കണ്ണൂർ: കണ്ണൂർ ധർമ്മടത്ത് നാമനിർദേശ പത്രിക സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം നേതാക്കൾക്കൊപ്പമെത്തിയാണ് പിണറായി വിജയൻ പത്രിക സമർപ്പിച്ചത്. ധർമ്മടം മണ്ഡലത്തിലെ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും. അവിടെ വീടുകൾ കയറിയുള്ള പ്രചരണമടക്കം നിശ്ചയിച്ചിട്ടുണ്ട്. ജില്ലയിലുടനീളം സിപിഎമ്മിന്റെ പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചിരിക്കുകയാണ്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
വിഴിഞ്ഞം: സ്വന്തം വീട്ടിൽ കവർച്ച നടന്നുവെന്ന് വരുത്തിത്തീർത്ത് ഭാര്യാസഹോദരനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച യുവാവ് പോലീസ് പിടിയിലായി. വിഴിഞ്ഞം വെങ്ങാനൂർ സ്വദേശി മനോജിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുടുംബതർക്കത്തെത്തുടർന്നുള്ള പ്രതികാരമാണ് ഇത്തരമൊരു നീക്കത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തി.
തിങ്കളാഴ്ച വൈകിട്ട് വീട്ടിൽ ആരുമില്ലാത്ത സമയത്ത് ഏഴ് പവൻ സ്വർണ്ണവും 15,000 രൂപയും മോഷണം പോയെന്നായിരുന്നു മനോജിന്റെ പരാതി. ജനൽ കമ്പി മുറിച്ചാണ് മോഷ്ടാവ് അകത്തു കയറിയതെന്ന് ഇയാൾ പോലീസിനെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ വിഴിഞ്ഞം പോലീസ് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ ജനൽ കമ്പികൾ മുറിച്ചിരിക്കുന്നത് വീടിന് അകത്തുനിന്നാണെന്ന് വ്യക്തമായി. ഇതോടെ മനോജിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് നാടകത്തിന്റെ ചുരുളഴിഞ്ഞത്. വിരലടയാളം പരിശോധിച്ചതോടെയാണ് മനോജ് പിടിയിലായത്.
മനോജും ഭാര്യാസഹോദരനും ഒരേ വീട്ടിലാണ് താമസം. ഇവർ തമ്മിൽ കുടുംബതർക്കം നിലനിന്നിരുന്നു. സ്വർണ്ണം താൻ തന്നെ പണയം വെച്ചതാണെന്നും, കവർച്ച നടന്നുവെന്ന് വരുത്തി ഭാര്യാസഹോദരനെ കേസിൽ കുടുക്കാനുമാണ് താൻ പദ്ധതിയിട്ടതെന്നും മനോജ് പോലീസിനോട് സമ്മതിച്ചു. ജനൽ കമ്പി മുറിക്കുന്നതിനിടെ മനോജിന്റെ കയ്യിലുണ്ടായ പരിക്ക് കേസ് തെളിയിക്കുന്നതിൽ നിർണ്ണായകമായി. കുറ്റം സമ്മതിച്ച പ്രതിയെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ റെനോ ഗ്രൂപ്പിന്‍റെ ഉപസ്ഥാപനമായ റെനോ ഇന്ത്യ പുതിയ റെനോ ഡസ്റ്റര്‍ പുറത്തിറക്കി. ടര്‍ബോ പെട്രോള്‍ പതിപ്പിന് 10.49 ലക്ഷം രൂപയിലാണ് എക്സ്-ഷോറൂം വില ആരംഭിക്കുന്നത്. വാഹനങ്ങളുടെ വിതരണം രാജ്യത്തുടനീളം ആരംഭിച്ചു. റെനോ ഗ്രൂപ്പിന്‍റെ അത്യാധുനിക മോഡുലാര്‍ പ്ലാറ്റ്ഫോമില്‍ (ആര്‍ജിഎംപി) നിര്‍മ്മിച്ച പുതിയ റെനോ ഡസ്റ്റര്‍ കരുത്തുറ്റ നിര്‍മ്മാണശൈലിക്കും ഇന്ധനക്ഷമതയ്ക്കും ഭാവിയിലെ സാങ്കേതിക മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള ശേഷിക്കും മുന്‍ഗണന നല്‍കിയാണ് വികസിപ്പിച്ചിരിക്കുന്നത്.
