Wednesday, 4 March 2026

മോദിയുടെ സന്ദർശനം ഒരു ദിവസം മാത്രം, കർണാടക ബിജെപി സർക്കാർ ചെലവഴിച്ചത് 33 കോടി ! വിവരാവകാശ മറുപടി പുറത്ത്

മോദിയുടെ സന്ദർശനം ഒരു ദിവസം മാത്രം, കർണാടക ബിജെപി സർക്കാർ ചെലവഴിച്ചത് 33 കോടി ! വിവരാവകാശ മറുപടി പുറത്ത്

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു ദിവസത്തെ കർണാടക സന്ദർശനത്തിന് അന്നത്തെ ബിജെപി സംസ്ഥാന സർക്കാർ പൊട്ടിച്ചത് 33 കോടി രൂപ. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മോദി കർണാടകയിലെത്തിയപ്പോഴാണ് ഇത്രയും തുക ചിലവായത്. ആക്ടിവിസ്റ്റ് ആയ മഞ്ജുനാഥ് ഹിരെചൗത്തിക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഞെട്ടിക്കുന്ന ഈ കണക്കുകളുള്ളത്.

നിയമസഭാ തെരഞ്ഞെടുപ്പിന് മൂന്ന് മാസം മുൻപാണ് മോദി കർണാടകത്തിലെത്തിയത്. വിവിധ പദ്ധതികളുടെ ഉദ്‌ഘാടനവും റോഡ് ഷോയുമാണ് അന്ന് നടന്നത്. ഷിമോഗ വിമാനത്താവളത്തിന്റെ ഉദ്‌ഘാടനത്തിന് മാത്രം ചിലവായത് 18.81 കോടി രൂപയാണ്. വിവിധ പ്രദേശങ്ങളിൽ നിൻ ആളുകളെ മോദിയുടെ പരിപാടിയിലേക്കെത്തിക്കാൻ മാത്രം 4.11 കോടി രൂപയായി. 1800 ബസുകളിലായാണ് വേദിയിലേക്ക് ആളുകളെ എത്തിച്ചത്. വാട്ടർ പ്രൂഫ് ജർമൻ പന്തൽ, പ്രധാന വേദി, ഗ്രീൻ റൂം, പ്രെസെന്റേഷൻ സ്റ്റോളുകൾ, അലങ്കാരപ്പണികൾ എന്നിവയ്ക്കായി 1.8 കോടി രൂപയാണ് ചിലവായത്.

പരിപാടിക്ക് ശേഷം മോദി പ്രത്യേക വിമാനത്തിൽ ബെലഗാവിക്ക് പോയി. വിമാനത്താവളത്തിൽ നിന്ന് റോഡ് ഷോ നടക്കുന്നയിടത്തേക്ക് ഹെലികോപ്റ്ററിലാണ് മോദി യാത്ര ചെയ്തത്. യാത്ര ചെലവുകളുടെ രേഖകൾ ലഭ്യമായില്ലെങ്കിലും പൊതുമരാമത്ത് വകുപ്പിന് 14.35 കോടി രൂപ ചിലവാക്കാൻ അനുമതി ഉണ്ടായിരുന്നെന്നും രേഖയിൽ പറയുന്നുണ്ട്. ഇതിൽ രണ്ടര കോടി രൂപ ആളുകളെ കൊണ്ടുവരാൻ മാത്രം ഉള്ളതാണ്.

മൂന്ന് വർഷം മുൻപാണ് മഞ്ജുനാഥ് ഹിരെചൗത്തി വിവരാവകാശ നിയമം പ്രകാരം രേഖകൾ ആവശ്യപ്പെട്ടത്. എന്നാൽ ഈ വർഷം ജനുവരിയിലാണ് അദ്ദേഹത്തിന് രേഖകൾ ലഭ്യമായത്. പൊതുപണം ഇത്തരത്തിൽ ചിലവാക്കുന്നതും തെരഞ്ഞെടുപ്പിന് മുൻപായി മാത്രം വികസനപദ്ധതികൾ പ്രഖ്യാപിക്കുന്നത് ശരിയല്ലെന്നുമാണ് മഞ്ജുനാഥ് ഹിരെചൗത്തി പറയുന്നത്. ഇലക്ഷന് മുൻപേയുള്ള ഇത്തരം ധൂർത്തുകൾക്ക് കൃത്യമായ മാർഗനിർദേശങ്ങൾ വേണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

