Saturday, 14 March 2026

ഇ​റാ​നി​ലെ സ്കൂ​ളി​ന് നേ​രെ​യു​ള്ള ആ​ക്ര​മ​ണം: യു​ദ്ധ​ക്കു​റ്റ​ത്തി​ന് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ഹ്യൂ​മ​ൻ റൈ​റ്റ്സ് വാ​ച്ച്

ഇ​റാ​നി​ലെ സ്കൂ​ളി​ന് നേ​രെ​യു​ള്ള ആ​ക്ര​മ​ണം: യു​ദ്ധ​ക്കു​റ്റ​ത്തി​ന് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ഹ്യൂ​മ​ൻ റൈ​റ്റ്സ് വാ​ച്ച്

ടെ​ഹ്‌​റാ​ൻ: ദ​ക്ഷി​ണ ഇ​റാ​നി​ലെ മി​ലാ​ബി​ലു​ള്ള പ്രൈ​മ​റി സ്കൂ​ളി​ന് നേ​രെ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ യു​ദ്ധ​ക്കു​റ്റ​ത്തി​ന് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് അ​ന്താ​രാ​ഷ്ട്ര മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​യാ​യ ഹ്യൂ​മ​ൻ റൈ​റ്റ്സ് വാ​ച്ച്. ഫെ​ബ്രു​വ​രി 28-ന് ​ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ 160-ഓ​ളം ആ​ളു​ക​ൾ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് റി​പ്പോ​ർ​ട്ട്. മ​രി​ച്ച​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും സ്കൂ​ൾ കു​ട്ടി​ക​ളാ​ണ്. ഇ​റാ​നെ​തി​രെ അ​മേ​രി​ക്ക​യും ഇ​സ്ര​യേ​ലും ന​ട​ത്തു​ന്ന സം​യു​ക്ത സൈ​നി​ക നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു ആ​ക്ര​മ​ണം .

നി​യ​മ​വി​രു​ദ്ധ​മാ​യ ഈ ​ആ​ക്ര​മ​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നും ഇ​ത് യു​ദ്ധ​ക്കു​റ്റ​മാ​യി ക​ണ​ക്കാ​ക്കി അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ഹ്യൂ​മ​ൻ റൈ​റ്റ്സ് വാ​ച്ചി​ലെ ഡി​ജി​റ്റ​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ലാ​ബ് ഗ​വേ​ഷ​ക സോ​ഫി​യ ജോ​ൺ​സ് ആ​വ​ശ്യ​പ്പെ​ട്ടു. സി​വി​ലി​യ​ൻ കേ​ന്ദ്ര​ങ്ങ​ളെ​യും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളെ​യും ല​ക്ഷ്യം വെ​ച്ചു​ള്ള ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കെ​തി​രെ ലോ​ക​മെ​മ്പാ​ടും പ്ര​തി​ഷേ​ധം ശ​ക്ത​മാ​വു​ക​യാ​ണ്. ഇ​തി​നോ​ട​കം ത​ന്നെ ഇ​റാ​നി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ ഇ​തി​നെ​തി​രെ വ​ൻ ജ​ന​രോ​ഷം ഉ​യ​ർ​ന്നി​ട്ടു​ണ്ട്

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'റഷ്യൻ എണ്ണ ഒന്നു വാങ്ങാമോ എന്ന് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളോട് യാചിക്കുന്നു, ദയനീയം': അമേരിക്കയെ പരിഹസിച്ച് ഇറാൻ

'റഷ്യൻ എണ്ണ ഒന്നു വാങ്ങാമോ എന്ന് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളോട് യാചിക്കുന്നു, ദയനീയം': അമേരിക്കയെ പരിഹസിച്ച് ഇറാൻ

