തിരുവനന്തപുരം: തലസ്ഥാനത്ത് അമ്മയെ കുത്തിക്കൊലപ്പെടുത്താന്‍ മകൻ്റെ ശ്രമം. കണ്ണമൂല സ്വദേശി ജോണി (60) ആണ് 82 വയസ്സുള്ള അമ്മ സെല്‍വിയെ ക്രൂരമായി ആക്രമിച്ചത്. ഇയാളെ
കന്റോണ്‍മെന്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. വാക്കുതര്‍ക്കത്തിനിടെ അമ്മ മുറിക്കുള്ളില്‍ കയറി കതകടച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം.
മൂര്‍ച്ചയുള്ള ആയുധം കൊണ്ട് അമ്മയെ കുത്തിയ ശേഷം പ്രതി ആത്മഹത്യയ്ക്കും ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ സെൽവി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കഴുത്തിന് പരിക്കേറ്റ ജോണിയും പൊലീസ് നിരീക്ഷണത്തില്‍ ആശുപത്രിയിലാണ്. ജോണി മുന്‍പും നിരവധി ആക്രമണക്കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.