Friday, 6 March 2026

അമേരിക്കയെ വെല്ലുവിളിച്ച് ഇറാൻ; 'ഏതെങ്കിലുമൊരു യുഎസ് കര ആക്രമണത്തിനായി കാത്തിരിക്കുകയാണ്'

അമേരിക്കയെ വെല്ലുവിളിച്ച് ഇറാൻ; 'ഏതെങ്കിലുമൊരു യുഎസ് കര ആക്രമണത്തിനായി കാത്തിരിക്കുകയാണ്'

വാഷിങ്ടണ്‍: ഇറാനെതിരായ ഇസ്രയേൽ-അമേരിക്ക സംയുക്താക്രമണം ഏഴാം ദിവസത്തിലേക്ക് കടന്നു. ഇറാൻ തക‍ർക്കപ്പെടുമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരായ ആക്രമണങ്ങളിൽ അമേരിക്കൻ സൈന്യം ഏറെ മുന്നിലാണെന്നും ഇറാൻ്റെ വ്യോമ, നാവിക പ്രതിരോധ സംവിധാനങ്ങൾ ഇതിനകം തകർത്തെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാൻ്റെ 24 കപ്പലുകൾ തകർത്തെന്നാണ് ട്രംപ് പറഞ്ഞത്. വേണ്ടി വന്നാൽ അമേരിക്ക കരയുദ്ധത്തിന് തയ്യാറാകുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.

എന്നാൽ ഒത്തുതീർപ്പുകൾക്ക് തയ്യാറല്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഇറാൻ. ശക്തമായി തിരിച്ചടിക്കുമെന്നാണ് ഇറാൻ വ്യക്തമാക്കിയത്. ​ഗൾഫ് രാജ്യങ്ങൾ കേന്ദ്രീകരിച്ചുള്ള ഇറാൻ്റെ ആക്രമണം തുടരുകയാണ്. യുഎഇ, ഖത്തർ, ബഹറൈൻ, സൗദി എന്നിവിടങ്ങളിൽ ആക്രമണം ശക്തമാണ്. ഇസ്രയേലിലെ ടെൽ അവീവിലും ആക്രമണമുണ്ടായി.

കരയുദ്ധത്തിൽ അമേരിക്കയെ കാത്തിരിക്കുകയാണ് ഇറാനെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അര്​ഗാചി പറഞ്ഞു. കരയുദ്ധത്തിൽ അമേരിക്കൻ സൈന്യത്തെ ഇല്ലാത്താക്കുമെന്നും ഇറാൻ വിദേശകാര്യമന്ത്രി വ്യക്തമാക്കി. അമേരിക്കയുടെ സൈനിക താവളങ്ങൾ ലക്ഷ്യമാക്കി ഇറാൻ ആക്രമണം തുടരുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാനിയൻ സൈന്യം ഏതെങ്കിലും യുഎസ് കര ആക്രമണത്തിനായി കാത്തിരിക്കുകയാണെന്നും ഇറാൻ്റെ ആയിരക്കണക്കിന് ആളുകളെ കൊന്നൊടുക്കിയതിന് പകരം ചോദിക്കുമെന്നും ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി വ്യക്തമാക്കി. അഴിമതിക്കാരായ അമേരിക്കൻ ഉദ്യോഗസ്ഥരെ ഇല്ലാതാക്കുമെന്നാണ് അലി ലാരിജാനി പറഞ്ഞത്.

അതേസമയം ഇസ്രയേൽ-യുഎസ് സംയുക്താക്രമണത്തിൽ ഏകദേശം 1230 പേർക്ക് ജീവൻ നഷ്ടമായെന്നാണ് ഇറാനിയൻ മധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നാല് പേർക്ക് പുതുജീവനേകിയ 19കാരി, ജാസ്‌ലിയ ജോൺസന്റെ അപകടമരണം; പ്രതി ഡോ. സിറിയക് ജോർജ് പിടിയിൽ

നാല് പേർക്ക് പുതുജീവനേകിയ 19കാരി, ജാസ്‌ലിയ ജോൺസന്റെ അപകടമരണം; പ്രതി ഡോ. സിറിയക് ജോർജ് പിടിയിൽ

അങ്കമാലിയിൽ വിദ്യാർത്ഥിനിയായ ജസ്‌ലിയയെ വാഹനം ഇടിച്ച സംഭവത്തിൽ പ്രതി ഡോക്ടർ സീറീയക് പി ജോർജ് കസ്റ്റഡിയിൽ. വാഗമൺ പൊലീസ് ആണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.വാഗമണ്ണിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഹോട്ടലിൽ റൂമെടുത്ത് താമസിക്കുകയായിരുന്നു. സിറിയക്കിന്റെ പിതാവിനെ പൊലീസ് രാവിലെ അറസ്റ്റ് ചെയ്തിരുന്നു.

പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതിനാണ് ജോർജ് മാത്യുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ അങ്കമാലി പൊലീസിന് കൈമാറും. ദിവസങ്ങൾക്ക് മുമ്പാണ് അമിത വേ​ഗതയിലെത്തിയ കാറിടിച്ച് പെൺകുട്ടി മരിച്ചത്. പിന്നീട് ഒളിവിൽ പോയ പ്രതിയെ പിടികൂടാൻ് പൊലീസിന് കഴിഞ്ഞിരുന്നില്ല. പൊലീസിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നിരുന്നത്.

കഴിഞ്ഞ ഫെബ്രുവരി 28നാണ് അപകടം നടന്നത്. ജാസ്ലിയയെ ഇടിച്ച് തെറിപ്പിച്ചതിന് ശേഷം വാഹനം നിർത്താതെ പോകുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തുറവൂരിൽ നിന്ന് വാഹനം കണ്ടെത്തിയിരുന്നു. കോട്ടയം അതിരമ്പുഴ സ്വദേശി ഡോ. സിറിയക് പി ജോർജ് ആണ് വാഹനം ഓടിച്ചതെന്ന് കണ്ടെത്തിയെങ്കിലും ഇയാളെ പിടികൂടാനായിരുന്നില്ല.

കുട്ടിയുടെ പിതാവിന്റെ സമ്മതപ്രകാരം സർക്കാർ സംവിധാനമായ കെ-സോട്ടോ വഴിയാണ് അവയവദാന പ്രക്രിയകൾ ഏകോപിപ്പിച്ചത്. ജാസ്ലിയയുടെ കരൾ ആലുവ രാജഗിരി ആശുപത്രിയിൽ തന്നെ ചികിത്സയിലുള്ള രോഗിക്കും, വൃക്കകൾ കോട്ടയം മെഡിക്കൽ കോളേജ്, അമൃത ആശുപത്രി എന്നിവിടങ്ങളിലേക്കും, നേത്രപടലം അങ്കമാലി ലിറ്റിൽഫ്ലവർ ആശുപത്രിക്കും കൈമാറിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. റോഡ് കുറുകെ കടക്കുന്നതിനിടെ സ്കൂട്ടർ ഇടിച്ച് കടുത്തുരുത്തി സ്വദേശി കെ.എം.മനുവിന് ( 36) പരുക്കേറ്റു. രാവിലെ വൈക്കത്ത് വെച്ചായിരുന്നു അപകടം. ചെങ്ങളത്തു വച്ച് രാവിലെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ചെങ്ങളം സ്വദേശിനി മേരിക്കുട്ടി ലാലുവിന് ( 56) പരുക്കേറ്റു.ചേർപ്പുങ്കൽ ഭാ​ഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് മുണ്ടക്കയം സ്വദേശി ഷാലുമോന് ( 33) പരുക്കേറ്റു. ഇന്നലെ വൈകിട്ട് മഞ്ഞാമറ്റത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ആനിക്കാട് സ്വദേശി വിഷ്ണു പ്രകാശിന് ( 19) പരുക്കേറ്റു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുവൈറ്റിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് തകരാറിലായ വൈദ്യുതി ലൈനുകൾ പുനസ്ഥാപിച്ചു

കുവൈറ്റിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് തകരാറിലായ വൈദ്യുതി ലൈനുകൾ പുനസ്ഥാപിച്ചു

കുവൈറ്റ് സിറ്റി: രാജ്യത്തിന്റെ തെക്കൻ മേഖലയിൽ വൈദ്യുത ലൈനുകളിൽ മിസൈൽ അവശിഷ്ടങ്ങൾ വീണുണ്ടായ കേടുപാടുകൾ പരിഹരിച്ചതായി അധികൃതർ അറിയിച്ചു. കുവൈറ്റ് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മിസൈൽ അവശിഷ്ടങ്ങൾ വീണതിനെ തുടർന്ന് രണ്ട് ഓവർഹെഡ് പവർ ട്രാൻസ്മിഷൻ ലൈനുകൾ കൂടി തകരാറിലായിരുന്നു. ഇവയും സാങ്കേതിക വിഭാഗം വിജയകരമായി പുനസ്ഥാപിച്ചതായി മന്ത്രാലയ വക്താവ് എൻജിനീയർ ഫാത്തിമ ഹയാത്ത് കൂട്ടിച്ചേർത്തു. കൂടാതെ കഴിഞ്ഞ ദിവസം അഞ്ച് വൈദ്യുതി ലൈനുകൾ പുനസ്ഥാപിച്ചിരുന്നു. അതീവ സുരക്ഷാ പ്രോട്ടോക്കോളുകളും ഉയർന്ന സാങ്കേതിക മാനദണ്ഡങ്ങളും പാലിച്ചാണ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയത്

