വാഷിംഗ്ടൺ: ഊർജ്ജ മേഖലയിൽ വിപ്ലവകരമായ മാറ്റം ലക്ഷ്യമിട്ട് അമേരിക്കയിലെ 50 വർഷത്തിനിടയിലെ ആദ്യത്തെ പുതിയ എണ്ണ ശുദ്ധീകരണശാല സ്ഥാപിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ നിക്ഷേപ പിന്തുണയോടെയാണ് പദ്ധതി. അമേരിക്കൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നായ 300 ബില്യൺ ഡോളറിന്റെ(ഏകദേശം 25 ലക്ഷം കോടി രൂപ) കരാറാണിതെന്ന് ട്രംപ് വ്യക്തമാക്കി.
ടെക്സസിലെ ബ്രൗൺസ്‌വില്ലെ തുറമുഖത്ത് സ്ഥാപിക്കുന്ന ഈ പുതിയ സംരംഭം 'അമേരിക്ക ഫസ്റ്റ് റിഫൈനിംഗ്' എന്ന പേരിലാകും അറിയപ്പെടുക. അമേരിക്കൻ വിപണിയിൽ ഇന്ധനലഭ്യത ഉറപ്പാക്കാനും ഊർജ്ജ ഉൽപ്പാദനം വർദ്ധിപ്പിക്കാനും ദേശീയ സുരക്ഷ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ഈ പദ്ധതിയിലൂടെ മേഖലയിൽ ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും കോടിക്കണക്കിന് ഡോളറിന്റെ സാമ്പത്തിക വളർച്ചയുണ്ടാകുമെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെ അറിയിച്ചു.
'അമേരിക്ക ഫസ്റ്റ്' അജണ്ടയുടെ വിജയമാണിതെന്ന് അവകാശപ്പെട്ട ട്രംപ്, ഈ നിക്ഷേപത്തിന് റിലയൻസിനും ഇന്ത്യയിലെ പങ്കാളികൾക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തി. ലോകത്തിലെ ഏറ്റവും വൃത്തിയുള്ള റിഫൈനറിയായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കരാർ സംബന്ധിച്ച് റിലയൻസ് ഇൻഡസ്ട്രീസിന്റെ ഔദ്യോഗിക പ്രതികരണം ഉടൻ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ആഗോള വിപണിയിലെ എണ്ണ പ്രതിസന്ധിക്ക് പരിഹാരമായി ഈ നീക്കം മാറുമെന്നും ഇന്ധനവില ഉടൻ കുറയുമെന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ സൂചിപ്പിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.