Saturday, 14 March 2026

ഒരു ടൺ വിറകിന് 5000 രൂപ;വാണിജ്യ സിലിണ്ടർ കിട്ടാതായതോടെ വിറകിന് ആവശ്യക്കാർ

ഒരു ടൺ വിറകിന് 5000 രൂപ;വാണിജ്യ സിലിണ്ടർ കിട്ടാതായതോടെ വിറകിന് ആവശ്യക്കാർ

സംസ്ഥാനത്ത് വാണിജ്യ സിലണ്ടർ കിട്ടാതായതോടെ വിറകിനും ആവശ്യക്കാർ ഏറുകയാണ്. 3000 താഴെ ഉണ്ടായിരുന്ന ഒരു ടൺ വിറകിന് 5000 രൂപയാണ് ഇന്നത്തെ വില. വില ഇനിയും കൂടാൻ സാധ്യതയുണ്ട് എന്ന് വ്യാപാരികൾ പറയുന്നു. ഹോട്ടലുകളിലേക്കും മറ്റുമായി ടൺ കണക്കിന് വിറകുകളാണ് കൊണ്ടുപോകുന്നത്. വാണിജ്യ സിലിണ്ടറുകൾ ലഭിക്കാതായതോടെ വിവിധ നഗരങ്ങളിലെ ഹോട്ടലുകൾ അടച്ചു തുടങ്ങി. തലസ്ഥാനത്തെ തന്നെ 10% ഹോട്ടലുകളാണ് നിലവിൽ പൂർണമായും അടച്ചിട്ടുള്ളത്. പല സ്ഥലങ്ങളിലും വിറകടുപ്പിലേക്ക് മാറി.

ഗാർഹിക ആവശ്യങ്ങളെയും, പെട്രോൾപമ്പുകളെയും വൈകാതെ ഇത് കാര്യമായി ബാധിക്കും എന്നാണ് വിവരം . അതേസമയം വിതരണത്തിൽ മുൻഗണനാക്രമം നിശ്ചയിച്ച് പ്രതിസന്ധിയിൽ പിടിച്ചുനിൽക്കാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. കേന്ദ്രസർക്കാരിനോട് ഗാർഹികേതര സിലിണ്ടറുകളുടെ എണ്ണം കൂട്ടി ചോദിക്കാനും തീരുമാനമുണ്ട്. എൽപിജിയുടെ ആഭ്യന്തര ഉൽപാദനം 28 ശതമാനം വർദ്ധിപ്പിച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അമേരിക്കയുടെ വിട്ടുവീഴ്ചയ്ക്ക് പിന്നാലെ റഷ്യയുടെ നിർണായക പ്രതികരണം, 'ലോകത്തിന് റഷ്യൻ എണ്ണയെ മാറ്റിനിർത്താനാവില്ല'; വിമർശിച്ച് യൂറോപ്പ്

അമേരിക്കയുടെ വിട്ടുവീഴ്ചയ്ക്ക് പിന്നാലെ റഷ്യയുടെ നിർണായക പ്രതികരണം, 'ലോകത്തിന് റഷ്യൻ എണ്ണയെ മാറ്റിനിർത്താനാവില്ല'; വിമർശിച്ച് യൂറോപ്പ്

