Saturday, 14 March 2026

ഗുണ്ടാനേതാവിനെ വിവാഹമണ്ഡപത്തിൽ നിന്നും പൊലീസ് പിടികൂടി; ചടങ്ങുകൾ സ്റ്റേഷനിൽ നടത്താന്‍ അനുമതി തേടി വധു

ഗുണ്ടാനേതാവിനെ വിവാഹമണ്ഡപത്തിൽ നിന്നും പൊലീസ് പിടികൂടി; ചടങ്ങുകൾ സ്റ്റേഷനിൽ നടത്താന്‍ അനുമതി തേടി വധു

ഭോപ്പാൽ: വിവാഹമണ്ഡപത്തിൽ നിന്നും ഗുണ്ടാനേതാവായ വരനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. മണിക്കൂറുകൾ കഴിഞ്ഞ്, വധു പൊലീസ് സ്റ്റേഷനിലെത്തി വിവാഹചടങ്ങുകൾ കഴിയുന്നത് വരെ വരെ വിട്ടുകിട്ടണമെന്ന് അപേക്ഷിച്ചു. സീമയെന്നാണ് യുവതിയുടെ പേര്. എന്നാൽ പൊലീസ് ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല. തന്റെ ജീവിതം നശിക്കുമെന്നും തന്റെ ഭാഗത്ത് എന്ത് തെറ്റാണുള്ളതെന്നും ചോദിച്ചായിരുന്നു സീമ പൊലീസ് സ്റ്റേഷനിലെത്തി കരഞ്ഞുകാലുപിടിച്ചത്. ആകാശ് എന്ന ഗുണ്ടാത്തലവനെ വിട്ടുകിട്ടണമെന്നായിരുന്നു യുവതിയുടെ ആവശ്യം. ഇയാളെ പുറത്ത് വിടാൻ കഴില്ലെങ്കിൽ പൊലീസ് കസ്റ്റഡിയിൽ വച്ച് ചടങ്ങുകൾ പൂർത്തീകരിക്കാൻ അനുവദിക്കണമെന്നായി യുവതി. എന്നാൽ പൊലീസ് അനുമതി നൽകിയില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ലഡാക്ക് പ്രക്ഷോഭ നായകൻ സോനം വാങ്ചുക്കിന് മോചനം; തടങ്കൽ ഉടനടി പിൻവലിക്കാൻ തീരുമാനം

ലഡാക്ക് പ്രക്ഷോഭ നായകൻ സോനം വാങ്ചുക്കിന് മോചനം; തടങ്കൽ ഉടനടി പിൻവലിക്കാൻ തീരുമാനം

ദില്ലി: ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം. ഇദ്ദേഹത്തിന്റെ തടങ്കൽ ഉടനടി പിൻവലിക്കാൻ തീരുമാനമായി. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റേതാണ് തീരുമാനം. ദേശീയ സുരക്ഷാ നിയമപ്രകാരം ലഭ്യമായ അധികാരങ്ങൾ വിനിയോഗിച്ചുകൊണ്ട് ആണ് നടപടി. ലഡാക്കിൽ സംസ്ഥാന പദവി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭത്തിനിടെയാണ് സോനം അറസ്റ്റിലായത്. രാജ്യദ്രോഹ കുറ്റമടക്കം ചുമത്തിയാണ് അറസ്റ്റ് ചെയ്തിരുന്നത്. ലഡാക്കിന് സംസ്ഥാന പദവിയും ഭരണഘടനാപരമായ സംരക്ഷണവും ആവശ്യപ്പെട്ട് പ്രക്ഷോഭം നയിച്ചവരിൽ ഏറ്റവും പ്രമുഖനാണ് ആക്ടിവിസ്റ്റും വിദ്യാഭ്യാസ വിദഗ്ധനുമായ സോനം വാങ്ചുക്ക്.

