Thursday, 19 March 2026

പശ്ചിമേഷ്യയിലേക്ക് കൂടുതൽ സൈനികരെ അയക്കാൻ ട്രംപ്; കരസേനയെ ഇറാനിൽ വിന്യസിക്കാൻ നീക്കം

പശ്ചിമേഷ്യയിലേക്ക് കൂടുതൽ സൈനികരെ അയക്കാൻ ട്രംപ്; കരസേനയെ ഇറാനിൽ വിന്യസിക്കാൻ നീക്കം

പശ്ചിമേഷ്യയിലേക്ക് കൂടുതൽ സൈനികരെ അയക്കാൻ ട്രംപ് ഭരണകൂടം തയാറെടുക്കുന്നുവെന്ന് റിപ്പോർട്ടുകൾ. ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്ന ഖാർഗ് ദ്വീപിലേക്ക് സൈന്യത്തെ അയക്കുമെന്നും വിവരം. ഹോർമൂസ് കടലിടുക്കിലൂടെ എണ്ണ ടാങ്കറുകളെ കടത്തിവിടുന്നത് ഉൾപ്പെടെയുള്ള ലക്ഷ്യങ്ങൾക്കായും അധികസേനയെ ഉപയോഗപ്പെടുത്തുമെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

കരസേനയെ ഇറാനിൽ വിന്യസിക്കുന്നതടക്കമുള്ള കാര്യങ്ങളും പരിശോധിച്ചുവരുന്നു. ഫെബ്രുവരി 28നുശേഷം ഇതുവരെ 7800 ആക്രമണങ്ങൾ നടത്തിയെന്നും ഇറാന്റെ 120 കപ്പലുകളിലധികം തകർത്തുവെന്നും അമേരിക്കൻ സൈന്യം. യുദ്ധത്തിൽ ഇതുവരെ 13 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടുവെന്നും 200 സൈനികർക്ക് പരിക്കേറ്റുവെന്നും റിപ്പോർട്ടുകൾ.

അതേസമയം ഇറാനിലെ ഭരണകൂടത്തെ തകർക്കാനായിട്ടില്ലെന്ന് സമ്മതിച്ച് അമേരിക്ക. ഇറാൻ ഭരണകൂടം ഇപ്പോഴും തകർക്കപ്പെടാതെ നിലകൊള്ളുന്നുവെന്ന് അമേരിക്കൻ ഇൻറലിജൻസ് മേധാവി തുൾസി ഗബാർഡ് പറഞ്ഞു. എന്നാൽ ആക്രമണങ്ങളിലൂടെ നേതൃത്വത്തിൻ്റെയും സൈന്യത്തിൻ്റെയും ശേഷി കുറയ്ക്കാനായിട്ടുണ്ടെന്നും ഗബാർഡ്. യുദ്ധം ആരംഭിച്ച ശേഷമുള്ള ആദ്യ കോൺഗ്രസ് ഹിയറിങ്ങിലാണ് ഗബാർഡിൻ്റെ പ്രസ്താവന.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വന്ദനദാസ് കൊലപാതകം; കോടതി ഇന്ന് വിധി പറയും

വന്ദനദാസ് കൊലപാതകം; കോടതി ഇന്ന് വിധി പറയും

ഡോക്ടർ വന്ദനദാസ് കൊലപാതകക്കേസിൽ കൊല്ലം അഡീഷണൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 2025 ഫെബ്രുവരിയിലാണ് കേസിൽ വിചാരണ നടപടികൾ ആരംഭിച്ചത്. കേസിൽ 70ലധികം സാക്ഷികളെ വിസ്തരിച്ചു. 22 തൊണ്ടിമുതലുകളും 207 രേഖകളും കോടതിയിൽ ഹാജരാക്കി. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ കുറ്റകൃത്യം തെളിയിക്കുന്നതിൽ നിർണായക തെളിവുകളായി മാറി.

