Wednesday, 18 March 2026

ഗംഗാനദിയിൽ ബോട്ടിൽ ഇഫ്താർ വിരുന്ന് നടത്തി ബിരിയാണി കഴിച്ചു, 14 പേർ അറസ്റ്റിൽ

ഗംഗാനദിയിൽ ബോട്ടിൽ ഇഫ്താർ വിരുന്ന് നടത്തി ബിരിയാണി കഴിച്ചു, 14 പേർ അറസ്റ്റിൽ

വാരണാസി: ഗംഗാനദിയിൽ ബോട്ടിൽ ഇഫ്താർ നടത്തി ബിരിയാണി കഴിച്ച 14പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മതവികാരം വ്രണപ്പെടുത്തി, ആരാധന നടത്തുന്ന ഇടത്തെ അശുദ്ധമാക്കി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെയാണ് നടപടി. ബിജെപി യുവമോർച്ച നേതാവ് രജത്ത് ജയ്‌സ്വാളിന്റെ പരാതിയിലാണ് കേസെടുത്തത്.

സനാതനധർമം പിന്തുടരുന്നവർക്ക് ആഴത്തിലുള്ള വിശ്വാസമാണ് ഗംഗാനദിയിലുള്ളത്. ആയിരക്കണക്കിന് പേരാണ് കാശി സന്ദർശിച്ച് പൂജകൾ നടത്തുന്നതും പ്രാർത്ഥിക്കുന്നതും. ഇത്തരമൊരു സാഹചര്യത്തിൽ ഗംഗാനദിയുടെ നടുവിലിരുന്ന് ബിരിയാണി കഴിക്കുന്നതും അതിന്റെ എച്ചിൽ നദിയിലേക്ക് എറിയുന്നതും ശരിയായരീതിയല്ല. ഹിന്ദുകളുടെ മതവികാരത്തെ ഹനിക്കാൻ മനപ്പൂർവമുള്ള ശ്രമമാണിതെന്നാണ് ജയ്‌സ്വാളിന്റെ ആരോപണം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചെന്നൈയിലെ മണ്ഡലങ്ങളിൽ കണ്ണുവെച്ച് ടിവികെ നേതാക്കള്‍; വിജയ് ജനവിധി തേടുക പെരമ്പൂരിൽ നിന്ന്

ചെന്നൈയിലെ മണ്ഡലങ്ങളിൽ കണ്ണുവെച്ച് ടിവികെ നേതാക്കള്‍; വിജയ് ജനവിധി തേടുക പെരമ്പൂരിൽ നിന്ന്

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ ചെന്നൈയിലെ നിയമസഭാ മണ്ഡലങ്ങളിലേക്ക് കണ്ണുവെച്ച് വിജയ് അടക്കമുളള ടിവികെയുടെ മുതിർന്ന നേതാക്കള്‍. വിജയ് പെരമ്പൂര്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടാനാണ് സാധ്യതയെന്നാണ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നത്. തിരുച്ചി ഈസ്റ്റില്‍ നിന്നും വിജയ് മത്സരിക്കുമെന്ന തരത്തില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും നേതൃത്വം അത് തളളി. 2.22 ലക്ഷം വോട്ടര്‍മാരുളള പെരമ്പൂര്‍ ചെന്നൈ ജില്ലയിലെ സുപ്രധാന മണ്ഡലമാണ് പെരമ്പൂര്‍.

