Friday, 6 March 2026

ഇറാനെ ആദ്യം അവസാനിപ്പിക്കണം; അടുത്ത ലക്ഷ്യം ക്യൂബ: ഡോണൾഡ് ട്രംപ്

ഇറാനെ ആദ്യം അവസാനിപ്പിക്കണം; അടുത്ത ലക്ഷ്യം ക്യൂബ: ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ: ക്യൂബൻ സർക്കാരിനെ അട്ടിമറിക്കുമെന്ന ഭീഷണിയുമായി വീണ്ടും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആദ്യം ഇറാനെതിരായ ആക്രമണം യുഎസ് പൂ‍ർത്തിയാക്കണമെന്നും അടുത്ത ലക്ഷ്യം ക്യൂബയാണെന്നും ട്രംപ് വ്യക്തമാക്കി. ക്യൂബൻ ഭരണകൂടം അമേരിക്കയുമായി കരാറിൽ ഏർപ്പെടുന്നില്ലെന്നും വിട്ടുവീഴ്ച്ചകൾക്ക് തയ്യാറല്ലെന്നും ട്രംപ് കുറ്റപ്പെടുത്തി. അതേസമയം ക്യൂബയിലെ അമേരിക്കൻ പൗരന്മാരോട് ഒഴിഞ്ഞ് പോണമെന്നും ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ വ്യാഴാഴ്ച വൈറ്റ് ഹൗസിൽ നടന്ന ഫുട്ബോൾ ടീമായ ഇന്റർ മിയാമിയുമായുള്ള സന്ദർശനത്തിലാണ് ട്രംപ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ഇറാനെ തകർത്തയുടൻ തന്നെ ക്യൂബൻ സർക്കാറിനെതിരെ തിരിയുമെന്നാണ് ട്രംപിൻ്റെ ഭീഷണി. രാജ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാരിനെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കയും സഖ്യകക്ഷികളും ക്യൂബയ്ക്കെതിരെ സമ്മർദ്ദമുണ്ടാകുകയും ഭീഷണിപ്പെടുത്തുന്നതും ചെയ്യുന്നത് പതിവാണ്. ജനുവരിയിൽ വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യുഎസ് തട്ടിക്കൊണ്ടുപോയതിനുശേഷം ക്യൂബയ്ക്കെതിരായും ഉപരോധം കടുപ്പിച്ചിരുന്നു. വെനിസ്വേലൻ എണ്ണയെ ആശ്രയിച്ചിരുന്ന ക്യൂബയ്ക്ക് കനത്ത തിരിച്ചടികളാണ് ട്രംപ് ഭരണകൂടം നൽകുന്നത്. വെനസ്വേലയ്‌ക്കെതിരായ അധിനിവേശത്തിന് പിന്നാലെ ക്യൂബയെ ലക്ഷ്യം വെച്ച് അമേരിക്കൻ ഡോണൾഡ് ട്രംപ് മുന്നോട്ട് വന്നിരുന്നു. ക്യൂബ അമേരിക്കയുമായി കരാറിൽ ഏർപ്പെട്ടില്ലെങ്കിൽ വെനസ്വേലയിൽ നിന്ന് ലഭിക്കുന്ന എണ്ണയും പണവും നിലയ്ക്കുമെന്നാണ് ട്രംപ് ആദ്യഘട്ടത്തിൽ മുന്നറിയിപ്പ് നൽകിയത്.