മോസ്കോ/വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ ഇറാൻ യുദ്ധം കൊടുമ്പിരിക്കൊള്ളവെ, ലോകത്തിന് റഷ്യൻ എണ്ണയെ മാറ്റിനിർത്താനാവില്ലെന്ന് ആവർത്തിച്ച് ക്രെംലിൻ. ഹോർമുസ് കടലിടുക്ക് അടച്ചതോടെ ആഗോള ഊർജ്ജ വിപണിയിലുണ്ടായ കടുത്ത പ്രതിസന്ധി പരിഹരിക്കാൻ റഷ്യൻ എണ്ണ ഉൽപ്പന്നങ്ങളുടെ മേലുള്ള നിയന്ത്രണങ്ങളിൽ അമേരിക്ക ഇളവ് വരുത്തിയതിന് പിന്നാലെയാണ് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് ഈ പ്രസ്താവന നടത്തിയത്. രാജ്യാന്തര ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്ക് റഷ്യൻ എണ്ണയുടെ വലിയ തോതിലുള്ള വിതരണം അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇറാൻ യുദ്ധം രണ്ടാഴ്ച പിന്നിടുമ്പോൾ ബ്രെന്‍റ് ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിലെത്തിയിരിക്കുകയാണ്. 2022 ഓഗസ്റ്റിന് ശേഷം ഇതാദ്യമായാണ് എണ്ണവില ഇത്രയും ഉയരുന്നത്. ഈ സാഹചര്യത്തിലാണ് ചില റഷ്യൻ എണ്ണ ഉൽപ്പന്നങ്ങൾ വാങ്ങാൻ രാജ്യങ്ങളെ അനുവദിക്കുന്ന പുതിയ ലൈസൻസ് ഡോണൾഡ് ട്രംപ് ഭരണകൂടം പുറപ്പെടുവിച്ചത്. വിപണിയിൽ സ്ഥിരത കൊണ്ടുവരാൻ റഷ്യൻ എണ്ണയുടെ സാന്നിധ്യം സഹായിക്കുമെന്നാണ് വാഷിംഗ്ടണിന്‍റെ വിലയിരുത്തൽ.

യൂറോപ്പിൽ പ്രതിഷേധം
എന്നാൽ, അമേരിക്കയുടെ ഈ നീക്കത്തിനെതിരെ യൂറോപ്പിൽ നിന്ന് കടുത്ത പ്രതിഷേധം ഉയർന്നിട്ടുണ്ട്. ജർമ്മൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസ് ഇതിനെ 'തെറ്റായ നടപടി' എന്ന് വിശേഷിപ്പിച്ചു. ഇറാൻ യുദ്ധം മുതലെടുത്ത് യുക്രൈനിലെ തങ്ങളുടെ നിലപാടുകൾ ശക്തമാക്കാൻ റഷ്യയെ അനുവദിക്കരുതെന്ന് മെർസ് മുന്നറിയിപ്പ് നൽകി. റഷ്യൻ എണ്ണയ്ക്ക് ഇളവ് നൽകുന്നത് യുക്രൈനിലെ പ്രതിരോധത്തെ ദുർബലപ്പെടുത്തുമെന്നാണ് യൂറോപ്യൻ രാജ്യങ്ങളുടെ ആശങ്ക. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പെട്രോൾ കണ്ടെയ്നറുകളിൽ വാങ്ങരുത്, ഇങ്ങനെ നൽകുന്ന പമ്പുകൾക്കെതിരെ കടുത്ത നടപടി: പെട്രോളിയം മന്ത്രാലയം

പെട്രോൾ കണ്ടെയ്നറുകളിൽ വാങ്ങരുത്, ഇങ്ങനെ നൽകുന്ന പമ്പുകൾക്കെതിരെ കടുത്ത നടപടി: പെട്രോളിയം മന്ത്രാലയം

ദില്ലി: പെട്രോൾ കണ്ടെയ്നറുകളിൽ വാങ്ങരുതെന്ന കർശന നിർദേശവുമായി പെട്രോളിയം മന്ത്രാലയം. പെട്രോളോ ഏതെങ്കിലും തരത്തിലുള്ള ഇന്ധനങ്ങളോ കണ്ടെയിനറുകളിൽ വാങ്ങരുതെന്നും ഇങ്ങനെ നൽകുന്ന പമ്പുകൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. തമിഴ്നാട്ടിൽ കുടിവെള്ളം നിറയ്ക്കുന്ന കണ്ടെയ്നറിൽ പെട്രോൾ വാങ്ങുന്ന ദൃശ്യങ്ങൾ വൈറലായിരുന്നു. പിന്നാലെയാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. പെട്രോളും ഡീസലും സ്റ്റോക്ക് ചെയ്യരുതെന്നും പെട്രോളിയം മന്ത്രാലയം പറയുന്നു. ഉത്പന്നങ്ങൾക്ക് ഒരു ക്ഷാമവും ഇല്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചായയും കാപ്പിയും ദോശയും ഔട്ട് ! സാമ്പാർ പോലും ഉണ്ടാക്കാൻ സാധിക്കുന്നില്ല; തമിഴ്‌നാട് ഹോസ്റ്റലുകളിൽ പ്രതിസന്ധി

