Wednesday, 18 March 2026

ആദായനികുതി നിയമങ്ങളിലെ അഴിച്ചുപണി; ഏപ്രിൽ 1 മുതൽ വരുന്നത് അടിമുടി മാറ്റങ്ങൾ, ശമ്പളക്കാരെ ബാധിക്കുന്ന 10 പ്രധാന മാറ്റങ്ങള്‍

ആദായനികുതി നിയമങ്ങളിലെ അഴിച്ചുപണി; ഏപ്രിൽ 1 മുതൽ വരുന്നത് അടിമുടി മാറ്റങ്ങൾ, ശമ്പളക്കാരെ ബാധിക്കുന്ന 10 പ്രധാന മാറ്റങ്ങള്‍

പതിറ്റാണ്ടുകള്‍ പഴക്കമുള്ള 1961ലെ ആദായനികുതി നിയമത്തിന് പകരമായി 2026 ഏപ്രില്‍ 1 മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. ശമ്പളക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും ബിസിനസ്സ് സ്ഥാപനങ്ങള്‍ക്കും വലിയ തോതില്‍ സ്വാധീനം ചെലുത്തുന്നതാണ് പുതിയ് നിയമം. എല്ലാ നികുതിദായകരും അറിഞ്ഞിരിക്കേണ്ട 10 പ്രധാന മാറ്റങ്ങള്‍ താഴെ പറയുന്നവയാണ്:

1. പുതിയ നിയമം 2026-27 സാമ്പത്തിക വര്‍ഷം മുതല്‍

2026 ലെ പുതിയ ആദായനികുതി നിയമം 2026 ഏപ്രില്‍ 1 മുതല്‍ ആയിരിക്കും പ്രാബല്യത്തില്‍ വരിക. അതായത്, 2026-27 സാമ്പത്തിക വര്‍ഷത്തിലും 2027-28 അസസ്മെന്റ് വര്‍ഷത്തിലുമാണ് ഇത് ബാധകമാകുക.

2. പിഎഫ് വിഹിതം 7.5 ലക്ഷം കടന്നാല്‍ നികുതി

തൊഴിലുടമകള്‍ നല്‍കുന്ന റിട്ടയര്‍മെന്റ് ഫണ്ടുകളിലെ വിഹിതത്തിന് പുതിയ നികുതി വ്യവസ്ഥ വരുന്നു. പ്രൊവിഡന്റ് ഫണ്ട് , നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം , സൂപ്പര്‍ ആനുവേഷന്‍ ഫണ്ട് എന്നിവയിലേക്ക് തൊഴിലുടമ നല്‍കുന്ന വിഹിതം ഒരു വര്‍ഷം 7.5 ലക്ഷം രൂപയില്‍ കൂടിയാല്‍, ആ അധിക തുകയ്ക്ക് നികുതി നല്‍കേണ്ടി വരും. ഈ അധിക തുകയില്‍ നിന്നുള്ള വരുമാനവും നികുതിയുടെ പരിധിയില്‍ വരും.

3. കമ്പനി നല്‍കുന്ന താമസസൗകര്യത്തിന് പുതിയ മാനദണ്ഡം

കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന താമസ സൗകര്യത്തിന്മേലുള്ള നികുതി ഇനി നഗരങ്ങളിലെ ജനസംഖ്യ അടിസ്ഥാനമാക്കിയായിരിക്കും തീരുമാനിക്കുക. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ഇത് താഴെ പറയുന്ന രീതിയിലായിരിക്കും:

40 ലക്ഷത്തിന് മുകളില്‍ ജനസംഖ്യയുള്ള നഗരങ്ങളില്‍: ശമ്പളത്തിന്റെ 10%
15 ലക്ഷത്തിനും 40 ലക്ഷത്തിനും ഇടയില്‍ ജനസംഖ്യയുള്ള നഗരങ്ങളില്‍: ശമ്പളത്തിന്റെ 7.5%
മറ്റ് സ്ഥലങ്ങളില്‍: ശമ്പളത്തിന്റെ 5%
ജീവനക്കാരന്‍ എന്തെങ്കിലും വാടക നല്‍കുന്നുണ്ടെങ്കില്‍ അത് ഈ തുകയില്‍ നിന്ന് കുറയ്ക്കും.