ദേശീയ വൈദ്യുതി ഗ്രിഡ് പൂർണ്ണമായും സുരക്ഷിതമാണെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രാലയം ഉറപ്പുനൽകി. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ സാങ്കേതിക സംഘം സജ്ജമാണ്. തകരാറുകൾ പരിഹരിക്കാൻ രാപ്പകൽ ഭേദമന്യേ പ്രവർത്തിച്ച സ്വദേശികളായ എൻജിനീയർമാരെയും സാങ്കേതിക വിദഗ്ധരെയും മന്ത്രാലയം അഭിനന്ദിച്ചു. ദ്രുതഗതിയിലുള്ള ഇടപെടലിലൂടെ രാജ്യത്തെ വൈദ്യുതി വിതരണം തടസ്സപ്പെടാതെ നിലനിർത്താൻ സാധിച്ചതായും വക്താവ് വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു ; ഒന്നാംറാങ്ക് അനുജ് അഗ്നിഹോത്രിക്ക്, മലയാളിയായ എസ് ശ്രുതിക്ക് 18ാം റാങ്ക്

സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു ; ഒന്നാംറാങ്ക് അനുജ് അഗ്നിഹോത്രിക്ക്, മലയാളിയായ എസ് ശ്രുതിക്ക് 18ാം റാങ്ക്

ന്യൂഡൽഹി: യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (upsc) 2025 ലെ സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രാജേശ്വരി സുവേ രണ്ടാം റാങ്കും അഖൻഷ് ദള്ള് മൂന്നാം റാങ്കും നേടി. മലയാളിയായ എസ് ശ്രുതി 18ാം റാങ്കും ശ്രീജ ജെ എസ് 57-ാം റാങ്കും ഗോപിക ബി 105 റാങ്കും നേടി. അജയ് ആര്‍ രാജ് 109ാം റാങ്കും ശ്രീലക്ഷ്മി വി സി 133 റാങ്കും സിദ്ധാര്‍ത്ഥ എം ജോയി 271ാം റാങ്കും നേടി. കേരളത്തിൽ നിന്ന് നിരവധി പേർക്ക് പരീക്ഷയിൽ യോഗ്യത നേടാൻ കഴിഞ്ഞു. ആകെ 958 പേർ സിവിൽ സർവീസ് പരീക്ഷയിൽ യോഗ്യത നേടി.

പ്രിലിമിനറി, മെയിൻ, പേഴ്സണാലിറ്റി ടെസ്റ്റ് എന്നീ മൂന്ന് ഘട്ടങ്ങൾക്കും ശേഷം രാജ്യമെമ്പാടുമുള്ള ഉദ്യോഗാർത്ഥികൾ അന്തിമ റാങ്ക് ലിസ്റ്റിനായി കാത്തിരിപ്പിലായിരുന്നു. കമ്മീഷന്‍റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ upsc.gov.in, upsconline.nic.in എന്നിവയിൽ ഫലം പരിശോധിക്കാൻ കഴിയും. 2025 മെയ് 25 ന് നടന്ന പ്രിലിമിനറി പരീക്ഷയോടെയാണ് പരീക്ഷാ പ്രക്രിയ ആരംഭിച്ചത്. ഓഗസ്റ്റ് 22 മുതൽ ഓഗസ്റ്റ് 31 വരെ മെയിൻ പരീക്ഷ നടന്നു. അവസാന ഘട്ടമായ പേഴ്സണാലിറ്റി ടെസ്റ്റ് അഥവാ അഭിമുഖം ഈ വർഷം ഫെബ്രുവരി 27 ന് അവസാനിച്ചു. അഭിമുഖം അവസാനിച്ച് ഏകദേശം ഒരാഴ്ചയ്ക്കുള്ളിൽ യു പി എസ്‌ സി അന്തിമ ഫലം പ്രഖ്യാപിക്കാറുണ്ട്. പതിവു തെറ്റിക്കാതെ ഇത്തവണയും ഒരാഴ്ചയ്ക്കുള്ളിൽ പരീക്ഷാഫലം പ്രഖ്യാപിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