പരിശോധിച്ച് മറുപടി നൽകാം എന്നായിരുന്നു ഈ രേഖകളോട് അന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന സി സി പാട്ടീലിന്റെ പ്രതികരണം. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് ചിലവ് ചുരുക്കുക എന്നത് ബുദ്ധിമുട്ടാണെന്നും എന്താണ് ചെയ്യാൻ കഴിയുക എന്ന് പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സൈനിക നടപടി സ്വീകരിച്ചതിൽ കടുത്ത അതൃപ്തിയില്‍ ചൈന; ഇറാൻ ആണവായുധമുണ്ടാക്കാൻ ശ്രമിച്ചതിന് തെളിവില്ലെന്ന് റഷ്യ

സൈനിക നടപടി സ്വീകരിച്ചതിൽ കടുത്ത അതൃപ്തിയില്‍ ചൈന; ഇറാൻ ആണവായുധമുണ്ടാക്കാൻ ശ്രമിച്ചതിന് തെളിവില്ലെന്ന് റഷ്യ

മോസ്കോ: ഇറാനെതിരായ യുഎസ്- ഇസ്രയേൽ ആക്രമണത്തെ വിമർശിച്ച് റഷ്യയും ചൈനയും. ഇറാൻ ആണവായുധമുണ്ടാക്കാന്‍ ശ്രമിച്ചതിന് തെളിവില്ലെന്നാണ് റഷ്യയുടെ വിമർശനം. അതേസമയം ഇറാനെതിരായ സംയുക്ത ആക്രമണം ഉടനടി നിർത്തണമെന്ന് ചൈന ആവശ്യപ്പെട്ടു. ഇറാനും അമേരിക്കയും തമ്മിലുള്ള ചർച്ചകൾ പുരോ​ഗമിക്കുന്നതിന്റെ ഇടയിലാണ് മുന്നറിയിപ്പില്ലാതെ ഇറാനെ ആക്രമിച്ചതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി വിമർശിച്ചു. ഇസ്രയേൽ വിദേശകാര്യ മന്ത്രാലയമായുള്ള ചർച്ചയിലാണ് ചൈനയുടെ വിമർശനം. ഇസ്രയേലിൻ്റെ സുരക്ഷയെ കുറിച്ചും ചൈന ആശങ്ക അറിയിച്ചു.

ഇറാനെതിരെ അമേരിക്കയും ഇസ്രയേലും സ്വീകരിച്ച സൈനിക നടപടിയിൽ ചൈന കടുത്ത അതൃപ്തി അറിയിച്ചു. ഇസ്രയേൽ വിദേശകാര്യ മന്ത്രിയുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് വാങ് യി ചൈനയുടെ പ്രതികരണം അറിയിച്ചത്. ബലപ്രയോഗത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്നും ഇത് സംഘ‍ർഷത്തെ വലുത്താക്കുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രി ചൂണ്ടികാട്ടി.

ഇറാനെതിരായ ഇസ്രയേൽ- അമേരിക്കൻ ആക്രമണത്തെ കുറ്റപ്പെടുത്തി റഷ്യൻ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. ഇറാൻ ആണവായുധമുണ്ടാകാൻ ശ്രമിച്ചതിന് തെളിവില്ലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് പറഞ്ഞു. യാതൊരു പ്രകോപനമില്ലാത്തയാണ് അമേരിക്കയും ഇസ്രയേലും ചേർന്ന് ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യത്തിനെതിരെ ആക്രമണം നടത്തിതെന്ന് റഷ്യ ആരോപിച്ചു. മുൻകൂട്ടി ആസൂത്രണം ചെയ്താണ് ആക്രമണം നടത്തിയതെന്നും റഷ്യ ചൂണ്ടികാട്ടി.