4. കമ്പനി വീട് വാടകയ്ക്ക് എടുത്ത് നല്‍കിയാല്‍

വന്‍നഗരങ്ങളില്‍ കമ്പനികള്‍ ജീവനക്കാര്‍ക്ക് ഫ്ലാറ്റുകളോ വീടുകളോ വാടകയ്ക്ക് എടുത്ത് നല്‍കാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍, കമ്പനി നല്‍കുന്ന യഥാര്‍ത്ഥ വാടക അല്ലെങ്കില്‍ ജീവനക്കാരന്റെ ശമ്പളത്തിന്റെ 10% - ഇതില്‍ ഏതാണോ കുറവ്, ആ തുകയായിരിക്കും നികുതി കണക്കാക്കാന്‍ ഉപയോഗിക്കുക.

5. കമ്പനി വണ്ടികള്‍ ഉപയോഗിച്ചാല്‍

കമ്പനി നല്‍കുന്ന കാറുകള്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും സ്വന്തം ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന ജീവനക്കാരുടെ നികുതി ബാധ്യത കണക്കാക്കാന്‍ പുതിയ നിയമത്തില്‍ കൃത്യമായ തുകകള്‍ നിശ്ചയിച്ചിട്ടുണ്ട്:

1.6 ലിറ്റര്‍ എഞ്ചിന്‍ കപ്പാസിറ്റി വരെയുള്ള കാറുകള്‍ക്ക്: പ്രതിമാസം 5,000 രൂപ.
1.6 ലിറ്ററിന് മുകളിലുള്ള കാറുകള്‍ക്ക്: പ്രതിമാസം 7,000 രൂപ.
കമ്പനി ഡ്രൈവറെയും നല്‍കുന്നുണ്ടെങ്കില്‍: പ്രതിമാസം 3,000 രൂപ കൂടി അധികമായി കണക്കാക്കും.
6. സമ്മാനങ്ങള്‍ക്ക് 15,000 രൂപ വരെ മാത്രം ഇളവ്

ഉത്സവ സീസണുകളിലും മറ്റും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന സമ്മാനങ്ങള്‍ക്കും ഗിഫ്റ്റ് വൗച്ചറുകള്‍ക്കും ഒരു സാമ്പത്തിക വര്‍ഷം 15,000 രൂപ വരെ മാത്രമേ നികുതി ഇളവ് ലഭിക്കൂ. സമ്മാനങ്ങളുടെ മൂല്യം 15,000 രൂപ കടന്നാല്‍ മുഴുവന്‍ തുകയ്ക്കും നികുതി നല്‍കേണ്ടി വരും.

7. ഓഫീസില്‍ നിന്നുള്ള ഭക്ഷണത്തിന് 200 രൂപ വരെ ഇളവ്

ഓഫീസ് സമയത്ത് കമ്പനി നല്‍കുന്ന സൗജന്യ ഭക്ഷണത്തിന് നികുതി ഇളവ് തുടരും. എന്നാല്‍ ഒരു നേരത്തെ ഭക്ഷണത്തിന്റെ മൂല്യം 200 രൂപയില്‍ കവിയാന്‍ പാടില്ല. ഓഫീസ് കാന്റീന്‍, മീല്‍ വൗച്ചറുകള്‍ എന്നിവയ്‌ക്കെല്ലാം ഇത് ബാധകമാണ്.

8. കമ്പനിയില്‍ നിന്നുള്ള വായ്പകള്‍

തൊഴിലുടമയില്‍ നിന്ന് എടുക്കുന്ന 2 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്കും, പ്രത്യേക ചികിത്സാ ആവശ്യങ്ങള്‍ക്കായുള്ള വായ്പകള്‍ക്കും നികുതി ഈടാക്കില്ല. എന്നാല്‍ ഇതിന് മുകളിലുള്ള വായ്പകള്‍ക്ക്, സമാനമായ വായ്പകള്‍ക്ക് എസ്.ബി.ഐ ഈടാക്കുന്ന പലിശ നിരക്കിനെ അടിസ്ഥാനമാക്കി നികുതി കണക്കാക്കും.