ചായയും കാപ്പിയും ദോശയും ഔട്ട് ! സാമ്പാർ പോലും ഉണ്ടാക്കാൻ സാധിക്കുന്നില്ല; തമിഴ്‌നാട് ഹോസ്റ്റലുകളിൽ പ്രതിസന്ധി

ചെന്നൈ: തമിഴ്‌നാട്ടിൽ എൽപിജി പ്രതിസന്ധി രൂക്ഷമായതോടെ കടുത്ത നടപടിയുമായി ഹോസ്റ്റലുകൾ. പിജിയിലും ഹോസ്റ്റലുകളിലും ചായ, കാപ്പി, ദോശ, ചപ്പാത്തി തുടങ്ങിയവ പാചകം ചെയ്യുന്നത് നിർത്തി. ഗ്യാസ് ലാഭിക്കാനാണ് തീരുമാനം എന്നാണ് വിശദീകരണം.

തമിഴ്നാട് ഐടി ഹോസ്റ്റൽ ആൻഡ് പി ജി ഓണേഴ്‌സ് അസോസിയേഷൻ തങ്ങൾക്ക് കീഴിലുള്ള വിവിധ ഹോസ്റ്റലുകൾക്ക് ക്ഷാമം സംബന്ധിച്ച് നോട്ടീസ് നൽകിയിരുന്നു. പാചകവാതകം സൂക്ഷിച്ച് ഉപയോഗിക്കണം എന്നാണ് നോട്ടീസിൽ ഉണ്ടായിരുന്നത്. ഇതിന് പിന്നാലെയാണ് ഹോസ്റ്റലുകളും പിജികളും പ്രാഥമിക ഭക്ഷണവിഭവങ്ങൾ പോലും ഉണ്ടാകുന്നത് നിർത്തിവെക്കാൻ തീരുമാനിച്ചത്. സാമ്പാർ, കുറുമ തുടങ്ങിയ ഭക്ഷണങ്ങൾ ഉണ്ടാക്കേണ്ടതില്ല എന്നും ഹോസ്റ്റലുകൾ തീരുമാനിച്ചു. പകരം ചട്ണി നൽകാനാണ് തീരുമാനം.

അതേസമയം, കേരളത്തിലും ക്ഷാമം രൂക്ഷമാകുകയാണ്. പാചകവാതക പ്രതിസന്ധി സംസ്ഥാനത്തെ ജയിലുകളെയും ബാധിച്ചുതുടങ്ങിയിട്ടുണ്ട്.പൂജപ്പുര സെൻട്രൽ ജയിൽ അടക്കം സംസ്ഥാനത്തെ വിവിധ ജയിലുകളെയാണ് പ്രതിസന്ധി ബാധിച്ചുതുടങ്ങിയത്. ഇതോടെ തടവുകാർ ഉണ്ടാക്കി പുറത്തുവിൽക്കുന്ന ഭക്ഷണങ്ങളിൽ ചിലത് ഒഴിവാക്കാനുള്ള തീരുമാനമെടുക്കാൻ ജയിൽ അധികൃതർ നിർബന്ധിതരായിരിക്കുകയാണ്. ഇതോടെ ജയിൽ വകുപ്പിന്റെ ഫുഡ് കൗണ്ടറുകളില്‍ ലഭിക്കുന്ന ഭക്ഷണത്തിൽ കുറവ് വന്നുതുടങ്ങും.

