Monday, 9 March 2026

വിജയ്‌യുടെ ജനനായകന് വീണ്ടും തിരിച്ചടി, റിവൈസിംഗ് കമ്മിറ്റി ചിത്രം ഇന്ന് കാണില്ല

വിജയ്‌യുടെ ജനനായകന് വീണ്ടും തിരിച്ചടി, റിവൈസിംഗ് കമ്മിറ്റി ചിത്രം ഇന്ന് കാണില്ല

വിജയ് ചിത്രം ജനനായകന് വീണ്ടും തിരിച്ചടി. ചിത്രം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുന്‍പ് കാണുമെന്നായിരുന്നു സിബിഎഫ്സി റിവൈസിം​ഗ് കമ്മിറ്റി നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ചിത്രം റിവൈസിംഗ് കമ്മിറ്റി ഇന്ന് കാണില്ല എന്നാണ് ഏറ്റവും പുതിയ വിവരം. കമ്മിറ്റിയിൽ ഉള്‍പ്പെട്ട ഒരാൾ രോഗബാധിതൻ ആയെന്നാണ് വിശദീകരണം. ഇന്ന് നിശ്ചയിച്ചിരുന്ന സ്ക്രീനിംഗ് അടക്കമുള്ള നടപടികള്‍ സുഗമമമായി നടന്നാല്‍ ചിത്രം തിയറ്ററുകളിലേക്ക് മെയ് മാസത്തില്‍ വരും എന്നാണ് കരുതപ്പെട്ടിരുന്നത്. ഇന്ന് മുടങ്ങിയ സ്ക്രീനിംഗ് ഇനി എന്ന് നടക്കുമെന്ന കാര്യത്തിൽ സൂചനകൾ ഒന്നുമില്ല.

വിജയ്‌യുടെ വെറും ഒരു ചിത്രം മാത്രമല്ല ജനനായകൻ, രാഷ്ട്രീയ പ്രവേശത്തിലേക്ക് കടക്കുന്ന നടന്റെ അവസാന ചിത്രമാണ്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ജനനായകൻ ആദ്യ ദിനം വലിയ കളക്ഷൻ നേടുമെന്നാണ് കണക്കുകൂട്ടൽ. തെലുങ്കിൽ ബാലയ്യ നായകനായ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ റീമേക്കാണ് ജനനനായകൻ എന്നാണ് ഇതുവരെയുള്ള വിവരം. തമിഴ്നാട് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തീയതി പ്രഖ്യാപിച്ചാല്‍ മാതൃകാ പെരുമാറ്റ ചട്ടം നിലവില്‍ വരും. അപ്പോള്‍ കൂടുതല്‍ നിയമ കുരുക്കുകളിലേക്ക് ഇത് കടക്കും. അങ്ങനെ വന്നാല്‍ ചിത്രം നിയമസഭാ തെരഞ്ഞെടുപ്പും കഴിഞ്ഞ് മെയ്, ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക് റിലീസ് നീളും എന്നുള്ളതാണ് ജനനായകന് മുൻപിലെ ഇപ്പോഴത്തെ പ്രതിസന്ധി.

ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ജനനായകനിൽ അണിനിരക്കുന്നത്. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് നാരായണ നിർമിക്കുന്ന ചിത്രത്തിന് ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം. സിനിമ ജനുവരി 9ന് പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്തുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ ബോർഡ് വിസമ്മതിക്കുകയും തുടർന്ന് സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലാവുകയും ചെയ്തു. സിനിമയ്ക്ക് 'യു/എ' സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോട്ടയത്ത് വാടക വീട്ടില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയത്ത് വാടക വീട്ടില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം: കോട്ടയം പൊന്‍കുന്നത് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. സാജന്‍, ഭാര്യ അനീഷ എന്നിവരെയാണ് വാടക വീട്ടിലെ കിടപ്പുമുറിയില്‍ രക്തം വാര്‍ന്നനിലയില്‍ കണ്ടെത്തിയത്. ഇവര്‍ക്ക് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി പറയുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുതിച്ചുയർന്ന് ക്രൂഡ് ഓയിൽ വില; ബാരലിന് 100 ഡോളർ കടന്നു, രൂപയുടെ മൂല്യത്തിൽ വൻ ഇടിവ്

കുതിച്ചുയർന്ന് ക്രൂഡ് ഓയിൽ വില; ബാരലിന് 100 ഡോളർ കടന്നു, രൂപയുടെ മൂല്യത്തിൽ വൻ ഇടിവ്