കഴിഞ്ഞ കുറേ വർഷങ്ങളായി വെനസ്വേല നൽകി വന്നിരുന്ന എണ്ണയും പണവും ഉപയോഗിച്ചാണ് ക്യൂബ നിലനിൽക്കുന്നതെന്നാണ് ട്രംപ് പറയുന്നത് . ഇതിന് പകരമായി വെനസ്വേലൻ സ്വേച്ഛാധിപതികൾക്ക് ക്യൂബ സുരക്ഷാ സേവനങ്ങൾ നൽകിയിരുന്നു എന്നാണ് ട്രംപ് പറഞ്ഞത്. എന്നാൽ ഇനി മുതൽ ക്യൂബയുടെ സുരക്ഷ വെനസ്വേലയ്ക്ക് ആവശ്യമില്ലെന്നും വെനസ്വേലയെ സംരക്ഷിക്കാൻ ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയായ അമേരിക്ക ഉണ്ടെന്നും ട്രംപ് മുൻപ് പറഞ്ഞിരുന്നു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യയിലെ ഏറ്റവും നീളമേറിയ ലക്ഷ്വറി കാർ! വിമാന സമാനമായ യാത്രാസുഖം നൽകുന്ന മെര്‍സിഡീസ് V-ക്ലാസ് എത്തി

ഇന്ത്യയിലെ ഏറ്റവും നീളമേറിയ ലക്ഷ്വറി കാർ! വിമാന സമാനമായ യാത്രാസുഖം നൽകുന്ന മെര്‍സിഡീസ് V-ക്ലാസ് എത്തി

ജര്‍മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ മെര്‍സിഡീസ് ബെന്‍സ് തങ്ങളുടെ ഏറ്റവും പുതിയ V-ക്ലാസ് (V-Class) ലക്ഷ്വറി എംപിവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1.40 കോടി രൂപയാണ് ഈ വാഹനത്തിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില. പൂനെയിലെ ചക്കന്‍ പ്ലാന്റില്‍ പ്രാദേശികമായി അസംബിള്‍ ചെയ്യുന്നതിനാല്‍ കുറഞ്ഞ ഉത്പാദന ചെലവില്‍ മികച്ച ആഡംബര അനുഭവം നല്‍കാന്‍ കമ്പനിക്ക് സാധിക്കുന്നു. ഇന്ത്യന്‍ റോഡുകള്‍ക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയില്‍ പ്രത്യേകം വികസിപ്പിച്ചെടുത്ത ലോംഗ് വീല്‍ബേസ് (LWB) മോഡലാണിത്. മെര്‍സിഡീസിന്റെ പുത്തന്‍ ആഡംബര എംപിവിയെ കുറിച്ച് ചുവടെ വിശദമായി വായിക്കാം.

വാഹനത്തിന്റെ അകത്തും പുറത്തും വിപുലമായ മാറ്റങ്ങളാണ് കമ്പനി വരുത്തിയിരിക്കുന്നത്. ഒബ്‌സിഡിയന്‍ ബ്ലാക്ക്, ഹൈ-ടെക് സില്‍വര്‍, ആല്‍പൈന്‍ ഗ്രേ, സോഡാലൈറ്റ് ബ്ലൂ, ക്രിസ്റ്റല്‍ വൈറ്റ് എന്നീ അഞ്ച് ആകര്‍ഷകമായ നിറങ്ങളില്‍ ഈ ലക്ഷ്വറി എംപിവി ലഭ്യമാകും. നാല് സീറ്റുകളുള്ള ലക്ഷ്വറി ലേഔട്ടിലും ആറ് സീറ്റുകളുള്ള കോണ്‍ഫിഗറേഷനിലും V-ക്ലാസ് സ്വന്തമാക്കാം.

