Thursday, 19 March 2026

കടപ്പാട്ടൂർ ഉത്സവത്തിന് മാർച്ച് 21ന് കൊടിയേറും

കടപ്പാട്ടൂർ ഉത്സവത്തിന് മാർച്ച് 21ന് കൊടിയേറും

പാലാ: കടപ്പാട്ടൂർ ശ്രീമഹാദേവ ക്ഷേത്രഉത്സവം മാർച്ച് 21ന് കൊടിയേറി 28ന് വിശേഷാൽ പൂജകൾ, പ്രൗഢ ഗംഭീരമായ ആറാട്ടോടെ സമാപിക്കും. എഴുന്നള്ളത്തുകൾ, പ്രശസ്‌ത കലാകാരന്മാർ പങ്കെടുക്കുന്ന കലാപരിപാടികൾ എന്നിവ ഉത്സവത്തിന്റെ ഭാഗമായി നടക്കും. പള്ളിവേട്ട ദിവസം രാവിലെ ശ്രീബലിക്കും വൈകിട്ട് കാഴ്‌ച ശ്രീബലിക്കും ീബലിക്കും ആറാട്ടുദിനത്തിലും നടക്കുന്ന മേളങ്ങൾ ഈ വർഷത്തെ ഉത്സവത്തിൻ്റെ പ്രത്യേകതയാണ്.

മാർച്ച് 21ന് രാവിലെ 7.30ന് ഭജൻസ്, 10ന് ഗീതാപാരായണം, വൈകിട്ട് 5.30നും 6നും മദ്ധ്യേ ക്ഷേത്രം തന്ത്രി തിരുവല്ല പറമ്പൂരില്ലം ബ്രഹ്മശ്രീ നീലകണ്ഠ‌ൻനാരായണൻ ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ് ചടങ്ങുകൾ നടക്കും. വൈകിട്ട് 7.30ന് ത്രയംബകം ഭജൻസ് അവതരിപ്പിക്കുന്ന രാഗധാര.

രണ്ടുമതുൽ ആറുവരെ ഉത്സവദിവസങ്ങളിൽ രാവിലെ 8-ന് ശ്രീബലി എഴുന്നള്ളിപ്പ്, ഉച്ചയ്ക്ക് 12ന് പ്രസാദഊട്ട്, വൈകിട്ട് 5ന് കാഴ്ചശ്രീബലിയും രാത്രി 9ന് വിളക്കിനെഴുന്നള്ളപ്പും നടക്കും.

മാർച്ച് 22ന് 9.30ന് ഉത്സവബലി, 10ന സോപാനസംഗീത സമന്വയം, 11.30ന് തിരു വാതിര, വൈകിട്ട് 7ന് വീരനാട്യം, 8ന് തിരുവാതിര, 9.15ന് ഭക്തിഗാനമേള 9.30മുതൽ കൊടിക്കീഴിൽ വിളക്ക്.

മാർച്ച് 23ന് രാവിലെ 9.30ന് ഉത്സവബലി, 10.15ന് തിരുവാതിര, 11ന് ഓട്ടൻതുള്ളൽ, 12.30ന് കൈകൊട്ടിക്കളി, വൈകിട്ട് 7മുതൽ തിരുവാതിര, 8മുതൽ ക്ലാസിക്കൽഡാൻസ്.

മാർച്ച് 24ന് രാവിലെ 10ന് നാരായണീയപാരായണം, വൈകിട്ട് 7ന് തിരുവാതിര വൈകിട്ട് 8ന് ഭജൻസ്, 9.30ന് തിരുവാതിര

മാർച്ച് 25ന് രാവിലെ 9.30ന് ഉത്സവബലി രാവിലെ 10 മുതൽ തിരുവാതിര, 11ന് വഞ്ചിപ്പാട്ട്, 12ന് തിരുവാതിര, 6.30ന് ദേശവിളക്ക് എഴുന്നള്ളത്ത്, വൈകിട്ട് 6.45ന് തിരു വാതിര, 7.15ന് മോഹിനിയാട്ടം,, 8.15ന് സംഗീതാർച്ചന

മാർച്ച് 26ന് രാവിലെ 9.30ന് ഉത്സവബലി 10 മുതൽ തിരുവാതിര, 11മുതൽ ഭജൻസ്, വൈകിട്ട് 5.30 മുതൽ കാഴ്‌ച ശ്രീബലി, വേല, സേവ, 7ന് ഫ്യൂഷൻഡാൻസ്, 8ന് പഞ്ചാരിമേളം, 9.30ന് വലിയവിളക്ക്