റെനോയുടെ പുതിയ ആർജിഎംപി പ്ലാറ്റ്‌ഫോമിലാണ് മൂന്നാം തലമുറ ഡസ്റ്റർ നിർമിച്ചിരിക്കുന്നത്. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര തുടങ്ങിയ മിഡ്-സൈസ് എസ്‌യുവികളുമായാണ് ഇത് പ്രധാനമായും മത്സരിക്കുന്നത്. 10.49 ലക്ഷം രൂപ മുതൽ 18.49 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില വരുന്നത്.
എൻജിനും പ്രകടനവും
രണ്ട് ടർബോ-പെട്രോൾ എൻജിൻ ഓപ്ഷനുകളിലാണ് പുതിയ ഡസ്റ്റർ വിപണിയിലെത്തുന്നത്. 1.0 ലിറ്റർ ടർബോ-പെട്രോൾ എൻജിനാണ് ആദ്യത്തേത്. ഇത് 100 എച്ച്പി കരുത്തും 160 എൻഎം ടോർക്കും ഉൽപാദിപ്പിക്കുന്നു. 6-സ്പീഡ് മാനുവൽ ഗിയർബോക്സാണ് ഇതിനുള്ളത്. 1.3 ലിറ്റർ ടർബോ-പെട്രോൾ എൻജിൻ ഓപ്ഷനാണ് രണ്ടാമത്തേത്. കൂടുതൽ കരുത്തുള്ള ഈ എൻജിൻ 163 എച്ച്പി പവറും 280 എൻഎം ടോർക്കും നൽകുന്നു. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സ് ലഭ്യമാണ്.
കൂടാതെ, 2026 ദീപാവലിയോടെ ഒരു 1.8 ലിറ്റർ സ്ട്രോങ്-ഹൈബ്രിഡ് പതിപ്പും റെനോ പുറത്തിറക്കും. ഇത് പെട്രോൾ എൻജിനും ഇലക്ട്രിക് മോട്ടോറും സംയോജിപ്പിച്ച് 160 എച്ച്പി കരുത്ത് നൽകുന്ന ഒന്നായിരിക്കും. സൺസെറ്റ് റെഡ്, പേൾ വൈറ്റ്, റിവർ ബ്ലൂ തുടങ്ങി ആറ് നിറങ്ങളിൽ വാഹനം ലഭ്യമാണ്. ടർബോ-പെട്രോൾ വേരിയന്റുകളുടെ ഡെലിവറി ഏപ്രിൽ മുതൽ ആരംഭിക്കും.
പുറംമോടി
ഇന്ത്യൻ വിപണിക്കായി പ്രത്യേകം ചില മാറ്റങ്ങളോടെയാണ് പുതിയ ഡസ്റ്റർ എത്തുന്നത്. എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഐബ്രോ ആകൃതിയിലുള്ള ഡേ ടൈം റണ്ണിങ് ലാമ്പുകൾ എന്നിവ മുൻവശത്തെ ആകർഷകമാക്കുന്നു. മുൻവശത്തെ ഗ്രില്ലിൽ റെനോ ലോഗോയ്ക്ക് പകരം വലിയ അക്ഷരങ്ങളിൽ 'DUSTER' എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 212 എംഎം ഗ്രൗണ്ട് ക്ലിയറൻസും 18 ഇഞ്ച് ബ്ലാക്ക് അലോയ് വീലുകളും ഇതിന് കരുത്തുറ്റ രൂപം നൽകുന്നു.
അകത്തളവും ഫീച്ചറുകളും
ഡാഷ്‌ബോർഡിൽ വലിയ രണ്ട് സ്ക്രീനുകളാണുള്ളത്. 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റവും 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഇതിലുണ്ട്. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് മുൻ സീറ്റുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 518 ലിറ്ററാണ് ഇതിന്റെ ബൂട്ട് സ്പേസ്.
