Monday, 2 March 2026

ആയുർവേദ തൈലങ്ങളുടെ കച്ചവടത്തിന്റെ മറവിൽ വീട്ടിൽ വൻ ലഹരി കച്ചവടം നടത്തിയ യുവാവ് പിടിയിൽ.

ആയുർവേദ തൈലങ്ങളുടെ കച്ചവടത്തിന്റെ മറവിൽ വീട്ടിൽ വൻ ലഹരി കച്ചവടം നടത്തിയ യുവാവ് പിടിയിൽ.

തൃശൂർ: ആയുർവേദ തൈലങ്ങളുടെ കച്ചവടത്തിന്റെ മറവിൽ വീട്ടിൽ വൻ ലഹരി കച്ചവടം നടത്തിയ യുവാവ് പിടിയിൽ. ഏഴാംകല്ല് വെസ്റ്റ് പനക്കപ്പറമ്പിൽ ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന പാവറട്ടി കാക്കശ്ശേരി സ്വദേശി പാമ്പിങ്ങൽ വീട്ടിൽ ലിജിൻ (34) എന്നയാളുടെ വീട്ടിൽ തൃശൂർ റൂറൽ ഡൻസാഫ് സ്ക്വാഡും വാടാനപ്പള്ളി പോലീസ് നടത്തിയ പരിശോധനയിലാണ് 21.5കിലോ കഞ്ചാവും, 260 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടിയത്. പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാൾ മുല്ലശ്ശേരിയിൽ ആയുർവേദ മരുന്നു ഫാർമസി നടത്തുന്നുണ്ട്. ഞായാറാഴ്ച പുലർച്ചയോടെയാണ് സംഭവം. വാടാനപ്പള്ളി പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരുന്നു. വീടുകയറി ആക്രമണം നടത്തിയതിനും തട്ടിപ്പ് നടത്തിയതിനും ഇയാൾക്കെതിരെ പാവറട്ടി പോലീസ് സ്റ്റേഷനിൽ നേരത്തെ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ടി20 ലോകകപ്പ്: കാത്തിരുന്ന ദിനം ഇതായിരുന്നു, ഈഡനിലെ സഞ്ജു സാംസണിന്റെ രാത്രി

ടി20 ലോകകപ്പ്: കാത്തിരുന്ന ദിനം ഇതായിരുന്നു, ഈഡനിലെ സഞ്ജു സാംസണിന്റെ രാത്രി

ആ മനോഹരമായ ഫ്ലിക്കിന് ശേഷവും അയാളുടെ മുഖത്ത് ഭാവവ്യത്യസങ്ങളുണ്ടായിരുന്നില്ല. ഈഡൻ ഗാര്‍ഡൻസിന്റെ അന്തരീക്ഷം ആ നിമിഷത്തിനായി കാത്തിരിക്കുകയാണ്. ഒരു മണിക്കൂറും 47 മിനുറ്റും തുടര്‍ന്ന അതേ ശാന്തത അപ്പോഴും അയാളിലുണ്ട്. തലമുറകള്‍ക്കായി ഒരുങ്ങിയ ഇന്നിങ്സ് അതിന്റെ നിയോഗത്തിലേക്ക് അടുക്കകയാണ്.

റൊമാരിയൊ ഷെപേര്‍ഡിന്റെ ഫുള്‍ ലെങ്ത് പന്ത് ലോങ് ഓണിലേക്ക് അയാള്‍ ചിപ്പ് ചെയ്തു. മിഡ് ഓണില്‍ നിലയുറപ്പിച്ചിരുന്ന റോവ്‌മാൻ പവല്‍ തന്റെ ശരീരത്തെ മുഴുവൻ വായുവിലേക്ക് സ്വയം എടുത്തുയര്‍ത്തിയിട്ടും പന്തിന്റെ സഞ്ചാരത്തെ തടയാനാകുന്നില്ല.

റോവ്മാന്റെ കൈകളെ പന്ത് താണ്ടിയെന്ന് ഉറപ്പിച്ച ശേഷം അയാള്‍ പതിയെ തന്റെ ബാറ്റിന് മോചനം നല്‍കി. തന്റെ വിയര്‍പ്പുതുള്ളികള്‍ വീണ ഈഡന്റെ തിരുമുറ്റത്ത് അയാള്‍ മുട്ടുകുത്തിയിരുന്നു, ആകാശത്തേക്ക് കൈകളുയര്‍ത്തി, കണ്ണുകളടച്ചു. അരലക്ഷത്തിലധികം വരുന്ന കാണികളുടെ ആരവത്തിനും പശ്ചാത്തലമായി ഉയര്‍ന്ന വേന്ദേ മാതരത്തിനും നടുവില്‍ അയാള്‍ നിശബ്ദതയെ ആസ്വദിക്കുകയായിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആറ്റുകാൽ ക്ഷേത്ര പരിസരം ചെളിക്കുളം, പൊങ്കാലയിടേണ്ട റോഡ് വശങ്ങളിൽ മാലിന്യം; വലഞ്ഞ് ഭക്തർ, ഉടൻ നടപടിയെന്ന് കോർപറേഷൻ

