന്നതിൽ വീഴ്ച വരുത്തിയതിന് മൂന്ന് സപ്ലൈകോ ജീവനക്കാരെ സസ്പെൻഡ് ചെയ്തു. പൊതുജനങ്ങൾക്ക് വിതരണം തടസ്സപ്പെട്ട സംഭവത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് നടപടി. മാവേലിക്കര ഡിപ്പോയിലെ സീനിയർ അസിസ്റ്റന്റ് ആർ. പ്രേംനാഥ്, നെയ്യാറ്റിൻകര ഡിപ്പോയിലെ ജൂനിയർ അസിസ്റ്റന്റ് വിഷ്ണു വി. ദേവ്, പറക്കോട് ഡിപ്പോയിലെ സീനിയർ അസിസ്റ്റന്റ് എ. സനിതകുമാരി എന്നിവരെയാണ് സപ്ലൈകോ അഡീഷണൽ ജനറൽ മാനേജർ (പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേഷൻ) പുറത്തിറക്കിയ ഉത്തരവു പ്രകാരം സസ്പെൻഡ് ചെയ്തത്. ഫെബ്രുവരിയിലെ വിൽപ്പനയ്ക്കുള്ള സബ്സിഡി സാധനങ്ങളുടെ ആവശ്യകത അറിയിക്കണമെന്ന് ജനുവരിയിൽ കേന്ദ്ര കാര്യാലയം എല്ലാ ഡിപ്പോകളോടും നിർദേശിച്ചിരുന്നു. സ്റ്റോക്ക് പ്ലാനിംഗ് സുഗമമാക്കുന്നതിനായാണ് ഈ നിർദേശം നൽകിയതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ വിവിധ സബ്സിഡി സാധനങ്ങൾക്ക് ആവശ്യകതയില്ലെന്നാണ് പറക്കോട്, മാവേലിക്കര, നെയ്യാറ്റിൻകര ഡിപ്പോകളിൽ നിന്ന് കേന്ദ്ര കാര്യാലയത്തിന് ലഭിച്ച മറുപടി. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ സാധനങ്ങൾ സമയത്ത് എത്തിക്കപ്പെടാതിരുന്നതായാണ് വിലയിരുത്തൽ.

തുടർന്ന് ഫെബ്രുവരിയിൽ ബന്ധപ്പെട്ട ഡിപ്പോകളിൽ സബ്സിഡി സാധനങ്ങൾ സ്റ്റോക്ക് ഇല്ലാതെ വരികയും പൊതുജനങ്ങൾക്ക് വിതരണം തടസ്സപ്പെടുകയും ചെയ്തു. സ്റ്റോക്ക് കുറവ് സംബന്ധിച്ച് ഉപഭോക്താക്കളിൽ നിന്ന് പരാതികളും ഉയർന്നിരുന്നു. പറക്കോട്, നെയ്യാറ്റിൻകര ഡിപ്പോകളിൽ ചെറുപയർ, മല്ലി, മുളക് ഉൾപ്പെടെ അഞ്ച് സബ്സിഡി സാധനങ്ങളും മാവേലിക്കര ഡിപ്പോയിൽ എട്ട് സാധനങ്ങളും സ്റ്റോക്ക് ഇല്ലാതായതായി കണ്ടെത്തി. സംഭവത്തിൽ തുടർനടപടികൾ സംബന്ധിച്ച് വകുപ്പ് തലത്തിൽ പരിശോധന പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുവതിയുടെ ചെറിയ മുറിവിൽ നായ നക്കി; കൈയും കാലും നഷ്ടമായി; സെപ്സിസിനെതിരെ കരുതൽ വേണം

യുവതിയുടെ ചെറിയ മുറിവിൽ നായ നക്കി; കൈയും കാലും നഷ്ടമായി; സെപ്സിസിനെതിരെ കരുതൽ വേണം

‌ചെറിയ മുറിവിൽ വളർത്തുനായ നക്കിയതിനെ തുടർ‌ന്ന് ലണ്ടനിൽ താമസിക്കുന്ന 56 കാരിയായ മഞ്ജീത് സംഘ എന്ന ഇന്ത്യൻ വംശജയ്ക്ക് രണ്ട് കൈകളും രണ്ട് കാലുകളും നഷ്ടപ്പെട്ട വാർത്ത ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. സെപ്‌സിസ് (Sepsis) എന്ന ഗുരുതരമായ അവസ്ഥയെക്കുറിച്ചുള്ള മുന്നറിയിപ്പാണ് ഈ സംഭവം നൽകുന്നത്.