മുംബയ്: പശ്ചിമേഷ്യൻ സംഘർഷം കനക്കുന്ന സാഹചര്യത്തിൽ രാജ്യാന്തര എണ്ണവില 100 ഡോളർ പിന്നിട്ടു. കഴിഞ്ഞ നാല് വർഷത്തിനിടെ ആദ്യമായാണ് എണ്ണവില വർദ്ധിക്കുന്നത്. അന്താരാഷ്‌ട്ര വിപണിയിൽ ബാരലിന് 110 ഡോളറാണ് നിലവിൽ ക്രൂഡ് ഓയിൽ വില. ഈ സാഹചര്യത്തിൽ ഇന്ത്യൻ ഓഹരിവിപണിയിലും ഇന്ന് വൻ തകർച്ചയാണ് നേരിട്ടത്.

ഇതോടെ ഇന്ത്യൻ രൂപയുടെ മൂല്യത്തിലും ഇടിവുണ്ടായി. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോൾ ഡോളറിനെതിരെ രൂപയുടെ മൂല്യം 47 പൈസ ഇടിഞ്ഞ് 92.21 രൂപയിലെത്തി. കഴിഞ്ഞയാഴ്‌ച രൂപ എക്കാലത്തെയും താഴ്‌ന്ന നിലയായ 92.31 രൂപയിലെത്തിയിരുന്നു. ക്രൂഡ് ഓയിൽ വില 100 ഡോളറിന് മുകളിൽ തുടരുകയാണെങ്കിൽ രൂപയുടെ മൂല്യം ഇനിയും ഇടിഞ്ഞേക്കാമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തൽ

കഴിഞ്ഞ വെള്ളിയാഴ്‌ചയ്‌ക്ക് ശേഷം ക്രൂഡ് ഓയിൽ വിലയിൽ 28 ശതമാനം വർദ്ധനവാണുണ്ടായത്. 2022ലെ റഷ്യയുടെ യുക്രെയ്‌ൻ അധിനിവേശത്തിന് ശേഷം ആദ്യമായാണ് എണ്ണവില 100 ഡോളർ പിന്നിടുന്നത്. അതേസമയം, രാജ്യാന്തര എണ്ണവിലയിലുണ്ടായ വർദ്ധനവിനെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളിയിരിക്കുകയാണ്

ലോകത്തെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും ഹോർമുസ് കടലിടുക്ക് വഴിയാണ്. ദിവസം 15 മില്യൺ ബാരൽ എണ്ണയാണ് പശ്ചിമേഷ്യയിൽ നിന്നും ഇതുവഴി കടന്നുപോകുന്നത്. ഇറാന്റെ ഭീഷണിക്ക് പിന്നാലെ ഹോർമുസ് വഴിയുള്ള എണ്ണ വിതരണം തടസപ്പെട്ടു. അതിനാൽ ഇറാഖ്, കുവൈത്ത്, യുഎഇ എന്നീ രാജ്യങ്ങൾ എണ്ണ ഉൽപ്പാദനം കുറച്ചിട്ടുണ്ട്. ഇതാണ് വില ഉയരാൻ കാരണം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വീണ്ടും ജീവനെടുത്ത് കാട്ടാന; നീലഗിരിയിൽ രണ്ടുമരണം

വീണ്ടും ജീവനെടുത്ത് കാട്ടാന; നീലഗിരിയിൽ രണ്ടുമരണം

മലപ്പുറം: കാട്ടാന ആക്രമണത്തിൽ രണ്ടുമരണം. നീലഗിരി ഗൂഡല്ലൂർ ദേവർഷോലയിലാണ് സംഭവം നടന്നത്. അയ്യപ്പൻ ലിംഗരാജ്, രവി എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയിൽ ഇരുവരും വീട്ടിലെത്തിയിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നിരന്തരം കാട്ടാന ശല്യമുള്ള പ്രദേശമാണ് ദേവർഷോലയെന്ന് പ്രദേശവാസികൾ പറഞ്ഞു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പശ്ചിമേഷ്യൻ സംഘർഷം: വിദേശകാര്യമന്ത്രിയുടെ പ്രസ്താവന രാജ്യസഭയിൽ; പ്രസ്താവന പോര, ചർച്ച വേണമെന്ന് പ്രതിപക്ഷം, ഇരു സഭകളിലും ബഹളം

