Tuesday, 3 March 2026

ഇന്ത്യ മറ്റൊരു യുദ്ധത്തിന് തയ്യാറെടുക്കുന്നു; യുദ്ധമല്ല ചർച്ചയാണ് വേണ്ടത്: പാക് പ്രസിഡന്‍റ്

ഇന്ത്യ മറ്റൊരു യുദ്ധത്തിന് തയ്യാറെടുക്കുന്നു; യുദ്ധമല്ല ചർച്ചയാണ് വേണ്ടത്: പാക് പ്രസിഡന്‍റ്

ഇസ്‌ലാമാബാദ്‌: ഇന്ത്യ മറ്റൊരു യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് പാകിസ്താൻ പ്രസിഡൻ്റ് ആസിഫ് അലി സർദാരി. പാകിസ്താൻ പാർലമെൻ്റിൻ്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യവേയായിരുന്നു സർദാരിയുടെ പരാമർശം. യുദ്ധമുഖത്തുനിന്ന് പിന്മാറി അർത്ഥവത്തായ ചർച്ചകളിലേക്ക് മടങ്ങണമെന്ന് സർദാരി പറഞ്ഞു. മേഖലയിലെ സുരക്ഷയ്ക്ക് ചർച്ചകൾ മാത്രമാണ് ഏക വഴിയെന്നും സാമാധനത്തിൻ്റെ വക്താവെന്ന നിലയിൽ താൻ യുദ്ധം ശുപാർശ ചെയ്യുന്നില്ലെന്നും അദേഹം വ്യക്തമാക്കി.

സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ 'ഹൈഡ്രോ ടെററിസം' (ജല ഭീകരവാദം) എന്നാണ് സർദാരി വിശേഷിപ്പിച്ചത്. രാഷ്ട്രീയ നേട്ടങ്ങൾക്കായി ജലപ്രവാഹത്തെ ഇന്ത്യ ആയുധമാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജമ്മു കശ്മീരിലെ ജനങ്ങൾക്ക് പാകിസ്താൻ നയതന്ത്രപരവും ധാർമികവുമായ പിന്തുണ നൽകുന്നത് തുടരുമെന്നും കശ്മീർ പ്രശ്നം പരിഹരിക്കാതെ ദക്ഷിണേഷ്യയിൽ ശാശ്വത സമാധാനം ഉണ്ടാകില്ലെന്നും അദേഹം ആവർത്തിച്ചു.

പടിഞ്ഞാറൻ അതിർത്തിയിലെ ഭീകരവാദ ഭീഷണികളെക്കുറിച്ചും സർദാരി പ്രസംഗത്തിൽ ആശങ്ക പ്രകടിപ്പിച്ചു. അഫ്ഗാനിസ്ഥാനിലെ ഭീകരസംഘടനകളുടെ സാന്നിധ്യത്തെക്കുറിച്ച് ഐക്യരാഷ്ട്രസഭ നൽകിയ റിപ്പോർട്ട് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വിഷയം അവ​ഗണിച്ചാൽ ഏതൊരു രാജ്യവും വൻ ദുരന്തങ്ങൾക്ക് ഇരയായേക്കാമെന്ന് മുന്നറിയിപ്പ് നൽകി.

അതിർത്തി കടന്നുള്ള തീവ്രവാദ പ്രവർത്തനങ്ങൾ തടയാൻ പാകിസ്താൻ നയതന്ത്ര ശ്രമങ്ങൾ പരമാവധി ഉപയോ​ഗിച്ചുവെന്നും പാകിസ്താൻ്റെ മണ്ണ് പവിത്രമാണെന്നും സർദാരി കൂട്ടിച്ചേർത്തു. ഭീകരസംഘങ്ങളെ തടയുന്ന ദോഹ കരാറിലെ വാ​ഗ്ദാനങ്ങൾ പാലിക്കുന്നതിൽ താലിബാൻ സർക്കാർ പരാജയപ്പെട്ടുവെന്നും അദേഹം വിമർശിച്ചു.