സംഭവിച്ചത് എന്ത്?

ബിബിസി റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷം ജൂലൈയിൽ ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ മഞ്ജീത്തിന് അസ്വസ്ഥത അനുഭവപ്പെട്ടു. പിറ്റേന്ന് രാവിലെ ആയപ്പോഴേക്കും അവർ അബോധാവസ്ഥയിലായി. കൈകാലുകൾ മരവിക്കുകയും ചുണ്ടുകൾ നീലനിറമാവുകയും ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുകയും ചെയ്തു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ശരീരം അണുബാധയോട് അമിതമായി പ്രതികരിക്കുന്ന 'സെപ്‌സിസ്' ആണെന്ന് തിരിച്ചറിഞ്ഞത്.

‌ചികിത്സയും അതിജീവനവും

അണുബാധ അതിവേഗം പടർന്നതോടെ ജീവൻ രക്ഷിക്കാനായി ഡോക്ടർമാർക്ക് അവരുടെ രണ്ട് കൈകളും മുട്ടിന് താഴെ രണ്ട് കാലുകളും മുറിച്ചുമാറ്റേണ്ടി വന്നു. ചികിത്സയ്ക്കിടെ ആറ് തവണയാണ് അവർക്ക് ഹൃദയാഘാതം ഉണ്ടായത്. കൂടാതെ ന്യൂമോണിയയും ബാധിച്ചു. 32 ആഴ്ചകൾ നീണ്ട ആശുപത്രി വാസത്തിന് ശേഷം കഴിഞ്ഞ ബുധനാഴ്ചയാണ് അവർ വീട്ടിൽ തിരിച്ചെത്തിയത്. കൃത്രിമ കൈകാലുകൾക്കായി ഇപ്പോൾ ഇവർ ധനസമാഹരണം നടത്തുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പോലീസുകാരിയുടെ വിരലൊടിച്ച് രക്ഷപ്പെട്ട 32കാരൻ അറസ്റ്റിൽ; കമിതാക്കളുടെ നഗ്നദൃശ്യം പകർത്തി ബ്ലാക്ക് മെയിൽ ചെയ്ത പ്രതി

പോലീസുകാരിയുടെ വിരലൊടിച്ച് രക്ഷപ്പെട്ട 32കാരൻ അറസ്റ്റിൽ; കമിതാക്കളുടെ നഗ്നദൃശ്യം പകർത്തി ബ്ലാക്ക് മെയിൽ ചെയ്ത പ്രതി

കാസർകോട്: അറസ്റ്റ് ചെയ്യാനെത്തിയ വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ കൈവിരൽ ഒടിച്ച് ഓടി രക്ഷപ്പെട്ട പ്രതി അറസ്റ്റിൽ. ഹൊസബെട്ടുവിലെ മൊയ്നുദ്ദീൻ സമായെ (33) ആണ് വ്യാഴാഴ്ച പുലർച്ചെ മഞ്ചേശ്വരം പോലീസ് മംഗളൂരു കല്ലാപ്പു പച്ചക്കറി മാർക്കറ്റിൽ വച്ച് അറസ്റ്റ് ചെയ്തത്. കമിതാക്കളായ യുവതിയേയും യുവാവിനെയും ഒരുമിച്ചിരുത്തി നഗ്നദൃശ്യം പകർത്തി പണം ചോദിച്ച് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയാണ് മൊയ്നുദ്ദീൻ സമാ.