പശ്ചിമേഷ്യൻ സംഘർഷം: വിദേശകാര്യമന്ത്രിയുടെ പ്രസ്താവന രാജ്യസഭയിൽ; പ്രസ്താവന പോര, ചർച്ച വേണമെന്ന് പ്രതിപക്ഷം, ഇരു സഭകളിലും ബഹളം

ദില്ലി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിലെ സർക്കാർ നിലപാട് വ്യക്തമാക്കുന്നതിനിടെ പാർലമെന്റിന്റെ ഇരു സഭകളിലും ബഹളം. ഇന്ത്യക്കാരുടെ സുരക്ഷക്കും രാജ്യത്തെ ഊർജ സുരക്ഷയ്ക്കുമാണ് സർക്കാർ ഏറ്റവും കൂടുതൽ മുൻ​ഗണന നൽകുന്നതെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ രാജ്യസഭയിൽ അറിയിച്ചു. പ്രസ്താവനയ്ക്കിടെ രാജ്യസഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങി പോയി.

ഫെബ്രുവരി 28നാണ് ഇറാൻ-ഇസ്രായേൽ സംഘർഷം ആരംഭിച്ചത്. ഇത് ഗൾഫ് രാജ്യങ്ങളെയാകെ പ്രതിസന്ധിയിലാക്കി. ഇക്കാര്യത്തിൽ 28ന് പ്രസ്താവനയിലൂടെ സർക്കാർ ആശങ്ക അറിയിച്ചിരുന്നു. ചർച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നാണ് സർക്കാർ നിലപാടെടുത്തത്. സാഹചര്യത്തിൻ്റെ ഗൗരവം മനസിലാക്കി സുരക്ഷാകാര്യങ്ങൾക്കുള്ള മന്ത്രിസഭ സമിതി പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്നു. ഇന്ത്യക്കാരുടെ സാഹചര്യത്തിൽ സമിതി ആശങ്ക രേഖപ്പെടുത്തി. സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. മേഖലയിൽ സുരക്ഷ വേണമെന്നും സാമ്പത്തിക വാണിജ്യ സാഹചര്യങ്ങളെ ബാധിക്കരുതെന്നും നിലപാടെടുത്തുവെന്നും എസ് ജയശങ്കർ രാജ്യസഭയിൽ പറഞ്ഞു.

സംഘർഷം നിലനിൽക്കുന്നതിനാൽ ഈ രാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കടക്കം സുരക്ഷ നിർദേശം നൽകി. ഒരു കോടി ഇന്ത്യൻ പൗരന്മാർ ഗൾഫ് മേഖലയിലുണ്ട്. എണ്ണ വിതരണത്തിലേതടക്കം തടസങ്ങൾ നിലവിലുണ്ട്. ക്രൂഡ് ഓയിൽ പ്രതിസന്ധിയിൽ ജാഗ്രത നൽകി. 2 ഇന്ത്യൻ നാവികർ മരിച്ചു. ഒരാളെ കുറിച്ച് ഇപ്പോഴും വിവരമില്ല. സാഹചര്യം നിരന്തരം നിരീക്ഷിക്കുകയാണ്. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ഇന്ത്യക്കാർക്ക് നിരന്തരം നിർദേശം നൽകുന്നു. അവിടെ കുടുങ്ങിയവരെ തിരികെയെത്തിക്കാൻ ഇടപെടൽ നടത്തി. അർമേനിയ വഴി വിദ്യാർത്ഥികളെ ഒഴിപ്പിച്ചു. പ്രധാനമന്ത്രി പല രാഷ്ട്ര നേതാക്കളുമായും സംസാരിച്ചു. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തി. എല്ലാ എംബസികളും ജാഗ്രതയിലാണ്. ഇറാൻ കപ്പൽ സുരക്ഷിതമായി ഡോക്ക് ചെയ്യിച്ചു. കൃത്യമായ മാർഗനിർദേശങ്ങൾ നൽകുന്നുണ്ടെന്നും എല്ലായിടത്തും കൺട്രോൾ റൂമുകൾ തുറന്നതായും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രാഹുൽ ​ഗാന്ധി പ്രഖ്യാപിച്ച 'ശക്തി പദ്ധതി'ക്കെതിരെ കർണാടക ട്രാൻസ്പോർട്ട് കോർപറേഷൻ