സുരക്ഷ
സുരക്ഷയുടെ കാര്യത്തിലും റെനോ വിട്ടുവീഴ്ച ചെയ്തിട്ടില്ല. ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി ലഭിക്കും. നാല് ചക്രങ്ങളിലും ഡിസ്‌ക് ബ്രേക്കുകൾ, 360-ഡിഗ്രി ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവയും ഇതിലുണ്ട്. ഇന്ത്യയിൽ ലെവൽ 2 അഡാസ് വാഗ്ദാനം ചെയ്യുന്ന ആദ്യ റെനോ മോഡലാണിത്. 7 വർഷം അല്ലെങ്കിൽ 1.5 ലക്ഷം കിലോമീറ്റർ വാറന്റിയും റെനോ ഉറപ്പുനൽകുന്നു.
ഓതെന്‍റിക്, ഇവല്യൂഷന്‍, ടെക്നോ, ടെക്നോ+, ഐകോണിക് എന്നീ അഞ്ച് വ്യത്യസ്ത ട്രിം വകഭേദങ്ങളില്‍ പുതിയ ഡസ്റ്റര്‍ ലഭ്യമാണ്. വിപണിയില്‍ ടര്‍ബോ ടിസിഇ 160 പതിപ്പിനാണ് നിലവില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത്. മൊത്തം പെട്രോള്‍ ബുക്കിംഗുകളുടെ 90 ശതമാനവും ഈ കരുത്തുറ്റ മോഡലിനാണ് ലഭിക്കുന്നത്. ആര്‍-പാസ് പ്രീ-ബുക്കിങ് പ്രോഗ്രാമിലൂടെ മാര്‍ച്ച് 31നകം ബുക്ക് ചെയ്യുന്നവര്‍ക്ക് 10.29 ലക്ഷം രൂപ പ്രാരംഭ വിലയില്‍ വാഹനം ലഭിക്കും.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
പാലാ: കടപ്പാട്ടൂർ ശ്രീമഹാദേവ ക്ഷേത്രഉത്സവം മാർച്ച് 21ന് കൊടിയേറി 28ന് വിശേഷാൽ പൂജകൾ, പ്രൗഢ ഗംഭീരമായ ആറാട്ടോടെ സമാപിക്കും. എഴുന്നള്ളത്തുകൾ, പ്രശസ്‌ത കലാകാരന്മാർ പങ്കെടുക്കുന്ന കലാപരിപാടികൾ എന്നിവ ഉത്സവത്തിന്റെ ഭാഗമായി നടക്കും. പള്ളിവേട്ട ദിവസം രാവിലെ ശ്രീബലിക്കും വൈകിട്ട് കാഴ്‌ച ശ്രീബലിക്കും ീബലിക്കും ആറാട്ടുദിനത്തിലും നടക്കുന്ന മേളങ്ങൾ ഈ വർഷത്തെ ഉത്സവത്തിൻ്റെ പ്രത്യേകതയാണ്.
മാർച്ച് 21ന് രാവിലെ 7.30ന് ഭജൻസ്, 10ന് ഗീതാപാരായണം, വൈകിട്ട് 5.30നും 6നും മദ്ധ്യേ ക്ഷേത്രം തന്ത്രി തിരുവല്ല പറമ്പൂരില്ലം ബ്രഹ്മശ്രീ നീലകണ്ഠൻനാരായണൻ ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ് ചടങ്ങുകൾ നടക്കും. വൈകിട്ട് 7.30ന് ത്രയംബകം ഭജൻസ് അവതരിപ്പിക്കുന്ന രാഗധാര.
രണ്ടുമതുൽ ആറുവരെ ഉത്സവദിവസങ്ങളിൽ രാവിലെ 8-ന് ശ്രീബലി എഴുന്നള്ളിപ്പ്, ഉച്ചയ്ക്ക് 12ന് പ്രസാദഊട്ട്, വൈകിട്ട് 5ന് കാഴ്ചശ്രീബലിയും രാത്രി 9ന് വിളക്കിനെഴുന്നള്ളപ്പും നടക്കും.