ജനുവരി 14ന് ഉച്ചയ്ക്ക് 12ന് ഹൊസങ്കടിയിലാണ് കേസിനാസ്പദമായ സംഭവം. ഉള്ളാൽ താലൂക്കിലെ കൈരങ്കള സ്വദേശി മുഹമ്മദ് ഹനീഫ് (41), പെൺ സുഹൃത്ത് ദക്ഷിണ കന്നഡ സ്വദേശിയായ മുപ്പതുകാരി എന്നിവരാണ് അക്രമണത്തിന് ഇരയായത്. ഇരുവരും ഉണ്ടായിരുന്ന മുറിയിലേക്ക് അതിക്രമിച്ചു കയറിയ മൊയ്നുദ്ദീൻ ഉൾപ്പെടുന്ന സംഘം യുവാവിനേയും പെൺസുഹൃത്തിനേയും ഒരുമിച്ചിരുത്തി നഗ്ന ഫോട്ടോകളും വിഡിയോകളും പകർത്തി. തുടർന്ന് രണ്ട് ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു.

പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം 5000 രൂപയും മൊബൈൽ ഫോണുമായി സംഘം കടന്നുകളയുകയായിരുന്നു. തുടർന്ന് യുവാവും യുവതിയും പോലീസിൽ പരാതി നൽകി. പ്രതികൾ ഉണ്ടെന്ന് അറിഞ്ഞ് പോലീസ് മംഗളൂരുവിലെത്തി. പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ വനിതാ സിവിൽ പോലീസ് ഓഫിസറുടെ കൈവിരൽ ഒടിച്ച് മൊയ്നുദ്ദീൻ സമാ രക്ഷപ്പെടുകയായിരുന്നു. കൂട്ടു പ്രതികളായ മഞ്ചേശ്വരം പിടാരര് മൂലയിൽ ഹാരിസ് (40), ബഡാജെ കജൂർ മാലിയിലെ ടി കെ മുഹമ്മദ് ഫൈസർ (43) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ജമ്മു കശ്മീരിന്റെ ബജറ്റ് പാകിസ്ഥാന്റെ IMF സഹായധനത്തിന്റെ ഇരട്ടി': പരിഹാസവുമായി ഇന്ത്യ

'ജമ്മു കശ്മീരിന്റെ ബജറ്റ് പാകിസ്ഥാന്റെ IMF സഹായധനത്തിന്റെ ഇരട്ടി': പരിഹാസവുമായി ഇന്ത്യ

ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗൺസിലിന്റെ (UNHRC) 61-ാം സമ്മേളനത്തിൽ പാകിസ്ഥാന് ശക്തമായ മറുപടി നൽകി ഇന്ത്യ . ജമ്മു കശ്മീരിലെ വികസനം പാകിസ്ഥാന്റെ സാമ്പത്തിക പ്രതിസന്ധികളുമായി താരതമ്യം ചെയ്യുമ്പോൾ എത്രയോ മുന്നിലാണെന്ന് ഇന്ത്യ വ്യക്തമാക്കി. കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിന്റെ വികസന ബജറ്റ് പാകിസ്ഥാൻ അന്താരാഷ്ട്ര നാണയ നിധിയിൽ (IMF) നിന്ന് ആവശ്യപ്പെട്ട ഏറ്റവും പുതിയ സഹായ പാക്കേജിന്റെ ഇരട്ടിയിലധികമാണെന്ന് ഫെബ്രുവരി 25-ന് നടന്ന ഉന്നതതല യോഗത്തിൽ സംസാരിക്കവെ ഇന്ത്യ ചൂണ്ടിക്കാട്ടി.

