Wednesday, 11 March 2026

'കൊച്ചിയിൽ വരുന്നത് എപ്പോഴും നല്ല അനുഭവം, 10,800 കോടിയുടെ പദ്ധതികളുടെ ഈ നാടിന്‍റെ വികസനത്തിന് വേഗത വരും'; പ്രധാനമന്ത്രി

'കൊച്ചിയിൽ വരുന്നത് എപ്പോഴും നല്ല അനുഭവം, 10,800 കോടിയുടെ പദ്ധതികളുടെ ഈ നാടിന്‍റെ വികസനത്തിന് വേഗത വരും'; പ്രധാനമന്ത്രി

കൊച്ചി: സംസ്ഥാനത്ത് നടപ്പാക്കുന്ന ദേശീയപാത വികസനമടക്കമുള്ള 10,800 കോടിയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയപാത 66ന്‍റെ ആദ്യ റീച്ചിന്‍റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. കൊച്ചിയിൽ വരുന്നത് എപ്പോഴും നല്ല അനുഭവമാണെന്നും 10,800 കോടിയുടെ പദ്ധതികളിലൂടെ ഈ നാടിന്‍റെ വികസിനത്തിന് വേഗത വരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മേയ്ക്ക് ഇൻ ഇന്ത്യ വഴി പെട്രോളിയം മേഖലയിൽ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നുവെന്നം പോളിപ്രോപെലിൻ യൂണിറ്റ് വഴി വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കലൂരിൽ നടന്ന പരിപാടിയിൽ കേന്ദ്രമന്ത്രിമാരായ ജോർജ് കുര്യൻ, സുരേഷ് ഗോപി, ബിജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ഹൈബി ഈഡൻ എം പി,ഗ വർണർ രാജേന്ദ്ര ആർലേകർ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. റോഡ് ഷോയ്ക്കുശേഷമാണ് കലൂര്‍ സ്റ്റേഡിയത്തിലെ വേദിയിലേക്ക് മോദി എത്തിയത്. 

എൻഡിഎയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പരിപാടികൾക്ക് ഔദ്യോഗികമായി തുടക്കമിടുന്നതിനും വിവിധ വികസന പദ്ധതികലുടെ ഉദ്ഘാടനത്തിനുമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തിയത്. കൊച്ചിയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നെടുമ്പാശേരി വിമാനത്താവളത്തിൽ സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന്‍റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. ഉച്ചയ്ക്ക് 11.45 ഓടെയാണ് മോദി വിമാനമിറങ്ങിയത്. ഡിജിപി റവാഡ ചന്ദ്രശേഖർ, ജില്ലാ കളക്ടർ ജി. പ്രിയങ്ക, റൂറൽ എസ്പി സുദർശൻ തുടങ്ങിയവരും ചീഫ് സെക്രട്ടറിക്കൊപ്പം ഉണ്ടായിരുന്നു. തുടർന്ന് എറണാകുളത്തെ പൊതുപരിപാടികളിൽ പങ്കെടുക്കാൻ ഹെലികോപ്റ്ററിൽ നാവികസേനാ വിമാനത്താവളത്തിലേക്ക് യാത്ര തിരിക്കുകയായിരുന്നു. നാവിക സേന വിമാനത്താവളത്തിൽ നിന്ന് റോഡ് മാര്‍ഗമാണ് മറൈൻ ഡ്രൈവിലെ ധീവരസഭയുടെ ഗോൾഡൻ ജൂബിലി ആഘോഷ പരിപാടിക്ക് എത്തിയത്. ഇതിനുശേഷം കലൂർ സ്റ്റേഡിയത്തിൽ നടന്ന റോഡ് ഷോയ്ക്കുശേഷണാണ് കേന്ദ്രസർക്കാരിന്‍റെ ഔദ്യോഗിക പരിപാടിയായ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിലേക്ക് മോദിയെത്തിയത്. ഉച്ചയ്ക്കുശേഷം കലൂർ സ്റ്റേഡിയത്തിലെ രണ്ടാമത്തെ വേദിയിൽ എൻഡിഎ കേരളം തെരഞ്ഞെടുപ്പ് റാലി അദ്ദേഹം ഉദ്ഘാടനം ചെയ്യും. തെരഞ്ഞെടുപ്പ് കൺവെൻഷനോടു കൂടി എൻഡിഎയുടെ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഔദ്യോഗിക പ്രചരണങ്ങൾക്കും തുടക്കമാകും. ഉച്ചയ്ക്ക് 2.30നുശേഷം പ്രധാനമന്ത്രി തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലേക്ക് പോകും.