3,430 mm എക്‌സ്ട്രാ ലോംഗ് വീല്‍ബേസ് ഈ വാഹനത്തെ അതിന്റെ സെഗ്മെന്റിലെ ഏറ്റവും നീളമേറിയ മോഡലാക്കി മാറ്റുന്നു. സിഗ്‌നേച്ചര്‍ ത്രീ-പോയിന്റഡ് സ്റ്റാര്‍ ഗ്രില്ലും ഡിആര്‍എല്ലുകളോട് കൂടിയ മള്‍ട്ടി-ബീം എല്‍ഇഡി ഡിആര്‍എല്ലുകളും സ്‌പോര്‍ട്ടി ഹെഡ്‌ലാമ്പുകളും വാഹനത്തിന് അതിഗാംഭീര്യമുള്ള ലുക്കാണ് മെര്‍സിഡീസ് V-ക്ലാസിന്‌ നല്‍കുന്നത്. വശങ്ങളില്‍, വാനിലെ പോലെ ഇലക്ട്രിക്കലി പ്രവര്‍ത്തിപ്പിക്കുന്ന സ്ലൈഡിംഗ് ഡോറുകള്‍, 18 ഇഞ്ച് അലോയ് വീലുകള്‍, എര്‍ഗണോമിക്‌സും സൗകര്യവും വര്‍ദ്ധിപ്പിക്കുന്ന ഒരു ഓപ്പണിംഗ് റിയര്‍ ഗ്ലാസുള്ള ഇലക്ട്രിക്കലി പ്രവര്‍ത്തിപ്പിക്കുന്ന അപറൈറ്റ് ടെയില്‍ഗേറ്റ് എന്നിവ ഇതിന്റെ സവിശേഷതകളാണ്. മുന്‍ തലമുറ മോഡലിന് സമാനമായി വെര്‍ട്ടിക്കല്‍ എല്‍ഇഡി ലൈറ്റിംഗ് ടെയില്‍ ലാമ്പുകളില്‍ ഉണ്ട്. V-ക്ലാസിലൂടെ ഇന്ത്യന്‍ വിപണിയില്‍ ആദ്യമായി എല്ലാ സീറ്റുകളിലും ഹീറ്റിംഗ്, വെന്റിലേഷന്‍, മസാജ് ഫംഗ്ഷനുകള്‍ വാഗ്ദാനം ചെയ്യുകയാണ് മെര്‍സിഡീസ് ബെന്‍സ്. പ്രത്യേക ക്യാപ്റ്റന്‍ സീറ്റുകളും കാലുകള്‍ നീട്ടിവെക്കാനുള്ള എക്‌സ്റ്റെന്‍ഡബിള്‍ ലെഗ് സപ്പോര്‍ട്ടും യാത്രക്കാര്‍ക്ക് വിമാനത്തിലെ ഫസ്റ്റ് ക്ലാസ് യാത്രയ്ക്ക് തുല്യമായ അനുഭവം നല്‍കുന്നു. മികച്ച ലെഗ്റൂമും അത്യാധുനിക സൗകര്യങ്ങളും V-ക്ലാസിനെ ബിസിനസ് യാത്രകള്‍ക്ക് അനുയോജ്യമാക്കുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പശ്ചിമേഷ്യൻ സാഹചര്യം; രാജ്യവിടാൻ കഴിയാത്തവർക്ക് സൗജന്യ വൈദ്യസഹായവുമായി യുഎഇ

പശ്ചിമേഷ്യൻ സാഹചര്യം; രാജ്യവിടാൻ കഴിയാത്തവർക്ക് സൗജന്യ വൈദ്യസഹായവുമായി യുഎഇ

പശ്ചിമേഷ്യയിലെ പ്രത്യേക സാഹചര്യത്തിൽ വ്യോമപാതകൾ അടച്ചതിനെത്തുടർന്ന് രാജ്യം വിട്ടുപോകാൻ കഴിയാത്ത ആയിരക്കണക്കിന് വിനോദസഞ്ചാരികൾക്കും സന്ദർശകർക്കും വൈദ്യ സഹായവുമായി യുഎഇ. നിരവധി ആരോഗ്യ സംഘടനകളും കൂട്ടായ്മകളുമാണ് ഇതിനായി രംഗത്തെത്തിയിരിക്കുന്നത്. ചിലർ സൗജന്യ കൺസൾട്ടേഷനുകൾ വാഗ്ദാനം ചെയ്തപ്പോൾ, മറ്റുള്ളവർ അടിയന്തര മരുന്നുകളും പരിശോധനകളും ലഭ്യമാക്കാൻ രംഗത്തുണ്ട്.