പാകിസ്ഥാനും ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോപ്പറേഷനും (OIC) ഉന്നയിച്ച ആരോപണങ്ങളെ ഇന്ത്യ തള്ളി. ഇന്ത്യയെ പ്രതിനിധീകരിച്ച് അനുപമ സിംഗാണ് സമ്മേളനത്തിൽ സംസാരിച്ചത്.  ഒരു പ്രത്യേക അംഗരാജ്യത്തിന് വേണ്ടി മാത്രം ശബ്ദമുയർത്തുന്ന വേദിയായി ഒഐസി മാറിയെന്ന് അവർ കുറ്റപ്പെടുത്തി. ഈ ആരോപണങ്ങളെ തങ്ങൾ പൂർണ്ണമായും നിരസിക്കുന്നുവെന്നും പാകിസ്ഥാന്റെ നിരന്തരമായ പ്രചരണങ്ങളിൽ ഇപ്പോൾ അസൂയയുടെ ഗന്ധമാണ് വരുന്നത് എന്നും അവർ കൂട്ടിച്ചേർത്തു. ഫെബ്രുവരി 23ന് ആരംഭിച്ച സമ്മേളനം മാർച്ച് 31 വരെ നീണ്ടുനിൽക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വയനാട് ദുരന്തബാധിതർക്ക് വീടൊരുങ്ങുന്നു, കോൺ​ഗ്രസ് നിർമിക്കുന്ന വീടുകൾക്ക് രാഹുൽ ​ഗാന്ധി തറക്കല്ലിട്ടു

വയനാട് ദുരന്തബാധിതർക്ക് വീടൊരുങ്ങുന്നു, കോൺ​ഗ്രസ് നിർമിക്കുന്ന വീടുകൾക്ക് രാഹുൽ ​ഗാന്ധി തറക്കല്ലിട്ടു

കൽപറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് കോൺ​ഗ്രസ് നിർമിച്ചു നൽകുന്ന വീടുകൾക്ക് രാഹുൽ ​ഗാന്ധി തറക്കല്ലിട്ടു. ദുരന്തത്തെ വയനാട്ടിലെ ജനങ്ങൾ ധീരതയോടെ നേരിട്ടതിന് സാക്ഷിയാണെന്ന് രാഹുൽ ​​ഗാന്ധി പറഞ്ഞു. ജാതി മത വ്യത്യാസമില്ലാതെ ജനങ്ങൾ ഒന്നിച്ചുനിന്നു. സമാനതകളില്ലാത്ത ധീരതയാണ് വയനാടൻ ജനത കാണിച്ചത്.

വയനാട്ടിലെ ജനങ്ങളുടെ ധൈര്യം അസാമാന്യമെന്ന് വയനാട് എംപി പ്രിയങ്ക ​ഗാന്ധി. ദുരന്തബാധിതർക്ക് കോൺ​ഗ്രസ് നിർമ്മിച്ചു നൽകുന്ന വീടുകളുടെ തറക്കല്ലിടൽ ച‍ടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക ​ഗാന്ധി. വയനാട് ദുരന്തത്തിലെ കാഴ്ചകൾ ഒരിക്കലും മറക്കാനാവുന്നതല്ല. വയനാടിന് സഹായമെത്തിക്കാൻ പരമാവധി ശ്രമിച്ചു. രാഷ്ട്രീയത്തിന് അതീതമായി വയനാടിന് വേണ്ടി എല്ലാവരും കൈകോർത്തു. അതിജീവനത്തായുള്ള വയനാടുകാരുടെ ശ്രമത്തിന് ഒപ്പമുണ്ടാകും. ഹാനിയടക്കമുള്ള അതിജീവിതരുടെ പേരെടുത്തു പറഞ്ഞാണ് പ്രിയങ്ക ​ഗാന്ധി സംസാരിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യൻ വിപണിയിൽ അടിപതറി ചൈനീസ് സ്മാര്‍ട്ട്‌ഫോണുകള്‍; വിപണി പിടിച്ചെടുത്ത് ആപ്പിളും സാംസങ്ങും

ഇന്ത്യൻ വിപണിയിൽ അടിപതറി ചൈനീസ് സ്മാര്‍ട്ട്‌ഫോണുകള്‍; വിപണി പിടിച്ചെടുത്ത് ആപ്പിളും സാംസങ്ങും