കേസിന്റെ ഒരു ഘട്ടത്തിൽ പ്രതിയായ സന്ദീപ് ജാമ്യം തേടി സുപ്രീം കോടതിയെ വരെ സമീപിച്ചിരുന്നെങ്കിലും നിഷേധിക്കപ്പെട്ടുയ പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നുള്ള പ്രതിഭാഗ വാദവും പൊളിഞ്ഞു. ശാസ്ത്രീയ പരിശോധനാ ഫലങ്ങളും മെഡിക്കൽ റിപ്പോർട്ടുകളും ഹാജരാക്കി പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ ബോധ്യപ്പെടുത്തി.

2026 ഫെബ്രുവരി 8 നാണ് കേസിൽ വിചാരണ പൂർത്തിയായത്. 2023 മെയ് 10ന് പുലർച്ചെയാണ് കൊട്ടാരക്കര താലൂക് ആശുപത്രിയിൽ വെച്ച് ഡോക്ടർ വന്ദനാ ദാസിനെ മദ്യലഹരിയിൽ പ്രതി സന്ദീപ് കുത്തി കൊലപ്പെടുത്തിയത്. നെടുമ്പനയിലെ എയ്ഡഡ് സ്‌കൂൾ അധ്യാപകനായിരുന്ന കുടവട്ടൂർ സ്വദേശി സന്ദീപ് ഡോ.വന്ദനയെ സർജിക്കൽ ബ്ലേഡ് ഉപയോഗിച്ചാണ് കുത്തി കൊലപ്പെടുത്തിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോഴിക്കോട് മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച് മരിച്ചു; മൂന്ന് കുട്ടികൾക്ക് രോഗ ലക്ഷണം

കോഴിക്കോട് മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച് മരിച്ചു; മൂന്ന് കുട്ടികൾക്ക് രോഗ ലക്ഷണം

കോഴിക്കോട് മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച് മരിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂർ ആനക്കുഴിക്കര സ്വദേശിയായ കുട്ടിയാണ് മരിച്ചത്. മൂന്നര വയസ്സുകാരി പഠിക്കുന്ന അങ്കണവാടിയിലെ മൂന്ന് കുട്ടികൾക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തി. ആരോഗ്യവകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് മൂന്ന് വയസുകാരി ഷിഗല്ല രോഗം ബാധിച്ച് മരിച്ചത്. ഇന്നാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. രോഗലക്ഷണം കണ്ടെത്തിയ ഒരു കുട്ടിയെ കോഴിക്കോടും മറ്റ് രണ്ട് കുട്ടികളെ കോഴിക്കോട്ടെ സ്വകാര്യ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.

കൂടാതെ ആനക്കുഴിക്കര ഭാഗത്ത് 5 പേർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എങ്ങനെയാണ് ഈ പ്രദേശത്ത് രോ​ഗം പടർന്നത് എന്നത് സംബന്ധിച്ച് ആരോ​ഗ്യ വകുപ്പ് പരിശോധിച്ച് വരികയാണ്. വയറിളക്കം, പനി, വയറുവേദന, ഛര്‍ദ്ദി, ക്ഷീണം, രക്തംകലര്‍ന്ന മലം എന്നിവയാണ് ഷിഗല്ലരോഗ ലക്ഷണങ്ങൾ. വയറിളക്ക രോഗങ്ങള്‍ക്ക് പ്രധാന കാരണങ്ങളില്‍ ഒന്നാണ് ഷിഗല്ല ബാക്ടീരിയ.

രോഗാണു പ്രധാനമായും കുടലിനെയാണ് ബാധിക്കുന്നത്. അതുകൊണ്ട് മലത്തോടൊപ്പം രക്തവും കാണപ്പെടുന്നു. പ്രധാനമായും മലിന ജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രണ്ട് മുതല്‍ ഏഴ് ദിവസം വരെയാണ് രോഗലക്ഷണങ്ങള്‍ കാണപ്പെടുന്നത്. ചിലകേസുകളില്‍ ലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കാം. ചിലരില്‍ ലക്ഷണങ്ങള്‍ പ്രകടമാകാതിരിക്കാനുള്ള സാധ്യതയും ഉണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മൂല്യങ്ങളില്‍ വിട്ടുവീഴ്ചയില്ല, എച്ച്ഡിഎഫ്‌സി ബാങ്ക് ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞു

മൂല്യങ്ങളില്‍ വിട്ടുവീഴ്ചയില്ല, എച്ച്ഡിഎഫ്‌സി ബാങ്ക് ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞു

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ പാര്‍ട്ട് ടൈം ചെയര്‍മാനായിരുന്ന അതാനു ചക്രവര്‍ത്തി സ്ഥാനത്തുനിന്നും രാജി വെച്ചു. അദ്ദേഹത്തിന്റെ വ്യക്തിപരമായ മൂല്യങ്ങളും ബാങ്കിന്റെ പ്രവര്‍ത്തനരീതികളും തമ്മില്‍ പൊരുത്തപ്പെടുന്നില്ല എന്ന കാരണത്താലാണ് ഈ അപ്രതീക്ഷിത രാജി.

ബാങ്കിനുള്ളിലെ ചില നടപടികളും രീതികളും തന്റെ ധാര്‍മ്മിക മൂല്യങ്ങള്‍ക്ക് ചേര്‍ന്നതല്ലെന്ന് അതാനു ചക്രവര്‍ത്തി രാജിക്കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായി താന്‍ നിരീക്ഷിക്കുന്ന ചില കാര്യങ്ങള്‍ ശരിയായ രീതിയിലല്ല മുന്നോട്ട് പോകുന്നത് എന്ന സൂചനയാണ് അദ്ദേഹം നല്‍കിയത്. എന്നാല്‍ കൃത്യമായി എന്താണ് പ്രശ്‌നമെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.

ഇന്നലെ വൈകുന്നേരമാണ് അദ്ദേഹം രാജിക്കത്ത് നല്‍കിയത്. ഉടന്‍ തന്നെ രാജി പ്രാബല്യത്തില്‍ വന്നു. അദ്ദേഹം ഒഴിഞ്ഞ സ്ഥാനത്തേക്ക് എച്ച്ഡിഎഫ്‌സി ഗ്രൂപ്പിലെ മുതിര്‍ന്ന വ്യക്തിയായ കെകി മിസ്ത്രിയെ താല്‍ക്കാലിക ചെയര്‍മാനായി നിയമിച്ചു. അടുത്ത 3 മാസത്തേക്കാണ് ഈ നിയമനം. ഇതിന് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിട്ടുണ്ട്.

ഓഹരി വിപണിയിലെ ഇടിവ്

ഈ വാര്‍ത്ത പുറത്തുവന്നതോടെ നിക്ഷേപകര്‍ക്കിടയില്‍ ആശങ്കയുണ്ടായി. ഇന്ന് ഓഹരി വിപണി തുറന്നപ്പോള്‍ 52 ആഴ്ചയിലെ താഴ്ന്ന നിലവാരത്തിലേക്ക് എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരി എത്തി. 8% താഴ്ന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ബാങ്കിന്റെ ഭരണപരമായ സുതാര്യതയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയരാന്‍ ഈ രാജി കാരണമായിട്ടുണ്ട്.

മുന്‍പ് കേന്ദ്ര സര്‍ക്കാരില്‍ സാമ്പത്തിക കാര്യ സെക്രട്ടറിയായിരുന്ന അതാനു ചക്രവര്‍ത്തി 2021-ലാണ് ബാങ്കിന്റെ ചെയര്‍മാനായി സ്ഥാനമേറ്റത്. അദ്ദേഹത്തിന്റെ കാലയളവിലാണ് എച്ച്ഡിഎഫ്‌സി ലിമിറ്റഡും എച്ച്ഡിഎഫ്‌സി ബാങ്കും തമ്മിലുള്ള വന്‍ ലയനം നടന്നത്.

ഇത് ഉപഭോക്താക്കളെ ബാധിക്കുമോ?