9. നികുതി രഹിത വരുമാനത്തിലെ നിക്ഷേപങ്ങള്‍

നികുതി ഇളവുള്ള ചില നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനവുമായി ബന്ധപ്പെട്ട ചെലവുകള്‍ എങ്ങനെ കണക്കാക്കാമെന്ന് പുതിയ നിയമം വ്യക്തമാക്കുന്നു. ശരാശരി വാര്‍ഷിക നിക്ഷേപ മൂല്യത്തിന്റെ 1 ശതമാനം ഇതിനായുള്ള ചെലവായി കണക്കാക്കും. എന്നാല്‍ നികുതിദായകന്‍ ക്ലെയിം ചെയ്യുന്ന ആകെ ചെലവിനേക്കാള്‍ കൂടുതലാകാന്‍ ഇത് പാടില്ല.

10. വിദേശ ഡിജിറ്റല്‍ കമ്പനികള്‍ക്കും നികുതി

ഇന്ത്യയില്‍ കാര്യമായ സാമ്പത്തിക സാന്നിധ്യമുള്ള വിദേശ ഡിജിറ്റല്‍ ബിസിനസുകളെയും പുതിയ നിയമം നികുതി പരിധിയില്‍ കൊണ്ടുവരുന്നു. ഇന്ത്യന്‍ ഉപഭോക്താക്കളുമായുള്ള ഇടപാടുകള്‍ 2 കോടി രൂപ കടക്കുകയോ, അല്ലെങ്കില്‍ ഇന്ത്യയില്‍ 3 ലക്ഷത്തിലധികം ഉപഭോക്താക്കള്‍ ഉണ്ടാവുകയോ ചെയ്താല്‍ ഈ കമ്പനികള്‍ ഇന്ത്യയില്‍ നികുതി നല്‍കാന്‍ ബാധ്യസ്ഥരാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

13 കാരനായ മകന്‍റെ മുന്നിൽ വെച്ച് കൊടും ക്രൂരത, ഭാര്യയെ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊന്നു; ഭ‍ർത്താവ് പിടിയിൽ

13 കാരനായ മകന്‍റെ മുന്നിൽ വെച്ച് കൊടും ക്രൂരത, ഭാര്യയെ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊന്നു; ഭ‍ർത്താവ് പിടിയിൽ

മുംബൈ: കുടുംബ വഴക്കിനെ തുടർന്ന് 13 വയസ്സുള്ള മകന്റെ മുന്നിൽവച്ച് ഭാര്യയെ ട്രെയിനിന് മുന്നിലേക്കു തള്ളിയിട്ട് കൊലപ്പെടുത്തി ഭർത്താവ്. മുംബൈയിലെ മുളുണ്ട് റെയിൽവേ സ്റ്റേഷനിലാണ് ക്രൂരത നടന്നത്. യുപി സ്വദേശിനിയായ പുഷ്പ ഗുപ്ത(36)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ ഭ‍ർത്താവായ ഇലക്ട്രീഷൻ രാജ്കുമാർ ഗുപ്ത(42)യെ പൊലീസ് അറസ്റ്റ് ചെയ്തു. മാ‍ച്ച് 14ന് രാവിലെ മുളുണ്ട് റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽവെച്ചാണ് രാജു ഭാര്യയെ മകന്‍റെ മുന്നിൽ വെച്ച് ലോക്കൽ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ടത്. സംഭവത്തിന് പിന്നാലെ ഒളിവിൽപോയ ഭർത്താവ് രാജുവിനെ ഗുജറാത്തിലെ സൂറത്തിൽ നിന്നാണു റെയിൽവേ പൊലീസ് പിടികൂടിയത്. കുടുംബവഴക്കാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു പൊലീസ് അറിയിച്ചു

ദമ്പതികൾക്കിടയിൽ നിരന്തരം തർക്കങ്ങൾ നിലനിന്നിരുന്നുവെന്ന് പുഷ്പ ഗുപ്തയുടെ സഹോദരനായ കമലേഷ് കുമാർ ഗുപ്ത (30) പൊലീസിനോട് പറഞ്ഞു. മാർച്ച് 14ന് ഇരുവരും തമ്മിൽ തർക്കമുണ്ടായി. പിന്നാലെ ഭർത്താവിനെതിരെ പരാതിയുമായി പുഷ്പ പൊലീസിനെ സമീപിച്ചു. വിവരമറിഞ്ഞ് സഹോദരിയേയും മക്കളേയും നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാനായാണ് സൈന്യത്തിൽ ജോലി ചെയ്യുന്ന കമലേഷ് മുംബൈയിലെത്തിയത്. തിരിച്ച് പോരാനായി മുളുണ്ട് റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് തന്റെ ആർമി ഐഡി കാർഡ് രാജ്കുമാറിന്റെ വീട്ടിൽ മറന്നുവച്ച കാര്യം കമലേഷ് ഓർത്തത്. അത് എടുക്കാനായി അദ്ദേഹം തിരികെ പോയപ്പോൾ, പ്രകോപിതനായ പ്രതി തന്നെ വീട്ടിനുള്ളിലാക്കി പൂട്ടിയിട്ടെന്ന് കമലേഷ് പറയുന്നു.