ഇറാനെതിരായ ആക്രമണത്തെ അപലപിക്കുകയും ആയത്തുള്ള ഖമനയി കൊലപ്പെട്ടത്തിൽ സർദാരി അനുശോചനം അറിയിക്കുകയും ചെയ്തു. സംഘർഷത്തിൽ ​ഗൾഫ് രാജ്യങ്ങളെ ആക്രമിക്കുന്നതിനെയും സർദാരി അപലപിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൽ  കോളേജ് ഡേ ആഘോഷങ്ങൾ .

അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൽ കോളേജ് ഡേ ആഘോഷങ്ങൾ .

അരുവിത്തുറ :സെൻ്റ് ജോർജ് കോളജിലെ കോളേജ് യൂണിയൻ പ്രവർത്തനങ്ങളുടെ സമാപനത്തോടനുബന്ധിച്ച് കോളേജ് ഡേ ആഘോഷങ്ങൾ നടന്നു. പരിപാടികളുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് നിർവഹിച്ചു. ചടങ്ങിൽ കോളേജ് ബർസാർ റവ ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ,സ്റ്റാഫ് കോഡിനേറ്റർ ഡോ.തോമസ് പുളിയ്ക്കൻ, കോളേജ് യൂണിയൻ ചെയർമാൻ ആദിൽ ബഷീർ ,ജനറൽ സെക്രട്ടറി ജോൺസൺ ജോണി, വൈസ് ചെയർപേഴ്സൺ എയ്ഞ്ചലിനാ മനോജ്,മാഗസിൻ എഡിറ്റർ സ്വാതി എസ് തുടങ്ങിയവർ സംസാരിച്ചു.കോളേജ് ഡേ ആഘോഷങ്ങളോട് അനുബന്ധിച്ച് പ്രശസ്ത കലാകാരൻ ഷാഫി കൊല്ലം കലാപരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു.വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും ചടങ്ങിന് മോടികൂട്ടി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഖമനെയിയുടെ കൊലപാതകം; അതീവ ജാഗ്രതയിൽ ശ്രീനഗർ, സുരക്ഷ ശക്തമാക്കി സൈന്യം

ഖമനെയിയുടെ കൊലപാതകം; അതീവ ജാഗ്രതയിൽ ശ്രീനഗർ, സുരക്ഷ ശക്തമാക്കി സൈന്യം

ശ്രീനഗർ: ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ഷിയാ വിഭാഗം തെരുവിലിറങ്ങിയതോടെ ശ്രീനഗറിലെ ലാൽ ചൗക്കിൽ സുരക്ഷാസേന അതീവ ജാഗ്രത തുടരുകയാണ്. തിങ്കളാഴ്ച നടന്ന പ്രതിഷേധം പിരിച്ചുവിടാൻ പൊലീസിന് കണ്ണീർ വാതകം പ്രയോഗിക്കേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെയാണ് മുൻകരുതൽ നടപടിയെന്ന നിലയിൽ സുരക്ഷ ശക്തമാക്കിയത്.

യുഎസും ഇസ്രായേലും നടത്തിയ വ്യോമാക്രമണത്തിലാണ് ഖമനെയി കൊല്ലപ്പെട്ടതെന്ന വാർത്തകൾക്ക് പിന്നാലെയാണ് കശ്മീരിലെ ഷിയാ വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയത്. ഞായറാഴ്ച, ശ്രീനഗറിലെ ഐക്യരാഷ്ട്രസഭയുടെ സൈനിക നിരീക്ഷക സംഘത്തിൻ്റെ ആസ്ഥാനത്തിന് പുറത്ത് ആയിരക്കണക്കിന് ആളുകൾ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഖമനെയിയുടെ ചിത്രങ്ങളും ഇറാനെ പിന്തുണയ്ക്കുന്ന ബാനറുകളും കൈകളിലേന്തിയായിരുന്നു പ്രതിഷേധം. സമാധാനപരമായാണ് പ്രകടനങ്ങൾ നടന്നത്.

