Wednesday, 4 March 2026

നിക്കാഹ് കഴിഞ്ഞതിന് പിന്നാലെ എംഡിഎംഎ സൂക്ഷിച്ചത് ഭാര്യവീട്ടിലെ ബാത്ത്‌റൂമില്‍, നവവരന്‍ പിടിയില്‍

നിക്കാഹ് കഴിഞ്ഞതിന് പിന്നാലെ എംഡിഎംഎ സൂക്ഷിച്ചത് ഭാര്യവീട്ടിലെ ബാത്ത്‌റൂമില്‍, നവവരന്‍ പിടിയില്‍

മലപ്പുറം: തിരൂരില്‍ നിക്കാഹ് കഴിഞ്ഞ് വധുവിന്റെ വീട്ടിലെത്തിയ നവവരന്‍ മണിയറയിലെ ബാത്ത്‌റൂമില്‍ ഒളിപ്പിച്ച എം.ഡി.എം.എ. പൊലീസ് കണ്ടെടുത്തു. തവനൂര്‍ സ്വദേശിയായ പുത്തന്‍പുരയില്‍ മുഹമ്മദ് ഷിബാനെയാണ് (26) തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. തിരൂര്‍ പൊറ്റിലാത്തറയില്‍ വെച്ച് കാറില്‍ സഞ്ചരിക്കുകയായിരുന്ന ഷിബാനെ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് ആദ്യം മയക്കുമരുന്ന് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ബാക്കി മയക്കുമരുന്ന് വധുവിന്റെ വീട്ടില്‍ ഒളിപ്പിച്ച വിവരം പുറത്തുവന്നത്. വില്‍പ്പനയ്ക്കും സ്വന്തം ഉപയോഗത്തിനുമായാണ് മയക്കുമരുന്ന് എത്തിച്ചതെന്നാണ് പ്രതി പൊലീസിന് നൽകിയിരിക്കുന്ന മൊഴി. വധുവിന്റെ വീട്ടിലെ മുകള്‍ നിലയിലെ മണിയറയോട് ചേര്‍ന്ന ബാത്ത്‌റൂമില്‍ നിന്നാണ് പൊലീസ് ബാക്കി എം.ഡി.എം.എ. കണ്ടെടുത്തത്. കാറില്‍ നിന്നും ഭാര്യവീട്ടില്‍ നിന്നുമായി ആകെ 1.55 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു. സ്വകാര്യ ആശുപത്രിയില്‍ തെറാപ്പിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു മുഹമ്മദ് ഷിബാന്‍. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യഷ് ചിത്രം 'ടോക്സിക്' റിലീസ് തീയതിയിൽ മാറ്റം

യഷ് ചിത്രം 'ടോക്സിക്' റിലീസ് തീയതിയിൽ മാറ്റം

ഗീതു മോഹൻദാസ് സംവിധാനം ചെയ്ത്, യഷ് (Yash) നായകനായ ആക്ഷൻ എന്റർടെയ്‌നറായ 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ്' (Toxic: A Fairy Tale for the Grown-Ups) മുൻനിശ്ചയ പ്രാകാരം റിലീസ് ചെയ്യില്ല. 2026 മാർച്ച് 19 ന് ലോകവ്യാപകമായി തിയേറ്ററുകളിലെത്തും എന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രം ജൂൺ മാസത്തിൽ പ്രേക്ഷകരുടെ മുന്നിലെത്തും എന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ജൂൺ നാലാണ് പുതിയ റിലീസ് തീയതി. റിലീസ് മാറ്റും എന്ന ഊഹാപോഹങ്ങൾ മുൻപും പുറത്തുവന്നിരുനെങ്കിലും, അതെല്ലാം തള്ളിക്കളയുകയായിരുന്നു.

ടോക്‌സിക്കിന്റെ റിലീസ് കന്നഡ സിനിമയ്ക്ക് ഒരു പുതിയ അധ്യായമാകും എന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ. കന്നഡയിലും ഇംഗ്ലീഷിലും ആശയങ്ങൾ രൂപപ്പെടുത്തി, എഴുതി, ചിത്രീകരിച്ച ഇന്ത്യൻ ചിത്രം എന്ന നിലയിൽ, ടോക്സിക് സംസ്കാരങ്ങളെയും ഭൂഖണ്ഡങ്ങളെയും ബന്ധിപ്പിക്കുന്ന അന്താരാഷ്ട്ര സിനിമാറ്റിക് അനുഭവം പ്രദാനം ചെയ്യാൻ ലക്ഷ്യമിടുന്നു.