ആണവായുധം കൈവശപ്പെടുത്താതിരിക്കാൻ യുദ്ധം ചെയ്യാൻ തയ്യാറായി നിൽകുന്ന അമേരിക്കൻ നിലപാട് വിരോധാഭാസമായി തോന്നുവെന്ന് റഷ്യ പരിഹസിച്ചു. അമേരിക്ക ഇറാനിൽ സൃഷ്ടിക്കുന്ന സംഘർഷാവസ്ഥ അവരെ ആണവായുധം ഉണ്ടാകാൻ പ്രേരിപ്പിക്കുമെന്ന് റഷ്യ ആരോപിച്ചു. ആണവ ബോംബുകൾ കൈവശം വച്ചിരിക്കുന്നവരെ യുഎസ് ആക്രമിക്കുന്നില്ലെന്നും അതിനാൽ ആക്രമണത്തെ ചെറുത്ത് നിർത്താൻ ആണവ ​ബോബ് വേണമെന്ന നിലപാടിൽ കാര്യങ്ങൾ എത്തിക്കുമെന്നും റഷ്യ പറഞ്ഞു. സമീപകാലത്തെ അനുഭവം കണക്കിലെടുക്കുമ്പോൾ, അറബ് രാജ്യങ്ങളും ആണവായുധങ്ങൾ സ്വന്തമാക്കാനുള്ള മത്സരത്തിൽ പങ്കുചേരുമെന്നും റഷ്യ വീക്ഷിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പുനൈയിൽ ഇറാനിയൻ വനിതയുടെ പഴ്സ് മോഷ്ടിച്ചു, മോഷണം നടത്തിയത് ബുർഖ ധരിച്ചെത്തിയ രണ്ടു സ്ത്രീകൾ

പുനൈയിൽ ഇറാനിയൻ വനിതയുടെ പഴ്സ് മോഷ്ടിച്ചു, മോഷണം നടത്തിയത് ബുർഖ ധരിച്ചെത്തിയ രണ്ടു സ്ത്രീകൾ

പുനൈയിൽ ഇറാനിയൻ വനിതയുടെ പഴ്സ് മോഷ്ടിച്ചു.100 ഡോളറും, ഇന്ത്യൻ കറൻസികളും,സ്വർണ്ണ മോതിരവും നഷ്ടപ്പെട്ടു. ബുർഖ ധരിച്ചെത്തിയ രണ്ടു സ്ത്രീകളാണ് മോഷണം നടത്തിയത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പൂനയിലെ കോണ്ട്വയിലെ കൗസർ ബാഗ് പ്രദേശത്തെ ഒരു സീസണൽ സ്റ്റാളിൽ ഷോപ്പിംഗ് നടത്തുന്നതിനിടെ ഒരു ഇറാനിയൻ സ്ത്രീയുടെ പഴ്‌സ് മോഷണം പോയതായി ചൊവ്വാഴ്ച ഉദ്യോഗസ്ഥർ അറിയിച്ചു.

100 യുഎസ് ഡോളറും, ഇന്ത്യൻ കറൻസിയും, ഒരു സ്വർണ്ണ മോതിരവും മോഷ്ടിക്കപ്പെട്ട വസ്തുക്കളാണ് മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു.കോണ്ട്വ പൊലീസ് സ്റ്റേഷനിൽ 32 കാരിയായ സ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, രണ്ട് സ്ത്രീകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവസമയത്ത് പ്രതികൾ ബുർഖ ധരിച്ചിരുന്നുവെന്ന് പരാതിക്കാരി പൊലീസിനെ അറിയിച്ചു.പൊലീസ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, റമദാൻ മാസത്തിനായി കൗസർ ബാഗിൽ വസ്ത്രങ്ങൾ, ആഭരണങ്ങൾ, ഭക്ഷ്യവസ്തുക്കൾ, മറ്റ് സാധനങ്ങൾ എന്നിവ വിൽക്കുന്ന നിരവധി താൽക്കാലിക സ്റ്റാളുകൾ സജ്ജീകരിച്ചിട്ടുണ്ട്.