റെസ്റ്റോറന്റ് മേഖലയിൽ വാണിജ്യ എൽപിജിയുടെ തടസ്സമില്ലാതെ ലഭ്യത ഉറപ്പാക്കാൻ കത്ത്‌ നൽകി കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ

റെസ്റ്റോറന്റ് മേഖലയിൽ വാണിജ്യ എൽപിജിയുടെ തടസ്സമില്ലാതെ ലഭ്യത ഉറപ്പാക്കാൻ കത്ത്‌ നൽകി കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ

റസ്റ്റോറന്റ് മേഖലയ്ക്ക് വാണിജ്യ എൽപിജിയുടെ തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കാൻ ശ്രീ. ഹർദീപ് സിംഗ് പുരി
പെട്രോളിയം, പ്രകൃതി വാതക മന്ത്രിക്കും സംസ്ഥാന പെട്രോളിയം, പ്രകൃതി വാതക സഹമന്ത്രി ശ്രീ. സുരേഷ് ഗോപിക്കും കത്തെഴുതി KHRA സംസ്ഥാന കമ്മിറ്റി (കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ )

എറണാകുളം: പശ്ചിമേഷ്യയിലുണ്ടായിട്ടുള്ള യുദ്ധത്തെ തുടർന്ന് പാചകവാതകത്തിനുപുറമെയുള്ള എല്ലാ കൊമേർഷ്യൽ പാചകവാതകങ്ങളുടേയും ഫില്ലിംഗ് നിർത്തിവെക്കുവാൻ കേന്ദ്രസർക്കാർ എണ്ണക്കമ്പനികളോട് നിർദ്ദേശിച്ചത് ഹോട്ടൽ മേഖലയെ ഗുരുതരമായി ബാധിക്കുമെന്ന് കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ

ഗാർഹിക എൽപിജി ഉൽപ്പാദനത്തിനായി "PROPARE and BUTANE" സ്ട്രീമുകളുടെ ഉപയോഗത്തിന് മുൻഗണന നൽകുന്ന സമീപകാല നിർദ്ദേശങ്ങളിൽ നിന്ന് ഉയർന്നുവരുന്ന ഗുരുതരമായ ആശങ്ക ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഗാർഹിക ഉപഭോക്താക്കൾക്ക് എൽപിജിയുടെ മതിയായ വിതരണം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത  പൂർണ്ണമായി മനസ്സിലാക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ടെങ്കിലും, നിലവിലെ സാഹചര്യം റസ്റ്റോറന്റ്, ഹോസ്പിറ്റാലിറ്റി മേഖല ഉപയോഗിക്കുന്ന വാണിജ്യ എൽപിജിയുടെ ലഭ്യതയെ പ്രതികൂലമായി ബാധിച്ചേക്കാം.

രാജ്യത്തുടനീളമുള്ള റെസ്റ്റോറന്റുകൾ, പ്രത്യേകിച്ച് കേരളത്തിൽ, അവരുടെ ദൈനംദിന പ്രവർത്തനങ്ങൾക്കായി ഏതാണ്ട് പൂർണ്ണമായും വാണിജ്യ പാചക വാതകത്തെയാണ് ആശ്രയിക്കുന്നത്. നിലവിൽ, സ്വകാര്യ ഏജൻസികളിൽ നിന്നുള്ള വിതരണത്തിൽ ക്ഷാമം ഉണ്ടെന്ന് ഇതിനകം റിപ്പോർട്ടുകൾ ഉണ്ട്. വാണിജ്യ എൽപിജി നിറയ്ക്കുന്നത് കൂടുതൽ നിയന്ത്രിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്താൽ, റസ്റ്റോറന്റ് അവരുടെ പ്രവർത്തനങ്ങൾ അടച്ചുപൂട്ടാൻ നിർബന്ധിതരായേക്കാം.

അത്തരമൊരു സാഹചര്യം റസ്റ്റോറന്റ് വ്യവസായത്തിനും പൊതുജനങ്ങൾക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. പാചകക്കാർ, സപ്ലൈസ്, ഡെലിവറി തൊഴിലാളികൾ, നേരിട്ടും അല്ലാതെയും ഈ വ്യവസായത്തെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് റസ്റ്റോറന്റ് മേഖല ഉപജീവനമാർഗ്ഗം നൽകുന്നു. വാണിജ്യ എൽപിജി വിതരണത്തിലെ ഏതൊരു തടസ്സവും അവരുടെ തൊഴിലിനെയും സാമ്പത്തിക സ്ഥിരതയെയും നേരിട്ട് ഭീഷണിപ്പെടുത്തും.