പള്ളിവേട്ടദിനമായ മാർച്ച് 27ന് രാവിലെ 8-ന് ശ്രീബലി എഴുന്നള്ളിപ്പിനും, വൈകിട്ട് 5ന് കാഴ്ചശ്രീബലി എഴുന്നള്ളത്തിനും ഇശൈകലൈമണി ഏറ്റുമാനൂർ ശ്രീകാ ന്തിന്റെ നാദസ്വരകച്ചേരി, മുത്തോലപുരം രജീഷ്‌മാരാരുടെ പ്രമാണത്തിൽ 31ൽപരം കലാകാരൻമാർ പങ്കെടുക്കുന്ന സ്പെഷ്യൽ പഞ്ചാരിമേളം, വൈകിട്ട് ചാക്യാർകുത്ത്, 9.30ന് പള്ളിവേട്ട, പാഴൂർ ജിതിൻമാരാരുടെ പ്രമാണത്തിൽ 31ൽപരം കലാകാരൻമാർ പങ്കെടുക്കുന്ന സ്പെഷ്യൽ പാണ്ടിമേളം. 70

269926 ആറാട്ടുദിനമായ ഏപ്രിൽ 7ന് രാവിലെ 7.30ന് ഭക്തിഗാനമഞ്ജരി, 9ന് ഓട്ടൻ തു ള്ളൽ, 10.30ന് ആറാട്ടുകച്ചേരി - ചെങ്കോട്ട ഹരിഹരസുബ്രഹ്മണ്യം, 12.30ന് ആറാട്ടുസദ്യ, 1.30ന് പുല്ലാങ്കുഴൽ കച്ചേരി, 3.45ന് തിരുവാതിര, വൈകിട്ട് 6ന് ആറാട്ടുബലി, കൊടിയിറ ക്ക്, ആറാട്ടുകടവിലേക്ക് എഴുന്നള്ളത്ത്, 6.30ന് തിരുവാതിര 7ന് ക്ഷേത്രക്കടവിൽ ആറാ ട്ട്, 7.45ന് കിഴക്കേനടയിൽ എതിരേൽപ്പ്, ഏറ്റുമാനൂർ ശ്രീകാന്തിൻ്റെ നാദസ്വരം, കൊടു ആർ രാഗേഷ്‌മാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യം, തിരുമറയൂർ രാജേ ഷിന്റെ പ്രമാണത്തിൽ 31ൽപരം കലാകാരൻമാർ അണിനിരക്കുന്ന സ്പെഷ്യൽ പാണ്ടി മേളം, 11.30ന് കലശാഭിഷേകങ്ങൾ, ശ്രീഭൂതബലി, തുടർന്ന് ചങ്ങനാശ്ശേരി ജയകേരള നൃത്തകലാലയം അവതരിപ്പിക്കുന്ന നൃത്തനാടകം ഗരുഡധ്വജൻ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഊർജ കേന്ദ്രത്തിന് നേരെ ആക്രമണം: ഇറാനിയൻ എംബസി ഉദ്യോഗസ്ഥർ‌ 24 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്ന് ഖത്തർ

ഊർജ കേന്ദ്രത്തിന് നേരെ ആക്രമണം: ഇറാനിയൻ എംബസി ഉദ്യോഗസ്ഥർ‌ 24 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്ന് ഖത്തർ

ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി ഉൽപാദന കേന്ദ്രമായ ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിക്കെതിരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഖത്തർ വിദേശകാര്യ മന്ത്രാലയത്തിന്റെ ഈ ശക്തമായ നടപടി. ഇറാനിയൻ എംബസിയിലെ സൈനിക, സുരക്ഷാ ഉദ്യോഗസ്ഥരോടും അവരുടെ കീഴിലുള്ള സ്റ്റാഫിനോടും ഉടൻ രാജ്യം വിടാൻ ഖത്തർ ഔദ്യോഗികമായി നിർദേശിച്ചു.

ഖത്തറിന്റെ പരമാധികാരത്തെയും സുരക്ഷയെയും ലംഘിച്ചുകൊണ്ടുള്ള ഇറാന്റെ നഗ്നമായ കടന്നുകയറ്റത്തിനുള്ള മറുപടിയാണിതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയങ്ങളുടെയും ലംഘനമാണിതെന്ന് ഖത്തർ ചൂണ്ടിക്കാട്ടി.