വൈകുന്നേരങ്ങളിൽ വലിയ ജനക്കൂട്ടത്തെ ഇത് ആകർഷിക്കുന്നു. ഇറാനിൽ നിന്നുള്ള ഇരയായ യുവതി കഴിഞ്ഞ പത്ത് വർഷമായി ബിസിനസ് വിസയിൽ ഇന്ത്യയിൽ താമസിക്കുന്നു. ഒരു കടയിൽ സാധനങ്ങൾ നോക്കിക്കൊണ്ടിരുന്നപ്പോൾ, ബുർഖ ധരിച്ച രണ്ട് സ്ത്രീകൾ അവരുടെ അടുത്തേക്ക് വന്ന് നിന്നതായി റിപ്പോർട്ടുണ്ട്. അവരുടെ ശ്രദ്ധ തെറ്റിയ നിമിഷം മുതലെടുത്ത് ഇരുവരും അവരുടെ പേഴ്സ് മോഷ്ടിക്കുകയും പെട്ടെന്ന് ആരും ശ്രദ്ധിക്കാതെ സ്ഥലം വിടുകയും ചെയ്തു. പിന്നീട് തന്റെ പേഴ്സ് നഷ്ടപ്പെട്ടതായി സ്ത്രീ മനസ്സിലാക്കുകയും ഉടൻ തന്നെ പൊലീസിനെ സമീപിക്കുകയും ചെയ്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശമ്പള പരിഷ്കരണം വേണം; സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാർ പ്രത്യക്ഷ സമരത്തിലേക്ക്

ശമ്പള പരിഷ്കരണം വേണം; സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാർ പ്രത്യക്ഷ സമരത്തിലേക്ക്

ശമ്പള പരിഷ്കരണം ആവശ്യപ്പെട്ടു സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാർ പ്രത്യക്ഷ സമരത്തിലേക്ക്. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വകാര്യ ആശുപത്രിയിലെ നഴ്‌സസ് പണിമുടക്കും. ഇന്ന് സെക്രട്ടറിയേറ്റ് മാർച്ചും സംഘടിപ്പിക്കും. തീരുമാനം എടുക്കേണ്ടത് സർക്കാരെന്നാണ് ആശുപത്രി മാനേജ്മെന്റുകളുടെ നിലപാട്

കേരളത്തിലെ ഏകദേശം 490 സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ ഈ പണിമുടക്കിൽ പങ്കെടുക്കുമെന്ന് അറിയിച്ചു. നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് ലഭിച്ചിരുന്നുവെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നതാണ് പ്രധാന ആവശ്യം.

പല മാനേജ്‌മെന്റും ശമ്പള പരിഷ്‌കരണത്തിന് തയാറാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ഉത്തരവാണ് വേണ്ടത്. എല്ലാ നഴ്‌സമാര്‍ക്കും തുല്യവേതനം വേണമെന്നാണ് ആവശ്യമെന്ന് നഴ്‌സുമാര്‍ പറഞ്ഞു. അടിസ്ഥാന ശമ്പളത്തില്‍ മാറ്റമില്ലെന്നതാണ് പ്രധാന പ്രശ്‌നമെന്ന് നഴ്‌സുമാര്‍ പറയുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മധ്യപൂർവേഷ്യൻ സംഘർഷം; താറുമാറായി വ്യോമഗതാഗതം, കരിപ്പൂരിൽ ഇന്ന് 40 സർവീസുകൾ റദ്ദാക്കി

മധ്യപൂർവേഷ്യൻ സംഘർഷം; താറുമാറായി വ്യോമഗതാഗതം, കരിപ്പൂരിൽ ഇന്ന് 40 സർവീസുകൾ റദ്ദാക്കി

മധ്യപൂർവേഷ്യൻ സംഘർഷത്തിൽ താറുമാറായി വ്യോമഗതാഗതം. കരിപ്പൂരിൽ ഇന്ന് 40 സർവീസുകൾ റദ്ദാക്കി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് എത്തേണ്ട 19 വിമാനങ്ങൾ റദ്ദാക്കി. ഇന്ത്യയിൽ നിന്നും ഗൾഫിലേക്ക് ഇന്ന് 58 പ്രത്യേക വിമാനങ്ങളാണ് സർവീസ് നടത്തുന്നത്.