ബഹിഷ്കരണവുമായി സംസ്ഥാന സര്‍ക്കാര്‍

പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിക്കാനും മന്ത്രിമാരടക്കമുള്ളവര്‍ എത്തിയിരുന്നില്ല. ചീഫ് സെക്രട്ടറിയും കളക്ടറും ചേര്‍ന്നാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. എൻ എച്ച് ആറു വരിപാതയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിനെതിരെ പതിനായിരം കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങ് സംസ്ഥാന സര്‍ക്കാര്‍ ബഹിഷ്കരിച്ചിരുന്നു. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല. ദേശീയ പാത 66 ന്‍റെ തലപ്പാടി- ചെങ്കള, വെങ്ങളം -രാമനാട്ടുകാര ആറുവരി പാതയുടെ ഉദ്ഘാടന ചടങ്ങിൽ നിന്നാണ് പൊതുമരാമത്ത് മന്ത്രിയുടെ മുഹമ്മദ് റിയാസിനെ ഒഴിവാക്കിയത്. സ്ഥലമേറ്റെടുപ്പിന് സംസ്ഥാന സര്‍ക്കാര്‍ പണം ചെലവാക്കിയിട്ടും പൊതുമരാമത്ത് മന്ത്രിയെ ഒഴിവാക്കിയതിലാണ് പ്രതിഷേധം. റിയാസിനെ ഒഴിവാക്കി ബിജെപി സംസ്ഥാന അധ്യക്ഷനെ ഉള്‍പ്പെടുത്തിയതിനെ മന്ത്രിമാരും സിപിഎമ്മും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എന്നാൽ, മുഖ്യമന്ത്രിയെ വിളിച്ചെന്നും മരുമകനെ കൂടി ഉള്‍പ്പെടുത്താനാവില്ലെന്നുമായിരുന്നു ബിജെപി മറുപടി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിൽ പാഞ്ഞെത്തി, നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ യുവതിയെ ആക്രമിച്ച് മാല പൊട്ടിക്കാൻ ശ്രമം; കുപ്രസിദ്ധ മോഷ്ടാക്കൾ പിടിയിൽ

നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിൽ പാഞ്ഞെത്തി, നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ യുവതിയെ ആക്രമിച്ച് മാല പൊട്ടിക്കാൻ ശ്രമം; കുപ്രസിദ്ധ മോഷ്ടാക്കൾ പിടിയിൽ

കായംകുളം: ബൈക്കിലെത്തി യുവതിയുടെ മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ച കേസിൽ കുപ്രസിദ്ധ മോഷ്ടാക്കൾ പിടിയിൽ. കൊല്ലം ഇരവിപുരം വാളത്തുംഗൽ പെരുമാൻതൊടി അൽത്താഫ് മൻസിലിൽ മെന്റൽ അപ്പു എന്ന് വിളിക്കുന്ന അൽത്താഫ് (27), ഇരവിപുരം വടക്കേവിള മണക്കാട് ന്യൂ നഗറിൽ തൊടിയിൽ വീട്ടിൽ തൗഫീഖ് (22) എന്നിവരെയാണ് കായംകുളം പൊലീസ് ഇരവിപുരത്തു നിന്നും അറസ്റ്റ് ചെയ്തത്.

മാർച്ച് അഞ്ചിന് രാവിലെ 6.15നാണ് കേസിനാസ്പദമായ സംഭവം. കരീലക്കുളങ്ങര സ്പിന്നിങ് മില്ലിലെ ജീവനക്കാരിയും കൃഷ്ണപുരം കാപ്പിൽ സ്വദേശിനിയുമായ യുവതി നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേയാണ് ആക്രമണത്തിന് ഇരയായത്. നമ്പർ പ്ലേറ്റില്ലാത്ത മോട്ടോർ സൈക്കിളിൽ യുവതിയെ പിന്തുടർന്ന പ്രതികൾ കായംകുളം സെന്റ് മേരീസ് സ്കൂളിന് മുൻവശം വെച്ച് മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. രണ്ടാം പ്രതി യുവതിയുടെ പുറത്തും കഴുത്തിലുമായി അടിച്ച് മാല പൊട്ടിക്കാൻ ശ്രമിച്ചെങ്കിലും കൊളുത്ത് അകന്ന് മാല വസ്ത്രത്തിനുള്ളിലേക്ക് വീണു. അടിയേറ്റ യുവതി സ്കൂട്ടർ മറിഞ്ഞ് താഴെ വീണതോടെ പ്രതികൾ രക്ഷപ്പെടുകയായിരുന്നു. വീഴ്ചയിൽ യുവതിക്ക് പരിക്കേറ്റിരുന്നു.