ടിവികെ ജനറല്‍ സെക്രട്ടറി ബുസി ആനന്ദ് ടി നഗറില്‍ നിന്നായിരിക്കും ജനവിധി തേടുക. തെരഞ്ഞെടുപ്പ് ചുമതലയുളള ജനറല്‍ സെക്രട്ടറി ആധവ് അര്‍ജുന വില്ലിവാക്കത്തുനിന്നും മത്സരിക്കും. ടിവികെയില്‍ ചേര്‍ന്ന മുന്‍ എഐഎഡിഎംകെ എംഎല്‍എ ജെ സി ഡി പ്രഭാകര്‍ തൗസന്റ് ലൈറ്റ്‌സ് മണ്ഡലത്തില്‍ നിന്നും ടിവികെ ട്രഷറര്‍ പി വെങ്കട്ടരാമന്‍ മൈലാപ്പൂരില്‍ നിന്നും മുന്‍ എംഎല്‍എ വി എസ് ബാബു കൊളത്തൂരുനിന്നുമായിരിക്കും ജനവിധി തേടുക. ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിമാരായ എം അരുള്‍ പ്രകാശമും എ രാജ്‌മോഹനും സൈദാപ്പേട്ടുനിന്നും എഗ്മോറില്‍ നിന്നും മത്സരിക്കാനും തീരുമാനമായി. എന്‍ മേരി വില്‍സണ്‍ ആര്‍ കെ നഗറില്‍ നിന്നും മത്സരിക്കും.

ടിവികെ ഹൈ ലെവല്‍ കമ്മിറ്റിയുടെ ചീഫ് കോര്‍ഡിനേറ്ററും ഒന്‍പത് തവണ എംഎല്‍എയുമായ കെ എ സെങ്കോട്ടയ്യന്‍ സ്വന്തം മണ്ഡലമായ ഗോപിചെട്ടിപാളയത്തില്‍ നിന്നായിരിക്കും ജനവിധി തേടുക. ടിവികെയുടെ മറ്റൊരു ജനറല്‍ സെക്രട്ടറിയും മുന്‍ ഐആര്‍എസ് ഓഫീസറുമായ ആര്‍ അരുണ്‍രാജ് തിരുച്ചെങ്കോട് നിന്നും ജോയിന്റ് ജനറല്‍ സെക്രട്ടറി സി ടി ആര്‍ നിര്‍മ്മല്‍ കുമാര്‍ തിരുപ്പരന്‍കുണ്ട്രത്തുനിന്നും മത്സരിക്കാന്‍ തീരുമാനമായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെയും സഖ്യകക്ഷികളും ചെന്നൈ ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളിലും വിജയിച്ചിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 17 March 2026

സഹകരണ ബാങ്ക് നിക്ഷേപക കൂട്ടായ്മ മാർച്ച് പാലാ ടോംസ് ചേമ്പറിൽ

സഹകരണ ബാങ്ക് നിക്ഷേപക കൂട്ടായ്മ മാർച്ച് പാലാ ടോംസ് ചേമ്പറിൽ

സഹകരണ ബാങ്ക് നിക്ഷേപക കൂട്ടായ്മ മാർച്ച് 19ന് 3 pm പാലാ ടോംസ് ചേമ്പറിൽ
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ സഹകരണ ബാങ്ക് നിക്ഷേപകരുടെ നിലപാട് സ്വീകരിക്കുവാൻ,കോട്ടയം ജില്ലയിലെ വിവിധ സഹകരണ സംഘങ്ങളിലെ നിക്ഷേപകരുടെ യോഗം ഓൾ കേരളാ കോ-ഓപ്പറേറ്റീവ് ഡെപ്പോസിറ്റേഴ്സ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽമാർച്ച് 19ന് പാലാ ടോംസ് ചേമ്പറിൽ ചേരുന്നു.സംസ്ഥാന വൈസ് പ്രസിൻ്റുമാരായ റോയി വെള്ളരിങ്ങാട്ട്, പ്രൊഫ. നെടുങ്കുന്നം രഘുനാഥ്, ജില്ലാ പ്രസിഡൻ്റ് എ.സി. ബേബിച്ചൻ എന്നിവർ നേതൃത്വം നൽകുന്നു. കിഴതടിയൂർ, വലവൂർ, കടനാട്, മേലമ്പാറ, മൂന്നിലവ്, കടപ്ലാമറ്റം, പൂഞ്ഞാർ, പുന്നത്തറ, കറുകച്ചാൽ, വെള്ളൂർ തുടങ്ങിയ സഹകരണ ബാങ്കുകളിൽ നിന്നുള്ള നിക്ഷേപകർ പങ്കെടുക്കുന്നു. വിവിധ സഹകരണസംഘങ്ങളിൽ നിക്ഷേപം നഷ്ടപ്പെട്ടിട്ടുള്ള നിക്ഷേപകർ യോഗത്തിൽ എത്തിച്ചേരണമെന്ന് സംഘാടകർ അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൃത്രിമക്ഷാമമുണ്ടാക്കി ഗ്യാസ് സിലിണ്ടറുകൾ കരിഞ്ചന്തയിൽ വിൽക്കുന്ന പാലായിലെ ഗ്യാസ് ഏജൻസിക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് പാലാ നഗരസഭ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം.