ലഡാക്കിലെ പ്രക്ഷോഭത്തിന്‍റെ ചരിത്രം

നിന്നും കശ്മീരില്‍ നിന്നും സ്വതന്ത്രമായി. ഇതിന്‍റെ ഫലമായി തെരഞ്ഞെടുക്കപ്പെട്ട നിയമസഭയോ മുഖ്യമന്ത്രിയോ ലഡാക്കിനില്ല. ലഡാക്കിലെ ഓരോ ജില്ലയും ഒരു സ്വയംഭരണ ജില്ലാ കൗൺസിലിനെ തെരഞ്ഞെടുക്കും. എന്നാല്‍ ഈ കൗണ്‍സിലിന് ഭരണപരമായ അധികാരങ്ങളില്ല. ഇതാണ് പ്രക്ഷോഭത്തിന്‍റെ മൂല കാരണം. ലഡാക്കിലെ സാമൂഹിക രാഷ്ട്രീയ മത ഗ്രൂപ്പകൾ ഉൾപ്പെട്ട ലേ അപെക്സ് ബോഡിയും കാർഗിൽ ഡെമോക്രാറ്റിക് അലയന്‍സും ചേര്‍ന്ന് 2021 മുതല്‍ ലഡാക്കിന് സംസ്ഥാന പദവിയും ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ഉന്നയിക്കുന്നുണ്ട്. ഒപ്പം രണ്ട് പാർലമെന്‍റ് സീറ്റുകളും ലഡാക് പബ്ലിക് കമ്മീഷന്‍ രൂപീകരണവും ആവശ്യപ്പെട്ടു. ഇതായിരുന്നു പ്രക്ഷോഭങ്ങളുടെ തുടക്കം.