ബാങ്കിന്റെ ഉയര്‍ന്ന തലപ്പത്തുണ്ടായ ഈ മാറ്റം സാധാരണക്കാരായ ഉപഭോക്താക്കളെ നേരിട്ട് ബാധിക്കില്ല. നിങ്ങളുടെ അക്കൗണ്ടുകള്‍ക്കോ നിക്ഷേപങ്ങള്‍ക്കോ നിലവില്‍ യാതൊരു ഭീഷണിയുമില്ല. ചുരുക്കത്തില്‍, ബാങ്കിന്റെ പ്രവര്‍ത്തനരീതികളിലുള്ള അതൃപ്തി പരസ്യമാക്കി ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞത് ബാങ്കിന്റെ വിശ്വാസ്യതയെ നിക്ഷേപകര്‍ക്കിടയില്‍ ചെറുതായി ബാധിച്ചിട്ടുണ്ട്. അതേസമയം, മാനേജ്‌മെന്റ് തലത്തിലെ മാറ്റം ബാങ്കിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്ന് ബാങ്ക് അറിയിച്ചിട്ടുണ്ട്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പരിശീലനം നേടിയത് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുൾപ്പെടെ; മൊസാദിനായി ചാരവൃത്തി ചെയ്തയാളെ വധിച്ച് ഇറാൻ

പരിശീലനം നേടിയത് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുൾപ്പെടെ; മൊസാദിനായി ചാരവൃത്തി ചെയ്തയാളെ വധിച്ച് ഇറാൻ

തെഹ്‌റാൻ: ഇസ്രയേലിനായി ചാരവൃത്തി നടത്തിയെന്ന് ആരോപിക്കപ്പെട്ടയാളെ ഇറാൻ വധിച്ചെന്ന് ഇറാനിയൻ ജുഡീഷ്യറിയുടെ മിസാൻ ന്യൂസ് ഏജൻസിയെ ഉദ്ദരിച്ച് ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തു. കൗറൂഷ് കീവാനിയെന്ന ആളെയാണ് വധിച്ചത്. ഇസ്രയേൽ-യുഎസ്, ഇറാൻ സംഘർഷം ആരംഭിച്ച ഫെബ്രുവരി 28ന് ശേഷം നടക്കുന്ന ആദ്യത്തെ വധശിക്ഷയാണിത്.

സയണിസ്റ്റ് ഭരണകൂടത്തിനായി രാജ്യത്തെ അതീവസുരക്ഷാ കേന്ദ്രങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും മൊസാദ് ഉദ്യോഗസ്ഥർക്ക് ചോർത്തി നൽകിയയാളുടെ വധശിക്ഷ ഇന്ന് രാവിലെ നടപ്പാക്കിയെന്നാണ് മിസാൻ ഓൺലൈൻ വെബ്‌സൈറ്റിൽ പറയുന്നത്. കഴിഞ്ഞ വർഷം ജൂണിൽ ഇസ്രയേലും ഇറാനും തമ്മിൽ 12 ദിവസത്തോളം നീണ്ടുനിന്ന സംഘർഷത്തിനിടയിലാണ് ഇയാൾ ഇറാന്റെ പിടിയിലാവുന്നത്.

ഇയാൾക്ക് ആറോളം യൂറോപ്യൻ രാജ്യങ്ങളിലും ടെൽ അവീവിലും അടക്കം പരിശീലനം ലഭിച്ചിട്ടുണ്ട്. മാത്രമല്ല ഇസ്രയേലിന്റെ ചാരസംഘടനയായ മൊസാദിന്റെ ഏജന്റുമാരുമായി ഇയാൾ കൂടിക്കാഴ്ച നടത്തിയതിന് അടക്കമുള്ള തെളിവുകളുണ്ടെന്നാണ് ഇറാൻ മാധ്യമം പറയുന്നത്. ഇസ്രയേലിനായി ചാരവൃത്തി ചെയ്തുവെന്ന് ആരോപിക്കപ്പെട്ട, ഇറാനിൽ നിന്നുകൊണ്ട് മൊസാദിന് വിവരം കൈമാറിയെന്ന് പറയപ്പെടുന്ന നിരവധി പേരെ ഇറാൻ വധിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഇക്കഴിഞ്ഞ ജനുവരി ഏഴിന് ഇറാൻ വധിച്ചയാളാണ് അലി അർദേസ്താനി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തിരുവനന്തപുരത്ത് അമ്മയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം; മകന്‍ പിടിയില്‍

തിരുവനന്തപുരത്ത് അമ്മയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം; മകന്‍ പിടിയില്‍

