Monday, 2 March 2026

 പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 28കാരനായ പ്രതിക്ക് 23 വർഷം കഠിനതടവ്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 28കാരനായ പ്രതിക്ക് 23 വർഷം കഠിനതടവ്.

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 28കാരനായ പ്രതിക്ക് 23 വർഷം കഠിനതടവ്. ആലപ്പാട് സ്വദേശി കൊച്ചു ബോസ് എന്ന് വിളിക്കുന്ന നിഥിനെയാണ് കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി രാജീവൻ വാച്ചൽ ശിക്ഷിച്ചത്. 1.10 ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ ഒടുക്കാത്തപക്ഷം ആറുമാസം കൂടി അധിക തടവ് അനുഭവിക്കണം. അതിജീവതയുമായി ഇൻസ്റ്റാഗ്രാം വഴിയാണ് പ്രതി പരിചയപ്പെട്ടത്. തുടർന്ന് പെൺകുട്ടിയെ ബൈക്കിൽ കടത്തിക്കൊണ്ടുപോയി പലതവണ പീഡിപ്പിക്കുകയായിരുന്നു.

ആലപ്പാട്ടുള്ള സുഹൃത്തിന്‍റെ വീട്ടിലെത്തിച്ചാണ് നിരവധി തവണ ലൈംഗിക അതിക്രമങ്ങൾക്ക് വിധേയമാക്കിയത്. പീഡനത്തിന് പിന്നാലെ പ്രതി പെൺകുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തിയതോടെ കുട്ടിയുടെ മാനസിക നില തകരാറിലായി. ഒന്നരമാസത്തോളം ജില്ലാ ആശുപത്രിയിൽ മാനസികരോഗ വിഭാഗത്തിൽ ചികിത്സയിലുമായി. കരുനാഗപ്പള്ളി പൊലീസ് സബ് ഇൻസ്പെക്ടർ ആയിരുന്ന സുജാതൻപിള്ള കേസ് രജിസ്റ്റർ ചെയ്ത് ഇൻസ്പെക്ടർ വി. ബിജുവാണ് അന്വേഷണം നടത്തി ചാർജ് ഷീറ്റ് ഹാജരാക്കിയത്. 28 സാക്ഷികളെ വിസ്തരിച്ചു. 38 രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എൻ.സി. പ്രേംചന്ദ്രൻ ഹാജരായി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നതാൻസ് ആണവ കേന്ദ്രം ആക്രമിക്കപ്പെട്ടെന്ന് ഇറാൻ; ആണവവികിരണത്തിന് സാധ്യത

നതാൻസ് ആണവ കേന്ദ്രം ആക്രമിക്കപ്പെട്ടെന്ന് ഇറാൻ; ആണവവികിരണത്തിന് സാധ്യത

അമേരിക്ക-ഇസ്രയേൽ സംയുക്ത ആക്രമണങ്ങളിൽ നതാൻസ് ആണവ കേന്ദ്രം ആക്രമിക്കപ്പെട്ടതായി ഇറാൻ. ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ സംഘത്തിലെ ഇറാന്റെ അംബാസഡർ റെസ നജാഫിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അമേരിക്കൻ ആക്രമണത്തിൽ അഞ്ച് ഇറാൻ സൈനികർ കൊല്ലപ്പെട്ടു. മധ്യ പടിഞ്ഞാറൻ ഇറാനിലെ ഖോറമാബാദ് നഗരത്തിലാണ് അഞ്ച് ഇറാനിയൻ സൈനികർ കൊല്ലപ്പെട്ടത്.

ആണവ നിലയങ്ങൾ ആക്രമിക്കപ്പെട്ടാൽ മധ്യപൂർവേഷ്യയിലെ നഗരങ്ങളിൽ നിന്ന് കൂട്ടത്തോടെ ഒഴിപ്പിക്കൽ ആവശ്യമായി വന്നേക്കാമെന്ന് അന്തരാഷ്ട്ര ആണവോർജ ഏജൻസി മേധാവി. ആണവ ചോർച്ച സംഭവിക്കാൻ സാധ്യതയുണ്ടെന്നും ഐഎഇഎ മേധാവി റാഫേൽ ​ഗ്രോസി അറിയിച്ചു. ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി സൂചനകളൊന്നുമില്ലെന്നും റാഫേൽ ​ഗ്രോസി വ്യക്തമാക്കി. ഇറാനിലെ ആണഴ റെ​ഗുലേറ്ററി ചുമതലയുള്ളവരുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണം ലഭിച്ചില്ലെന്ന് അദേഹം പറഞ്ഞു.