സംഘർഷത്തിന്റെ അഞ്ചാം ദിനവും വ്യോമഗതാഗത മേഖലയിൽ ആശങ്ക തുടരുകയാണ്. പ്രതിസന്ധി നേരിടാൻ യുഎഇയിലെ ഫുജൈറയിൽ നിന്ന് കൊച്ചിയിലേക്ക് ഉൾപ്പെടെ, എട്ട് പ്രത്യേക വിമാനങ്ങൾ സ്പൈസ് ജെറ്റ് പ്രഖ്യാപിച്ചു . ഇന്ന് രാത്രി 8:50നാണ് കൊച്ചിയിലേക്കുള്ള വിമാനം. ഇന്ത്യയിൽ നിന്നും ഗൾഫിലേക്ക് 58 വിമാന സർവീസുകൾ ഉണ്ടാകും . നിയന്ത്രിത വ്യോമാതിർത്തി ഒഴിവാക്കിയാണ് സർവീസുകൾ നടത്തുന്നത് . അതിനിടെ യുഎഇയിലെ ഫുജൈറയിൽ കുടുങ്ങിയ യാത്രക്കാർ നെടുമ്പാശ്ശേരിയിൽ തിരിച്ചെത്തി. അക്ബർ ട്രാവൽസ് ഒരുക്കിയ പ്രത്യേക ചാർട്ടേഡ് വിമാനത്തിലാണ് 186 യാത്രക്കാർ എത്തിയത്. യുഎഇയിലുള്ളവരെല്ലാം സുരക്ഷിതരാണെന്നും ആശങ്കവേണ്ടെന്നും

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാൻ ഡ്രോൺ ആക്രമണം; കൊല്ലപ്പെട്ട അമേരിക്കൻ സൈനികരിൽ ഒരാൾ വനിത

ഇറാൻ ഡ്രോൺ ആക്രമണം; കൊല്ലപ്പെട്ട അമേരിക്കൻ സൈനികരിൽ ഒരാൾ വനിത

ഇറാൻ യുദ്ധത്തിൽ കൊല്ലപ്പെട്ട അമേരിക്കൻ സൈനികരിൽ ഒരാൾ വനിത. 42-കാരിയായ നോഹ എൽ ടൈറ്റ്‌ജെൻസ് ആണ് കൊല്ലപ്പെട്ടത്. കുവൈത്തിലെ പോർട്ട് ഷുയിബയിലെ യു എസ് സൈനികകേന്ദ്രത്തിലേക്ക് ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് നോഹ കൊല്ലപ്പെട്ടത്.

നാലു പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഐയോവ ആസ്ഥാനമാക്കിയുള്ള അമേരിക്കൻ ആർമി റിസർവിന്റെ ഭാഗമായിരുന്നു കൊല്ലപ്പെട്ട നാലു പേരും. ആകെ ആറ് അമേരിക്കൻ സൈനികരാണ് ഇതുവരെ കൊല്ലപ്പെട്ടത്. രണ്ടു പേരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ക്യാപ്റ്റൻ കോഡി ഖോർക്ക് (35), സർജന്റ് ഫസ്റ്റ് ക്ലാസ് നോഹ ടൈറ്റ്ജെൻസ് (42), സർജന്റ് ഫസ്റ്റ് ക്ലാസ് നിക്കോൾ അമോർ (39), സർജന്റ് ഡെക്ലാൻ കോഡി (20) എന്നിവരുടെ വിവരങ്ങളാണ് പുറത്തുവിട്ടത്. കുവൈറ്റിലെ പോർട്ട് ഷുഐബയിലെ കമാൻഡ് സെന്ററിൽ ഞായറാഴ്ചയുണ്ടായ ഡ്രോൺ ആക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടത്.

ഞായറാഴ്ച നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ട രണ്ട് സൈനികരെ കൂടി ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. “ഈ പുരുഷന്മാരും സ്ത്രീകളും എല്ലാവരും നമ്മുടെ രാജ്യത്തെ പ്രതിരോധിക്കാൻ ധൈര്യത്തോടെ സന്നദ്ധരായി, അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല,” ആർമി സെക്രട്ടറി ഡാനിയേൽ ഡ്രിസ്കോൾ പ്രതികരിച്ചതായി എപി റിപ്പോർട്ടിൽ പറയുന്നു.

അതേസമയം ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആയുധ ശേഖരം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് അമേരിക്കൻ പ്രതിരോധ മന്ത്രാലയം (പെന്റഗൺ) നിർണ്ണായക നീക്കങ്ങൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി 5,000 കോടി ഡോളറിന്റെ (ഏകദേശം $50 billion) അധിക ബജറ്റിനായുള്ള (Supplemental Budget Request) തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്. ഡെപ്യൂട്ടി ഡിഫൻസ് സെക്രട്ടറി സ്റ്റീവ് ഫെയിൻബെർഗിന്റെ നേതൃത്വത്തിലാണ് ഈ നടപടികൾ നടക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പേർഷ്യൻ ഗൾഫിൽ 38 ഇന്ത്യൻ കപ്പലുകൾ കുടുങ്ങി; മൂന്ന് നാവികർ മരിച്ചു.