കായംകുളം മുതൽ കൊല്ലം വരെ ഇരുന്നൂറ്റിയമ്പതോളം സി സി ടി വി ക്യാമറകൾ നാല് ദിവസം പരിശോധിച്ചാണ് ഹെൽമെറ്റ് ധരിച്ചിരുന്ന പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്. കായംകുളത്ത് മാല പൊട്ടിക്കാൻ ശ്രമിക്കുന്നതിന് മുമ്പ് അമ്പലപ്പുഴയിൽ നടന്നു പോയ ആളുടെ മൊബൈൽ ഫോൺ ഇവർ പിടിച്ചുപറിച്ചിരുന്നു. ഈ ഫോൺ പൊലീസ് കണ്ടെടുത്തു. ഒന്നാം പ്രതിയായ അൽത്താഫ് ഇരവിപുരം, കൊല്ലം വെസ്റ്റ്, കൊട്ടിയം, വർക്കല തുടങ്ങിയ സ്റ്റേഷനുകളിൽ മോഷണം, അടിപിടി കേസുകളിൽ പ്രതിയും 2023ൽ കാപ്പ നിയമപ്രകാരം നടപടി നേരിട്ടയാളുമാണ്. രണ്ടാം പ്രതി തൗഫീഖ് കിളികൊല്ലൂർ, പോത്തൻകോട്, കരീലക്കുളങ്ങര, ചവറ, കഴക്കൂട്ടം, കൊല്ലം വെസ്റ്റ്, കരുനാഗപ്പള്ളി എന്നീ സ്റ്റേഷനുകളിൽ മോഷണം, മയക്കുമരുന്ന് കേസുകളിലും പ്രതിയാണ്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

50 വർഷത്തിനിടെ അമേരിക്കയിൽ ആദ്യത്തെ എണ്ണ ശുദ്ധീകരണശാല; റിലയൻസിനു നന്ദി പറഞ്ഞ് ട്രംപ്

50 വർഷത്തിനിടെ അമേരിക്കയിൽ ആദ്യത്തെ എണ്ണ ശുദ്ധീകരണശാല; റിലയൻസിനു നന്ദി പറഞ്ഞ് ട്രംപ്

വാഷിം​ഗ്ടൺ: ഊർജ്ജ മേഖലയിൽ വിപ്ലവകരമായ മാറ്റം ലക്ഷ്യമിട്ട് അമേരിക്കയിലെ 50 വർഷത്തിനിടയിലെ ആദ്യത്തെ പുതിയ എണ്ണ ശുദ്ധീകരണശാല സ്ഥാപിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ നിക്ഷേപ പിന്തുണയോടെയാണ് പദ്ധതി. അമേരിക്കൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നായ 300 ബില്യൺ ഡോളറിന്റെ(ഏകദേശം 25 ലക്ഷം കോടി രൂപ) കരാറാണിതെന്ന് ട്രംപ് വ്യക്തമാക്കി.

ടെക്സസിലെ ബ്രൗൺസ്‌വില്ലെ തുറമുഖത്ത് സ്ഥാപിക്കുന്ന ഈ പുതിയ സംരംഭം 'അമേരിക്ക ഫസ്റ്റ് റിഫൈനിംഗ്' എന്ന പേരിലാകും അറിയപ്പെടുക. അമേരിക്കൻ വിപണിയിൽ ഇന്ധനലഭ്യത ഉറപ്പാക്കാനും ഊർജ്ജ ഉൽപ്പാദനം വർദ്ധിപ്പിക്കാനും ദേശീയ സുരക്ഷ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ഈ പദ്ധതിയിലൂടെ മേഖലയിൽ ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും കോടിക്കണക്കിന് ഡോളറിന്റെ സാമ്പത്തിക വളർച്ചയുണ്ടാകുമെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെ അറിയിച്ചു.
'അമേരിക്ക ഫസ്റ്റ്' അജണ്ടയുടെ വിജയമാണിതെന്ന് അവകാശപ്പെട്ട ട്രംപ്, ഈ നിക്ഷേപത്തിന് റിലയൻസിനും ഇന്ത്യയിലെ പങ്കാളികൾക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തി. ലോകത്തിലെ ഏറ്റവും വൃത്തിയുള്ള റിഫൈനറിയായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കരാർ സംബന്ധിച്ച് റിലയൻസ് ഇൻഡസ്ട്രീസിന്റെ ഔദ്യോഗിക പ്രതികരണം ഉടൻ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ആഗോള വിപണിയിലെ എണ്ണ പ്രതിസന്ധിക്ക് പരിഹാരമായി ഈ നീക്കം മാറുമെന്നും ഇന്ധനവില ഉടൻ കുറയുമെന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ സൂചിപ്പിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പൊലീസിന്‍റെ തത്സമയ ഇടപെടൽ, ലോണ്‍ ആപ്പ് കെണിയിൽ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ട യുവാവിന് രണ്ട് ലക്ഷം തിരികെകിട്ടി

