Monday, 9 March 2026

വീണ്ടും ജീവനെടുത്ത് കാട്ടാന; നീലഗിരിയിൽ രണ്ടുമരണം

വീണ്ടും ജീവനെടുത്ത് കാട്ടാന; നീലഗിരിയിൽ രണ്ടുമരണം

മലപ്പുറം: കാട്ടാന ആക്രമണത്തിൽ രണ്ടുമരണം. നീലഗിരി ഗൂഡല്ലൂർ ദേവർഷോലയിലാണ് സംഭവം നടന്നത്. അയ്യപ്പൻ ലിംഗരാജ്, രവി എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയിൽ ഇരുവരും വീട്ടിലെത്തിയിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നിരന്തരം കാട്ടാന ശല്യമുള്ള പ്രദേശമാണ് ദേവർഷോലയെന്ന് പ്രദേശവാസികൾ പറഞ്ഞു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പശ്ചിമേഷ്യൻ സംഘർഷം: വിദേശകാര്യമന്ത്രിയുടെ പ്രസ്താവന രാജ്യസഭയിൽ; പ്രസ്താവന പോര, ചർച്ച വേണമെന്ന് പ്രതിപക്ഷം, ഇരു സഭകളിലും ബഹളം

പശ്ചിമേഷ്യൻ സംഘർഷം: വിദേശകാര്യമന്ത്രിയുടെ പ്രസ്താവന രാജ്യസഭയിൽ; പ്രസ്താവന പോര, ചർച്ച വേണമെന്ന് പ്രതിപക്ഷം, ഇരു സഭകളിലും ബഹളം

ദില്ലി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിലെ സർക്കാർ നിലപാട് വ്യക്തമാക്കുന്നതിനിടെ പാർലമെന്റിന്റെ ഇരു സഭകളിലും ബഹളം. ഇന്ത്യക്കാരുടെ സുരക്ഷക്കും രാജ്യത്തെ ഊർജ സുരക്ഷയ്ക്കുമാണ് സർക്കാർ ഏറ്റവും കൂടുതൽ മുൻ​ഗണന നൽകുന്നതെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ രാജ്യസഭയിൽ അറിയിച്ചു. പ്രസ്താവനയ്ക്കിടെ രാജ്യസഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങി പോയി.

ഫെബ്രുവരി 28നാണ് ഇറാൻ-ഇസ്രായേൽ സംഘർഷം ആരംഭിച്ചത്. ഇത് ഗൾഫ് രാജ്യങ്ങളെയാകെ പ്രതിസന്ധിയിലാക്കി. ഇക്കാര്യത്തിൽ 28ന് പ്രസ്താവനയിലൂടെ സർക്കാർ ആശങ്ക അറിയിച്ചിരുന്നു. ചർച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നാണ് സർക്കാർ നിലപാടെടുത്തത്. സാഹചര്യത്തിൻ്റെ ഗൗരവം മനസിലാക്കി സുരക്ഷാകാര്യങ്ങൾക്കുള്ള മന്ത്രിസഭ സമിതി പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്നു. ഇന്ത്യക്കാരുടെ സാഹചര്യത്തിൽ സമിതി ആശങ്ക രേഖപ്പെടുത്തി. സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. മേഖലയിൽ സുരക്ഷ വേണമെന്നും സാമ്പത്തിക വാണിജ്യ സാഹചര്യങ്ങളെ ബാധിക്കരുതെന്നും നിലപാടെടുത്തുവെന്നും എസ് ജയശങ്കർ രാജ്യസഭയിൽ പറഞ്ഞു.