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ചൈനീസ് കമ്പനികളുടെ ആധിപത്യം കുറയുന്നു. കുറഞ്ഞ വിലയില്‍ ഫോണുകള്‍ വിറ്റഴിച്ച് വിപണി വാണിരുന്ന ഷവോമി, ഓപ്പോ, വണ്‍പ്ലസ്, റിയല്‍മി തുടങ്ങിയ ബ്രാന്‍ഡുകള്‍ക്ക് ഇന്ത്യയില്‍ ചരിത്രത്തിലാദ്യമായി തിരിച്ചടി നേരിട്ടതായാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ഉപഭോക്താക്കള്‍ വില കുറഞ്ഞ ഫോണുകളില്‍ നിന്ന് കൂടുതല്‍ സൗകര്യങ്ങളുള്ള പ്രീമിയം ഫോണുകളിലേക്ക് ചുവടുമാറ്റുന്നതാണ് ഈ മാറ്റത്തിന് പ്രധാന കാരണം. എക്കണോമിക് ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം, ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിരയിലുള്ള ഒന്‍പത് ചൈനീസ് ഇലക്ട്രോണിക്‌സ് കമ്പനികളുടെ ആകെ വരുമാനത്തില്‍ 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 4.5 ശതമാനം ഇടിവ് രേഖപ്പെടുത്തി. മുന്‍വര്‍ഷം ഇതേ കമ്പനികള്‍ 42 ശതമാനം വരുമാന വളര്‍ച്ച നേടിയ സ്ഥാനത്താണിത്.

ഉപഭോക്താക്കളുടെ മനംമാറ്റം; ബജറ്റ് ഫോണുകള്‍ക്ക് പ്രിയം കുറയുന്നു

ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രധാന മാറ്റങ്ങള്‍ നോക്കാം. ബജറ്റ് ഫോണുകള്‍ പുറകോട്ടു പോകുന്നുവെന്നതാണ് ഇതിൽ ആദ്യത്തേത്. 20,000 രൂപയില്‍ താഴെയുള്ള സ്മാര്‍ട്ട്‌ഫോണുകളുടെ വിപണി വിഹിതം 38 ശതമാനത്തില്‍ നിന്ന് 29 ശതമാനമായി കുറഞ്ഞു. പ്രീമിയം ഫോണുകള്‍ക്ക് ഡിമാന്‍ഡുമേറുന്നുണ്ട്. 45,000 രൂപയ്ക്ക് മുകളിലുള്ള ഫോണുകള്‍ വാങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചു. ഈ വിഭാഗത്തിന്റെ വിപണി വിഹിതം 36 ശതമാനത്തില്‍ നിന്ന് 47 ശതമാനമായി ഉയര്‍ന്നു. ചൈനീസ് ബ്രാന്‍ഡുകളുടെ വിപണി വിഹിതം (മൂല്യത്തിന്റെ അടിസ്ഥാനത്തില്‍) 54 ശതമാനത്തില്‍ നിന്ന് 48 ശതമാനമായി കുറഞ്ഞുവെന്നത് ശ്രദ്ധേയമാണ്. എങ്കിലും വില്‍ക്കുന്ന ഫോണുകളുടെ എണ്ണത്തില്‍ ഇപ്പോഴും ചൈനീസ് കമ്പനികള്‍ തന്നെയാണ് മുന്നില്‍ (73-75%).

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശ്രീലങ്കയിലെ ഈസ്റ്റർദിന സ്‌ഫോടന പരമ്പരയിൽ‌ മുൻ രഹസ്യാന്വേഷണ മേധാവി അറസ്റ്റിൽ

ശ്രീലങ്കയിലെ ഈസ്റ്റർദിന സ്‌ഫോടന പരമ്പരയിൽ‌ മുൻ രഹസ്യാന്വേഷണ മേധാവി അറസ്റ്റിൽ

2019-ൽ 279 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ഞായറാഴ്ച സ്‌ഫോടനക്കേസിൽ ശ്രീലങ്കയുടെ മുൻ രഹസ്യാന്വേഷണ വിഭാഗം മേധാവി സുരേഷ് സല്ലെയെ ബുധനാഴ്ച ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് അറസ്റ്റ് ചെയ്തു. ശ്രീലങ്കയിലെ ഭീകരവാദ വിരുദ്ധ നിയമം ചുമത്തിയാണ് സുരേഷ് സല്ലെയെ അറസ്റ്റ് ചെയ്തത്. ആവശ്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്ന് മുതിർന്ന ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