തുടർന്ന് പ്രതി രാജ്കുമാർ മുളുണ്ട് സ്റ്റേഷനിലെത്തി. പരാതി നൽകിയത് ചോദ്യം ചെയ്യുകയും ഭാര്യയെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിന്നും ഓടിക്കൊണ്ടിരുന്ന ലോക്കൽ ട്രെയിനിനു മുന്നിലേക്ക് തള്ളിയിടുകയുമായിരുന്നു. 13 വയസുകാരനായ മകൻ നോക്കി നിൽക്കെയായിരുന്നു പിതാവിന്‍റെ ക്രൂരത. സംഭവത്തിന് ശേഷം ഇയാൾ ഇവിടെ നിന്നും ഓടി രക്ഷപ്പെട്ടു. യാത്രക്കാർ സ്റ്റേഷൻ മാസ്റ്ററെ വിവരമറിയിക്കുകയും, റെയിൽവേ ഉദ്യോഗസ്ഥർ പുഷ്പയെ ഉടനെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സ്റ്റേഷനിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളിൽ സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും പതിഞ്ഞിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഗുജറാത്തിലെ സൂറത്തിൽ നിന്നും റെയിൽവേ പൊലീസ് പ്രതിയെ പിടികൂടിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

32 ഹോട്ടലുകള്‍ അടച്ചു; സഞ്ചാരികളെ തിരിച്ചയക്കുന്നു; ടൂറിസത്തിന് തിരിച്ചടി...

32 ഹോട്ടലുകള്‍ അടച്ചു; സഞ്ചാരികളെ തിരിച്ചയക്കുന്നു; ടൂറിസത്തിന് തിരിച്ചടി...

പാചകവാതക വിതരണത്തിലെ പ്രതിസന്ധി വിനോദസഞ്ചാര മേഖലയ്ക്കും തിരിച്ചടിയാവുന്നു. സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളിൽ 32 ഹോട്ടലുകൾ പൂർണമായും 120 ഹോട്ടലുകൾ ഭാഗികമായും പ്രവർത്തനം നിർത്തിയെന്നാണ് വിനോദസഞ്ചാര വകുപ്പിൻ്റെ കണക്ക്. മുൻകൂർ മുറികൾ ബുക്ക് ചെയ്തിരുന്ന വിദേശികളെ ഉൾപ്പെടെ പലരെയും ഗ്യാസ് പ്രതിസന്ധി കാരണം തിരിച്ചയക്കേണ്ട സാഹചര്യമെന്ന് ഹോട്ടലുടമകൾ. 

സഞ്ചാരികളുടെ വരവ് കാത്തിരിക്കുന്ന ഇടങ്ങളിൽ ഭാഗികമായെങ്കിലും നിരാശക്കോളാണ്. യാത്രയ്ക്ക് ബാഗ് ഒരുക്കുന്നവരോട് തൽക്കാലം പൂർണതോതിൽ സൗകര്യമൊരുക്കാൻ കഴിയില്ലെന്ന് ഹോട്ടലുടമകൾ പറഞ്ഞ് തുടങ്ങി. സഞ്ചാരികളുടെ സാന്നിധ്യം കൊണ്ട് ചലനമുറപ്പാക്കേണ്ട ഇടങ്ങളിൽ പലതിനും താഴ് വീഴുന്ന സ്ഥിതിയാണ്. പാചകവാതക ലഭ്യതയിലെ പ്രതിസന്ധി തന്നെയാണ് ഇവിടെയും സഞ്ചാരികളുടെ വരവിന് തടയിടുന്നത്. ഇഷ്ടഭക്ഷണം തീൻമേശയിൽ ഉറപ്പാക്കുന്നതിൽ തുടങ്ങി വിവിധ ആവശ്യങ്ങൾക്ക് ഊർജമാവേണ്ടത് ഗ്യാസാണ്. ബദൽ സംവിധാനങ്ങൾ പരീക്ഷിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഹോട്ടലുകൾ പലതും താൽക്കാലികമായി അടച്ചിടേണ്ട സ്ഥിതിയാണ്.