സഹായം ആവശ്യമുള്ള ഏത് യാത്രക്കാരനും തങ്ങളെ സമീപിക്കാമെന്ന് പാകിസ്താൻ മെഡിക്കൽ സെന്റർ ഡയറക്ടർ ഡോ. നസീം സാബിർ സ്ഥിരീകരിച്ചു. "വിട്ടുമാറാത്ത അസുഖങ്ങളുള്ള രോഗികൾക്ക് അവരുടെ മരുന്നുകൾ ലഭ്യമല്ലാത്ത സാഹചര്യം ഉണ്ടായേക്കാം. അല്ലെങ്കിൽ ചിലർക്ക് സീസണൽ പനി ബാധിച്ചേക്കാം. അവർക്ക് പിഎംസിയിൽ വരാം. അവരുടെ ഗുരുതരമായതോ വിട്ടുമാറാത്തതോ ആയ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ആഴ്ചയിൽ ഏഴ് ദിവസവും രാവിലെ 8.30 മുതൽ രാത്രി 9.30 വരെ കേന്ദ്രം പ്രവർത്തിക്കും.''

ചികിത്സാ ചെലവുകൾ പൂർണ്ണമായും വഹിക്കുന്നതിനായി പിഎംസി ഒരു പ്രത്യേക ഫണ്ട് അനുവദിച്ചിട്ടുണ്ട്. രോഗികൾക്ക് സൗജന്യ കൺസൾട്ടേഷനുകൾ, രക്തപരിശോധനകൾ, എക്സ്-റേ, അൾട്രാസൗണ്ട് എന്നിവയും ചെറിയ ശസ്ത്രക്രിയകളും ലഭ്യമാകും. മാസങ്ങളോളം ഉപയോഗിക്കാനുള്ള മരുന്നുകൾ കേന്ദ്രം നൽകില്ലെങ്കിലും ദുബായിൽ തങ്ങേണ്ടി വരുന്ന അധിക ദിവസങ്ങളിലേക്ക് ആവശ്യമായ അടിയന്തര മരുന്നുകളോ വിട്ടുമാറാത്ത അസുഖങ്ങൾക്കുള്ള മരുന്നുകളോ നൽകുന്നതാണ്.

സന്നദ്ധ സംഘടനകൾക്ക് പുറമെ, യുഎഇയിൽ കുടുങ്ങിപ്പോയ യാത്രക്കാർക്ക് സൗജന്യമോ ഇളവുകളോട് കൂടിയതോ ആയ സേവനങ്ങളുമായി ആരോഗ്യ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. തുംബൈ ഹെൽത്ത് കെയർ ഗ്രൂപ്പ് അടിയന്തര വൈദ്യസഹായം ആവശ്യമുള്ളവർക്ക് മാർഗനിർദ്ദേശങ്ങളും സഹായവും വാഗ്ദാനം ചെയ്തു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് എല്ലാ പിന്തുണയും ലഭ്യമാണെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിച്ച പോസ്റ്ററിലൂടെ ഗ്രൂപ്പ് ഉറപ്പുനൽകിയിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിവാഹമോചന വിവാദങ്ങൾക്കിടെ വിജയ് തൃഷയ്ക്കൊപ്പം വിവാഹവിരുന്നിൽ ; മടക്കവും ഒന്നിച്ച്

വിവാഹമോചന വിവാദങ്ങൾക്കിടെ വിജയ് തൃഷയ്ക്കൊപ്പം വിവാഹവിരുന്നിൽ ; മടക്കവും ഒന്നിച്ച്

ചെന്നൈ: വിവാഹമോചന വിവാദങ്ങൾക്കിടെ നടി തൃഷയ്ക്കൊപ്പം പൊതുവേദിയിൽ എത്തിയിരിക്കുകയാണ് നടൻ വിജയ്. പ്രശസ്ത നിർമ്മാതാവ് കലൈപതി എസ്. സുരേഷിന്റെ മകന്റെ വിവാഹവിരുന്നിനാണ് ഇരുവരും ഒന്നിച്ചെത്തിയത്. ഒരേ കാറിൽ വന്നിറങ്ങിയ വിജയ്‌യും തൃഷയും നവദമ്പതികൾക്ക് ആശംസകൾ നേർന്ന് ഒരുമിച്ച് ഫോട്ടോയെടുത്ത ശേഷമാണ് മടങ്ങിയത്.