ആറ്റുകാൽ ക്ഷേത്ര പരിസരം ചെളിക്കുളം, പൊങ്കാലയിടേണ്ട റോഡ് വശങ്ങളിൽ മാലിന്യം; വലഞ്ഞ് ഭക്തർ, ഉടൻ നടപടിയെന്ന് കോർപറേഷൻ

തിരുവനന്തപുരം: പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ ചെളിക്കുളമായി മാറിയിരിക്കുകയാണ് ക്ഷേത്ര പരിസരവും സമീപ മേഖലയും. കഴിഞ്ഞ ദിവസങ്ങളിൽ വൈകുന്നേരം പെയ്ത മഴയിൽ ക്ഷേത്രമൈതാനമടക്കം മുങ്ങിയിരുന്നു. വെള്ളക്കെട്ട് മാറിയെങ്കിലും ചെളി പൂർണമായി നീക്കാൻ കഴിയാത്തത് പൊങ്കാലയ്ക്കെത്തുന്ന ഭക്തരെ വലയ്ക്കുന്നുണ്ട്. ഭക്തലക്ഷങ്ങൾ പൊങ്കാലയിടുന്ന നഗരവീഥികളിലുടെ വശങ്ങളിലും മാലിന്യവും ചെളിയും നീക്കാൻ കഴിയാത്തത് നഗരസഭയുടെ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി സമൂഹ്യ മാധ്യമങ്ങളിലും വിമർശനം ഉയരുന്നുണ്ട്. നഗരങ്ങളിലെ പ്രധാന സ്ഥലങ്ങളിൽ കോർപ്പറേഷനും സേവാഭാരതി പ്രവർത്തകരും ചേർന്ന് മാലിന്യനീക്കം നടത്തിയത് തെല്ലാശ്വാസമായിട്ടുണ്ടെങ്കിലും ക്ഷേത്രത്തിന് സമീപം പൊങ്കാലയിടാനെത്തിയവരാണ് മാലിന്യ പ്രശ്നത്തിൽ വലയുന്നത്.അതേസമയം, മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ മാലിന്യപ്രശ്നം പരിഹരിക്കാൻ നടപടി സ്വീകരിച്ചുവരികയാണെന്ന് മേയർ വി.വി രാജേഷ് പറയുന്നു.

കളിപ്പാൻകുളത്തെ ഓട നിർമ്മാണം പ്രദേശവാസികൾക്ക് ദുരിതമായിട്ടുണ്ട്.ഇതോടൊപ്പം ക്ഷേത്രദർശനത്തിനെത്തുന്ന ഭക്തരെ നിയന്ത്രിക്കാൻ പൊലീസ് സേനാംഗങ്ങളും പലേടത്തുമില്ലെന്നതും വെല്ലുവിളിയാണ്. കിള്ളിപ്പാലം - ബണ്ട് റോഡ് മേഖലയിൽ മുൻ വർഷങ്ങളിലെ മാതൃകയിൽ ട്രാഫിക് നിയന്ത്രണം നടപ്പായിട്ടില്ലെന്നതിനാൽ കരമന- കളിയിക്കാവിള പാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. അതിനിടെ കുടിവെള്ള വിതരണം പുന:സ്ഥാപിക്കാൻ കഴിയാത്തതും മണക്കാട് ഉൾപ്പടെ മേഖലയിൽ ജനങ്ങളെ വലക്കുന്നു.

