Saturday, 14 March 2026

അമേരിക്കന്‍ ബന്ധമുള്ള എണ്ണ കേന്ദ്രങ്ങള്‍ ചാരമാക്കും; ഖാര്‍ഗ് ഐലന്‍ഡ് ആക്രമിച്ചതിന് പിന്നാലെ ഭീഷണിയുമായി ഇറാന്‍

അമേരിക്കന്‍ ബന്ധമുള്ള എണ്ണ കേന്ദ്രങ്ങള്‍ ചാരമാക്കും; ഖാര്‍ഗ് ഐലന്‍ഡ് ആക്രമിച്ചതിന് പിന്നാലെ ഭീഷണിയുമായി ഇറാന്‍

ഇറാന്റെ എണ്ണ ആസ്ഥാനമായ ഖാര്‍ഗ് ഐലന്‍ഡ് അമേരിക്ക ആക്രമിച്ചതോടെ, അമേരിക്കന്‍ ബന്ധമുള്ള എണ്ണ കേന്ദ്രങ്ങള്‍ ചാരമാക്കുമെന്നാണ് ഇറാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇറാന്റെ സാമ്പത്തിക നട്ടെല്ല് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലമാണ് ഖാര്‍ഗ് ഐലന്‍ഡ്. ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനത്തിലധികം കൈകാര്യം ചെയ്യുന്നത് ഈ ദ്വീപിലെ ടെര്‍മിനലാണ്. ഖാര്‍ഗ് ഐലന്റിലെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചുവെന്നാണ് ഇന്നു രാവിലെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയിട്ടുള്ളത്. 

ഇറാന്റെ സാമ്പത്തിക സിരാകേന്ദ്രമായാണ് പേര്‍ഷ്യന്‍ ഗള്‍ഫിന്റെ വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഖാര്‍ഗ് ഐലണ്ട് അറിയപ്പെടുന്നത്. 20 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണം മാത്രമുള്ള ഈ ദ്വീപ് ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനത്തിലധികം കൈകാര്യം ചെയ്യുന്നു. ബുഷെഹര്‍ തീരത്തുനിന്ന് ഏകദേശം 25 കിലോമീറ്റര്‍ അകലെ ആഴക്കടലിലാണ് ദ്വീപിന്റെ സ്ഥാനം. ഇറാന്റെ പ്രധാന തീരങ്ങളില്‍ ആഴം കുറവായതിനാല്‍ ഭീമന്‍ എണ്ണക്കപ്പലുകള്‍ക്ക് അവിടെ അടുക്കാന്‍ കഴിയില്ല.

എന്നാല്‍, ഖാര്‍ഗ് ദ്വീപിന് ചുറ്റുമുള്ള ആഴക്കടല്‍ സൗകര്യം വലിയ ടാങ്കറുകള്‍ക്ക് എളുപ്പത്തില്‍ എണ്ണ നിറയ്ക്കാന്‍ സഹായിക്കുന്നു. 1960-കളില്‍ അമേരിക്കന്‍ കമ്പനിയായ ‘അമോക്കോ’ആണ് ഇവിടത്തെ എണ്ണ ടാങ്കറുകള്‍ നിര്‍മ്മിച്ചത്. 2.8 കോടി ബാരല്‍ എണ്ണ സംഭരണശേഷിയാണ് ഖാര്‍ഗ് ഐലണ്ടിനുള്ളത്. പ്രതിദിനം 70 ലക്ഷം ബാരല്‍ എണ്ണ വരെ ഖാര്‍ഗിന് കൈകാര്യം ചെയ്യാനാകും.