പരമ്പരാഗത വേഷത്തിലായിരുന്നു ഇരുവരും ചടങ്ങിനെത്തിയത്. സ്വർണ്ണനിറത്തിലുള്ള സിൽക്ക് ഷർട്ടും മുണ്ടുമായിരുന്നു വിജയ്‌യുടെ വേഷം. ചുവപ്പ് കരയുള്ള വെള്ളയും സ്വർണ്ണനിറവും കലർന്ന സിൽക്ക് സാരിയും സ്ലീവ്‌ലെസ് ബ്ലൗസും ധരിച്ച് അതിസുന്ദരിയായാണ് തൃഷ എത്തിയത്. എമറാൾഡ് നെക്ലേസ് തൃഷയുടെ ലുക്കിന് കൂടുതൽ ചാരുത നൽകി.

വിജയ്‌യുടെ ഭാര്യ സംഗീത സമർപ്പിച്ച വിവാഹമോചന ഹർജിയിലെ വിവരങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. ഒരു പ്രമുഖ നടിയുമായുള്ള ബന്ധം വിജയ് അവസാനിപ്പിച്ചില്ലെന്നതായിരുന്നു ഹർജിയിലെ പ്രധാന ആരോപണം. ഈ വിവാദങ്ങൾ ചൂടുപിടിക്കുന്നതിനിടെയാണ് ഇരുവരും പൊതുവേദിയിൽ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടതെന്നത് ശ്രദ്ധേയമാണ്. 'ഗില്ലി' മുതൽ 'ലിയോ' വരെ നീളുന്ന തങ്ങളുടെ ഓൺസ്‌ക്രീൻ കെമിസ്ട്രി ഓഫ്‌സ്‌ക്രീനിലും ചർച്ചയാവുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അധികസമയം ജോലിചെയ്ത് മോട്ടോർ വാഹന വകുപ്പ് ജീവനക്കാരുടെ പ്രതിഷേധം

അധികസമയം ജോലിചെയ്ത് മോട്ടോർ വാഹന വകുപ്പ് ജീവനക്കാരുടെ പ്രതിഷേധം

മലപ്പുറം : സ്ഥാനക്കയറ്റ സാധ്യതകള്‍ നിഷേധിക്കുന്നതിനെതിരെ മോട്ടോർ വാഹന വകുപ്പ് ജീവനക്കാരുടെ പ്രതിഷേധം. കേരള മോട്ടോര്‍ വെഹിക്കിള്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്റെ ആഹ്വാനപ്രകാരം ജില്ലയിലെ മോട്ടോര്‍ വാഹന വകുപ്പ് ജീവനക്കാര്‍ മൂന്നു മണിക്കൂര്‍ അധികം ജോലി ചെയ്ത് പ്രതിഷേധിച്ചു.

മന്ത്രാലയ ജീവനക്കാരുടെ ന്യായമായ സ്ഥാനക്കയറ്റ അവകാശങ്ങള്‍ പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനതലത്തില്‍ പ്രഖ്യാപിച്ച സമരപരിപാടികളുടെ ഭാഗമായാണ് പ്രതിഷേധം.മലപ്പുറം, തിരൂര്‍, പൊന്നാനി, തിരൂരങ്ങാടി, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, കൊണ്ടോട്ടി എന്നീ ആര്‍ടി/ എസ്ആര്‍ടി ഓഫീസുകളിലായി നടന്ന പ്രതിഷേധ പരിപാടിയില്‍ 95 ശതമാനം ജീവനക്കാരും പങ്കെടുത്തു.