തിരുവനന്തപുരം കോർപ്പറേഷന്‍റെ നേതൃത്വത്തിൽ ടാങ്കറിൽ കുടിവെള്ളമെത്തിച്ചുള്ള വിതരണം കൊണ്ട് പ്രശ്ന പരിഹാരമായിട്ടില്ല. അരുവിക്കരയിലെ പമ്പിങ് പ്രതിസന്ധി ഉച്ചയോടെ പരിഹരിക്കാൻ കഴിയുമെന്നും രാത്രിയിൽ ജലവിതരണം പൂർവസ്‌ഥിതിയിലേക്ക് എത്തുമെന്നുമാണ് ജലവിഭവ മന്ത്രിയുടെ പ്രതികരണം. നിലവിലെ സ്‌ഥിതിയിൽ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ഭക്തർ കൂടുതൽ വലയുമെന്നുറപ്പാണ്. നാളെ രാവിലെ 9.45ന് ക്ഷേത്ര ശ്രീകോവിലിനു മുന്നിലെ പണ്ടാര അടുപ്പിൽ തീ പകരുന്നതോടെ ദശലക്ഷക്കണക്കിന് പൊങ്കാല അടുപ്പുകളിലേക്കും തീ പടരും. പിന്നീട് മണിക്കൂറുകളോളം നഗരമാകെ യാഗശാലയുടെ പ്രതീതിയിലമരും. ക്ഷേത്ര പരിസരത്ത് നിന്ന് ഏകദേശം 10 കിലോമീറ്റർ ചുറ്റളവിലാണ് പൊങ്കാല കലങ്ങൾ ഒരുങ്ങിയിരിക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഏല തോട്ടത്തിലെ കൂലിപ്പണിക്കാരി ഇനി ഹൈ സ്കൂകൂൾ ടീച്ചർ. അതും  MSc, MED, MPhil ഒന്നാം റാങ്കോടെ

ഏല തോട്ടത്തിലെ കൂലിപ്പണിക്കാരി ഇനി ഹൈ സ്കൂകൂൾ ടീച്ചർ. അതും MSc, MED, MPhil ഒന്നാം റാങ്കോടെ

ഇടുക്കിയിലെ മഞ്ഞുമൂടിയ ഏലത്തോട്ടങ്ങളിൽ വെയിലേറ്റും മഴനനഞ്ഞും പണിയെടുത്ത ആ കൈകൾ ഇന്ന് അറിവിന്റെ ലോകത്ത് ചരിത്രം കുറിക്കുകയാണ് ✍️. കാഞ്ചിയാർ പേഴുംകണ്ടം സ്വദേശിനി സെൽവമേരിയുടെ ജീവിതം, പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിട്ട് സ്വപ്നങ്ങൾ കീഴടക്കാൻ ആഗ്രഹിക്കുന്ന ഏതൊരു സാധാരണക്കാരനും വലിയൊരു പാഠമാണ് 🏔️.

​തോട്ടം തൊഴിലാളികളായ മാതാപിതാക്കളുടെ മകളായി ജനിച്ച സെൽവമേരിയുടെ അറിവിനോടുള്ള യാത്ര തുടങ്ങിയത് കുമളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നായിരുന്നു 🏫. പഠനത്തിൽ മിടുക്കിയായിരുന്നെങ്കിലും കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പലപ്പോഴും തടസ്സമായി നിന്നു. എന്നാൽ, തോറ്റുകൊടുക്കാൻ അവൾ തയ്യാറായിരുന്നില്ല. പകൽ മുഴുവൻ ഏലത്തോട്ടത്തിൽ കൂലിപ്പണിക്ക് പോയി കിട്ടുന്ന വരുമാനം കൊണ്ടാണ് അവൾ തന്റെ ഉപരിപഠനത്തിനുള്ള വഴി കണ്ടെത്തിയത് 🌿.

​കട്ടപ്പന സെന്റ് ജോൺസ് കോളേജിൽ നിന്നും ബിരുദവും തുടർന്ന് ബിഎഡും (B.Ed) കരസ്ഥമാക്കിയ സെൽവമേരി, പഠനത്തോടുള്ള അടങ്ങാത്ത ആവേശം കൊണ്ട് തലസ്ഥാന നഗരിയിലേക്ക് വണ്ടി കയറി 🎓. തിരുവനന്തപുരത്തെ പ്രശസ്തമായ യൂണിവേഴ്സിറ്റി കോളേജിൽ നിന്നും മലയാളം എംഫില്ലിൽ (M.Phil) ഒന്നാം റാങ്ക് കരസ്ഥമാക്കിയാണ് അവൾ ഏവരെയും ഞെട്ടിച്ചത് 🥇. ഈ പ്രൗഢമായ നേട്ടങ്ങൾക്കിടയിലും അവൾ തന്റെ വേരുകൾ മറന്നില്ല; അവധി ദിവസങ്ങളിൽ നാട്ടിലെത്തി ഏലത്തോട്ടങ്ങളിൽ പണിക്ക് പോയി കുടുംബത്തിന് എന്നും താങ്ങായി നിന്നു.