മാർച്ച് 22ന് 9.30ന് ഉത്സവബലി, 10ന സോപാനസംഗീത സമന്വയം, 11.30ന് തിരു വാതിര, വൈകിട്ട് 7ന് വീരനാട്യം, 8ന് തിരുവാതിര, 9.15ന് ഭക്തിഗാനമേള 9.30മുതൽ കൊടിക്കീഴിൽ വിളക്ക്.
മാർച്ച് 23ന് രാവിലെ 9.30ന് ഉത്സവബലി, 10.15ന് തിരുവാതിര, 11ന് ഓട്ടൻതുള്ളൽ, 12.30ന് കൈകൊട്ടിക്കളി, വൈകിട്ട് 7മുതൽ തിരുവാതിര, 8മുതൽ ക്ലാസിക്കൽഡാൻസ്.
മാർച്ച് 24ന് രാവിലെ 10ന് നാരായണീയപാരായണം, വൈകിട്ട് 7ന് തിരുവാതിര വൈകിട്ട് 8ന് ഭജൻസ്, 9.30ന് തിരുവാതിര
മാർച്ച് 25ന് രാവിലെ 9.30ന് ഉത്സവബലി രാവിലെ 10 മുതൽ തിരുവാതിര, 11ന് വഞ്ചിപ്പാട്ട്, 12ന് തിരുവാതിര, 6.30ന് ദേശവിളക്ക് എഴുന്നള്ളത്ത്, വൈകിട്ട് 6.45ന് തിരു വാതിര, 7.15ന് മോഹിനിയാട്ടം,, 8.15ന് സംഗീതാർച്ചന
മാർച്ച് 26ന് രാവിലെ 9.30ന് ഉത്സവബലി 10 മുതൽ തിരുവാതിര, 11മുതൽ ഭജൻസ്, വൈകിട്ട് 5.30 മുതൽ കാഴ്‌ച ശ്രീബലി, വേല, സേവ, 7ന് ഫ്യൂഷൻഡാൻസ്, 8ന് പഞ്ചാരിമേളം, 9.30ന് വലിയവിളക്ക്
പള്ളിവേട്ടദിനമായ മാർച്ച് 27ന് രാവിലെ 8-ന് ശ്രീബലി എഴുന്നള്ളിപ്പിനും, വൈകിട്ട് 5ന് കാഴ്ചശ്രീബലി എഴുന്നള്ളത്തിനും ഇശൈകലൈമണി ഏറ്റുമാനൂർ ശ്രീകാ ന്തിന്റെ നാദസ്വരകച്ചേരി, മുത്തോലപുരം രജീഷ്‌മാരാരുടെ പ്രമാണത്തിൽ 31ൽപരം കലാകാരൻമാർ പങ്കെടുക്കുന്ന സ്പെഷ്യൽ പഞ്ചാരിമേളം, വൈകിട്ട് ചാക്യാർകുത്ത്, 9.30ന് പള്ളിവേട്ട, പാഴൂർ ജിതിൻമാരാരുടെ പ്രമാണത്തിൽ 31ൽപരം കലാകാരൻമാർ പങ്കെടുക്കുന്ന സ്പെഷ്യൽ പാണ്ടിമേളം. 70
269926 ആറാട്ടുദിനമായ ഏപ്രിൽ 7ന് രാവിലെ 7.30ന് ഭക്തിഗാനമഞ്ജരി, 9ന് ഓട്ടൻ തു ള്ളൽ, 10.30ന് ആറാട്ടുകച്ചേരി - ചെങ്കോട്ട ഹരിഹരസുബ്രഹ്മണ്യം, 12.30ന് ആറാട്ടുസദ്യ, 1.30ന് പുല്ലാങ്കുഴൽ കച്ചേരി, 3.45ന് തിരുവാതിര, വൈകിട്ട് 6ന് ആറാട്ടുബലി, കൊടിയിറ ക്ക്, ആറാട്ടുകടവിലേക്ക് എഴുന്നള്ളത്ത്, 6.30ന് തിരുവാതിര 7ന് ക്ഷേത്രക്കടവിൽ ആറാ ട്ട്, 7.45ന് കിഴക്കേനടയിൽ എതിരേൽപ്പ്, ഏറ്റുമാനൂർ ശ്രീകാന്തിൻ്റെ നാദസ്വരം, കൊടു ആർ രാഗേഷ്‌മാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യം, തിരുമറയൂർ രാജേ ഷിന്റെ പ്രമാണത്തിൽ 31ൽപരം കലാകാരൻമാർ അണിനിരക്കുന്ന സ്പെഷ്യൽ പാണ്ടി മേളം, 11.30ന് കലശാഭിഷേകങ്ങൾ, ശ്രീഭൂതബലി, തുടർന്ന് ചങ്ങനാശ്ശേരി ജയകേരള നൃത്തകലാലയം അവതരിപ്പിക്കുന്ന നൃത്തനാടകം ഗരുഡധ്വജൻ.