പേർഷ്യൻ ഗൾഫിൽ 38 ഇന്ത്യൻ കപ്പലുകൾ കുടുങ്ങി; മൂന്ന് നാവികർ മരിച്ചു.

ന്യൂഡൽഹി/മുംബൈ: പശ്ചിമേഷ്യയിലെ സംഘർഷത്തിനിടയിൽ ചൊവ്വാഴ്ച പേർഷ്യൻ ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പതാകയുള്ള 38 കപ്പലുകളിൽ ഭൂരിഭാഗവും ക്രൂഡ് ഓയിലും എൽഎൻജിയും വഹിച്ചുകൊണ്ട് സഞ്ചരിച്ചിരുന്ന 1,100 ഓളം നാവികരാണ്.

ഒമാൻ തുറമുഖത്ത് നടന്ന "ആക്രമണങ്ങളിൽ" മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതായും വിദേശ പതാകയുള്ള കപ്പലുകളിലെ ഒരാൾക്ക് പരിക്കേറ്റതായും ഷിപ്പിംഗ് അധികൃതർ സ്ഥിരീകരിച്ചു.

സംഘർഷബാധിത പ്രദേശത്ത് ഏത് സമയത്തും വിവിധ കപ്പലുകളിലായി ഏകദേശം 23,000 ഇന്ത്യൻ നാവികരുണ്ടെന്നും അവരുടെ സുരക്ഷ സർക്കാരിന്റെ മുൻഗണനയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഫിലിപ്പീൻസിനും ചൈനയ്ക്കും ശേഷം കടൽ യാത്രക്കാരുടെ മൂന്നാമത്തെ വലിയ വിതരണക്കാരാണ് ഇന്ത്യ.

പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടയിൽ ഇന്ത്യൻ തുറമുഖങ്ങളിൽ 1,000 കണ്ടെയ്നറുകൾ കുടുങ്ങിക്കിടക്കുന്നു

ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ ചൊവ്വാഴ്ച ഒരു അവലോകന യോഗത്തിന്റെ അധ്യക്ഷതയിൽ ഇന്ത്യൻ നാവികരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കാൻ ഡിജി ഷിപ്പിംഗ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.

"ഇന്ത്യൻ പതാകയുള്ള കപ്പലുകളിൽ അപകടങ്ങൾ, തടങ്കൽ അല്ലെങ്കിൽ ബോർഡിംഗ് എന്നിവ സ്ഥിരീകരിച്ചിട്ടില്ല," ഡിജി ഷിപ്പിംഗ് ഒരു പ്രസ്താവനയിൽ പറഞ്ഞു.

മേഖലയിലെ സ്ഥിതിഗതികളെക്കുറിച്ചും ഇന്ത്യൻ പതാകയേന്തിയ കപ്പലുകളുടെയും ഇന്ത്യൻ നാവികരുടെയും അവസ്ഥയെക്കുറിച്ചും ഡിജി ഷിപ്പിംഗ് മന്ത്രിയെയും ഉദ്യോഗസ്ഥരെയും അറിയിച്ചു. ഹോർമുസ് കടലിടുക്കിന് പടിഞ്ഞാറ് ഭാഗത്തായി 24 കപ്പലുകളും കടലിടുക്കിന് കിഴക്ക് ഭാഗത്തായി 14 കപ്പലുകളും കുടുങ്ങിക്കിടക്കുന്നതായി ഉദ്യോഗസ്ഥർ മന്ത്രാലയത്തെ അറിയിച്ചു.

സംഘർഷം ആരംഭിച്ചതിനുശേഷം കുറഞ്ഞത് അഞ്ച് ടാങ്കറുകൾക്ക് കേടുപാടുകൾ സംഭവിച്ചു, കൂടാതെ 150 കപ്പലുകൾ കടലിടുക്കിന് ചുറ്റും കുടുങ്ങിക്കിടക്കുന്നു.