ടെഹ്റാൻ: റഷ്യൻ എണ്ണ വാങ്ങൂ എന്ന് അമേരിക്ക ഇന്ത്യ അടക്കമുള്ള ലോകരാജ്യങ്ങളോട് യാചിക്കുകയാണെന്ന് ഇറാൻ. വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയാണ് അമേരിക്കയെ പരിഹസിച്ച് രംഗത്തെത്തിയത്. ഒരിക്കൽ വിലക്കാൻ ശ്രമിച്ച അതേ റഷ്യൻ എണ്ണ വാങ്ങാനാണ് ഇപ്പോൾ അമേരിക്ക രാജ്യങ്ങളെ പ്രേരിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. റഷ്യന്‍ എണ്ണയുടെ ഇറക്കുമതി നിര്‍ത്താന്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ മാസങ്ങളോളം ചെലവിട്ട അമേരിക്ക, ഇറാനുമായുള്ള സംഘര്‍ഷം ആഗോള ഊര്‍ജ വിപണിയെ ബാധിച്ചതോടെ നിലപാട് മാറ്റി. റഷ്യയിൽ നിന്ന് എണ്ണ വാങ്ങാന്‍ യുഎസ് മറ്റു രാജ്യങ്ങളെ ഇപ്പോള്‍ പ്രോത്സാഹിപ്പിക്കുകയാണെന്നും അബ്ബാസ് അരഗ്ചി ചൂണ്ടിക്കാട്ടി.

"റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തലാക്കാൻ ഇന്ത്യയെ സമ്മർദത്തിലാക്കാൻ അമേരിക്ക മാസങ്ങൾ ചെലവഴിച്ചു. ഇറാനുമായുള്ള രണ്ടാഴ്ചത്തെ യുദ്ധത്തിനുശേഷം, വൈറ്റ് ഹൗസ് ഇപ്പോൾ ഇന്ത്യയുൾപ്പെടെയുള്ള ലോക രാജ്യങ്ങളോട് റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങാൻ യാചിക്കുകയാണ്"- അബ്ബാസ് അരഗ്ചി പറഞ്ഞു. റഷ്യയ്‌ക്കെതിരെ അമേരിക്കൻ പിന്തുണ നേടാൻ യൂറോപ്യൻ സർക്കാരുകൾ ഇറാനെതിരായ നിയമവിരുദ്ധ യുദ്ധത്തെ പിന്തുണയ്ക്കുകയാണെന്നും അരഗ്ചി ആരോപിച്ചു. എണ്ണ വിലയിലെ വർദ്ധനവ് റഷ്യയുടെ വരുമാനത്തിലും വലിയ വർദ്ധനവുണ്ടാക്കുന്നുവെന്ന റിപ്പോർട്ടും അദ്ദേഹം പങ്കുവച്ചു.

മിഡിൽ ഈസ്റ്റിലെ യുദ്ധത്തിനിടെ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നു. ആഗോള ഊർജ്ജ വിപണിയിലെ അസ്ഥിരത ഒഴിവാക്കാൻ കടലിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളിലെ റഷ്യൻ എണ്ണ വാങ്ങാൻ രാജ്യങ്ങൾക്ക് 30 ദിവസത്തെ ഇളവ് അനുവദിക്കുന്നുവെന്നാണ് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചത്. യുഎസ് ട്രഷറി വകുപ്പ് അറിയിച്ചത് മാർച്ച് 12 വരെ കപ്പലുകളിൽ കയറ്റിയ റഷ്യൻ അസംസ്കൃത എണ്ണയും പെട്രോളിയം ഉൽപ്പന്നങ്ങളും വാങ്ങാം എന്നാണ്. ഏപ്രിൽ 11 വരെയാണ് ഇളവ് എന്നും യുഎസ് വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഗൾഫ് രാജ്യങ്ങളിൽ നിന്ന് വിമാന സർവ്വീസുകൾ വർദ്ധിപ്പിച്ച് ഇന്ത്യൻ വിമാന കമ്പനികൾ

ഗൾഫ് രാജ്യങ്ങളിൽ നിന്ന് വിമാന സർവ്വീസുകൾ വർദ്ധിപ്പിച്ച് ഇന്ത്യൻ വിമാന കമ്പനികൾ

ദുബായ്: പശ്ചിമേഷ്യൻ പ്രതിസന്ധിയിലും യുഎഇയിലേയ്ക്കും വെസ്റ്റ് ഏഷ്യയിലേയ്ക്കുമുള്ള സര്‍വീസുകള്‍ വര്‍ദ്ധിപ്പിച്ച് ഇന്ത്യന്‍ വിമാന കമ്പനികള്‍. യുഎഇ, ജിദ്ദ, മസ്‌കത്ത് അടക്കമുള്ള വിമാനത്താവളങ്ങളിലേയ്ക്കാണ് കൂടുതൽ സർവ്വീസുകൾ നടത്തുന്നത്. ഇന്ന് 78 സര്‍വ്വീസുകളാണ് നടത്തിയത്. യുഎഇയില്‍നിന്നും സൗദി അറേബ്യയില്‍ നിന്നുമായി അറുപത് പ്രത്യേക വിമാനങ്ങളാണ് ഇന്ന് സര്‍വ്വീസ് നടത്തിയത്. യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണം കൂടിയതോടെയാണ് പ്രത്യേക സര്‍വ്വീസുകള്‍ ആരംഭിച്ചത്.