2024ൽ അനുര കുമാര ദിസനായകെ പ്രസിഡന്റായി അധികാരമേറ്റ ശേഷം ഈ കേസിൽ നടക്കുന്ന ആദ്യത്തെ പ്രധാന അറസ്റ്റാണിത്. ഇരകൾക്ക് നീതി ഉറപ്പാക്കുമെന്നത് അദ്ദേഹത്തിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. 2019ൽ ഗോതബയ രാജപക്സെ അധികാരമേറ്റ ശേഷമാണ് സുരേഷ് സല്ലെ രഹസ്യാന്വേഷണ വിഭാഗം മേധാവിയായി നിയമിതനായത്. 2023‌ൽ ബ്രിട്ടീഷ് ചാനലായ 'ചാനൽ 4' പുറത്തുവിട്ട ഡോക്യുമെന്ററിയിൽ സ്ഫോടനം നടത്തിയ തീവ്രവാദികളുമായി സല്ലെയ്ക്ക് ബന്ധമുണ്ടെന്ന് ആരോപിച്ചിരുന്നു. എന്നാൽ അന്ന് സല്ലെയും ലങ്കൻ പ്രതിരോധ മന്ത്രാലയവും ഈ ആരോപണങ്ങളെ തള്ളിക്കളഞ്ഞിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജുഡീഷ്യറിയില്‍ അഴിമതിയെന്ന പാഠഭാഗം ഉള്‍പ്പെട്ട എൻസിഇആർടി പുസ്തകത്തിന് സുപ്രീംകോടതിയുടെ സമ്പൂര്‍ണ്ണ നിരോധനം

ജുഡീഷ്യറിയില്‍ അഴിമതിയെന്ന പാഠഭാഗം ഉള്‍പ്പെട്ട എൻസിഇആർടി പുസ്തകത്തിന് സുപ്രീംകോടതിയുടെ സമ്പൂര്‍ണ്ണ നിരോധനം

ന്യൂഡൽഹി: ജുഡീഷ്യറിയിൽ അഴിമതിയെന്ന പാഠഭാഗം ഉൾപ്പെട്ട പുസ്തകത്തിന് സുപ്രീംകോടതിയുടെ സമ്പൂർണ്ണ നിരോധനം. വിവാദ പാഠപുസ്തകം ഉടൻ പിൻവലിക്കണമെന്ന് എൻസിഇആർടിക്കും കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കും സുപ്രീംകോടതി കർശന നിർദ്ദേശം നൽകി. സ്വമേധയാ സ്വീകരിച്ച ഹർജിയിൽ എൻസിഇആർടിക്ക് കാരണം കാണിക്കൽ നോട്ടീസും നൽകി.