സംഘർഷം നിലനിൽക്കുന്നതിനാൽ ഈ രാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കടക്കം സുരക്ഷ നിർദേശം നൽകി. ഒരു കോടി ഇന്ത്യൻ പൗരന്മാർ ഗൾഫ് മേഖലയിലുണ്ട്. എണ്ണ വിതരണത്തിലേതടക്കം തടസങ്ങൾ നിലവിലുണ്ട്. ക്രൂഡ് ഓയിൽ പ്രതിസന്ധിയിൽ ജാഗ്രത നൽകി. 2 ഇന്ത്യൻ നാവികർ മരിച്ചു. ഒരാളെ കുറിച്ച് ഇപ്പോഴും വിവരമില്ല. സാഹചര്യം നിരന്തരം നിരീക്ഷിക്കുകയാണ്. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ഇന്ത്യക്കാർക്ക് നിരന്തരം നിർദേശം നൽകുന്നു. അവിടെ കുടുങ്ങിയവരെ തിരികെയെത്തിക്കാൻ ഇടപെടൽ നടത്തി. അർമേനിയ വഴി വിദ്യാർത്ഥികളെ ഒഴിപ്പിച്ചു. പ്രധാനമന്ത്രി പല രാഷ്ട്ര നേതാക്കളുമായും സംസാരിച്ചു. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തി. എല്ലാ എംബസികളും ജാഗ്രതയിലാണ്. ഇറാൻ കപ്പൽ സുരക്ഷിതമായി ഡോക്ക് ചെയ്യിച്ചു. കൃത്യമായ മാർഗനിർദേശങ്ങൾ നൽകുന്നുണ്ടെന്നും എല്ലായിടത്തും കൺട്രോൾ റൂമുകൾ തുറന്നതായും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രാഹുൽ ​ഗാന്ധി പ്രഖ്യാപിച്ച 'ശക്തി പദ്ധതി'ക്കെതിരെ കർണാടക ട്രാൻസ്പോർട്ട് കോർപറേഷൻ

രാഹുൽ ​ഗാന്ധി പ്രഖ്യാപിച്ച 'ശക്തി പദ്ധതി'ക്കെതിരെ കർണാടക ട്രാൻസ്പോർട്ട് കോർപറേഷൻ

ബെം​ഗളൂരു: സ്ത്രീകൾക്ക് സൗജന്യ യാത്രയെന്ന പേരിൽ പ്രതിപക്ഷ നേതാവും മുതിർന്ന കോൺ​ഗ്രസ് നേതാവുമായ രാഹുൽ ​ഗാന്ധി പ്രഖ്യാപിച്ച ശക്തി പദ്ധതിക്കെതിരെ കർണാടകയിലെ ട്രാൻസ്പോർട്ട് കോർപറേഷൻ. സ്ത്രീകൾക്ക് സൗജന്യയാത്ര ഏർപ്പെടുത്തിയത് വരുമാനത്തിൽ വൻ ഇടിവുണ്ടായതായി ട്രാൻസ്പോർട്ട് കോർപറേഷൻ അറിയിച്ചു.

10,613 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഈ തുക സർക്കാർ‍ നൽകണമെന്ന് കെഎസ്ആർടിസി എംഡി ആവശ്യപ്പെട്ടു. നഷ്ടത്തിന്റെ കണക്ക് സംബന്ധിച്ച് ​ഗതാ​ഗത മന്ത്രി രാമലിം​ഗ റെഡ്ഡിക്ക് കത്തയയച്ചിട്ടുണ്ട്. നാളെ കർണാകടയിൽ‌ ബ‍ജറ്റ് അവതരിപ്പിക്കാനിരിക്കെയാണിത്.

അതേസമയം, കെഎസ്ആർടിസി ല​ഗേജ് നിരക്ക് വർദ്ധിപ്പിച്ചതിൽ ​ഗതാ​ഗത മന്ത്രി കേന്ദ്രസർക്കാരിനെ വിമർശിച്ചു. അധിക ല​ഗേജ് നിരക്ക് ഈടാക്കുന്നുണ്ടെന്നും 2021-ൽ മുൻ ബിജെപി സർക്കാർ ടിക്കറ്റ് നിരക്കുകളോടൊപ്പം ല​ഗേജ് നിരക്കും വർദ്ധിപ്പിച്ചിരുന്നുവെന്നും രാമലിം​ഗ റെഡ്ഡി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. 30 കിലോ വരെയുള്ള ല​ഗേജ് സൗജന്യമായി തന്നെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ത്രീകൾക്ക് പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നു. കേരളത്തിലും പദ്ധതിക്കെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട്. ട്രാൻസ്പോർട്ട് കോർപ്പറേഷന് വരുമാന നഷ്ടമുണ്ടാകുമെന്ന് ​ഗതാ​ഗത മന്ത്രി ​ഗണേഷ് കുമാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഫിൻലാൻഡ് പ്രസിഡന്റിന് മുംബൈയിലെ വസതിയിൽ വിരുന്നൊരുക്കി മുകേഷ് അംബാനി