ഇറാന്റെ ഏറ്റവും പ്രധാനപ്പെട്ട യുറേനിയം സമ്പൂഷ്ടീകരണ കേന്ദ്രമാണ് നതാൻസിലുള്ളത്. 400 കിലോഗ്രാം സമ്പുഷ്ടീകരിച്ച യുറേനിയമാണ് ഇവിടെയുള്ളത്. നതാൻസ് ആക്രമിച്ച സ്ഥിതിക്ക് ഫോർദോ ആക്രമിക്കാനും സാധ്യത വർധിച്ചു. നാല് ആണവ കേന്ദ്രങ്ങളാണ് ഇറാനിലുള്ളത്. അതേസമയം ​ഗൾഫ് മേഖലയിൽ ഇറാൻ ആക്രമണം തുടരുകയാണ്. അമേരിക്കയുമായി ചർച്ചയ്ക്കില്ലെന്നാണ് ഇറാൻ വ്യക്തമാക്കിയിരിക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഓഹരിവിപണിയില്‍ യുദ്ധക്കെടുതി; തകര്‍ന്ന് തരിപ്പണമായി വിപണി; നിക്ഷേപകര്‍ക്ക് 7.8 ലക്ഷം കോടി നഷ്ടം

ഓഹരിവിപണിയില്‍ യുദ്ധക്കെടുതി; തകര്‍ന്ന് തരിപ്പണമായി വിപണി; നിക്ഷേപകര്‍ക്ക് 7.8 ലക്ഷം കോടി നഷ്ടം

പശ്ചിമേഷ്യയില്‍ യുദ്ധം കൊടുമ്പിരി കൊള്ളുന്നതിനിടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ കനത്ത തകര്‍ച്ച. ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഉടലെടുത്ത കടുത്ത ഭീതിയില്‍ വിപണി കൂപ്പുകുത്തി. സെന്‍സെക്‌സും നിഫ്റ്റിയും ഒരു ശതമാനത്തിലേറെയാണ് ഇടിഞ്ഞത്. വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ സെന്‍സെക്‌സ് 2,743 പോയിന്റും നിഫ്റ്റി 519 പോയിന്റും ഇടിഞ്ഞിരുന്നു. മിനിറ്റുകള്‍ക്കുള്ളില്‍ നിക്ഷേപകരുടെ സമ്പാദ്യത്തില്‍ നിന്ന് 7.8 ലക്ഷം കോടി രൂപയാണ് തുടച്ചുനീക്കപ്പെട്ടത്. ഉച്ചയോടെ സെന്‍സെക്‌സ് നഷ്ടത്തിന്റെ തോത് കുറച്ച് 1,300 പോയിന്റിലധികം ഇടിഞ്ഞ് 80,000-ത്തിന് താഴെയെത്തി.

വിപണിയെ പിടിച്ചുലച്ച ഘടകങ്ങള്‍: 

1. ഖമനെയിയുടെ മരണം: യുദ്ധഭീതി അമേരിക്കയും ഇസ്രായേലും നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടതാണ് വിപണിയെ ഞെട്ടിച്ചത്. ഇതിന് പിന്നാലെ ഇറാന്‍ ശക്തമായ തിരിച്ചടി തുടങ്ങിയതോടെ എണ്ണസമ്പന്നമായ ഗള്‍ഫ് മേഖല യുദ്ധക്കളമായി മാറി.

2. ക്രൂഡ് ഓയില്‍ വില കുതിക്കുന്നു യുദ്ധം രൂക്ഷമായതോടെ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുകയാണ്. ബ്രെന്റ് ക്രൂഡ് വില 6 ശതമാനം വര്‍ധിച്ച് ബാരലിന് 77.08 ഡോളറിലെത്തി. ലോകത്തെ എണ്ണ നീക്കത്തിന്റെ 20 ശതമാനവും നടക്കുന്ന ഹോര്‍മുസ് കടലിടുക്കിന് സമീപം മിസൈല്‍ ആക്രമണങ്ങള്‍ തുടരുന്നത് എണ്ണ വിതരണത്തെ ബാധിക്കുമെന്ന ആശങ്ക ശക്തമാക്കി. എണ്ണവില ബാരലിന് 100 ഡോളര്‍ കടന്നേക്കുമെന്ന് ബാര്‍ക്ലേയ്സ് ബാങ്ക് മുന്നറിയിപ്പ് നല്‍കി.