റാസ് ലഫാൻ ആക്രമണം

ഖത്തറിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ റാസ് ലഫാൻ ഗ്യാസ് പ്ലാന്റിൽ ഇറാന്റെ ആക്രമണത്തെത്തുടർന്ന് വൻ തീപിടിത്തമുണ്ടായി. പ്ലാന്റിന് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതായി ഖത്തർ എനർജി അറിയിച്ചു. എന്നാൽ ആർക്കും ജീവഹാനി റിപ്പോർട്ട് ചെയ്തിട്ടില്ല.

ഖത്തറിന് പുറമെ സൗദി അറേബ്യയും തങ്ങൾക്ക് നേരെ വന്ന മിസൈലുകളും ഡ്രോണുകളും വെടിവെച്ചിട്ടതായി അറിയിച്ചു. ഗൾഫ് മേഖലയിലെ എണ്ണ-വാതക കേന്ദ്രങ്ങളെ ലക്ഷ്യം വെക്കുമെന്ന് ഇറാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. സംഘർഷത്തെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണവില ബാരലിന് 110 ഡോളറിന് അടുത്തായി ഉയർന്നു.

ഇറാനിലെ പ്രകൃതിവാതക സംസ്കരണ കേന്ദ്രത്തിന് നേരെ ഇസ്രായേൽ വ്യോമസേന നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് മേഖലയിൽ സംഘർഷം രൂക്ഷമായത്. ഇതിന് പിന്നാലെ 'നിയന്ത്രണാതീതമായ പ്രത്യാഘാതങ്ങൾ' ഉണ്ടാകുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ മുന്നറിയിപ്പ് നൽകിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഏപ്രിൽ 1 മുതൽ മുട്ടകളിൽ എക്സ്പയറി ഡേറ്റ് പ്രിന്റ് ചെയ്യണമെന്ന് ഉത്തർപ്രദേശ് സർക്കാർ

ഏപ്രിൽ 1 മുതൽ മുട്ടകളിൽ എക്സ്പയറി ഡേറ്റ് പ്രിന്റ് ചെയ്യണമെന്ന് ഉത്തർപ്രദേശ് സർക്കാർ

ലക്നൗ: ഏപ്രിൽ 1 മുതൽ ഉത്തർപ്രദേശിൽ‌ വിൽക്കുന്ന എല്ലാ മുട്ടകളിലും എക്സ്പയറി ഡേറ്റ് അടയാളപ്പെടുത്തുന്നത് നിർബന്ധമാക്കണമെന്ന പുതിയ ഭക്ഷ്യ സുരക്ഷാ നിയമം ഉത്തർപ്രദേശ് സർക്കാർ പ്രഖ്യാപിച്ചു. ഉപഭോക്തൃ അവബോധം മെച്ചപ്പെടുത്തുന്നതിനും വിതരണ ശൃംഖലയിലുടനീളം മുട്ടയുടെ പുതുമ നന്നായി നിരീക്ഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഈ നിർദ്ദേശം.

സംസ്ഥാനത്തിനകത്ത് ഉൽപ്പാദിപ്പിക്കുകയും കൊണ്ടുപോകുകയും വിൽക്കുകയും ചെയ്യുന്ന മുട്ടകൾക്ക് ഈ ഉത്തരവ് ബാധകമാണ്. കൂടാതെ ഫാമുകളിലും മൊത്തക്കച്ചവട വിപണികളിലും റീട്ടെയിൽ പോയിന്റുകളിലും മുട്ടകൾ കൈകാര്യം ചെയ്യുന്ന രീതിയിലും മാറ്റം വരുത്താനാണ് സാധ്യത. സംസ്ഥാനത്തെ ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിലെ (എഫ്ഡിഎ) ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം ആദ്യം റിപ്പോർട്ട് ചെയ്തത്.

രണ്ട് സംസ്ഥാനങ്ങളിലായി നടന്ന പ്രധാന ഭക്ഷ്യ റെയ്ഡുകളിൽ 150 ടൺ കാലാവധി കഴിഞ്ഞ ഭക്ഷണവും മായം ചേർത്ത പനീറും പിടിച്ചെടുത്തിരുന്നു. പുതിയ നിയമം അനുസരിച്ച്, മുട്ട ഉൽപ്പാദകരും വിതരണക്കാരും ഓരോ മുട്ടയിലും രണ്ട് കാര്യങ്ങള്‌ പ്രിന്റ് ചെയ്യണം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചു, പക്ഷികളെ കൊന്നൊടുക്കൽ നടപടികൾ ഉടൻ

കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചു, പക്ഷികളെ കൊന്നൊടുക്കൽ നടപടികൾ ഉടൻ