സോനം വാങ്ചുക്കിന്‍റെ ലഡാക്ക് സമരങ്ങൾ

സംസ്ഥാന പദവിക്ക് വേണ്ടി 2021 മുതൽ തുടങ്ങിയ ലഡാക്കിന്‍റെ പ്രക്ഷോഭങ്ങളുടെ മുൻ നിരയിൽ എന്നും സോനം ഉണ്ടായിരുന്നു. 2023 ജനുവരിയില്‍ പൂജ്യം ഡിഗ്രി സെൽഷ്യസിന് താഴെ താപനിലയില്‍ ഉപവാസ സമരം നടത്തിയാണ് അദ്ദേഹം സമരങ്ങളുടെ കേന്ദ്ര ബിന്ദുവായത്. അങ്ങനെ കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തെ ചർച്ചക്ക് വിളിച്ചു. എന്നാൽ നിരവധി ചർച്ചകൾ നടന്നെങ്കിലും ഒന്നും വിജയം കണ്ടില്ല. 2023 ഫെബ്രുവരിയില്‍ അദ്ദേഹം പ്രക്ഷോഭം ദില്ലിയിലേക്ക് വ്യാപിച്ചു. മരണം വരെ നിരാഹാരം പ്രഖ്യാപിച്ചുകൊണ്ടാണ് അന്ന് സോനം വാങ് ചുക്ക് ഏവരെയും ഞെട്ടിച്ചത്. 2024 സെപ്തംബറില്‍ ആയിരത്തോളം പേരെ പങ്കെടുപ്പിച്ച് സോനം രാജ്യ തലസ്ഥാനത്തേക്ക് ലോങ് മാര്‍ച്ച് സംഘടിപ്പിച്ചു. ഒക്ടോബറില്‍ ദില്ലി പൊലീസ് സോനമടക്കമുള്ളവരെ കസ്റ്റഡിയിലെടുത്തു. 2025 മാർച്ചിൽ ചർച്ചകൾ പുനരാരംഭിച്ചു. എങ്കിലും ഫലമുണ്ടായില്ല. അങ്ങനെയാണ് 2025 സെപ്തംബറില്‍ വാങ് ചുക്ക് അടക്കമുള്ള സമരസമിതി അംഗങ്ങളായ 15 പേര്‍ 35 ദിവസത്തെ നിരാഹര സമരം ആരംഭിച്ചത്. കേന്ദ്രസര്‍ക്കാര്‍ വീണ്ടും ച‍ർച്ച എന്ന ആവശ്യം ഉന്നയിച്ചു. പക്ഷേ, ഇത്തവണ സോനം അത് തള്ളിക്കളഞ്ഞു. ഫലം കാണുന്ന ചര്‍ച്ചകൾ മതിയെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. പിന്നാലെ സെപ്തംബര്‍ 24 ന് എൽ എ ബിയുടെ യുവജന വിഭാഗം ലേയില്‍ ബന്ദിന് ആഹ്വാനം ചെയ്തു. ഈ ബന്ദാണ് അക്ഷരാർത്ഥത്തിൽ കലാപമായി മാറിയത്. പ്രതിഷേധക്കാരും പൊലീസും പരസ്പരം ഏറ്റമുട്ടി. ബി ജെ പി ഓഫീസിന് തീയിട്ടു. കണ്ണീര്‍വാതകവും ലാത്തിയും ഉപയോഗിക്കപ്പെട്ടു. പൊലീസ് വെടിവെയ്പ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. 50 ഓളം പേര്‍ക്ക് പരിക്കേറ്റു. ഉപവാസം അവസാനിപ്പിച്ച് സോനം വാങ് ചുക്ക് സമാധാനത്തിന് ആഹ്വാനം ചെയ്തു. പിന്നീടുള്ള ദിവസങ്ങളില്‍ ലേയും ലഡാക്കിലും കര്‍ഫ്യു പ്രഖ്യാപിക്കപ്പെട്ടു. ഇന്‍റ‍ർനെറ്റ് നിരോധിച്ചു. പിന്നാലെയാണ് സോനം വാങ് ചൂക്കിനെ ലേ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിഷേധക്കാരെ അക്രമത്തിന് പ്രേരിപ്പിക്കുന്ന രീതിയിൽ 'പ്രകോപനപരമായ പ്രസംഗങ്ങൾ' നടത്തിയെന്നാണ് അറസ്റ്റ് ചെയ്യാനുള്ള കാരണമായി അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. ദേശീയ സുരക്ഷാ നിയമം ചുമത്തിയാണ് ലേ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഉപഭോക്താക്കൾക്ക് ആശ്വാസം; സ്വർണവില താഴേക്ക്

ഉപഭോക്താക്കൾക്ക് ആശ്വാസം; സ്വർണവില താഴേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഒരു ​ഗ്രാമിന് 95 രൂപ കുറഞ്ഞ് 14,635 രൂപയും പവന് 760 രൂപ കുറഞ്ഞ് 1,17080 രൂപയുമായി. രണ്ടാഴ്ചയ്ക്കിടെ 10,000 രൂപയാണ് കുറഞ്ഞത്.

കഴിഞ്ഞ ​ദിവസവും സ്വർണത്തിന് വില കുത്തനെ കുറ‍ഞ്ഞിരുന്നു. ഇന്നലെ 22 കാരറ്റ് സ്വർണത്തിന് 1,18,240 രൂപയായിരുന്നു. പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്നതിനാൽ ഇനിയും സ്വർണവില കുറയുമെന്നാണ് വിലയിരുത്തൽ.

വെള്ളി ആഭരണങ്ങൾക്കും വില ഇടിയുകയാണ്. ഗ്രാമിന് 275 രൂപ എന്ന നിരക്കിലാണ് കേരളത്തില്‍ വെള്ളിയുടെ വ്യാപാരം. പത്ത് ഗ്രാമിന് 2750 രൂപയാണ് ഇന്നത്തെ വില.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇ​റാ​നി​ലെ സ്കൂ​ളി​ന് നേ​രെ​യു​ള്ള ആ​ക്ര​മ​ണം: യു​ദ്ധ​ക്കു​റ്റ​ത്തി​ന് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ഹ്യൂ​മ​ൻ റൈ​റ്റ്സ് വാ​ച്ച്