3. തളര്‍ന്ന് രൂപ എണ്ണവില വര്‍ധിച്ചതോടെ ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ വലിയ ഇടിവുണ്ടായി. ഒരു മാസത്തിനിടെ ആദ്യമായി ഡോളറിനെതിരെ രൂപയുടെ മൂല്യം 91 കടന്നു. രൂപ ഇനിയും താഴേക്ക് പോകാന്‍ സാധ്യതയുണ്ടെങ്കിലും റിസര്‍വ് ബാങ്കിന്റെ ഇടപെടല്‍ ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടല്‍.

4. വിദേശ നിക്ഷേപകര്‍ കൈവിടുന്നു കഴിഞ്ഞ വെള്ളിയാഴ്ച മാത്രം വിദേശ നിക്ഷേപകര്‍ 7,536 കോടി രൂപയുടെ ഓഹരികളാണ് വിറ്റൊഴിഞ്ഞത്. ഇത് വിപണിയിലെ ആത്മവിശ്വാസം തകര്‍ത്തു. അതേസമയം ആഭ്യന്തര നിക്ഷേപകര്‍ 12,293 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി വിപണിയെ താങ്ങിനിര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്.

ലാഭത്തിലും നഷ്ടത്തിലും ഇന്‍ഡിഗോ, എല്‍ ആന്‍ഡ് ടി, അദാനി പോര്‍ട്സ്, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ പ്രമുഖ ഓഹരികള്‍ 2 മുതല്‍ 4 ശതമാനം വരെ നഷ്ടം നേരിട്ടു. എന്നാല്‍ യുദ്ധസാഹചര്യം പ്രതിരോധ മേഖലയ്ക്ക് ഗുണകരമാകുമെന്ന പ്രതീക്ഷയില്‍ ഭാരത് ഇലക്ട്രോണിക്‌സ് ഓഹരികള്‍ ഒരു ശതമാനത്തോളം നേട്ടമുണ്ടാക്കി. റിയല്‍റ്റി, ഓട്ടോ, ഐടി വിഭാഗങ്ങളും കനത്ത തകര്‍ച്ചയിലാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാന്റെ ഡ്രോൺ ആക്രമണം; സൗദി അരാംകോ എണ്ണ റിഫൈനറി താത്ക്കാലികമായി അടച്ചുപൂട്ടി

ഇറാന്റെ ഡ്രോൺ ആക്രമണം; സൗദി അരാംകോ എണ്ണ റിഫൈനറി താത്ക്കാലികമായി അടച്ചുപൂട്ടി

സൗദി അറേബ്യയിലെ അരാംകോ റാസ് തനുര എണ്ണ ശുദ്ധീകരണശാല ലക്ഷ്യമാക്കി ഇറാനിയൻ ഡ്രോൺ ആക്രമണം നടന്നുവെന്ന് സ്ഥിരീകരിച്ച് സൗദി. ആക്രമണം നടത്തിയ രണ്ട് ഡ്രോണുകളെ സൗദി പ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ തകർത്തു. ഡ്രോണുകൾ തകർത്തതിനെത്തുടർന്ന് അവയുടെ അവശിഷ്ടങ്ങൾ ജനവാസ മേഖലകൾക്ക് സമീപമാണ് പതിച്ചത്. ചെറിയ രീതിയിൽ തീപിടുത്തം ഉണ്ടായെങ്കിലും ഈ സംഭവത്തിൽ ആർക്കും പരുക്കേൽക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രതിരോധസേന വ്യക്തമാക്കി.ഡ്രോൺ ആക്രമണത്തെത്തുടർന്ന് റാസ് തനുര റിഫൈനറി താത്ക്കാലികമായി അടച്ചുപൂട്ടിയതായി സൗദി ഊർജ്ജ മന്ത്രാലയം വ്യക്തമാക്കി.