പൊലീസിന്‍റെ തത്സമയ ഇടപെടൽ, ലോണ്‍ ആപ്പ് കെണിയിൽ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ട യുവാവിന് രണ്ട് ലക്ഷം തിരികെകിട്ടി

മലപ്പുറം: ഓണ്‍ലൈന്‍ ആപ്പില്‍ നിന്ന് വായ്പ എടുക്കാന്‍ ശ്രമിച്ച യുവാവിന്റെ മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്ത് അക്കൗണ്ടില്‍ നിന്ന് പണം തട്ടാന്‍ ശ്രമം. കഴിഞ്ഞ ദിവസമാണ് മൂക്കുതല സ്വദേശിയായ യുവാവിനെ ലോണ്‍ ആപ് തട്ടിപ്പ് സംഘം കെണിയില്‍ പെടുത്തിയത്. മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്ത് ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി അക്കൗണ്ടിലുണ്ടായിരുന്ന രണ്ടു ലക്ഷത്തോളം രൂപ തട്ടിയെടുക്കാനും ശ്രമം നടന്നു. അക്കൗണ്ട് ഹാക്ക് ചെയ്ത് പിന്‍വലിക്കാന്‍ ശ്രമിച്ച രണ്ടു ലക്ഷത്തോളം രൂപ ചങ്ങരംകുളം പൊലീസിന്റെയും സൈബര്‍ സെക്യൂരിറ്റി ടീമിന്റെയും സഹായത്തോടെ തിരിച്ചെടുത്തു. 

മൊബൈലില്‍ ലോണ്‍ ആപ് ഇന്‍സ്റ്റാള്‍ ചെയ്ത് പണം എടുക്കാന്‍ ശ്രമിച്ചെങ്കിലും യുവാവിന് പണം എടുക്കാന്‍ കഴിഞ്ഞില്ല. പിന്നീട് ശ്രമം ഉപേക്ഷിച്ചിരുന്നു. എന്നാല്‍, ഇതിനകം തട്ടിപ്പ് സംഘം യുവാവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുകയും മൊബൈല്‍ ഫോണ്‍ പൂര്‍ണമായും ഹാക്ക് ചെയ്യുകയും ചെയ്തു. പിന്നീട് യുവാവിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് തന്റെ അക്കൗണ്ടില്‍ മുമ്പ് ബാലന്‍സ് ഉണ്ടായിരുന്ന പണം തട്ടിപ്പ് സംഘം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ശ്രമിച്ചതായി യുവാവ് കണ്ടെത്തിയത്. പരിഭ്രാന്തനായ യുവാവ് ചങ്ങരംകുളം പൊലീസില്‍ പരാതി നല്‍കി. ചങ്ങരംകുളം പൊലീസിന്‍റെയും സൈബര്‍ സെക്യൂരിറ്റി സെക്ഷനില്‍ ജോലി ചെയ്യുന്ന ചിയ്യാനൂര്‍ സ്വദേശിയായ ഫഹദിന്‍റെയും അവസരോചിതമായ ഇടപെടലില്‍ രണ്ടു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ യുവാവിന്‍റെ പണം തട്ടിപ്പ് സംഘത്തില്‍ നിന്ന് തിരിച്ചെടുത്തു. ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലോണ്‍ ആപ് തട്ടിപ്പ് സംഘമാണ് പിന്നിലെന്നും ഇത്തരം തട്ടിപ്പില്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കേരള പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