വിവാദ പാഠഭാഗം പുറത്തിറക്കിയതിലെ ക്ഷമാപണം തള്ളിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ നടപടി. വാർത്താക്കുറിപ്പിൽ ക്ഷമാപണത്തിന്റെ ഒരു വാക്ക് പോലുമില്ലെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം. വിവാദ പാഠഭാഗം ഉൾപ്പെട്ട പുസ്തകത്തിന് രാജ്യമാകെ സമ്പൂർണ്ണ നിരോധനം സുപ്രീംകോടതി ഏർപ്പെടുത്തി. സ്‌കൂളുകൾക്കും പുസ്തക ശാലകളിലേക്കും നൽകിയ പുസ്തകവും ഓൺലൈൻ പകർപ്പും എൻസിഇആർടി ഉടൻ പിൻവലിക്കണം. പുസ്തകം പിൻവലിക്കാൻ സ്‌കൂൾ പ്രിൻസിപ്പൽമാരും കേന്ദ്ര-സംസ്ഥാന സർക്കാരുകളും ഇടപെടണം. പുസ്തകം പിൻവലിച്ചുവെന്ന് സംസ്ഥാന വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിമാർ ഉറപ്പാക്കണം. ഇടക്കാല ഉത്തരവ് നടപ്പാക്കിയെന്ന് എൻസിഇആർടിയും കേന്ദ്ര സർക്കാരും രണ്ടാഴ്ചയ്ക്കകം അറിയിക്കണം. എൻസിഇആർടി ഡയറക്ടർക്കാണ് വിവാദ പാഠഭാഗത്തിന്റെ ഉത്തരവാദിത്തം. എൻസിഇആർടി പൊതുസമൂഹത്തോട് മാപ്പപേക്ഷിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ഉത്തരവാദികൾക്കെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടിയെക്കുറിച്ച് ആലോചിക്കും. സ്വമേധയാ സ്വീകരിച്ച ഹർജിയിൽ എൻസിഇആർടിക്കും കേന്ദ്ര സർക്കാരിനും സുപ്രീംകോടതി കാരണം കാണിക്കൽ നോട്ടീസ് നൽകി. വലിയ ഗൂഡാലോചനയുടെ ഭാഗമാണ് പാഠഭാഗം. ജുഡീഷ്യറിയുടെ അന്തസിനെ താഴ്ത്തിക്കെട്ടാനാണ് കരുതിക്കൂട്ടിയുള്ള നീക്കമാണിത്. ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിൽ ജുഡീഷ്യറിക്ക് പ്രധാന പങ്കുണ്ട്. ഇക്കാര്യം പഠിപ്പിക്കുന്നതിൽ എൻസിഇആർടി പരാജയപ്പെട്ടു. മൗലികാവകാശത്തിന്റെ സംരക്ഷകരാണ് ജുഡീഷ്യറിയെന്ന വസ്തുത മറച്ചുവെച്ചുവെന്നുമാണ് സുപ്രീംകോടതിയുടെ വിമർശനം.

എന്‍സിആര്‍ടിയുടെ എട്ടാം ക്ലാസിലെ സയന്‍സ് പാഠപുസ്തകത്തിലാണ് നീതിന്യായ വ്യവസ്ഥയിലെ അഴിമതി എന്നൊരു ഭാഗം ഉള്‍പ്പെടുത്തിയിരുന്നത്. നീതിന്യായ വ്യവസ്ഥയുടെ വിവിധ തലങ്ങളിലെ അഴിമതി, ജഡ്ജിമാരുടെ കുറവ്, സങ്കീര്‍ണമായ നിയമനടപടികള്‍, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം എന്നിവ ഇന്ത്യയുടെ ജുഡീഷ്യറിയില്‍ നിലനില്‍ക്കുന്നു. ഈ കാരണങ്ങളാല്‍ കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ വ്യവസ്ഥ നേരിടുന്ന പ്രധാന വെല്ലുവിളിയാണെന്നും പാഠഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രാഹുൽ ഗാന്ധിയുടെ സന്ദർശനം; ഹെലിപാഡ് പരിസരത്ത് ഡ്രോൺ നിരോധനം

രാഹുൽ ഗാന്ധിയുടെ സന്ദർശനം; ഹെലിപാഡ് പരിസരത്ത് ഡ്രോൺ നിരോധനം

കണ്ണൂർ : ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഫെബ്രുവരി 26ന് പരിപാടിയിൽ പങ്കെടുക്കാനായി എത്തുന്ന പേരാവൂർ തൊണ്ടിയിൽ സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂൾ ഹെലിപാഡിന്റെ (ജിമ്മി ജോർജ് സ്‌റ്റേഡിയം) മൂന്ന് കിലോ മീറ്റർ ചുറ്റളവിൽ ഡ്രോൺ ഉൾപ്പെടെ ആളില്ലാത്ത ആകാശ വാഹനങ്ങൾക്ക് ജില്ലാ കലക്ടർ അരുൺ കെ വിജയൻ നിരോധനം ഏർപ്പെടുത്തി. ഉത്തരവ് ഇറക്കിയ ഫെബ്രുവരി 25 രാവിലെ 10 മുതൽ 48 മണിക്കൂർ നേരത്തേക്കാണ് ബിഎൻഎസ്-2023 സെക്ഷൻ 163 പ്രകാരമുള്ള നിരോധനം. സുരക്ഷാ ഏജൻസികൾക്ക് നിരോധനം ബാധകമല്ല. 