പേർഷ്യൻ ഗൾഫിനോട് ചേർന്ന് സൗദി അറേബ്യയുടെ കിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന റാസ് തനുര, രാജ്യത്തിന്റെ പ്രാഥമിക എണ്ണ ശുദ്ധീകരണ, കയറ്റുമതി കേന്ദ്രങ്ങളിലൊന്നായി പ്രവർത്തിക്കുന്ന ഒന്നാണ്. ഇതുവരെ, ബഹ്‌റൈൻ, ഇറാഖ്, ജോർദാൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിൽ ഇറാൻ ആക്രമണങ്ങൾ നടത്തി.

അതേസമയം, ബഹ്റൈനിലെ അമേരിക്കൻ നാവിക ആസ്ഥാനത്തേക്കും ഇറാൻ ആക്രമണം അഴിച്ചുവിടുകയുണ്ടായി. സംഘർഷത്തിൽ ഗൾഫ് മേഖലയിൽ മരണം ആറായി. ജനവാസ മേഖലയെ ലക്ഷ്യം വെച്ചുള്ള ആക്രമണം അപലപനീയമെന്ന് ജിസിസി കൗൺസിൽ വ്യക്തമാക്കിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘കൂടുതൽ അമേരിക്കൻ യുദ്ധവിമാനങ്ങൾ തകർന്നുവീണു, കുവൈറ്റിൽ എല്ലാ അമേരിക്കൻ പൈലറ്റുമാരും രക്ഷപ്പെട്ടു’; കുവൈറ്റ് പ്രതിരോധ മന്ത്രാലയം

‘കൂടുതൽ അമേരിക്കൻ യുദ്ധവിമാനങ്ങൾ തകർന്നുവീണു, കുവൈറ്റിൽ എല്ലാ അമേരിക്കൻ പൈലറ്റുമാരും രക്ഷപ്പെട്ടു’; കുവൈറ്റ് പ്രതിരോധ മന്ത്രാലയം

തീവ്രവാദ ഗ്രൂപ്പുകൾ അമേരിക്കൻ പൗരന്മാർക്കെതിരെ ആക്രമണം നടത്താൻ പദ്ധതിയിടുന്നതായി ബഹ്റൈനിലെ അമേരിക്കൻ എംബസി. മനാമയിലെ ഹോട്ടലുകൾ ഉടൻ ഒഴിയണമെന്ന് പൗരന്മാർക്ക് നിർദേശം നൽകി എംബസി. പൗരന്മാർ ആക്രമിക്കപ്പെടാൻ ഇടയുണ്ടെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകി. തീവ്രവാദി ആക്രമണം നടന്നേക്കാമെന്നും മുന്നറിയിപ്പ്. കുവൈറ്റിൽ കൂടുതൽ അമേരിക്കൻ യുദ്ധവിമാനങ്ങൾ തകർന്നുവീണതായി കുവൈറ്റ് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

എല്ലാ അമേരിക്കൻ പൈലറ്റുമാരും രക്ഷപ്പെട്ടു. അമേരിക്കൻ പൈലറ്റുമാരെ ആശുപത്രികളിലേക്ക് മാറ്റിയതായും കുവൈറ്റ് പ്രതിരോധ മന്ത്രാലയം അറിയിച്ചു.കുവൈത്തിൽ താമസിക്കുന്ന അമേരിക്കൻ പൗരന്മാർ അവരുടെ വ്യക്തി സുരക്ഷാ പദ്ധതികൾ വീണ്ടും പരിശോധിക്കണമെന്നും, ഭാവിയിൽ ഉണ്ടായേക്കാവുന്ന ആക്രമണങ്ങൾ മുന്നിൽ കണ്ട് ജാഗ്രത പാലിക്കണമെന്നും എംബസി അറിയിച്ചു.

പ്രാദേശിക സാഹചര്യങ്ങൾ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും പുതിയ നിർദേശങ്ങൾ ലഭിക്കുന്നതിന് ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ വ്യക്തമാക്കി. സാഹചര്യം പരിഗണിച്ച്, എംബസി പരിസരത്തേക്ക് വരാതിരിക്കണമെന്ന് പൗരന്മാരോട് ആവശ്യപ്പെട്ടു. കൂടാതെ, വീടുകളിൽ തന്നെ തുടരുകയും ജനാലകളിൽ നിന്ന് അകന്ന് സുരക്ഷിത സ്ഥാനങ്ങളിൽ അഭയം പ്രാപിക്കണമെന്നും നിർദേശിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമല യുവതി പ്രവേശനത്തിൽ ദേവസ്വം ബോർഡിൻ്റെ നിലപാട് മാറ്റം: പ്രതികരിച്ച് ദേവസ്വം മന്ത്രി; 'സർക്കാർ നിർദേശപ്രകാരമുള്ള തീരുമാനമല്ല'