കൂടാതെ,വിദ്യാർത്ഥികൾ,തൊഴിലാളികൾ,യാത്രക്കാർ,ദിവസവേതനക്കാർ
എന്നിവരുൾപ്പെടെ സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയ്ക്ക് ഭക്ഷണം നൽകുന്നതിൽ റസ്റ്റോറന്റുകൾ നിർണായക പങ്ക് വഹിക്കുന്നു. പാചക വാതകത്തിന്റെ അഭാവം മൂലം റസ്റ്റോറന്റുകൾ പ്രവർത്തിക്കാൻ കഴിയുന്നില്ലെങ്കിൽ, അത് പൊതുജനങ്ങൾക്ക് ഗുരുതരമായ അസൗകര്യം സൃഷ്ടിക്കും.

മുകളിൽ പറഞ്ഞ കാര്യങ്ങൾ കണക്കിലെടുത്ത്, മന്ത്രാലയത്തോട് ഞങ്ങൾ വിനീതമായി അഭ്യർത്ഥിക്കുന്നു:

1) റസ്റ്റോറന്റുകൾക്കും ഹോസ്പിറ്റാലിറ്റി മേഖലയ്ക്കും വാണിജ്യ എൽപിജിയുടെ മതിയായതും തടസ്സമില്ലാത്തതുമായ ലഭ്യത ഉറപ്പാക്കുക.

2) തടസ്സമില്ലാതെ വാണിജ്യ പാചക വാതക സിലിണ്ടറുകൾ നിറയ്ക്കുന്നതും വിതരണം ചെയ്യുന്നതും തുടരാൻ എണ്ണക്കമ്പനികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുക.

3) റസ്റ്റോറന്റുകളുടെ പ്രവർത്തനത്തെയും ലക്ഷക്കണക്കിന് ആളുകളുടെ ഉപജീവനമാർഗ്ഗത്തെയും ബാധിച്ചേക്കാവുന്ന ക്ഷാമം തടയാൻ ഉചിതമായ നടപടികൾ സ്വീകരിക്കുക.

മന്ത്രാലയം ഈ വിഷയം അടിയന്തിരമായി പരിഗണിക്കുകയും റസ്റ്റോറന്റ് മേഖലയുടെയും പൊതുജനങ്ങളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന്  പ്രതീക്ഷിക്കുന്നു.കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയ്ക്ക് വേണ്ടി സംസ്ഥാന പ്രസിഡന്റ് G. ജയപാൽ 
സംസ്ഥാന ജനറൽ സെക്രട്ടറി N. അബ്ദുൾ റസാഖ് ട്രഷറർ C. ബിജുലാൽ 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

KSRTCയുടെ മുഖം മാറുന്നു; പാൻട്രി,ടോയ്‌ലറ്റ് സൗകര്യമുള്ള ബസ് വരുന്നു

KSRTCയുടെ മുഖം മാറുന്നു; പാൻട്രി,ടോയ്‌ലറ്റ് സൗകര്യമുള്ള ബസ് വരുന്നു

കൊച്ചി: കെഎസ്ആർടിസിയുടെ പുതിയ ബിസിനസ് ക്‌ളാസ് ബസ് വരുന്നതായി പ്രഖ്യാപിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ. പാൻട്രി, ടോയ്‌ലറ്റ് സൗകര്യങ്ങൾ ഉള്ള ബസാണ് വരിക. ഈ മാസം പകുതിയോടെ ബസ് എത്തുമെന്നും മന്ത്രി അറിയിച്ചു.

നവീകരിച്ച എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ഉദ്‌ഘാടനത്തിനിടെയായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ബസിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതോടൊപ്പം ഭക്ഷണവും ബുക്ക് ചെയ്യാം. എയർഹോസ്റ്റസിനെ പോലെ ബസ് ഹോസ്റ്റസും പുതിയ സർവീസിൽ ഉണ്ടാകും. ഡ്രൈവർക്ക് പുറമെയാണ് ബസ് ഹോസ്റ്റസ് ഉണ്ടാകുക. തിരുവനന്തപുരം-കൊച്ചി റൂട്ടിലാകും സർവീസുണ്ടാകുക എന്നും വണ്ടി വന്നാൽ താൻ ഓടിച്ച് നോക്കി സർവീസ് ആരംഭിക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നാൽ ഉദ്ഘാടനം ചെയ്യാൻ സാധിക്കില്ല എന്നതുകൊണ്ട് ഇപ്പോൾത്തന്നെ ഉദ്‌ഘാടനം നടത്തിയതായും മന്ത്രി പ്രഖ്യാപിച്ചു.