ഫിൻലാൻഡ് പ്രസിഡന്റിന് മുംബൈയിലെ വസതിയിൽ വിരുന്നൊരുക്കി മുകേഷ് അംബാനി

റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനിയും മകൻ ആനന്ദ് അംബാനിയും ഫിൻലാൻഡ് പ്രസിഡന്റ് ഡോ. അലക്സാണ്ടർ സ്റ്റബ്ബിന് മുംബൈയിലെ തങ്ങളുടെ വസതിയിൽ ഊഷ്മളമായ സ്വീകരണം നൽകി. സൗഹൃദവും അർത്ഥവത്തായ സംഭാഷണങ്ങളും നിറഞ്ഞ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന് സാക്ഷ്യം വഹിച്ചു. നാല് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന് എത്തിയതാണ് ഫിൻലാൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്സ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫിൻലാൻഡ് പ്രസിഡന്റും സംയുക്തമായി പതിനൊന്നാമത് റെയ്‌സിന സമ്മേളനം ഉദ്ഘാടനം ചെയ്തു.നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫിൻലാൻഡ് പ്രസിഡന്റും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനെ തുടർന്ന് ഇന്ത്യയും ഫിൻലാൻഡും തമ്മിൽ ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു.ഫിന്നിഷ് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനം ഉഭയകക്ഷി ബന്ധങ്ങൾ മെച്ചപ്പെടുത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.മാർച്ച് 4 മുതൽ മാർച്ച് 7 വരെയായിരുന്നു സ്റ്റബ്ബിന്റെ ഇന്ത്യാ സന്ദർശനം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊച്ചിയിൽ സിഗരറ്റ് നൽകാൻ വൈകിയതിന് കടയിലെ ജീവനക്കാരനെ ക്രൂരമായി മർദിച്ച് മൂന്നംഗ സംഘം

കൊച്ചിയിൽ സിഗരറ്റ് നൽകാൻ വൈകിയതിന് കടയിലെ ജീവനക്കാരനെ ക്രൂരമായി മർദിച്ച് മൂന്നംഗ സംഘം

കൊച്ചി: കൊച്ചിയില്‍ സിഗരറ്റ് നല്‍കാന്‍ വൈകിയതിന് കടയിലെ ജീവനക്കാരനെ മര്‍ദിച്ചു. വൈറ്റിലയിലെ കടയിലെത്തിയ മൂന്നംഗ സംഘമാണ് മര്‍ദിച്ചത്. പാലക്കാട് സ്വദേശിയായ യുവാവിനാണ് മര്‍ദനമേറ്റത്. പ്രതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ്. ഇന്നലെ വൈകീട്ടുണ്ടായ സംഭവത്തില്‍ കടവന്ത്ര പൊലീസ് കേസെടുത്തു.

കടയിലെത്തിയ മൂന്നംഗ സംഘം സിഗരറ്റ് വേണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ആ സമയം കടയില്‍ ജ്യൂസ് അടിക്കുകയായിരുന്ന ജീവനക്കാരന്‍ അതിന് ശേഷം സിഗരറ്റ് നല്‍കാമെന്ന് പറഞ്ഞു. പക്ഷെ അത്ര നേരം കാത്തുനില്‍ക്കാന്‍ കഴിയാത്ത സംഘം കടയ്ക്ക് മുന്നില്‍ നിന്ന അസഭ്യം പറഞ്ഞു. ഇത് ചോദ്യം ചെയ്തതിന് പിന്നാലെ മൂന്നംഗ സംഘം പ്രകോപിതരാവുകയും ജീവനക്കാരനെ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നെടുമങ്ങാട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം നാലായി.

നെടുമങ്ങാട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം നാലായി.

തിരുവനന്തപുരം: നെടുമങ്ങാട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം നാലായി. അപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ‌ചികിത്സയിലായിരുന്ന ഉഴമലക്കൽ സ്വദേശി അഭിനവാണ് മരിച്ചത്. ഉഴമലയ്ക്കൽ സ്വദേശികളായ ശ്രീലാൽ, ബിനോയ്, രാജേഷ് എന്നിവർ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചിരുന്നു. ഇന്നലെ രാത്രി 10.45 നായിരുന്നു അപകടം. നെടുമങ്ങാട് - ആര്യനാട് റോഡിൽ കുളപ്പട സർക്കാർ ആശുപത്രിക്ക് സമീപത്തായിരുന്നു സംഭവം. അമിതവേഗതയിൽ സഞ്ചരിച്ച ബൈക്കുകൾ തമ്മിലാണ് കൂട്ടിയിടിച്ചത്.