തിരുവനന്തപുരം: തലസ്ഥാനത്ത് അമ്മയെ കുത്തിക്കൊലപ്പെടുത്താന്‍ മകൻ്റെ ശ്രമം. കണ്ണമൂല സ്വദേശി ജോണി (60) ആണ് 82 വയസ്സുള്ള അമ്മ സെല്‍വിയെ ക്രൂരമായി ആക്രമിച്ചത്. ഇയാളെ
കന്റോണ്‍മെന്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. വാക്കുതര്‍ക്കത്തിനിടെ അമ്മ മുറിക്കുള്ളില്‍ കയറി കതകടച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം.

മൂര്‍ച്ചയുള്ള ആയുധം കൊണ്ട് അമ്മയെ കുത്തിയ ശേഷം പ്രതി ആത്മഹത്യയ്ക്കും ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ സെൽവി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കഴുത്തിന് പരിക്കേറ്റ ജോണിയും പൊലീസ് നിരീക്ഷണത്തില്‍ ആശുപത്രിയിലാണ്. ജോണി മുന്‍പും നിരവധി ആക്രമണക്കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കവടിയാർ കൊട്ടാരത്തിലെ മോഷണം; അന്വേഷണം ക്രൈം ബ്രാഞ്ചിന്, സ്ഥിരം യൂട്യൂബർമാരുടെ പട്ടിക തയ്യാറാക്കാൻ നീക്കം

കവടിയാർ കൊട്ടാരത്തിലെ മോഷണം; അന്വേഷണം ക്രൈം ബ്രാഞ്ചിന്, സ്ഥിരം യൂട്യൂബർമാരുടെ പട്ടിക തയ്യാറാക്കാൻ നീക്കം

തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽനിന്ന് രണ്ട് കോടിയോളം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ നഷ്ടമായ സംഭവത്തിൽ അന്വേഷണം ക്രൈം ബ്രാഞ്ചിന്. ജില്ലാ ക്രൈം ബ്രാഞ്ച് സംഘമാണ് അന്വേഷണം നടത്തുക. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറാണ് അന്വേഷണം കൈമാറിയത്. പൗരാണിക മൂല്യമുള്ള, കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വസ്തുക്കളാണ് നഷ്ടമായത് എന്നതിനാലാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയത്. ഇത്തരം കേസുകൾ ക്രൈം ബ്രാഞ്ചിന് കൈമാറണമെന്ന ഡിജിപിയുടെ മുൻകാല ഉത്തരവ് കണക്കിലെടുത്താണ് നീക്കം.

നിലവിൽ കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ പേരൂർക്കട പൊലീസാണ് കേസ് അന്വേഷിക്കുന്നത്. കൊട്ടാരം ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. കൊട്ടാരത്തിലെത്തി ഇവിടവുമായി ബന്ധപ്പെട്ട് സ്ഥിരമായി വീഡിയോകൾ ചെയ്യാറുള്ള യൂട്യൂബർമാരുടെ പട്ടിക തയ്യാറാക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. കൊട്ടാരത്തിൽ സ്ഥിരമായി എത്തുന്നവരുടെയും സ്ഥിര സന്ദർശകരായ വിദേശികളുടെയും മൊഴിയും രേഖപ്പെടുത്തും.

തിരുവനന്തപുരം നഗരത്തിൽ, സുരക്ഷാ നിരീക്ഷണ സംവിധാനത്തിനുള്ളിലുള്ള കവടിയാർ കൊട്ടാരത്തിനകത്ത് നിന്നും രണ്ട് കോടിയോളം വിലമതിക്കുന്ന സ്വർണമാണ് മോഷണം പോയത്. കൊട്ടാരത്തിലെ മുതിർന്ന അംഗമായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായിയുടെ വസ്തുക്കളാണ് മോഷണം പോയത്.

അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി സ്വന്തം കിടപ്പുമുറിയിൽ ഇരുമ്പ്അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണമാണ് കഴിഞ്ഞ വർഷം അവസാനത്തോടെ കാണാതായത്. 2025 നവംബറിൽ ബെംഗളൂരുവിൽ പോകുന്നതിന് മുമ്പായി അലമാര തുറന്നപ്പോഴാണ് ആഭരണം നഷ്ടമായതായി ശ്രദ്ധയിൽപ്പെടുന്നത്. പിന്നാലെ കൊട്ടാരത്തിൽ പരിശോധന നടത്തിയെങ്കിലും ആഭരണം കണ്ടെത്താനായില്ല. പിന്നാലെ ആഭരണങ്ങൾ നഷ്ടപ്പെട്ടെന്നറിഞ്ഞപ്പോൾ ഉന്നത ഉദ്യോഗസ്ഥരോട് വാക്കാൽ പരാതിപ്പെടുകയായിരുന്നു. ഇതോടെ നാല് മാസം പൊലീസ് അന്വേഷിച്ചു. കിട്ടാതെ വന്നതോടെയാണ് പരാതി നൽകുകയും പേരൂർക്കട പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയുമായിരുന്നു. കൊട്ടാരത്തിൽ സൂക്ഷിച്ചിരുന്ന വസ്തുവകകൾ മോഷ്ടിക്കണമെന്ന ഉദ്ദേശത്തോടുകൂടി കഴിഞ്ഞ വർഷം നവംബറിലെയോ ഒക്ടോബറിലെയോ ഏതോ സമയം കള്ളൻ അതിക്രമിച്ച് കയറി എന്നാണ് എഫ്ഐആറിൽ പറഞ്ഞിരുന്നത്.

അര പവൻ വരുന്ന ഓറഞ്ച് നിറത്തിലുള്ള പവിഴവും സ്വർണമുത്തും ഇടകലർന്ന സ്വർണ ചെയിൻ, മൂന്ന് പവന്റെ പിച്ചിപ്പൂ മൊട്ട് ഡിസൈനിലുള്ള പാദസരം. ഏകദേശം രണ്ട് പവൻ വരുന്ന കറുത്ത മുത്തും സ്വർണമുത്തും ഇടകലർന്ന പാദസരം, നാല് പവൻ വരുന്ന വീതിയുള്ള ഇല ഡിസൈനിലുള്ള രണ്ട് വളകൾ, മൂന്ന് പവൻ കണക്കാക്കുന്ന വീതി കുറഞ്ഞ രണ്ട് സ്വർണ പിരിവള, ചുവപ്പ് കല്ല് പതിച്ച വലിയ രണ്ട് കമ്മലുകളും തൂക്കും, രണ്ടര പവന്റെ സ്വർണത്തിൽ പച്ച ഇനാമൽ രണ്ട് ഇലയും നടുക്ക് വെള്ള ഇനാമൽ ശംഖും പതിച്ച സ്വർണ പതക്കവും സ്വർണ ചെയിനും നഷ്ടമായവയിലുണ്ട്.

അഞ്ച് പവന്റെ സ്വർണ കുഴിമിന്നുമാല, ഏകദേശം എട്ട് ലക്ഷം രൂപ വിലവരുന്ന പച്ച കല്ല് പതിച്ച നാഗപട കമ്മലും മാലയും പതക്കവും, രണ്ട് പവൻ വരുന്ന സ്വർണ്ണക്കമ്മലും ഇല ഡിസൈനോടുകൂടിയ മാട്ടിയും, ആറ് പവന്റെ റൂബി കല്ലുകളും ഡയമണ്ടുകളും പതിച്ച വീതിയുള്ള രണ്ട് ഒഴുക്കൻ വള, ഒരു പവന്റെ വളരെ നേർത്ത ചെയിനിൽ പത്മനാഭസ്വാമിയുടെ ചിത്രം ആലേഖനം ചെയ്ത സ്വർണപതക്കവും ചെയിനും ഒരു പവൻ വീതം തൂക്കം വരുന്ന അഞ്ച് കുതിരപവൻ നാണയങ്ങൾ എന്നിങ്ങനെ രണ്ട് കോടിയോളം വിലവരുന്ന മുതലുകളാണ് മോഷണം പോയത്. വിദേശത്തുനിന്ന് കൊണ്ടുവന്ന ആഭരണങ്ങളടക്കമാണ് മോഷണം പോയവയിലുള്ളത്.