കണ്ണൂര്‍, കോഴിക്കോട് എന്നിവടങ്ങളിലേയ്ക്ക് മസ്‌ക്കത്തില്‍നിന്ന് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും ഇന്ന് കൂടുതല്‍ സര്‍വീസുകള്‍ നടത്തി. കൊച്ചി, തിരുവനന്തപുരം, കണ്ണൂര്‍ കോഴിക്കോട് എന്നിവടങ്ങളിലേയ്ക്ക് മസ്‌ക്കത്തില്‍ നിന്ന് എയര്‍ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ഇന്ന് കൂടുതല്‍ സര്‍വീസുകള്‍ നടത്തി. ദുബായ്, അബുദാബി, റാസ് അല്‍ ഖൈ, ഷാര്‍ജ എന്നീ വിമാനത്താവളങ്ങളില്‍ നിന്നും പ്രത്യേക സര്‍വീസുകള്‍ നടത്തുന്നുണ്ട്. സൗദി അറേബ്യയിലെ ജിദ്ദയില്‍നിന്ന് ഡല്‍ഹി, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേയ്ക്കും എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ സര്‍വീസുകള്‍ ലഭ്യമാണ്. വിമാനക്കമ്പനികളില്‍ നിന്ന് കൃത്യമായി അറിയിപ്പ് ലഭിച്ചതിന് ശേഷം മാത്രം യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ എത്താനാണ് നിർദേശം. സര്‍വ്വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്ന റൂട്ടുകളില്‍ മുന്‍കൂട്ടി ടിക്കറ്റ് എടുത്തവര്‍ക്ക് മറ്റൊരു തീയതിയിലേയ്ക്ക് ടിക്കറ്റ് റീ ബുക്ക് ചെയ്യാനുള്ള സൗകര്യവും എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എമിറേറ്റ്സ്, ഫ്ലൈ ദുബായ്, ഇത്തിഹാദ്, എയര്‍ അറേബ്യ അടക്കമുള്ള വിമാനക്കമ്പനികളും ഇന്ത്യയിലേയ്ക്ക് പ്രത്യേക സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുകെയിലെ റസ്റ്റോറന്‍റ് സന്ദർശിച്ചു, പിറ്റേന്ന് മുൻ മൈക്രോസോഫ്റ്റ് ജീവനക്കാരി തേംസ് നദിയിൽ മരിച്ച നിലയിൽ, കൊലപാതകം

യുകെയിലെ റസ്റ്റോറന്‍റ് സന്ദർശിച്ചു, പിറ്റേന്ന് മുൻ മൈക്രോസോഫ്റ്റ് ജീവനക്കാരി തേംസ് നദിയിൽ മരിച്ച നിലയിൽ, കൊലപാതകം

മാർച്ച് 6 വെള്ളിയാഴ്ച മുൻ മൈക്രോസോഫ്റ്റ് എക്സിക്യൂട്ടീവിനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. മൈക്രോസോഫ്റ്റിലെ മുൻ സീനിയർ കസ്റ്റമർ സക്സസ് അക്കൗണ്ട് മാനേജരായിരുന്ന 44 കാരിയായ ജെന്നിഫർ സൈമണ്ട്സിന്‍റെ മൃതദേഹം ഇംഗ്ലണ്ടിലെ ഗ്രാമമായ ഹെൻലിയിലെ തേംസ് നദിയിലാണ് കണ്ടെത്തിയത്. പ്രതി 44 വയസ്സുള്ള നെലിയോ ഗൗവിയ എന്ന വ്യക്തിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ടെന്ന് തേംസ് വാലി പോലീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