​പിഎസ്സി പരീക്ഷയ്ക്കായുള്ള കടുത്ത തയ്യാറെടുപ്പുകൾക്കിടയിൽ കാഞ്ചിയാർ ഗവൺമെന്റ് എൽപി സ്കൂളിൽ എൽപിഎസ്എ (LPSA) ആയി ജോലി ലഭിച്ച വിവരം അറിയുമ്പോൾ അവൾ തോട്ടത്തിൽ പണിയിലായിരുന്നു ✨. സന്തോഷം കൊണ്ട് മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാതെ, ആ തോട്ടം തൊഴിലാളിയുടെ വേഷത്തിൽ തന്നെ അവൾ സ്കൂളിലെത്തി ചുമതലയേറ്റു. ചെളിപുരണ്ട വസ്ത്രവും കയ്യിലെ കത്തിയും ആത്മവിശ്വാസം തുടിക്കുന്ന ആ മുഖവും കേരളം മുഴുവൻ അന്ന് അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത് 🪵🔥.
​എന്നാൽ ഒരു എൽപി സ്കൂൾ അധ്യാപിക എന്നതിൽ മാത്രം സെൽവമേരി തന്റെ യാത്ര അവസാനിപ്പിച്ചില്ല. ജോലി ചെയ്യുന്നതിനിടയിലും പഠനം തുടർന്ന് കെ-ടെറ്റ് (K-TET) പരീക്ഷകൾ വിജയിക്കുകയും, കഠിന പരിശ്രമത്തിലൂടെ ഹൈസ്കൂൾ വിഭാഗത്തിലേക്ക് (HST) സ്ഥാനക്കയറ്റം നേടുകയും ചെയ്തു ✌️. ആ വലിയ സ്വപ്നവും യാഥാർത്ഥ്യമായതോടെ ഇപ്പോൾ ഹൈസ്കൂൾ അധ്യാപികയായി തന്റെ കരിയറിൽ മറ്റൊരു വലിയ ചുവടുവെപ്പ് കൂടി അവർ നടത്തിക്കഴിഞ്ഞു 🌟.

​പരിമിതികളല്ല, ലക്ഷ്യബോധത്തോടെയുള്ള കഠിനാധ്വാനമാണ് വിജയത്തിന്റെ അടിസ്ഥാനമെന്ന് സെൽവമേരി തെളിയിച്ചു 💯. ഇന്ന് ക്ലാസ്സ് മുറികളിൽ കുട്ടികൾക്ക് അക്ഷരങ്ങൾ പകർന്നു നൽകുമ്പോഴും, തന്നെ വളർത്തിയ ഏലത്തോട്ടങ്ങളെയും അധ്വാനത്തിന്റെ വിയർപ്പിനെയും ഏറെ അഭിമാനത്തോടെയാണ് ഈ അധ്യാപിക ഓർക്കുന്നത് 🎓✨.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഗൾഫിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റി, കുട്ടികൾക്കൊപ്പമെന്ന് ശിവൻകുട്ടി

ഗൾഫിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റി, കുട്ടികൾക്കൊപ്പമെന്ന് ശിവൻകുട്ടി

തിരുവനന്തപുരം: പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം കണക്കിലെടുത്ത് ഗള്‍ഫിലെ പരീക്ഷകള്‍ മാറ്റിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. വ്യാഴാഴ്ച നടക്കാനിരുന്ന എസ്എസ്എല്‍സി പരീക്ഷയും മാര്‍ച്ച് 5,6,7 തീയതികളിലെ പ്ലസ് ടു പരീക്ഷയുമാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.

കുട്ടികള്‍ക്ക് ഒരു ബുദ്ധിമുട്ടുമുണ്ടാകാതെ നോക്കുമെന്നും അപേക്ഷകള്‍ സ്വീകരിക്കാന്‍ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴില്‍ പ്രത്യേക സെല്‍ ആരംഭിച്ചിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നേരിട്ടോ മെയില്‍ വഴിയോ അപേക്ഷ നല്‍കാവുന്നതാണ്. ഗള്‍ഫില്‍ കുടുങ്ങിയ കുട്ടികള്‍ക്കും അവിടെ പഠിക്കുന്ന കുട്ടികള്‍ക്കും എല്ലാം പരീക്ഷ വീണ്ടും എഴുതാനുള്ള സൗകര്യമൊരുക്കും. കുട്ടികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ടതില്ലെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഗള്‍ഫിലെ പരീക്ഷാ കോര്‍ഡിനേറ്റര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷകള്‍ മാറ്റിയത്. സാധാരണയായി കേരളത്തിലും ഗള്‍ഫിലും ഒരേ ചോദ്യപേപ്പര്‍ ഉപയോഗിച്ചാണ് പരീക്ഷ നടത്താറുള്ളത്. എന്നാല്‍ ഇത്തവണ കേരളത്തില്‍ നടക്കാനിരിക്കുന്ന പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഗള്‍ഫില്‍ മറ്റൊരു സെറ്റ് ചോദ്യപേപ്പര്‍ ഉപയോഗിച്ച് പരീക്ഷ നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മുന്നറിയിപ്പുകളെല്ലാം അവഗണിച്ച് ആക്രമണം തുടര്‍ന്ന് ഇറാന്‍; ഗള്‍ഫ് മേഖല അശാന്തം; ആക്രമണങ്ങളില്‍ ഗള്‍ഫ് മേഖലയില്‍ ആറുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