ഇന്നലെ ഖാര്‍ഗ് ഐലന്‍ഡിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി അമേരിക്ക ശക്തമായ വ്യോമാക്രമണം നടത്തിയത് ഇറാന്റെ സാമ്പത്തികാവസ്ഥ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ്. ദ്വീപിലെ സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുവെങ്കിലും ഇവിടത്തെ എണ്ണ ശുദ്ധീകരണ ശാലകളെയോ കയറ്റുമതി കേന്ദ്രങ്ങളെയോനിലവില്‍ ആക്രമിച്ചിട്ടില്ല. എങ്കിലും ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ തടസങ്ങള്‍ സൃഷ്ടിച്ചാല്‍ എണ്ണ കേന്ദ്രങ്ങളും ആക്രമിക്കപ്പെടുമെന്ന് യുഎസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഖാര്‍ഗ് ദ്വീപിന് നേരെയുള്ള ഭീഷണി ആഗോള എണ്ണ വിപണിയെ വല്ലാതെ ഉലക്കുമെന്നുറപ്പാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

40,000 കിലോലിറ്റർ അധിക മണ്ണെണ്ണ സംസ്ഥാനങ്ങൾക്ക് നല്‍കാന്‍ തീരുമാനവുമായി കേന്ദ്ര സർക്കാർ

40,000 കിലോലിറ്റർ അധിക മണ്ണെണ്ണ സംസ്ഥാനങ്ങൾക്ക് നല്‍കാന്‍ തീരുമാനവുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ 40,000 കിലോലിറ്റർ അധിക മണ്ണെണ്ണ സംസ്ഥാനങ്ങൾക്ക് നൽകാൻ തീരുമാനിച്ചതായി കേന്ദ്ര സർക്കാർ. എൽപിജിയുടെ ക്ഷാമത്തെ തുടർന്നുള്ള പ്രതിസന്ധിയെ നേരിടാനാണ് ഈ നീക്കം. സംസ്ഥാന സർക്കാരുകളുടെ ആവശ്യപ്രകാരം തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് വാണിജ്യ സിലിണ്ടറുകൾ നൽകാനും തീരുമാനിച്ചിട്ടുണ്ടെന്ന് പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശർമ പറഞ്ഞു. അതേസമയം ക്രൂഡ് ഓയിൽ വിതരണത്തിൽ പ്രശ്‌നങ്ങളൊന്നുമില്ലെന്നും രാജ്യത്തെ ഒരു ലക്ഷം പെട്രോൾ പമ്പുകളിലും ഇന്ധന ക്ഷാമമുണ്ടാകില്ലെന്നും അവർ പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഗുണനിലവാരം കുറഞ്ഞ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്നെന്ന പരാതിയെ തുടർന്ന് അനധികൃത വഴിയോര കച്ചവടത്തിന് മൂക്കുകയറിട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ്

ഗുണനിലവാരം കുറഞ്ഞ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്നെന്ന പരാതിയെ തുടർന്ന് അനധികൃത വഴിയോര കച്ചവടത്തിന് മൂക്കുകയറിട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ്

കോലഞ്ചേരി: ഗുണനിലവാരം കുറഞ്ഞ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്നെന്ന പരാതിയെ തുടർന്ന് അനധികൃത വഴിയോര കച്ചവടത്തിന് മൂക്കുകയറിട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ്. ഇല്ലായ്മയുടെ മറവിൽ വൻതട്ടിപ്പാണ് ഇത്തരം വില്പനയ്ക്ക് പിന്നിലെന്നാണ് വകുപ്പിന്റെ കണ്ടെത്തൽ. ഇതോടെ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനകൾ വ്യാപകമാക്കി.2006-ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് ആക്ട് പ്രകാരം വഴിയോരങ്ങളിലും വാഹനങ്ങളിലും തട്ടുകടകളിലും ഭക്ഷണം വിൽക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഫുഡ് സേഫ്റ്റി രജിസ്‌ട്രേഷൻ നിർബന്ധമാണ്. 12 ലക്ഷം രൂപയിൽ താഴെ വിറ്റുവരവുള്ള സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവ ലൈസൻസിനു പകരമായി രജിസ്‌ട്രേഷൻ എടുക്കണം.