പാചക വാതക സിലിണ്ടറുകൾക്ക് ലഭ്യത കുറവ് ഉണ്ട് എന്നുള്ളത് യഥാർത്ഥ്യമാണ് എങ്കിലും പാലായിലെ ഏജൻസി ലഭ്യതക്കുറവ് പർവ്വതീകരിച്ച് കൃത്രിമ ക്ഷാമം ഉണ്ടാക്കി നിയമത്തെ വെല്ലുവിളിച്ച് അമിത ലാഭം ഉണ്ടാക്കുകയാണ് എന്ന ആക്ഷേപം കണക്കിലെടുത്താണ് നഗരസഭ അധ്യക്ഷയുടെ ഇടപെടൽ. നിരവധി പരാതികൾ ഈ ഏജൻസിക്കെതിരെ നിരന്തരം ഉയരുന്നുണ്ട്. ക്രമക്കേടുകളുടെ പേരിൽ പല തവണ ഈ ഏജൻസി നിയമ നടപടി നേരിടേണ്ടി വന്നിട്ടുമുണ്ട്.
പാലായിലെ ജനങ്ങളെ ബുദ്ധിമുട്ടിച്ച് ഇത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാമെന്ന് ഏജൻസിക്കാർ കരുതുന്നു എങ്കിൽ രാഷ്ട്രീയത്തിന് അതീതമായി പൊതുജനങ്ങളെ സംഘടിപ്പിച്ച് ഏജൻസിക്കെതിരെ പ്രത്യക്ഷ സമരപരിപാടികൾ സംഘടിപ്പിക്കും എന്നും ചെയർപേഴ്സൺ വ്യക്തമാക്കി. ഇതിന് പാലാ നഗരസഭ തന്നെ നേതൃത്വം കൊടുക്കും എന്നും അവർ അറിയിച്ചു.
ഈ വിഷയത്തിൽ ഉത്തരവാദിത്വപ്പെട്ട അധികാരികൾക്ക് രേഖാമൂലം ഉടൻ തന്നെ പരാതി നല്കും. അധികാരികളുടെ ഭാഗത്തുനിന്ന് ക്രിയാത്മകമായ ഇടപെടൽ ഉണ്ടായില്ല എങ്കിൽ ഈ വിഷയം ചർച്ച ചെയ്യാനായി മാത്രം അടിയന്തിര കൗൺസിൽ യോഗം വിളിച്ച് ചേർക്കും. പുര കത്തുംമ്പോൾ വാഴ വെട്ടുന്ന ഇത്തരം കരിഞ്ചന്തക്കാർക്കെതിരെ ജനങ്ങൾ ശക്തമായി പ്രതികരിക്കണമെന്നും ദിയ ബിനു പുളിക്കകണ്ടം ആവശ്യപ്പെട്ടു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാചകവാതക ക്ഷാമം - ഹോട്ടലുകൾ 23ന് അടച്ചിടും - കെ.എച്ച്.ആർ.എ.

പാചകവാതക ക്ഷാമം - ഹോട്ടലുകൾ 23ന് അടച്ചിടും - കെ.എച്ച്.ആർ.എ.