തിരൂരിൽ നടന്ന പ്രതിഷേധ പരിപാടിക്ക് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജവഹർ ഉബൈദ് നേതൃത്വം നൽകി. പൊന്നാനിയിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി പ്രിയ നേതൃത്വംനൽകി. മലപ്പുറത്ത് സോണൽ സെക്രട്ടറി ദീപക് നേതൃത്വം നൽകി. ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഭാവിയിലും ശക്തമായ സമര പരിപാടികൾ തുടരുമെന്ന് അസോസിയേഷൻ നേതാക്കൾ അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘ശ്രീലങ്കൻ നാവിക കപ്പലുകൾ വഴി ഇറാൻ ജീവനക്കാരെ കൊളംബോയിലേക്ക് മാറ്റി’; ഇറാൻ കപ്പലിനെ ഏറ്റെടുത്തതായി ശ്രീലങ്കൻ പ്രസിഡന്റ്

‘ശ്രീലങ്കൻ നാവിക കപ്പലുകൾ വഴി ഇറാൻ ജീവനക്കാരെ കൊളംബോയിലേക്ക് മാറ്റി’; ഇറാൻ കപ്പലിനെ ഏറ്റെടുത്തതായി ശ്രീലങ്കൻ പ്രസിഡന്റ്

ഇറാൻ കപ്പലിനെ ഏറ്റെടുത്തതായി ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാരദിസനായകെ. ഇറാൻ കപ്പലായ ഐറിസ് ബുഷെറിനെയും ജീവനക്കാരെയും ഒരു നിഷ്പക്ഷ രാഷ്ട്രമെന്ന നിലയിൽ അന്താരാഷ്ട്ര കൺവെൻഷൻ ചട്ടങ്ങൾക്ക് കീഴിൽ സർക്കാർ ഏറ്റെടുത്തതായി ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാരദിസനായകെ അറിയിച്ചു.

മാനവികതയ്ക്ക് പ്രാധാന്യം നൽകുന്ന ശ്രീലങ്ക അന്താരാഷ്ട്ര ബാധ്യതകൾക്ക് അനുസൃതമായി സാഹചര്യം കൈകാര്യം ചെയ്തുവെന്നും ദിസനായകെ പറഞ്ഞു. കപ്പൽ ട്രിങ്കോമാലി തുറമുഖപ്രദേശത്തേക്ക് മാറ്റി. ശ്രീലങ്കൻ നാവിക കപ്പലുകൾ വഴി ഇറാൻ ജീവനക്കാരെ കൊളംബോയിലേക്ക് മാറ്റി. മൊത്തം 208 പേരാണ് ഇറാൻ കപ്പലായ ഐറിസ് ബുഷെറിലുണ്ടായിരുന്നത്.

ആക്രമണത്തിന് സാധ്യതയുള്ളതിനാൽ, രണ്ടാമത്തെ കപ്പലും ശ്രീലങ്കൻ നാവികസേന ഏറ്റെടുത്ത് സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി വടക്കുകിഴക്കൻ തുറമുഖമായ ട്രിങ്കോമാലിയിലേക്ക് മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പീരുമേട്ടില്‍ കെഎസ്ആർടിസി ബസും കോളേജ് ബസും കൂട്ടിയിടിച്ച് അപകടം

പീരുമേട്ടില്‍ കെഎസ്ആർടിസി ബസും കോളേജ് ബസും കൂട്ടിയിടിച്ച് അപകടം

ഇടുക്കി : ഇടുക്കി പീരുമേടിന് സമീപം അമ്പത്തി അഞ്ചാം മൈലിൽ വാഹനാപകടം. കെഎസ്ആർടിസി ബസും കോളേജ് ബസും കൂട്ടിയിടിച്ചാണ് അപകടം. പെരുവന്താനം സെൻ്റ് ആൻ്റണീസ് കോളേജ് ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ യാത്രക്കാർക്ക് നിസാര പരിക്കറ്റിട്ടുണ്ട്. രണ്ട് ബസിൻ്റെയും മുൻ ഭാഗം പൂർണമായും തകർന്നു. പരിക്കേറ്റവരെ പീരുമേട് താലുക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.