നിർദ്ദേശങ്ങൾ

ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്നവർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് വേണം.
 വെള്ളം ഉപയോഗിക്കുന്നുണ്ടെങ്കി​ൽ പരിശോധനാ റിപ്പോർട്ട് കരുതണം.
 പൊടിപടലങ്ങൾ, പ്രാണികൾ എന്നിവ വീഴാതി​രിക്കാൻ മുൻകരുതൽ വേണം.
 ഗ്ലൗസ്, ഹെഡ് ഗിയർ, ഏപ്രൺ എന്നിവ ധരിച്ചാകണം വില്പന. വാഹനങ്ങൾ, തട്ടുകട എന്നിവ ശുചിയായി സൂക്ഷിക്കണം

ലക്ഷങ്ങളാണ് പിഴ

 രജിസ്‌ട്രേഷൻ ഇല്ലെങ്കി​ൽ അഞ്ച് ലക്ഷം വരെ പിഴയും ആറ് മാസം തടവും ശിക്ഷ

 വൃത്തിഹീനമായി​ ഭക്ഷണം വി​റ്റാൽ ഒരു ലക്ഷം വരെ പിഴ

കൃത്യമാകണം അളവും തൂക്കവും

ചിപ്‌സ്, ബിരിയാണി, അണ്ടിപ്പരിപ്പ്, പഴങ്ങൾ, പച്ചക്കറികൾ, മീൻ എന്നിവ പാക്കറ്റുകളിലാക്കി വിൽക്കുമ്പോൾ ലേബൽ വിവരങ്ങൾ നി​ർബന്ധം. ഭക്ഷ്യവസ്തുവിന്റെ പേര്, തൂക്കം, വില, പാക്കറ്റിനുള്ളിലെ ഘടകങ്ങൾ, പോഷക മൂല്യങ്ങൾ, ഉത്പാദന തീയതി, ഉപയോഗിക്കാവുന്ന കാലാവധി, വെജ്, നോൺ വെജ് ലോഗോ, ഫുഡ് സേഫ്റ്റി ലൈസൻസ്, രജിസ്‌ട്രേഷൻ നമ്പർ, ഉത്പാദകന്റെ വിലാസം എന്നിവ ഇല്ലെങ്കിൽ മൂന്ന് ലക്ഷം രൂപയാണ് പിഴ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അദാനി ടോട്ടല്‍ ഗ്യാസ്, ഗുജറാത്ത് ഗ്യാസ് ഓഹരികള്‍ക്ക് വന്‍ ഡിമാന്‍ഡ്! വിപണി തിരുത്തലില്‍; ഇപ്പോള്‍ സംഭവിക്കുന്നതെന്ത്?

അദാനി ടോട്ടല്‍ ഗ്യാസ്, ഗുജറാത്ത് ഗ്യാസ് ഓഹരികള്‍ക്ക് വന്‍ ഡിമാന്‍ഡ്! വിപണി തിരുത്തലില്‍; ഇപ്പോള്‍ സംഭവിക്കുന്നതെന്ത്?

വിപണി തിരുത്തലിലേക്കു നീങ്ങി. സെന്‍സെക്സ് 75,900നും നിഫ്റ്റി 23,600നും താഴെ എത്തിയ ശേഷം നഷ്ടം കുറച്ചു നീങ്ങി. ഓയില്‍-ഗ്യാസ് ഒഴികെ എല്ലാ മേഖലകളും ഇന്നും നഷ്ടത്തിലാണ്. ക്രൂഡ് ഓയില്‍ വില 100 ഡോളര്‍ കടന്നതാണ് വിപണിയെ ഇന്നു വലിച്ചു താഴ്തിയത്. രൂപയും ഇടിഞ്ഞു.

ക്രൂഡ് ഓയില്‍ രാവിലെ കുതിച്ചു കയറി. ബ്രെന്റ് ഇനം ബാരലിന് 10 ശതമാനം ഉയര്‍ന്ന് 101.42 ഡോളറില്‍ എത്തി. പിന്നീട് അല്‍പം താഴ്ന്നു.

യുഎസില്‍ ഡൗ ഫ്യൂച്ചേഴ്സ് 1.1 ശതമാനം ഇടിഞ്ഞു. ഏഷ്യന്‍ വിപണികള്‍ ഒന്നര ശതമാനത്തിലധികം നഷ്ടത്തിലാണ്.

