ടെഹ്റാൻ: ദക്ഷിണ ഇറാനിലെ മിലാബിലുള്ള പ്രൈമറി സ്കൂളിന് നേരെ നടന്ന ആക്രമണത്തിൽ യുദ്ധക്കുറ്റത്തിന് അന്വേഷണം വേണമെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് വാച്ച്. ഫെബ്രുവരി 28-ന് നടന്ന ആക്രമണത്തിൽ 160-ഓളം ആളുകൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. മരിച്ചവരിൽ ഭൂരിഭാഗവും സ്കൂൾ കുട്ടികളാണ്. ഇറാനെതിരെ അമേരിക്കയും ഇസ്രയേലും നടത്തുന്ന സംയുക്ത സൈനിക നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു ആക്രമണം .
നിയമവിരുദ്ധമായ ഈ ആക്രമണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഇത് യുദ്ധക്കുറ്റമായി കണക്കാക്കി അന്വേഷണം നടത്തണമെന്നും ഹ്യൂമൻ റൈറ്റ്സ് വാച്ചിലെ ഡിജിറ്റൽ ഇൻവെസ്റ്റിഗേഷൻ ലാബ് ഗവേഷക സോഫിയ ജോൺസ് ആവശ്യപ്പെട്ടു. സിവിലിയൻ കേന്ദ്രങ്ങളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ലക്ഷ്യം വെച്ചുള്ള ഇത്തരം ആക്രമണങ്ങൾക്കെതിരെ ലോകമെമ്പാടും പ്രതിഷേധം ശക്തമാവുകയാണ്. ഇതിനോടകം തന്നെ ഇറാനിലെ വിവിധ നഗരങ്ങളിൽ ഇതിനെതിരെ വൻ ജനരോഷം ഉയർന്നിട്ടുണ്ട്
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.