രാഹുൽ ​ഗാന്ധി പ്രഖ്യാപിച്ച 'ശക്തി പദ്ധതി'ക്കെതിരെ കർണാടക ട്രാൻസ്പോർട്ട് കോർപറേഷൻ

ബെം​ഗളൂരു: സ്ത്രീകൾക്ക് സൗജന്യ യാത്രയെന്ന പേരിൽ പ്രതിപക്ഷ നേതാവും മുതിർന്ന കോൺ​ഗ്രസ് നേതാവുമായ രാഹുൽ ​ഗാന്ധി പ്രഖ്യാപിച്ച ശക്തി പദ്ധതിക്കെതിരെ കർണാടകയിലെ ട്രാൻസ്പോർട്ട് കോർപറേഷൻ. സ്ത്രീകൾക്ക് സൗജന്യയാത്ര ഏർപ്പെടുത്തിയത് വരുമാനത്തിൽ വൻ ഇടിവുണ്ടായതായി ട്രാൻസ്പോർട്ട് കോർപറേഷൻ അറിയിച്ചു.

10,613 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഈ തുക സർക്കാർ‍ നൽകണമെന്ന് കെഎസ്ആർടിസി എംഡി ആവശ്യപ്പെട്ടു. നഷ്ടത്തിന്റെ കണക്ക് സംബന്ധിച്ച് ​ഗതാ​ഗത മന്ത്രി രാമലിം​ഗ റെഡ്ഡിക്ക് കത്തയയച്ചിട്ടുണ്ട്. നാളെ കർണാകടയിൽ‌ ബ‍ജറ്റ് അവതരിപ്പിക്കാനിരിക്കെയാണിത്.

അതേസമയം, കെഎസ്ആർടിസി ല​ഗേജ് നിരക്ക് വർദ്ധിപ്പിച്ചതിൽ ​ഗതാ​ഗത മന്ത്രി കേന്ദ്രസർക്കാരിനെ വിമർശിച്ചു. അധിക ല​ഗേജ് നിരക്ക് ഈടാക്കുന്നുണ്ടെന്നും 2021-ൽ മുൻ ബിജെപി സർക്കാർ ടിക്കറ്റ് നിരക്കുകളോടൊപ്പം ല​ഗേജ് നിരക്കും വർദ്ധിപ്പിച്ചിരുന്നുവെന്നും രാമലിം​ഗ റെഡ്ഡി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. 30 കിലോ വരെയുള്ള ല​ഗേജ് സൗജന്യമായി തന്നെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ത്രീകൾക്ക് പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നു. കേരളത്തിലും പദ്ധതിക്കെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട്. ട്രാൻസ്പോർട്ട് കോർപ്പറേഷന് വരുമാന നഷ്ടമുണ്ടാകുമെന്ന് ​ഗതാ​ഗത മന്ത്രി ​ഗണേഷ് കുമാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഫിൻലാൻഡ് പ്രസിഡന്റിന് മുംബൈയിലെ വസതിയിൽ വിരുന്നൊരുക്കി മുകേഷ് അംബാനി

ഫിൻലാൻഡ് പ്രസിഡന്റിന് മുംബൈയിലെ വസതിയിൽ വിരുന്നൊരുക്കി മുകേഷ് അംബാനി

റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനിയും മകൻ ആനന്ദ് അംബാനിയും ഫിൻലാൻഡ് പ്രസിഡന്റ് ഡോ. അലക്സാണ്ടർ സ്റ്റബ്ബിന് മുംബൈയിലെ തങ്ങളുടെ വസതിയിൽ ഊഷ്മളമായ സ്വീകരണം നൽകി. സൗഹൃദവും അർത്ഥവത്തായ സംഭാഷണങ്ങളും നിറഞ്ഞ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന് സാക്ഷ്യം വഹിച്ചു. നാല് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന് എത്തിയതാണ് ഫിൻലാൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്സ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫിൻലാൻഡ് പ്രസിഡന്റും സംയുക്തമായി പതിനൊന്നാമത് റെയ്‌സിന സമ്മേളനം ഉദ്ഘാടനം ചെയ്തു.നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫിൻലാൻഡ് പ്രസിഡന്റും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനെ തുടർന്ന് ഇന്ത്യയും ഫിൻലാൻഡും തമ്മിൽ ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു.ഫിന്നിഷ് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനം ഉഭയകക്ഷി ബന്ധങ്ങൾ മെച്ചപ്പെടുത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.മാർച്ച് 4 മുതൽ മാർച്ച് 7 വരെയായിരുന്നു സ്റ്റബ്ബിന്റെ ഇന്ത്യാ സന്ദർശനം.