ഗ്യാസ് ഓഹരികള്‍ കുതിപ്പില്‍
കഴിഞ്ഞ ദിവസം 20 ശതമാനത്തോളം കുതിച്ചു കയറിയ അദാനി ടോട്ടല്‍ ഗ്യാസും ഗുജറാത്ത് ഗ്യാസും ഇന്നു രാവിലെ 10 ശതമാനത്തിലധികം ഉയര്‍ന്നു. രണ്ടാഴ്ചയ്ക്കു വേണ്ട വാതക സ്റ്റോക്ക് ഉള്ളതിനാല്‍ സെയിലിന്റെ സ്റ്റീല്‍ മില്ലുകള്‍ക്ക് തല്‍ക്കാലം ഉല്‍പാദനം കുറയ്‌ക്കേണ്ട കാര്യമില്ലെന്ന് അധികൃതര്‍ പറഞ്ഞു.

എല്‍പിജി കിട്ടാത്തതിനാല്‍ ഹോട്ടലുകള്‍ പലതും പ്രവര്‍ത്തനം നിര്‍ത്തിയത് സൊമാറ്റോയെ (എറ്റേണല്‍) നാലു ശതമാനം താഴ്ത്തി.

എല്‍ആന്‍ഡ്ടിയുടെ ലക്ഷ്യവില കൊട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് 4,000 രൂപയായി താഴ്ത്തി. യുബിഎസ് 4,150 രൂപയാണു ലക്ഷ്യമായി വച്ചത്. ഓഹരി രാവിലെ രണ്ടര ശതമാനം ഇടിഞ്ഞ് 3736 രൂപയായി.

ഇന്‍ഡിഗോ വിമാന സര്‍വീസ് നാത്തുന്ന ഇന്റര്‍ ഗ്ലോബ് ഏവിയേഷന്റെ ലക്ഷ്യവില സിറ്റി 5100 രൂപയായി കുറച്ചു. നേരത്തേ 5700 രൂപയായിരുന്നു.

ഒഎന്‍ജിസിക്ക് മക്കാറീ 300 രൂപ ലക്ഷ്യവില നിര്‍ണയിച്ചു. നേരത്തേ 310 രൂപയായിരുന്നു.

ഉല്‍പന്നങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലത്തു തീപിടിച്ച് ആഥര്‍ ഇന്‍ഡസ്ട്രീസിനു നഷ്ടം സംഭവിച്ചു. എത്ര എന്നു തിട്ടപ്പെടുത്തിയില്ല. ഓഹരി നാലു ശതമാനം ഇടിഞ്ഞു.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 793 കോടി രൂപയുടെ കുറ്റം ചുമത്തി ഡാല്‍മിയ ഭാരതിന് എതിരേ ചാര്‍ജ് ചെയ്ത കേസില്‍ കുറ്റം 90 കോടിയുടേതായി കുറച്ചു.

പ്രകൃതിവാതകം കിട്ടാത്തതുമൂലം ബോറോസിലിന്റെ ഫാക്ടറി പ്രവര്‍ത്തനം നിര്‍ത്തിവച്ചു.

കെഇസി ഇന്റര്‍നാഷണലിന് 1,476 കോടി രൂപയുടെ പുതിയ കരാറുകള്‍ ലഭിച്ചു.

രൂപ ഇന്നു കൂടുതല്‍ ദുര്‍ബലമായി. ഡോളര്‍ 24 പൈസ കൂടി 92.28 രൂപയില്‍ ഓപ്പണ്‍ ചെയ്തു. ഇത്രയും താഴ്ന്ന ഓപ്പണിംഗ് മുന്‍പ് ഉണ്ടായിട്ടില്ല. പിന്നീടു 92.34 രൂപയിലേക്കു ഡോളര്‍ കയറി. റിസര്‍വ് ബാങ്ക് വിപണിയില്‍ കാര്യമായി ഇടപെടുന്നുണ്ട്. ക്രൂഡ് ഓയില്‍ വിലക്കയറ്റം ഇന്ത്യയുടെ വാണിജ്യകമ്മി കൂട്ടുമെന്നതു കൊണ്ടാണ് രൂപ ഇടിയുന്നത്.

സ്വര്‍ണം ലോക വിപണിയില്‍ രാവിലെ താഴ്ന്ന് ഔണ്‍സിന് 5150 ഡോളറിലായി. വെള്ളി 84.93 ഡോളറിലേക്കു താഴ്ന്നു.

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് 360 രൂപ താഴ്ന്ന് 1,18,9.60 രൂപ ആയി.