ഇന്ത്യൻ, അന്തർദേശീയ സിനിമകളിലെ ശ്രദ്ധേയരായ പ്രതിഭകളെ ഈ ചിത്രം ഒരുമിച്ച് കൊണ്ടുവരുന്നു. കൂടാതെ ചിത്രത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിനായി, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, മറ്റ് നിരവധി ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആയത്തുള്ള അലി ഖമനെയിയുടെ കൊലപാതകത്തിന് പിന്നിൽ മോദി-നെതന്യാഹു കൂട്ടുകെട്ട് സംശയിച്ച് പ്രതിപക്ഷം; മറുപടിയുമായി ബിജെപി

ആയത്തുള്ള അലി ഖമനെയിയുടെ കൊലപാതകത്തിന് പിന്നിൽ മോദി-നെതന്യാഹു കൂട്ടുകെട്ട് സംശയിച്ച് പ്രതിപക്ഷം; മറുപടിയുമായി ബിജെപി

ദില്ലി: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ കൊലപാകത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രായേൽ സന്ദർശനവുമായി ബന്ധിപ്പിച്ച പ്രതിപക്ഷത്തിനെതിരെ ബിജെപി. പ്രതിപക്ഷത്തിന്റേത് തികച്ചും പക്ഷപാതപരമായ കാഴ്ചപ്പാടാണെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ കുറ്റപ്പെടുത്തി. ഫെബ്രുവരി 25, 26 തീയതികളിൽ പ്രധാനമന്ത്രി ഇസ്രായേൽ സന്ദർശിക്കുന്നതിന് മുമ്പ് തന്നെ അമേരിക്കയും ഇസ്രായേലും ഈ ആക്രമണം ആസൂത്രണം ചെയ്തിരുന്നുവെന്ന് 'ആക്സിയോസ്' ലേഖനം ഉദ്ധരിച്ച് മാളവ്യ പറഞ്ഞു. അടിസ്ഥാനരഹിതവും യുക്തിയ്ക്ക് നിരക്കാത്തതുമായ വാദങ്ങൾ ഉന്നയിച്ച് പ്രധാനമന്ത്രിയെ വേട്ടയാടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഇന്ത്യയിലെ പ്രതിപക്ഷത്തോടും ഇടത് പക്ഷത്തോടും എനിക്ക് സഹതാപം തോന്നുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെടുത്തി ഇസ്രായേൽ-യുഎസ് സഖ്യം ഇറാനെതിരെ ആക്രമണം നടത്തിയത് അദ്ദേഹത്തിന്റെ അംഗീകാരത്തോടെയാണെന്ന് ഇന്നലെ വരെ അവർ വിളിച്ചുപറയുകയായിരുന്നു. ഇത് മനഃപൂർവവും വിദ്വേഷം നിറഞ്ഞതുമായ പ്രചാരണമാണ്.’ എക്സിൽ പങ്കുവെച്ച കുറിപ്പിൽ അമിത് മാളവ്യ വ്യക്തമാക്കി. ഫെബ്രുവരി 23-ന് തന്നെ ഈ ഓപ്പറേഷൻ ആസൂത്രണം ചെയ്തിരുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തലുകൾ സൂചിപ്പിക്കുന്നത്. അതായത് പ്രധാനമന്ത്രി ഇസ്രായേലിൽ എത്തുന്നതിന് രണ്ട് ദിവസം മുമ്പ് തന്നെ. പ്രതിപക്ഷത്തിന്റെ ഗൂഢാലോചന സിദ്ധാന്തങ്ങൾ ഇതോടെ പൊളിഞ്ഞു വീണിരിക്കുകയാണെന്നും മാളവ്യ പറഞ്ഞു.

കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി ഖമനെയിയുടെ വധത്തിൽ മോദി സർക്കാർ പുലർത്തുന്ന മൗനത്തെ ചോദ്യം ചെയ്തിരുന്നു. ഒരു ദേശീയ മാധ്യമത്തിൽ എഴുതിയ ലേഖനത്തിലായിരുന്നു സോണിയയുടെ വിമർശനം. മോദിയുടെ സന്ദർശനം കഴിഞ്ഞ് 48 മണിക്കൂറിനുള്ളിൽ ഇറാനിൽ ആക്രമണം നടന്നത് ആശങ്കാജനകമാണെന്നും ധാർമ്മികമായ വ്യക്തതയില്ലാതെയാണ് ഇന്ത്യ ഇസ്രായേലിന് പിന്തുണ നൽകുന്നതെന്നുമായിരുന്നു സോണിയയുടെ വിമർശനം. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

18 ലക്ഷത്തിന്‍റെ മിസൈൽ തൊടുത്ത് ഇറാൻ, തകര്‍ക്കാന്‍ യുഎസിന് വേണ്ടത് 34 കോടിയുടെ മിസൈല്‍

18 ലക്ഷത്തിന്‍റെ മിസൈൽ തൊടുത്ത് ഇറാൻ, തകര്‍ക്കാന്‍ യുഎസിന് വേണ്ടത് 34 കോടിയുടെ മിസൈല്‍

വാഷിങ്ടൺ: സംഘർഷം ആരംഭിച്ച് മൂന്ന് ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ ഇരുവിഭാ​ഗവും കടുത്ത ആശങ്കയിൽ. ഭാരിച്ച സാമ്പത്തിക ചെലവാണ് രാജ്യങ്ങളെ വലയ്ക്കുന്നത്. ഇറാൻ നടത്തുന്ന ഡ്രോൺ ആക്രമണങ്ങളുടെ പരമ്പര അമേരിക്കയെയും സഖ്യകക്ഷികളെയും ആശങ്കപ്പെടുത്തുന്നു. എന്നാൽ, ആയുധശേഖരം തീർന്ന് പോകുന്നത് ഇറാനെയും ആശങ്കപ്പെടുത്തുന്നു. ക്രൂയിസ് മിസൈലുകളായ ഷാഹെദ്-136 വൺ-വേ അറ്റാക്ക് ഡ്രോണുകൾ തിങ്കളാഴ്ചയും മിഡിൽ ഈസ്റ്റിലുടനീളം ഇറാൻ തൊടുത്തു. സമീപ ദിവസങ്ങളിൽ യുഎസ് താവളങ്ങൾ, എണ്ണ അടിസ്ഥാന സൗകര്യങ്ങൾ, സിവിലിയൻ കെട്ടിടങ്ങൾ എന്നിവക്ക് നേരെയും ഇറാൻ മിസൈലാക്രമണം നടത്തി. ക്രൂയിസ് മിസൈലുകൾ, ഡ്രോണുകൾ, കൃത്യതയുള്ള ബോംബുകൾ എന്നിവ ഉപയോ​ഗിച്ചാണ് ഇറാന്റെ ആക്രമണം. അതേസമയം, ഇറാനിയൻ ഷഹെദ്‌സ്, മറ്റ് ബാലിസ്റ്റിക് മിസൈലുകൾ എന്നിവയെ തടയുന്നതിൽ യുഎസ് നിർമ്മിത പാട്രിയറ്റ് വ്യോമ പ്രതിരോധ മിസൈലുകൾ വലിയതോതിൽ വിജയിച്ചു. 

പക്ഷേ ഇന്റർസെപ്ഷൻ നിരക്ക് കൂടുതലാണെന്ന് യുഎഇ പറയുന്നു. 20,000 ഡോളർ (18.4 ലക്ഷം രൂപ) വിലമതിക്കുന്ന ഡ്രോണുകൾ നശിപ്പിക്കാൻ 4 മില്യൺ ഡോളർ (36.87 കോടി രൂപ) വിലമതിക്കുന്ന മിസൈലുകൾ ഉപയോഗിക്കേണ്ടി വരുന്നത് കടുത്ത വെല്ലുവിളി ഉയർത്തുന്നു. ഉക്രെയ്ൻ യുദ്ധത്തിന്റെ തുടക്കം മുതൽ ഈ പ്രശ്നം നേരിടുന്നു. ഇറാനിലും അമേരിക്കയും സഖ്യകക്ഷികളും സമാന പ്രശ്നമാണ് നേരിടുന്നത്. വിലകുറഞ്ഞ ആയുധങ്ങൾക്കായി കൂടുതൽ സങ്കീർണ്ണമായ ഭീഷണികൾക്കായി ഉദ്ദേശിച്ച് നിർമിച്ച പ്രത്യായുധങ്ങൾ ഉപയോ​ഗിക്കേണ്ടി വരുന്നത് താങ്ങാനാകാത്ത ചെലവാണ് ഉണ്ടാക്കുന്നത്.