ഇ​റാ​നി​ലെ സ്കൂ​ളി​ന് നേ​രെ​യു​ള്ള ആ​ക്ര​മ​ണം: യു​ദ്ധ​ക്കു​റ്റ​ത്തി​ന് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ഹ്യൂ​മ​ൻ റൈ​റ്റ്സ് വാ​ച്ച്

ടെ​ഹ്‌​റാ​ൻ: ദ​ക്ഷി​ണ ഇ​റാ​നി​ലെ മി​ലാ​ബി​ലു​ള്ള പ്രൈ​മ​റി സ്കൂ​ളി​ന് നേ​രെ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ യു​ദ്ധ​ക്കു​റ്റ​ത്തി​ന് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് അ​ന്താ​രാ​ഷ്ട്ര മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​യാ​യ ഹ്യൂ​മ​ൻ റൈ​റ്റ്സ് വാ​ച്ച്. ഫെ​ബ്രു​വ​രി 28-ന് ​ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ 160-ഓ​ളം ആ​ളു​ക​ൾ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് റി​പ്പോ​ർ​ട്ട്. മ​രി​ച്ച​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും സ്കൂ​ൾ കു​ട്ടി​ക​ളാ​ണ്. ഇ​റാ​നെ​തി​രെ അ​മേ​രി​ക്ക​യും ഇ​സ്ര​യേ​ലും ന​ട​ത്തു​ന്ന സം​യു​ക്ത സൈ​നി​ക നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു ആ​ക്ര​മ​ണം .

നി​യ​മ​വി​രു​ദ്ധ​മാ​യ ഈ ​ആ​ക്ര​മ​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നും ഇ​ത് യു​ദ്ധ​ക്കു​റ്റ​മാ​യി ക​ണ​ക്കാ​ക്കി അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ഹ്യൂ​മ​ൻ റൈ​റ്റ്സ് വാ​ച്ചി​ലെ ഡി​ജി​റ്റ​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ലാ​ബ് ഗ​വേ​ഷ​ക സോ​ഫി​യ ജോ​ൺ​സ് ആ​വ​ശ്യ​പ്പെ​ട്ടു. സി​വി​ലി​യ​ൻ കേ​ന്ദ്ര​ങ്ങ​ളെ​യും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളെ​യും ല​ക്ഷ്യം വെ​ച്ചു​ള്ള ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കെ​തി​രെ ലോ​ക​മെ​മ്പാ​ടും പ്ര​തി​ഷേ​ധം ശ​ക്ത​മാ​വു​ക​യാ​ണ്. ഇ​തി​നോ​ട​കം ത​ന്നെ ഇ​റാ​നി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ ഇ​തി​നെ​തി​രെ വ​ൻ ജ​ന​രോ​ഷം ഉ​യ​ർ​ന്നി​ട്ടു​ണ്ട്

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'റഷ്യൻ എണ്ണ ഒന്നു വാങ്ങാമോ എന്ന് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളോട് യാചിക്കുന്നു, ദയനീയം': അമേരിക്കയെ പരിഹസിച്ച് ഇറാൻ

'റഷ്യൻ എണ്ണ ഒന്നു വാങ്ങാമോ എന്ന് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളോട് യാചിക്കുന്നു, ദയനീയം': അമേരിക്കയെ പരിഹസിച്ച് ഇറാൻ