പൂട്ടിയ റെസ്റ്റോറന്‍റിലെ സിസിടിവി

മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ജെന്നിഫർ സൈമണ്ട്സ് സുരക്ഷാ ക്യാമറകളിൽ പതിഞ്ഞിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 9:05 ന് ഒരു പുരുഷ സുഹൃത്തിനൊപ്പം അവർ ഒരു റെസ്റ്റോറന്‍റ് സന്ദർശിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. എന്നാൽ റെസ്റ്റോറന്‍റ് അടച്ചെന്ന് അറിയിച്ച ജീവനക്കാരിയോട് ജെന്നിഫർ സംസാരിക്കുന്ന ദൃശ്യങ്ങളും സിസിടിവിയിൽ നിന്നും ലഭിച്ചിരുന്നു. പിന്നാലെ സൈമണ്ടസ് ബിസ്ട്രോയിലേക്ക് പോയി. എന്നാൽ. പിറ്റേന്ന് തേംസ് നദീ തീരത്തെ സ്വകാര്യ അംഗങ്ങളുടെ ക്ലബ്ബായ ഫിലിസ് കോർട്ട് ക്ലബ്ബിന്‍റെ ഗ്രൗണ്ടിൽ അവരുടെ മൃതദേഹം കണ്ടെത്തി. സിസിടിവി ദൃശ്യങ്ങൾ ലഭിച്ച റസ്റ്റോറന്‍റിൽ നിന്ന് ഏതാണ്ട് മുക്കാൽ കിലോമീറ്റർ ദൂരെയാണ് ഈ ക്ലബ്. പോസ്റ്റ്മോർട്ടത്തിൽ മുങ്ങിമരണമാണെന്ന് തെളിഞ്ഞു.

അടുക്കള സഹായിയുടെ പങ്ക്

ഫിലിസ് കോർട്ട് ക്ലബ്ബിലെ അടുക്കള പോർട്ടറായി ജോലി ചെയ്തിരുന്ന നെലിയോ ഗൗവിയയെ, ജെന്നിഫർ സൈമണ്ട്സിനെ കൊല ചെയ്ത കുറ്റത്തിന് പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. ഇയാൾക്ക് ജെന്നിഫറിന്‍റെ കൊലപാതകത്തിൽ പങ്കുള്ളതായി പോലീസ് അവകാശപ്പെട്ടു. ഇയാൾ ജെന്നിഫറിനെ പിന്തുടരുകയും വെള്ളത്തിൽ മുക്കിക്കൊല്ലുകയുമായിരുന്നെന്ന് പോലീസ് പറയുന്നു. മൈക്രോസോഫ്റ്റിൽ സീനിയർ കസ്റ്റമർ സക്‌സസ് അക്കൗണ്ട് മുൻ മാനേജരായിരുന്നു ജെന്നിഫർ. 2025 ജനുവരിയിൽ ജെന്നിഫറിനെ മൈക്രോസോഫ്റ്റിൽ നിന്നും പിരിച്ച് വിട്ടിരുന്നു. അതിന് ശേഷം ജോലി അന്വേഷണത്തിലായിരുന്നു ജെന്നിഫർ. എന്നാൽ കാര്യമായ ജോലികളൊന്നും അവൾക്ക് ലഭിച്ചിരുന്നില്ലെന്ന് ജെന്നിഫറിന്‍റെ സുഹൃത്തുക്കൾ പറയുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരളത്തിൽ നാലിടങ്ങളിൽ ഉയർന്ന അൾട്രാ വയലറ്റ് സാധ്യത; അതീവജാഗ്രത പുലർത്തുക

കേരളത്തിൽ നാലിടങ്ങളിൽ ഉയർന്ന അൾട്രാ വയലറ്റ് സാധ്യത; അതീവജാഗ്രത പുലർത്തുക

സംസ്ഥാനത്ത് നാലിടങ്ങളിൽ ഉയർന്ന അൾട്രാ വയലറ്റ് (Ultra violet) സൂചിക. നാല് ജില്ലകളിലെ നാല് സ്ഥലങ്ങളിൽ ഓറഞ്ച് അലർട്ട് രേഖപ്പെടുത്തി. സൂചിക പ്രകാരം, എട്ടിനും പത്തിനുമിടയിൽ രേഖപ്പെടുത്തിയാൽ, പൊതുജനങ്ങൾ ഗൗരവകരമായ മുൻകരുതൽ സ്വീകരിക്കേണ്ടതുണ്ട്. കൊട്ടാരക്കര (കൊല്ലം), കോന്നി (പത്തനംതിട്ട), ചെങ്ങന്നൂർ (ആലപ്പുഴ), മൂന്നാർ (ഇടുക്കി) എന്നിവിടങ്ങളിലാണ് ഉയർന്ന അൾട്രാ വയലറ്റ് സൂചിക രേഖപ്പെടുത്തിയത്.

തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.

പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.

പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം

പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.
യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക. മലമ്പ്രദേശങ്ങൾ (High altitudes), ഉഷ്ണമേഖല പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ UV സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന UV സൂചികയുണ്ടാവാം. ഇതിന് പുറമേ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും UV സൂചിക ഉയർന്നതായിരിക്കും

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മലപ്പുറത്ത് വാഹനങ്ങള്‍ക്ക് എൽപിജി വിതരണം ചെയ്യുന്നിടത്ത് സിലിണ്ടര്‍ നിറച്ചു നൽകി, വില 2000

മലപ്പുറത്ത് വാഹനങ്ങള്‍ക്ക് എൽപിജി വിതരണം ചെയ്യുന്നിടത്ത് സിലിണ്ടര്‍ നിറച്ചു നൽകി, വില 2000

മലപ്പുറം: മലപ്പുറം കൊണ്ടോട്ടി കൊട്ടുക്കരയിൽ വാഹനങ്ങൾക്ക് എൽപിജി വിതരണം ചെയ്യുന്നിടത്ത് വീട്ടാവശ്യത്തിനും വാണിജ്യാവശ്യത്തിനുമുള്ള എൽപിജി സിലണ്ടർ ഫിൽ ചെയ്തു നൽകി. കൊട്ടുക്കര എസ്സെ ഓട്ടോ എൽപിജിയിലാണ് 2000 രൂപ നിരക്കിൽ സിലിണ്ടറിൽ ഫിൽ ചെയ്തു നൽകിയത്. നിരവധി പേരാണ് സിലിണ്ടർ നിറക്കാനായി സ്റ്റേഷനിലെത്തിയത്. ഇന്നലെ നിരവധിപേർക്ക് ഇവിടെ നിന്ന് സിലിണ്ടർ നിറച്ചു നൽകിയിരുന്നു. നിയമപ്രശനം ആകുമെന്ന് അറിഞ്ഞതോടെ ഇന്ന് രാവിലെ ഇവിടെ നിന്നുള്ള ഫില്ലിങ് നിർത്തിവെച്ചു. പാചക വാതക ക്ഷാമം രൂക്ഷമായതോടെയാണ് എൽപിജി സിലിണ്ടറുകള്‍ ഇവിടെ നിന്ന് നിറച്ചു നൽകിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒരു രേഖയുമില്ല; വഴിക്കടവിൽ കെഎസ്ആർടിസി ബസിലെ യാത്രക്കാരനിൽ നിന്ന് പിടികൂടിയത് 62 ലക്ഷം രൂപ

ഒരു രേഖയുമില്ല; വഴിക്കടവിൽ കെഎസ്ആർടിസി ബസിലെ യാത്രക്കാരനിൽ നിന്ന് പിടികൂടിയത് 62 ലക്ഷം രൂപ

മലപ്പുറം: വഴിക്കടവിൽ രേഖകൾ ഇല്ലാത്ത പണം എക്സൈസ് പിടിച്ചെടുത്തു. കോയമ്പത്തൂർ സ്വദേശി നാഗരാജ് ആണ് പണം കടത്തിയത്. ഗൂഡല്ലൂർ - പെരിന്തൽമണ്ണ കെഎസ്ആർടിസി ബസിലെ പരിശോധനയിലാണ് പണം പിടികൂടിയത്. 62 ലക്ഷം രൂപ കണ്ടെടുത്തു. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ തുടങ്ങിയ സ്പെഷ്യൽ ഡ്രൈവിനിടെയാണ് പണം പിടികൂടിയത്. ഇന്ന് രാവിലെ 8 മണിയോടെ ആയിരുന്നു സംഭവം.