 സംസ്ഥാനത്ത് ട്രാന്‍സ്പ്ലാന്റ് മരുന്നുകള്‍ വിലക്കുറവിൽ ലഭ്യമാക്കുന്ന കേരള സർക്കാരിന്റെ സീറോ പ്രോഫിറ്റ് കൗണ്ടറുകള്‍ ആരംഭിച്ചു

സംസ്ഥാനത്ത് ട്രാന്‍സ്പ്ലാന്റ് മരുന്നുകള്‍ വിലക്കുറവിൽ ലഭ്യമാക്കുന്ന കേരള സർക്കാരിന്റെ സീറോ പ്രോഫിറ്റ് കൗണ്ടറുകള്‍ ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രാന്‍സ്പ്ലാന്റ് മരുന്നുകള്‍ വിലക്കുറവിൽ ലഭ്യമാക്കുന്ന കേരള സർക്കാരിന്റെ സീറോ പ്രോഫിറ്റ് കൗണ്ടറുകള്‍ ആരംഭിച്ചു. അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികള്‍ക്കുള്ള ട്രാന്‍സ്പ്ലാന്റ് മരുന്നുകളാണ് ഇവിടെ വിലക്കുറവിൽ ലഭ്യമാകുക. തെരഞ്ഞെടുത്ത 14 കാരുണ്യ ഫാര്‍മസികളിലായി പ്രവര്‍ത്തിക്കുന്ന 'കാരുണ്യസ്പര്‍ശം' -സീറോ-പ്രോഫിറ്റ് കൗണ്ടറുകള്‍ മുഖാന്തിരമാണ് മരുന്നുകൾ വിതരണം ചെയ്യുക. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്നലെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിര്‍വഹിച്ചു.

മെഡിക്കല്‍ കോളേജ് ആശുപത്രി തിരുവനന്തപുരം, ഗവ. വിക്ടോറിയ ആശുപത്രി കൊല്ലം, ജനറല്‍ ആശുപത്രി പത്തനംതിട്ട, മെഡിക്കല്‍ കോളേജ് ആശുപത്രി ആലപ്പുഴ, മെഡിക്കല്‍ കോളേജ് ആശുപത്രി കോട്ടയം, താലൂക്കാശുപത്രി നെടുങ്കണ്ടം, ജനറല്‍ ആശുപത്രി എറണാകുളം, മെഡിക്കല്‍ കോളേജ് ആശുപത്രി തൃശ്ശൂര്‍, ജില്ല ആശുപത്രി പാലക്കാട്, തിരൂര്‍, മെഡിക്കല്‍ കോളേജ് കോഴിക്കോട്, ജില്ലാ ആശുപത്രി മാനന്തവാടി, മെഡിക്കല്‍ കോളേജ് പരിയാരം, ജനറല്‍ ആശുപത്രി കാസര്‍ഗോഡ് എന്നിവിടങ്ങളിലെ കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസികള്‍ വഴിയാണ് മരുന്നുകള്‍ വിതരണം ചെയ്യുന്നതെന്നും മന്ത്രി അറിയിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബാർ സമയം കഴിഞ്ഞതിനാൽ പുറത്തു പോകാൻ ആവശ്യപ്പെട്ടു; ബാർ ജീവനക്കാരന് നേരെ നിറയൊഴിച്ച് മദ്യപൻ

ബാർ സമയം കഴിഞ്ഞതിനാൽ പുറത്തു പോകാൻ ആവശ്യപ്പെട്ടു; ബാർ ജീവനക്കാരന് നേരെ നിറയൊഴിച്ച് മദ്യപൻ

കോട്ടയം: സമയം കഴിഞ്ഞതിനാൽ പുറത്തുപോകണമെന്നാവശ്യപ്പെട്ട ബാർ ജീവനക്കാരന് നേരെ നിറയൊഴിച്ച് മദ്യപൻ. കോട്ടയം പുതുപ്പള്ളി കൈതേപ്പാലത്തെ ബാറിൽ തിങ്കളാഴ്ച രാത്രി 11നായിരുന്നു സംഭവം. ബാർ സമയം കഴിഞ്ഞെന്നും ബില്ലടച്ചു പുറത്തേക്ക് ഇറങ്ങണമെന്നും ജീവനക്കാരൻ പറഞ്ഞതാണ് പ്രകോപനത്തിന് ഇടയാക്കിയത്. ജീവനക്കാരനെ മദ്യപിച്ചുകൊണ്ടിരുന്ന നാലം​ഗസംഘത്തിലെ രണ്ടുപേർ ചേർന്ന് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. ബാറിൽ നിന്നും പുറത്തിറങ്ങിയപ്പോൾ ബാർ ജീവനക്കാരനു നേരെ മദ്യപസംഘത്തിലെ ഒരാൾ തോക്കുചൂണ്ടുകയായിരുന്നു. സംഘത്തിലെ മറ്റു രണ്ടുപേർ പിടിച്ച് മാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെ മദ്യപൻ വെടിയുതിർത്തു. സംഭവത്തിൽ ബാർ ജീവനക്കാരൻ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. സംഭവ ശേഷം ഇവർ സ്ഥലത്ത് നിന്ന് കടന്ന് കളഞ്ഞു.