കൊച്ചി : ഹോട്ടലുകളെ അവശ്യസർവ്വീസായി പ്രഖ്യാപിച്ച് പാചകവാതകം
ഹോട്ടലുകൾക്കും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ശക്തമായ സമരപരിപാടികൾ നടത്തുവാൻ കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. വാണിജ്യ സിലിണ്ടറുകൾ വിതരണം ചെയ്യുവാൻ എണ്ണക്കമ്പനികൾക്ക് നിർദ്ദേശം ലഭിച്ചിട്ടും മുൻഗണനാപട്ടികയിൽ ഹോട്ടലുകളെ ഉൾപ്പെടുത്താത്തിനാൽ ഹോട്ടലുകൾക്ക് സിലിണ്ടറുകൾ വിതരണം ചെയ്യുന്നില്ല. പ്രൈവറ്റ് കമ്പനികൾ അവസരം മുതലാക്കി ഗ്യാസിന് വൻ വിലവർദ്ധനവ് വരുത്തിയിരിക്കുകയാണ്. ഒരുവിധത്തിലും പിടിച്ചു നിൽക്കാനാവാതെ ഹോട്ടലുകൾ അടഞ്ഞുപോകുന്നു. ലക്ഷകണക്കിനാളുകളെ നേരിട്ട് ബാധിക്കുന്ന വിഷയമായിട്ടും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇക്കാര്യത്തിൽ നിസംഗത പുലർത്തുകയാണ്. ഹോട്ടലുകളെ മുൻഗണനാപട്ടികയിൽ ഉൾപ്പെടുത്തി പാചകവാതകം വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് മാർച്ച് 19ന് എണ്ണകമ്പനികളുടെ ബോട്ടിലിംഗ് പ്ലാൻ്റിലേക്ക് മാർച്ച് നടത്തുവാനും, മാർച്ച് 23ന് സംസ്ഥാനവ്യാപകമായി ഹോട്ടലുകൾ അടച്ചിട്ട് സൂചന പണിമുടക്ക് നടത്തുവാനും തീരുമാനിച്ചതായി പ്രസിഡൻ്റ് ജി. ജയപാലും, ജനറൽ സെക്രട്ടറി എൻ. അബ്‌ദുൾ റസാഖും അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹോണ്ട 0 ആൽഫ ഇവി ഇന്ത്യയിൽ; വിപണി പിടിക്കാൻ പുതിയ താരം

ഹോണ്ട 0 ആൽഫ ഇവി ഇന്ത്യയിൽ; വിപണി പിടിക്കാൻ പുതിയ താരം

കഴിഞ്ഞ വർഷം ജപ്പാൻ മൊബിലിറ്റി ഷോയിൽ ആദ്യമായി കൺസെപ്റ്റ് അവതാരമായി അനാച്ഛാദനം ചെയ്ത ഹോണ്ട 0 α (ആൽഫ) ഇലക്ട്രിക് എസ്‌യുവിയുടെ ഇന്ത്യയിലെ പരീക്ഷണ ഓട്ടങ്ങൾ ഹോണ്ട കാർസ് ഇന്ത്യ ആരംഭിച്ചു . ജാപ്പനീസ് വാഹന നിർമ്മാതാക്കളിൽ നിന്നുള്ള ഇന്ത്യയിലെ ആദ്യത്തെ ബാറ്ററി ഇലക്ട്രിക് വെഹിക്കിൾ (ബിഇവി) ഓഫറായിരിക്കും ഇത്.

ഹൈവേകൾ, നഗര റോഡുകൾ, വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങൾ എന്നിവയുൾപ്പെടെ ഇന്ത്യയിലെ വിവിധ ഡ്രൈവിംഗ് സാഹചര്യങ്ങളിലൂടെ വാഹനത്തെ പരീക്ഷണ പരിപാടി വിലയിരുത്തുമെന്ന് കമ്പനി പറയുന്നു. ആഭ്യന്തര, ആഗോള വിപണികളെ ലക്ഷ്യം വച്ചുകൊണ്ട്, രാജസ്ഥാനിലെ തപുകരയിലുള്ള പ്ലാന്റിലാണ് ഹോണ്ട 0α നിർമ്മിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനത്തിനായി ഏകദേശം 12,00 കോടി രൂപയുടെ നിക്ഷേപ പദ്ധതിയാണ് കമ്പനി ആസൂത്രണം ചെയ്തിരിക്കുന്നത്. 2026-27 സാമ്പത്തിക വർഷത്തിൽ പദ്ധതിയിട്ടിരിക്കുന്ന ഇതിന്റെ ലോഞ്ചിന് സാക്ഷ്യം വഹിക്കുന്ന ആദ്യ വിപണികളിൽ ഇന്ത്യയും ജപ്പാനും ഉൾപ്പെടും.