ശ്രീനഗറിലെ തെരുവുകളിൽ കറുത്ത കൊടികളും ഖമനെയിയുടെ ചിത്രങ്ങളും ഉയർന്നു. പരമ്പരാഗത വിലാപഗാനമായ 'നൗഹ' മുഴക്കിയായിരുന്നു ആളുകൾ പ്രതിഷേധിച്ചത്. രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിലും ഷിയാ വിഭാഗം ഖമനെയിയുടെ മരണത്തിൽ അനുശോചിക്കുകയും യുഎസ്-ഇസ്രായേൽ ആക്രമണങ്ങൾക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അമേരിക്കക്കാരുടെ മരണത്തിന് ഉത്തരവാദികളായവരെ പിന്തുടർന്ന് കൊല്ലും: യുഎസ് പ്രതിരോധ സെക്രട്ടറി

അമേരിക്കക്കാരുടെ മരണത്തിന് ഉത്തരവാദികളായവരെ പിന്തുടർന്ന് കൊല്ലും: യുഎസ് പ്രതിരോധ സെക്രട്ടറി

വാഷിംഗ്ടൺ: അമേരിക്കക്കാരുടെ മരണത്തിന് ഉത്തരവാദികളായവരെ പിന്തുടർന്ന് കൊല്ലുമെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്. ഇറാനെ ഒരിക്കലും ആണവായുധം നിർമിക്കാൻ അനുവദിക്കില്ല. ഇറാൻ അടുത്ത നീക്കം നടത്തുകയാണെങ്കിൽ സൂക്ഷിച്ച് വേണം. കനത്ത തിരിച്ചടിയാകും നേരിടേണ്ടി വരികയെന്നും പീറ്റ് ഹെഗ്സെത്ത് പറഞ്ഞു. 2015ൽ ഒബാമയുടെ കാലത്ത് ഇറാനുമായി നടത്തിയ ആണവ കരാർ ചർച്ചകൾ വെറും പരാജയമായിരുന്നെന്നും ഹെ​ഗ്സെത്ത് ആരോപിച്ചു.

'ഓപ്പറേഷൻ എപ്പിക് ഫ്യൂറി' തുടരും. ഇറാൻ്റെ മിസൈലുകൾ, മിസൈൽ നിർമാണ ശാലകൾ, സുരക്ഷാ സൗകര്യങ്ങൾ തുടങ്ങിയവ കേന്ദ്രീകരിച്ചായിരിക്കും ആക്രമണം. ഇറാനെതിരായ അമേരിക്കൻ ആക്രമണം ഇറാനിയൻ ജനതയ്ക്ക് മികച്ച അവസരമാണെന്നും പീറ്റ് ഹെഗ്സെത്ത് പറഞ്ഞു.

അതേസമയം ഇറാനിലെ മുതിര്‍ന്ന ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ വധിച്ചുവെന്ന അവകാശവാദവുമായി ഇസ്രയേല്‍ സൈന്യം രം​ഗത്തെത്തിയിരുന്നു. സയ്യിദ് യഹ്യ ഹമീദി, ജലാല്‍ പൂര്‍ ഹുസൈന്‍ എന്നിവരെ വധിച്ചതായാണ് ഇസ്രയേല്‍ സൈന്യം പറയുന്നത്. ഇന്റലിജന്‍സ് ഡെപ്യൂട്ടി മിനിസ്റ്ററാണ് സയ്യിദ് യഹ്യ ഹമീദി. ജലാല്‍ പൂര്‍ ഹുസൈന്‍ ഇറാന്റെ ചാരവൃത്തി വിഭാഗത്തിന്റെ തലവനാണ്. തെഹ്റാനിലെ ഇന്റലിജന്‍സ് ആസ്ഥാനത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഇവർ കൊല്ലപ്പെട്ടെന്നാണ് ഇസ്രയേല്‍ സൈന്യം പറയുന്നത്. നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരെ വധിച്ചതായും ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ദുബായില്‍ കുടുങ്ങിയ ബാഡ്മിന്‍റൺ താരം പി വി സിന്ധു നാട്ടില്‍ തിരിച്ചെത്തി

ദുബായില്‍ കുടുങ്ങിയ ബാഡ്മിന്‍റൺ താരം പി വി സിന്ധു നാട്ടില്‍ തിരിച്ചെത്തി

ബംഗളൂരു: യുഎസ്-ഇസ്രായേൽ സൈന്യം ഇറാനിൽ നടത്തിയ ബോംബാക്രമണത്തെത്തുടർന്ന് പശ്ചിമേഷ്യയിൽ ഉടലെടുത്ത സംഘർഷാവസ്ഥയിൽ ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങിപ്പോയ ഇന്ത്യൻ ബാഡ്മിന്‍റൺ ഇതിഹാസം പി.വി. സിന്ധു നാട്ടിൽ തിരിച്ചെത്തി. ബംഗളൂരുവിലെ തന്‍റെ വീട്ടിൽ സുരക്ഷിതയായി എത്തിയ വിവരം താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