ടെഹ്റാൻ: റഷ്യൻ എണ്ണ വാങ്ങൂ എന്ന് അമേരിക്ക ഇന്ത്യ അടക്കമുള്ള ലോകരാജ്യങ്ങളോട് യാചിക്കുകയാണെന്ന് ഇറാൻ. വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയാണ് അമേരിക്കയെ പരിഹസിച്ച് രംഗത്തെത്തിയത്. ഒരിക്കൽ വിലക്കാൻ ശ്രമിച്ച അതേ റഷ്യൻ എണ്ണ വാങ്ങാനാണ് ഇപ്പോൾ അമേരിക്ക രാജ്യങ്ങളെ പ്രേരിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. റഷ്യന്‍ എണ്ണയുടെ ഇറക്കുമതി നിര്‍ത്താന്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ മാസങ്ങളോളം ചെലവിട്ട അമേരിക്ക, ഇറാനുമായുള്ള സംഘര്‍ഷം ആഗോള ഊര്‍ജ വിപണിയെ ബാധിച്ചതോടെ നിലപാട് മാറ്റി. റഷ്യയിൽ നിന്ന് എണ്ണ വാങ്ങാന്‍ യുഎസ് മറ്റു രാജ്യങ്ങളെ ഇപ്പോള്‍ പ്രോത്സാഹിപ്പിക്കുകയാണെന്നും അബ്ബാസ് അരഗ്ചി ചൂണ്ടിക്കാട്ടി.

"റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തലാക്കാൻ ഇന്ത്യയെ സമ്മർദത്തിലാക്കാൻ അമേരിക്ക മാസങ്ങൾ ചെലവഴിച്ചു. ഇറാനുമായുള്ള രണ്ടാഴ്ചത്തെ യുദ്ധത്തിനുശേഷം, വൈറ്റ് ഹൗസ് ഇപ്പോൾ ഇന്ത്യയുൾപ്പെടെയുള്ള ലോക രാജ്യങ്ങളോട് റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങാൻ യാചിക്കുകയാണ്"- അബ്ബാസ് അരഗ്ചി പറഞ്ഞു. റഷ്യയ്‌ക്കെതിരെ അമേരിക്കൻ പിന്തുണ നേടാൻ യൂറോപ്യൻ സർക്കാരുകൾ ഇറാനെതിരായ നിയമവിരുദ്ധ യുദ്ധത്തെ പിന്തുണയ്ക്കുകയാണെന്നും അരഗ്ചി ആരോപിച്ചു. എണ്ണ വിലയിലെ വർദ്ധനവ് റഷ്യയുടെ വരുമാനത്തിലും വലിയ വർദ്ധനവുണ്ടാക്കുന്നുവെന്ന റിപ്പോർട്ടും അദ്ദേഹം പങ്കുവച്ചു.

മിഡിൽ ഈസ്റ്റിലെ യുദ്ധത്തിനിടെ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നു. ആഗോള ഊർജ്ജ വിപണിയിലെ അസ്ഥിരത ഒഴിവാക്കാൻ കടലിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളിലെ റഷ്യൻ എണ്ണ വാങ്ങാൻ രാജ്യങ്ങൾക്ക് 30 ദിവസത്തെ ഇളവ് അനുവദിക്കുന്നുവെന്നാണ് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചത്. യുഎസ് ട്രഷറി വകുപ്പ് അറിയിച്ചത് മാർച്ച് 12 വരെ കപ്പലുകളിൽ കയറ്റിയ റഷ്യൻ അസംസ്കൃത എണ്ണയും പെട്രോളിയം ഉൽപ്പന്നങ്ങളും വാങ്ങാം എന്നാണ്. ഏപ്രിൽ 11 വരെയാണ് ഇളവ് എന്നും യുഎസ് വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഗൾഫ് രാജ്യങ്ങളിൽ നിന്ന് വിമാന സർവ്വീസുകൾ വർദ്ധിപ്പിച്ച് ഇന്ത്യൻ വിമാന കമ്പനികൾ