ഡിസൈൻ ഹൈലൈറ്റുകൾ 

ഹോണ്ട 0 α എസ്‌യുവി കൺസെപ്റ്റ്, ബ്രാൻഡിന്റെ 'തിൻ, ലൈറ്റ്, വൈസ്' ഡിസൈൻ ഭാഷ ഉൾക്കൊള്ളുന്ന, ഏതാണ്ട് നിർമ്മാണ ഘട്ടത്തിലുള്ള മോഡലിന്റെ പ്രിവ്യൂ ആയിരിക്കുമെന്ന് പറയപ്പെടുന്നു. കൺസെപ്റ്റിന് സമാനമായി, അന്തിമ പതിപ്പ് നേരിയതും വീതിയുള്ളതുമായ നിലപാട് നിലനിർത്താൻ സാധ്യതയുണ്ട്, അതോടൊപ്പം പ്രകാശിതമായ ഹോണ്ട ലോഗോ, ഷാർപ്പ് റാക്ക്ഡ് ഫ്രണ്ട് വിൻഡ്‌സ്‌ക്രീൻ, എയറോ-ഒപ്റ്റിമൈസ് ചെയ്ത 19 ഇഞ്ച് അലോയ് വീലുകൾ, പ്രമുഖ വീൽ ആർച്ചുകൾ എന്നിവയുള്ള സവിശേഷമായി രൂപകൽപ്പന ചെയ്ത ഫ്രണ്ട് ഗ്രില്ലും ഉണ്ടായിരിക്കും.

മറ്റ് ഡിസൈൻ ഘടകങ്ങളിൽ ഒരു സൈഡ്-മൗണ്ടഡ് ചാർജിംഗ് പോർട്ട്, ഉയർന്ന ലംബ പിൻ വിൻഡ്‌സ്ക്രീൻ, പൂർണ്ണ വീതിയുള്ള U- ആകൃതിയിലുള്ള ടെയിൽലാമ്പുകൾ, ഒരു ഫോക്സ് ബാഷ് പ്ലേറ്റുള്ള പിൻ ബമ്പർ എന്നിവ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

ക്യാബിൻ സ്ഥലവും ബാറ്ററി ഓപ്ഷനുകളും

 ഹോണ്ട 0 α എസ്‌യുവിയുടെ ഇന്റീരിയർ, പവർട്രെയിൻ വിശദാംശങ്ങൾ ഇപ്പോഴും വ്യക്തമല്ല. എങ്കിലും, എസ്‌യുവിക്ക് ഏകദേശം 2,700 എംഎം- 2,800 എംഎം വീൽബേസ് ഉണ്ടായിരിക്കുമെന്ന് കമ്പനി ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഇത് ക്യാബിൻ സ്ഥലം പരമാവധിയാക്കാൻ സഹായിക്കും. രണ്ട് എൽ‌എഫ്‌പി (ലിഥിയം അയൺ ഫോസ്ഫേറ്റ്) ബാറ്ററി പായ്ക്ക് ഓപ്ഷനുകളോടെയാണ് ഇലക്ട്രിക് എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്. കൃത്യമായ കണക്കുകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ബാറ്ററി ശേഷി 65kWh മുതൽ 75kWh വരെയാകാൻ സാധ്യതയുണ്ട്.