ഗ്യാസ് പ്രതിസന്ധിയിൽ സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ 32 ഹോട്ടലുകൾ പൂർണമായും 120 ഹോട്ടലുകൾ ഭാഗികമായും പ്രവർത്തനം നിർത്തിയിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സോണുകളായി തിരിച്ചുള്ള കണക്കാണിത്. ഇന്ധന വിതരണ പ്രതിസന്ധി പൂർണമായും ഒഴിയാതെ ഹോട്ടലുകൾ തുറന്ന് പ്രവർത്തിപ്പിക്കാൻ ബദൽ മാർഗമില്ലെന്നതാണ് യാഥാർഥ്യം. പശ്ചിമേഷ്യൻ രാജ്യങ്ങളുടെ യുദ്ധമെന്ന് ആശ്വസിച്ചിരുന്ന സാഹചര്യത്തിൽ യുദ്ധത്തിൻ്റെ തീവ്രത മറ്റൊരു അടയാളമായി വരുമ്പോൾ ഇടതടവില്ലാതെയുള്ള സഞ്ചാരി വരവിന് പ്രതിസന്ധി നീങ്ങിയേ മതിയാവൂ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അങ്കമാലി- ശബരി റെയിൽ പാത: 303.5 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ ജില്ലാ കളക്ടർമാർക്ക് അനുമതി

അങ്കമാലി- ശബരി റെയിൽ പാത: 303.5 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ ജില്ലാ കളക്ടർമാർക്ക് അനുമതി

തിരുവനന്തപുരം: ദശകങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ അങ്കമാലി - എരുമേലി ശബരി പാത യാഥാർത്ഥ്യത്തിലേക്ക് അടുക്കുന്നു. ശബരി റെയിൽ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് വേഗം കൂട്ടിക്കൊണ്ട് സംസ്ഥാന സർക്കാരിന്റെ നിർണായക ഉത്തരവ് ഈ മാസം 14ന് പുറത്തിറങ്ങി. പദ്ധതിക്കായി എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലായി ആകെ 303.5 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ ജില്ലാ കളക്ടർമാർക്ക് റവന്യൂ വകുപ്പ് അനുമതി നൽകി.

മൂന്ന് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ വിവരങ്ങൾ താഴെ പറയും പ്രകാരമാണ്.

എറണാകുളം: 152.05 ഹെക്ടർ (മൂവാറ്റുപുഴ, കോതമംഗലം, കുന്നത്തുനാട്, ആലുവ താലൂക്കുകളിലെ 17 വില്ലേജുകൾ).

കോട്ടയം: 119.89 ഹെക്ടർ (കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലെ 13 വില്ലേജുകൾ).

ഇടുക്കി: 31.64 ഹെക്ടർ (തൊടുപുഴ താലൂക്കിലെ 3 വില്ലേജുകൾ).

ഈ ഉത്തരവോടെ ഏറ്റെടുക്കുന്ന ഭൂമിയുടെ സർവേ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭ്യമായിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‌ഡൽഹിയിലെ പാലം റെസിഡൻഷ്യൽ മേഖലയിൽ വൻ തീപിടിത്തം; 6 പേർക്ക് ദാരുണാന്ത്യം

‌ഡൽഹിയിലെ പാലം റെസിഡൻഷ്യൽ മേഖലയിൽ വൻ തീപിടിത്തം; 6 പേർക്ക് ദാരുണാന്ത്യം

ന്യൂഡൽഹി: ഡൽ​ഹിയിലെ പാലം റെസിഡെൻഷ്യൽ മേഖലയിലുണ്ടായ തീപിടിത്തത്തിൽ ആറ് പേർ മരിച്ചു. പാലം റെസിഡെൻഷ്യൽ കോളനിയിലെ നാല് നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. മരിച്ചവരിൽ മൂന്ന് കുട്ടികളുമുണ്ട്. രാവിലെ ഏഴരയോടെയാണ് തീപിടിത്തമുണ്ടായത്. അ​ഗ്നിരക്ഷാസേന സ്ഥലത്തെത്തി തീനിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. തീപിടിത്തത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

മുപ്പതോളം അ​ഗ്നിശമനസേനാ യൂണിറ്റുകളാണ് സ്ഥലത്തെത്തിയത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കെട്ടിടത്തിനുള്ളിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ​ഗുപ്ത അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതിന് സർക്കാർ ഉത്തരവിട്ടു.

