ആ മനോഹരമായ ഫ്ലിക്കിന് ശേഷവും അയാളുടെ മുഖത്ത് ഭാവവ്യത്യസങ്ങളുണ്ടായിരുന്നില്ല. ഈഡൻ ഗാര്‍ഡൻസിന്റെ അന്തരീക്ഷം ആ നിമിഷത്തിനായി കാത്തിരിക്കുകയാണ്. ഒരു മണിക്കൂറും 47 മിനുറ്റും തുടര്‍ന്ന അതേ ശാന്തത അപ്പോഴും അയാളിലുണ്ട്. തലമുറകള്‍ക്കായി ഒരുങ്ങിയ ഇന്നിങ്സ് അതിന്റെ നിയോഗത്തിലേക്ക് അടുക്കകയാണ്.
റൊമാരിയൊ ഷെപേര്‍ഡിന്റെ ഫുള്‍ ലെങ്ത് പന്ത് ലോങ് ഓണിലേക്ക് അയാള്‍ ചിപ്പ് ചെയ്തു. മിഡ് ഓണില്‍ നിലയുറപ്പിച്ചിരുന്ന റോവ്‌മാൻ പവല്‍ തന്റെ ശരീരത്തെ മുഴുവൻ വായുവിലേക്ക് സ്വയം എടുത്തുയര്‍ത്തിയിട്ടും പന്തിന്റെ സഞ്ചാരത്തെ തടയാനാകുന്നില്ല.
റോവ്മാന്റെ കൈകളെ പന്ത് താണ്ടിയെന്ന് ഉറപ്പിച്ച ശേഷം അയാള്‍ പതിയെ തന്റെ ബാറ്റിന് മോചനം നല്‍കി. തന്റെ വിയര്‍പ്പുതുള്ളികള്‍ വീണ ഈഡന്റെ തിരുമുറ്റത്ത് അയാള്‍ മുട്ടുകുത്തിയിരുന്നു, ആകാശത്തേക്ക് കൈകളുയര്‍ത്തി, കണ്ണുകളടച്ചു. അരലക്ഷത്തിലധികം വരുന്ന കാണികളുടെ ആരവത്തിനും പശ്ചാത്തലമായി ഉയര്‍ന്ന വേന്ദേ മാതരത്തിനും നടുവില്‍ അയാള്‍ നിശബ്ദതയെ ആസ്വദിക്കുകയായിരുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.