ഗൾഫ് രാജ്യങ്ങളിൽ നിന്ന് വിമാന സർവ്വീസുകൾ വർദ്ധിപ്പിച്ച് ഇന്ത്യൻ വിമാന കമ്പനികൾ

ദുബായ്: പശ്ചിമേഷ്യൻ പ്രതിസന്ധിയിലും യുഎഇയിലേയ്ക്കും വെസ്റ്റ് ഏഷ്യയിലേയ്ക്കുമുള്ള സര്‍വീസുകള്‍ വര്‍ദ്ധിപ്പിച്ച് ഇന്ത്യന്‍ വിമാന കമ്പനികള്‍. യുഎഇ, ജിദ്ദ, മസ്‌കത്ത് അടക്കമുള്ള വിമാനത്താവളങ്ങളിലേയ്ക്കാണ് കൂടുതൽ സർവ്വീസുകൾ നടത്തുന്നത്. ഇന്ന് 78 സര്‍വ്വീസുകളാണ് നടത്തിയത്. യുഎഇയില്‍നിന്നും സൗദി അറേബ്യയില്‍ നിന്നുമായി അറുപത് പ്രത്യേക വിമാനങ്ങളാണ് ഇന്ന് സര്‍വ്വീസ് നടത്തിയത്. യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണം കൂടിയതോടെയാണ് പ്രത്യേക സര്‍വ്വീസുകള്‍ ആരംഭിച്ചത്.

കണ്ണൂര്‍, കോഴിക്കോട് എന്നിവടങ്ങളിലേയ്ക്ക് മസ്‌ക്കത്തില്‍നിന്ന് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും ഇന്ന് കൂടുതല്‍ സര്‍വീസുകള്‍ നടത്തി. കൊച്ചി, തിരുവനന്തപുരം, കണ്ണൂര്‍ കോഴിക്കോട് എന്നിവടങ്ങളിലേയ്ക്ക് മസ്‌ക്കത്തില്‍ നിന്ന് എയര്‍ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ഇന്ന് കൂടുതല്‍ സര്‍വീസുകള്‍ നടത്തി. ദുബായ്, അബുദാബി, റാസ് അല്‍ ഖൈ, ഷാര്‍ജ എന്നീ വിമാനത്താവളങ്ങളില്‍ നിന്നും പ്രത്യേക സര്‍വീസുകള്‍ നടത്തുന്നുണ്ട്. സൗദി അറേബ്യയിലെ ജിദ്ദയില്‍നിന്ന് ഡല്‍ഹി, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേയ്ക്കും എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ സര്‍വീസുകള്‍ ലഭ്യമാണ്. വിമാനക്കമ്പനികളില്‍ നിന്ന് കൃത്യമായി അറിയിപ്പ് ലഭിച്ചതിന് ശേഷം മാത്രം യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ എത്താനാണ് നിർദേശം. സര്‍വ്വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്ന റൂട്ടുകളില്‍ മുന്‍കൂട്ടി ടിക്കറ്റ് എടുത്തവര്‍ക്ക് മറ്റൊരു തീയതിയിലേയ്ക്ക് ടിക്കറ്റ് റീ ബുക്ക് ചെയ്യാനുള്ള സൗകര്യവും എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എമിറേറ്റ്സ്, ഫ്ലൈ ദുബായ്, ഇത്തിഹാദ്, എയര്‍ അറേബ്യ അടക്കമുള്ള വിമാനക്കമ്പനികളും ഇന്ത്യയിലേയ്ക്ക് പ്രത്യേക സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുകെയിലെ റസ്റ്റോറന്‍റ് സന്ദർശിച്ചു, പിറ്റേന്ന് മുൻ മൈക്രോസോഫ്റ്റ് ജീവനക്കാരി തേംസ് നദിയിൽ മരിച്ച നിലയിൽ, കൊലപാതകം

യുകെയിലെ റസ്റ്റോറന്‍റ് സന്ദർശിച്ചു, പിറ്റേന്ന് മുൻ മൈക്രോസോഫ്റ്റ് ജീവനക്കാരി തേംസ് നദിയിൽ മരിച്ച നിലയിൽ, കൊലപാതകം