പുതിയ സംഘർഷങ്ങൾ ഷിപ്പിംഗ് റൂട്ടുകളെ തടസ്സപ്പെടുത്തി, നിരവധി കണ്ടെയ്നർ ലൈനുകൾ പശ്ചിമേഷ്യയിലേക്കുള്ള സർവീസുകൾ നിർത്തിവയ്ക്കാനും ഗുഡ് ഹോപ്പ് മുനമ്പ് വഴി കപ്പലുകൾ വഴിതിരിച്ചുവിടാനും പ്രേരിപ്പിച്ചു - ഇത് ഇന്ത്യൻ തുറമുഖങ്ങളിലെ ഗതാഗത സമയം, ചെലവ്, തിരക്ക് എന്നിവ വർദ്ധിപ്പിക്കുന്നു.

യുഎസ്, യൂറോപ്പ്, മെഡിറ്ററേനിയൻ തുറമുഖങ്ങൾ എന്നിവയിലേക്കുള്ള ദീർഘകാല വ്യാപാരം തുടരുമ്പോൾ, സുരക്ഷാ കാരണങ്ങളാൽ പല ലൈനുകളും പശ്ചിമേഷ്യയിലേക്കുള്ള സർവീസുകൾ നിർത്തിവച്ചിരിക്കുകയാണെന്നും കണ്ടെയ്നർ ഷിപ്പിംഗ് ലൈൻസ് അസോസിയേഷൻ (ഇന്ത്യ) എക്സിക്യൂട്ടീവ് ഡയറക്ടർ സുനിൽ വാസ്വാനി പറഞ്ഞു. "ദീർഘദൂര ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള സർവീസുകൾ തുടരും. സൂയസ് വഴി പോകുന്നവ ഗുഡ് ഹോപ്പ് മുനമ്പ് വഴി വഴിതിരിച്ചുവിട്ടു. ഗതാഗത സമയം കൂടുതലായിരിക്കും, പക്ഷേ സുരക്ഷിതമായിരിക്കും," അദ്ദേഹം പറഞ്ഞു, ദീർഘദൂര റൂട്ടുകളിൽ കൂടുതൽ കപ്പലുകൾ വിന്യസിക്കുന്നത് പ്രവർത്തനച്ചെലവ് വർദ്ധിപ്പിക്കുമെന്ന് കൂട്ടിച്ചേർത്തു.

ഇന്ത്യൻ തുറമുഖങ്ങളിൽ ചരക്ക് കുന്നുകൂടുന്നതിനാൽ അടിയന്തര ആശങ്ക വാസ്വാനി ചൂണ്ടിക്കാട്ടി. "കണ്ടെയ്നറുകൾ വരുന്നത് തിരക്ക് സൃഷ്ടിക്കുന്നു. തുറമുഖങ്ങൾ ഞങ്ങളോടൊപ്പം പ്രവർത്തിക്കുന്നു," അദ്ദേഹം പറഞ്ഞു. നിലവിൽ ഏകദേശം 1,000 കണ്ടെയ്നറുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും സമയബന്ധിതമായി കയറ്റലും ഇറക്കലും ഉറപ്പാക്കാൻ അവർ ഷിപ്പിംഗ് ലൈനുകളുമായി ഏകോപിപ്പിക്കുന്നുണ്ടെന്നും തുറമുഖ അധികൃതർ സ്ഥിരീകരിച്ചു.
ഗൾഫിലേക്ക് പോകുന്ന കപ്പലുകൾ ഫുജൈറ, സോഹാർ അല്ലെങ്കിൽ ഖോർ ഫക്കാൻ എന്നിവിടങ്ങളിൽ അവസാനിപ്പിക്കുന്നുണ്ടെന്ന് ഒരു ഷിപ്പിംഗ് കമ്പനി ഉദ്യോഗസ്ഥൻ പറഞ്ഞു, അവിടെ നിന്ന് ചരക്ക് കൊണ്ടുപോകുന്നു. സൊഹാറിലേക്ക് ദുബായിലേക്ക് ഏകദേശം 170 കിലോമീറ്റർ ദൂരമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഏകദേശം 150 കണ്ടെയ്നർ വാഴപ്പഴം, മാതളനാരങ്ങ, തണ്ണിമത്തൻ, ഉള്ളി എന്നിവ തടസ്സപ്പെട്ടതിനാൽ നിലവിൽ കുടുങ്ങിക്കിടക്കുകയാണെന്ന് കയറ്റുമതി-വിതരണക്കാരനായ സഞ്ജയ് പൻസാരെ പറഞ്ഞു.