മരണസംഖ്യ കൂടാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. തീപിടിത്തത്തിന് പിന്നാലെ സ്വയരക്ഷാർത്ഥം രണ്ട് പേർ കെട്ടിടത്തിൽ നിന്നും ചാടി. ഇവർ ​ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

ദുരന്തത്തിൽ ഡൽഹി ലെഫ്റ്റനന്റ് ഗവർണർ തരൺജിത് സിംഗ് സന്ധു ആശങ്ക പ്രകടിപ്പിച്ചു. രക്ഷാപ്രവർത്തനങ്ങളും അഗ്നിശമന പ്രവർത്തനങ്ങളും അധികൃതർ നിരീക്ഷിച്ചുവരികയാണെന്നും ദുരിതബാധിതർക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സൗദിക്ക് നേരെ ഇറാൻ തൊടുത്തത് 380 ഡ്രോണുകളും 37 മിസൈലുകളും; ഒന്നും നിലം തൊടീക്കാതെ വ്യോമപ്രതിരോധ കരുത്ത്

സൗദിക്ക് നേരെ ഇറാൻ തൊടുത്തത് 380 ഡ്രോണുകളും 37 മിസൈലുകളും; ഒന്നും നിലം തൊടീക്കാതെ വ്യോമപ്രതിരോധ കരുത്ത്

റിയാദ്: സൗദി അറേബ്യയുടെ തന്ത്രപ്രധാനമായ മേഖലകളെ ലക്ഷ്യം വെച്ചുള്ള ഇറാന്‍റെ ആസൂത്രിത നീക്കങ്ങളെ വ്യോമപ്രതിരോധ സേന ശക്തമായി പ്രതിരോധിക്കുന്നു. പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന വൻ ആക്രമണ ശ്രമങ്ങളാണ് സൈന്യം പരാജയപ്പെടുത്തിയത്. രാജ്യത്തിന്‍റെ സുരക്ഷയ്ക്ക് വെല്ലുവിളിയുയർത്തി എത്തിയ ആയുധങ്ങളെ തകർത്തതിെൻറ കണക്കുകൾ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. 380 ഡ്രോണുകളാണ് ഇതുവരെ വിജയകരമായി വെടിവെച്ചിട്ടത്. 30 ബാലിസ്റ്റിക് മിസൈലുകൾ ലക്ഷ്യത്തിലെത്തും മുേമ്പ തകർത്തു. ഏഴ് ക്രൂയിസ് മിസൈലുകളും പ്രതിരോധ സേന ആകാശത്ത് വെച്ച് നശിപ്പിച്ചു.

ലക്ഷ്യം വെച്ചത് ഊർജ്ജ കേന്ദ്രങ്ങളെ

കിഴക്കൻ പ്രവിശ്യയെയും റിയാദ് നഗരത്തെയുമാണ് ശത്രുക്കൾ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് രാജ്യത്തിന്റെ സാമ്പത്തിക നട്ടെല്ലായ ഊർജ്ജ നിലയങ്ങൾക്ക് നേരെയുള്ള ആക്രമണ ശ്രമങ്ങളാണ്. ഷൈബ എണ്ണപ്പാടത്തെ ലക്ഷ്യമിട്ടെത്തിയ 70-ലധികം ഡ്രോണുകളെയാണ് റൂബ് അൽ ഖാലി മരുഭൂമിക്ക് മുകളിൽ വെച്ച് നമ്മുടെ സൈന്യം തകർത്തതെന്നും ലോകത്തെ ഊർജ്ജ വിതരണത്തെ ബാധിക്കുന്ന ഇത്തരം നീക്കങ്ങളെ സധൈര്യം പ്രതിരോധിക്കാൻ സൈന്യത്തിന് സാധിച്ചെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇന്ന് (ചൊവ്വാഴ്ച) കിഴക്കൻ പ്രവിശ്യയിൽ മാത്രം 19 ഡ്രോണുകളാണ് തകർത്തത്. ഇന്നലെ (തിങ്കളാഴ്ച) റിയാദിലും കിഴക്കൻ പ്രവിശ്യയിലുമായി 96 ഡ്രോണുകൾ സൈന്യം പ്രതിരോധിച്ചിരുന്നു. ഇറാെൻറ ഇത്തരം ശത്രുതാപരമായ നീക്കങ്ങൾക്കെതിരെ അത്യാധുനിക പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് രാജ്യം കാവലൊരുക്കുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