അതേസമയം, മരിച്ചവരിൽ ഒരാളായ ശ്രീലാൽ ആര്യനാട് പൊലീസ് സ്റ്റേഷനിലെ കാപ്പാ കേസിൽ പ്രതിയാണെന്നാണ് ലഭിക്കുന്ന വിവരം. മൃതദേഹങ്ങൾ നെടുമങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. ഇന്നലെ രാത്രി 10.45 ഓടെയാണ് അപകടം നടന്നത്. കൂട്ടിയിടിച്ച രണ്ടു ബൈക്കുകളും പൂർണ്ണമായും തകർന്നു. നെടുമങ്ങാട് നിന്നും ഫയർഫോഴ്സ് എത്തിയാണ് റോഡിലെ രക്തക്കറ മാറ്റിയത്. അപകട സ്ഥലത്ത് നിന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മൂന്നുപേരും മരിച്ചിരുന്നു. രണ്ടുപേർ സംഭവ സ്ഥലത്തും ഒരാൾ ആശുപത്രിയിലേക്ക് പോകുംവഴിയുമാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആംബുലന്‍സ് ലഭ്യമാക്കിയില്ല; നവജാത ശിശുവിന്റെ മൃതദേഹം ബോക്‌സിലാക്കി വീട്ടിലെത്തിച്ച് പിതാവ്

ആംബുലന്‍സ് ലഭ്യമാക്കിയില്ല; നവജാത ശിശുവിന്റെ മൃതദേഹം ബോക്‌സിലാക്കി വീട്ടിലെത്തിച്ച് പിതാവ്

റാഞ്ചി: ആശുപത്രി അധികൃതർ ആംബുലൻസ് സൗകര്യം ലഭ്യമാക്കാത്തതിനെ തുടർന്ന് നവജാത ശിശുവിൻ്റെ മൃതദേഹം കാർഡ് ബോർഡ് ബോക്സിലാക്കി വീട്ടിലെത്തിച്ച് പിതാവ്. ജാർഖണ്ഡിലെ സിങ്ങ്ഭും ജില്ലയിലാണ് സംഭവം.ബൻഗ്രാസി സ്വദേശിയായ രാമകൃഷ്ണ ഹേംബ്രൂയ്ക്കാണ് ദുരനുഭവമുണ്ടായത്. പ്രവസത്തിനിടെയായിരുന്നു കുഞ്ഞ് മരിച്ചത്. തുടർന്ന് മൃതദേഹം ബോക്സിലാക്കി വീട്ടിലെത്തിക്കുകയായിരുന്നു.

മാർച്ച് അഞ്ചിനായിരുന്നു രാമകൃഷ്ണയുടെ ഭാര്യ റിതിക തിരിയയെ പ്രസവത്തിനായി പ്രദേശത്തെ ചക്രധർപുർ സബ് ഡിവിഷണൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച യുവതി കുഞ്ഞിന് ജന്മം നൽകി. എന്നാൽ പിന്നാലെ കുഞ്ഞ് മരിക്കുകയായിരുന്നു. ഇതോടെയാണ് കുഞ്ഞിൻ്റെ മൃതദേഹം ബോക്സിലാക്കി ഇവർ വീട്ടിലെത്തിച്ചത്.

കുഞ്ഞ് മരിച്ചതിന് ശേഷം ആശുപത്രി അധികൃതർ തന്നോട് ആംബുലൻസ് സൗകര്യത്തെ കുറിച്ചോ മോർച്ചറിയിലെ വാഹന സൗകര്യത്തെ കുറിച്ചോ പറഞ്ഞിരുന്നില്ലെന്ന് രാമകൃഷ്ണ പ്രതികരിച്ചു.

ഇതോടെ മൃതദേഹം ബോക്‌സിലാക്കി ഓട്ടോറിക്ഷയിൽ മൃതദേഹം വീട്ടിലെത്തിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. സംഭവം വിവാദമായതോടെ ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഇടപെടുകയും അന്വേഷണം നടത്തുമെന്ന് അറിയിക്കുകയും ചെയ്തു.

യുവതിക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും പരിശോധനയിൽ കുഞ്ഞിന് ഹൃദയമിടിപ്പ് കുറവാണെന്ന് കണ്ടെത്തിയിരുന്നുവെന്നും ആശുപത്രി മെഡിക്കൽ ഓഫീസർ ഡോക്ടർ അൻഷുമാൻ ശർമ്മ പറഞ്ഞു. യുവതി നിലവിൽ ഒബ്‌സർവേഷനിൽ തുടരുകയാണ്. കുഞ്ഞിന്റെ മൃതദേഹം കൊണ്ടുപോകുന്നതിനായി കുടുംബം യാതൊരു സഹായവും തേടിയിരുന്നില്ല. അറിയിച്ചിരുന്നെങ്കിൽ സൗകര്യം ചെയ്യുമായിരുന്നുവെന്നും മെഡിക്കൽ ഓഫീസർ പറഞ്ഞു. വിഷയത്തിൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.