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി ഉൽപാദന കേന്ദ്രമായ ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിക്കെതിരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഖത്തർ വിദേശകാര്യ മന്ത്രാലയത്തിന്റെ ഈ ശക്തമായ നടപടി. ഇറാനിയൻ എംബസിയിലെ സൈനിക, സുരക്ഷാ ഉദ്യോഗസ്ഥരോടും അവരുടെ കീഴിലുള്ള സ്റ്റാഫിനോടും ഉടൻ രാജ്യം വിടാൻ ഖത്തർ ഔദ്യോഗികമായി നിർദേശിച്ചു.
ഖത്തറിന്റെ പരമാധികാരത്തെയും സുരക്ഷയെയും ലംഘിച്ചുകൊണ്ടുള്ള ഇറാന്റെ നഗ്നമായ കടന്നുകയറ്റത്തിനുള്ള മറുപടിയാണിതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയങ്ങളുടെയും ലംഘനമാണിതെന്ന് ഖത്തർ ചൂണ്ടിക്കാട്ടി.
റാസ് ലഫാൻ ആക്രമണം
ഖത്തറിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ റാസ് ലഫാൻ ഗ്യാസ് പ്ലാന്റിൽ ഇറാന്റെ ആക്രമണത്തെത്തുടർന്ന് വൻ തീപിടിത്തമുണ്ടായി. പ്ലാന്റിന് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതായി ഖത്തർ എനർജി അറിയിച്ചു. എന്നാൽ ആർക്കും ജീവഹാനി റിപ്പോർട്ട് ചെയ്തിട്ടില്ല.
ഖത്തറിന് പുറമെ സൗദി അറേബ്യയും തങ്ങൾക്ക് നേരെ വന്ന മിസൈലുകളും ഡ്രോണുകളും വെടിവെച്ചിട്ടതായി അറിയിച്ചു. ഗൾഫ് മേഖലയിലെ എണ്ണ-വാതക കേന്ദ്രങ്ങളെ ലക്ഷ്യം വെക്കുമെന്ന് ഇറാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. സംഘർഷത്തെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണവില ബാരലിന് 110 ഡോളറിന് അടുത്തായി ഉയർന്നു.
ഇറാനിലെ പ്രകൃതിവാതക സംസ്കരണ കേന്ദ്രത്തിന് നേരെ ഇസ്രായേൽ വ്യോമസേന നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് മേഖലയിൽ സംഘർഷം രൂക്ഷമായത്. ഇതിന് പിന്നാലെ 'നിയന്ത്രണാതീതമായ പ്രത്യാഘാതങ്ങൾ' ഉണ്ടാകുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ മുന്നറിയിപ്പ് നൽകിയിരുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ലക്നൗ: ഏപ്രിൽ 1 മുതൽ ഉത്തർപ്രദേശിൽ വിൽക്കുന്ന എല്ലാ മുട്ടകളിലും എക്സ്പയറി ഡേറ്റ് അടയാളപ്പെടുത്തുന്നത് നിർബന്ധമാക്കണമെന്ന പുതിയ ഭക്ഷ്യ സുരക്ഷാ നിയമം ഉത്തർപ്രദേശ് സർക്കാർ പ്രഖ്യാപിച്ചു. ഉപഭോക്തൃ അവബോധം മെച്ചപ്പെടുത്തുന്നതിനും വിതരണ ശൃംഖലയിലുടനീളം മുട്ടയുടെ പുതുമ നന്നായി നിരീക്ഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഈ നിർദ്ദേശം.