ബാർ മാനേജ്മെൻ്റ് അക്രമികൾക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എയർ പിസ്റ്റൽ ഉപയോ​ഗിച്ചാണ് വെടിവെച്ചതെന്നാണ് പൊലീസ് നി​ഗമനം. സംഭത്തിൽ കേസെടുതെന്നും പ്രതികളെ തിരിച്ചറിഞ്ഞെന്നും പൊലീസ് പറഞ്ഞു. ബാർ ജീവനക്കാരായ യുവതികളോട് മദ്യപസംഘത്തിലെ രണ്ടുപേർ മോശമായി പെരുമാറിയതാണു തർക്കത്തിനിടയാക്കിയതെന്നും ആരോപണമുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിദേശിയുവാവിന്റെ രേഖകളടങ്ങിയ ബാഗ് മിന്നൽ വേഗത്തിൽ കണ്ടെത്തി  പൊലീസ്

വിദേശിയുവാവിന്റെ രേഖകളടങ്ങിയ ബാഗ് മിന്നൽ വേഗത്തിൽ കണ്ടെത്തി പൊലീസ്

ബെംഗളൂരുവിൽ ഓട്ടോറിക്ഷയിൽ വെച്ച് പ്രധാനപ്പെട്ട രേഖകൾ അടങ്ങിയ ബാഗ് നഷ്ടപ്പെട്ട യുകെയിൽ നിന്നുള്ള യുവാവിന് തുണയായി ബെംഗളൂരു സിറ്റി പൊലീസ്. എച്ച്.എസ്.ആർ ലേഔട്ട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ നടത്തിയ അതിവേഗത്തിലുള്ള ഇടപെടലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കയ്യടി നേടുന്നത്. ബ്രിട്ടനില്‍ നിന്നെത്തിയ യുവാവ് താൻ സഞ്ചരിച്ച ഓട്ടോറിക്ഷയിൽ അറിയാതെ ബാഗ് മറന്നുവെക്കുകയായിരുന്നു. പാസ്‌പോർട്ട് ഉൾപ്പെടെയുള്ള പ്രധാന രേഖകളാണ് ബാഗിലുണ്ടായിരുന്നത്. പരാതി ലഭിച്ച ഉടൻ തന്നെ സൗത്ത് ഈസ്റ്റ് ഡിവിഷൻ ഡി.സി.പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചാണ് പൊലീസ് ചുരുങ്ങിയ സമയത്തിനുള്ളിൽ ഓട്ടോറിക്ഷ തിരിച്ചറിഞ്ഞത്.

ഓട്ടോ ഡ്രൈവറെ കണ്ടെത്തി ബാഗ് സുരക്ഷിതമായി ഉടമസ്ഥന് തിരികെ നൽകുകയും ചെയ്തു. 'ബ്രിട്ടീഷ് പൗരന് നഷ്ടപ്പെട്ട പ്രധാനപ്പെട്ട രേഖകൾ അടങ്ങിയ ബാഗ് പരാതി ലഭിച്ച ഉടൻ തന്നെ എച്ച്.എസ്.ആർ ലേഔട്ട് പൊലീസ് വീണ്ടെടുത്തു. പൊലീസിന്റെ കൃത്യനിഷ്ഠയും സേവനസന്നദ്ധതയും പൊതുജനങ്ങൾക്ക് പൊലീസിലുള്ള വിശ്വാസം വർദ്ധിപ്പിക്കുന്നു' എന്നാണ് ബെംഗളൂരു പൊലീസ് ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കിയത്. ബാഗ് തിരികെ ലഭിച്ച വിദേശി പൊലീസ് ഉദ്യോഗസ്ഥരോടൊപ്പം നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ഏകദേശം 29,000-ത്തിലധികം ആളുകളാണ് എക്സ് (ട്വിറ്റർ) ൽ ഈ വാർത്ത കണ്ടത്. 