ഏജൻസികൾ പാചകവാത സിലിണ്ടറുകൾ കുറച്ചതോടെയാണ് ഭക്ഷണം ഉണ്ടാക്കിനൽകുന്നത് കുറയ്ക്കാൻ ജയിൽ അധികൃതർ തീരുമാനിച്ചത്. ഇതോടെ പുറത്തുവിൽക്കുന്ന ഭക്ഷണം ചപ്പാത്തിയും കറികളും മാത്രമായി ജയിൽ അധികൃതർ പരിമിതപ്പെടുത്തി. ഇനിയും സിലിണ്ടറുകൾ കുറച്ചാൽ പൂർണമായും ഭക്ഷണവിതരണം നിർത്താനാണ് തീരുമാനം. എന്നാൽ ജയിലിനുള്ളിലെ ഭക്ഷണത്തിൽ കുറവ് വരുത്താൻ നീക്കമില്ലെന്ന് ജയിൽ അധികൃതർ വ്യക്തമാക്കി.

ജയിൽ വകുപ്പിന് ലാഭം നേടിക്കൊടുത്ത സംരംഭമാണ് 'ഫുഡ് ഫോർ ഫ്രീഡം'. തടവുപുള്ളികൾ വെച്ചുണ്ടാക്കുന്ന ഭക്ഷണമാണ് ഫുഡ് കൗണ്ടറുകളിലൂടെ ജയിൽ അധികൃതർ പൊതുജനങ്ങൾക്ക് നൽകുന്നത്. വലിയ വിലക്കുറവാണ് ഈ ഭക്ഷണത്തിന്. അതിനാൽ സാധാരണക്കാരായ നിരവധി പേർ ഈ സംവിധാനത്തെ ആശ്രയിച്ചിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അലുവ അതുല്‍ കൊലക്കേസ്; ‘അന്വേണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു; കര്‍ശന നടപടിയെടുക്കും’; റവാഡ ചന്ദ്രശേഖര്‍

അലുവ അതുല്‍ കൊലക്കേസ്; ‘അന്വേണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു; കര്‍ശന നടപടിയെടുക്കും’; റവാഡ ചന്ദ്രശേഖര്‍

ഗുണ്ടാനേതാവ് അലുവ അതുലിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ കണ്ടെത്താന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചതായി ഡിജിപി റവാഡ ചന്ദ്രശേഖര്‍. പ്രതികളെ പോലീസിനു അറിയാമെന്നും കര്‍ശന നടപടി ഉടന്‍ ഉണ്ടാകുമെന്നും ഡിജിപി ട്വന്റിഫോറിനോട് പറഞ്ഞു. സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

കുപ്രസിദ്ധ ഗുണ്ട അലുവ അതുലിനെ റോഡിലിട്ട് ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഗുണ്ട ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അലുവ അതുല്‍.

ജാമ്യത്തിലിറങ്ങിയ അതുല്‍ പൊലീസ് സ്റ്റേഷനില്‍ ഒപ്പിടാന്‍ പോയി മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. അതിക്രൂരമായാണ് അതുലിനെ ആക്രമിച്ചത്. തലയോട്ടി വെട്ടി പിളര്‍ത്തി. ശരീരത്തില്‍ ഏഴ് ആഴത്തിലുള്ള വെട്ടേറ്റു. ഇടത്തെ കാലില്‍ നാല് വെട്ട് ഏറ്റു. വലത്തേ കാലില്‍ ഒരു വെട്ട്. വലത്തേ കയ്യില്‍ ഒരു വെട്ടും ഏറ്റു. അതുലിന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

കൊലപാതകത്തിന് പിന്നില്‍ ബ്ലാക്ക് വിഷ്ണു നേതൃത്വം നല്‍കുന്ന കടത്തൂര്‍ ഗുണ്ടാ സംഘമാണ് എന്നാണ് സൂചന. കുക്കു എന്ന് വിളിക്കുന്ന മനുവാണ് അലുവ അതുലിനു ഒപ്പം ഉണ്ടായിരുന്നത്. മനുവിനു കാര്യമായി പരുക്കില്ല. മനുവിനെ മര്‍ദിച്ച് സ്ഥലത്തു നിന്ന് ഓടിക്കുകയായിരുന്നു.