കോഴിക്കോട് : കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചു. ജാഗ്രതാ നടപടികൾ തുടങ്ങി. മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ഇന്ന് വൈകിട്ട് കലക്ട്രേറ്റിൽ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രതാ നടപടികൾ സ്വീകരിച്ചതായി ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു. പനങ്ങാട്, ഒളവണ്ണ, കക്കോടി, പെരുമണ്ണ പഞ്ചായത്തുകളിലും കോഴിക്കോട് കോർപ്പറേഷനിലെ നല്ലളത്തുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. രോഗം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിലെ സാമ്പിളുകൾ പരിശോധിച്ചതിൽ ഏവിയൻ ഇൻഫ്ലുവൻസ (പക്ഷിപ്പനി) എച്ച്5 എന്‍ 1 വകഭേദമാണ് സ്ഥിരീകരിച്ചത്. ഈ പ്രദേശങ്ങളിൽ ദ്രുതകർമസേനയെ ഉപയോഗിച്ച് പക്ഷികളെ കൊന്നൊടുക്കൽ നടപടികൾ ഉടൻ തുടങ്ങും. നിലവില്‍ മനുഷ്യരിലേക്ക് പക്ഷിപ്പനി പടര്‍ന്നിട്ടില്ല. എങ്കിലും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാൻ: യുദ്ധഭൂമിയിലേക്ക് മെഡിക്കൽ സഹായമെത്തി

ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാൻ: യുദ്ധഭൂമിയിലേക്ക് മെഡിക്കൽ സഹായമെത്തി

ടെഹ്‍റാൻ: പശ്ചിമേഷ്യയിൽ സംഘർഷം അയവില്ലാതെ തുടരുന്നതിനിടെ ഇന്ത്യയിൽ നിന്നുള്ള ആദ്യഘട്ട വൈദ്യസഹായം ഇറാനിലെത്തി. ഇന്ത്യയിലെ ജനങ്ങൾ നൽകിയ ഈ കരുതലിൽ ഇറാൻ എംബസി നന്ദി രേഖപ്പെടുത്തി. ഇന്ത്യയിലെ ഇറാനിയൻ എംബസിയാണ് സഹായം കൈമാറിയ വിവരം ഔദ്യോഗികമായി അറിയിച്ചത്. ഇന്ത്യയിലെ ജനങ്ങളിൽ നിന്നുള്ള മെഡിക്കൽ സഹായം ഇറാനിയൻ റെഡ് ക്രസന്റ് സൊസൈറ്റിക്ക് ലഭിച്ചുവെന്നും ഈ ദുഷ്കരമായ ഘട്ടത്തിൽ സഹായിച്ച ഇന്ത്യയിലെ ജനങ്ങളോട് തങ്ങൾ ആത്മാർത്ഥമായി കടപ്പെട്ടിരിക്കുന്നുവെന്നും എംബസി പ്രസ്താവനയിലൂടെ അറിയിച്ചു.

കഴിഞ്ഞ ഫെബ്രുവരി 28-ന് ഇറാനിൽ യുഎസ്-ഇസ്രായേൽ സഖ്യം നടത്തിയ വ്യോമാക്രമണത്തോടെയാണ് നിലവിലെ സംഘർഷം ആരംഭിച്ചത്. മൂന്നാം വാരത്തിലേക്ക് കടന്ന യുദ്ധത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടത് മേഖലയെ കൂടുതൽ കലുഷിതമാക്കി. തിരിച്ചടിയായി മേഖലയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ഇറാനും ആക്രമണം നടത്തി. ഇതോടെ പശ്ചിമേഷ്യ മൊത്തത്തിൽ വലിയൊരു യുദ്ധഭീതിയിലാണ്

നിലവിലെ സംഘർഷം വലിയ ആഗോള പ്രത്യാഘാതങ്ങൾക്കും വഴിമാറുകയാണ്. യുദ്ധം കാരണം തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വഴിയുള്ള വാണിജ്യ ഗതാഗതം ഏതാണ്ട് പൂർണ്ണമായും തടസ്സപ്പെട്ടു. ലോകത്തിലെ അസംസ്‌കൃത എണ്ണയുടെയും ദ്രവീകൃത പ്രകൃതിവാതകത്തിന്റെയും അഞ്ചിലൊന്ന് ഭാഗം കടന്നുപോകുന്ന പാതയാണിത്. ഈ തടസ്സം കാരണം ആഗോള വിപണിയിൽ ഇന്ധനവില കുത്തനെ ഉയരാൻ തുടങ്ങിയിട്ടുണ്ട്.