മാർച്ച് 6 വെള്ളിയാഴ്ച മുൻ മൈക്രോസോഫ്റ്റ് എക്സിക്യൂട്ടീവിനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. മൈക്രോസോഫ്റ്റിലെ മുൻ സീനിയർ കസ്റ്റമർ സക്സസ് അക്കൗണ്ട് മാനേജരായിരുന്ന 44 കാരിയായ ജെന്നിഫർ സൈമണ്ട്സിന്‍റെ മൃതദേഹം ഇംഗ്ലണ്ടിലെ ഗ്രാമമായ ഹെൻലിയിലെ തേംസ് നദിയിലാണ് കണ്ടെത്തിയത്. പ്രതി 44 വയസ്സുള്ള നെലിയോ ഗൗവിയ എന്ന വ്യക്തിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ടെന്ന് തേംസ് വാലി പോലീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

പൂട്ടിയ റെസ്റ്റോറന്‍റിലെ സിസിടിവി

മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ജെന്നിഫർ സൈമണ്ട്സ് സുരക്ഷാ ക്യാമറകളിൽ പതിഞ്ഞിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 9:05 ന് ഒരു പുരുഷ സുഹൃത്തിനൊപ്പം അവർ ഒരു റെസ്റ്റോറന്‍റ് സന്ദർശിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. എന്നാൽ റെസ്റ്റോറന്‍റ് അടച്ചെന്ന് അറിയിച്ച ജീവനക്കാരിയോട് ജെന്നിഫർ സംസാരിക്കുന്ന ദൃശ്യങ്ങളും സിസിടിവിയിൽ നിന്നും ലഭിച്ചിരുന്നു. പിന്നാലെ സൈമണ്ടസ് ബിസ്ട്രോയിലേക്ക് പോയി. എന്നാൽ. പിറ്റേന്ന് തേംസ് നദീ തീരത്തെ സ്വകാര്യ അംഗങ്ങളുടെ ക്ലബ്ബായ ഫിലിസ് കോർട്ട് ക്ലബ്ബിന്‍റെ ഗ്രൗണ്ടിൽ അവരുടെ മൃതദേഹം കണ്ടെത്തി. സിസിടിവി ദൃശ്യങ്ങൾ ലഭിച്ച റസ്റ്റോറന്‍റിൽ നിന്ന് ഏതാണ്ട് മുക്കാൽ കിലോമീറ്റർ ദൂരെയാണ് ഈ ക്ലബ്. പോസ്റ്റ്മോർട്ടത്തിൽ മുങ്ങിമരണമാണെന്ന് തെളിഞ്ഞു.

അടുക്കള സഹായിയുടെ പങ്ക്

ഫിലിസ് കോർട്ട് ക്ലബ്ബിലെ അടുക്കള പോർട്ടറായി ജോലി ചെയ്തിരുന്ന നെലിയോ ഗൗവിയയെ, ജെന്നിഫർ സൈമണ്ട്സിനെ കൊല ചെയ്ത കുറ്റത്തിന് പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. ഇയാൾക്ക് ജെന്നിഫറിന്‍റെ കൊലപാതകത്തിൽ പങ്കുള്ളതായി പോലീസ് അവകാശപ്പെട്ടു. ഇയാൾ ജെന്നിഫറിനെ പിന്തുടരുകയും വെള്ളത്തിൽ മുക്കിക്കൊല്ലുകയുമായിരുന്നെന്ന് പോലീസ് പറയുന്നു. മൈക്രോസോഫ്റ്റിൽ സീനിയർ കസ്റ്റമർ സക്‌സസ് അക്കൗണ്ട് മുൻ മാനേജരായിരുന്നു ജെന്നിഫർ. 2025 ജനുവരിയിൽ ജെന്നിഫറിനെ മൈക്രോസോഫ്റ്റിൽ നിന്നും പിരിച്ച് വിട്ടിരുന്നു. അതിന് ശേഷം ജോലി അന്വേഷണത്തിലായിരുന്നു ജെന്നിഫർ. എന്നാൽ കാര്യമായ ജോലികളൊന്നും അവൾക്ക് ലഭിച്ചിരുന്നില്ലെന്ന് ജെന്നിഫറിന്‍റെ സുഹൃത്തുക്കൾ പറയുന്നു.