അതേസമയം, അലുവ അതുലിനെ ആക്രമിക്കുമെന്ന് ഇന്റലിജന്‍സ് ഒരാഴ്ച മുന്‍പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ജാമ്യത്തിലിറങ്ങിയാല്‍ അലുവ അതുലിനെ കടത്തൂര്‍ ടീം ആക്രമിക്കുമെന്നായിരുന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇരുസംഘങ്ങളും തമ്മില്‍ തുടര്‍ച്ചയായി സംഘര്‍ഷം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സര്‍ക്കാര്‍ സേവനങ്ങള്‍ ഔട്ട്‌സോഴ്‌സ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പുതിയ നിയമം പ്രഖ്യാപിച്ച് ദുബായ് ഭരണകൂടം

സര്‍ക്കാര്‍ സേവനങ്ങള്‍ ഔട്ട്‌സോഴ്‌സ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പുതിയ നിയമം പ്രഖ്യാപിച്ച് ദുബായ് ഭരണകൂടം

ദുബായ്: സര്‍ക്കാര്‍ സേവനങ്ങള്‍ ഔട്ട്‌സോഴ്‌സ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പുതിയ നിയമം പ്രഖ്യാപിച്ച് ദുബായ് ഭരണകൂടം. പുറം ജോലിക്കരാര്‍ ഏറ്റെടുക്കുന്ന സ്ഥാപനങ്ങള്‍ ഒരു പ്രവാസിക്ക് പകരമായി ഒരു സ്വദേശിയെ നിയമിക്കണമെന്ന് പുതിയ നിയമ വ്യവസ്ഥയിൽ പറയുന്നു. സ്ഥാപനങ്ങള്‍ വരുത്തുന്ന വീഴ്ചകള്‍ക്കുള്ള പിഴകളും ശിക്ഷയും പുതിയ നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പുറം ജോലിക്കരാറുമായി ബന്ധപ്പെട്ട പുതിയ നിയമം പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു വേണ്ടി സേവനം നല്‍കുന്ന സ്വകാര്യ കരാര്‍ കമ്പനികളെ നിയന്ത്രിക്കാനും സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനുമാണ് പുതിയ നിയമം. സ്വദേശിവല്‍ക്കരണവുമായി ബന്ധപ്പെട്ടതാണ് പുതിയ നിയമത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിബന്ധന. സര്‍ക്കാര്‍ സേവനങ്ങള്‍ ഏറ്റെടുത്തു നടത്തുന്ന കമ്പനികള്‍ ഓരോ വിദേശി ജീവനക്കാരനും പകരം കുറഞ്ഞത് ഒരു യുഎഇ പൗരനെയെങ്കിലും ജോലിക്ക് നിയമിച്ചിരിക്കണം. സ്വദേശി ജീവനക്കാര്‍ക്ക് നിയമപരമായ ശമ്പളവും ആനുകൂല്യങ്ങളും ഉറപ്പാക്കേണ്ടത് കരാര്‍ കമ്പനിയുടെ ഉത്തരവാദിത്തമാണ്. സേവന രംഗത്ത് ആരോഗ്യകരമായ മത്സരം ഉറപ്പാക്കാന്‍ ഒന്നിലധികം കമ്പനികള്‍ക്ക് ഒരേ സേവനം നല്‍കാന്‍ അനുമതി നല്‍കും. പുറം ജോലിക്കരാര്‍ ഏറ്റെടുക്കാന്‍ കൂടുതല്‍ കമ്പനികള്‍ വരാത്ത സാഹചര്യത്തില്‍ മാത്രമേ ഒരു കമ്പനിക്ക് സ്ഥിരമായി കരാര്‍ നല്‍കാന്‍ പാടുള്ളുവെന്നും പുതിയ നിയമത്തില്‍ പറയുന്നു. നിലവിലുള്ള കമ്പനികള്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ പുതിയ നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു. നിയമ ലംഘിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പത്തനംതിട്ടയിൽ വീട്ടിൽ വെള്ളം ചോദിച്ചെത്തിയ സ്ത്രീയുടെ സഞ്ചിയിൽ കുഞ്ഞ്; മുറ്റത്ത് ഉപേക്ഷിക്കാൻ ശ്രമം: ഭയന്നോടി വീട്ടമ്മ