എംസിഎക്‌സില്‍ 24 കാരറ്റ് സ്വര്‍ണം 10 ഗ്രാമിന് 1,62,991 രൂപവരെ ഉയര്‍ന്ന ശേഷം 1,61,530 ലേക്കു താഴ്ന്നു. വെള്ളി കിലോഗ്രാം 2,69,212 വരെ കയറിയിട്ട് 2,66,999 രൂപയിലേക്ക് താണു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പത്താം ക്ലാസ് പരീക്ഷ മാറ്റിവെയ്ക്കാൻ സ്കൂളിലേക്ക് ബോംബ് ഭീഷണി സന്ദേശം അയച്ച് വിദ്യാർത്ഥി; കേസ്

പത്താം ക്ലാസ് പരീക്ഷ മാറ്റിവെയ്ക്കാൻ സ്കൂളിലേക്ക് ബോംബ് ഭീഷണി സന്ദേശം അയച്ച് വിദ്യാർത്ഥി; കേസ്

അഹമ്മദാബാദ്: പത്താം ക്ലാസ് പരീക്ഷ മാറ്റി വെയ്ക്കാൻ സ്കൂളിലേക്ക് ബോംബ് ഭീഷണി സന്ദേശം അയച്ച് വിദ്യാർത്ഥി. സിബിഎസ്ഇ ബോർ‍ഡ് എക്സാം മാറ്റി വെയ്ക്കാനാണ് വിദ്യാർത്ഥി ബോംബ് ഭീഷണി നടത്തിയത്. മാർച്ച് അഞ്ചിന് ​ഗുജറാത്തിലെ വഡോദരയിലാണ് സംഭവം നടന്നത്. കേന്ദ്രീയ വിദ്യാലയത്തിലെ ​ഗണിതശാസ്ത്ര അധ്യാപകനായ സന്തോഷ് കുമാർ തിവാരിയുടെ ഫോണിലേയ്ക്കാണ് ബോബ് ഭീഷണി സന്ദേശമെത്തിയത്. വാട്സാപ്പിൽ ഇന്റർനാഷണൽ നമ്പരിൽ നിന്നാണ് ബോംബ് ഭീഷണി സന്ദേശം എത്തിയത്.

അറബിയിലായിരുന്നു സന്ദേശം വന്നത്. 'നിങ്ങളുടെ സ്കൂൾ നാളെ പൂർണ്ണമായും നശിപ്പിക്കപ്പെടും, ദൈവം വലിയവനാണ്, അല്ലാഹു അക്ബർ' എന്നായിരുന്നു സന്ദേശത്തിൽ പറഞ്ഞത്. രാവിലെ 8:00 മണിക്ക് സന്ദേശം കണ്ടയുടനെ അധ്യാപകൻ ഉടൻ തന്നെ സ്കൂൾ പ്രിൻസിപ്പൽ ജിതേന്ദ്രകുമാർ ദാഡോക്കിനെയും പൊലീസിലും വിവരം അറിയിച്ചു. ബോംബ് ഭഷണിയെ തുടർന്ന് സ്കൂളിലും സമീപ പ്രദേശങ്ങളിലും വൻ സുരക്ഷാ മുൻകരുതലുകൾ ഒരുക്കി. ബോബ് സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിൽ സ്‌ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയില്ല. അതിനാൽ പരീക്ഷകൾ ഷെഡ്യൂൾ ചെയ്തതുപോലെ തന്നെ നടന്നു.