ജൂണിൽ 12 ദിവസത്തെ യുദ്ധത്തിന് ശേഷം ഇറാന്റെ ആയുധ ശേഖരത്തിൽ ​ഗണ്യമായ കുറവുണ്ടായിരുന്നു. ബ്ലൂംബെർഗ് ന്യൂസ് വിശകലനം അനുസരിച്ച്, ഖത്തറിന്റെ പാട്രിയറ്റ് ഇന്റർസെപ്റ്റർ മിസൈലുകളുടെ സ്റ്റോക്ക് നിലവിലെ ഉപയോഗ നിരക്കിൽ നാല് ദിവസം കൂടി നിലനിൽക്കും. അതുകൊണ്ട് തന്നെ സംഘർഷം വേഗത്തിൽ അവസാനിപ്പിക്കണമെന്ന് ഖത്തർ ആവശ്യപ്പെട്ടുവരികയാണ്. ഈ റിപ്പോർട്ടിന് മറുപടിയായി ഖത്തർ സായുധ സേനയുടെ കൈവശമുള്ള പാട്രിയറ്റ് ഇന്റർസെപ്റ്റർ മിസൈലുകളുടെ ശേഖരം തീർന്നിട്ടില്ലെന്നും അവ ഇപ്പോഴും ശേഖരത്തിലുണ്ടെന്നും ഖത്തർ ഇന്റർനാഷണൽ മീഡിയ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഭര്‍ത്താവ് ഒരു വര്‍ഷമായി ആശുപത്രിയില്‍; സ്വയം ചിതയൊരുക്കി ജീവനൊടുക്കാൻ ശ്രമിച്ച സ്ത്രീ മരിച്ചു

ഭര്‍ത്താവ് ഒരു വര്‍ഷമായി ആശുപത്രിയില്‍; സ്വയം ചിതയൊരുക്കി ജീവനൊടുക്കാൻ ശ്രമിച്ച സ്ത്രീ മരിച്ചു

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സ്വയം ചിതയൊരുക്കി ജീവനൊടുക്കാൻ ശ്രമിച്ച സ്ത്രീ മരിച്ചു. നെയ്യാറ്റിന്‍കര വ്‌ലാങ്ങാമുറി സ്വദേശി നളിനകുമാരി (67) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 10ന് വീടിന് പുറക് വശത്ത് തൊണ്ടും ചിരട്ടയും കൂട്ടിയിട്ട് സ്വയം ചിതയൊരുക്കി തീ കൊളുത്തി ജീവനൊടുക്കാൻ‌ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ നളിനകുമാരിയെ അയല്‍വാസികളാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ 12 മണിയോടെയാണ് മരണം സംഭവിച്ചത്.

നളിനകുമാരിയുടെ ഭര്‍ത്താവ് ക്രിസ്തുദാസ് ഒരു വര്‍ഷമായി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിലെ മനോവിഷമമാണ് ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്നാണ് വിവരം. ആശുപത്രിയിൽ കഴിയുന്ന ഭർത്താവിനോടൊപ്പം കൂട്ടിരുന്ന നളിനകുമാരി വീട്ടിൽ പോയി വരാം എന്നു പറഞ്ഞ് പോവുകയായിരുന്നു. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. നളിന കുമാരിയും ഭർത്താവും ജോലിക്കാരിയും മാത്രമായിരുന്നു വീട്ടിൽ താമസം. നെയ്യാറ്റിൻകര പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ശേഷം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മകളുടെ വിവാഹം ക്ഷണിക്കാൻ പോകുന്നതിനിടെ പിതാവ് വാഹനാപകടത്തിൽ മരിച്ചു

മകളുടെ വിവാഹം ക്ഷണിക്കാൻ പോകുന്നതിനിടെ പിതാവ് വാഹനാപകടത്തിൽ മരിച്ചു

പാലക്കാട്: മകളുടെ വിവാഹം ക്ഷണിക്കാൻ പോകുന്നതിനിടെ റിട്ടയേർഡ് അധ്യാപകൻ വാഹനാപകടത്തിൽ മരിച്ചു. മുട്ടിക്കുളങ്ങര എയുപി സ്കൂളിലെ മുൻ അധ്യാപകനും മുണ്ടൂർ നൊച്ചുപ്പുള്ളി കയ്യറ വീട്ടിൽ താമസക്കാരനുമായ കെ.വി. രാധാകൃഷ്ണനാണ് (66) ദാരുണമായി കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ പാലക്കാട്–കോഴിക്കോട് ബൈപാസിലെ കൊപ്പം ജംക്‌ഷനിലായിരുന്നു അപകടം.