പത്തനംതിട്ടയിൽ വീട്ടിൽ വെള്ളം ചോദിച്ചെത്തിയ സ്ത്രീയുടെ സഞ്ചിയിൽ കുഞ്ഞ്; മുറ്റത്ത് ഉപേക്ഷിക്കാൻ ശ്രമം: ഭയന്നോടി വീട്ടമ്മ

പത്തനംതിട്ട: നെടുമൺകാവ് കൈലാസക്കുന്ന് ശാലേംപുരത്ത് സഞ്ചിയിൽ കുഞ്ഞുമായി എത്തിയ അജ്ഞാത സ്ത്രീയെ കണ്ടെന്ന വീട്ടമ്മയുടെ വെളിപ്പെടുത്തൽ നാടിനെ പരിഭ്രാന്തിയിലാഴ്ത്തി. ഇന്നലെ രാവിലെ 9.30-ഓടെയാണ് സംഭവം. ഭർത്താവ് ജോലിക്ക് പോയതിനാൽ വീട്ടിൽ ഒറ്റയ്ക്കായിരുന്നു വീട്ടമ്മ. മുറ്റം തൂക്കുന്നതിനിടെയാണ് ഒരു സ്ത്രീ കയ്യിൽ വലിയ സഞ്ചിയുമായി എത്തിയത്.

കുടിവെള്ളം ആവശ്യപ്പെട്ടാണ് അജ്ഞാതയായ സ്ത്രീ വീട്ടുപടിക്കൽ എത്തിയത്. വെള്ളമെടുക്കാൻ അകത്തേക്ക് പോകാൻ തുടങ്ങിയപ്പോൾ, "വെള്ളം വേണ്ടെന്നും ഈ സഞ്ചി ഇവിടെ വെക്കട്ടെയെന്നും" സ്ത്രീ പറഞ്ഞു. സംശയം തോന്നി സഞ്ചിയിലേക്ക് നോക്കിയപ്പോൾ ഉള്ളിൽ അനക്കം കാണുകയും വെള്ളത്തുണിയിൽ പൊതിഞ്ഞ നിലയിൽ ഒരു പിഞ്ചുകുഞ്ഞിനെ കണ്ടെത്തുകയും ചെയ്തതായി വീട്ടമ്മ പറയുന്നു. ഭയന്നുപോയ വീട്ടമ്മ ഉടൻ തന്നെ വീടിനുള്ളിൽ കയറി കതകടച്ചു.

തുടർന്ന് ഭർത്താവിനെ വിവരമറിയിക്കുകയും അയൽവാസികളും പഞ്ചായത്തംഗം ലൈലയും സ്ഥലത്തെത്തുകയും ചെയ്തു. നാട്ടുകാർ ചേർന്ന് വീട്ടുപരിസരങ്ങളിലും ഇടവഴികളിലും വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. ഉടൻ തന്നെ പോലീസിൽ വിവരമറിയിച്ചു. 