മുന്നറിയിപ്പുകളെല്ലാം അവഗണിച്ച് ആക്രമണം തുടര്‍ന്ന് ഇറാന്‍; ഗള്‍ഫ് മേഖല അശാന്തം; ആക്രമണങ്ങളില്‍ ഗള്‍ഫ് മേഖലയില്‍ ആറുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ജിസിസി രാജ്യങ്ങളുടെയും അമേരിക്കയുടെയും മുന്നറിപ്പ് അവഗണിച്ച് ആക്രമണം തുടര്‍ന്ന് ഇറാന്‍. കുവൈത്തിലും ഖത്തറിലും ബഹ്‌റൈനിലും ഇസ്രയേലിലും ഇറാഖിലും വ്യാപക ആക്രമണം നടക്കുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. കുവൈത്തിലെ അമേരിക്കന്‍ എംബസിക്ക് നേരെയും ആക്രമണം ഉണ്ടായി. ഇറാന്റെ ആക്രമണത്തില്‍ ഗള്‍ഫ് മേഖലയില്‍ ആകെ 6 പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. 

ഗള്‍ഫ് മേഖലയിലേക്ക് ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇറാന്‍. യുഎഇയിലും കുവൈത്തിലും ബഹ്‌റൈനിലും ഇന്ന് തുടര്‍ച്ചയായ ആക്രമണങ്ങളുണ്ടായി. അമേരിക്കയുടെ എഫ് 15 യുദ്ധവിമാനം കുവൈത്തില്‍ ഇറാന്‍ വെടിവെച്ചിട്ടു. പൈലറ്റ് രക്ഷപ്പെട്ടു. ആക്രമണ ദൃശ്യങ്ങള്‍ ഇറാന്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു.

കുവൈത്തിലെ മിന അല്‍ അഹമ്മദി റിഫൈനറിയില്‍ ഇറാന്റെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു. കുവൈത്തിലെ അമേരിക്കന്‍ എംബസിക്ക് നേരെ ആക്രമണമുണ്ടായി. എംബസിക്ക് സമീപത്ത് നിന്ന് പുക ഉയര്‍ന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. എംബസിയിലേക്ക് വരരുതെന്ന് പൌരന്‍മാര്‍ക്ക് അമേരിക്ക നിര്‍ദേശം നല്‍കി. മഹ്ബൂലയില്‍ ഇന്ന് രാവിലെ വലിയ ശബ്ദം കേട്ടതായി പ്രവാസി മലയാളികള്‍ പറഞ്ഞു. സൌദി അറേബ്യയിലെ അരാംകോ റിഫൈനറിക്ക് നേരെ ഡ്രോണ്‍ ആക്രമണമുണ്ടായി. ദുബൈയില്‍ ജബല്‍ അലി, ഇന്റര്‍നെറ്റ് സിറ്റി എന്നിവിടങ്ങളില്‍ സ്‌ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. ഖത്തറിലെ ദോഹയിലും സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമല യുവതീ പ്രവേശനം; ആചാരം സംരക്ഷിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

ശബരിമല യുവതീ പ്രവേശനം; ആചാരം സംരക്ഷിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: ശബരിമലയില്‍ ആചാരം സംരക്ഷിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. സുപ്രീംകോടതിയില്‍ നിലപാട് അറിയിക്കും. ശബരിമല യുവതി പ്രവേശനത്തെ എതിര്‍ക്കാനാണ് തീരുമാനം. 2019ല്‍ യുവതീ പ്രവേശനത്തെ അനുകൂലിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിലപാടെടുത്തിരുന്നു. കേസ് വീണ്ടും സുപ്രീംകോടതിയുടെ പരിഗണനയില്‍ വന്നപ്പോഴാണ് പുനഃരാലോചന നടന്നത്. ഇന്ന് നടന്ന ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.