പീന്നട് സൈബർ സെല്ലിൻ്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് വഴിതിരിവുണ്ടായത്. പരീക്ഷയിൽ നിന്ന് രക്ഷപ്പെടാൻ പത്താം ക്ലാസ് വിദ്യാർത്ഥി നടത്തിയതാണ് വ്യാജ ബോബ് ഭീഷണിയെന്ന് സൈബർ പൊലീസ് കണ്ടെത്തി. പരീക്ഷാ സമ്മർദ്ദം ഒഴിവാക്കാനാണ് വി​ദ്യാർത്ഥി വെർച്വൽ നമ്പർ ഉപയോ​ഗിച്ച് ഭീഷണി സന്ദേശം അയയ്ച്ചത്. ബോംബ് ഭീഷണിയിലൂടെ താത്കാലികമായി സ്കൂൾ അടച്ച് പൂട്ടിമെന്നും പരീക്ഷ റദ്ദാക്കുമെന്നും വിദ്യാർത്ഥി പ്രതീക്ഷിച്ചതായി പൊലീസ് വ്യക്തമാക്കി. ബോംബ് ഭീഷണി വെറും തട്ടിപ്പ് മാത്രമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. വിദ്യാർത്ഥിക്കെതിരെ ജുവനൈൽ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മുഖ്യമന്ത്രിയുമായി  ചർച്ചയ്ക് KHRA സംസ്ഥാന നേതാക്കൾ..

മുഖ്യമന്ത്രിയുമായി ചർച്ചയ്ക് KHRA സംസ്ഥാന നേതാക്കൾ..

കൊച്ചി: പാചകവാതക പ്രതി സന്ധിക്ക്പരിഹരിക്കുന്നതിന് കേരള ഹോട്ടൽ ആൻഡ് റസ് റ്റോറന്റ് അസോസിയേഷൻ സംസ്ഥാന സർക്കാരുമായി ചർച്ച നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ പറഞ്ഞു. പ്രശ്നം അതീവ ഗുരുത രമാണെന്ന് മുഖ്യമന്ത്രിയെ ഉൾപ്പെടെ അറിയിച്ചിട്ടുണ്ട്. എത്രയും വേഗം മുഖ്യമന്ത്രിയുമായി സംഘടന ഭാരവാഹികൾ ചർച്ച നടത്തും

എല്ലാ ജില്ലകളിലും പകുതി യിലധികം ഹോട്ടലുകൾ അടച്ചു. വിറക് അടുപ്പുകളിലേക്ക് മാറിയ ഹോട്ടലുകൾ മെനു ചുരുക്കി. ഒന്നോരണ്ടോ വിഭവ ങ്ങൾ മാത്രം പാചകം ചെയ്ത് പിടിച്ചുനിൽക്കാനാണ് ശ്രമം. കഴിഞ്ഞ ദിവസങ്ങളിൽ സ്വകാര്യഗ്യാസ് ഏജൻസികളെ ആശ്രയിച്ചെങ്കിലും ഇവർ വൻതോതിൽ വില വർദ്ധിപ്പിച്ചതും തിരിച്ചടിയായി.

പല ഹോട്ടലുകളിലും പ്രഭാത ഭക്ഷണം രണ്ട് വിഭവങ്ങളാക്കി. ഉ ണ് ഒഴിവാക്കി ബിരിയാണി മാത്രമാക്കിയും രാത്രിഭക്ഷണം പൂർണമായും ഒഴിവാക്കിയുമാണ് മുന്നോട്ടുപോകുന്നത്. ചിലയിടങ്ങ ളിൽഉച്ചയൂണ് ‌മാത്രമാക്കിയഹോട്ടലുകളും ഏറെയാണെന്നും അദ്ദേഹം പറഞ്ഞു.

സമരം വേണമെന്ന് ആവശ്യം

ഹോട്ടൽ മേഖലയിലെ പ്രതിസന്ധി മനസിലാക്കിട്ടും സർക്കാർ കാര്യമായ ഇടപെടൽ നടത്താത്തതിൽ പ്രതിഷേധം വേണമെന്നും ഹോട്ടൽ നടത്തിപ്പു കാരുടെയുംജീവനക്കാരുടെയുമിടയിൽ ആവശ്യം ഉയർന്നിട്ടുണ്ട്. സമരത്തെക്കു റിച്ച് ആലോചിച്ചിട്ടില്ല. നാല്കപ്പലുകളി ലായി പാചകവാതകം എത്തുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്.