ശബരിമല യുവതി പ്രവേശനത്തിൽ ദേവസ്വം ബോർഡിൻ്റെ നിലപാട് മാറ്റം: പ്രതികരിച്ച് ദേവസ്വം മന്ത്രി; 'സർക്കാർ നിർദേശപ്രകാരമുള്ള തീരുമാനമല്ല'

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡിൻ്റെ നിലപാട് മാറ്റം സർക്കാർ നിർദേശപ്രകാരം അല്ലെന്ന് മന്ത്രി വിഎൻ വാസവൻ. ദേവസ്വം ബോർഡ് വിശ്വാസവും ക്ഷേത്രവും സംരക്ഷിക്കാൻ വേണ്ടി ഉള്ളതാണ്. അവർക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള അധികാരമുണ്ട്. ദേവസ്വം ബോർഡിന്റെ തീരുമാനത്തിൽ സർക്കാർ ഇടപെട്ടിട്ടില്ല. ഒരു തീരുമാനമെടുക്കാനും സർക്കാർ നിർദ്ദേശം നൽകിയിട്ടില്ല. ദേവസ്വം ബോർഡുകൾക്ക് പരമാധികാരമുണ്ട്. ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ നിലപാട് മന്ത്രിസഭ യോഗം ചേർന്ന് ചർച്ച ചെയ്തു തീരുമാനിക്കും. അടുത്ത മന്ത്രിസഭാ യോഗത്തിൽ ബന്ധപ്പെട്ട നിയമ വിദഗ്തരോട് ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കും. മാർച്ച് 14ന് കേസ് പരിഗണിക്കും മുമ്പ് തന്നെ സർക്കാർ നിലപാട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാനിൽ മരണസംഖ്യ ഉയരുന്നു, 131 നഗരങ്ങൾക്ക് നേരെ ആക്രമണം; മരണസംഖ്യ 500 കവിഞ്ഞതായി റെഡ് ക്രസന്റ്

ഇറാനിൽ മരണസംഖ്യ ഉയരുന്നു, 131 നഗരങ്ങൾക്ക് നേരെ ആക്രമണം; മരണസംഖ്യ 500 കവിഞ്ഞതായി റെഡ് ക്രസന്റ്

ഇസ്രയേല്‍-യുഎസ് ആക്രമണത്തില്‍ ഇറാനിൽ മരണസംഖ്യ ഉയരുന്നു. ഇറാനിൽ മരണസംഖ്യ 500 കവിഞ്ഞതായി റെഡ് ക്രസന്റ് അറിയിച്ചു. അമേരിക്ക-ഇസ്രായേൽ സംയുക്ത ആക്രമണങ്ങളിൽ ഇറാനിൽ 555 പേർ കൊല്ലപ്പെട്ടതായി ഇറാനിയൻ റെഡ് ക്രസന്റ് സൊസൈറ്റി പറഞ്ഞു. ഇറാനിലെ ഫാർസ് പ്രവിശ്യയിൽ ഇന്ന് 35 പേർ കൊല്ലപ്പെട്ടു. ഇറാനിലെ 131 നഗരങ്ങൾക്കു നേരെ അമേരിക്കൻ-ഇസ്രായേൽ ആക്രമണം നടന്നു.

മേഖലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണെന്നും റെഡ് ക്രെസന്റ് അറിയിച്ചു. നിലവിൽ, മാനുഷിക സേവനങ്ങൾ, സഹായം, മാനസിക സാമൂഹിക പിന്തുണ എന്നിവ നൽകുന്നതിനായി ഏകദേശം നാല് ദശലക്ഷം വളണ്ടിയർമാരുടെ സംഘം മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്.അമേരിക്കയും ഇസ്രയേലും ഇറാനിലെ വിവിധ ന​ഗരങ്ങളിൽ ആക്രമണം തുടരുന്നു.

ഇറാൻ പ്രത്യാക്രമണവും ശക്തമാക്കി. ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടു. 149 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കുവൈത്തിൽ അമേരിക്കയുടെ യുദ്ധവിമാനം തകർത്തതായി ഇറാൻ അറിയിച്ചു.