പ്രതീക്ഷിക്കുന്ന വിലയും എതിരാളികളും 

പുറത്തിറങ്ങുമ്പോൾ, ഹോണ്ട 0 ആൽഫ എസ്‌യുവി മഹീന്ദ്ര ബിഇ 6, ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, മാരുതി ഇ വിറ്റാര, ടാറ്റ കർവ്വ് ഇവി, എംജി ഇസഡ്എസ് ഇവി, വരാനിരിക്കുന്ന ടൊയോട്ട ഇ-ബെല്ല എന്നിവയ്‌ക്കെതിരെ മത്സരിക്കും. എൻട്രി ലെവൽ ട്രിമിന് ഏകദേശം 25 ലക്ഷം രൂപ മുതൽ ഇവിയുടെ വില ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിജയ്ക്ക് ഉപമുഖ്യമന്ത്രി പദവി, പാർട്ടിക്ക് 80 സീറ്റുകൾ; ടിവികെയ്ക്ക് വൻ ഓഫറുമായി തമിഴ്നാട് ബിജെപി

വിജയ്ക്ക് ഉപമുഖ്യമന്ത്രി പദവി, പാർട്ടിക്ക് 80 സീറ്റുകൾ; ടിവികെയ്ക്ക് വൻ ഓഫറുമായി തമിഴ്നാട് ബിജെപി

ചെന്നൈ: നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന് മുന്നിൽ ഓഫറുമായി തമിഴ്നാട് ബിജെപി. തങ്ങളുമായി സഖ്യത്തിലേർപ്പെടുകയാണെങ്കിൽ വിജയ്ക്ക് ഉപമുഖ്യമന്ത്രി പദവിയും മത്സരിക്കാൻ 80 സീറ്റുകളുമാണ് വാഗ്ദാനം. ഇരു പാർട്ടികളും തമ്മിലുള്ള സഖ്യചർച്ചകൾ അവസാനഘട്ടത്തിലെത്തി എന്നാണ് വിവരം.

വിജയ്ക്ക് മുഖ്യമന്ത്രി പദം വേണം എന്ന ആവശ്യമാണ് ടിവികെ മുന്നോട്ടുവെച്ചിട്ടുളളത്. വിജയ്‌യെ എതെങ്കിലും വിധേനെ സ്വാധീനിക്കാനുള്ള ശ്രമങ്ങളിലാണ് ബിജെപി. വിജയ്‌യുടെ ആരാധക വോട്ടുകളെയാണ് ബിജെപി ലക്ഷ്യമിടുന്നത്. വിജയ് പിടിക്കുന്ന ഓരോ വോട്ടും സഖ്യത്തിന്റെ ഭാവിയെ നിർണയിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. രണ്ട് ശതമാനം വോട്ട് വർദ്ധനവ് പോലും വലിയ മാറ്റമുണ്ടാക്കുമെന്നാണ് ബിജെപി കരുതുന്നത്. അതിനാൽ ഏത് വിധേനയും സഖ്യം സാധ്യമാക്കാനുള്ള നീക്കത്തിലാണ് ബിജെപി

ബിജെപിയുമായി സഖ്യത്തിലേർപ്പെടുമെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം തമിഴക വെട്രി കഴകം തള്ളിയിരുന്നു. ടിവികെ ജോയിന്റ് ജനറൽ സെക്രട്ടറി സി ടി ആർ നിർമൽ കുമാർ ആണ് എൻഡിഎ സഖ്യവാർത്തകൾ തള്ളിയത്. ബിജെപി തങ്ങളുടെ ആശയപരമായ എതിരാളികളാണെന്നും വരുന്ന വാർത്തകൾ എല്ലാം അഭ്യൂഹങ്ങൾ മാത്രമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെ സഖ്യമുണ്ടാക്കുകയാണെങ്കിൽ വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ബിജെപി അംഗീകരിക്കുമോ എന്നും നിർമൽ കുമാർ ചോദിച്ചിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിൽ ടിവികെ ബിജെപിയുമായി കൈകൊടുക്കുമെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. പാർട്ടി ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിൽ ഭൂരിപക്ഷം നേതാക്കളും ബിജെപി സഖ്യം ആവശ്യമെന്ന് അഭിപ്രായപ്പെട്ടുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.