''കഴിവതും ഹോട്ടലുകളും മറ്റ്ഭക്ഷണശാലകളും അട ച്ചിടാതെനോക്കണമെന്ന് അംഗങ്ങളോട് ആവശ്യപ്പെട്ടു. മെനു പരമാവധി കുറച്ച്ഹോട്ടലുകൾ പ്രവർത്തിപ്പിക്കണം. വിറകിനുംഅറക്കപ്പൊടിക്കും വിലവർ ദ്ധിച്ചതും തിരിച്ചടിയായി''--  ജി. ജയപാൽ, പ്രസിഡന്റ് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്റ് അസോസിയേഷൻ

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഡോളറിനെതിരെ റെക്കോഡ് ഇടിവ് നേരിട്ട് രൂപ ; രൂപയുടെ മൂല്യം 92.43 ആയി..

ഡോളറിനെതിരെ റെക്കോഡ് ഇടിവ് നേരിട്ട് രൂപ ; രൂപയുടെ മൂല്യം 92.43 ആയി..

ഡോളറിനെതിരെ റെക്കോഡ് ഇടിവ് നേരിട്ട് രൂപ. 92.43 നിലവാരത്തിലേക്കാണ് മൂല്യം താഴ്ന്നത്. പശ്ചിമേഷ്യയിലെ യുദ്ധവും ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണ വില കുതിക്കുന്നതുമാണ് രൂപയെ ബാധിച്ചത്. മൂല്യം പിടിച്ചുനിർത്താൻ ആർബിഐ ഇടപെടുന്നുണ്ടെങ്കിലും ക്രൂഡ് വില ബാരലിന് 100 ഡോളർ പിന്നിട്ടതാണ് കനത്ത ഭീഷണിയായത്.

മൂല്യമിടിവ് ഇങ്ങനെ

റെക്കോഡ് താഴ്ച: ഡോളറിനെതിരെ രൂപയുടെ മൂല്യം 92.43 എന്ന നിരക്കിലെത്തി. വ്യാപാരം ആരംഭിക്കുമ്പോൾ ഇന്റർബാങ്ക് വിദേശനാണ്യ വിപണിയിൽ രൂപയുടെ മൂല്യം 92.33 ആയിരുന്നു. വ്യാപാരത്തിനിടയിൽ മൂല്യം 92.37 ലേക്ക് താഴുകയും പിന്നീട് റെക്കോഡ് താഴ്ചയിലെത്തുകയും ചെയ്തു.

പ്രധാന കാരണങ്ങൾ:

എണ്ണവില വർധന: സംഘർഷത്തിന് മുമ്പ് ബാരലിന് 70 ഡോളർ ആയിരുന്ന എണ്ണവില 100 ഡോളറിലെത്തി. വൻതോതിൽ ക്രൂഡ് ഇറക്കുമതി ചെയ്യുന്ന രാജ്യമായതിനാൽ കറൻസിക്ക് കനത്ത സമ്മർദം നേരിടേണ്ടിവന്നു.

പശ്ചിമേഷ്യൻ സംഘർഷം: ഇറാൻ യുദ്ധം ആരംഭിച്ചതു മുതൽ രൂപയുടെ മൂല്യത്തിൽ ഒന്നര ശതമാനത്തോളം ഇടിവുണ്ടായിട്ടുണ്ട്. ഹോർമുസിലെ വ്യാപാര തടസ്സം വിപണിയെ ആശങ്കയിലാക്കി.

വിപണികളിലെ അസ്ഥിരത: പശ്ചിമേഷ്യയിലെ യുദ്ധം ആഗോള ധനകാര്യ വിപണികളിൽ വ്യാപകമായി അസ്ഥിരത സൃഷ്ടിച്ചതും രൂപക്ക് തിരിച്ചടിയായി.

ആർബിഐയുടെ ഇടപെടൽ

മറ്റ് വികസ്വര രാജ്യങ്ങളിലെ കറൻസികളുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ പ്രകടനം മെച്ചപ്പെട്ട നിലയിലാണ്. രൂപയുടെ മൂല്യം അനിയന്ത്രിതമായി ഇടിയാതിരിക്കാൻ ആർ.ബി.ഐ വിപണിയിൽ ഇടപെട്ടതാണ് കാരണം. യുദ്ധത്തിന് പിന്നാലെ രൂപ ഒരു ശതമാനം ഇടിഞ്ഞപ്പോൾ മറ്റ് വികസ്വര വിപണികളിലെ കറൻസികൾ ഇതിലും വലിയ തകർച്ചയാണ് നേരിട്ടത്.