സമൂഹ മാധ്യമ റീലിന് വേണ്ടി ഒരു കുടുംബം ഒന്നിച്ച് ഇറങ്ങിയതിന് പിന്നാലെ പോലീസ് സ്റ്റേഷനിൽ കയറേണ്ടി വന്നു. ഒരു യുവതിയും അവളുടെ കുടുംബവും സ്വന്തം അച്ഛനെ ചാക്കിനുള്ളിലാക്കി കൊറിയർ ചെയ്യാൻ ശ്രമിച്ചതാണ് സംഭവം. ബെംഗളൂരുവിൽ അരങ്ങേറിയ ഈ കൊറിയർ സംഭവം സമൂഹ മാധ്യമങ്ങളിലും വൈറലായി. അതേസമയം ഇത്തരമൊരു ഗുരുതരമായ റീൽ ചെയ്തത് ഉത്സവങ്ങളോട് അനുബന്ധിച്ച് നേരിടേണ്ടി വരുന്ന യാത്രാ ദുരിതം പുറത്ത് കാട്ടാനായിരുന്നു എന്നാണ് കുടുംബം പോലീസിനോട് പറഞ്ഞതെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. സംഗതി എന്താണെങ്കിലും കുടുംബം അപ്പാടെ പോലീസ് സ്റ്റേഷൻ കയറി.
ചാക്കുകെട്ടുമായി പാഴ്സൽ ഓഫീസിൽ
ബെംഗളൂരു വയലിക്കാവൽ പോലീസ് സ്റ്റേഷന്‍റെ പരിധിയിലുള്ള ഒരു കൊറിയർ സർവീസ് ഓഫീസിലാണ് സംഭവം നടന്നത്. സമൂഹ മാധ്യമ റീലിന് വേണ്ടി ബെംഗളൂരുവിലെ ഒരു യുവതിയാണ് തന്‍റെ കുടുംബാംഗങ്ങളുടെ സഹായത്തോടെ സ്വന്തം അച്ഛനെ ഒരു ചാക്കിനുള്ളിൽ കയറ്റി കൊറിയർ ഓഫീസിലെത്തിച്ചത്. ഒരു കുടുംബം വലിയൊരു ചാക്കുമായി കൊറിയർ ഓഫീസിലെത്തി ചാക്ക് പാഴ്സൽ ചെയ്യാൻ ആവശ്യപ്പെട്ടു. എന്നാൽ. ചാക്കിനുള്ളിൽ എന്താണെന്ന് വ്യക്തമാക്കാൻ അവർ തയ്യാറായില്ല. ഇതേ തുടർന്ന് സംശയം തോന്നിയ ജീവനക്കാർ പാഴ്സൽ തുറന്നപ്പോൾ ശ്വസിക്കാൻ ബുദ്ധിമുട്ടുന്ന പ്രായമായ ആളെയാണ് കണ്ടത്. പിന്നാലെ കൊറിയർ ജീവനക്കാർ അറിയിച്ചതനുസരിച്ച് പോലീസെത്തി കുടുംബത്തെ അപ്പാടെ കസ്റ്റെഡിയിൽ എടുക്കുകയായിരുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.