കൊപ്പത്തുനിന്ന് ബൈക്ക് തിരിക്കാൻ ശ്രമിക്കുന്നതിനിടെ കോയമ്പത്തൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ലോറി ബൈക്കിൽ ഇടിക്കുകയായിരുന്നു. ലോറിക്കടിയിലേക്ക് വീണ രാധാകൃഷ്ണന്റെ ശരീരത്തിലൂടെ പിൻചക്രം കയറിയിറങ്ങിയെന്നും സംഭവസ്ഥലത്തുതന്നെ മരണം സംഭവിച്ചെന്നും നോർത്ത് പോലീസ് അറിയിച്ചു.

ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. വീട്ടുവളപ്പിൽ രാവിലെ 11 മണിയോടെ സംസ്കാരം നടക്കും. പൊന്നമ്മയാണ് ഭാര്യ. മക്കൾ: സാന്ദ്ര, സരോജ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ദുബായ് യുഎസ് കോൺസുലേറ്റിന് സമീപം ഇറാൻ ഡ്രോൺ ആക്രമണം; ജീവനക്കാർ സുരക്ഷിതരെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി

ദുബായ് യുഎസ് കോൺസുലേറ്റിന് സമീപം ഇറാൻ ഡ്രോൺ ആക്രമണം; ജീവനക്കാർ സുരക്ഷിതരെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി

യുഎഇയിൽ ദുബായ് യുഎസ് കോൺസുലേറ്റിന് സമീപം ഡ്രോൺ ആക്രമണം. ഡ്രോൺ ആക്രമണത്തിൽ കോൺസുലേറ്റിന് സമീപത്ത് ചെറിയ തോതിൽ തീപിടിത്തമുണ്ടായി. ദുബായ് യുഎസ് കോൺസുലേറ്റിന് സമീപം ഡ്രോൺ പതിച്ചതിനെത്തുടർന്ന് തീപിടുത്തമുണ്ടായതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ സ്ഥിരീകരിച്ചു. കോൺസുലേറ്റിലെ എല്ലാ അമേരിക്കൻ ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്ന് അദ്ദേഹം വ്യക്തമാക്കി. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം.

കോൺസുലേറ്റിന് സമീപമുണ്ടായ തീപിടുത്തം ദുബായ് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ നിയന്ത്രണവിധേയമാക്കിയതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. ആക്രമണത്തിന് പിന്നാലെ പോലീസ് പ്രദേശം വളയുകയും സുരക്ഷാ നടപടികൾ ശക്തമാക്കുകയും ചെയ്തു. വൻ സ്ഫോടന ശബ്ദം കേട്ടതായും പിന്നാലെ തീജ്വാലകൾ കണ്ടതായുമാണ് പ്രദേശവാസികൾ പറയുന്നത്.

ഇറാനെതിരായ യുഎസ്-ഇസ്രായേൽ നീക്കങ്ങളും അതിനെത്തുടർന്നുള്ള പ്രതികാര നടപടികളും കാരണം കഴിഞ്ഞ ശനിയാഴ്ച മുതൽ വിവിധ ഗൾഫ് നഗരങ്ങൾ ആക്രമണ ഭീഷണിയിലാണ്. ദുബായിലെ സംഭവത്തിന് മണിക്കൂറുകൾക്ക് മുൻപ് സൗദി അറേബ്യയിൽ റിയാദിലെ യുഎസ് എംബസിയിലും ഡ്രോൺ ആക്രമണമുണ്ടായതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച കുവൈറ്റിലെ യുഎസ് എംബസിക്ക് നേരെയും സമാനമായ രീതിയിൽ ആക്രമണം നടന്നിരുന്നു.