റീൽസിന് വേണ്ടി അച്ഛനെ കൊറിയർ അയക്കാൻ 'പാക്ക്' ചെയ്തു, പിന്നാലെ യുവതിയും കുടുംബവും അറസ്റ്റിൽ

റീൽസിന് വേണ്ടി അച്ഛനെ കൊറിയർ അയക്കാൻ 'പാക്ക്' ചെയ്തു, പിന്നാലെ യുവതിയും കുടുംബവും അറസ്റ്റിൽ

സമൂഹ മാധ്യമ റീലിന് വേണ്ടി ഒരു കുടുംബം ഒന്നിച്ച് ഇറങ്ങിയതിന് പിന്നാലെ പോലീസ് സ്റ്റേഷനിൽ കയറേണ്ടി വന്നു. ഒരു യുവതിയും അവളുടെ കുടുംബവും സ്വന്തം അച്ഛനെ ചാക്കിനുള്ളിലാക്കി കൊറിയർ ചെയ്യാൻ ശ്രമിച്ചതാണ് സംഭവം. ബെംഗളൂരുവിൽ അരങ്ങേറിയ ഈ കൊറിയ‍ർ സംഭവം സമൂഹ മാധ്യമങ്ങളിലും വൈറലായി. അതേസമയം ഇത്തരമൊരു ഗുരുതരമായ റീൽ ചെയ്തത് ഉത്സവങ്ങളോട് അനുബന്ധിച്ച് നേരിടേണ്ടി വരുന്ന യാത്രാ ദുരിതം പുറത്ത് കാട്ടാനായിരുന്നു എന്നാണ് കുടുംബം പോലീസിനോട് പറഞ്ഞതെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. സംഗതി എന്താണെങ്കിലും കുടുംബം അപ്പാടെ പോലീസ് സ്റ്റേഷൻ കയറി.

ചാക്കുകെട്ടുമായി പാഴ്സൽ ഓഫീസിൽ

ബെംഗളൂരു വയലിക്കാവൽ പോലീസ് സ്റ്റേഷന്‍റെ പരിധിയിലുള്ള ഒരു കൊറിയർ സർവീസ് ഓഫീസിലാണ് സംഭവം നടന്നത്. സമൂഹ മാധ്യമ റീലിന് വേണ്ടി ബെംഗളൂരുവിലെ ഒരു യുവതിയാണ് തന്‍റെ കുടുംബാംഗങ്ങളുടെ സഹായത്തോടെ സ്വന്തം അച്ഛനെ ഒരു ചാക്കിനുള്ളിൽ കയറ്റി കൊറിയർ ഓഫീസിലെത്തിച്ചത്. ഒരു കുടുംബം വലിയൊരു ചാക്കുമായി കൊറിയ‍ർ ഓഫീസിലെത്തി ചാക്ക് പാഴ്സൽ ചെയ്യാൻ ആവശ്യപ്പെട്ടു. എന്നാൽ. ചാക്കിനുള്ളിൽ എന്താണെന്ന് വ്യക്തമാക്കാൻ അവർ തയ്യാറായില്ല. ഇതേ തുടർന്ന് സംശയം തോന്നിയ ജീവനക്കാർ പാഴ്സൽ തുറന്നപ്പോൾ ശ്വസിക്കാൻ ബുദ്ധിമുട്ടുന്ന പ്രായമായ ആളെയാണ് കണ്ടത്. പിന്നാലെ കൊറിയർ ജീവനക്കാർ അറിയിച്ചതനുസരിച്ച് പോലീസെത്തി കുടുംബത്തെ അപ്പാടെ കസ്റ്റെഡിയിൽ എടുക്കുകയായിരുന്നു. 