സംസ്ഥാനത്തിനകത്ത് ഉൽപ്പാദിപ്പിക്കുകയും കൊണ്ടുപോകുകയും വിൽക്കുകയും ചെയ്യുന്ന മുട്ടകൾക്ക് ഈ ഉത്തരവ് ബാധകമാണ്. കൂടാതെ ഫാമുകളിലും മൊത്തക്കച്ചവട വിപണികളിലും റീട്ടെയിൽ പോയിന്റുകളിലും മുട്ടകൾ കൈകാര്യം ചെയ്യുന്ന രീതിയിലും മാറ്റം വരുത്താനാണ് സാധ്യത. സംസ്ഥാനത്തെ ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിലെ (എഫ്ഡിഎ) ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം ആദ്യം റിപ്പോർട്ട് ചെയ്തത്.
രണ്ട് സംസ്ഥാനങ്ങളിലായി നടന്ന പ്രധാന ഭക്ഷ്യ റെയ്ഡുകളിൽ 150 ടൺ കാലാവധി കഴിഞ്ഞ ഭക്ഷണവും മായം ചേർത്ത പനീറും പിടിച്ചെടുത്തിരുന്നു. പുതിയ നിയമം അനുസരിച്ച്, മുട്ട ഉൽപ്പാദകരും വിതരണക്കാരും ഓരോ മുട്ടയിലും രണ്ട് കാര്യങ്ങള് പ്രിന്റ് ചെയ്യണം.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
കോഴിക്കോട് : കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചു. ജാഗ്രതാ നടപടികൾ തുടങ്ങി. മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ഇന്ന് വൈകിട്ട് കലക്ട്രേറ്റിൽ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രതാ നടപടികൾ സ്വീകരിച്ചതായി ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു. പനങ്ങാട്, ഒളവണ്ണ, കക്കോടി, പെരുമണ്ണ പഞ്ചായത്തുകളിലും കോഴിക്കോട് കോർപ്പറേഷനിലെ നല്ലളത്തുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. രോഗം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിലെ സാമ്പിളുകൾ പരിശോധിച്ചതിൽ ഏവിയൻ ഇൻഫ്ലുവൻസ (പക്ഷിപ്പനി) എച്ച്5 എന്‍ 1 വകഭേദമാണ് സ്ഥിരീകരിച്ചത്. ഈ പ്രദേശങ്ങളിൽ ദ്രുതകർമസേനയെ ഉപയോഗിച്ച് പക്ഷികളെ കൊന്നൊടുക്കൽ നടപടികൾ ഉടൻ തുടങ്ങും. നിലവില്‍ മനുഷ്യരിലേക്ക് പക്ഷിപ്പനി പടര്‍ന്നിട്ടില്ല. എങ്കിലും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Kerala Hotel News is a News and Infotainment Media owned by Kerala Hotel and Restaurant Association (KHRA). It has over 50,000 members including restaurants, hotels, cafes, bakeries, lodges, tourist homes, resorts etc. The organizational structure of KHRA includes district and regional committees all over KERALA. We welcome the members and the public to use this digital platform to be in touch with KHRA.
Register Vacancies
For the Members of Kerala Hotel News those who need labors and those who need Jobs can register here
Kerala Hotel News Logo Inauguration
Logo inauguration in KERALA HOTEL & RESTAURANT ASSOCIATION Annual meeting on 2023 feb 12