ബർമിംഗ്ഹാമിൽ നടക്കുന്ന ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് ഫെബ്രുവരി 28 ശനിയാഴ്ച സിന്ധു ദുബായിൽ കുടുങ്ങിയത്. ഇറാനുമായുള്ള യുദ്ധം രൂക്ഷമായതോടെ ഗൾഫ് മേഖലയിലെ വ്യോമപാതകൾ അടച്ചതാണ് സിന്ധുവിന്‍റെ യാത്ര തടസപ്പെടുത്തിയത്.

താമസിച്ചിരുന്ന സ്ഥലത്തിന് തൊട്ടടുത്ത് സ്ഫോടനം നടന്നത് കടുത്ത ഭീതിയുണ്ടാക്കിയെന്ന് സിന്ധു വെളിപ്പെടുത്തി. സ്ഫോടനത്തെത്തുടർന്നുണ്ടായ പുകയും അവശിഷ്ടങ്ങളും സിന്ധുവിന്‍റെ പരിശീലകൻ ഇർവാൻസ്യയുടെ തൊട്ടടുത്താണ് പതിച്ചത്. തുടർന്ന് ഇന്ത്യൻ ഹൈക്കമ്മീഷന്‍റെയും ദുബായ് വിമാനത്താവള അധികൃതരുടെയും സഹായത്തോടെ താരത്തെയും സംഘത്തെയും സുരക്ഷിതമായ ഇടത്തേക്ക് മാറ്റുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തിരുവനന്തപുരം നഗരത്തെ 'ക്ലീൻ' ആക്കാൻ 'സ്കാവഞ്ചിംഗ് മെഷീൻ', ചെന്നൈ പെട്രോളിയം കോർപറേഷന്റെ കൈത്താങ്ങ്!

തിരുവനന്തപുരം നഗരത്തെ 'ക്ലീൻ' ആക്കാൻ 'സ്കാവഞ്ചിംഗ് മെഷീൻ', ചെന്നൈ പെട്രോളിയം കോർപറേഷന്റെ കൈത്താങ്ങ്!

തിരുവനന്തപുരം: ​മനുഷ്യപ്രയത്നം കുറച്ചു അഴുക്കുചാലുകൾ വൃത്തിയാക്കാൻ സാധിക്കുന്ന അത്യാധുനിക 'സ്കാവഞ്ചിംഗ് മെഷീൻ ഇനി തിരുവനന്തപുരം നഗരത്തിലും. ചെന്നൈ പെട്രോളിയം കോർപറേഷനാണ് സ്കാവഞ്ചിംഗ് മെഷീൻ തിരുവനന്തപുരം കോർപറേഷന് കൈമാറുന്നത്. തൃശൂര്‍ എംപി സുരേഷ് ഗോപിയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ ജനങ്ങളെ അറിയിച്ചത്.

നമ്മുടെ തലസ്ഥാന നഗരിയെ കൂടുതൽ ശുചിത്വമുള്ളതാക്കാനും, അതിനായി കഠിനാധ്വാനം ചെയ്യുന്ന നമ്മുടെ ശുചിത്വ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള ഒരു വലിയ പദ്ധതിക്ക് ഇന്ന് തുടക്കമാവുകയാണെന്ന് സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു. സി എസ് ആർ ഫണ്ടിൽ നിന്നും 58 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ അത്യാധുനിക യന്ത്രം നഗരത്തിനായി സമർപ്പിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