ആക്രമണത്തിൽ ഇതിനോടകം നിരവധിപേർ മരണപ്പെട്ടു. ഐക്യരാഷ്ട്രസഭയിലെ ഇറാൻ അംബാസഡർ അലി ബഹ്‌റൈനിയുടെ കണക്കുകൾ പ്രകാരം, ആക്രമണങ്ങളിൽ ഇതുവരെ 1,300-ലധികം പേർ കൊല്ലപ്പെടുകയും 7,000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇറാൻ ബലപ്രയോഗത്തിനോ നിയമവിരുദ്ധമായ ആക്രമണത്തിനോ വഴങ്ങുന്ന രാഷ്ട്രമല്ലെന്ന് ജനീവയിൽ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. സംഘർഷം പശ്ചിമേഷ്യയിലുടനീളം പടരുന്ന സാഹചര്യത്തിൽ ലോകരാജ്യങ്ങൾ ആശങ്കയോടെയാണ് സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വഴിയാധാരമാക്കിയത് 165 കുടുംബങ്ങളെ വീട് നൽകുന്നത് വെറും 12 കുടുംബങ്ങൾക്ക്; യെലഹങ്കയിൽ കുടിയിറക്കപ്പെട്ടവർക്ക് ഫ്ലാറ്റ് നൽകി കർണാടക സർക്കാർ

വഴിയാധാരമാക്കിയത് 165 കുടുംബങ്ങളെ വീട് നൽകുന്നത് വെറും 12 കുടുംബങ്ങൾക്ക്; യെലഹങ്കയിൽ കുടിയിറക്കപ്പെട്ടവർക്ക് ഫ്ലാറ്റ് നൽകി കർണാടക സർക്കാർ

ബെംഗളൂരു: യെലഹങ്കയ്ക്കടുത്ത് കോഗിലുവിൽ നിന്ന് കുടിയിറക്കിയവരിൽ 12 കുടുംബങ്ങൾക്ക് ഫ്ലാറ്റ് നൽകാൻ കർണാടക സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. രാജീവ് ഗാന്ധി ഭവന നിർമാണ പദ്ധതി പ്രകാരം ബയ്പ്പനഹള്ളിയിൽ നിർമിച്ച ഫ്ലാറ്റുകളാണ് ഇവർക്ക് കൈമാറുന്നത്. അർഹതയുണ്ടെന്ന് കണ്ടെത്തിയ 61ൽ 49 കുടുംബങ്ങളെ മതിയായ രേഖകളില്ലാത്തതിന്റെ പേരിൽ തത്കാലം ഒഴിവാക്കി. 165 കുടുംബങ്ങളെയാണ് അനധികൃത താമസക്കാരെന്ന് ആരോപിച്ച് സർക്കാർ കുടിയൊഴിപ്പിച്ചത്. സംഭവം വലിയ വിവാദമായിരുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള നേതാക്കൾ കർണാടക സർക്കാറിന്റെ നടപടിയെ വിമർശിച്ച് രം​ഗത്തെത്തിയിരുന്നു. തുടർന്നാണ് വീട് നഷ്ടപ്പെട്ടവർക്ക് വീട് നൽകാമെന്ന് കർണാടക സർക്കാർ അറിയിച്ചത്. എന്നാൽ, ഫ്ലാറ്റുകൾക്ക് പണം നൽകണമെന്നായിരുന്നു ആദ്യം പറഞ്ഞത്. ഈ നീക്കം വിമർശനം നേരിട്ടതോടെ ഉപേക്ഷിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

കൊല്ലം: കല്ലടയാറ്റിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങിമരിച്ചു. പുനലൂർ വാളക്കോട് എൻഎസ് വി ഹ​യർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ആദർശാണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഐക്കരക്കോണം പാറക്കടവിൽ വച്ചായിരുന്നു സംഭവം.

നീന്തൽ അറിയാത്ത ആദർശ് കുളിക്കുന്നതിനിടെ  ഒഴുക്കിൽപെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടികൾ ബഹളം വച്ചതോടെ നാട്ടുകാർ ഓടിക്കൂടുകയും ഫയർഫോഴ്സിനെ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് അ​ഗ്നിരക്ഷാസേനയും മുങ്ങൽവി​ദ​ഗ്ധരും എത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻരക്ഷിക്കാൻ കഴിഞ്ഞില്ല. ഒരു മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേ​ഹം കണ്ടെടുത്തത്. 