​മനുഷ്യപ്രയത്നം കുറച്ചുകൊണ്ട് അഴുക്കുചാലുകൾ വൃത്തിയാക്കാൻ സാധിക്കുന്ന അത്യാധുനിക 'സ്കാവഞ്ചിംഗ് മെഷീൻ' (Scavenging Machine) ചെന്നൈ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (CPCL) തിരുവനന്തപുരം കോർപ്പറേഷന് കൈമാറുകയാണ്. സി.എസ്.ആർ (CSR) ഫണ്ടിൽ നിന്നും 58 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ അത്യാധുനിക യന്ത്രം നഗരത്തിനായി സമർപ്പിക്കുന്നത്. ​എന്തുകൊണ്ട് ഈ മാറ്റം പ്രധാനമാകുന്നു? തൊഴിലാളികളുടെ സുരക്ഷ: ശുചിത്വ തൊഴിലാളികൾ മാൻഹോളുകളിൽ നേരിട്ട് ഇറങ്ങുന്നത് ഒഴിവാക്കി അവരുടെ ആരോഗ്യവും സുരക്ഷയും നൂറു ശതമാനം ഉറപ്പാക്കുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശ്വാസംമുട്ടലുമായി എത്തിയ പെൺകുട്ടിക്ക് പേ വിഷബാധയ്ക്ക് കുത്തിവെയ്പ്; പ്രതിഷേധിച്ച് കുടുംബം, പരാതി പിൻവലിക്കാൻ സമ്മർദ്ദം

ശ്വാസംമുട്ടലുമായി എത്തിയ പെൺകുട്ടിക്ക് പേ വിഷബാധയ്ക്ക് കുത്തിവെയ്പ്; പ്രതിഷേധിച്ച് കുടുംബം, പരാതി പിൻവലിക്കാൻ സമ്മർദ്ദം

കൊല്ലം: കലശലായ ശ്വാസം മുട്ടലിനെ തുടർന്ന് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയ പെൺകുട്ടിക്ക് മരുന്നു മാറി കുത്തിവെയ്പ് നൽകി. അതും പേവിഷബാധയ്ക്കുള്ള വാക്സിൻ. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലാണ് സംഭവം. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെയാണ് കലശലായ ശ്വാസം മുട്ടലിനെ തുടർന്ന് മൈനാഗപ്പള്ളി സ്വദേശിനിയായ 18കാരി ഓ പി വിഭാഗത്തിൽ ചികിത്സ തേടി എത്തിയത്. അമ്മയ്ക്ക് ഒപ്പമാണ് പെൺകുട്ടി ചികിത്സ തേടിയെത്തിയത്. ഇവര്‍ക്ക് ഇന്‍ജക്‌ഷന് ഡോക്ടര്‍ നിർദേശിച്ചതോടെ കുറിപ്പുമായി ഇഞ്ചക്ഷൻ മുറിയിലെത്തി. ഇതേ സമയം തെരുവു നായയുടെ കടിയേറ്റ് മറ്റൊരാളും ചികിത്സയ്ക്ക് എത്തി. ഇയാൾക്ക് നൽകേണ്ട പേവിഷ പ്രതിരോധ മരുന്ന് ആളുമാറി പെൺകുട്ടിക്ക് നൽകി. ഇതോടെ പ്രതിഷേധം ഉയർന്നു.

പെൺകുട്ടി പരാതിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചു. പെൺകുട്ടിയുടെ കൂടെ വന്നവർ പ്രതിഷേധിച്ചതോടെ ആശുപത്രി അധികൃതർ രാഷ്ട്രീയ നേതാക്കളടക്കമുള്ളവരെ ഇടപെടുത്തി ഒത്തുതീർപ്പ് ശ്രമം തുടങ്ങി. പേവിഷ കുത്തിവയ്പ് അപകടകരമല്ലെന്ന് പെൺകുട്ടിയെയും ബന്ധുവിനെയും ഡോക്ടർമാർ അറിയിച്ചു. സിപിഎം പാര്‍ട്ടി കുടുംബാംഗമായ പെൺകുട്ടിയെ പരാതിയിൽ നിന്നും പിന്തിരിപ്പിക്കാൻ നേതാക്കളുടെ ഇടപെടലുണ്ടായി.ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സുമാരെ സ്ഥലത്തു നിന്നും മാറ്റിയ അധികൃതർ സംഭവത്തിൽ അന്വേഷണത്തിന് നിര്‍ദേശം നൽകി. ഡോക്ടര്‍മാര്‍ ഉൾപ്പെട്ട അന്വേഷണ സംഘം നാളെ തെളിവെടുപ്പ് നടത്തും. മരുന്ന് മാറി കുത്തിവെയ്പെടുത്ത യുവതിയെ പരിശോധിക്കും. സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് പ്രദേശത്തുയരുന്നത്.